ഇന്ത്യന്‍ റെയില്‍വെയില്‍ സ്വപ്ന ജോലി; 772 ഒഴിവുകളില്‍ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ അപ്രന്റീസ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയുടെ ഔദ്യോഗിക സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം. 772 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് ഏഴ് വരെ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

ഒഴിവുകളുടെ വിശദാംശങ്ങള്‍

നാഗ്പൂര്‍ ഡിവിഷന്‍: 708 ഒഴിവുകള്‍

മോത്തിബാഗ് : 64 ഒഴിവുകള്‍

അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ പരീക്ഷയോ പൂര്‍ത്തിയാക്കിയിരിക്കണം. വിജ്ഞാപനം ചെയ്ത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അപേക്ഷകന്റെ പ്രായപരിധി 2023 ജൂണ്‍ 6-ന് 15-നും 24-നും ഇടയില്‍ ആയിരിക്കണം.

അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളെയും സംബന്ധിച്ച് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. മെട്രിക്കുലേഷന്‍ മാര്‍ക്ക്, ഐ ടി ഐ മാര്‍ക്കിന്റെ ശതമാനവും അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ജൂണ്‍ എട്ട് മുതല്‍ അപേക്ഷിക്കാന്‍ സാധിക്കും”.

സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെ 20 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം.

ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 20 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം.https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 29. കൂടുതൽ വിവരങ്ങൾക്ക് https://keralapsc.gov.in/home2എന്ന വെബ്സൈറ്റ് കാണുക.”

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്), ഇലക് ട്രീഷ്യൻ, പ്യൂൺ/വാച്ച്മാൻ, ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്,

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), സ്റ്റാഫ് നഴ്സ് ഗ്രേഡ് II.

സ്പെഷ്യൽ റിക്രൂട്ട്മെന്റ്(ജില്ലാതലം):ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ, ലബോറട്ടറി അസിസ്റ്റന്റ്.

സംസ്ഥാനത്തെ സ്‌കൂൾ ദിനങ്ങളിൽ വീണ്ടും മാറ്റം; പ്രവർത്തിദിനം 205 ആക്കി;വേനലവധിയും പഴയതു പോലെ

സംസ്ഥാനത്തെ അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. 2023-24 വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി ചുരുക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 01 മുതൽ 05 വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങൾക്ക് മാറ്റമില്ല. യോഗത്തിൽ അധ്യാപക സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് 210 സ്കൂൾ പഠന ദിവസങ്ങൾ എന്നത് 205 പഠനദിവസങ്ങൾ എന്നാക്കി നിജപ്പെടുത്തിയത്.

മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല. അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

friends travels

“മഴക്കാലം; പാമ്പുകടിയേൽക്കുന്നവരുടെ എണ്ണമേറുന്നു: ഇവ ഉറപ്പായും ശ്രദ്ധിക്കുക”

മഴക്കാലത്ത് വീടുകളിൽ പാമ്പുശല്യം താരതമ്യേന കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടി കേസുകൾ മഴക്കാലത്ത് വർധിക്കാറുണ്ട്. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങള്‍ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാല്‍ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

മഴക്കാലത്ത് ശ്രദ്ധിക്കാം

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. കരിയില, തടികള്‍, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങള്‍ പാമ്പുകള്‍ക്ക് പ്രിയമുള്ള ഇടങ്ങളാണ്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ കയറി കിടന്നാലും പെട്ടെന്ന് അറിയാന്‍ സാധിക്കില്ല.  വിറകു സൂക്ഷിച്ചുവയ്ക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുക. സ്റ്റാൻഡ് പോലെ എന്തെങ്കിലും കെട്ടി ഉയരത്തിലേ ഇവ സൂക്ഷിക്കാവൂ. 

അടുക്കള, ജലസംഭരണി തുടങ്ങി തണുപ്പ് ഏറെയുള്ള സ്ഥലങ്ങൾ പ്രത്യേകം സൂക്ഷിക്കണം. ഇവിടം  വൃത്തിയാക്കണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ പ്രത്യേകം നോക്കുക. ഇവ അടച്ചുസൂക്ഷിക്കുക. വീടിനു മുന്നിലിടുന്ന ചവിട്ടി അടക്കം പരിശോധിക്കുക. ഇതിനടിയിലും പാമ്പുകൾ ചുരുണ്ടുകൂടാറുണ്ട്. ചെരുപ്പുകൾ ഇടും മുൻപു പരിശോധിക്കുക. ഇവ അകത്തുതന്നെ സൂക്ഷിക്കുക.”

.”വീടിന്റെ പരിസരത്ത് കോഴിക്കൂട് ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. കോഴിക്കൂട്ടില്‍ പാമ്പുകളുടെ സാന്നിധ്യം സാധാരണമാണ്. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ മിച്ചം കഴിക്കാന്‍ എലികള്‍ വരാന്‍ സാധ്യത ഏറെയാണ്‌. ഇവയെ പിടികൂടാന്‍ പാമ്പുകളും ഇവിടേക്ക് എത്താം. അതിനാല്‍ ഇവിടെയും ശ്രദ്ധവേണം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പാമ്പുകളെ അകറ്റാൻ മറ്റുചില എളുപ്പവഴികൾ

വീടിനു ചുറ്റും വെളുത്തുള്ളി ചതച്ച് ഇടാം. വെളുത്തുള്ളി ചതച്ചു വെള്ളത്തില്‍ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം
സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകളെ അകറ്റുന്നതാണ്. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധമാണ് പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നത്.
നാഫ്തലീന്‍ ഗുളിക, വിനാഗിരി, മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്‍ത്താനുളള നല്ലൊരു വഴിയാണ്. 
ചെണ്ടുമല്ലി (Marigold) പോലുളള ചെടികള്‍ വീടിന്റെ അതിരുകളിൽ വച്ചുപിടിപ്പിക്കാം.ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.”

koottan villa

ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ മതി,​ നരയും മാറും കൊഴിച്ചിൽ മാറി മുടി തഴച്ചു വളരും”

കേശസംരക്ഷണത്തിൽ ഏവരെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ . മുടി കൊഴിച്ചിലിന് ഒപ്പം തന്നെ മുടിയുടെ കട്ടി കുറയുക, താരൻ, അകാലനര എന്നിവയും പ്രശ്നം സൃഷ്ടിക്കുന്നു. ചില ഹെയർ മാസ്കുകൾ വഴി ഈ നാല് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. ഈ ഹെയർമാസ്ക് തയ്യാറാക്കാൻ ഒരു സവാള, കറ്റാർ വാഴ, നെല്ലിക്ക, വെളിച്ചണ്ണ എന്നിവയാണ് വേണ്ടത്. സവാള നാലോ അഞ്ചോ കഷണമാക്കി, ആവശ്യത്തിന് കറ്റാർവാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത് എന്നിവ നന്നായി കഴുകി വൃത്തിയാക്കി മിക്സിയിൽ ഇട്ട് അതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണയും അല്പം വെള്ളവും മിക്സ് ചെയ്ത് അരച്ചെടുക്കുക. ഇത് വെള്ളം പോലെ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

ഈ മിശ്രിതം തലയോട്ടിയിൽ നല്ലതു പോലെ തേച്ചുപിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് വീര്യം കൂറഞ്ഞ ഷാമ്പൂ അല്ലെങ്കിൽ ചെറുപയർ പൊടി, അല്ലെങ്കിൽ ചെമ്പരത്തി താളി എന്നിവ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ മൂന്നു തവണ ഉപയോഗിച്ചു കഴിഞ്ഞാൽ ഒരു മാസം കൊണ്ട് തന്നെ മാറ്റം അറിയാൻ കഴിയും.

ഈ മിശ്രിതം ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നതിന് സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണക്കാരനായ താരനെ പൂർണമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം അറിയാൻ സാധിക്കും.മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതിനായി ആഴ്ചയിൽ മൂന്നു തവണ ഇതുപയോഗിക്കണം. നെല്ലിക്ക അകാല നരയെന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

500 രൂപ പിന്‍വലിച്ച്, 1000 രൂപ വീണ്ടും വരുമോ?: വ്യക്തത വരുത്തി ആർബിഐ.

കറൻസി നോട്ടുകൾ സംബന്ധിച്ച ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി റിസർവ് ബാങ്ക് (ആർബിഐ). 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരാനോ പദ്ധതിയില്ലെന്ന് ആർബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

‘‘പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ 50% 2000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. ഇതിന്റെ മൂല്യം 1.80 ലക്ഷം കോടി രൂപയാണ്. 85% നോട്ടുകളും നിക്ഷേപമായാണു തിരിച്ചെത്തിയത്. നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ ജനം തിരക്കു കൂട്ടേണ്ടതില്ല. സൗകര്യപ്രദമായ സമയത്ത് ബാങ്കിൽ എത്തിയാൽ മതി. എന്നാൽ, സെപ്റ്റംബറിലെ അവസാന 10–15 ദിവസം ദയവായി ധൃതി കാണിക്കരുത്.’’– ശക്തികാന്ത ദാസ് വ്യക്തമാക്കി.

“മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളാണു പ്രചാരത്തിലുള്ളത്. സെപ്‌റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയും. മേയ് 19നാണ് 2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 500, 1000 രൂപ നോട്ടുകൾ പിൻ‌വലിച്ചതിനെ തുടർന്ന് 2016 നവംബറിലാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്”

“കാറിൽ എലി കയറാതെ സൂക്ഷിക്കാം; ഇതാ ചില പൊടിക്കൈകള്‍”

“പുറമേക്ക് ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ കാറുകളുടെ ഉള്ളു തുരന്നെടുക്കാന്‍ മിടുക്കരാണ് എലികള്‍. പ്രത്യേകിച്ചും സെന്‍സറുകള്‍ക്കും വയറുകള്‍ക്കും വലിയ പ്രാധാന്യമുള്ള ആധുനിക കാറുകളില്‍ എലികള്‍ വഴിയുണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം വളരെ വലുതാണ്. മഴക്കാലമാവുന്നതോടെ കൂടുതല്‍ സുരക്ഷിതമായ ഇടം തേടി നടക്കുന്ന എലികള്‍ നിങ്ങളുടെ കാറിനെ സ്വന്തം മാളമാക്കി മാറ്റാതിരിക്കാന്‍ നല്ല ശ്രദ്ധയും മുന്‍കരുതലും വേണ്ടി വരും. എലികളെ കാറുകളില്‍ അടുപ്പിക്കാതിരിക്കാനുള്ള ചില പൊടിക്കൈകള്‍ നോക്കാം. 

ഭക്ഷണം”

“കാറിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഭക്ഷണവുമെല്ലാം എലികളെ കാറിലേക്ക് ആകര്‍ഷിക്കും. അതുകൊണ്ടുതന്നെ കാറില്‍ ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇനി അഥവാ കഴിക്കുകയാണെങ്കില്‍ തന്നെ വാഹനം നിര്‍ത്തിയിടുമ്പോള്‍ ഉറപ്പായും വൃത്തിയാക്കണം.

ഇരുട്ട് 

ഇരുട്ടില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണ് എലികള്‍. അതുകൊണ്ടുതന്നെ വെളിച്ചമില്ലാത്തിടത്ത് പാര്‍ക്കു ചെയ്യുന്ന കാറുകളില്‍ അവര്‍ മാളങ്ങള്‍ കണ്ടെത്തും. പൂച്ച, മൂങ്ങ പോലുള്ള വേട്ടക്കാരില്‍ നിന്നും രക്ഷ തേടാന്‍ കൂടിയാണ് എലികള്‍ ഇരുട്ടിലൊളിക്കാന്‍ ഇഷ്ടപ്പെടുന്നത്. കാറുകള്‍ വെളിച്ചമുള്ളിടത്ത് പാര്‍ക്കു ചെയ്താല്‍ എലികള്‍ക്ക് അതൊരു വെല്ലുവിളിയാവും.

പുകയില

എലികളെ ഓടിപ്പിക്കാന്‍ പറ്റിയ വഴിയായി പുകയില നിരവധി പേര്‍ ഉപയോഗിക്കാറുണ്ട്. കാറിലെ എഞ്ചിനോട് ചേര്‍ന്നും മറ്റും പുകയില വെക്കുന്നത് എലികളെ ഓടിക്കും. ദീര്‍ഘകാലം നിര്‍ത്തിയിടേണ്ടി വരാറുള്ള കാറുകളില്‍ നിന്നു എലികളെ ഓടിക്കാനായി പുകയില ഉപയോഗിക്കാനാവുമെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്.

സ്‌പ്രേ

എലിയേയും പാറ്റകളേയുമൊക്കെ ഓടിക്കാനായി ഉപയോഗിക്കുന്ന സ്‌പ്രേകളും ഈയൊരു ആവശ്യത്തിനായി ഉപയോഗിക്കാം. ഓണ്‍ലൈനായും ഓഫ്‌ലൈനായും കാറുകളില്‍ നിന്നു എലികളെ ഓടിക്കാന്‍ വേണ്ട പലതരത്തിലുള്ള സ്‌പ്രേകള്‍ ലഭ്യമാണ്.

വളര്‍ത്തുമൃഗങ്ങള്‍

വീട്ടില്‍ പൂച്ചയും നായയുമൊക്കെയുണ്ടെങ്കില്‍ എലികളെ അകറ്റി നിര്‍ത്താം. എന്നാല്‍ രാത്രികാലങ്ങളില്‍ അവയുടെ സാന്നിധ്യം കാര്‍ പാര്‍ക്കു ചെയ്തിടത്തും ഉണ്ടാവുമെന്ന് ഉറപ്പു വരുത്തണമെന്ന് മാത്രം. പലരുടേയും അവരുടെ വാഹനങ്ങള്‍ എലി കയറാതെ നോക്കുന്നത് അവരുടെ വളര്‍ത്തുമൃഗങ്ങളാണെന്നതാണ് സത്യം.”

“നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം”

“സംസ്ഥാനത്ത് എഐക്യാമറയിൽ പെടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയ ശേഷം വൻ കുറവാണ് നിയമ ലംഘനങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇതൊരു ശുഭസൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

നിയമ ലംഘനം കണ്ടെത്തിയ വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട് വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക. 

എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഒറ്റയടിക്ക് കുറവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാ‍ഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.

ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ 49,317 റോഡ്‌ നിയമ ലംഘനങ്ങള്‍ മാത്രമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച്‌ മണിവരെയുള്ള കണക്കുകളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌. 8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. റോഡില്‍ നിയമംലംഘിച്ചവര്‍ കുറവുള്ളത്‌ ആലപ്പുഴയിലാണ്‌. 1252 പേരാണ്‌ ആലപ്പു‍ഴയിലെ ക്യാമറ കണ്ണില്‍പ്പെട്ടത്‌. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

അതേ സമയം, തങ്ങൾ നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ വല്ല സംവിധാനമുണ്ടോ എന്ന അന്വേഷണത്തിലാണ് ജനങ്ങൾ.എഐ ക്യാമറ പണി തുടങ്ങിയതോടെ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും എങ്ങനെ അറിയാമെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹന്‍’ വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പരിവാൻ വഴി അറിയാം അതിവേഗം

പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള സംവിധാനം പരിവാഹൻ വെബ്സൈറ്റിലുണ്ട് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് കാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹൻ’ വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം കാമറക്കണ്ണിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ ഓൺലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.

മൊബൈൽ ഫോണിലോ ഡെസ്ക്ടോപ്പിലോ ലാപ്ടോപ്പിലോ ടാബ്ലറ്റിലോ echallan.parivahan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ചെക്ക് ഓൺലൈൻ സർവീസസിൽ ‘ഗെറ്റ് ചലാൻ സ്റ്റാറ്റസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിൻഡോയിൽ മൂന്നു വ്യത്യസ്ത ഓപ്ഷനുകൾ ദൃശ്യമാകും.”ചലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പർ എടുത്താൽ വാഹന രജിസ്ട്രേൻ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ എൻജിൻ അല്ലെങ്കിൽ ഷാസി നമ്പർ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുത്താൽ നിങ്ങളുടെ വാഹനത്തിന്റെ ചലാൻ വിവരങ്ങൾ അറിയാൻ സാധിക്കും.

നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കിൽ സ്പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തൊട്ടടുത്തുതന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.

പിഴ വിവരം 

നോ പാർക്കിംഗ്- 250

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500

മൊബൈൽ ഉപയോഗിച്ചാൽ- 2000

റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും

അമിതവേഗം 1500″

SAP TRAINING

“പ്രായം 18നും 28നും ഇടയിലാണോ?; 8612 ഒഴിവുകളുമായി ഗ്രാമീൺബാങ്ക് വിളിക്കുന്നു”

റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്‌തികകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്കു 21വരെ അപേക്ഷിക്കാം. www.ibps.in ആകെ 8612 ഒഴിവുണ്ട്;  കേരള ഗ്രാമീൺ ബാങ്കിൽ 600.””

തസ്തികയും പ്രായപരിധിയും: ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്, 18–28; ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ), 18–30; ഓഫിസർ സ്‌കെയിൽ–2: ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ), ഓഫിസർ സ്‌കെയിൽ–2 സ്‌പെഷലിസ്‌റ്റ് ഓഫിസർ (മാനേജർ); ലോ ഓഫിസർ, ട്രഷറി മാനേജർ, മാർക്കറ്റിങ് ഓഫിസർ, അഗ്രികൾചറൽ ഓഫിസർ (എല്ലാറ്റിനും പ്രായപരിധി 21–32; ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ), 21–40. പ്രായത്തിൽ അർഹർക്ക് ഇളവുണ്ട്. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ആദ്യ രണ്ടു തസ്തികകളിലൊഴികെ ജോലിപരിചയവും ആവശ്യമാണ്.

ഓഫിസ് അസിസ്‌റ്റന്റ്, ഓഫിസർ തസ്‌തികകളിലേക്ക് ഒരേസമയം അപേക്ഷിക്കാം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തികയിൽ ഒഴികെ). പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്തു നിയമനം നടത്തും. ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിലേക്ക് ഓഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷയ്ക്ക്

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബറിൽ നടത്തും.”

koottan villa

സിവിയും റെസ്യൂമെയും ഒന്നാണോ? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?

ഒരാൾ ജോലി അന്വേഷിക്കാൻ തുടങ്ങുമ്പോൾ ആദ്യം ചെയ്യുന്നത് ഉദ്യോഗാർത്ഥിയുടെ സിവി അല്ലെങ്കിൽ റെസ്യൂമെ കമ്പനികൾക്ക് അയയ്ക്കുക എന്നതാണ്. ജോലിയ്ക്കായി ഒരാളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പ്രാഥമിക ഘട്ടമാണിത്. ആദ്യം തന്നെ ഉദ്യോഗാർത്ഥിയോട് ഒരു മതിപ്പ് തോന്നാൻ ഈ പ്രക്രിയ വളരെ നിർണായകമാണ്. സിവിയും റെസ്യൂമെയും പൊതുവിൽ ഉദ്യോഗാർത്ഥിയുടെ യോഗ്യതയും വൈദഗ്ധ്യവും കാണിക്കാൻ സഹായിക്കും. എന്നാൽ സിവിയും റെസ്യൂമെയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് നമുക്ക് നോക്കാം.

എന്താണ് സിവി?

CV എന്ന ചുരുക്കെഴുത്ത് ലാറ്റിൻ ഭാഷയിൽ “ജീവിത ഗതി” എന്നർത്ഥം വരുന്ന “Curriculum Vitae” എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. ഒരാളുടെ പ്രൊഫഷണലായി ഉണ്ടായിട്ടുള്ള നേട്ടങ്ങൾ, വ്യക്തിഗതമായ വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം ഒരു വ്യക്തിയുടെ അക്കാദമിക് കരിയറിന്റെ വിശദമായ രേഖയാണിത്. ഇത് ഒരാളുടെ ജീവിതത്തിന്റെ സംഗ്രഹിച്ച ജീവചരിത്രം പോലെയാണ് എന്ന് തന്നെ പറയാം. വിദ്യാഭ്യാസ ചരിത്രം, തൊഴിൽ ചരിത്രം, നൈപുണ്യങ്ങൾ, നേട്ടങ്ങൾ, അംഗീകാരങ്ങൾ, ഹോബികൾ, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിവരങ്ങൾ അടങ്ങുന്നതാണ് സിവി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഒരു വ്യക്തി കടന്നു വന്ന പ്രൊഫഷണൽ വഴികൾ, അറിവ്, അനുഭവം എന്നിവയുടെ സമഗ്രമായ അവലോകനം അവതരിപ്പിക്കുക എന്നതാണ് സിവിയുടെ ആത്യന്തിക ലക്ഷ്യം. ഒരു വ്യക്തിയുടെ പ്രൊഫഷണലും വ്യക്തിഗതവുമായ വിവരങ്ങൾ പങ്കുവയ്ക്കാൻ CVക്ക് കഴിയണം. അതിനാൽ അത് ശ്രദ്ധാപൂർവ്വം തയ്യാറാക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ നേട്ടങ്ങളും കഴിവുകളും പൂർണമായി മനസ്സിലാക്കാൻ ഇത് റിക്രൂട്ടർമാരെ സഹായിക്കുന്നു.

എന്താണ് റെസ്യൂമെ?

ഒരു ഉദ്യോഗാർത്ഥിയുടെ യോഗ്യതകൾ, പ്രവൃത്തി പരിചയം, നേട്ടങ്ങൾ, കഴിവുകൾ എന്നിവയുടെ സംക്ഷിപ്ത സംഗ്രഹമാണ് റെസ്യൂമെ. അതേസമയം ഇതെല്ലാം അവർ അപേക്ഷിക്കുന്ന ജോലിക്കും സ്ഥാനത്തിനും പ്രസക്തമായിരിക്കുകയും വേണം. സംഗ്രഹം എന്നർത്ഥം വരുന്ന ഫ്രഞ്ച് പദമാണ് Resume. ഇത് അപേക്ഷകന്റെ പ്രധാന യോഗ്യതകളിലും അവർ അപേക്ഷിക്കുന്ന സ്ഥാനത്തിന് ആവശ്യമായ പ്രത്യേകമായ പരിജ്ഞാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ഇന്റർവ്യൂവിനായി മികച്ച അപേക്ഷകനെ തിരഞ്ഞെടുക്കാൻ കമ്പനിയെ സഹായിക്കുന്നു. ഏറ്റവും പുതിയ നേട്ടങ്ങളിൽ നിന്ന് പഴയ നേട്ടങ്ങളിലേക്ക് നീങ്ങുന്ന രീതിയിലാവണം റെസ്യൂമെ ആരംഭിക്കേണ്ടത്.

അതിനാൽ സിവി ഒരാളുടെ പ്രൊഫഷണൽ ചരിത്രത്തിന്റെ സമഗ്രമായ അവലോകനമാണെങ്കിൽ റെസ്യൂമെ കൂടുതൽ സംക്ഷിപ്തമായ ഒരു രേഖയാണ്. കൂടാതെ ഒരു സിവി അക്കാദമിക് കരിയറിനെക്കുറിച്ച് വ്യക്തത നൽകുമ്പോൾ റെസ്യൂമെയിൽ അക്കാദമിക് നേട്ടങ്ങളേക്കാൾ തൊഴിൽ ശേഷിയിലാണ്ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കൂടാതെ ഒരു സിവി തയാറാക്കുന്നത് ആവശ്യത്തിന് അനുസരിച്ചല്ല, അതേസമയം ഒരു റെസ്യൂമെ ജോലിക്ക് അനുസരിച്ച് മാറ്റി തയാറാക്കണം. അതുപോലെ സിവിയിൽ റഫറൻസുകൾ ഉൾപ്പെടുത്തണം. എന്നാൽ റെസ്യൂമെയിൽ റഫറൻസുകളുടെ ആവശ്യമില്ല.

SAP TRAINING
Verified by MonsterInsights