രാവിലെ ചായയും ബിസ്കറ്റും ബ്രഡും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അറിയേണ്ടത്..

രാവിലെ ഉറക്കമെണീറ്റയുടൻ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ച ശേഷം ദിവസം തുടങ്ങാൻ താല്‍പര്യപ്പെടുന്നവരാണ് അധികപേരും. അതുപോലെ തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റായി വലിയൊരു വിഭാഗം പേരും കഴിക്കാറ് ബ്രഡ് ആണ്. ചിലര്‍ ചായയും ബിസ്കറ്റുമാണ് രാവിലെ തന്നെ കഴിക്കാറ്.
നമ്മള്‍ എന്താണ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. ആരോഗ്യത്തിന് മുകളില്‍ അത്രമാത്രം സ്വാധീനം ബ്രേക്ക്ഫാസ്റ്റിനുണ്ട്. അതിനാല്‍ തന്നെ ബ്രേക്ക്ഫാസ്റ്റായി തെര‍ഞ്ഞെടുക്കേണ്ടത് ഏറ്റവും നല്ല ഭക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ നിലവില്‍ പലരുടെയും ശീലംപ്രകാരം ഇതത്ര ‘ഹെല്‍ത്തി’ ആയിരിക്കണമെന്നില്ല. 

അത്തരത്തില്‍, കഴിയുന്നതും ഒഴിവാക്കേണ്ട ബ്രേക്ക്ഫാസ്റ്റുകളെ കുറിച്ചാണ് ആദ്യം പങ്കുവയ്ക്കുന്നത്.

ഒന്ന്…

നേരത്തേ സൂചിപ്പിച്ചത് പോലെ ധാരാളം പേര്‍ ബ്രേക്ക്ഫാസ്റ്റായി ബ്രഡ് കഴിക്കാറുണ്ട്. അതും വൈറ്റ് ബ്രഡ് ആണെങ്കില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണ് വൈറ്റ് ബ്രഡ്. ഇത് പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. 


രണ്ട്…

ചായയും ബിസ്കറ്റും രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. ബിസ്കറ്റും റിഫൈൻഡ് കാര്‍ബിന്‍റെ സ്രോതസാണ്. അതുപോലെ അനാരോഗ്യകരമായ പല ഘടകങ്ങളും ബിസ്കറ്റില്‍ കാണാം. അതിനാല്‍ തന്നെ വെറുംവയറ്റില്‍ ബിസ്കറ്റ് പതിവായി കഴിക്കുന്നത് ഒട്ടും നല്ലതല്ല. മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങളും ഇത് സൃഷ്ടിക്കും

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മൂന്ന്…

പ്രോസസ്ഡ് മീറ്റോ, ഇതുവച്ചുള്ള എന്തെങ്കിലും വിഭവങ്ങളോ ബ്രേക്ക്ഫാസ്റ്റായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. സോസേജ്, സലാമി, ബേക്കണ്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയെല്ലാം ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പുമെല്ലാം അടങ്ങിയ ഭക്ഷണങ്ങളാണ്. വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് പതിവാകുമ്പോള്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

നാല്…

പലരും പാക്കറ്റില്‍ വരുന്ന കോണ്‍ഫ്ളേക്സ് പോലുള്ള സാധനങ്ങള്‍ രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിക്കാറുണ്ട്. ഇത് ‘ഹെല്‍ത്തി’യാണെന്ന പൊതുധാരണയും നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളില്‍ അനാവശ്യമായ കൊഴുപ്പോ ഷുഗറോ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ഇവ പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതായി വരില്ല.

കഴിക്കാവുന്നത്…

‘ഹെല്‍ത്തി’ ബ്രേക്ക്ഫാസ്റ്റായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ചില ഭക്ഷണങ്ങളുടെ പേര് കൂടി പങ്കുവയ്ക്കാം. മുട്ട, ഓട്ട്സ്, പനീര്‍, നേന്ത്രപ്പഴം, നട്ട്സ് എന്നിവയെല്ലാം ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്ന ആരോഗ്യകരമായ വിഭവങ്ങളാണ്.

വിസാറ്റ് എൻജിനീയറിംങ് കോളേജും സതേൺ റെയിൽവേയും സംയുക്തമായി സഹകരിച്ച് യു.ടി.എസ് മൊബൈൽ ആപ്ലിക്കേഷൻ ബോധവൽക്കരണ ക്യാംപെയ്ൻ എം. പി.ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.


വിസാറ്റ് എഞ്ചിനീയറിംഗ് കോളേജും സതേൺ റയിൽവേയുമായി സംയുക്തമായി നടത്തിയ പാസഞ്ചർ ടിക്കറിംഗ് ആപ്പ് ആയ യുടിസ് ആപ്പ് ബോധവൽക്കരണ ക്യാമ്പിന്റെ ഉത്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. ചടങ്ങിൽ സതേൺ റെയിൽവേ ചീഫ് കൊമേർഷ്യൽ ഓഫീസർ ചന്ദ്രശേഖരൻ, ഏരിയ മാനേജർ പരിമളൻ, വിസാറ്റ് രജിസ്ട്രാർ പ്രൊഫ. പി. എസ്. സുബിൻ , ചീഫ് കൊമേർഷ്യൽ ഓഫീസർ അരുൺ കുമാർ ആർ, ലഫ്. ഡോ. T D സുബാഷ്, പി ആർ ഓ ഷാജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു .

പാസഞ്ചർ ടിക്കറ്റിംഗിൽ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാംപെയ്ൻ വിസാറ്റ് എഞ്ചിനീയറിംഗ് – ആട്സ് ആന്റ് സയൻസ് എൻ സി സി കേഡറ്റുകളും സതേൺ റെയിൽവേയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും നോർത്ത് റെയിൽവേ സ്‌റ്റേഷനിലും 2023 മെയ് 24 ന് നടത്തി. പ്രസ്തുത പരിപാടി എം.പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു. വരിയിൽ നിൽക്കാതെ ഓൺലൈനായി ടിക്കറ്റെടുക്കാൻ സാധിക്കുന്ന യുടിഎസ് ആപ്പ് പരമാവധി യാത്രക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതു വഴി കൗണ്ടറുകളുടെ മുൻപിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. യു. ടി എസ് ആപ്പ് ഉപയോഗിച്ച് പേപ്പർലെസ്സ് ടിക്കറ്റായും പേപ്പർ ടിക്കറ്റായും യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ആപ്പിന്റെ മറ്റൊരു സവിശേഷത. തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷെൻസ് റജിസ്ട്രാർ പ്രൊഫ: പി.എസ്.സുബിൻ , ലഫ്.ഡോ: ടി.ഡി. സുബാഷ്, പി.ആർ. ഒ ഷാജി ആഗസ്റ്റിൻ, സതേൺ റെയിൽവേ ഏരിയ മാനേജർ പരിമളൻ, ചീഫ് കെമേഴ്സിയൽ ഓഫീസർമാരായ അരുൺ കുമാർ ആർ, ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

അൻപതിനായിരം കോടിയുടെ കറൻസി നോട്ട്; പുറത്തിറക്കിയ രാജ്യം യൂഗോസ്ലാവ്യ.

രണ്ടായിരം രൂപ നിർത്തലാക്കിയതിനെക്കുറിച്ചള്ള വാർത്തകൾ കൂട്ടുകാർ ശ്രദ്ധിച്ചിരിക്കുമല്ലോ. ചില കറൻസി കൗതുകങ്ങൾ അറിഞ്ഞാലോ. മുൻ യൂറോപ്യൻ രാജ്യമായ യൂഗോസ്ലാവ്യ എൺപതുകളുടെ അവസാനത്തിൽ വൻ വിലക്കയറ്റത്തെ നേരിട്ടു. എല്ലാ വസ്തുക്കൾക്കും വില കൂടിയതോടെ സർക്കാർ വിലകൂടിയ ഒരു നോട്ടുമിറക്കി. അൻപതിനായിരം കോടി ദിനാരയുടെ ഈ നോട്ടിനു ഏറ്റവും വലിയ സംഖ്യ അടയാളപ്പെടുത്തിയ നോട്ട് എന്ന ഖ്യാതി സ്വന്തമായി. യൂഗോസ്ലാവ്യ എന്ന രാജ്യം ഇന്നില്ല. ക്രൊയേഷ്യ, മോണ്ടിനെഗ്രോ, സെർബിയ, സ്ലോവെനിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങൾ യൂഗോസ്ലാവ്യയിൽ നിന്നു വന്നതാണ്. ഇതു കൂടാതെ വേറെയും കറൻസി വിശേഷങ്ങളുണ്ട്.
1997 ൽ ആഫ്രിക്കൻ രാഷ്ട്രമായ സയറിൽ (ഇന്നത്തെ കോംഗോ) വിപ്ലവം നടന്നു. സ്വേച്ഛാധിപതിയായ ജോസഫ് മോബുട്ടു പുറത്താക്കപ്പെട്ടു. അന്നു രാജ്യത്ത് നിലവിലിരുന്ന കറൻസിയിൽ മോബുട്ടുവിന്റെ തലച്ചിത്രം അച്ചടിച്ചിട്ടുണ്ടായിരുന്നു. വിപ്ലവത്തിനു ശേഷം പുതിയ കറൻസി അച്ചടിക്കാനുള്ള പണമില്ലാത്തതിനാൽ വിപ്ലവാനന്തര കോംഗോയിലെ സർക്കാർ നോട്ടുകളിൽ മോബുട്ടുവിന്റെ തലഭാഗം വെട്ടിമാറ്റി ഉപയോഗിച്ചു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

: ഐറിഷ് ഫുട്ബോൾ ഇതിഹാസമായിരുന്ന ജോർജ് ബെസ്റ്റിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത കറൻസി നോട്ടുകൾ വടക്കൻ അയർലൻഡിലെ യൂൾസ്റ്റർ ബാങ്ക് 2006ൽ പുറത്തിറക്കി. ലിമിറ്റഡ് എഡിഷൻ എന്ന നിലയിൽ പുറത്തിറങ്ങിയ നോട്ടുകൾ വാങ്ങാൻ ബെസ്റ്റിന്റെ ആരാധകർ തമ്മിൽ കടുത്ത മൽസരമായിരുന്നു. ഓൺലൈനിലും നോട്ടുകൾ വിൽപനയ്ക്കുണ്ടായിരുന്നു. 


 1952ൽ ഇസ്രായേലിന്റെ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം ആൽബർട്ട് ഐൻസ്റ്റീനു ലഭിച്ചു. എന്നാൽ അദ്ദേഹം സ്നേഹപൂർവം ഇതു നിരസിക്കുകയാണുണ്ടായത്. എന്നിരുന്നാലും ഐൻസ്റ്റീനോടുള്ള ബഹുമാനാർഥം അദ്ദേഹത്തിന്റെ ചിത്രം ഇസ്രയേൽ തങ്ങളുടെ 5 ലിറയുടെ നോട്ടുകളിൽ ഉൾപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴയ ബാങ്ക്നോട്ട് ചൈനയിൽ നിന്നാണ് കിട്ടിയിട്ടുള്ളത്. പേപ്പർ കണ്ടു പിടിച്ച ചൈനക്കാർ തന്നെയാണ് നോട്ടുകളും ആദ്യം അച്ചടിച്ചു തുടങ്ങിയത്. 1380ൽ അച്ചടിച്ചതാണ് ഈ നോട്ടെന്നു കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്നോട്ട് പുറങ്ങിയത് ഫിലിപ്പീൻസിലാണ്. ഒരു ഫൂൾസ്കാപ് പേപ്പറിന്റെ വലുപ്പം ഇതിനുണ്ടായിരുന്നു. സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നോട്ട് ഇറങ്ങിയത്.

വിസ വേണ്ട ; ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പോകാം.

വിദേശ രാജ്യങ്ങളിൽ പോകാൻ ഒരാൾക്ക് അത്യാവശ്യമായ രേഖകളാണ് പാസ്‌പോർട്ടും വിസയും. എന്നാൽ വിസ കൂടാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ടുമായി എത്താൻ കഴിയുന്ന ചില രാജ്യങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.


 മാലദ്വീപ്: 

വിനോദ സഞ്ചാരത്തിന് വേണ്ടി മാലദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഓൺ എറൈവൽ ലഭിക്കുന്നതാണ്. 30 ദിവസമാണ് ഇതിന്റെ കാലാവധി.

ഭൂട്ടാൻ: 

വിസ കൂടാതെ ഇന്ത്യക്കാർക്ക് പോകാൻ കഴിയുന്ന മറ്റൊരു രാജ്യമാണ് ഭൂട്ടാൻ. രാജ്യത്ത് പ്രവേശിക്കാൻ എൻട്രി പെർമിറ്റ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഇത് ഭൂട്ടാനിൽ എത്തുന്നതോടെ  ലഭ്യമാകുന്നതാണ്

നേപ്പാൾ: 

ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാനും വിസ ആവശ്യമില്ല. ഇന്ത്യൻ പാസ്‌പോർട്ടോ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡോ ഉണ്ടെങ്കിൽ ഇന്ത്യക്കാർക്ക് നേപ്പാളിൽ വിസ കൂടാതെ യാത്ര ചെയ്യാം.

മൗറീഷ്യസ്: 

വിനോദസഞ്ചാരത്തിന് വേണ്ടി മൗറീഷ്യസിലെത്തുന്ന ഇന്ത്യക്കാർക്ക് വിസ രഹിതമായി പ്രവേശിക്കാം. 60 ദിവസമാണ് ഇവിടെ വിസരഹിതമായി പരമാവധി താമസിക്കാൻ കഴിയുക.

 നേപ്പാൾ:

ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാനും വിസ ആവശ്യമില്ല. ഇന്ത്യൻ പാസ്‌പോർട്ടോ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡോ ഉണ്ടെങ്കിൽ ഇന്ത്യക്കാർക്ക് നേപ്പാളിൽ വിസ കൂടാതെ യാത്ര ചെയ്യാം.

മൗറീഷ്യസ്:

 വിനോദസഞ്ചാരത്തിന് വേണ്ടി മൗറീഷ്യസിലെത്തുന്ന ഇന്ത്യക്കാർക്ക് വിസ രഹിതമായി പ്രവേശിക്കാം. 60 ദിവസമാണ് ഇവിടെ വിസരഹിതമായി പരമാവധി താമസിക്കാൻ കഴിയുക.

സേ ഷെൽസ്:

 ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തികൾക്ക് വിസിറ്റേഴ്‌സ് പെർമിറ്റോട് കൂടി രാജ്യത്ത് പ്രവേശിക്കാം. എറൈവൽ സമയത്ത് ഇത് ലഭിക്കുന്നതാണ്. മൂന്ന് മാസമാണ് വിസിറ്റേഴ്‌സ് പെർമിറ്റിന്റെ കാലാവധി.

ഫിജി:

 ഇന്ത്യൻ പൗരന്മാർക്ക് 120 ദിവസം വരെ ഫിജിയിൽ വിസ കൂടാതെ താമസിക്കാം. വിനോദസഞ്ചാര, വ്യാവസായിക ആവശ്യങ്ങൾക്ക് ഇത് അനുവദനീയമാണ്.
 ഡൊമനിക്ക: വിസ കൂടാതെ 21 ദിവസം വരെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഡൊമിനിക്കയിൽ താമസിക്കാം.

സെന്റ് കിറ്റ്‌സ് ആൻഡ് നെവീസ്:

 വിനോദസഞ്ചാര, വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യൻ പൗരന്മാർക്ക് വിസ കൂടാതെ ഇവിടേക്ക് പ്രവേശിക്കാം. 90 ദിവസമാണ് പരമാവധി തങ്ങാൻ കഴിയുക.

ജമൈക്ക:

 ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജമൈക്കയിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാം. 30 ദിവസം വരെ ഇത് അനുവദനീയമാണ്.

ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ വായിക്കാൻ…

ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതാണ്. എല്ലാ മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ഒട്ടുമിക്ക സാധാരണക്കാരും വീടുപണി തുടങ്ങിയിട്ടുള്ളത് 30 വയസ്സിന് ശേഷമാണ്. അതിൽത്തന്നെ വലിയൊരു ശതമാനം 40/45 വയസ്സിന് ശേഷവും. 30 വയസ്സിനുള്ളിലായി വീട് പണിത അപൂർവ്വം ചിലരുമുണ്ട്.

ഈ സാധാരണക്കാരുടെയെല്ലാം ജീവിതത്തിന് ഒരു കോമൺ പാറ്റേണുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിൽ ജനിച്ച് കഷ്ടപ്പാടുകൾ അറിഞ്ഞുവളർന്ന് ഏതെങ്കിലും തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചശേഷം ഗൾഫിലേക്കോ മറ്റു നഗരങ്ങളിലേക്കോ ചേക്കേറുന്നു. പിന്നീടുള്ള വർഷങ്ങൾ കഠിനാധ്വാനത്തിന്റേതാകും.

അങ്ങനെ കുറേവർഷങ്ങൾ അധ്വാനിച്ച കാശുമായാണ് ഇവർ വീടുപണിക്ക് തുടക്കമിടുന്നത്. അപ്പോഴും ഒറ്റയടിക്കല്ല, കാശുലഭിക്കുന്ന മുറയ്ക്ക് ഘട്ടംഘട്ടമായാണ് ഇവർ വീടുപണിയുന്നത്. ഇതിനിടയ്ക്ക് ചിലപ്പോൾ ജോലി നഷ്ടമായിട്ടുണ്ടാകാം. അങ്ങനെ നാട്ടിൽ തിരിച്ചെത്തും. കുറച്ചു മാസങ്ങൾ ശ്രമിച്ചശേഷം വീണ്ടും കടൽകടക്കും. ഇതിനിടയ്ക്ക് വിവാഹം കഴിഞ്ഞു കുട്ടികളായിട്ടുണ്ടാകും. കുടുംബചെലവുകൾ അധികരിച്ചിട്ടുണ്ടാകും.

ചുരുക്കത്തിൽ ഇത്തരക്കാരുടെ പല വീടുകളും പണി പൂർത്തിയാക്കിയിട്ടുള്ളത് ഒന്നു മുതൽ മൂന്ന് വർഷവും അതിലപ്പുറവും സമയമെടുത്തിട്ടാണ്. ഈ സമയംകൊണ്ട് നിർമാണസാമഗ്രികൾ, പണിക്കൂലി എന്നിവയിൽ വലിയ വർധനയുണ്ടായതും ഇവർക്ക് അധികബാധ്യത ആയിട്ടുണ്ടാകും. തന്മൂലം വർഷങ്ങളായിട്ടും പണികൾ എവിടേയുമെത്താതെ കിടക്കുന്ന വീടുകളും കുറവല്ല..

വീട് മനുഷ്യന്റെ ആവശ്യമാണ്, സ്വപ്നമാണ് എന്നത് അംഗീകരിച്ചുകൊണ്ടുതന്നെ ഇതിന്റെ മറ്റൊരുവശം കൂടി പറയാം..

ഒരു മനുഷ്യന് പൂർണ ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാൻ സാധിക്കുന്നത്  60/65 വയസ്സുവരെയാണ്. അതിനു ശേഷമുള്ള മിക്കവരുടേയും ജീവിതം രോഗങ്ങളാലും മറ്റും ദുരിതപൂർണ്ണമായിരിക്കും. ഇപ്പോൾത്തന്നെ കോവിഡ് കാലശേഷം നാല്പതുകളിൽത്തന്നെ പലവിധ രോഗങ്ങൾ മനുഷ്യനെ അലട്ടുന്നുമുണ്ട്. ഇന്നത്തെക്കാലത്ത് ഒരു സാധാരണക്കാരനിൽനിന്ന് ദരിദ്രനിലേക്ക് ഒരു മാരകരോഗത്തിന്റെ അകലം മാത്രമേയുള്ളൂ എന്ന് ഓർക്കണം. കാരണം ആശുപത്രി ചെലവുകൾ അതിഭീമമാണ്. 

ഈ സാഹചര്യത്തിൽ, ഇവർ പണിയുന്ന വീടുകളുടെ വലുപ്പവും, അത് പണിയാനുള്ള ഭാരിച്ച ചെലവുകളും, പിന്നീട് ഹോം ലോൺ അടച്ചുതീർക്കാനുള്ള നീണ്ടകാലയളവും നോക്കിയാൽ ഒട്ടും ബുദ്ധിപരമായ ഉദ്യമമല്ല ഈ സാധാരണക്കാർ ഏറ്റെടുത്തിരിക്കുന്നത്.

“വീട് ജീവിതത്തിൽ ഒരിക്കൽ അല്ലേ പണിയൂ, അപ്പോൾ ഗംഭീരമായി പണിയണ്ടേ” എന്ന മറുചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇവിടെയാണ് അടിസ്ഥാന പ്രശ്നം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർ പോലും വീട് പണിയുമ്പോൾ അറിയാതെ അൽപം ലാവിഷ് മനഃസ്ഥിതിയിലേക്ക് മാറിപ്പോകും. നിങ്ങൾ വീട് പണിയേണ്ടത് നിങ്ങൾ വേണ്ടിമാത്രമാണ്. പലരും മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി വീടുപണിതിടുന്നു. 

friends travels

പക്ഷേ കാലം മാറിക്കഴിഞ്ഞു. ആ മക്കൾ പഠനം കഴിഞ്ഞു പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടി പോകും. വല്ലപ്പോഴും വിരുന്നെത്തുന്ന അതിഥികൾ മാത്രമാകും പിന്നീടവർ. അവർക്കായി മാറ്റിയിട്ട മുറികൾ പൊടിപിടിച്ചുകിടക്കും. ഇനി നാളെയവർ, നാട്ടിൽ ഒരു വീടുപണിയുകയാണ് എന്നിരിക്കട്ടെ, അപ്പോഴേക്കും നിങ്ങൾ പണിത വീട് കാലഹരണപ്പെട്ടിരിക്കും. അങ്ങനെ നിങ്ങളുടെ ആയുസ്സിന്റെ അധ്വാനമായ വീട്  ഇടിച്ചുപൊളിച്ചുകളഞ്ഞു അവർ അവരുടെ ഇഷ്ടത്തിന് വീടുവയ്ക്കും.

അതുകൊണ്ട് കുടുംബചെലവുകൾ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ, എന്നിങ്ങനെ പലവിധ പ്രാരാബ്ധങ്ങൾക്കിടയിൽ കഷ്ടപ്പെടുന്നവരോട് ഒന്നേപറയാനുള്ളൂ: ഉറപ്പായും വീട് വേണം. അതിന് കടങ്ങളില്ലാതെ, സന്തോഷത്തോടെ സമാധാനത്തോടെ കുടുംബത്തോടൊത്ത് കഴിഞ്ഞുകൂടാനുള്ള ഒരിടം മാത്രമെ വേണ്ടൂ…

محترفي النت شـروحات البرامـج و أخبـار وتقنيـات جـديدة: ألعاب إلكترونية مجانية عبر الإنترن

محترفي النت شـروحات البرامـج و أخبـار وتقنيـات جـديدة: ألعاب إلكترونية مجانية عبر الإنترنت 1xbet Maroc مراجعة…

ഇന്ത്യയിലെ ഏക ചൈനീസ് പത്രം അച്ചടി നിർത്തുന്നു; അഞ്ചു പതിറ്റാണ്ടു നീണ്ട ചരിത്രത്തിന് അവസാനം.

ഇന്ത്യയിലെ ഏക ചൈനീസ് പത്രം അച്ചടി നിർത്തുന്നു. കൊൽക്കത്തയിലാണ് ‘ഓവർസീസ് ചൈനീസ് കൊമേഴ്‌സ് ഓഫ് ഇന്ത്യ’ (Overseas Chinese Commerce of India) എന്ന ഈ പത്രം അച്ചടിച്ചിരുന്നത്. ‘സിയോങ് പോ’ (Seong Pow) എന്ന പേരിലും ഈ പത്രം അറിയപ്പെടുന്നു. പത്രത്തിന്റെ അച്ചടി നിർത്തുന്നതോടെ പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിനാണ് അവസാനമാകുന്നത്.

കുവോ-ത്സായ് ചാങ് (Kuo-tsai Chang) ആയിരുന്നു പത്രത്തിന്റെ എഡിറ്റർ. 30 വർഷമായി അദ്ദേഹം സിയോങ് പോയുടെ എഡിറ്ററായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കോവിഡ് -19 നും അതിനു ശേഷമുണ്ടായ ലോക്ക്ഡൗണിനെയും തുടർന്ന് പത്രത്തിന്റെ അച്ചടി തത്കാലത്തേക്ക് നിർത്തി വെച്ചിരുന്നു. 2020 ജൂലൈയിൽ കുവോ-ത്സായ് ചാങ്ങ് മരിച്ചു. പിന്നീട് എന്നെന്നേക്കുമായി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ, പത്രം അച്ചടിച്ചിരുന്ന ഓഫീസ് മുറിയിൽ ചില കടലാസു കെട്ടുകളും മഷിയും മാത്രമാണുള്ളത്. ലോക്ക്ഡൗണിന് മുമ്പ്, പ്രതിദിനം 200 കോപ്പികളാണ് അച്ചടിച്ചിരുന്നത്. ഓരോ കോപ്പിയും 2.50 രൂപയ്ക്കാണ് വിറ്റിരുന്നത്.

കോവിഡിനു മുൻപ്, തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മണി മുതൽ ഉച്ച വരെ നാല് മണിക്കൂർ മാത്രമേ ഓഫീസ് തുറന്നിരുന്നുള്ളൂ. കൃത്യം എട്ടു മണിക്കു തന്നെ കുവോ-ത്സായ് ചാങ് ഓഫീസിലെത്തിയിരുന്നു. വർഷങ്ങളോളം അദ്ദേഹം ഈ പതിവ് തുടർന്നു.

ഈ പ്രിന്റിങ്ങ് പ്രസ്സ് കഠിനാധ്വാനത്തിന്റെ സ്മാരകമാണെന്ന് കൊൽക്കത്തയിലെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ കോൺസുലേറ്റ് ജനറൽ ഴ ലിയു (Zha Liyou) പറഞ്ഞു. ”കൊൽക്കത്തയിലെ ടാൻഗ്രയിലെയും ടിരേട്ട ബസാറിലെയും ചൈനീസ് സമൂഹം ഇപ്പോഴും പ്രസ്സ് പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് എനിക്ക് അറിയാൻ സാധിച്ചത്. അത് സാധിക്കുമെന്ന് തോന്നുന്നില്ല. കോവിഡ് -19 ന്റെ അനന്തരഫലമായാണ് പത്രം അച്ചടി നിർത്തുന്നത്. ഇത് ഇവിടുത്തെ ചൈനീസ് സമൂഹത്തിന് വലിയ നഷ്ടമായിരിക്കും”, അദ്ദേഹം പറഞ്ഞു.

ഓവർസീസ് ചൈനീസ് കൊമേഴ്‌സ് ഓഫ് ഇന്ത്യ’, അല്ലെങ്കിൽ ‘സിയോങ് പോ’ ഇന്ത്യയിലെ ആദ്യത്തെ ചൈനീസ് പത്രമായിരുന്നില്ല. 1935-ൽ ‘ദി ചൈനീസ് ജേണൽ ഓഫ് ഇന്ത്യ’ എന്ന പത്രം ഇന്ത്യയിൽ അച്ചടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സിയോങ് പോ മാത്രമായിരുന്നു ഇന്ത്യയിലെ ഏക ചൈനീസ് ദിനപ്പത്രം. 1969-ൽ ആണ് സിയോങ് പോ ആദ്യമായി ഇന്ത്യയിൽ അച്ചടി ആരംഭിച്ചത്. പ്രധാനമായും ബിസിനസ് സംബന്ധമായ വാർത്തകളിലാണ് പത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. നാല് പേജുകളിലുള്ള ഈ ദിനപ്പത്രത്തിൽ, ആദ്യകാലങ്ങളിൽ കൈപ്പടയിലാണ് വാർത്തകൾ എഴുതിയിരുന്നത്. പിന്നീട്, ചൈനീസ് ഡിടിപി മെഷീനുകൾ ഉപയോ​ഗിച്ച് പത്രം അച്ചടിക്കാൻ തുടങ്ങി. പത്രത്തിന്റെ സർക്കുലേഷൻ വർഷങ്ങൾ കഴിയുംതോറും കുറഞ്ഞു വന്നിരുന്നു. 1990കളിൽ 900 കോപ്പികൾ വിറ്റിരുന്നെങ്കിൽ 2017ൽ അത് 190 ആയി കുറഞ്ഞു. മുൻപ്, ഡൽഹിയിലേക്കും മുംബൈയിലേക്കും പത്രത്തിന്റെ കോപ്പികൾ അയക്കുമായിരുന്നെങ്കിലും പിന്നീട് അതു നിർത്തി.

എ.ഐ. കാമറകൾ ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള ഇരുചക്ര വാഹനയാത്രക്ക് പിഴയില്ല

സംസ്ഥാനത്ത് എ.​ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേ​ന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എ.​ഐ. കാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴ ഈടാക്കും. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. മെയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.

നിലവിൽ അനധികൃത പാർക്കിംഗിന് ഈടാക്കുന്ന 250രൂപയാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എ.ഐ കാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

എസിയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ എന്തു സംഭവിക്കും

  • ചൂട് കനത്തതോടെ ഇത്തവണ എസി വില്പനയിൽ വൻ കുതിച്ചുചാട്ടം ആണ് ഉണ്ടായത്.
  •  കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ പലരും സീലിംഗ് ഫാനും ഓൺ ചെയ്ത പ്രവർത്തിപ്പിക്കാറുണ്ട്.
  • എസിയും ഫാനും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് ശരിയാണോ എന്ന് പലർക്കും സംശയമുണ്ടാകാം.
  •  എന്നാൽ എസിയും സാനും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ ഒട്ടേറെ ഗുണങ്ങൾ ഉണ്ട്.

  • എസി ഉള്ള മുറിയിൽ ഫാൻ പ്രവർത്തിപ്പിച്ചാൽ മുറി പെട്ടെന്ന് തണുക്കും.
  •  ഫാനിന് എസിയുടെ തണുത്ത കാറ്റ് മുറിയുടെ എല്ലാ കോണിലേക്കും തിരിച്ചുവിടാൻ ആകും.
  •  ഇത് എ സി യുടെ പ്രവർത്തനം എളുപ്പമാക്കും.
  • എസിയും സീലിംഗ് ഫാനും ഒരുമിച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ബില്ല് കുറയ്ക്കാനും സഹായിക്കും.
  •  ഫാൻ പ്രവർത്തിപ്പിച്ചാൽ എസിയുടെ തണുപ്പ് 24, 26ലോ സെറ്റ് ചെയ്തു വെച്ചാൽ മതിയാകും ഇതുവഴി വൈദ്യുതി ഉപഭോഗം കുറയും.
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

WhatsApp ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; അയച്ച മെസേജുകള്‍ ഇനി വീണ്ടും എഡിറ്റ് ചെയ്യാം

ലോകമെമ്പാടുമുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി മുതല്‍ നിങ്ങൾ വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കും. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

”അയച്ച മെസേജിലെ അക്ഷരത്തെറ്റ് തിരുത്തുന്നത് മുതല്‍ പുതിയത് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതിന് വരെ സഹായകമായ ഒരു പുതിയ ഫീച്ചര്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. നിങ്ങളുടെ ചാറ്റുകളുടെ നിയന്ത്രണം പൂര്‍ണമായി നിങ്ങളില്‍ തന്നെ നിക്ഷിപ്തമാകുന്ന സംവിധാനം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന മെസേജില്‍ പ്രസ് ചെയ്യുക. തുടര്‍ന്ന് കാണുന്ന എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മെസേജ് അയച്ച് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ ഈ സംവിധാനം നിങ്ങളെ സഹായിക്കും,” വാട്‌സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

വാട്‌സ്ആപ്പ് മെസേജ് എഡിറ്റ് ചെയ്യുന്നത് എങ്ങനെ?

  1. നിങ്ങളുടെ മൊബൈല്‍ ഫോണിലെ വാട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.
  2. പിന്നീട് ചാറ്റ് ഓപ്ഷന്‍ തുറക്കുക.
  3. എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന ചാറ്റ് സെലക്ട് ചെയ്യുക.
  4. അതില്‍ ഏത് മെസേജാണ് നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് സെലക്ട് ചെയ്യുക.
  5. എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന മെസേജില്‍ അമർത്തി പിടിക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ അടങ്ങിയ ഒരു മെനുബാര്‍ ലഭിക്കും.
  6. ആ മെനുവില്‍ നിന്ന് എഡിറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം ഇഷ്ടമുള്ള രീതിയില്‍ നിങ്ങള്‍ക്ക് മെസേജില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

ആന്‍ഡ്രോയ്ഡില്‍ എഡിറ്റ് ചെയ്യുന്നതെങ്ങനെ?

  1. ഫോണില്‍ വാട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.
  2. എഡിറ്റ് ചെയ്യാനുള്ള മെസേജ് ഉള്‍പ്പെട്ട ചാറ്റ് സെലക്ട് ചെയ്യുക.
  3. അതില്‍ എഡിറ്റ് ചെയ്യാനുള്ള മെസേജ് തെരഞ്ഞെടുക്കുക.
  4. വലതുവശത്തുള്ള മൂന്ന് ഡോട്ട് അടങ്ങിയ മെനു ക്ലിക്ക് ചെയ്യുക.
  5. അതിലെ എഡിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  6. ശേഷം അവശ്യമായ തിരുത്തലുകള്‍ നടത്താവുന്നതാണ്.
  7. എഡിറ്റിന് ശേഷം സെന്‍ഡ് ബട്ടണ്‍ പ്രസ് ചെയ്യുക.

എഡിറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ എഡിറ്റഡ് എന്ന ലേബലില്‍ ചാറ്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടുന്നതാണ്. മെസേജ് അയച്ച് 15 മിനിറ്റിനുള്ളില്‍ മാത്രമേ എഡിറ്റ് ചെയ്യാനാകുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ചാറ്റുകൾക്ക് വാട്സ്ആപ്പ് അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചർ ഏർപ്പെടുത്തിയിരുന്നു. പുതിയ അപ്ഡേറ്റ് അനുസരിച്ച് സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഇതുവഴി ഉപയോക്താക്കൾക്ക് സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം ഏർപ്പെടുത്താനാകും.

Verified by MonsterInsights