അമിത ലാളന വേണ്ടേ വേണ്ട; എങ്ങനെ മക്കളുടെ നല്ല സുഹൃത്തുക്കളാകാം.

കുട്ടികള്‍ ഒരേ സമയം അച്ഛനമ്മമാരുടെ അനുഗ്രഹവും അതേസമയം ഉത്തരവാദിത്വവുമാണ്. കുട്ടികള്‍ തനിയെ വളര്‍ന്നോളും എന്ന മനോഭാവത്തോടെ അവരെ വളരാനനുവദിക്കുന്നത് ശരിയായ രീതിയല്ല. പകരം അവരെ കുടുംബത്തിനും സമൂഹത്തിനും ഗുണമുള്ളവരായി വളര്‍ത്തിയെടുക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. അതൊട്ടും എളുപ്പമല്ല. ഓരോരുത്തര്‍ക്കും കുഞ്ഞുങ്ങളോടുള്ള സമീപനം ഓരോ തരത്തിലായിരിക്കും. ഏതാണ് നല്ലത്, ഏതാണ് മോശം എന്ന വ്യക്തമായി ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെങ്കിലും ചില കാര്യങ്ങളില്‍ എല്ലാ മാതാപിതാക്കളും ഒരേ പോലെയായിരിക്കണം.


അമിത ലാളന വേണ്ടേ വേണ്ട


 മാതാപിതാക്കള്‍ക്ക് ഏറ്റവുമധികം സ്‌നേഹമുള്ളത് അവരുടെ മക്കളോട് തന്നെയായിരിക്കും. ആ സ്‌നേഹം ഓരോ മാതാപിതാക്കളും പ്രകടിപ്പിക്കുന്നത് ഓരോ രീതിയിലായിരിക്കും. എന്തു തന്നെയായാലും സ്‌നേഹത്തിന്റെ പേരില്‍ അമിത ലാളന വേണ്ടേ വേണ്ട. അതവര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുന്നതിനു പകരം നോ പറയേണ്ടിടത്ത് കര്‍ശനമായി നോ പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ തെറ്റുകള്‍ക്ക് നേരെ എപ്പോഴും കണ്ണടച്ചാല്‍ അതവര്‍ക്ക് വളമാവുകയും ഭാവിയില്‍ ദോഷം ചെയ്യുകയും ചെയ്യും. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുതെന്ന് പറയുന്നതു പോലെ ലാളിച്ച് ലാളിച്ച് വഷളാക്കരുതെന്ന് സാരം. 

 അമിത നിയന്ത്രണവും വേണ്ട

എല്ലാ കാര്യങ്ങളിലും കുട്ടികള്‍ക്ക് പരിധി കല്‍പ്പിക്കുന്നവരാണ് ചില മാതാപിതാക്കള്‍. പുറത്ത് കളിക്കാന്‍ പോകാനോ, മറ്റ് കുട്ടികളുമായി സമയം ചെലവഴിക്കാനോ, ടിവി കാണാനോ ഒന്നും ചില കുട്ടികള്‍ക്ക് അനുവാദമേയില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനും ചിലര്‍ക്ക് വിലക്കുണ്ട്. എല്ലാക്കാര്യങ്ങളും മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് മാത്രമേ നടക്കാവൂ എന്ന പിടിവാശി ഒരിക്കലും പാടില്ല. അമിതമായ നിയന്ത്രണങ്ങള്‍ വിലക്കുകള്‍ ലംഘിക്കാനുള്ള മാനസികാവസ്ഥയാണ് അവരില്‍ സൃഷ്ടിക്കുക.  അതൊരിക്കലും പാടില്ല.  

അവരുടെ നല്ല സുഹൃത്തുക്കളാകാം

മാതാപിതാക്കളായിരിക്കട്ടെ മക്കളുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍. അവര്‍ക്ക് എന്തും തുറന്നു പറയാനുള്ള ഇടമായിരിക്കണം അച്ഛനും അമ്മയും. അങ്ങനെയെങ്കില്‍ അതിലും പ്രീയപ്പെട്ട സൗഹൃദങ്ങള്‍ തേടി അവര്‍ പുറത്തേക്ക് പോകില്ല. ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ അച്ഛനും അമ്മയും കൂടെ നില്‍ക്കുമെന്ന ഉറപ്പ് അവര്‍ക്കുണ്ടാകും. എല്ലാ കാര്യങ്ങളും അവരോട് ഷെയര്‍ ചെയ്യുകയും അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്യുന്നത് വഴി കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വരുന്നു കോവിഡിനേക്കാൾ വലിയ മഹാമാരി, കരുതിയിരിക്കണം ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകം അടുത്ത മഹാമാരി നേരിടാൻ തയാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നേതാവ് who ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്. കോവിഡിനേക്കാൾ വലിയ മഹാമാരിയാകും ഇനി വരാനിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. എബോള, സാർസ്, സിക തുടങ്ങിയ രോഗങ്ങൾക്കും പുറമേ പട്ടികയിലുള്ള ‘ഡിസീസ് എക്‌സ്’ (അജ്ഞാത രോഗം) എന്ന പരാമർശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡിസീസ് എക്‌സിലെ ‘ എക്‌സ്’ എന്ന ഘടകം വിശേഷിപ്പിക്കാൻ കാരണം രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ്. 2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം കോവിഡ് വ്യാപിക്കാൻ തുടങ്ങി. അടുത്ത ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവപോലെ ‘സുനോട്ടിക്’ ആയിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ‘ഡിസീസ് എക്‌സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദമുണ്ട്.

ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത്? കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാമോ? 

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ശരിയായി നടക്കാന്‍ വെള്ളം എത്രമാത്രം പ്രാധാനമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിവസവും ഉറക്കമുണര്‍ന്ന ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ല ശീലമായാണ് വിലയിരുത്തപ്പെടുന്നത്. വെള്ളം കുടിക്കണം എന്ന് അറിയാമെങ്കിലും എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നകാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണ ഇല്ല, പ്രത്യേകിച്ചും ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ കുടിക്കേണ്ടത് എന്ന്.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കണോ?

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം പര്‍ക്കുമുണ്ട്. ചിലര്‍ ദാഹം കൊണ്ട് കുടിക്കുമ്പോള്‍ മറ്റുചിലര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും. ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ നേര്‍പ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കുന്നതാണ് നല്ലത്.

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം?

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതും വ്യാപകമായി കണ്ടുവരുന്ന ശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഭക്ഷണത്തോടൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം ശരിയായി ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ വെള്ളത്തിന് കഴിയും. അതേസമയം ചെറിയ അളവില്‍ കുടിക്കുന്നത് പ്രശ്‌നമില്ല. എന്നാല്‍ എയ്‌റേറ്റഡ് പാനീയങ്ങള്‍ ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ അല്‍പം നാരങ്ങയോ ഇഞ്ചിനീരോ ചേര്‍ക്കുന്നതില്‍ കുഴപ്പമുല്ല. നേരിയ ചൂടില്‍ വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് കൊഴിപ്പായി മാറുകയും ചെയ്യും.

ഭക്ഷണത്തിന് ശേഷമോ?

ങക്ഷണത്തിന് മുമ്പും അതിനിടയിലും വെള്ളം കുടിക്കുന്നതിനെ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല, അപ്പോള്‍ ഭക്ഷണശേഷം വെള്ളം കുടിക്കാമോ?, എന്നാല്‍ പാടില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. ദഹനപ്രക്രിയയെ ഇത് തടസ്സപ്പെടുത്തും. ഇത് ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനും ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ബാധിക്കാനും കാരണമാകും. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂര്‍ണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവില്‍ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

സ്വർണത്തിൽ പൂട്ടിട്ട് കേന്ദ്രസർക്കാർ; 10 ലക്ഷത്തിനുമുകളിലുള്ള ഇടപാടുകളിൽ വ്യാപാരികൾക്ക് മാർഗനിർദേശം

തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയാനായി ‘സ്വർണത്തിൽ’ പൂട്ടിട്ട് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ.) ഭേദഗതിചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്.

 ഇടപാടുകൾ സംശയാസ്പദമെന്ന് തോന്നുന്നുണ്ടെങ്കിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു. ഇന്ത്യ) അറിയിക്കണം. ഇതിനായി ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ സൂക്ഷിക്കണം. എഫ്.ഐ.യു.വുമായി ബന്ധപ്പെടുന്നതിന് വ്യാപാരസ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഫലത്തിൽ എല്ലാതരം ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ സ്വർണവ്യാപാരികളടക്കം ബാധ്യസ്ഥരാകും.

രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവനായും 2020 ഡിസംബർ 28 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. പിന്നാലെയാണിപ്പോൾ ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഭേദഗതിയും മാർഗനിർദേശവും പുറത്തിറക്കിയത്

സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രം, മരതകം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വ്യാപാരം നടത്തുന്നവർക്കാണ് ഇത് ബാധകം.

ഒരുമാസത്തിനിടെ ഒറ്റത്തവണയായോ തവണകളായോ 10 ലക്ഷമോ അതിലധികമോ തുകയ്ക്കുള്ള ഇടപാടുകളായാലും രേഖകൾ വ്യാപാരികൾ സൂക്ഷിക്കണം. ഇടപാടിന്റെ സ്വഭാവം, തുക, തീയതി, ഇടപാടിൽ ഉൾപ്പെട്ടവർ എന്നീ വിശദാംശങ്ങളുണ്ടാകണം. ഉപഭോക്താക്കളെ അറിയൽ (കെ.വൈ.സി.) രേഖകൾ വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടാകണം. ഇടപാട് നടക്കുന്ന തീയതിമുതൽ അഞ്ചുവർഷത്തേക്കാണ് രേഖകൾ സൂക്ഷിക്കേണ്ടത്.

friends catering

സംശയം തോന്നിയാൽ ഏഴുദിവസം

ഏതെങ്കിലും ഇടപാടുകൾ സംശയാസ്പദമെന്ന് വ്യാപാരസ്ഥാപനത്തിന് തോന്നുകയാണെങ്കിൽ ഇടപാടുനടന്ന് ഏഴുപ്രവൃത്തിദിവസത്തിനകം ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കണം. വ്യാപാരസ്ഥാപനത്തിൽ പ്രിൻസിപ്പൽ ഓഫീസർ, ചുമതലപ്പെടുത്തിയ ഡയറക്ടർ എന്നിവരെ ഇതിനായി നിയമിക്കണം.

ഇടപാടുകാരെ സംശയദൃഷ്ടിയോടെ നോക്കാനാകില്ല.

സ്വർണം വാങ്ങാനെത്തുന്നവരെ സംശയദൃഷ്ടിയോടെ കാണാൻ വ്യാപാരികൾക്കാവില്ലെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണവ്യാപാരമേഖല നിലവിലെ എല്ലാനിയമങ്ങളും പാലിക്കുന്നുണ്ട്. വിപണിയിൽ പണമൊഴുക്ക് തടസ്സപ്പെടുത്തുന്നതിനേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂ -അദ്ദേഹം പറഞ്ഞു.

വരൂ..പ്രേതങ്ങളുമായി കൂട്ടുകൂടാം; ‘കോണ്‍ജറിങ്’ വീട്ടില്‍ താമസിക്കാം; ക്യാംപിങിന് ക്ഷണിച്ച് ഉടമസ്ഥര്‍

പ്രേതങ്ങളെയും അസാധാരണ സംഭവങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ‘കോണ്‍ജറിങ്’ വീട് തുറക്കുകയാണ്. പാരാനോര്‍മല്‍ ക്യാംപിങ് ധൈര്യശാലികള്‍ക്കായി ഒരുക്കുന്നുവെന്നാണ് വാര്‍ത്ത പുറത്ത് വിട്ട് ഉടമസ്ഥര്‍ വെളിപ്പെടുത്തിയത്. അമേരിക്കയിലെ മസാച്യൂസെറ്റ്സിനടുത്തുള്ള ബറില്‍വിലിലാണ് വീട് സ്ഥിതിചെയ്യുന്നത്. ഗ്ഹാംപിങ് (GHamping) എന്നാണ് വീട്ടുടമസ്ഥര്‍ ഈ സാഹസിക ക്യാംപിങിന് പേരിട്ടിരിക്കുന്നത്. അസാധാരണ സംഭവങ്ങള്‍ പലകാലങ്ങളിലായി ഈ വീട്ടില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നടത്തുന്ന ഗ്ഹാംപിങില്‍ 20 സീറ്റുകള്‍ മാത്രമാണ് ഇനി ഒഴിവുള്ളതെന്നാണ് പരസ്യത്തില്‍ പറയുന്നത്. 3–4 പേരെ ഉള്‍ക്കൊള്ളുന്ന ടെന്റിലായിരിക്കും താമസമെന്നും വീടും ഫാം ഹൗസും വിശദമായി പരിചയപ്പെടാനുള്ള സൗകര്യം ഒരുക്കുമെന്നും വീട്ടുടമസ്ഥര്‍ പറയുന്നു. അസാധാരണ സംഭവങ്ങളെ നേരിടാനുള്ള അതിഥികളുടെ കരുത്ത് പരീക്ഷിക്കപ്പെടുമെന്നും അതിനുള്ള ‘ഉപകരണങ്ങള്‍’ കയ്യില്‍ കരുതണമെന്ന മുന്നറിയിപ്പുമുണ്ട്. 

24000 രൂപ മുതല്‍ 33,000 രൂപ വരെയാണ് കോണ്‍ജറിങ് വീട്ടിലെ ടെന്റില്‍ താമസിക്കുന്നതിനുള്ള ദിവസ വാടക. എട്ടര ഏക്കറില്‍ താമസിക്കാനെത്തുന്നവര്‍ക്കായി സഹായിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ഹാംപിങിനെത്താന്‍ താല്‍പര്യമുള്ള കൗമാരക്കാര്‍ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കൂട്ടിക്കൊണ്ട് വരണമെന്നും നിബന്ധനയില്‍ പറയുന്നു. 14 മുറികളുള്ള ഫാം ഹൗസ് 2013 ലാണ്  എഡിന്റേയും ലോറന്റെയും പ്രേതാനുഭവങ്ങള്‍ക്കും അസാധാരണ സംഭവങ്ങള്‍ക്കും സാക്ഷിയായി സിനിമയിലെത്തിയത്. ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കാല്‍പെരുമാറ്റങ്ങളും രാത്രിയില്‍ കേട്ടിട്ടുണ്ടെന്നും വാതിലുകള്‍ താനേ തുറക്കാറുണ്ടെന്നും ഈ വീട് വാങ്ങിയ ദമ്പതികളും വെളിപ്പെടുത്തിയിരുന്നു. 

ആഞ്ഞിലിച്ചക്ക വീട്ടിലുണ്ടോ? എങ്കിൽ പത്തുകാശുണ്ടാക്കാൻ ഇതാണ് അവസരം, കിലോയ്ക്ക് വില 150 മുതൽ 250 രൂപ വരെ

 ആഞ്ഞിലിപ്പഴം മലയാളികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന പഴമാണ്. ഒരു കാലത്ത് സുലഭമായി വീട്ടുമുറ്റത്ത് ലഭിച്ചിരുന്ന പഴങ്ങൾ വില്പനയ്ക്കായി നിരത്തുകളിൽ നിറയുകയാണ്. ഞാവൽപ്പഴം, മാമ്പഴം, ചക്കയ്ക്കുമൊപ്പമാണ് വില്പനയിൽ ആഞ്ഞിലിപ്പഴത്തിന്റെ സ്ഥാനം. ആവശ്യക്കാരും ഏറെയാണ്.നാവിൻ തുമ്പിൽ ഒരു കാലത്ത് മധുരത്തിന്റെ തേൻ കനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതു തലമുറ ഏറ്റെടുക്കുത്തിരിക്കുകയാണ്. പഴ വിപണിയിൽ വൻ ഡിമാന്റായതോടെ ആഞ്ഞിലി ചക്ക അന്വേഷിച്ച് നാട്ടിൻ പുറങ്ങളിലേയ്ക്കും ആളെത്തി തുടങ്ങി.

പഴങ്ങളുടെ കൂട്ടത്തിൽ ചക്ക കഴിഞ്ഞാൽ ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം. സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കെത്തി കഴിഞ്ഞു.കാക്ക കൊത്തി താഴെയിട്ടും ആർക്കും വേണ്ടാതെ തറയിൽവീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോൾ എന്തുവിലകൊടുത്തായാലും വാങ്ങാൻ ആളുണ്ട്.

. ഒരു കാലത്ത് പഞ്ഞ മാസങ്ങളിൽ മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു അയിനിചക്ക, ആനിക്ക, ഐനിചക്ക തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന ആഞ്ഞിലിചക്ക. വിളഞ്ഞ ആഞ്ഞിലി ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്ന് വേറെതന്നെയാണെന്ന് പഴമക്കാർ  പറയുന്നു.

 കീടനാശിനി സാന്നിദ്ധ്യമില്ലാത്ത പഴ വർഗമെന്ന നിലയിൽ പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക സുരക്ഷിതമായി കഴിക്കാം. നല്ല വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്ക കിലോഗ്രാമിന് 150 രൂപ മുതൽ 250 വരെയാണു വില.മരത്തിൽ നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള വർദ്ധിച്ച കൂലി ചെലവാണ് വില വർദ്ധനവിന് കാരണം.ആഞ്ഞിലിച്ചക്കയുടെ കുരു വറുത്ത് തൊലികളഞ്ഞ് കപ്പലണ്ടിപോലെ കൊറിക്കാനും ഉപയോഗിച്ചിരുന്നു. സ്വാദിഷ്ടമായ പഴം എന്നതിനുപുറമേ ഔഷധമായും ആഞ്ഞിലിചക്ക ഉപയോഗിക്കാം. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേർത്തു കഴിക്കുന്നത് ആസ്തമയ്ക്കു നല്ല ഔഷധമാണ്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

പ്രസവാനന്തര കാലഘട്ടത്തിലെ പരിചരണവും ചികിത്സയും ശാസ്ത്രീയമാണോ?.

 പ്രസവം കഴിഞ്ഞാൽ പാത്രം നിറയെ ചോറ്, ദേഹം അനങ്ങരുതെന്ന് ചട്ടം; എപ്രകാരമാകണം പ്രസവാനന്തര പരിചരണം ?

 ആരോഗ്യ സൂചിക വളരെ മെച്ചപ്പെട്ട നിലവാരത്തിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഗർഭകാലത്തും പ്രസവസമയത്തും ശാസ്ത്രീയമായുള്ള പരിചരണം കാംക്ഷിക്കുകയും അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നവരാണ് കേരളീയർ എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ പ്രസവാനന്തര കാലഘട്ടത്തിലെ പരിചരണവും ചികിത്സയും ശാസ്ത്രീയമാണോ എന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

 പ്രസവാനന്തര കാലത്തു ലഭിക്കേണ്ട പരിചരണം എന്തായിരിക്കണം എന്ന് പറയുന്നതിനു മുമ്പ് പ്രസവാനന്തര കാലഘട്ടത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

പ്രസവാനന്തര വ്യതിയാനങ്ങൾ പ്രസവം കഴിഞ്ഞാലുടൻ തന്നെ ആരംഭിക്കും. പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ 12 ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടാകുമെങ്കിലും ഗർഭ പാത്രം, യോനീഭാഗം മുതലായ പ്രത്യുൽപാദന അവയവങ്ങൾ പൂർവസ്ഥിതിയിൽ ആക്കാൻ 4-6 ആഴ്ച വരെ എടുക്കും.

ഗർഭസമയത്ത് ഒരു കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഗർഭാശയം ചുരുങ്ങി ഏകദേശം ഒരു മാസം കൊണ്ട് 100 ഗ്രാം ആകും. ഗർഭാശയത്തിൽ മാത്രമല്ല ഗർഭാശയ മുഖത്തും, യോനീഭാഗത്തും ഈ വ്യത്യാസങ്ങൾ പ്രകടമാണ്. ഗർഭസമയത്ത് കുഞ്ഞിന് വേണ്ട രക്തവും അതുവഴി ഓക്സിജനും പോഷകങ്ങളും കൊടുത്തു കൊണ്ടിരിക്കുന്ന മറുപിള്ളയിരുന്ന സ്ഥലത്തെ പാടയും ബാക്കി ഗർഭാശയത്തിന്റെ പാടയും കൊഴിഞ്ഞു പോവുകയും ചുരുങ്ങി പൂർവസ്ഥിതിയിൽ ആവുകയും ചെയ്യുന്നു. ഇങ്ങനെ കൊഴിഞ്ഞു പോകുന്ന പാടയാണ് പ്രസവം കഴിഞ്ഞ് കാണുന്ന യോനീസ്രവത്തിനു കാരണം. നല്ല ചുവപ്പു നിറത്തിൽ വരുന്ന ഈ സ്രവത്തിന് നിറവ്യത്യാസം വന്ന് വെള്ളനിറത്തിൽ ആയിരിക്കും അവസാന ദിവസങ്ങളിൽ പോവുക. 24 മുതൽ 36 ദിവസം വരെ ഈ യോനി സ്രവം നിലനിൽക്കാം.

റെക്കാർഡുകൾ ഭേദിച്ച് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം; ഒറ്റവർഷം എത്തിയത് 606,000 പേർ, കടുത്ത നടപടികൾ ഉടൻ

 ബ്രിട്ടനിലേക്കുള്ള വിദേശികളുടെ കുടിയേറ്റം എല്ലാ റെക്കാർഡുകളും ഭേദിച്ച് മുന്നേറുകയാണെന്ന് കണക്കുകൾ. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റ കണക്കുപ്രകാരം 2022 ൽ മാത്രം 606,000 പേരാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. 2021 ൽ ഇത് 504,000 ആയിരുന്നു. റഷ്യൻ അധിനിവേശം നരിടുന്ന യുക്രെയിനിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ഇക്കാലയളവിൽ ബ്രിട്ടനിലേക്ക് എത്തിയത്. 114,000. ഹോങ്കോംങ്ങിൽ നിന്നും ഉള്ളവരാണ് 52,000 പേർ.


 കടൽകടന്നും മറ്റും അനധികൃത മാർഗത്തിലൂടെയും എത്തി അഭയാർഥിയായി പരിഗണിക്കപ്പെടാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർ മാത്രം 172,758 പേരുണ്ട്. കുടിയേറ്റം തടയാൻ കർശനമായ നടപടിയുണ്ടാകുമെന്ന വാഗ്ദാനവുമായാണ് 2019 ൽ കൺസർവേറ്റീവ് സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി വിദേശികൾക്ക് കടന്നുവരാൻ കൂടുതൽ അവസരം ഒരുക്കുന്ന നടപടിയാണ് പ്രത്യക്ഷമായും പരോക്ഷമായും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

യുദ്ധം ഉൾപ്പടെയുള്ള അപ്രതീക്ഷിത നീക്കങ്ങൾ ഇതിന്റെ ആക്കം കൂട്ടുകയും ചെയ്തു. ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെനറിക് ആണ് ഇതുസംബന്ധിച്ച കണക്കുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്. 

വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയവരും അവരുടെ ജീവിത പങ്കാളിയും കുട്ടികളും അടങ്ങുന്ന ആശ്രിതരുമാണ് കുടിയേറ്റക്കാരുടെ കണക്കിൽ ഏറ്റവും അധികമുള്ളത്. സർക്കാരിന്റെ കണക്കനുസരിച്ചു നിലവിൽ 680,000 വിദേശ വിദ്യാർഥികളാണ് ബ്രിട്ടനിൽ പഠനത്തിനായി എത്തിയിട്ടുള്ളത്. ഇതിൽ 315,000 പേർ മാസ്റ്റേഴ്സിനായി എത്തിയിട്ടുള്ളവരാണ്. ഇവരിൽ നല്ലൊരു ശതമാനത്തിന് ആശ്രിതരായുള്ളവർ കൂടെയുണ്ട്. കഴിഞ്ഞവർഷം മാത്രം 135,788 ആശ്രിത വിസകളാണ് ബ്രിട്ടനിലേക്ക് അനുവദിച്ചത്. അനിന്ത്രിതമായ ഈ ഒഴുക്കു തടയാനാണ് കഴിഞ്ഞദിവസം ആശ്രിത വിസ നിയമങ്ങളിൽ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. പിഎച്ച്ഡിയോ ഗവേഷണ സ്വഭാവമുള്ള പോസ്റ്റുഗ്രാജ്വേറ്റ് കോഴ്സുകളോ ചെയ്യുന്നവർക്കു മാത്രമാകും അടുത്ത ജനുവരി മുതൽ ആശ്രിത വിസ അനുവദിക്കുക.  അനിയന്ത്രിതമായ കുടിയേറ്റ കണക്ക് പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടിക്ക് സർക്കാർ തയ്യാറായേക്കുമെന്നാണു റിപ്പോർട്ടുകൾ.

നിറം കണ്ട് വീഴല്ലേ.. ഞെട്ട് നോക്കി അറിയാം വ്യാജനെ, മാങ്ങ വാങ്ങും മുന്‍പേ ഇക്കാര്യങ്ങള്‍ പരിശോധിക്കണേ..

മാമ്പഴക്കാലമാണിപ്പോള്‍.. വീടുകളിലും വിപണിയിലും താരം മാങ്ങ തന്നെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മാമ്പഴ പ്രിയരാണ്. വീട്ടുമുറ്റത്തില്ലെങ്കിലും രുചിയിലും നിറത്തിലും മതിമറന്ന് മാര്‍ക്കറ്റില്‍ നിന്നും മാങ്ങ വാങ്ങുന്നത് മലയാളികളുടെ പതിവു ശീലമാണ്. പക്ഷേ ഇത്തരത്തില്‍ വാങ്ങികഴിക്കുന്ന മാങ്ങ സാധാരണ രീതിയില്‍ തന്നെ പഴുത്തതാണോ അല്ലെങ്കില്‍ പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കാറുണ്ടോ.

മാര്‍ക്കറ്റുകളില്‍ കാണുമ്പോള്‍ ചാടിക്കേറി മാങ്ങ വാങ്ങുന്നതിന് മുന്‍പേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ കഴിക്കുന്നതാണ്.

മാങ്ങ പഴുപ്പുക്കുന്നതിന് പലപ്പോഴും രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട് എന്ന് നമുക്കറിയാം.വിപണയിലേക്ക് മാങ്ങ എത്തുന്നതിന് മുന്‍പ് തന്നെ മാങ്ങ പച്ചയോടെ പറിച്ചെടുത്ത് കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്താണ് പഴുക്കുന്നതിന് വേണ്ടി വെക്കുന്നത്. ഇത് കൂടാതെ എഥിലീന്‍ എന്ന രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. മാങ്ങ അധികം പഴുക്കാതിരിക്കുന്നതിനും ചീഞ്ഞ് പോവാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. എന്നാല്‍ ഇത് അത്യന്തം അപകടകരമാണ്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മാങ്ങ പെട്ടെന്ന് ചീഞ്ഞ് പോവാതിരിക്കുന്നതിനും അധികം പഴുക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇത് കൂടാതെ പഴത്തിന്റെ ആകര്‍ഷണീയത നിലനിര്‍ത്തുന്നതിനും പല വിധത്തിലുള്ള രാസവസ്തുക്കള്‍ ചേരുന്നുണ്ട്. എന്നാല്‍ ഇത് ഒറ്റനോട്ടത്തില്‍ മനസ്സിലാവണം എന്നില്ല.

ഇനി ജൈവീകമായി പഴുത്തതും കൃത്രിമ രീതിയിലൂടെ പഴുപ്പിച്ചതുമായ മാങ്ങ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.


 നിറം മാറ്റം നോക്കി നമുക്ക് കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങ മനസ്സിലാക്കാന്‍ സാധിക്കും. കൃത്രിമമായി പഴുത്ത മാങ്ങയില്‍ പച്ച നിറത്തിലുള്ള പാടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഇവ മഞ്ഞ നിറത്തില്‍ നിന്ന് പച്ച നിറത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

എന്നാല്‍ സാധാരണയായി പഴുത്ത മാമ്പഴത്തില്‍ നിന്ന് പച്ചയും മഞ്ഞയും ചേര്‍ന്ന നിറം കാണാന്‍ സാധിക്കില്ല. ഇത് സ്വാഭാവികമായും പഴുത്ത് കഴിഞ്ഞാല്‍ മഞ്ഞ നിറം തന്നെയായിരിക്കും. ഇനി പൂര്‍ണമായും പഴുത്ത മാമ്പഴമാണ് എന്നുണ്ടെങ്കില്‍ പോലും കൃത്രിമമായി പഴുപ്പിച്ചതെങ്കില്‍ അസ്വാഭാവിക തിളക്കമുള്ള മഞ്ഞ നിറമായിരിക്കും ഉണ്ടാവുക.
പഴുത്ത മാങ്ങ മുറിക്കുമ്പോള്‍, അതിന്റെ ഉള്ളില്‍ തിളക്കമുള്ള മഞ്ഞ നിറമായിരിക്കും, എന്ന് മാത്രമല്ല മാമ്പഴത്തിന്റെ ഉള്‍ക്കാമ്പില്‍ അത് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുന്നുണ്ട്. എന്നാല്‍ കൃത്രിമമായി പഴുത്ത മാമ്പഴമാണെങ്കില്‍, അതിന്റെ ഉള്‍ഭാഗം ഇളം മഞ്ഞ നിറമായിരിക്കും.
മാങ്ങയുടെ വലിപ്പം നോക്കിയും അത് കെമിക്കലിട്ട് പഴുപ്പിച്ചതാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. സാധാരണ പഴുത്ത മാങ്ങയേക്കാള്‍ ചെറിയ മാങ്ങകള്‍ ആണ് കാണുന്നതെങ്കില്‍ ഇവ കൃത്രിമമായി പഴുപ്പിച്ചതാകും.

.

friends travels

മാങ്ങ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പുറത്ത് ജ്യൂസ് ഒലിച്ച് നില്‍ക്കുന്നതായി കാണുകയാണെങ്കില്‍ അതിനകത്ത് മരുന്ന് ഇഞ്ചക്ട് ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് മനസിലാക്കാം.
മാങ്ങ തൊട്ടു നോക്കുമ്പോള്‍ നല്ല സോഫ്റ്റായ രീതിയിലാണ് കാണുന്നത് എങ്കില്‍ അതില്‍ കെമിക്കലുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാം. അതേസമയം അത്യാവശ്യം ബലത്തിലാണ് മാങ്ങയുടെ തൊലി ഇരിക്കുന്നത് എങ്കില്‍ ഉറപ്പായും അതില്‍ കെമിക്കല്‍ ഉപയോഗിച്ചിട്ടുണ്ടാകും.


 മാങ്ങയുടെ അറ്റത്തുള്ള ചെറിയ ഞെട്ട് മണത്ത് നോക്കുമ്പോള്‍ അതിന് പഴുത്തമാങ്ങയുടെ ഗന്ധമാണ് ഉള്ളതെങ്കില്‍ അത് സ്വാഭാവികമായി തന്നെ പഴുത്തതാണെന്ന് മനസ്സിലാക്കാം. അതല്ല ചെറിയ രീതിയില്‍ ഒരു പുളിക്കുന്ന മണം അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌മെല്ലാണ് വരുന്നത് എങ്കില്‍ അതില്‍ വിഷം അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താവുന്നതാണ്.

ടിപ്പു സുൽത്താന്റെ വാളിന് ലണ്ടനിലെ ലേലത്തിൽ ലഭിച്ചത് 140 കോടി രൂപയോളം

 മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ വാളിന് ലണ്ടനിലെ ലേലത്തിൽ ലഭിച്ചത് 140 കോടിയോളം രൂപ(14 ദശലക്ഷം പൗണ്ട്). ടിപ്പു സുൽത്താന്റെ ആയുധങ്ങളിൽ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന് സംഘാടകർ വിശദീകരിക്കുന്നു.

പ്രതീക്ഷിച്ചതിലപം ഏഴുമടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ ലേലത്തിൽ വിറ്റു പോയതെന്ന് സംഘാടകർ പറയുന്നു. ടിപ്പു സുൽത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്. 18–ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പടയോട്ടങ്ങളാണ് ടിപ്പുവിനെ പ്രശസ്തനാക്കിയത്.

ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ളതാണ് ഈ വാൾ. ടിപ്പുവിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ വാളിനോട്. കൂടാതെ ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നു” ലേലം നടത്തിയ ഒലിവർ‌ വൈറ്റ് പറഞ്ഞു.

16-ാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ജർമ്മൻ വാളുകളുടെ രീതിയിലാണ് ഈ വാളിന്റെ നിർമ്മാണം. “വാളിന് അസാധാരണമായ ചരിത്രവും സമാനതകളില്ലാത്ത കരകൗശലവുമുണ്ട്. വാൾ വലിയ തുകയ്ക്ക് വിറ്റു പോയതിൽ സന്തുഷ്ടരാണ്”ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ഗ്രൂപ്പ് മേധാവി നിമ സാഗർച്ചി പറഞ്ഞു.

Verified by MonsterInsights