വിവാഹ ജീവിതം വിജയകരമാക്കാൻ അറിഞ്ഞിരിക്കണം ഈ സൂപ്പർ ടിപ്പുകൾ

രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന തികച്ചും വ്യത്യസ്തരായ രണ്ടുപേർ ഒന്നായി ജീവിക്കുന്ന സാഹചര്യം പലപ്പോഴും പ്രതീക്ഷിക്കുന്നതിലുപരി പ്രശ്നങ്ങൾ നിറഞ്ഞതാവും. വിവാഹത്തിനു മുൻപ് എത്രയൊക്കെ പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചാലും ഒന്നിച്ച് ഒരു ജീവിതം ആരംഭിക്കുമ്പോൾ അന്നോളം നേരിട്ടിട്ടില്ലാത്ത പല പ്രശ്നങ്ങളും ഉടലെടുത്തെന്നു വരാം. ഇവ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തു കൃത്യമായ പരിഹാരം കണ്ടെത്തി പരസ്പരം തുണയായി ജീവിക്കുന്നവർക്ക് ദാമ്പത്യ ബന്ധം  വിജയകരമായി മുന്നോട്ടു കൊണ്ടു പോകാനാവും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിവാഹബന്ധം ഒരു ബാധ്യതയായി കരുതാതെ എക്കാലവും സന്തോഷം നിലനിർത്താൻ നിങ്ങൾക്കും സാധിക്കും.

സ്നേഹം എന്നത് പ്രവൃത്തിയിൽ കാണിക്കേണ്ടതാണ്

 പലപ്പോഴും സ്നേഹമില്ല എന്നതാവും ഭാര്യ ഭർത്താക്കന്മാർ പരസ്പരം ചൂണ്ടിക്കാട്ടുന്ന പ്രധാന കുറ്റം. എന്നാൽ യഥാർത്ഥത്തിൽ മനസ്സിൽ കുന്നോളം സ്നേഹം കൂട്ടിവച്ച് അത് പ്രകടിപ്പിക്കാൻ മടിക്കുന്നതാവും കാരണവും.  നിങ്ങളുടെ പൊതുവായ സ്വഭാവം ഇതാണെങ്കിലും വിവാഹ ബന്ധത്തിലേയ്ക്ക് കടന്നശേഷം സ്നേഹം കൂടുതൽ പ്രകടിപ്പിക്കാൻ ശ്രമിക്കുക. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും നിങ്ങൾക്കൊപ്പം കൂടിയ പങ്കാളി തീർച്ചയായും നിങ്ങളുടെ സ്നേഹപ്രകടനങ്ങൾ അർഹിക്കുന്നുണ്ട്. അഭിപ്രായ ഭിന്നതകൾക്കിടയിലും പങ്കാളി നിങ്ങളിലേക്ക് കൂടുതൽ അടുക്കാൻ ഉള്ളിലെ സ്നേഹം തുറന്നു പ്രകടിപ്പിക്കുന്നതിലൂടെ മാത്രമേ സാധിക്കു.

സ്വയം തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുക

പങ്കാളി തന്റെ ഇഷ്ടത്തിനൊത്ത് മാറണം എന്ന് ചിന്തിക്കുന്നവരാണ് അധികവും. പല വിവാഹ ബന്ധങ്ങളിലും വിള്ളലുകൾ ഉണ്ടാക്കുന്നതും ഈ ചിന്ത തന്നെയാണ്. സ്വന്തം സ്വഭാവത്തിൽ അണുവിട മാറ്റം വരുത്താൻ തയ്യാറാകാതിരിക്കുകയും പങ്കാളി തന്റെ ഇച്ഛയ്ക്കനുസരിച്ച് പൂർണമായി മാറണമെന്ന് ശഠിക്കുകയും ചെയ്യുന്നത് വിവാഹബന്ധത്തിൽ വിപരീത ഫലം മാത്രമേ ഉണ്ടാക്കു. പങ്കാളി മാറണം എന്ന് എത്രത്തോളം നിങ്ങൾ ചിന്തിക്കുന്നോ അതേ തരത്തിൽ പങ്കാളിയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സ്വന്തം ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാനാവും എന്നും ചിന്തിച്ചു തുടങ്ങുക.

പങ്കാളി തന്നെ ബെസ്റ്റ് ഫ്രണ്ട് 

വിവാഹത്തോടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടാവും. നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷവും സങ്കടവും ആദ്യം പങ്കാളിയുമായി തന്നെ പങ്കുവയ്ക്കാൻ ശ്രമിക്കുക. വിവാഹ ജീവിതത്തിന്റെ തുടക്കം മുതൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നതിലുപരി പങ്കാളിയെ സുഹൃത്തായി കൂടി കണ്ടു തുടങ്ങുക.  പ്രതിസന്ധികളിൽ ഒറ്റപ്പെട്ടു പോകാതെ ഒരുമിച്ചു നേരിടാനും പരസ്പരം താങ്ങാകാനും ഈ ചിന്തയിലൂടെ സാധിക്കും.

വഴക്കുകൾ ആഗോള പ്രശ്നമല്ല

എത്രയൊക്കെ സ്നേഹത്തിൽ കഴിയുന്നവർ തങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന തിരിച്ചറിവും പ്രധാനമാണ്.  സ്നേഹം ഇല്ലാത്തതുകൊണ്ടാണ് പങ്കാളി താനുമായി വഴക്കുണ്ടാക്കുന്നത് എന്ന പരാതി പല കുടുംബങ്ങളിൽ നിന്നും കേട്ടുപഴകിയതാണ്. നിങ്ങളെപ്പോലെ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കാളിക്ക് ഉണ്ടെന്ന് മനസ്സിലാക്കുകയും അത് പ്രകടിപ്പിക്കുന്നത് തെറ്റല്ല എന്ന് തിരിച്ചറിയുകയും വേണം. എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പരസ്പര സ്നേഹത്തിനും കരുതലിനും കുറവ് വരാതിരിക്കാൻ ശ്രദ്ധിക്കുക മാത്രമാണ് വേണ്ടത്.  വഴക്കിന്റെ എണ്ണം എടുത്ത് ജീവിതം പ്രശ്നം നിറഞ്ഞതാണെന്ന് സ്വയം വിധിയെഴുതരുത് എന്ന് ചുരുക്കം.

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം; ക്ലാസുകള്‍ ജൂലൈ ആദ്യം.

പുതിയ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ധാരണ. ജൂലൈ ആദ്യം ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കാവും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ ജില്ലയനുസരിച്ച് ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്

വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്. ഒന്നാം അലോട്ട്‌മെന്റിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം അനുവദിച്ച 81 ബാച്ചുകളും നിലനിര്‍ത്തും. ഇത്തവണ 4,17,864 ലക്ഷം കുട്ടികളാണ് എസ്എസ്എല്‍സി ജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍ നിന്ന് 75000 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ അപേക്ഷിക്കും. പ്ലസ് വണ്‍, ഐടിഎ, പോളിടെക്ക്‌നിക്ക് ഉള്‍പ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്. മലബാര്‍ മേഖലയിലാണ് വന്‍തോതില്‍ സീറ്റുകളുടെ കുറവുള്ളത്..

Sweet Bonanza Oyna, Bonanza Oyna, Nice Bonanza Oyunu Oyna

Sweet Bonanza Oyna, Bonanza Oyna, Nice Bonanza Oyunu Oyna” Sweet Bonanza Tr Arşivleri Ak Met Metalurji…

മക്കളുടെ കഴിവുകൾ വികസിപ്പിക്കാൻ ഈ ഹെൽതി പേരന്റിങ് ടിപ്സ് പരീക്ഷിച്ചു നോക്കൂ.

കുട്ടിയുടെ ജീവിതത്തിന്റെ ഘടന നിർണയിക്കുന്നതിൽ പേരന്റിങ്ങിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇന്നു മാതാപിതാക്കൾക്ക് നന്നായി അറിയാം. നിരവധി അറിവുകൾ ഇതുമായി ബന്ധപ്പെട്ട് ഇന്നു ലഭ്യമാണ്. എങ്കിലും ഇതു പ്രയോഗത്തിൽ വരുത്തിയാലേ ഫലം ലഭിക്കുകയുള്ളൂ. കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ ചെയ്യിക്കുന്ന രീതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അറിഞ്ഞിട്ടും എളുപ്പവഴി എന്ന നിലയിൽ അതു തന്നെ പിന്തുടരുന്ന മാതാപിതാക്കളുണ്ട്. മക്കളുടെ ഭാവിക്കു വേണ്ടി ചെയ്യുന്നതാണ് എന്നു ന്യായീകരിക്കാമെങ്കിലും എതിർഫലം  ലഭിക്കാനുള്ള സാഹചര്യം കൂടുതലാണ്. മാതാപിതാക്കൾ ഹെൽതി പേരന്റിങ് ഒരു ജീവിതശൈലിയായി മാറ്റുകയേ വഴിയുള്ളൂ. 

രക്ഷിതാക്കളേ, ഈ 8 ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ?; നിങ്ങൾ മാറേണ്ടതുണ്ട്, പ്രിയപ്പെട്ടവർക്ക് വേണ്ടി!
കുട്ടികളുടെ കഴിവുകൾ ചിറകുവിരിക്കാനും പരിമിതികൾ മറികടന്നു പറക്കാനും ഈ രീതി സഹായിക്കും. കുട്ടികളുടെ വൈകാരികതകൾക്ക് പ്രാധാന്യം നൽകുന്നതും അവർക്കു സുരക്ഷിതത്വം തോന്നുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഇവിടെ വേണ്ടത്. അവരുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുകയും ചിന്തകൾക്ക് ശരിയായ ദിശ നൽകാനും മാതാപിതാക്കൾക്ക് ചെറുപ്പത്തിലേ സാധിക്കണം. ഇതാണ് അവരുടെ കൗമാരകാലത്തിന് ഊർമായി മാറുക. നിരവധി പ്രലോഭനങ്ങളും സമ്മർദങ്ങളും ആശങ്കളും നിറയുന്ന കൗമാരത്തിലും അവർ മാതാപിതാക്കളോട് ചേർന്നു നിൽക്കാനും കാര്യങ്ങൾ തുറന്നു സംസാരിക്കാനും ആവശ്യമായ സാഹചര്യം ചെറുപ്പത്തിൽ തന്നെ സൃഷ്ടിച്ചെടുക്കണം. 

മികച്ച രീതിയിൽ ഉപയോഗിക്കുകയാണ് വേണ്ടതെന്നും മാതാപിതാക്കൾ മനസ്സിലാക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം. തെറ്റു പറ്റിയാൽ മക്കളോട് മാപ്പു പറയാൻ മടിക്കരുത്. പെരുമാറ്റം എങ്ങനെ ബന്ധങ്ങളെ സ്വാധീനിക്കുമെന്ന് മക്കൾ മനസ്സിലാക്കട്ടെ. നേട്ടങ്ങളിൽ മാത്രമല്ല ജീവിതത്തിന്റെ മൂല്യമെന്ന് മനസ്സിലാക്കിക്കണം. മക്കളോടു പ്രതികരണത്തിൽ ശാന്തത നിറഞ്ഞു നിൽക്കട്ടെ. പലപ്പോഴും ദേഷ്യം പരിധി വിടുകയും അധിക്ഷേപം ചൊരിയുകയും ചെയ്യുന്നവരുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. മക്കളുടെ ഭാവി ഇരുളടയ്ക്കാൻ പര്യാപ്തമാണ് ഈ പെരുമാറ്റം. ‍പിന്തുണയേക്കാൾ വലിയാരു സമ്മാനം മാതാപിതാക്കൾക്ക് നൽകാനില്ല. സ്നേഹവും വിശ്വാസവും കരുതലും ചേരുന്നതാണ് പിന്തുണ. ഇങ്ങനെ ഹെൽതി പേരന്റിങ്ങിലൂടെ മക്കളുടെ ജീവിതത്തിന് വഴിയൊരുക്കാം. വളരേണ്ടത് അവരാണ്. അതിനുള്ള ഇന്ധനമാകണം മാതാപിതാക്കൾ

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഭക്ഷണശേഷം നടക്കുന്നത് ശീലമാക്കി കൊള്ളുക.

 ദഹനം 

ദഹനം വേഗത്തിൽ നടക്കാനും ദഹനക്കേട് ഉണ്ടാകാതിരിക്കാനും ഭക്ഷണശേഷം നടക്കുന്നത് നല്ലതാണ്  എന്നാൽ വളരെ വേഗത്തിൽ നടക്കാതിരിക്കാൻ ശ്രദ്ധിക്കുക

 ഗ്യാസ്ട്രിക് പ്രശ്നങ്ങൾ

ഭക്ഷണശേഷം നടക്കുന്നത് വയറിന് വീക്കം ഉണ്ടാകുന്നതും ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാകുന്നതും തടയാൻ സഹായിക്കു  ദഹനം സുഗമമാക്കുന്നതാണ് ഇതിന് കാരണം

 മെറ്റബോളിസം

 ഭക്ഷണശേഷം നടക്കുന്നത് ശരീരത്തിൽ മെറ്റബോളിസം വർധിക്കാൻ സഹായിക്കുന്നു ഇത് ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നു


 ഊർജ്ജം 

ശരീരത്തിൽ ഊർജ്ജം വർദ്ധിപ്പിക്കുവാൻ ഭക്ഷണശേഷം നടക്കുന്നത് സഹായിക്കുന്നു നടപ്പ് ശരീരത്തിലെ പരമാവധി പോഷകങ്ങളെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നത് കൊണ്ടാണ് ഇത്.

friends travels

പ്രമേഹം

 ശരീരത്തിലെ പ്രമേഹത്തിന്റെ അളവിനെ നിയന്ത്രിക്കാൻ ഭക്ഷണശേഷം നടക്കുന്നത് ഒരു പരിധി വരെ സഹായിക്കും


 ശരീരഭാരം 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഭക്ഷണശേഷം നടക്കുന്നത് വളരെ നല്ലതാണ് നടത്തം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു


 രക്തസമ്മർദ്ദം

 നിങ്ങൾ രക്തസമ്മർദ്ദം ഉള്ള ആളാണ് എങ്കിൽ ഭക്ഷണ ശേഷം നടക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു


ഹൃദയരോഗ്യം 

ഭക്ഷണശേഷം നടക്കുന്നത് ഹൃദയരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു ഇങ്ങനെ ചെയ്യുന്നത് ഹൃദയാഘാതം കുറയ്ക്കുവാനും സഹായിക്കുന്നു


 സമ്മർദ്ദം

 മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഭക്ഷണശേഷം ഉള്ള നടത്തം
കൂടാതെ ഇത് നല്ല ഉറക്കം ലഭിക്കുവാനും പിരിമുറുക്കം കുറയ്ക്കുവാനും സഹായിക്കുന്നു

KPSC- കാർഷിക ഗ്രാമ വികസന ബാങ്ക്  റിക്രൂട്ട്‌മെന്റ് 2023 – 66,000/- രൂപ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക.

 

KPSC- കാർഷിക ഗ്രാമ വികസന ബാങ്ക്  റിക്രൂട്ട്‌മെന്റ് 2023 – 66,000/- രൂപ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക : കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിലേക്ക് കൃഷി ഓഫീസർ എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്നു. 18 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 31.05.2023 ആണ്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ KPSC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം പ്രസ്തുത തസ്തികയുടെ കൂടെ ഉള്ള അപ്ലൈ ബട്ടൺ മാത്രം ക്ലിക്ക് ചെയ്തു കൊണ്ടാണ് അപേക്ഷിക്കേണ്ടത്.

ബോർഡിന്റെ പേര്                 ;    കേരള പബ്ലിക് പബ്ലിക് സർവീസ്

                                                                കമ്മീഷൻ
സ്ഥാപനത്തിന്റെ പേര്           ;   കേരള സംസ്ഥാന സഹകരണ കാർഷിക

                                                                 ഗ്രാമ വികസന ബാങ്ക്
തസ്തികയുടെ പേര്                 ;    കൃഷി ഓഫീസർ


വിദ്യാഭ്യാസ യോഗ്യത            ;   അഗ്രികൾച്ചറൽ അല്ലെങ്കിൽ

                                                                ഹോർട്ടികൾച്ചറൽ ബിരുദം


ശമ്പളം                                             ;   Rs.20480/- – Rs.66905/-


പ്രായ പരിധി                               ;  18-50 വയസ്സ്


ഒഴിവുകളുടെ എണ്ണം               ;  18


തിരഞ്ഞെടുപ്പ് രീതി                   ;  നേരിട്ടുള്ള നിയമനം


അപേക്ഷിക്കേണ്ട രീതി             ;  ഓൺലൈൻ


അവസാന തീയതി                       ; 31.05.2023 ബുധനാഴ്ച അർദ്ധരാത്രി 12                                                                    വരെ

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അധ്യാപക പരിശീലനം , എറണാകുളം സെയിന്റ്. ആൽബർട്സ് കോളേജ്മുൻ പ്രിൻസിപ്പൽ ഡോ. ഹാരി ക്‌ളീറ്റസ് ഉൽഘാടനം ചെയ്‌തു .

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകപരിശീലനം നടന്നു.കോളേജിലെ ഇന്റെർണൽ ക്വാളിറ്റി അസ്സുറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശീലന പരിപാടി സെന്റ്. ആൽബർട്ട് കോളേജ് എറണാകുളം മുൻ പ്രിൻസിപ്പൽ ഡോ. ഹാരി ക്‌ളീറ്റസ് ഉൽഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ. ജെ. അത്യക്ഷത വഹിച്ചു കോളേജ് ഡയറക്ടർ റിട്ട. വിംഗ് കമാന്റർ പ്രമോദ് നായർ, രജിസ്ട്രാർ പ്രൊഫ.സുബിൻ പി. എസ്., ഡീൻ റിസർച്ച് ഡോ. ടി. ഡി. സുഭാഷ്,പി. ആർ. ഒ. ശ്രീ.ഷാജി അഗസ്റ്റിൻ,ഐ. ക്യു. എ. സി കോർഡിനേറ്റർ ദിവ്യ നായർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസ്സി പ്രൊഫ. അഞ്ജന ജി എന്നിവർ സംസാരിച്ചു.തുടർന്ന് ഡോ. ഹാരി ക്‌ളീറ്റസിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.

15 വർഷത്തിന് ശേഷം ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റബ്ബി എത്തിയത് ഇസ്രായേലിൽ നിന്ന്

കെത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേൾപ്പിച്ചതിന് ശേഷം പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് റബായിക്ക് ഉറപ്പു നൽകി .തുടർന്നാണ് ഇരുവരും വിവാഹ മോതിരം അണിയിക്കുനത്.

ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകൾ റേച്ചലും. നാസ എഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുവാണ് ജീവിതത്തിൽ ഒരുമിക്കുന്നത്. കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

Лев Казино Lev Casino официального Сайт Игрового Клуба И Зеркал

Лев Казино Lev Casino официального Сайт Игрового Клуба И Зеркало Казино Лев Кз ️ Официальний Сайт%2C…

പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും; ഡ്രൈ ഡേ തുടരും

സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭായോഗം ഇതു സംബന്ധിച്ചകാര്യം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസിൽ വർധനയുണ്ടാകും. അഞ്ചു മുതൽ പത്ത് ലക്ഷം വരെ വർധനയുണ്ടാകാം.

എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും. അവധി ഒഴുവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഐടി പാർക്കുകളിലെ മദ്യശാലകൾക്കും വ്യവസ്ഥകൊണ്ടുവരും. ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷം നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും നടത്തിപ്പു രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല.

പ്രധാന ഐടി കമ്പനികളുടെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലായിരിക്കും മദ്യവിതരണത്തിനുള്ള സ്ഥലം അനുവദിക്കുക. പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ക്ലബ്ബുകളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. നടത്തിപ്പിന്‍റെ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും.

Verified by MonsterInsights