സിമ്പിളായി വീട്ടിലിരുന്നും ആധാർ പുതുക്കാം; ഇക്കാര്യങ്ങൾ മാത്രം മതി

ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെയായി നീട്ടി. പത്തുവർഷത്തിലേറെയായി ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി. ആധാർ പുതുക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളേയോ ആധാർ സേവാ കേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്. ഇതുമല്ലെങ്കിൽ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നും ആധാർ പുതുക്കാവുന്നതാണ്.

വീട്ടിലിരുന്ന് ആധാർ പുതുക്കാനായി ഇങ്ങനെ ചെയ്യേണ്ടത്: ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. . https://myaadhaar.uidai.gov.in/ ഈ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്തശേഷം ആധാർ നമ്പറും കാപ്ചയും നൽകുമ്പോൾ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നമ്പറിലേക്ക് ഒരു ഒടിപി വരും. ശേഷം ഒടിപി രേഖപ്പെടുത്തിയാൽ ആധാർ അപ്ഡേഷൻ പേജിൽ എത്താനാകും.

പ്രധാനമായും ഈ പേജിൽ രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്. അഡ്രസ് പ്രൂഫ്, ഐഡന്റിറ്റി പ്രൂഫ് എന്നീ രേഖകളാണ് അടയാളപ്പെടുത്തേണ്ടത്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്‌സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്താൽ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് സെന്റാകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്”

ഇനി ആധാർ അപ്‌ഡേറ്റ് ആയോ എന്നറിയാൻ ഇതേ വെബ്‌സൈറ്റിൽ തന്നെ ആധാർ അപ്‌ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മതിയാകും.”

friends travels

സാരിക്കും ചുരിദാറിനും ബൈ, മഴക്കാലത്തും കിടിലൻ ഫാഷൻ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മഴക്കാലമെന്ന് പറഞ്ഞാൽ ആകെ മടുപ്പുള്ളൊരു കാലമാണ്. ഒന്നു പുറത്തിറങ്ങിയാൽ ആകെ അങ്ങ് നനയും. വസ്ത്രങ്ങൾ ഉണങ്ങാനും പാട്. ഇങ്ങനെയൊക്കെ ആണെങ്കിലും മഴക്കാലമെന്ന് കരുതി ഫാഷനോട് ബൈ പറയാൻ പറ്റില്ലല്ലോ. നല്ല മികച്ച ഫാഷൻ തന്നെ മഴക്കാലത്ത് പരീക്ഷിക്കാം. പക്ഷേ, വേനൽകാലം പോലെ എല്ലാതരം വസ്ത്രങ്ങളും മഴക്കാലത്ത് അനുയോജ്യമാവണമെന്നില്ല. മഴക്കാലത്ത് ഫാഷണബിളാവാൻ പാലിക്കാം ഈ സിമ്പിൾ ടിപ്സ്

തിരഞ്ഞെടുക്കാം ലൂസ് വസ്ത്രങ്ങൾ”മഴക്കാലത്ത് കട്ടിയുള്ള വസ്ത്രങ്ങൾക്ക് പകരമായി ലൂസ് ടോപ്പ്‌സ് ധരിക്കുന്നതാണ് നല്ലത്. നമ്മളെ കൂടുതല്‍ കംഫര്‍ട്ടാക്കി നിലനിര്‍ത്തുന്നതിനും നനഞ്ഞാലും നമ്മളുടെ ശരീരത്തിന് ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനും ലൂസ് വസ്ത്രങ്ങൾ സഹായിക്കും. പെട്ടെന്ന് ഉണങ്ങികിട്ടുവാനും ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. 

സാരിക്കും ചുരിദാറിനുമെല്ലാം ബൈ പറയാം

കുര്‍ത്ത, ചുരിദാര്‍, സാരി എന്നിവയെല്ലാം മഴക്കാലത്ത് മാറ്റി നിർത്തുന്നതാണ് നല്ലത്. ചെറിയ ടോപ്പുകളും ടീ ഷര്‍ട്ട്, ലൈറ്റ് വേയ്റ്റ് ഷര്‍ട്ട് എന്നിവയെല്ലാം തിരഞ്ഞെടുക്കാം. നീളം കൂടിയ വസ്ത്രങ്ങളിൽ പെട്ടെന്ന് ചെളിപിടിക്കുവാനുള്ള സാധ്യത കൂടുതലാണ്. പോളിസ്റ്റര്‍ പോലെയുള്ള ചുളിവ് വീഴാത്ത മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. 

ഡാർക്ക് ഷേയ്ഡ് വസ്ത്രം തിരഞ്ഞെടുക്കാം

നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ലൈറ്റ് ഷേയ്ഡിനേക്കാള്‍ മനോഹരമായിരിക്കുക ഡാര്‍ക്ക് ഷേയ്ഡ് ആണ്. കാരണം, മഴക്കാലത്ത് നമ്മള്‍ നനയാനും അതുപോലെ, വസ്ത്രങ്ങളില്‍ ചെളിയാകുവാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ട് ഡാര്‍ക്ക് ഷേയ്ഡ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഡാര്‍ക്ക് ബ്ലൂ, ഡാര്‍ക്ക് ബ്രൗണ്‍, ബ്ലാക്ക് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത്തരം നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനനുസരിച്ച് മൊത്തത്തില്‍ ബാലന്‍സ് ചെയ്യുവാന്‍ ശ്രദ്ധിക്കണം. 

ഷൂസല്ല, മഴയത്ത് അഴക് ചെരുപ്പാണ്

മഴക്കാലത്ത് ആദ്യം മാറ്റേണ്ടത് ഷൂ ഉപയോഗമാണ്. ഓപ്പണ്‍ ആയിട്ടുള്ള നല്ലപോലെ എയര്‍ സര്‍ക്കുലേഷന്‍ ഉള്ള ചെരിപ്പുകള്‍ ധരിക്കുന്നതാണ് നല്ലത്. വെള്ളത്തിലൂടെയെല്ലാം നടക്കുമ്പോൾ ഷൂസ് നനഞ്ഞാൽ അത് ഉണങ്ങാൻ കൂടുതൽ സമയം വേണം. മാത്രവുമല്ല, നനഞ്ഞ ഷൂസിന് ദുർഗന്ധവും ഉണ്ടാകും. മഴക്കാലത്ത് പാദസംരക്ഷണം ഉറപ്പാക്കുവാനും ഇത് നല്ലതാണ്. ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഡാര്‍ക്ക് ഷേയ്ഡ് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.

ഹെവി ആഭരണങ്ങൾ വേണ്ട

കാലാവസ്ഥയോട് ചേരുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം ഹെവിയായി ആഭരണങ്ങള്‍ ധരിക്കുന്നത് മഴക്കാലത്ത് ഒട്ടും യോജിക്കുന്നതല്ല. ഇത് കൂടുതല്‍ ഇറിറ്റേഷന്‍ ഉണ്ടാക്കിയെന്നുവരാം. അതിനാല്‍, ധരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ തിരഞ്ഞെടുക്കുക. മെറ്റാലിക് ആഭരണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. സിമ്പിൾ ബാഗ് സ്റ്റൈൽ ചെയ്യാം

മഴക്കാലത്ത് ലെതര്‍ ബാഗുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

 ഇതിനുപകരമായി ട്രാന്‍പരന്റ് ബാഗുകള്‍, വിനൈല്‍ ഹാന്റ്ബാഗ്, എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഒതുങ്ങികിടക്കുന്ന ബാഗുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ ഇതുപോലൊരു എളുപ്പവഴി കാണില്ല, മുന്തിയ ഇനം വാഷിംഗ് മെഷീനൊന്നും ഏഴയലത്ത് വരില്ല.

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കുക ഏറ്റവും പ്രയാസം നിറഞ്ഞ ഒന്നാണ്. സമയത്ത് ഉണങ്ങിക്കിട്ടില്ലെന്ന് മാത്രമല്ല ചിലപ്പോൾ അസഹ്യമായ ദുർഗന്ധവും ഉണ്ടാവും. മുന്തിയ ഇനം വാഷിംഗ് മെഷീൻ ഉള്ളവർക്ക് ഇതൊരു പ്രശ്നമേ അല്ല. എന്നാൽ അത് ഇല്ലാത്തവർക്ക് ശരിക്കും തലവേദന തന്നെയാണ്. അടിവസ്ത്രങ്ങളും കട്ടികൂടിയ വസ്ത്രങ്ങളുമാണ് ഉണക്കിയെടുക്കാൻ ഏറെ പ്രയാസം.മഴക്കാലത്ത് അതിവേഗം വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ വളരെ എളുപ്പമായ ഒരു വഴി നോക്കാം. പരീക്ഷണത്തിനായി കഴുകിയിട്ട നല്ല കട്ടിയുള്ള വസ്ത്രം തന്നെ തിരഞ്ഞെടുക്കുക. ഇനി വേണ്ടത് നന്നായി ഉണങ്ങിയ ഒരു ടവലോ ബെഡ് ഷീറ്റോ ആണ്. ഉണക്കേണ്ട വസ്ത്രത്തിന്റെ അളവും വലിപ്പവും അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം. ഇത് വൃത്തിയുള്ള തറയിൽ നിവർത്തി ഇടുക. ഇതിലേക്ക് കഴുകിയ തുണി ഒരുതവണകൂടി നന്നായി പിഴിഞ്ഞശേഷം വയ്ക്കുക. തുടർന്ന് വിരിച്ചിരിക്കുന്ന വസ്ത്രംകൊണ്ട് ഈ വസ്ത്രങ്ങളെ നന്നായി ചുറ്റിയശേഷം രണ്ട് അറ്റത്തും പിടിച്ച് ബലമായി പിഴിയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴുകിയ തുണിയിലെ ജലാംശം ഏറക്കുറെ മുഴുവനായും മാറിയിക്കിട്ടും. ഇനി കുറച്ചുസമയം ഫാനിന്റെ കാറ്റുകൊള്ളാനായി തുണികൾ വിരിച്ചാൽ പെട്ടെന്നുതന്നെ മുഴുവനായി ഉണങ്ങിക്കിട്ടുകയും ചെയ്യും.

koottan villa

മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത: 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും പോകാം

കേരളത്തിലെ പ്രത്യേഗിച്ച് കൊച്ചിയിലെ പൊതുജനങ്ങൾ യാത്രകൾക്ക് ആശ്രയിക്കുന്നത് മെട്രോയെ ആണ് .ആറാം വാർഷികത്തോട് അനുബന്ധിച്ച് പൊതു ജനങ്ങൾക്ക് ജൂൺ 17 നു ഇരുപതു രൂപക്ക്‌ എത്ര ദൂരവും യാത്ര ചെയ്യാം.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് ഹാൻഡിൽ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് തീരുമാനം അറിയിച്ചത്. നിലവിൽ മിനിമം ടിക്കറ്റ് പ്രൈസ് നിലവിൽ വരുന്നത് 10 രൂപയും മാക്സിമം ടിക്കറ്റ് പ്രൈസ് വരുന്നത് 60 രൂപയുമാണ്.

“ലിംഗസമത്വത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാം; ഇതാ ചില എളുപ്പ വഴികൾ”

ലിംഗസമത്വത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യതയാണ്. സമൂഹം മാറണമെങ്കിൽ കുട്ടികളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കണം. ലിംഗഭേദമന്യേ തുല്യതയോടും ബഹുമാനത്തോടും പെരുമാറാൻ അവരെ പഠിപ്പിക്കണം. എങ്കിൽ മാത്രമേ മികച്ചൊരു സമൂഹ്യസാചര്യം സൃഷ്ടിക്കാനാവൂ. കുട്ടികളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചില വഴികൾ ഇതാ:

ഉദാഹരണത്തിലൂടെ നയിക്കുക

കുട്ടികൾ നിരീക്ഷണത്തിലൂടെയാണ് പഠിക്കുന്നത്, അതിനാൽ നിങ്ങളുടെ സ്വന്തം പെരുമാറ്റത്തിലും മനോഭാവത്തിലും ലിംഗസമത്വം മാതൃകയാക്കുന്നത് നിർണായകമാണ്. എല്ലാ വ്യക്തികളോടും അവരുടെ ലിംഗഭേദം പരിഗണിക്കാതെ ബഹുമാനത്തോടും നീതിയോടും കൂടി പെരുമാറുക. 

തുറന്ന സംഭാഷണങ്ങൾ

ലിംഗഭേദത്തെയും സമത്വത്തെയും കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുക. ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ശ്രദ്ധയോടെ കേൾക്കുക, അവരുടെ അനുഭവങ്ങൾ വിലയിരുത്തുക. പ്രായത്തിന് അനുയോജ്യമായ വിശദീകരണങ്ങൾ നൽകുക.

ഉൾക്കൊള്ളുന്ന ഭാഷ ഉപയോഗിക്കുക

ലിംഗഭേദത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കുക. ലിംഗ-നിഷ്പക്ഷമായ ഭാഷ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക. പരമ്പരാ​ഗതമായ കാഴ്ചപ്പാടിലൂന്നിയുള്ള പ്രവൃത്തികൾ ഒഴിവാക്കുക. വീട്ടു ജോലികൾ മക്കളുടെ ലിം​ഗനാസൃതമായി വിഭജിക്കാതെ എല്ലാവരെകൊണ്ടും എല്ലാം ചെയ്യിക്കുക. 

വൈവിധ്യമാർന്ന മാതൃകകൾ നൽകുക

വിവിധ മേഖലകളിൽ വിജയം കൈവരിച്ച വ്യത്യസ്ത ലിംഗഭേദങ്ങളുടെ വ്യത്യസ്ത മാതൃകകൾ കുട്ടികൾക്കായി തുറന്നുകാട്ടുക. പരമ്പരാഗത ലിംഗഭേദത്തെ വെല്ലുവിളിക്കുകയും മാറ്റത്തിനു വഴിതെളിയിക്കുകയും  ചെയ്തവരുടെ കഥകളും ഉദാഹരണങ്ങളും പങ്കിടുക.”

“തുല്യ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക

ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക സാഹചര്യം പരിഗണിക്കാതെ, അവരുടെ താൽപ്പര്യങ്ങളും കഴിവുകളും പിന്തുടരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലും ഹോബികളിലും വിദ്യാഭ്യാസപരമായ കാര്യങ്ങളിലും ഏർപ്പെടാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകുക.

പുസ്തകങ്ങൾ

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകുക. ലിംഗഭേദങ്ങളെയും തുല്യമായും പോസിറ്റീവായും പ്രതിനിധീകരിക്കുന്ന, വിവിധ പ്രവർത്തനങ്ങളിലും കരിയറുകളിലും ഏർപ്പെട്ടിരിക്കുന്ന വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥകൾ അതിൽ ഉൾപ്പെടുത്തുക.

അന്യായത്തെ അഭിസംബോധന ചെയ്യുക

അന്യായമായ പെരുമാറ്റം അല്ലെങ്കിൽ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം തിരിച്ചറിയാനും അതിനെതിരെ സംസാരിക്കാനും കുട്ടികളെ പഠിപ്പിക്കുക. തങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി നിലകൊള്ളാൻ അവരെ പ്രോത്സാഹിപ്പിക്കുക,

ലിംഗസമത്വത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത് ഒരു തുടർച്ചയായ പ്രക്രിയയാണെന്ന് ഓർക്കുക. വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക, നിങ്ങളുടെ സമീപനം അവരുടെ പ്രായത്തിനും വികസന നിലവാരത്തിനും അനുയോജ്യമാക്കുക. ബഹുമാനം, സഹാനുഭൂതി, ന്യായബോധം എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന കുട്ടികളെ വളർത്തുന്നതിൽ നിങ്ങൾക്ക് സംഭാവന നൽകാം.”

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അത്താഴത്തിന് മുട്ട കഴിക്കാമോ? ഗുണങ്ങള്‍ അറിയാം

ഏറ്റവും ചിലവു കുറഞ്ഞതും പെട്ടെന്ന് ലഭ്യമാകുന്നതുമായ പോഷകാഹാരങ്ങളില്‍ ഒന്നാണ് മുട്ട. രാവിലെ പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകാനുണ്ടെങ്കിലും വൈകുന്നേരങ്ങളില്‍ ഓഫീസില്‍ നിന്നു വന്നു പാചകം ചെയ്യാന്‍ ക്ഷീണം കാരണം സാധിക്കാതിരിക്കുമ്പോഴുമെല്ലാം മുട്ട രക്ഷകനായി എത്താറുണ്ട്. ഓംലറ്റ് അടിച്ചോ ബുള്‍സൈ ആക്കിയോ, പുഴുങ്ങിയോ എങ്ങനെ കഴിക്കാന്‍ ആണെങ്കിലും 10 മിനിറ്റിലധികം സമയവും എടുക്കില്ല. 

പ്രോട്ടീന്‍, ഒമേഗ 3 എന്നിവയെല്ലാം ഉള്ള മുട്ട, ബ്രേക്ക്ഫാസ്റ്റ് ആയിട്ടാണ് സാധാരണയായി എല്ലാവരും കഴിക്കാറുള്ളത്. പോഷകങ്ങള്‍ കിട്ടുന്നതോടൊപ്പം തന്നെ പെട്ടെന്ന് വിശക്കില്ല എന്നൊരു മെച്ചം കൂടിയുണ്ട്. എന്നാല്‍ അത്താഴമായി കഴിക്കാന്‍ പറ്റിയ ഒരു സാധനമാണോ ഈ മുട്ട? അതേ എന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉത്തരം. വൈകുന്നേരം മുട്ടകഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. 

മുട്ടയില്‍ ട്രിപ്റ്റോഫാൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, മനസ്സ് ശാന്തമാക്കാനും ശരീരത്തിലെ ഹോർമോൺ തകരാറുകൾ കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, മുട്ട ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആയ മെലറ്റോണിൻ ഉത്പാദിപ്പിക്കാനും തലച്ചോറിനെ സഹായിക്കുന്നു. 

കൂടാതെ മുട്ടയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും മസ്തിഷ്ക കോശങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈകുന്നേരങ്ങളിൽ മുട്ട കഴിക്കുമ്പോൾ നല്ല കൊളസ്‌ട്രോള്‍ ശരീരത്തിൽ സംഭരിക്കപ്പെടും.

വൈകുന്നേരങ്ങളിൽ മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് ആമാശയത്തിന്‍റെ ചലനം വേഗത്തിലാക്കുന്നു, രണ്ടാമതായി, ഇതിലെ പ്രോട്ടീൻ മൂലം പെട്ടെന്ന് വിശക്കില്ല, ഇത് രാത്രിയില്‍ പലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.”

“ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏത്”

എങ്ങോട്ടു യാത്ര പോകണമെന്ന തിരഞ്ഞെടുപ്പില്‍ ഇക്കാലത്തു സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും വലിയ സ്വാധീനം ചെലുത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട ശ്രദ്ധേയമായ ചിത്രമോ കുറിപ്പോ ഒക്കെയാണ് പല സ്ഥലങ്ങളെയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏതെന്ന് സോഷ്യല്‍ മീഡിയയെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവലാണ് സോഷ്യല്‍ മീഡിയയിലെയും ഗൂഗിളിലേയും തിരച്ചിലുകളുടെയും ട്രെന്‍ഡുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ ഭൂമിയിലെ ഏറ്റവും മനോഹരമായ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ഇന്ത്യയെക്കുറിച്ച് 21.93 കോടി പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമിലുള്ളതെന്ന് ടൈറ്റന്‍ ട്രാവല്‍ പറയുന്നു. ഇന്ത്യയുടെ വൈവിധ്യവും സൗന്ദര്യവും കുറിക്കുന്നവയാണ് ഇവയില്‍ വലിയൊരു പങ്കും. ഇക്കാരണം കൊണ്ടുതന്നെയാണ് ഇന്ത്യ മനോഹര രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയതെന്നും ടൈറ്റന്‍ ട്രാവലിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

കടല്‍തീരങ്ങളും മഞ്ഞു മലകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകളും കൊട്ടാരങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭാഷകളും സംസ്‌കാരങ്ങളും വന്‍ നഗരങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ചേർന്നാണ് ഇന്ത്യയെ സമാനതകളില്ലാത്ത രാജ്യമാക്കി മാറ്റുന്നത്. പ്രാദേശിക സഞ്ചാരികള്‍ മാത്രമല്ല നിരവധി വിദേശ സഞ്ചാരികളും ഇന്ത്യയെ അറിയാന്‍ എത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര, യുനെസ്‌കോയുടെ ഒരു ലോക പൈതൃക കേന്ദ്രമെങ്കിലും സന്ദര്‍ശിക്കാതെ പൂര്‍ത്തിയാവില്ലെന്നും ടൈറ്റന്‍ ട്രാവല്‍ പറയുന്നു. 

മനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു ജപ്പാനാണ്. ആ രാജ്യത്തെക്കുറിക്കുന്ന 16.43 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണുള്ളത്. മൗണ്ട് ഫുജി, ചെറി തോട്ടങ്ങള്‍, വ്യത്യസ്തമായ സംസ്‌കാരവും ഭക്ഷണങ്ങളും, ഒരേസമയം പഴമയേയും പാശ്ചാത്യ സംസ്‌കാരത്തേയും സ്വീകരിക്കാനുള്ള മനസ്സ്, ലോകത്ത് മറ്റെവിടെയും കാണാത്ത തനതായ രീതികള്‍ എന്നിങ്ങനെ ജപ്പാന്റെ മേന്മകളായി സഞ്ചാരികള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പലതുണ്ട്. 

മൂന്നാം സ്ഥാനത്തുള്ള ഇറ്റലിക്കും പാരമ്പര്യത്തിന്റെയും തനതായ രുചിവൈവിധ്യത്തിന്റെയുമെല്ലാം മേന്മകള്‍ അവകാശപ്പെടാനുണ്ട്. ഏകദേശം 15.96 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇറ്റലിയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇറ്റലിക്കു പിന്നില്‍ ഇന്തൊനീഷ്യ, ഫ്രാന്‍സ്, മെക്‌സിക്കോ, കാനഡ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഭൂമിയിലെ മനോഹര രാജ്യങ്ങളുടെ ആദ്യ പത്തു സ്ഥാനങ്ങളിലെത്തിയത്.”

friends travels

ഇന്റലിജന്‍സ് ബ്യൂറോയില്‍ തൊഴിലവസരം; ശമ്പളം 81,100 രൂപവരെ; അവസരം പാഴാക്കരുത്

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് 2/ടെക്‌നിക്കല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 797 ഒഴിവുകളുളള ഈ പോസ്റ്റിലേക്ക് ജൂണ്‍ 23 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. 81,000 രൂപവരെയാണ് പരമാവധി ലഭിക്കുന്ന ശമ്പളം.

അപേക്ഷിക്കാന്‍ വേണ്ട യോഗ്യത; ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് / ഐടി / കംപ്യൂട്ടര്‍ സയന്‍സ് / കംപ്യൂട്ടര്‍ എന്‍ജിനീയറിങ് /കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്സി ഇലക്ട്രോണിക്‌സ് / കംപ്യൂട്ടര്‍ സയന്‍സ് /ഫിസിക്‌സ് / മാത് സ് അല്ലെങ്കില്‍ ബിസിഎ.

18 മുതല്‍ 27 വരെ പ്രായമുളളവര്‍ക്കാണ് പ്രസ്തുത ജോലിക്കായി അപേക്ഷിക്കാന്‍ സാധിക്കുന്നത്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൂന്നും വര്‍ഷം ഇളവ് അനുവദിക്കുന്നുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
തൊഴില്‍ ലഭിച്ചാല്‍ 25,500 മുതല്‍ 81,100 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
ഒബ്ജക്റ്റീവ് ടൈപ്പ് ഓണ്‍ലൈന്‍ എക്‌സാം,
സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയിലൂടെ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കാകും തൊഴില്‍ ലഭിക്കുക.”

ചൊവ്വ വരെ ശക്തമായ മഴ; കാറ്റിനും സാധ്യത

വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ചൊവ്വ വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശി‍യടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി.

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ഇതു വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്കുപടിഞ്ഞാറ് ദിശയിലും സഞ്ചരിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കീറിയ നോട്ടുകൾ കൈവശമുണ്ടോ? നൂലാമാലകളില്ലാതെ മാറ്റിവാങ്ങാം, ഇങ്ങനെ ചെയ്താൽ മതി”

കൈവശം കീറിയ നോട്ടുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ടോ? ഇനി അടുത്ത നോട്ടുകൾ ‘നിരോധിക്കും’ മുമ്പ് അവ എങ്ങനെയെങ്കിലും മാറ്റി വാങ്ങാനായെങ്കിൽ എന്നാണോ ചിന്ത? എന്നാൽ അതിനു മാർഗമുണ്ട്. പ്രധാന ഭാഗങ്ങൾ കീറിയ നോട്ടുകൾ തിരഞ്ഞെടുത്ത ബാങ്ക് ശാഖകളിൽ നിന്ന് മാറ്റി വാങ്ങാനാകും.

ഇഷ്യൂ ചെയ്ത അതോറിറ്റി, ഗ്യാരണ്ടി, പ്രതിജ്ഞ വ്യവസ്ഥ, ഒപ്പ്, അശോക സ്തംഭത്തിന്റെ ചിഹ്നം, മഹാത്മ ഗാന്ധിയുടെ ചിത്രം, വാട്ടര്‍മാര്‍ക്ക് എന്നിങ്ങനെ ഒരു ഇന്ത്യന്‍ കറന്‍സിയുടെ ആധികാരികത ഉറപ്പിക്കുന്നതിനു സഹായിക്കുന്ന പ്രധാന ഭാഗങ്ങളാണ് കീറിയതോ നഷ്ടമായതോ എങ്കില്‍, റിസര്‍വ് ബാങ്കിന്റെ നോട്ട് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകും പുതിയ നോട്ട് മാറ്റി നല്‍കുക. ഇത്തരം നോട്ടുകള്‍ ഏത് പൊതു മേഖലാ ബാങ്കിന്റെ ശാഖകളില്‍ നിന്നോ, സ്വകാര്യ ബാങ്കുകളുടെ കറന്‍സി ചെസ്റ്റ് ശാഖകളില്‍ നിന്നോ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസുകളില്‍ നിന്നോ അപേക്ഷയൊന്നും പൂരിപ്പിക്കാതെ തന്നെ പുതിയ നോട്ടുകളായി മാറി തരുന്നതാണ്.

koottan villa

ട്രിപ്പിള്‍ ലോക്ക് റിസപ്റ്റക്കിള്‍

കവറുകളില്‍ നിക്ഷേപിച്ച് കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന സംവിധാനമാണ് ട്രിപ്പിള്‍ ലോക്ക് റിസപ്റ്റക്കിള്‍ (TLR) . ഇത്തരം കവറുകള്‍ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസുകളില്‍ നിന്നും ലഭിക്കും. നിക്ഷേപിക്കുന്ന ആളുടെ പേരും മേല്‍വിലാസവും നോട്ടിന്റെ മൂല്യവുമൊക്കെ തെറ്റാതെ കൃത്യമായി രേഖപ്പെടുത്തി വേണം കവര്‍ ടിഎല്‍ആര്‍ പെട്ടിയില്‍ ഇടേണ്ടത്. ഇവിടെ നിന്നും ഒരു പേപ്പര്‍ ടോക്കണ്‍ ലഭിക്കും്. തുടര്‍ന്ന് നിയമങ്ങള്‍ക്ക് വിധേമായി മാറ്റി നല്‍കാവുന്ന നോട്ടുകളുടെ മൂല്യം ബാങ്ക് ഡ്രാഫ്റ്റ്/ മണി ഓര്‍ഡര്‍ മുഖേനയോ നിക്ഷേപിച്ച ആള്‍ക്ക് അയച്ചു നല്‍കുന്നതായിരിക്കും. രണ്ടായി കീറിപ്പോയ നോട്ടുകള്‍, റജിസ്റ്റേര്‍ഡ് പോസ്റ്റ് മുഖാന്തിരം ആര്‍ബിഐ ഓഫീസുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്യാം.

നിലവിലെ സാഹചര്യത്തിൽ വളരെയധികം പണം കറന്‍സിയായി വീട്ടിലോ കൈവശമോ സൂക്ഷിക്കുന്നത് ഉചിതമല്ല.ഇവ പഴക്കം ചെന്ന് കീറിപോകാനും പ്രകൃതി ദുരന്തങ്ങൾ വഴി നഷ്ടമായി പോകാനും സാധ്യതയുണ്ട്. പകരം ബാങ്കുകളിലോ മറ്റ് സുരക്ഷിതമായ മാര്‍ഗങ്ങളിലോ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. അവ പെട്ടെന്നൊരു ദിവസം നിരോധിച്ചെന്നും വരാം.

Verified by MonsterInsights