ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന്റെ ഭാവിക്കു മുതൽക്കൂട്ട്

കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന്റെ ഭാവിക്കു മുതൽക്കൂട്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അർപ്പണബോധത്തോടെ ഒരുമിച്ചു പ്രവർത്തിച്ചാൽ വികസനത്തിന്റെ മേഖലയിൽ അത്ഭുതങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മൾട്ടി ഡിസിപ്ലിനറി ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണു ഡിജിറ്റൽ സയൻസ് പാർക്കിനെ വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയോടു ചേർന്നാണ് 1,500 കോടി മുതൽ മുടക്കിൽ 13.93 ഏക്കറിലായി ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാവുന്നത്. പ്രാരംഭ മുതൽ മുടക്കായി നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻഡസ്ട്രിഡിജിറ്റൽ ആപ്ലിക്കേഷൻസ്ഡിജിറ്റൽ ഓൺട്രപ്രണർഷിപ്പ്ഡിജിറ്റൽ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും പാർക്ക് ഊന്നുന്നത്. ഉന്നത വിദ്യാഭ്യാസഗവേഷണവ്യവസായ സ്ഥാപനങ്ങൾ ഇതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകും. ഡിജിറ്റൽ സയൻസ് പാർക്ക് വികസനവുമായി ബന്ധപ്പെട്ടു മാഞ്ചസ്റ്റർഓക്‌സ്ഫഡ്എഡിൻബർഗ് എന്നീ വിദേശ സർവ്വകലാശാലകൾ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽനിന്നുതന്നെ പദ്ധതി രാജ്യത്തിന്റെയാകെ ഭാവിക്ക് മുതൽക്കൂട്ടാകുമെന്നു വ്യക്തമാണ്.

രാജ്യത്തെ ആദ്യത്തേതും ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ ആദ്യത്തേതുമായ സംയോജിത ജലഗതാഗത സംവിധാനമായാണു കൊച്ചി  വാട്ടർ മെട്രോ യാഥാർഥ്യമായിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിക്ഷേപവും ജർമൻ ഫണ്ടിങ് ഏജൻസി കെ.എഫ്.ഡബ്യുവിന്റെ വായ്പയും ഉൾപ്പെടെ 1,136.83 കോടി രൂപ ചിലവിലാണു പദ്ധതി യാഥാർഥ്യമാക്കിയത്. അത്യാധുനിക സൗകര്യങ്ങളുള്ള നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങൾക്കു കുറഞ്ഞ ചെലവിൽ ലഭ്യമാകും. ഗതാഗതവിനോദസഞ്ചാര മേഖലകൾക്ക് മുതൽക്കൂട്ടാകുന്ന പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കാർബൺ ബഹിർഗമനവും കുറയ്ക്കും. കേരളത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കു കൊച്ചി വാട്ടർ മെട്രോ വലിയ ഊർജമാണു പകരുന്നത്. പൂർണമായും കേരള സർക്കാരിന്റെ മുൻകൈയിലുള്ള വാട്ടർ മെട്രോ പദ്ധതി ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ആരോഗ്യംവിദ്യാഭ്യാസംസാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനംപുതിയ റെയിൽവേ ലൈനുകൾ സ്ഥാപിക്കൽനിലവിലുള്ള റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്യൽസിഗ്നൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കൽപുതിയ ട്രെയിനുകൾ അനുവദിക്കൽ തുടങ്ങിയവയ്ക്കു പ്രത്യേക ശ്രദ്ധ നൽകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ നന്ദിയർപ്പിച്ച അദ്ദേഹം കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ പിന്നാലെ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

ഇന്ത്യൻ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടി ആപ്പിൾ; വാഗ്ദാനം ചെയ്യുന്നത് വമ്പൻ ശമ്പളം

മുംബൈ: ഇന്ത്യയിൽ ആദ്യമായി തുറന്ന ആപ്പിളിന്റെ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടി കമ്പനി. വ്യാപാരം തുടങ്ങി 25 വർഷത്തിന് ശേഷമാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ സ്റ്റോർ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് ആപ്പിൾ. കഴിഞ്ഞ ആഴ്ചയാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ സ്റ്റോറുകൾ ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തത്.

1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി

ദില്ലി, മുംബൈ സ്റ്റോറുകളിൽ മതിയായ ജീവനക്കാരുണ്ടെങ്കിലും, കമ്പനി ഇപ്പോഴും ഇന്ത്യയിലെ സ്റ്റോറുകൾക്കായി നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് കമ്പനിയുടെ ദീർഘകാല പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ് ഇത് നൽകുന്നത്. ആപ്പിൾ ബികെസി, ആപ്പിൾ സാകേത് എന്നീ രണ്ട് സ്റ്റോറുകളാണ് ആപ്പിൾ ഇന്ത്യയിൽ തുറന്നത്.

ദില്ലിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ സ്ഥിതി ചെയ്യുന്ന സാകേത് ആപ്പിൾ സ്റ്റോർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ സ്റ്റോറിനേക്കാൾ ചെറുതാണ്. എന്നാൽ രണ്ട് സ്റ്റാറുകൾക്കും ആപ്പിൾ പ്രതിമാസം 40 ലക്ഷമാണ് വാടക നൽകുന്നത്.

ആന്റിലിയ മുതൽ ബക്കിംഗ്ഹാം കൊട്ടാരം വരെ; ലോകത്തിലെ ഏറ്റവും ചെലവേറിയ 5 വീടുകൾ

ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് എക്സ്പെർട്ട്, ബിസിനസ് എക്സ്പെർട്ട് എന്നീ തസ്തികകളിലേക്കാണ് ആപ്പിൾ നിലവിൽ നിയമനം നടത്തുന്നത്. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടാകണമെന്നും ആപ്പിൾ ആവശ്യപ്പെടുന്നുണ്ട്.

നിലവിൽ ദില്ലിയിലെയും മുംബൈയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി 170-ലധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്. ജോലികൾക്കുള്ള വിദ്യാഭ്യാസ യോഗ്യതകളൊന്നും വെബ്‌സൈറ്റിൽ പരാമർശിക്കുന്നില്ലെങ്കിലും, എംഎസ്‌സി ഐടി, എംബിഎ, എഞ്ചിനീയർമാർ, ബിസിഎ, എംസിഎ ബിരുദധാരികളാണ് ഇതുവരെ നിയമിച്ചിരിക്കുന്നത്. സാകേത് സ്റ്റോറിൽ കമ്പനിക്ക് 70-ലധികം റീട്ടെയിൽ ടീം അംഗങ്ങളുണ്ട്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 15 ലധികം ഭാഷകൾ സംസാരിക്കുന്ന ടീം കമ്പനിയുടെ മുതൽക്കൂട്ടാണ്.

കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകും

*തിരുവനന്തപുരംകോഴിക്കോട്വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകൾ മൾട്ടി മോഡൽ ഗതാഗത കേന്ദ്രങ്ങളാക്കും

        കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിച്ചും ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ റെയിൽവേ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കേരളത്തിന്റ ആ്ദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.

സഹകരണ ഫെഡറലിസത്തിൽ ശ്രദ്ധ ചെലുത്തി സേവനാധിഷ്ഠിത സമീപനത്തോടെയാണു കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസനമാണു രാജ്യത്തിന്റെ വികസനം. വികസനരംഗത്തു കേരളം പുരോഗതി നേടുന്നതു രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനംയുവാക്കളുടെ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കു സർക്കാർ വലിയ ശ്രദ്ധ നൽകുന്നുണ്ട്. പൊതുജനങ്ങളുടെ ജീവിതവും വ്യവസായ നടത്തിപ്പും സുഗമമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷത്തെ ബജറ്റിലും 10 ലക്ഷം കോടിയിലധികം നീക്കിവച്ചിട്ടുണ്ട്.

രാജ്യത്തു പൊതുഗതാഗതലോജിസ്റ്റിക്‌സ് മേഖല സമ്പൂർണമായി മാറിക്കൊണ്ടിരിക്കുകയാണ്. റെയിൽവേ ബജറ്റ് 2014നു മുൻപുള്ളതിന്റെ അഞ്ചിരട്ടിയായി വർധിച്ചു. പാത ഇരട്ടിപ്പിക്കൽഗേജ് വികസനംവൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ടു കേരളത്തിലും വലിയ വികസന പദ്ധതികളാണു നടപ്പാക്കിയത്. ഇപ്പോൾ നവീകരണ പദ്ധതികൾക്കു തുടക്കംകുറിക്കുന്ന തിരുവനന്തപുരംകോഴിക്കോട്വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകൾ മൾട്ടി മോഡൽ ഗതാഗത കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.

വന്ദേഭാരത് എക്സ്പ്രസ് വികസന ത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇത്തരം അർധ അതിവേഗ ട്രെയിനുകൾ അനായാസം ഓടിക്കാൻ സാധിക്കുന്നരീതിയിൽ രാജ്യത്തെ റെയിൽ ശൃംഖലയുടെ പരിവർത്തനം ഉടൻ യാഥാർഥ്യമാക്കും. വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി ബന്ധിപ്പിച്ചാണു കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക – തീർഥാടന – വിനോദസഞ്ചാര കേന്ദ്രങ്ങളെ വന്ദേഭാരത് ബന്ധിപ്പിക്കുന്നു. കേരളത്തിലും കൊല്ലംകോട്ടയംഎറണാകുളംതൃശൂർകണ്ണൂർ തുടങ്ങിയിടങ്ങളിലെ ഇത്തരം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിൻ സഹായിക്കും. തിരുവനന്തപുരം-ഷൊർണൂർ പാത അർധ അതിവേഗ ട്രെയിനുകൾക്കായി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായിക്കഴിഞ്ഞു. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരം മുതൽ മംഗളൂരുവരെ കൂടുതൽ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ടു പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് മെയ്ഡ് ഇൻ ഇന്ത്യ‘ പദ്ധതികൾ ലഭ്യമാക്കാനാണു ശ്രമമെന്നു പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ മെയ്ഡ് ഇൻ ഇന്ത്യ‘ പദ്ധതിയാണ്. പദ്ധതിക്കായി ബോട്ടുകൾ വികസിപ്പിച്ചതിൽ കൊച്ചി കപ്പൽശാലയെ അഭിനന്ദിക്കുന്നു. കൊച്ചിയുടെ സമീപ ദ്വീപുകളിൽ താമസിക്കുന്നവർക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുന്നതാകും വാട്ടർ മെട്രോ. ബസ് ടെർമിനലും മെട്രോ ശൃംഖലയും തമ്മിൽ ഇന്റർമോഡൽ കണക്റ്റിവിറ്റി യാഥാർഥ്യമാക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സംസ്ഥാനത്തെ കായൽ വിനോദസഞ്ചാരത്തിനും പദ്ധതി ഗുണം ചെയ്യും.

തിരുവനന്തപുരത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ ഇന്ത്യക്ക് ഉത്തേജനം നൽകുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനം ആഗോളതലത്തിൽ ഏറെ മതിപ്പുള്ളതാണ്. തദ്ദേശീയമായി വികസിപ്പിച്ച 5ജി ഈ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ജാതി-മത-സമ്പന്ന-ദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യും. ഏകഭാരതം ശ്രേഷ്ഠഭാരതം‘ എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുന്നതാകും ഇത്. മൻ കീ ബാത്ത്‘ പരിപാടി നൂറാം എപ്പിസോഡ് തികയ്ക്കുകയാണ്. രാഷ്ട്രവികസനത്തിനും ഏകഭാരതം ശ്രേഷ്ഠഭാരതം‘ എന്ന മനോഭാവത്തിനും സംഭാവന നൽകിയ എല്ലാ പൗരന്മാർക്കുമായി ഇതു സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരംകോഴിക്കോട്വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനംനേമം – കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെ ശിലാസ്ഥാപനംതിരുവനന്തപുരം – ഷൊർണൂർ പാതയിൽ വേഗം വർധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം എന്നിവയും വൈദ്യുതീകരിച്ച ഡിണ്ടിഗൽ – പഴനി – പാലക്കാട് പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമർപ്പിച്ചു. കൊച്ചി വാട്ടർ മെട്രോ ബോട്ടിന്റെ മാതൃകയും സമ്മാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിനു പുസ്തകം സമ്മാനിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോറെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാൻഗതാഗത മന്ത്രി ആന്റണി രാജുഡോ. ശശി തരൂർ എം.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മണിക്കൂറിൽ 1,000 കിലോ മീറ്റർ വേഗതയുള്ള ​ട്രെയിൻ; ലോകത്തെ അതിവേഗ ഹൈപ്പർലൂപ്പുമായി ചൈന

ബീജിങ്: അതിവേഗ ട്രെയിനുകളുടെ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കാനൊരുങ്ങി ചൈന. മണിക്കൂറിൽ 1000 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പ് ട്രെയിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ചൈന. ഷാ​ങ്ഹായിക്കും ഹാൻഷുവിനുമിടയിൽ അതിവേഗ ​ഹൈപ്പർലൂപ്പ് ലൈൻ വികസിപ്പിക്കാനാണ് ചൈനയുടെ പദ്ധതി. ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ ഹൈപ്പർലൂപ്പാണ് ചൈനയിലും യാഥാർഥ്യമാകുന്നത്.
.

വാക്വം ടണലിലൂടെ പോഡുകളുടെ സഹായത്തോടെ ആളുകളേയും ചരക്കുകളേയും എത്തിക്കുന്ന പദ്ധതിയാണ് ഹൈപ്പർലൂപ്പ്. 2013ലാണ് മസ്ക് പദ്ധതി മുന്നോട്ടുവെച്ചത്. ചൈനയിൽ ആരംഭിക്കുന്ന ഹൈപ്പർലൂപ്പിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ തുടങ്ങിയെന്നാണ് വിവരം.

ബീജിങ്-ഷിജിയാസുങ്, ഹാൻൻഷു-ഷെൻസൻ തുടങ്ങി നിരവധി നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈപ്പർലൂപ്പ് ലൈനുകൾ ആരംഭിക്കാൻ ചൈനക്ക് പദ്ധതിയുണ്ട്. നിലവിൽ ഷാങ്ഹായിക്കും ഹാൻഷുവിനുമിടയിൽ റോഡിലൂടെ സഞ്ചരിക്കാൻ ഏകദേശം രണ്ട് മണിക്കൂറിലേറെ സമയം വേണ്ടി വരും. ഹൈപ്പർലൂപ്പ് എത്തുന്നതോടെ യാത്രാസമയം 15 മിനിറ്റായി ചുരുങ്ങും.

 

ട്രെയിനിനായി 150 കിലോ മീറ്റർ ദൈർഘ്യത്തിലാവും വാക്വം ടണൽ നിർമ്മിക്കുക. ചൈനീസ് അക്കാദമി ഓഫ് എൻജിനീയറിങ് ആൻഡ് റെയിൽ അതോറിറ്റിയാണ് റെയിൽവേ ലൈൻ വികസിപ്പിച്ചെടുക്കുക. 2035നകം പദ്ധതി യാഥാർഥ്യമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന നഗരങ്ങളെന്നനിലയിലും ജനസാന്ദ്രത കൂടിയതായതിനാലും ഇരുനഗരങ്ങൾക്കിടയിലെ ഹൈപ്പർലൂപ്പ് സാമ്പത്തികമായി വിജയകകകരമാവുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

വന്ദേ ഭാരതിൽ സെൽഫിയെടുക്കാൻ കയറി, ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞു; തിരുവല്ലയില്‍ നിന്ന് കയറിയ ഓട്ടോ ഡ്രൈവർ ഇറങ്ങിയത് കോട്ടയത്ത്

പത്തനംതിട്ട: ഒരു സ്വപ്ന സാഫല്യമായിരുന്നു തിരുവല്ലക്കാർക്ക് ഇന്നലെ. കൊല്ലം കഴിഞ്ഞാൽ കോട്ടയത്തു മാത്രമാണു നിലവിൽ വന്ദേ ഭാരതിനു സ്റ്റോപ്പുളളത്. എന്നാൽ വന്ദേ ഭാരതിന്റെ ആദ്യ ഓട്ടമായതുകൊണ്ടു മാത്രം ഉച്ചയ്ക്ക് 1.39നു തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിര്‍ത്തി.12.40ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂർ വൈകി. എന്നാലും വന്ദേ ഭാരതിന്റെ ആദ്യ ഓട്ടം കാണാൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരങ്ങളായിരുന്നു.

ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്ന് എത്തിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ബിജെപി പ്രവർത്തകർ പൂക്കളും കൊടികളുമായാണു എത്തിയത്. ആറന്മുളയിൽ നിന്നെത്തിയ സംഘം വഞ്ചിപ്പാട്ടു പാടിയാണു വന്ദേ ഭാരതിനെ വരവേറ്റത്. തിരുവല്ലയിൽ നിന്ന് 89 പേർക്ക് കോട്ടയം വരെ പോകാനുള്ള സൗജന്യപാസ് റെയിൽവേ നൽകിയിരുന്നു. മറ്റു സ്റ്റേഷനുകളിൽ നിന്നു കയറിയ പലരും ഇവിടെ ഇറങ്ങാനുമുണ്ടായിരുന്നു. ഇതൊക്കെ കണ്ട് നിൽക്കാതെ സെൽഫികളെടുക്കുന്ന തിരക്കിലായി പിന്നീട്.

ട്രെയിനിന്റെ പശ്ചാത്തലത്തിലും അകത്തു കയറിയുമൊക്കെ ചിത്രം പകർത്താനുള്ള തിരക്ക്. 1.45 ആയപ്പോഴേക്കും മുന്നറിയിപ്പില്ലാതെ വാതിലുകൾ അടഞ്ഞു. ട്രെയിൻ കോട്ടയത്തേക്കു നീങ്ങി. ഇതിനിടയിൽ സെൽഫിയെടുക്കാൻ ട്രെയിനിൽ കയറിയ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഇറങ്ങാനാകുന്നതിനു മുൻപു സ്ലൈഡിങ് വാതിലുകൾ അടഞ്ഞു. ഇദ്ദേഹം പിന്നീടു കോട്ടയത്താണിറങ്ങിയത്.

സമ്മർദം വേണ്ട; പ്രായം വേഗം കൂടാൻ കാരണമാകുമെന്ന് പഠനം

സമ്മർദ്ദം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ സമ്മർദം ശരീരത്തിന്റെ പ്രായത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കുകയും പഠനവിവരങ്ങൾ പുറത്ത് വിടുകയും ചെയ്തിരിക്കുകയാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. സമ്മർദ്ദം ജൈവിക പ്രായത്തെ ത്വരിതപ്പെടുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ നൽകുന്ന സൂചന. അതേസമയം അതിന്റെ ഫലം ശാശ്വതമായിരിക്കണമെന്നില്ല എന്നും പറയുന്നു.

അതിനാൽ, ജീവശാസ്ത്രപരമായ പ്രായം നിർണ്ണയിക്കുന്നത് കാലക്രമത്തിന്റെ കണക്കിൽ മാത്രമല്ല എന്നും പോസിറ്റീവായ മാനസികാവസ്ഥ നിലനിർത്തുന്നത് ശരീരത്തിന് വേഗത്തിൽ പ്രായമാകുന്നത് തടയാൻ സഹായിക്കുമെന്നും പഠനം പറയുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെയും ഹാർവാർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. രു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രായം കൃത്യമായി നിർണ്ണയിക്കാൻ കഴിയുന്ന ഒരു ഉപകരണമായ എപിജെനെറ്റിക് ക്ലോക്ക് അനുസരിച്ച് സമ്മർദ്ദം ഉൾപ്പെടെ വിവിധ ഘടകങ്ങളോടുള്ള പ്രതികരണം അറിയാൻ ഗവേഷകർ മനുഷ്യരിലും എലികളിലുമാണ് പഠനം നടത്തിയത്.

വിപരീത മാറ്റങ്ങൾ

“സെൽ മെറ്റബോളിസം” എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ സമ്മർദ്ദം ജൈവിക പ്രായത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സൂചിപ്പിക്കുന്നു. “മുൻ റിപ്പോർട്ടുകൾ സമ്മർദം ജൈവിക പ്രായത്തിൽ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്ന സാധ്യതയെ കുറിച്ചായിരുന്നു. എന്നാൽ അത്തരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പഴയപടിയാക്കാനാകുമോ എന്ന ചോദ്യം ഇതുവരെ പഠനവിധേയമാക്കിയിട്ടില്ലെന്ന്” ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ സഹ പഠന രചയിതാവ് ജെയിംസ് വൈറ്റ് പറയുന്നു.

ജൈവിക പ്രായം നിയന്ത്രിക്കാൻ സമ്മർദ്ദം നിയന്ത്രിക്കുക

ശരീരത്തിന്റെ വാർദ്ധക്യ പ്രക്രിയ ത്വരിതഗതിയിലാക്കുന്നതിൽ മറ്റ് ഘടകങ്ങളും സ്വാധീനം ചെലുത്തുമെന്ന് ഗവേഷകർ കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്തു. പ്രധാന ശസ്ത്രക്രിയയ്ക്ക് ശേഷവും, ഗർഭാവസ്ഥയിലുള്ള സ്ത്രീകളിലും, കോവിഡ് -19 കാരണം ഗുരുതര സാഹചര്യത്തിലൂടെ കടന്ന് പോയ മനുഷ്യരിലും ഗവേഷകർ ഇക്കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഉദാഹരണത്തിന് ഗർഭിണികളുടെ ജൈവിക പ്രായത്തിലുള്ള വർദ്ധനവ് പഠനവിധേയമാക്കിയപ്പോൾ കണ്ടെത്തിയ വർദ്ധന നിരക്ക് പ്രസവ ശേഷം സാധാരണ തലത്തിലേക്ക് മടങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കടുത്ത സമ്മർദ്ദം ജൈവിക പ്രായം വർധിപ്പിക്കുന്നതിലൂടെ ഭാഗികമായെങ്കിലും മരണനിരക്ക് വർദ്ധിപ്പിക്കുമെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ജൈവിക പ്രായം കുറയ്ക്കുന്നതിലൂടെ മരണനിരക്ക് കുറയ്ക്കാമെന്നും പഠനത്തിൽ പറയുന്നു.

സമ്മർദ്ദമുൾപ്പെടെ വിവിധ ഘടകങ്ങളോടുള്ള പ്രതികരണമായി ജൈവിക പ്രായത്തിലെ ഏറ്റക്കുറച്ചിലുകൾ ഉയർത്തിക്കാട്ടുന്നതിൽ ഈ പഠനം വിജയിച്ചു. അതേസമയം ജീവിതകാലം മുഴുവൻ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. 2022 ജൂണിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ (PNAS) പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച ഒരു മുൻ പഠനം അനുസരിച്ച് രോഗപ്രതിരോധവ്യവസ്ഥയെ ബാധിച്ച് വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നതിൽ സമ്മർദ്ദം പരോക്ഷമായി പങ്കുചേരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

ഉയർന്ന വേതനം ഉറപ്പാക്കുന്ന കോഴ്സുകൾ പഠിക്കാം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ; പ്രവേശനം എൻട്രൻസിലൂടെ

കൗൺസലിങ് കഴിഞ്ഞ് ഓഗസ്റ്റ് 21നു ക്ലാസ് തുടങ്ങും. ബിബിഎ ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനും. ഐഎംയുവിന് ഇന്ത്യയിൽ നവി മുംബൈ, മുംബൈ പോർട്ട്, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ക്യാംപസുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകരിച്ച 17 സ്ഥാപനങ്ങൾ ഐഎംയുവുമായി അഫിലിയേറ്റ് ചെയ്ത്, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെയുള്ള േകന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 6 ക്യാംപപസുകളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും പ്രവേശനം വർഷം തോറും എൻട്രൻസ് പരീക്ഷ (IMU-CET) യിലൂടെയാണ് നടത്തുന്നത്. കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാലയിലെ ബിടെക് മറൈൻ എൻജിനീയറിങ് പ്രോഗ്രാമിലെ സിലക്‌ഷനും ഐഎംയു–എൻട്രൻസ് പരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കിയാണ്. ഉയർന്ന വേതനം ഉറപ്പാക്കുന്നവയാണു പല ഐഎംയു കോഴ്സുകളും. എങ്കിലും ഓരോ കോഴ്സിന്റെയും ഉള്ളടക്കവും ജോലിസാധ്യതയും പ്രവർത്തനസാഹചര്യവും വ്യക്തമായി മനസ്സിലാക്കിയിട്ടുമാത്രം താഴെക്കാണുന്നവയിലെ പ്രവേശനത്തിന് അപേക്ഷിക്കുക.

(എ) അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ 4 വർഷ ബിടെക് (മറൈൻ എൻജിനീയറിങ് – ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട് കേന്ദ്രങ്ങളിൽ / നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് – വിശാഖപട്ടണത്ത് 3 വർഷ ബിഎസ്‌സി നോട്ടിക്കൽ സയൻസ് –കൊച്ചി, ചെന്നൈ, നവി മുംബൈ ഒരുവർഷ നോട്ടിക്കൽ സയൻസ് ഡിപ്ലോമ – ചെന്നൈ, നവി മുംബൈ 3 വർഷ ബിബിഎ (ലോജിസ്റ്റിക്സ്, റീട്ടെയ‍്‍ലിങ്, & ഇ–കൊമേഴ്സ്) – കൊച്ചി, ചെന്നൈ (എൻട്രൻസില്ല. സിയുഇടി / 12ലെ മാർക്കു നോക്കി സിലക്‌ഷൻ. സിയുഇടിക്കാർക്കു മുൻഗണന) 3 വർഷ അപ്രന്റിസ്–എംബെഡഡ് ബിബിഎ മാരിടൈം ലോജിസ്റ്റിക്സ്,–വിശാഖപട്ടണം (എൻട്രൻസില്ല. സിയുഇടി / 12ലെ മാർക്കു നോക്കി സിലക്‌ഷൻ. സിയുഇടിക്കാർക്കു മുൻഗണന) 3 വർഷ ബിഎസ്‌സി ഷിപ് ബിൽഡിങ് & റിപ്പയർ – ഐഎംയു അഫിലിയേഷനുള്ള കോളജ് ഓഫ് ഷിപ് ടെക്നോളജി, പാലക്കാട് (കോളജ് എൻട്രൻസ്‌ വഴി സിലക്‌ഷൻ).

കൊച്ചിയിലെ യൂറോടെക് മാരിടൈം അക്കാദമിയിൽ ബിടെക് മറൈൻ എൻജിനീയറിങ് പ്രോഗ്രാമുണ്ട്. (ബി) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ 2 വർഷ എംടെക് (നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് / ഡ്രെഡ്ജിങ് & ഹാർബർ എൻജിനീയറിങ്), വിശാഖപട്ടണം 2 വർഷ എംടെക് മറൈൻ ടെക്നോളജി – കൊൽക്കത്ത 2 വർഷ എംബിഎ (ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്)– കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം. 2 വർഷ എംബിഎ (പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ്) – കൊച്ചി, ചെന്നൈ, ഒരുവർഷ പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് – മുംബൈ പോർട്ട് (എൻട്രൻസില്ല. ബിരുദമാർക്ക് നോക്കി സിലക്‌ഷൻ) (സി) പിഎച്ച്ഡി & എംഎസ് ബൈ റിസർച് (ഓഫ്‌ലൈൻ എൻട്രൻസ് ടെസ്റ്റ്‌ വഴി സിലക്‌ഷൻ. വിജ്ഞാപനം പിന്നീട്) ‍കൊച്ചി കേന്ദ്രം: ബിഎസ്‌സി നോട്ടിക്കൽ സയൻസ്, ബിബിഎ, 2 എംബിഎ, പിഎച്ച്ഡി, എംഎസ്–ബൈ–റിസർച് എന്നീ പ്രോഗ്രാമുകൾ. വിലാസം: Indian Maritime University- Kochi Campus, Matsyapuri, Willingdon Island, Kochi – 682 029; ഫോൺ: 0484 2989404; dradmin.kochi@imu.ac.in. കടൽയാത്ര വേണ്ട കോഴ്സുകളിൽ ചേരേണ്ടവർക്കു നല്ല കാഴ്ചശക്തിയടക്കം മികച്ച ആരോഗ്യം നിർബന്ധം. ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യതയും സിലക്‌ഷൻ രീതിയും അടക്കമുള്ള വിശദവിവരങ്ങൾക്കു സൈറ്റിലെ അക്കാദമിക് ബ്രോഷർ നോക്കാം.

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ (ഐഎംയു) എൻട്രൻസ് പരീക്ഷയ്ക്കുള്ള (IMU-CET) ഓൺലൈൻ റജിസ്ട്രേഷൻ മെയ് 18 വരെ. ബിബിഎ റജിസ്ട്രേഷൻ മാത്രം ജൂൺ 22 വരെ. ഓൺലൈൻ എൻട്രൻസ് ടെസ്റ്റ് ജൂൺ 10ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ.

Pin Upward Casino ️ Azərbaycanın Rəsmi Sayt

Pin Upward Casino ️ Azərbaycanın Rəsmi Saytı Pinup-az Online Casino Pin Up” Content 🌀 Türk Oyuncular…

കുടുംബത്തിനൊപ്പം 15 പെട്ടികളുമായി മെസ്സി ബാഴ്സലോണയിൽ; ബാഴ്സയിലേക്കുള്ള തിരിച്ചുവരവെന്ന് സൂചന

ലിസ്ബണ്‍: ബാഴ്‌സലോണയിലേക്ക് കുടുംബസമേതം എത്തി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. പതിനഞ്ചോളം സ്യൂട്ട്‌കേസുമായാണ് മെസ്സി എത്തിയത്. മെസ്സി ബാഴ്‌സലോണ ക്യാംപിലേക്ക് തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ വരവ്.

പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കുകയാണ്. തുടർന്ന് മെസ്സി എങ്ങോട്ടേക്കാണ് പോകുന്നതെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല.

ഇക്കഴിഞ്ഞ ആഴ്ചയാണ് മെസ്സി തിരികെ ബാഴ്‌സലോണയിലേക്ക് എത്തിയത്. കുടുംബാംഗങ്ങളോടൊന്നിച്ചാണ് മെസ്സി എത്തിയത്. പതിനഞ്ച് സ്യൂട്ട്‌കേസുകളുമായി കുടുംബസമേതമാണ് മെസ്സിയുടെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മെസ്സിയെ ക്ലബ്ബിലേക്ക് വീണ്ടും സ്വീകരിക്കാന്‍ ബാഴ്‌സലോണ തയ്യാറാണ്. എന്നാല്‍ അതിനായുള്ള കരാര്‍ ഉറപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ക്ലബ്ബ് മറികടക്കേണ്ടതുണ്ട്. അടുത്ത സീസണില്‍ പുതിയ കളിക്കാരെ എത്തിക്കുന്നതിന് മുമ്പ് ക്ലബ്ബിന് 178 മില്യണ്‍ പൗണ്ട് സ്വരൂപിക്കേണ്ടതാണ്.

അതേസമയം മെസ്സിയുടെ യാത്രയും ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരു പ്രത്യേക ദിവസത്തിലാണ് മെസ്സിയുടെ ബാഴ്‌സലോണയിലേക്കുള്ള വരവ്. ഈ ദിവസം സെന്റ് ജോര്‍ഡിയയുടെ ദിവസമായിട്ടാണ് ആചരിക്കുന്നത്. നഗരത്തിലെ ഒരു പ്രധാന ദിവസമാണിത്. സന്ദര്‍ശകരും റോസാപ്പൂക്കളും നഗരത്തില്‍ നിറയുന്ന ദിവസമാണിത്.

അതേസമയം ഈയടുത്ത് ബാഴ്‌സലോണ പ്രതിനിധികള്‍ മെസ്സിയുടെ പിതാവുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് മെസ്സി തിരികെയെത്തുമോ എന്ന ആരാധകന്റെ ചോദ്യത്തിന് താരം മടങ്ങിവരാന്‍ സാധ്യതയുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

” നമുക്ക് നോക്കാം. ബാഴ്‌സലോണയുടെ വാതിലുകള്‍ അദ്ദേഹത്തിനായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന് അറിയാം. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. ബാഴ്‌സലോണ ചരിത്രത്തില്‍ ഒഴിച്ച് നിര്‍ത്താനാകാത്ത വ്യക്തിയാണ് മെസ്സി,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം

 എൻവയോൺമെന്റൽ സയൻസ്ജിയോളജി / എർത്ത് സയൻസ്സോഷ്യോളജിസോഷ്യൽ വർക്ക്ബോട്ടണി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമക്കാർക്കും സിവിൽ എൻജിനിയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും നവകേരളം കർമ്മപദ്ധതിയിൽ  ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗനിർദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്‌റ്റൈപൻഡും നൽകും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഹരിതകേരളം മിഷൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www.careers.haritham.kerala.gov.in മുഖേന ഏപ്രിൽ 25 മുതൽ  മെയ് 5 വരെ അപേക്ഷിക്കാം. പ്രായപരിധി 27 വയസ്.

Verified by MonsterInsights