Month: May 2023
അതിദരിദ്രർ ആരുമില്ലാത്ത ജില്ലയായി കോട്ടയം മാറി
കോട്ടയം: അതി ദരിദ്രർ ആരുമില്ലാത്ത ജില്ലയായി കോട്ടയം മാറിക്കഴിഞ്ഞുവെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിനു ജില്ലയിൽ തുടക്കം കുറിച്ചു കൊണ്ടുള്ള കോട്ടയം താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി .
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനം അതി ദരിദ്രർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നായിരുന്നു. അതിദരിദ്രരെ ഇല്ലാതാക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ദത്തെടുക്കൽ ആദ്യം പൂർത്തിയാക്കിയ ജില്ലയായി കോട്ടയം മാറിയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പറയുന്നതെല്ലാം പ്രാവർത്തികമാക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. പ്രകടന പത്രികയിൽ പറഞ്ഞ 900 കാര്യങ്ങളിൽ 780 എണ്ണത്തിലേറെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എത്രകണ്ട് ജനങ്ങളിലേക്കിറങ്ങി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയും എന്നാണ് സർക്കാർ പരിശ്രമിക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന പരാതികൾ പരിഹരിക്കാനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ തലത്തിലുമുള്ള ഇടപെടലുകൾ നടക്കുമ്പോഴും ചെറിയ പ്രശ്നങ്ങൾ തുടരുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആവുന്നത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഫയലിൽ ഉറങ്ങുന്ന ജീവിതമല്ല. ചടുലമായ ജീവിതം സാധ്യമാകേണ്ട അവസ്ഥയാണ് സംജാതമാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ, ആർ.ഡി.ഒ. വിനോദ് രാജ്, എ.ഡി. എം. റെജി. പി. ജോസഫ്, കോട്ടയം തഹസീൽദാർ എസ്. എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി താലൂക്കുതല അദാലത്ത് നാളെ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. കാഞ്ഞിരപ്പള്ളി താലൂക്കുതല അദാലത്ത് മേയ് ആറിന് പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലും മീനച്ചിൽ താലൂക്കുതല അദാലത്ത് മേയ് എട്ടിന് പാലാ മുനിസിപ്പൽ ടൗൺ ഹാളിലും വൈക്കം താലൂക്കുതല അദാലത്ത് മേയ് ഒമ്പതിന് വൈക്കം സീതാറാം ഓഡിറ്റോറിയത്തിലും നടക്കും.
ദുരന്ത നിവാരണ മേഖലയിൽ കേരളം നടത്തുന്നതു സമഗ്ര ഇടപെടലുകൾ
ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങൾ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണു സംസ്ഥാനം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ തീരവാസികൾക്കു താത്കാലിക താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുട്ടത്തറയിലും ആലപ്പുഴ കുമാരപുരത്തും നിർമിച്ച സൈക്ലോൺ ഷെൽട്ടറുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയവയെയെല്ലാം ഒരുമയോടെ അതിജീവിക്കാൻ കരുത്തുള്ളവരാണു മലയാളികളെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി പൊരുതുകയെന്നതാണു കാലാവസ്ഥാ വ്യതിയാനം മൂലം ലോകമാകെയുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിൽ പ്രധാനം. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാൻ ലോകമെമ്പാടും ചേരുന്ന ഉച്ചകോടികളിൽ ഇത്തരമൊരു ഐക്യം രൂപപ്പെടുന്നില്ല. അതിവികസിത രാജ്യങ്ങളെന്നു കരുതുന്ന രാഷ്ട്രങ്ങളിൽ ചിലത് സ്വന്തം താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇടപെടലിനാണു പ്രാധാന്യം നൽകുന്നത്. നമുക്ക് അത്തരമൊരു നിലപാട് എടുക്കാൻ കഴിയില്ല. നാടിനെയും പ്രകൃതിയേയും സംരക്ഷിച്ച് ഭാവി തലമുറയ്ക്കു കൈമാറാനുള്ള ഉത്തരവാദിത്തമാണ് ജനകീയ സർക്കാരിനുള്ളത്. അതനുസരിച്ചുള്ള ഇടപെടലുകളാണു കേരളം നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പ്രകൃതിസൗഹൃദ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കൽ, ഹൈഡ്രജൻ ഇന്ധന ഉപയോഗം വർധിപ്പിക്കൽ, പുനരുപയോഗസാധ്യതയുള്ള ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിലൂടെ ഇതിനു തയാറെടുപ്പു നടത്തുകയാണ്. ദുരന്തനിവാരണത്തിന്റെ ഭാഗമായി സൈക്ലോൺ ഷെൽട്ടറുകൾ സ്ഥാപിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
മലയോരത്തും തീരദേശത്തുമെല്ലാം ധാരാളം ജനങ്ങൾ താമസിക്കുന്ന സംസ്ഥാനമാണു കേരളം. പ്രകൃതി ദുരന്തങ്ങൾ കൂടുതലായി ബാധിക്കുന്ന പ്രദേശമാണിത്. ഇതു മുൻനിർത്തി ഇത്തരം മേഖലകളിലെ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനു മുൻതൂക്കം നൽകിക്കൊണ്ടുള്ള നടപടിയാണു സർക്കാർ സ്വീകരിക്കുന്നത്. ചെല്ലാനത്തു നടപ്പാക്കിയ 344 കോടിയുടെ തീരസംരക്ഷണ പദ്ധതി പ്രദേശത്തു വലിയ മാറ്റംകൊണ്ടുവന്നു. പദ്ധതിയുടെ 95 ശതമാനത്തോളം ഇതുവരെ പൂർത്തിയാക്കി. കൊല്ലംകോട് തീരസംരക്ഷണത്തിന് 51 കോടിയുടെ ഭരണാനുമതിയായി. തീരശോഷണം രൂക്ഷമായ ആലപ്പുഴ ഒറ്റമശേരിയിൽ പുലിമുട്ട് നിർമാണം പുരോഗിമിക്കുന്നു. തിരുവനന്തപുരം മുതലപ്പൊഴി, കൊല്ലം താന്നി, ആലപ്പുഴ കായംകുളം, തോട്ടപ്പള്ളി, തൃശൂർ ചേറ്റുവ, കണ്ണൂർ തലായി, കാസർകോഡ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ 90 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയത്. കണ്ണൂരിലേയും കാസർകോട്ടേയും പ്രവർത്തനം പൂർത്തിയാക്കി. തിരുവനന്തപുരത്ത് പൂന്തുറ മുതൽ വലിയതുറവരെ തീരസംരക്ഷണത്തിനായി 150 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി. പൂന്തുറയിൽ ഓഫ്ഷോർ ബ്രേക് വാട്ടർ നിർമിക്കുന്ന പദ്ധതിക്കും നല്ല പുരോഗതി കൈവരിക്കാനായി.
ദുരന്ത മുന്നറിയിപ്പിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാർപ്പിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് 78 കോടി ചെലവിൽ സംസ്ഥാനത്തെ തീരദേശ ജില്ലകളിലായി 17 വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്. ഇതിന് ലോകബാങ്കിന്റെയും ദേശീയ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രൊജക്ടിന്റെയും സഹായം ലഭിച്ചു. ഇതിൽ 13 എണ്ണം നേരത്തേ നാടിനു സമർപ്പിച്ചു. ഇതിനു പുറമേയാണ് പുതുതായി രണ്ടെണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്നു നിലയുള്ള കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുചിമുറികൾ, കുട്ടികൾക്കുള്ള സൗകര്യങ്ങൾ, പൊതു അടുക്കള എന്നിവയുമുണ്ട്. തീരപ്രദേശത്തുനിന്നു 10 കിലോമീറ്ററിനുള്ളിൽ ഭൂമി കണ്ടെത്തിയാണ് ഇവ നിർമിച്ചത്.
ഷെൽട്ടറുകളുടെ പ്രവർത്തിനു തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഷെൽട്ടർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളിൽ സ്‌കൂൾ ക്ലാസ് മുറികൾ. ഇൻഡോർ ഗെയിം പരിശീലന കേന്ദ്രങ്ങൾ, വനിതകളുടെ ജിംനേഷ്യം, മറ്റു കൂട്ടായ്മകൾ തുടങ്ങിയവയ്ക്ക് ഇവ ഉപയോഗിക്കാൻ കഴിയും. ഇക്കാര്യം ഷെൽട്ടർ മാനേജ്മെന്റ് കമ്മിറ്റിയാകും തീരുമാനിക്കുക. ഷെൽട്ടറുകൾ വരുന്ന പ്രദേശങ്ങളിലെ നാട്ടുകാർക്കു പരിശീലനം നൽകി നാലു തരം എമർജൻസി റെസ്പോൺസ് ടീമുകൾ തയാറാക്കുന്ന പ്രവർത്തനവും നടക്കുന്നു. ഷെൽട്ടർ മാനേജ്മെന്റ്, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെയാണു നാലു സംഘങ്ങളെ പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാ വകുപ്പ് എന്നിവരാണു പരിശീലം നൽകുന്നത്. യുവജനങ്ങളുടെ കർമശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്താനായി രൂപീകരിച്ച ടീം കേരള പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച യൂത്ത് ഫോഴ്സ് സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുട്ടത്തറയിലെ സൈക്ലോൺ ഷെൽട്ടർ വളപ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, റവന്യൂ – ദുരന്ത നിവാരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ ടി.വി. അനുപമ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, കൗൺസിലർ ജെ. സുധീർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ബിരിയാണിയിൽ പാറ്റ; 20000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ഹൈദരാബാദ്: ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടൽ ഉടമ 20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഹൈദരാബാദിലെ അമര്‍പേട്ടിലെ റെസ്റ്റോറന്റില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പാറ്റയെ കണ്ടെത്തിയത്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
കേസിന് ആസ്പദമായ സംഭവം ഉണ്ടായത് 2021 സെപ്റ്റംബറിലായിരുന്നു. അരുണ്‍ എന്നയാളാണ് ക്യാപ്റ്റന്‍ കുക്ക് എന്ന റസ്റ്ററന്റില്‍ നിന്നും ഓൺലൈനായി ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. ഓഫീസിലേക്ക് വരുത്തിച്ച ബിരിയാണി പൊതിയിലാണ് പാറ്റയെ കണ്ടെത്തിയത്.
ഈ വിവരം ഉടൻ തന്നെ അരുൺ ഹോട്ടലിൽ വിളിച്ചു പറഞ്ഞു. എന്നാൽ അവർ ക്ഷമ ചോദിക്കുക മാത്രമാണ് ചെയ്തത്. കൂടാതെ അടുത്തിടെ ഹോട്ടലിൽ കീടനിയന്ത്രണം നടത്തിയെന്നും അവർ അറിയിച്ചു. ഹോട്ടല്‍ മാനേജർ നൽകിയ മറുപടിയിലുള്ള അതൃപ്തിയെ തുടർന്നാണ് അരുണ്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്.
എന്നാൽ കമ്മീഷൻ സിറ്റിങ്ങിനിടെ റെസ്റ്റോറന്‍റ് ഉടമകൾ ആരോപണം നിഷേധിച്ചു. ബിരിയാണി പാഴ്സൽ നൽകിയത് ചൂടോടെയാണെന്നും അത്രയും ചൂട് അതിജീവിക്കാൻ പാറ്റയ്ക്ക് കഴിയില്ലെന്നും വാദിച്ചു. എന്നാൽ ബിരിയാണിയിൽ പാറ്റയെ കണ്ടപ്പോൾ തന്നെ അതിന്‍റെ വീഡിയോ മൊബൈലിൽ ചിത്രീകരിച്ച പരാതിക്കാരൻ ഈ ദൃശ്യം കമ്മീഷന് മുന്നിൽ ഹാജരാക്കി. ഇതോടെയാണ് പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കേസിന്റെ ചെലവുകള്‍ക്കായി 10,000 രൂപ നല്‍കാനും കമീഷന്‍ ഉത്തരവിട്ടത്.
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം: ‘ആവിഷ്കാര സ്വാതന്ത്ര്യം മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം’
എല്ലാ വര്‍ഷവും മെയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനമായിട്ടാണ് ആചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും അവര്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്ന ദിവസമാണിത്. 1993ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1991ല്‍ യുനെസ്‌കോയുടെ ഇരുപത്തിയാറാം സമ്മേളനമാണ് മാധ്യമ സ്വാതന്ത്ര്യദിനം സംബന്ധിച്ച പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്തത്. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ മുപ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.
ലോക മാധ്യമ സ്വാതന്ത്ര്യദിനം: ചരിത്രം
1991ല്‍ നമീബയില്‍ വെച്ച് നടന്ന യുനെസ്‌കോ സമ്മേളനത്തില്‍ ചില ആഫ്രിക്കന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരാണ് മാധ്യമ സ്വാതന്ത്ര്യദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. ജനാധിപത്യവികസനത്തിന് പത്രങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്തത്തിന് ശ്രദ്ധ ലഭിക്കണം എന്നാണ് അവര്‍ അന്ന് നടന്ന സമ്മേളനത്തില്‍ പറഞ്ഞത്. അതുകൂടാതെ സത്യസന്ധമായ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും സമ്മേളനം ലക്ഷ്യമിട്ടിരുന്നു.
ഇതേത്തുടര്‍ന്ന് 1993 മെയ് മൂന്നിനാണ് ആദ്യ മാധ്യമ സ്വാതന്ത്ര്യദിനം ആചരിച്ചത്. പിന്നീട് എല്ലാ വര്‍ഷവും മെയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനമായി എല്ലാ രാജ്യങ്ങളും ആഘോഷിക്കാന്‍ തുടങ്ങുകയും ചെയ്തു.
ലോക മാധ്യമ സ്വാതന്ത്ര്യദിനം 2023: പ്രമേയം
ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രമേയമാണ് ലോക മാധ്യമ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ളത്. സമകാലിക ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രമേയം തയ്യാറാക്കുന്നത്. ഈ വര്‍ഷത്തെ ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം ”അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താം: ആവിഷ്കാര സ്വാതന്ത്ര്യമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം” (shaping a future of rights: freedom of expression as a driver of all other human rights) എന്നതാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വെല്ലുവിളികളും അതിലൂടെ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെപ്പറ്റിയും പ്രമേയത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുക എന്ന പ്രമേയത്തിലുറച്ചാണ് ഓരോ വര്‍ഷവും ഈ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രമേയത്തിന്റെ ലക്ഷ്യം. സെന്‍സര്‍ഷിപ്പോ, ആക്രമണമോ, ഭീഷണിയോ കൂടാതെ സധൈര്യം തങ്ങളുടെ ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്ന സാഹചര്യമൊരുക്കണമെന്നും ഈ പ്രമേയം സൂചിപ്പിക്കുന്നു.
ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം
മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലോകത്തെ ബോധവാന്‍മാരാക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. സര്‍ക്കാരിനെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കി മാറ്റി ജനാധിപത്യത്തെ കൂടുതല്‍ വികസനത്തിലേക്ക് നയിക്കുകയെന്നതാണ് ഒരു യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം. അതേപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.
ലോകത്തെ മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരുടെ ധീരമായ പ്രവൃത്തികള്‍ക്ക് പിന്തുണ നല്‍കാനുമാണ് ഈ ദിനം ഉപയോഗിക്കേണ്ടത്. പത്രസ്വാതന്ത്ര്യം എന്നത് കേവലമൊരു അവകാശം മാത്രമല്ല. ഒരു ജനാധിപത്യ രാജ്യത്തിന് ആവശ്യം വേണ്ട ഘടകം കൂടിയാണ്.
ഈ ദിനത്തിലാണ് യുനെസ്‌കോ/ഗില്ലെര്‍മോ കാനോ വേള്‍ഡ് പ്രസ് ഫ്രീഡം അവാര്‍ഡ് നല്‍കുന്നത്. ജീവന്‍ പണയപ്പെടുത്തി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ പ്രാധാന്യം വിളിച്ചോതുന്ന പുരസ്‌കാരമാണിത്. എല്ലാ വര്‍ഷവും ലോക മാധ്യമ സ്വാതന്ത്ര്യദിനമായ മെയ് 3നാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്.
ജന്മനാ സ്ത്രീ ശബ്ദം; അനുഗ്രഹമായി കണ്ട് സംഗീത ലോകത്ത് മുഴുകി യുവാവ്
കൊല്‍ക്കത്ത: ജന്മനാ തനിക്ക് ലഭിച്ച സ്ത്രീ ശബ്ദത്തെ അനുഗ്രഹമായി കാണുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. സുബോജിത്ത് ഡേ എന്നാണ് യുവാവിന്റെ പേര്. പശ്ചിമ ബംഗാളിലെ മേദിനിപൂരിലെ പാന്‍തുപിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.
സ്ത്രീ ശബ്ദത്തില്‍ നന്നായി പാടാന്‍ സുബോജിത്തിന് കഴിയും. നര്‍ത്തകന്‍ എന്ന നിലയിലാണ് സുബോജിത്ത് അറിയപ്പെടുന്നത്. എന്നാല്‍ സംഗീതത്തോട് അതീവ താല്‍പ്പര്യമുള്ളയാണ് സുബോജിത്ത്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ ഇദ്ദേഹം സംഗീതം പഠിക്കാൻ തുടങ്ങിയിരുന്നു. തന്റെ മുതിര്‍ന്ന സഹോദരി സംഗീതം പഠിക്കുന്നത് കേട്ടാണ് സുബോജിത്ത് സംഗീതം പഠിച്ചത്.
വളരെ ദരിദ്രമായ കുടുംബത്തിലാണ് സുബോജിത്ത് ജനിച്ചത്. നിലവില്‍ നൃത്ത അധ്യാപകനായി ജോലി ചെയ്യുകയാണ് സുബോജിത്ത്. കര്‍ഷകനായ അസീം ഡേയാണ് സുബോജിത്തിന്റെ അച്ഛന്‍. സ്വകാര്യ സ്‌കൂളുകളിലും മറ്റും നൃത്തം പഠിപ്പിച്ച് കിട്ടുന്ന വരുമാനമാണ് സുബോജിത്തിന്റെയും കുടുംബത്തിന്റെയും ആശ്രയം. കൂടാതെ വീട്ടിലും സുബോജിത്ത് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ സംഗീതത്തോടുള്ള തന്റെ താല്‍പ്പര്യവും സുബോജിത്ത് ഉപേക്ഷിച്ചിട്ടില്ല. തന്റെ സഹോദരിയുടെ സംഗീത ക്ലാസ്സിലും ഇദ്ദേഹം പഠിക്കാനായി പോകുമായിരുന്നു. ജനിച്ചത് മുതല്‍ സ്ത്രീകളുടേതിന് സമാനമായ ശബ്ദമാണ് സുബോജിത്തിനുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീശബ്ദത്തിലാണ് ഇദ്ദേഹം പാടുന്നത്. ശാസ്ത്രീയമായി സംഗീതം പഠിക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.
സ്വന്തമായാണ് സുബോജിത്ത് സംഗീത പാഠങ്ങള്‍ പഠിച്ചെടുത്തത്. അതേസമയം സ്ത്രീ ശബ്ദത്തില്‍ പാടുന്ന സുബോജിത്തിന് നിരവധി കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവഹേളനങ്ങള്‍ ഒന്നും വകവെയ്ക്കാതെ പോസിറ്റീവ് ആയി മുന്നോട്ട് പോകാനാണ് തനിക്ക് ഇഷ്ടമെന്ന് സുബോജിത്ത് പറയുന്നു.
” ജനിച്ചപ്പോള്‍ മുതല്‍ എന്റെ ശബ്ദം സ്ത്രീകളുടേത് പോലെയാണ്. ചെറുപ്പം മുതല്‍ എല്ലാത്തരം പരീക്ഷണങ്ങളും ഞാന്‍ ശബ്ദത്തില്‍ ചെയ്തിട്ടുണ്ട്. എന്റെ സഹോദരി പാടുന്നത് കേട്ടാണ് ഞാന്‍ സംഗീതം പഠിച്ചത്. ഇപ്പോള്‍ ഞാന്‍ ഒരു നൃത്ത അധ്യാപകനാണ്. എന്നാല്‍ പുതിയ പാട്ടുകള്‍ കേള്‍ക്കാനും അത് പാടാനും ശ്രമിക്കാറുണ്ട്,” സുബോജിത്ത് പറയുന്നു.
സുബോജിത്തിന് എല്ലാ പിന്തുണയും നല്‍കി അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ട്. സുബോജിത്തിന്റെ എല്ലാ വിജയവും തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. തന്റെ മകന്‍ വലിയ ഉയരങ്ങളില്‍ എത്തുമെന്നും ഈ പിതാവ് വിശ്വസിക്കുന്നു.
അതേസമയം നിരവധി സാംസ്‌കാരിക പരിപാടികളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാന്‍ സുബോജിത്ത് പങ്കെടുക്കാറുണ്ട്. എന്നാല്‍ സുബോജിത്തിനെ അംഗീകരിക്കാന്‍ ഗ്രാമത്തിലെ ചിലര്‍ ഇപ്പോഴും തയ്യാറല്ല. പലരും സുബോജിത്തിനെ കളിയാക്കാറുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ പാട്ടിനും നൃത്തത്തിനുമായി തന്റെ ജീവിതം മാറ്റി വെച്ചിരിക്കുകയാണ് സുബോജിത്ത് എന്ന ചെറുപ്പക്കാരന്‍.
അരിക്കൊമ്പൻ റേഞ്ചിലെത്തി; റേഡിയോ കോളർ സിഗ്നൽ കിട്ടി തുടങ്ങി
അരികൊമ്പൻ റേഞ്ചിലെത്തി റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടി. പത്തോളം സ്ഥലങ്ങളിൽ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. ആന അതിർത്തി വനമേഖലയിലൂടെ സഞ്ചരിച്ചതായാണ് സിഗ്നലിൽ നിന്നുള്ള വിവരം. തമിഴ്നാട് അതിർത്തിയിലുള്ള മുല്ലക്കുടിയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലയിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലിന് ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കാരണം പറഞ്ഞത്. ഇന്ന് വീണ്ടും സിഗ്നൽ ലഭ്യമായതോടെ നിരീക്ഷണം തുടരാനാകുന്നുണ്ട്.
പ്രതിദിന ഹൈവേ നിർമ്മാണവേഗത 30.11 കിമി മാത്രം; പാഴ്‌വാക്കായി 60 കിമി വേഗവാഗ്ദാനം; വാർഷിക റിപ്പോർട്ട് വൈകുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വേഗം കൂട്ടാനാകുമോ?
അതിവേഗപാതകളിൽ ഡിജിറ്റൽ ഇൻഫ്രാ; 2 വർഷത്തിനുള്ളിൽ 10,000 കിലോമീറ്റർ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല; ഇന്ത്യയെ ഡിജിറ്റലാക്കും ‘ഡിജിറ്റല്‍ ഹൈവേ’ പദ്ധതി
എന്താണ് ഡിജിറ്റല്‍ ഹൈവേ?
നടപ്പുസാമ്പത്തിക വര്‍ഷം ഹൈവേ വികസത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും 10,000 കിലോമീറ്റര്‍ ഡിജിറ്റല്‍ ഹൈവേകള്‍ നിര്‍മ്മിക്കാനുമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ലക്ഷ്യമിടുന്നത്. ഇതിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റുമെന്റ് ട്രേസ്റ്റ് മോഡിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നതെന്ന് MoRTH സെക്രട്ടറി അല്‍ക്ക ഉപാധ്യായ വ്യക്തമാക്കി. ദേശീയപാതകളില്‍ ഒപ്ടിക് ഫൈബര്‍ കേബിളുകള്‍ (ഒഎഫ്‌സി) ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ഹൈവേ യാഥാര്‍ത്ഥ്യമാക്കുന്നത്. ഡിജിറ്റല്‍ ഹൈവേ പദ്ധതി സാധ്യമാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)യുടെ കീഴിലുള്ള നാഷണല്‍ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് (എന്‍എച്ച്എല്‍എംഎല്‍) ദേശീയപാതയിലുടനീളം യൂട്ടിലിറ്റി കോറിഡോറുകള്‍ സ്ഥാപിക്കും. ഇത്തരത്തില്‍ 2025ഓടെ രാജ്യത്ത് പതിനായിരം കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രം സഞ്ചരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹി-മുബൈ അതിവേഗപാത, ഹൈദരാബാദ്-ബാംഗ്ലൂര്‍ ഇടനാഴി എന്നിവിടങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഡല്‍ഹി-മുംബൈ അതിവേഗപാതയില്‍ 1,367 കിലോമീറ്ററും ഹൈദരാബാദ്-ബാംഗ്ലൂര്‍ ഇടനാഴിയില്‍ 512 കിലോമീറ്ററുമാണ് പദ്ധതി നടപ്പില്‍ വരുത്തുക.
ജി, 6ജി സേവനങ്ങള്‍ വ്യാപിക്കും
നോട്ടു നിരോധനവും കോവിഡും തീര്‍ത്ത സാമൂഹികാവസ്ഥയാണ് ഇന്ത്യയെ വളരെ വേഗത്തില്‍ ഡിജിറ്റലകാന്‍ പ്രേരിപ്പിച്ച ഘടകം എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത ഒരു തലമുറ ഇന്ത്യയിലുണ്ട് എന്ന കാര്യം രാജ്യം വിസ്മരിച്ച് പോകുന്നുമുണ്ട്. ഇന്ത്യ സമ്പൂര്‍ണ ഡിജിറ്റിലൈസേഷനിലേക്ക് സഞ്ചരിക്കുമ്പോള്‍ അവരുടെ ജീവിതത്തെയാകും അത് പ്രതികൂലമായി ബാധിക്കുക എന്നതില്‍ സംശയമില്ല. അതേസമയം ഇന്ത്യ ഡിജിറ്റലാകാന്‍ ആഗ്രഹിക്കുമ്പോഴും വലിയ പ്രതിസന്ധി ഇനിയും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളെ പരിഗണിക്കുക എന്നതാണ്. ഡിജിറ്റല്‍ ഹൈവേ അതിനായുള്ള മാര്‍ഗ്ഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതേസമയം 5ജി, 6ജി സേവനങ്ങള്‍ കൂടി ഡിജിറ്റല്‍ ഹൈവേ സാധ്യമാകുന്നതോടെ ലഭ്യമാകും.
ഡിജിറ്റല്‍ ഹൈവേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി എന്‍എച്ച്എഐയുടെ പൂര്‍ണ്ണ ഉടമസ്ഥതയുലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ നാഷണല്‍ ഹൈവേസ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡ് ദേശീയപാതകളില്‍ സംയോജിത യൂട്ടിലിറ്റി കോറിഡോറുകള്‍ വികസിപ്പിക്കും. 2025ഓടെ 10000 കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയും ചെയ്യും. ഗ്ലാസ് ഉപയോഗിച്ചോ പ്ലാസ്റ്റിക് ഉപയോഗിച്ചോ നിര്‍മ്മിക്കുന്നതായിരിക്കും ഫൈബര്‍ ഒപ്റ്റിക് കേബിള്‍. വിവരങ്ങള്‍ കൈമാറുന്നതിന് ഇതിലൂടെ വെളിച്ചമായിരിക്കും ഉപയോഗിക്കുക.
ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി പ്ലഗ് ആന്‍ഡ് പ്ലേയോ ഫൈബര്‍ ഓണ്‍ ഡിമാന്‍ഡ് മോഡല്‍ ഒഎഫ്‌സി നെറ്റ്‌വർക്ക് അനുവദിക്കും. ഉപഭോക്താക്കള്‍ക്ക് ഒരു വെബ് പോര്‍ട്ടലിലൂടെ നിശ്ചിത വിലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. ടെലികോം വകുപ്പുമായും ട്രായിയുമായും ഇതു സംബന്ധിച്ചുള്ള ആശയവിനിമയം നടന്നതായാണ് വിവരം. 2025ഓടെ ഡിജിറ്റല്‍ മേഖലയില്‍ വലിയ വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ ഡിജിറ്റല്‍ ഹൈവേയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം
പ്രതിദിന ഹൈവേ നിർമ്മാണവേഗത 30.11 കിമി മാത്രം; പാഴ്‌വാക്കായി 60 കിമി വേഗവാഗ്ദാനം; വാർഷിക റിപ്പോർട്ട് വൈകുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വേഗം കൂട്ടാനാകുമോ?
അതിവേഗപാതകളിൽ ഡിജിറ്റൽ ഇൻഫ്രാ; 2 വർഷത്തിനുള്ളിൽ 10,000 കിലോമീറ്റർ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല; ഇന്ത്യയെ ഡിജിറ്റലാക്കും ‘ഡിജിറ്റല്‍ ഹൈവേ’ പദ്ധതി
cഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ അവസ്ഥ എന്താണ്? 2016ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം (WEF) സമാഹരിച്ച നെറ്റ്‌വർക്ക്ഡ് റെഡിനസ് ഇന്‍ഡക്‌സ് പ്രകാരം 139 രാജ്യങ്ങളില്‍ 91-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അതായത് ഇന്ത്യയില്‍ 100ല്‍ 15 കുടുംബങ്ങള്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുന്നുള്ളൂ. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ കുറെയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത 350 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ അവസ്ഥ തുടരുമ്പോഴാണ് ഡിജിറ്റിലൈസേഷന്റെ ജനാധിപത്യവല്‍ക്കരണം സാധ്യമാക്കാന്‍ രാജ്യം ശ്രമിക്കുന്നത്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വളര്‍ച്ച സാധ്യമാകുന്നതോടെ വലിയ മാറ്റം സാധ്യമാകുമെന്നാണ് കരുതുന്നത്.
ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുന്നതോടെ റീട്ടെയില്‍, ഐടി, ടെലികോം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വർക്ക് (NOFN) ഇനിയും ഗ്രാമീണ ഇന്ത്യയില്‍ ഒരു വാഗ്ദാനം മാത്രമായി നില്‍ക്കുകയാണ്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വളര്‍ച്ച സാധ്യമാകണമെങ്കില്‍ നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വർക്ക് സാധ്യമാകേണ്ടതുണ്ട്.
എന്താണ് ഡിജിറ്റല്‍ ഹൈവേ?
നടപ്പുസാമ്പത്തിക വര്‍ഷം ഹൈവേ വികസത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും 10,000 കിലോമീറ്റര്‍ ഡിജിറ്റല്‍ ഹൈവേകള്‍ നിര്‍മ്മിക്കാനുമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ലക്ഷ്യമിടുന്നത്. ഇതിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റുമെന്റ് ട്രേസ്റ്റ് മോഡിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നതെന്ന് MoRTH സെക്രട്ടറി അല്‍ക്ക ഉപാധ്യായ വ്യക്തമാക്കി. ദേശീയപാതകളില്‍ ഒപ്ടിക് ഫൈബര്‍ കേബിളുകള്‍ (ഒഎഫ്‌സി) ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ഹൈവേ യാഥാര്‍ത്ഥ്യമാക്കുന്നത്. ഡിജിറ്റല്‍ ഹൈവേ പദ്ധതി സാധ്യമാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)യുടെ കീഴിലുള്ള നാഷണല്‍ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് (എന്‍എച്ച്എല്‍എംഎല്‍) ദേശീയപാതയിലുടനീളം യൂട്ടിലിറ്റി കോറിഡോറുകള്‍ സ്ഥാപിക്കും. ഇത്തരത്തില്‍ 2025ഓടെ രാജ്യത്ത് പതിനായിരം കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രം സഞ്ചരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹി-മുബൈ അതിവേഗപാത, ഹൈദരാബാദ്-ബാംഗ്ലൂര്‍ ഇടനാഴി എന്നിവിടങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഡല്‍ഹി-മുംബൈ അതിവേഗപാതയില്‍ 1,367 കിലോമീറ്ററും ഹൈദരാബാദ്-ബാംഗ്ലൂര്‍ ഇടനാഴിയില്‍ 512 കിലോമീറ്ററുമാണ് പദ്ധതി നടപ്പില്‍ വരുത്തുക.
5ജി, 6ജി സേവനങ്ങള്‍ വ്യാപിക്കും
നോട്ടു നിരോധനവും കോവിഡും തീര്‍ത്ത സാമൂഹികാവസ്ഥയാണ് ഇന്ത്യയെ വളരെ വേഗത്തില്‍ ഡിജിറ്റലകാന്‍ പ്രേരിപ്പിച്ച ഘടകം എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത ഒരു തലമുറ ഇന്ത്യയിലുണ്ട് എന്ന കാര്യം രാജ്യം വിസ്മരിച്ച് പോകുന്നുമുണ്ട്. ഇന്ത്യ സമ്പൂര്‍ണ ഡിജിറ്റിലൈസേഷനിലേക്ക് സഞ്ചരിക്കുമ്പോള്‍ അവരുടെ ജീവിതത്തെയാകും അത് പ്രതികൂലമായി ബാധിക്കുക എന്നതില്‍ സംശയമില്ല. അതേസമയം ഇന്ത്യ ഡിജിറ്റലാകാന്‍ ആഗ്രഹിക്കുമ്പോഴും വലിയ പ്രതിസന്ധി ഇനിയും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളെ പരിഗണിക്കുക എന്നതാണ്. ഡിജിറ്റല്‍ ഹൈവേ അതിനായുള്ള മാര്‍ഗ്ഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതേസമയം 5ജി, 6ജി സേവനങ്ങള്‍ കൂടി ഡിജിറ്റല്‍ ഹൈവേ സാധ്യമാകുന്നതോടെ ലഭ്യമാകും.
ഡിജിറ്റല്‍ ഹൈവേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി എന്‍എച്ച്എഐയുടെ പൂര്‍ണ്ണ ഉടമസ്ഥതയുലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ നാഷണല്‍ ഹൈവേസ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡ് ദേശീയപാതകളില്‍ സംയോജിത യൂട്ടിലിറ്റി കോറിഡോറുകള്‍ വികസിപ്പിക്കും. 2025ഓടെ 10000 കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയും ചെയ്യും. ഗ്ലാസ് ഉപയോഗിച്ചോ പ്ലാസ്റ്റിക് ഉപയോഗിച്ചോ നിര്‍മ്മിക്കുന്നതായിരിക്കും ഫൈബര്‍ ഒപ്റ്റിക് കേബിള്‍. വിവരങ്ങള്‍ കൈമാറുന്നതിന് ഇതിലൂടെ വെളിച്ചമായിരിക്കും ഉപയോഗിക്കുക.
ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി പ്ലഗ് ആന്‍ഡ് പ്ലേയോ ഫൈബര്‍ ഓണ്‍ ഡിമാന്‍ഡ് മോഡല്‍ ഒഎഫ്‌സി നെറ്റ്‌വർക്ക് അനുവദിക്കും. ഉപഭോക്താക്കള്‍ക്ക് ഒരു വെബ് പോര്‍ട്ടലിലൂടെ നിശ്ചിത വിലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. ടെലികോം വകുപ്പുമായും ട്രായിയുമായും ഇതു സംബന്ധിച്ചുള്ള ആശയവിനിമയം നടന്നതായാണ് വിവരം. 2025ഓടെ ഡിജിറ്റല്‍ മേഖലയില്‍ വലിയ വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ ഡിജിറ്റല്‍ ഹൈവേയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം
Vulkan Las Vegas Erfahrungen, Bewertung, Test Und 1000 Bonus
Vulkan Las Vegas Erfahrungen, Bewertung, Test Und 1000 BonusAllerdings existiert es bei weitem nicht rund um…