“തേനിനേക്കാൾ മധുരം, റമ്പുട്ടാന്റെ അപരൻ”

“വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്. റമ്പുട്ടാന്റെ അടുത്ത ബന്ധുവാണ് സാപ്പിൻഡേസ്യേ എന്ന സോപ്പ്‌ബെറി കുടുംബത്തിലെ പുലാസൻ പഴങ്ങൾ.  ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. എന്നാൽ റമ്പുട്ടാൻ, ലിച്ചി എന്നിവയേക്കാൾ അതിമധുരമുള്ളവയാണ് പുലാസൻ പഴങ്ങൾ. തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്. “വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്. റമ്പുട്ടാന്റെ അടുത്ത ബന്ധുവാണ് സാപ്പിൻഡേസ്യേ എന്ന സോപ്പ്‌ബെറി കുടുംബത്തിലെ പുലാസൻ പഴങ്ങൾ.  ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. എന്നാൽ റമ്പുട്ടാൻ, ലിച്ചി എന്നിവയേക്കാൾ അതിമധുരമുള്ളവയാണ് പുലാസൻ പഴങ്ങൾ. തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്.

നല്ല വളക്കൂറും നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും പുലാസൻ നന്നായി വളരും. നടാനായി ഗുണമേന്മയുള്ള തൈകൾ തിരഞ്ഞെടുക്കാം. വളർന്നു വികസിക്കുവാൻ റമ്പൂട്ടാന് വേണ്ടിവരുന്നതിലും കുറവ് സ്ഥലം മതിയെന്നതും മേന്മയാണ്. കാഴ്ചയ്ക്ക് മനോഹരമായ പുലാസൻ അലങ്കാര വൃക്ഷമായി തൊടിയിലും വീട്ടുവളപ്പിലും വളർത്താം. റമ്പുട്ടാനേക്കാൾ ഇരട്ടിയോളം കട്ടിയുള്ളതും പുറംനാരുകളുടെ വലുപ്പം കുറവുമാണ് പുലാസൻ പഴങ്ങളുടെ തൊലിക്ക്. ഉൾകാമ്പ് അനായാസം വിത്തിൽ നിന്ന് വേർപെടുത്താം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നതിനാൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സിയുടെ സാന്നിധ്യമുള്ള പുലാസൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലും സമ്പന്നമാണ്. ചർമത്തെ മൃദുലമാക്കാനും മുടിയുടെ സംരക്ഷണവും പുലാസന്റെ എടുത്തു പറയേണ്ട ഗുണങ്ങളാണ്. 

മുതിർന്ന പൗരന്മാരെങ്കിൽ 9% വരെ പലിശ; സ്ഥിര നിക്ഷേപത്തിന് വീണ്ടും പലിശ നിരക്കുയർത്തി ബാങ്ക്”

“നിക്ഷേപ പലിശ നിരക്ക് താഴേക്ക് എന്ന വാർത്ത വരുമ്പോഴും നിക്ഷേപ പലിശ നിരക്കുയർത്തുകയാണ് ബാങ്കുകൾ. ജൂൺ മാസത്തിൽ മാത്രം 2 ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഇക്കൂട്ടത്തിലുള്ള ബാങ്കുകൾ. ഇക്വിറ്റിസ് സ്മോൾ ഫിനാൻസ് ബാങ്കിൻെറ നിരക്കുകൾ 9 ശതമാനത്തിലേക്ക് ഉയർന്നു. മുതിർന്ന പൗരന്മാർക്കാണ് 9 ശതമാനം പലിശ ലഭിക്കുക.” നിക്ഷേപ പലിശ നിരക്ക് താഴേക്ക് എന്ന വാർത്ത വരുമ്പോഴും നിക്ഷേപ പലിശ നിരക്കുയർത്തുകയാണ് ബാങ്കുകൾ. ജൂൺ മാസത്തിൽ മാത്രം 2 ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഇക്കൂട്ടത്തിലുള്ള ബാങ്കുകൾ. ഇക്വിറ്റിസ് സ്മോൾ ഫിനാൻസ് ബാങ്കിൻെറ നിരക്കുകൾ 9 ശതമാനത്തിലേക്ക് ഉയർന്നു. മുതിർന്ന പൗരന്മാർക്കാണ് 9 ശതമാനം പലിശ ലഭിക്കുക.

ഇക്വിറ്റാസ് പലിശ നിരക്ക്

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകൾ ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നു. 2 കോടി രൂപയിൽ താഴെയുള്ള 444 ദിവസത്തെ നിക്ഷേപത്തിന് 8.5 ശതമാനം പലിശയാണ് പുതിയ നിരക്ക് വർധനവ് പ്രകാരം ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് പ്രകാരം 9 ശതമാനം പലിശ ലഭിക്കും. ആഭ്യന്തര, എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്ക് ബാധകമാണ്.”

“7 ദിവസം മുതൽ 10 വർഷത്തേക്ക് 3.5 ശതമാനം മുതൽ 8.50 ശതമാനം വരെ പലിശ ബാങ്ക് നൽകുന്നു. 1 വർഷം മുതൽ 18 മാസം വരെ 8.20 ശതമാനം പലിശ ലഭിക്കും. 888 ദിവസത്തെ കാലാവധിയിൽ 8.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാരുടെ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 9 ശതമാനം വരെ പലിശ ലഭിക്കും.”

എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ:

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലകൾക്കു കഴിയുന്ന ഇടങ്ങളിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാലു വർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ചു കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി സർവകലാശാലകൾക്കു നൽകിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു പ്രകാരമാണു സർവകലാശാലകൾ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയാറാക്കുക. നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാനുള്ള തീരുമാനത്തോടെഇതിന് ആവശ്യമായ അധ്യാപക പരിശീലന പ്രക്രിയ വിശദമായി പൂർത്തിയാക്കാൻ കഴിയും. സമഗ്രവും സമൂലവുമായ പരിഷ്‌കാര നടപടികളിലേക്കു പോകാൻ കഴിയുന്നവിധത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തരീക്ഷ സൃഷ്ടി സാധ്യമാകും.

friends catering

സർവകലാശാലകൾക്ക് അവരവരുടെ പ്രത്യേകതകൾക്കനുസരിച്ച് കരിക്കുലം ഫ്രെയിം വർക്ക് കസ്റ്റമൈസ് ചെയ്യാനും ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കോഴ്സിനും സിലബസ് തയാറാക്കുന്നതിനും അതിന് അനുസൃതമായ ലേണർ സെന്റേഡ് കാഴ്ചപ്പാടിലേക്ക് അധ്യാപകർക്കു മാറുന്നതിനും സമയം ലഭിക്കുകയും ചെയ്യും.

നൈപുണ്യ വികസനത്തിനു വലിയ പ്രാധാന്യമാണു പുതിയ കരിക്കുലം നൽകുന്നത്. നൈപുണ്യ വികസനത്തിനുള്ള സംവിധാനങ്ങൾ എല്ലാ കലാലയങ്ങളിലും ഉണ്ടാകും. ബിരുദ തലത്തിൽ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് എക്സിറ്റ് പോയിന്റ് കൊടുക്കുകയും കൂടുതൽ പഠിക്കാനും ഗവേഷണത്തിനും താത്പര്യമുള്ളവർക്ക് അതിന് അവസരമൊരുക്കുകയും ചെയ്യുന്ന വിധത്തിലുമാണു നാലു വർഷ ഡിഗ്രി കോഴ്സുകൽ വിഭാവനം ചെയ്തിട്ടുള്ളത്. ഗവേഷണാത്മക പ്രവർത്തനങ്ങൾഇന്റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുയെന്നും മന്ത്രി പറഞ്ഞു.

“ഈ റേഷൻ കാർഡുകൾക്ക് ഇനി അരി കുറയും : നിങ്ങൾക്കും കുറയുമോ? നോക്കാം!

സംസ്ഥാനത്തെ റേഷൻ കാർഡുകളിൽ ഉൾപ്പെടുന്ന നീല, വെള്ള റേഷൻ കാർഡുകൾക്ക് ഉള്ള വിതരണം കുറഞ്ഞേക്കും. സംസ്ഥാനത്തെ ടൈഡ് ഓവർ റേഷൻ വിഹിതം കൂട്ടി നൽകാൻ സാധിക്കേല്ലെന്നു കേന്ദ്രം അറിയിച്ചതോടെയാണ് വിഹിതം കുറയ്ക്കുമെന്ന സൂചന ഉറപ്പിച്ചത്.

നീല, വെള്ള കാർഡ്  ഉള്ളവരുടെ എണ്ണം ഈ സർക്കാരിന്റെ കാലത്ത് 3 ലക്ഷത്തിലേറെ കൂടിയതോടെ ടൈഡ് ഓവർ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ടു കേരളം കേന്ദ്രത്തെ സചിരുന്നെങ്കിലും അനിവാദിച്ചു തന്നിരുന്നില്ല. നിലവിൽ മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കാണ് കേന്ദ്രം സബ്സിഡിയോടെ അരി നൽകുന്നത്. നിലവിൽ മുൻഗണനാ വിഭാഗത്തിലെ തൊണ്ണൂറ്റി ആറു ശതമാനത്തിലേറെ പേർ റേഷൻ കൈപറ്റുന്നതിനാൽ ഇതിൽ കാര്യമായ നീക്കിയിരുപ്പു വരുന്നില്ല.

സംസ്ഥാനത്തെ ടൈഡ് ഓവർ വിഹിതം കൂടുതൽ ചോദിച്ചതിനുള്ള പ്രധാന കാരണം ബിപിഎൽ വിഭാഗമായ നീല കാർഡ് അംഗങ്ങൾക്ക് 2 കിലോനൽകി വരുന്നത് വർധിപ്പിക്കാൻ വേണ്ടിയായിരുന്നു. കേരളത്തിന് ആകെ കേന്ദ്രം പ്രതിവർഷം നൽകുന്നത് 14.25 ലക്ഷം ടൺ അരിയാണ് എങ്കിൽ ഇതിൽ 4.8 ലക്ഷം ടൺ സംസ്ഥാനത്തെ തെന്നെ നെല്ലു  അരിയാക്കി മാറ്റി കേന്ദ്രത്തിനു കൊടുക്കുന്നതാണ്.”

“ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ”

ഡിജിറ്റൽ യുഗത്തിൽ മാറ്റം അതിവേഗമാണ് സംഭവിക്കുന്നത്. ഒന്നോ രണ്ടോ വർഷം കൊണ്ട് സർവമേഖലകളും മാറുന്നു. പേരന്റിങ് രീതികൾക്കും മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ കടുത്ത സമ്മർദത്തിലേക്ക് മാതാപിതാക്കളും കുട്ടികളും വീണു പോകും. ഡിജിറ്റൽ ലോകത്തെ കുറിച്ച് യാതൊരു അറിവുമില്ലെങ്കിൽ മാതാപതാക്കൾക്ക് കുട്ടികളെ മനസ്സിലാക്കാനും അവരുടെ ലോകവുമായി ബന്ധപ്പെടാനും സാധിക്കാതെ വരും. കൂടാതെ മാറുന്ന ലോകത്ത് ആവശ്യമായ ഡിജിറ്റൽ നൈപുണ്യം മനസ്സിലാക്കാനും അതു മക്കളിൽ വളർത്താനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റൽ ലോകത്തിൽ കുട്ടികളെ വളർ‌ത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.”

1. മാതൃക – മാതാപിതാക്കൾ മക്കൾക്ക് മാതൃകയായി ഇരിക്കണം. ഡിജിറ്റൽ ലോകത്ത് നിരവധി മാതൃകകൾ ലഭ്യമാണ്. പലരുടെയും ഇൻഫ്ലുവൻസ് വളരെ ശക്തവുമാണ്. ഇതിൽ വീണു പോകാതിരിക്കാൻ ശക്തവും പോസിറ്റീവുമായ ഒരു മാതൃകയായി മാതാപിതാക്കൾ നിലകൊള്ളണം.

“2. സ്മാർട്ട് ആകാം – ഡിജിറ്റൽ ലോകവുമായി ബന്ധപ്പെട്ടിരിക്കുക. അതിലെ ചതിക്കുഴികളെ കുറിച്ചും ചൂഷണ സാധ്യതകളെ കുറിച്ചും മക്കൾക്ക് അവബോധം നൽകുക. 

3. സ്ക്രീൻ ടൈം- ബലമായി സ്ക്രീൻ ടൈം കുറയ്ക്കാൻ സാധിക്കില്ല. പൂർണമായി ഇവ ഒഴിവാക്കുകയും സാധ്യമല്ല. അതിനാൽ സ്ക്രീനുകൾക്ക് പുറത്തുള്ള ലോകത്തേക്ക് അവരെ കൂട്ടി കൊണ്ടു പോവുക. ഇക്കാര്യത്തിൽ മാതാപിതാക്കൾ മാതൃകയാവേണ്ടത് നിർബന്ധമാണ്. 

4. പഠിക്കാനും വളരാനും അവസരം ഒരുക്കണം- ഡിജിറ്റൽ ലോകത്തെ മാറ്റങ്ങൾ പഠിക്കാനും അവ വളർച്ചയ്ക്കായി ഉപയോഗിക്കാനും മക്കൾക്ക് അവസരം ഒരുക്കുക. സാങ്കേതിക വിദ്യ പരിധികൾ ഭേദിച്ച് കുതിക്കുന്ന ഈ ലോകത്ത് ആവശ്യമായ അറിവില്ലെങ്കിൽ മക്കൾക്ക് നിരവധി അവസരങ്ങൾ നഷ്ടമാകും. അതൊഴിവാക്കാൻ മാതാപിതാക്കളുടെ ക്രിയാത്മകമായ പ്രവർത്തനം ആവശ്യമാണ്. 

“5. കേൾക്കുക – കാലം എത്ര മാറിയാലും മക്കളെ കേൾക്കുക എന്നത് സുപ്രധാനമാണ്. എല്ലാ ദിവസവും അവർക്കൊപ്പം സമയം ചെലവിടുക. സമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തിയാർജിക്കുന്ന കാലഘട്ടത്തിൽ കേൾക്കാൻ കൂടുതൽ സമയം ചെലവിടേണ്ടത് അനിവാര്യമാണ്. 

6. സ്വന്തം സമയം – സ്വന്തം പരിചരണത്തിനു വേണ്ടി മാതാപിതാക്കൾ സമയം ചെലവിടണം. സമ്മർദം കുറയ്ക്കാനും ഊർജം വീണ്ടെടുക്കാനും ഇത് സഹായിക്കും. മാതാപിതാക്കളുടെ മാനസികാരോഗ്യം കുട്ടികളെ സ്വാധീനിക്കും. അതിവേഗത്തിൽ മുന്നേറുന്ന ഡിജിറ്റൽ യുഗത്തിൽ മാതാപിതാക്കൾക്ക് സമ്മർദം കൂടാനും ശ്രദ്ധ തെറ്റാനും സാധ്യത ഏറെയാണ്. ഇതൊഴിവാക്കാൻ സഹായിക്കുന്ന കാര്യങ്ങൽ ജീവിതത്തിന്റെ ഭാഗമാക്കാം”

Resmi Oyun Sites

Resmi Oyun Sitesi “ücretsiz Oyun Ve Bonus Döndürme 2023 Content Dağılım Sembolleri Sweet Bonanza Xmas –…

“75 രൂപ നാണയം വാങ്ങാന്‍ ആകുമോ?

“75 രൂപയുടെ കോയിനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് എപ്പോള്‍ വിപണിയിലെത്തും വാങ്ങാന്‍ എന്തു ചെയ്യണം എന്ന സംശയമാണ് പലര്‍ക്കുമുള്ളത്. 2023 മെയ് 28- ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ 75 രൂപ കോയിന്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ കോയിന്‍, 2000 രൂപ നോട്ട് പിന്‍വലിക്കലിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഡിനോമിനേഷന്‍ കൂടിയാണ്.

ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതിയ 75 രൂപ കോയിന്റെ ഭാരം ഏകദേശം 34.65- 35.35 ഗ്രാം ആണ്. നാണയത്തില്‍ ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും ഇടതും വലതും വശങ്ങളില്‍ ഇംഗ്ലീഷില്‍ ‘ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു. രൂപയുടെ ചിഹ്നം, മൂല്യം ’75’ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത്, പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ചിത്രീകരിച്ചിരിക്കുന്നു, ചിത്രത്തിന് താഴെ ‘2023’ എന്ന് വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധേയരായ വ്യക്തികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധം വളര്‍ത്താനും ചരിത്രപരമായ സംഭവങ്ങളെ അനുസ്മരിക്കാനും ഒക്കെയായി സര്‍ക്കാര്‍ ഇത്തരം നാണയങ്ങള്‍ പുറത്തിറക്കാറുണ്ട്.”

75 രൂപ നാണയം വാങ്ങാന്‍ ആകുമോ?

പ്രത്യേക നാണയങ്ങള്‍ വിനിമയം ചെയ്യാന്‍ ആകില്ല. അത്തരത്തിലുള്ള കോയിനാണ് 75 രൂപയുടെ കോയിന്‍. അതുകൊണ്ട് തന്നെ വിപണിയില്‍ ഉപയോഗിക്കാനുമാകില്ല 1964 മുതല്‍ ഇത്തരം 150-ലധികം നാണയങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ പുറത്തിറക്കിയിട്ടുണ്ട്.എങ്കിലും ആവശ്യക്കാര്‍ക്ക് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നാണയം വാങ്ങാം. ഇതിന്
www.indiagovtmint.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സ്മരണാര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന പ്രത്യേക നാണയങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ കണ്ടെത്താനാകും. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതുപോലെ ഈ നാണയങ്ങള്‍ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തി വാങ്ങാനാകും. 3,820 രൂപയാണ് ഒന്നിന്റെ വില. പത്തില്‍ കൂടുതല്‍ നാണയങ്ങള്‍ വാങ്ങാണമെങ്കില്‍ പാന്‍ കാര്‍ഡ് കോപ്പി നല്‍കണം.”

The Best Bookmaker And Online Casino In Germany

The Best Bookmaker And Online Casino In GermanyPlay your favorite slots, roulette, cards and many other…

സംസ്ഥാനത്തെ റോഡിൽ 692 ക്യാമറ തയാർ; പിഴ രാവിലെ 8 മുതൽ.

 റോഡ് ഗതാഗതനിയമ ലംഘനത്തിന് പിഴ ഈടാക്കുന്ന എഐ ക്യാമറ സംവിധാനം ഇന്ന് രാവിലെ 8 മുതൽ പ്രവർത്തനസജ്ജമാകും. സംസ്ഥാനത്താകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്കു പിഴയിൽനിന്ന് ഇളവുണ്ടാകും.

ആദ്യഘട്ടത്തിൽ പിഴ ഈടാക്കുന്ന നിയമലംഘനങ്ങൾ

  • ഹെൽമറ്റ് ഇല്ലെങ്കിൽ: പിഴ 500 രൂപ (4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം)
  • സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ : 500 രൂപ (ഡ്രൈവർക്ക് പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം)
  • മൊബൈൽ ഫോൺ ഉപയോഗിച്ചാൽ : 2000 രൂപ
  • റെഡ് സിഗ്നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും
  • ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല)
  • അമിതവേഗം: 1500 രൂപ
  • അപകടകരമായ പാർക്കിങ്: 250 രൂപ.

തൽക്കാലം മൂന്നാമനായി കുട്ടി യാത്ര ചെയ്താൽ പിഴ ഇല്ല

ഇരുചക്രവാഹനങ്ങളിൽ 12 വയസിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ആദ്യം എസ്എംഎസ്, പിന്നീട് നോട്ടിസ്

ഗതാഗതനിയമലംഘനം കണ്ടെത്തിയാൽ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് സന്ദേശത്തിന് പുറമേ വീട്ടിലേക്ക് നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്ക് പിഴയിൽനിന്ന് ഇളവുണ്ടാകും.

 24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതികവിദ്യ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് ക്യാമറ സംവിധാനത്തിൽ പിഴ നോട്ടിസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർ ടി ഓഫീസുകളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാം.

friends travels

സൗജന്യമായി  ഗ്യാസ്  സിലിണ്ടർ ലഭിക്കും! അപേക്ഷിക്കാൻ  ഈ രേഖകൾ നിർബന്ധം

സൗജന്യ സിലിണ്ടർ:
കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് സൗജന്യ സിലിണ്ടർ കണക്ഷനുകൾ നൽകാൻ തീരുമാനം. ഈ സ്കീമിന് കീഴിൽ പ്രയോജനം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള സിലിണ്ടർ കമ്പനി ഓഫീസ് വഴി അപേക്ഷിക്കാൻ സാധിക്കും. റേഷൻ കാർഡ്, ആധാർ കാർഡ്,  സിലിണ്ടർ ലഭിക്കാൻ അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് ബുക്ക്, മൊബൈൽ നമ്പർ തുടങ്ങിയ രേഖകൾ  നിർബന്ധമാണ്.

മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കുടുംബത്തിലെ ആർക്കും മുമ്പ് സിലിണ്ടർ കണക്ഷൻ ഉണ്ടാകരുതെന്നും നിർബന്ധമുണ്ട്. അപേക്ഷിച്ചതിന് ശേഷം നിങ്ങളുടെ രേഖകൾ പരിശോധിക്കപ്പെടും. 3 മാസത്തിന് ശേഷം നിങ്ങൾക്ക് സൗജന്യ സിലിണ്ടറിന് അർഹതയുണ്ടെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് SMS ലഭിക്കും. തുടർന്ന് സിലിണ്ടറും സ്റ്റൗവും ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും നൽകും. അപ്പോൾ നിങ്ങൾക്ക് ഒരു രൂപ സിലിണ്ടർ സബ്‌സിഡി ലഭിക്കും. 240 ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.”

Verified by MonsterInsights