1win Ставки в Спорт И Онлайн Казино Бонус 500

1win Ставки в Спорт И Онлайн Казино Бонус 500% вход 1win Официальный Сайт Букмекерской Конторы и…

കറ്റാർ വാഴ ഇങ്ങനെ ഉപയോഗിക്കുന്നവർ കുറവാണ്, എന്നാൽ ശീലമാക്കിയാൽ നേട്ടങ്ങൾ നിരവധി, ദീർഘനാൾ നീണ്ട് നിൽക്കും.

 സൗന്ദര്യസംരക്ഷണത്തിൽ എക്കാലത്തും പ്രകൃതിദത്ത മാർഗങ്ങൾക്കാണ് മുൻഗണനയുള്ളത്. പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ലാതെ പോക്കറ്റ് കാലിയാകില്ല എന്നുള്ളതും ഇത്തരം സൗന്ദര്യമാർഗങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ നാട്ടുവൈദ്യത്തിന്റെ ഭാഗമായി പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ..

 കറ്റാർ വാഴ തുടർച്ചയായി മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് വഴി ഗുണങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. എന്നാൽ കറ്റാർ വാഴയുടെ തണ്ട് പൊട്ടിച്ച് കഴിഞ്ഞാൽ അത് ഉപയോഗിക്കുന്നതിന് സമയപരിധിയുണ്ട്. ദിവസങ്ങൾ കഴിയുന്തോറും പൊട്ടിച്ച തണ്ടിൽ നിന്നുള്ള ജലാശം നഷ്ടമാകും. അതിനാൽ ഉടനെ തന്നെ ഉപയോഗിച്ചില്ലെങ്കിൽ കറ്റാർ വാഴ തണ്ടിലെ ജെൽ നഷ്ടമാകും. കൂടാതെ ദിവസവും കറ്റാർ വാഴ തണ്ട് പൊട്ടിക്കുന്നത് ചെടി വേഗത്തിൽ ഉപയോഗിച്ച് തീരാൻ കാരണമാകും..

 അതിനാൽ ഉപയോഗിക്കാനെടുക്കുന്ന കറ്റാർ വാഴ ജെൽ ദിവസങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന മാർഗമാണ് താഴെ ചേർക്കുന്നത്.
കറ്റാർ വാഴ ജെൽ ഐസ് ക്യൂബായി ഉപയോഗിക്കുന്നതാണ് ഈ പ്രശ്നത്തിന് പരിഹാരം. ഇത്തരം ഐസ് ക്യൂബ് മുഖത്ത് പുരട്ടുന്നത് എണ്ണമയമടക്കം ഒഴിവാക്കാൻ സഹായിക്കും. ഇതിനായി കറ്റാർ വാഴ ജെൽ മിക്സി ഉപയോഗിച്ച് അടിച്ചെടുക്കാവുന്നതാണ് ഈ മിശ്രിതം ഐസ് ട്രേയിൽ വെച്ച് തണുപ്പിച്ച് ഐസ് ക്യൂബാക്കി മാറ്റാം. കറ്റാർ വാഴ ജെല്ലിനോടൊപ്പം മഞ്ഞൾപ്പൊടി ചേർത്തും ഐസ് ക്യൂബ്സ് നിർമിക്കാം. ചർമ്മത്തിലെ അലർജി മാറ്റാൻ ഇത് സഹായിക്കും..

 മഞ്ഞളിന് പുറമേ റോസ് വാട്ടർ, റോസ് ഇതളുകൾ എന്നിവ കറ്റാർ വാഴയോടൊപ്പം ചേർത്ത് മിശ്രിതമാക്കിയും ഐസ് ക്യൂബ്സ് നിർമിക്കാം.

koottan villa

ഭാര്യയ്ക്കു കൊടുക്കുന്ന പണത്തിന്റെ കണക്ക് ചോദിക്കരുത്, പിശുക്കു കാട്ടരുത്’: ഈ 10 ശീലങ്ങൾ അകൽച്ചയിൽ കൊണ്ടെത്തിക്കും

കുടുംബ േകാടതികളില്‍ എത്തുന്ന േകസുകളുെട എണ്ണം ഒന്നിനൊന്നു കൂടുകയാണ്. സൗഹൃദവും പരസ്പര വിശ്വാസവും െകാണ്ടു സ്വര്‍ഗം പോലെ പുലരേണ്ട കുടുംബങ്ങള്‍ നിമിഷങ്ങള്‍ െകാണ്ടു തകരുന്നു. വിവാഹമോചനമാണ് ഏകപരിഹാരമെന്ന മട്ടില്‍ ചുവ ടുകള്‍ വയ്ക്കുന്നു. കുടുംബ കോടതികളി ൽ എത്തുന്ന കേസുകളിൽ പൊതുവായി കണ്ടുവരുന്ന കാരണങ്ങളും പ്രവണതകളും എന്തൊക്കെയെന്നു േനാക്കാം.

  • ∙ സ്നേഹം പ്രതിഫലിപ്പിക്കാൻ അറിഞ്ഞു കൂടായ്ക, എങ്ങനെ സ്നേഹിക്കണം എന്ന അറിവില്ലായ്മ. അതാണ് പല കുടുംബങ്ങളിലും കണ്ടുവരുന്ന പ്രധാന പ്രശ്നം. സ്നേഹം കൊണ്ടു പങ്കാളിയുടെ മനംകവരുന്ന യാള്‍ പങ്കാളിയുടെ ആത്മധൈര്യം വർധിപ്പിക്കുക കൂടിയാണു ചെയ്യുന്നത്. ഈ തിരിച്ചറിവിലൂടെ, പങ്കാളിയില്ലാതെ തനിക്കു മുന്നോട്ടു പോകാനാകില്ല എന്ന അവസ്ഥയിലേക്ക് അവരെത്തും. അതോടെ ഊഷ്മളമായ ബന്ധം ഉടലെടുക്കും.
  • ∙ പങ്കാളിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും യാതൊരു സ്നേഹവും ബഹുമാനവും സ്ഥാനവും നൽകാതെയുള്ള പെരുമാറ്റം ബന്ധങ്ങളുടെ കെട്ടുറപ്പു തകര്‍ക്കും. ഇരുവരിൽ ആര് ഈ പ്രവണത കാണിച്ചാലും അതു മറ്റേയാളെയും ആ സ്വഭാവത്തിലേക്കു നയിക്കാം. അതേപോലെ തന്നെ തിരിച്ചു പെരുമാറാൻ മറ്റേയാള്‍ക്കും അതോെട തോന്നിത്തുടങ്ങും. ഇതുെകാണ്ടു ചെന്നെത്തിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളിലേക്കാണ്. വൈരാഗ്യബുദ്ധി കൂടുന്നു, ഇരുവർക്കും ബന്ധുബലം കുറയുന്നു, ബന്ധുമിത്രാദികളുമായുള്ള സഹകരണവും കൂടിച്ചേരലുകളും ഇല്ലാതാകുന്നു തുടങ്ങി പല പ്രശ്നങ്ങള്‍.
  • ∙ നല്ല ഭാഷ ബഹുമാനത്തോടെ ഉപയോഗിക്കാൻ ശീലിക്കാത്തതും ശബ്ദം ക്രമീകരിച്ചു സംസാരിക്കാൻ അറിയാത്തതും ദേഷ്യം വരുമ്പോൾ അസഹനീയമായി ഒ ച്ചയെടുക്കുന്നതും അതിനു ചേരുന്ന ശരീരഭാഷയും ഒക്കെ ഭാര്യഭർതൃബന്ധത്തിന് ഉലച്ചിൽ തട്ടുന്നതിനു കാരണമാകുമെന്നു കുടുംബകോടതിയിലെത്തുന്ന േകസുകള്‍ തെളിയിക്കുന്നുണ്ട്.
  • ∙ പെൺകുട്ടികൾ അവരുടെ അ ച്ഛന്റെ ഗുണങ്ങള്‍ ഭര്‍ത്താവിനുണ്ടാവണമെന്നാഗ്രഹിക്കുന്നതും ആൺ കുട്ടികൾ അവരുടെ അമ്മയുടെ കഴിവും ഗുണവും ഭാര്യയില്‍ കണ്ടെത്താൻ ശ്രമിക്കുന്നതും പ്രശ്നങ്ങള്‍ക്കു വഴി തെളിക്കും.
  • ∙ ഭാര്യ അടുക്കളക്കാര്യങ്ങളില്‍ നിപുണ ആയിരിക്കണം, വീട് വൃത്തിയായി സൂക്ഷിക്കുന്നതിലാകണം മിടുക്കു തെളിയിക്കേണ്ടതു തുടങ്ങിയ ചിന്താഗതികള്‍ ഇക്കാലത്തും വച്ചു പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരുണ്ട്. കാലം മാറിയതു മനസ്സിലാക്കാതെ ജീവിക്കുന്ന ഇത്തരക്കാരും പ്രശ്നം തന്നെയാണ്.

ഭ്രമം അതിരുവിടുമ്പോള്‍

  • ∙ ആഡംബര ജീവിതത്തോടുള്ള പങ്കാളിയുടെ ആസക്തി പലയിടത്തും െെശഥില്യങ്ങള്‍ക്കു വഴി തെളിക്കും. ഈ മടുപ്പു പുറത്തു പ്രകടിപ്പിക്കാതെ ഇംഗിതങ്ങൾക്കു മൗനസമ്മതം നൽകുന്നവരാണ് ഏറെ പേരും. എ ന്നാൽ കുറച്ചു കഴിയുമ്പോൾ നിസ്സാര കാര്യങ്ങൾക്കു പോലും ദേഷ്യം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായി ഇതവരെ മാറ്റും. പിന്നീട് വിവാഹജീവിതം ദുരിതപൂർണമാകും.
  • ∙ മധ്യവയസ്സ് പിന്നിടുന്നതോടെ ചില സ്ത്രീകൾ ഭർത്താവിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതു കാണാം. തന്റെ ത്യാഗപൂർണമായ ജീവിതത്തെ വലുതാക്കി പറഞ്ഞു ഭർത്താവിനും മക്കൾക്കും മടുപ്പുണ്ടാക്കിയെന്നുമിരിക്കാം. ഈ പ്രായത്തില്‍ സ്ത്രീകളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളാണ് ഇതിന്‍റെ പ്രധാന കാരണം. ഇതു മനസ്സിലാക്കി പ്രവർത്തിക്കുകയും വൈദ്യസഹായം തേടുകയും വേണം. ഭര്‍ത്താവും വീട്ടുകാരും ഇതു കണ്ടറിഞ്ഞു െപരുമാറുകയും വേണം.
  • ∙ കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാം. എങ്കിലും ചില പുരുഷന്മാരുടെ പിശുക്കും ഭാര്യയ്ക്കു കൊടുക്കുന്ന പണത്തിന്‍റെയും ഭാര്യയുടെ ശമ്പളത്തിന്റെയും കണക്ക് ചോദിക്കുന്നതും ഒക്കെ ഭാര്യമാരെ അസ്വസ്ഥരാക്കുന്നുണ്ട്. പിന്നീടത് അകൽച്ചയ്ക്കു കാരണമാകുകയും ചെയ്യുന്നു.
  • ∙ പങ്കാളി ഏതാവശ്യം പറഞ്ഞാലും അതിനെല്ലാം തടസ്സം പറയുകയും ഏറെനേരം വ ഴക്കുണ്ടാക്കുകയും െചയ്യുന്ന പ്രവണതയും അകൽച്ചയ്ക്കു കാരണമാകും. വിവാഹജീവിതത്തിൽ പങ്കാളിയുടെ സാധിച്ചു െകാടുക്കുന്ന ആഗ്രഹങ്ങള്‍ക്കെല്ലാം കണക്കു പറയുന്ന രീതി ഒരിക്കലും നന്നല്ല.
  • ∙ ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ മകനെ ന്യായീകരിക്കും വിധത്തില്‍ മരുമകളോടു യാതൊരു കരുണയും ഇല്ലാതെ പെരുമാറുന്നതും പ്രശ്നങ്ങൾ വ ഷളാക്കാറുണ്ട്. മകന്റെ ഭാഗത്തെ തെറ്റുകൾ അംഗീകരിച്ചു കൊണ്ടും അതു തിരുത്താൻ ശ്രമങ്ങൾ നടത്തിക്കൊണ്ടും മരുമകളുടെ കൂടെ നിൽക്കുകയാണ് അവരുടെ ധാർമിക ചുമതല. പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഇതു സഹായിക്കും.
  • ∙ പെൺമക്കളുടെ കാര്യത്തിലുള്ള അമ്മമാരുടെ അമിതമായ ഇടപെടലുകളും അവര്‍ക്കു ദോഷം ചെയ്യും. വിവാഹിതരായ പെൺമക്കളെ ദിവസം നാലു തവണയെങ്കിലും വിളിച്ചു ദൈനംദിന കാര്യങ്ങള്‍ തിരക്കുന്നതു ഭർതൃവീടുമായി ആത്മബന്ധം കെട്ടിപ്പടുക്കുന്നതിനു തടസ്സമാകും. മാതാപിതാക്കൾ ഉപദേശിക്കുക മാത്രം ചെയ്താൽ പോരാ, മാതൃകയായി പ്രവ ർത്തിച്ചു കാണിക്കുക കൂടി വേണം.
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മിനിമം ആറാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് KSFE യില്‍ ജോലി അവസരം | പ്യൂണ്‍ ഒഴിവുകള്‍ | KSFE Recruitment 2023

KSFE Recruitment 2023: കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Financial Enterprises Limited (KSFE)  ഇപ്പോള്‍ Peon/Watchman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

organization name                                     :  Kerala State Financial Enterprises Limited

                                                                         (KSFE)

Job Type                                                       :  Kerala Govt

Recruitment Type                                        :  Direct Recruitment

Post Name                                                    :  Peon/Watchman

Total Vacany                                                 :  97

Job Location                                                 : All  Over   Kerala

Salary                                                              :  Rs24,500 – 42,900/-

Apply Mode                                                    : Online

Application Start                                            :30th May 2023

Last Date of Submission of Application  :29 june 2023

friends travels

“മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക്  Peon/Watchman പോസ്റ്റുകളിലായി മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 30  മുതല്‍ 2023 ജൂണ്‍ 29  വരെ അപേക്ഷിക്കാം.”

Ps Shop ‘days Of Play’ 2024 Sale Right Now Live, Here Are Usually All The Deal

Ps Shop ‘days Of Play’ 2024 Sale Right Now Live, Here Are Usually All The Deals…

40ന് ശേഷവും മുടിയുടെ കറുപ്പ് മാറില്ല,​ നരയകറ്റാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി,​ യുവത്വവും നിലനിറുത്താം.

മുടിയുടെ ആറോഗ്യവും കരുത്തും നിലനിറുത്തുന്നതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനുകൾ, ആന്റി ഓക്സിഡന്റുകൾ, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം, സൺ പ്രൊട്ടക്ഷൻ മുടിയുടെ ആരോഗ്യത്തിന് വളരെയധികം മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ പുറത്ത് പോവുമ്പോൾ തൊപ്പിയോ ഷാളോ അല്ലെങ്കിൽ സൺ പ്രോട്ടക്ഷനോ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.മുടിയുടെ ആരോഗ്യത്തിനും കറുത്ത നിറം നിലനിർത്തുന്നതിനും ഈ മാർഗംമികച്ചതാണ്.

 മാനസികസമ്മർദ്ദവും മുടി നരക്കുന്നതിലേക്ക് നയിക്കും. പലപ്പോഴും മെച്ചപ്പെട്ട മുടിയുടെ ആരോഗ്യത്തിന് വേണ്ടി സ്‌ട്രെസ് ലെവൽ നിയന്ത്രിക്കേണ്ടതുണ്ട്. പൊതുവേ മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ഹെഡ് മസ്സാജ് പോലെയുള്ളവ ശീലമാക്കണം.

നരയുണ്ടാകുന്നത് പ്രതിരോധിക്കുന്നതിനായി മുടി മോയ്ചുറൈസ് ചെയ്യുന്നതിൽ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് നര ഇല്ലാതാക്കുകയും മുടിക്ക് നിറവും കരുത്തും നൽകുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി മുടിക്ക് ജലാംശം നൽകുന്ന ഷാമ്പൂവും കണ്ടിഷണറും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക, ഇത് കൂടാതെ സെറമോ എണ്ണയോ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതെല്ലാം മുടിയുടെ സ്വാഭാവിക നിറം നിലനിറുത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഈ അധ്യായനവർഷത്തിലെ സ്കൂൾ പരീക്ഷകളും അവധികളും അറിയാം.

SAP TRAINING
  • രണ്ടാം പാത വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 14 മുതൽ 21 വരെ .
  • ക്രിസ്തുമസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 22ന് ആണ്.
  • ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് 2024 ജനുവരി 1 ആയിരിക്കും.
  • പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2024 ഫെബ്രുവരി 1
    ന് ആരംഭിക്കും.
  • ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 23 മുതൽ 29 വരെ നടക്കും.
  • പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 മുതൽ 26 വരെ നടക്കും.
  • പരീക്ഷകൾക്ക് ശേഷം 2024 ഏപ്രിൽ 5 ന് സ്കൂൾ അടയ്ക്കും.
  • ഏപ്രിൽ 6 മുതൽ വേനൽ അവധി ആരംഭിക്കും.
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

നിറങ്ങളും സംഖ്യാശാസ്ത്രവും തമ്മിലുള്ള ബന്ധം

സംഖ്യ ഒന്ന് മുതല്‍ 9 വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഭാഗ്യ നിറമുണ്ട്. സംഖ്യകളുടെ അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട ഇവന്റുകളില്‍ ഏത് നിറങ്ങളാണ് ധരിക്കേണ്ടത്, അല്ലെങ്കില്‍ ഒഴിവാക്കേണ്ടതെന്നും പറയുന്നുണ്ട്. സംഖ്യകളുടെ ഭാഗ്യ നിറങ്ങളെക്കുറിച്ചും നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആ നിറങ്ങള്‍ എങ്ങനെ ധരിക്കാം അല്ലെങ്കില്‍ ഉപയോഗിക്കാമെന്നും വിശദമായി അറിയാം.

എല്ലാ സംഖ്യകളും ഗ്രഹത്താല്‍ നിയന്ത്രിക്കപ്പെടുന്നു, എല്ലാ ഗ്രഹങ്ങള്‍ക്കും ഒരു പ്രത്യേക നിറമുണ്ട് എന്നതാണ് ഇതിന്റെ പിന്നിലെ ആശയം. അതിനാല്‍ നിങ്ങളുടെ ജന്മസംഖ്യയെ പ്രതിനിധീകരിക്കുന്ന ഗ്രഹത്തിന്റെ നിറത്തെ നിങ്ങളുടെ ഭാഗ്യനിറം എന്ന് വിളിക്കാം. ഭാഗ്യ നിറം ഒരു വ്യക്തിക്ക് ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നല്‍കുന്നു. നമുക്ക് ചുറ്റും ഭാഗ്യമോ അനുകൂലമോ ആയ നിറങ്ങള്‍ ഉള്ളത് നമ്മളെ ശക്തരും വിജയം നേടിത്തരാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ ജന്മസംഖ്യകള്‍ക്കനുസരിച്ചുള്ള നിറങ്ങള്‍ തിരഞ്ഞെടാക്കാന്‍ ശ്രദ്ധിക്കണം.

എല്ലാ നിറങ്ങള്‍ക്കും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഓരോ നിറത്തിന്റെയും സവിശേഷതകളെക്കുറിച്ച് അറിയാം:

    • ഓറഞ്ച് നിറം: ഓറഞ്ച് നിറത്തിന് ഗുരുവിന്റെ അനുഗ്രഹവും വിജയ നേടാന്‍ സാധിക്കും. ഇതിന് പുറമെ, മാനസികരോഗങ്ങള്‍ കുറയ്ക്കാനുള്ള ശക്തിയും ഉണ്ട്.
    • ചുവപ്പ് നിറം:ചുവപ്പ് ശക്തി, സാധ്യത, ഉത്സാഹം, തീവ്രത, നേതൃത്വം, ഏകാഗ്രത, പ്രവര്‍ത്തനം എന്നിവയെ സൂചിപ്പിക്കുന്നു.
    • മഞ്ഞ നിറം: ഏകോപനം, സന്തോഷം, ദിശകള്‍, മാര്‍ഗ്ഗനിര്‍ദേശം, ആശയവിനിമയം, ശുഭാപ്തിവിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്ന നിറമാണ് മഞ്ഞ.
    • വെളുത്ത നിറം: വെള്ള എന്നത് ആത്മീയത, രോഗശാന്തി, പുതിയ തുടക്കം, നിഷ്‌കളങ്കത എന്നിവയെ സൂചിപ്പിക്കുന്നു, ഇത് ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
    • നീല നിറം: ഭരണപരവും യഥാര്‍ത്ഥവും സത്യസന്ധവും ക്ഷമയും വളര്‍ച്ചയെയും സൂചിപ്പിക്കുന്നു.
    • പച്ച നിറം: വളര്‍ച്ച, സമാധാനം, കഴിവ്, ഔചിത്യം ധൈര്യം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് പച്ച.

പേരിലെ സംഖ്യാശാസ്ത്രം മനസ്സിലാക്കാം:

സംഖ്യാശാസ്ത്രമനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നതാണ് നെയിം ന്യൂമറോളജിയുടെ അടിസ്ഥാനം. നെയിം ന്യൂമറോളജി അനുസരിച്ച് പേരിടുന്നത് ഒരാളുടെ ബുദ്ധിയെ അഭിവൃദ്ധിപ്പെടുത്തുന്നുവെന്നാണ് വിശ്വാസം.

ഒരു പേരിന്റെ ശബ്ദ പ്രഭാവം ചില അര്‍ത്ഥങ്ങളും പ്രതീക്ഷകളും നല്‍കുന്നതിന് കാരണമാകുന്നുവെന്നും ഒരു വ്യക്തിയുടെ ആദ്യ നാമം അവരുടെ വൈജ്ഞാനിക രീതികളും വ്യക്തിത്വവും വെളിപ്പെടുത്തുന്നു എന്നുമാണ് നെയിം ന്യൂമറോളജി പ്രകാരമുള്ള വിശ്വാസം. അതേസമയം അവസാന നാമം കുടുംബത്തിന്റെ പാരമ്പര്യത്തെ വെളിപ്പെടുത്തുന്നുവെന്നാണ് കരുതുന്നത്.

പേരുമായി ബന്ധപ്പെട്ട സംഖ്യാശാസ്ത്രത്തെക്കുറിച്ച് അറിയേണ്ട ചില പ്രധാന കാര്യങ്ങള്‍

യോജിക്കുന്ന സംഖ്യാശാസ്ത്ര നമ്പര്‍ അനുസരിച്ച് തിരഞ്ഞെടുത്ത ഒരു ഭാഗ്യ നാമം നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ തടസ്സങ്ങളില്ലാത്തതാക്കും. അതേസമയം തെറ്റായി തിരഞ്ഞെടുത്ത പേര് ചിലപ്പോള്‍ ആ നാമധേയന്റെ ജീവിതം നശിപ്പിക്കുകയും ചെയ്‌തേക്കാം. പേരിടുന്നതിലെ സംഖ്യാശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

    • ജനനത്തീയതി
    • ലിംഗഭേദം
    • കുടുംബപ്പേര്
    • ആദ്യം അക്ഷരം
    • പ്രത്യയം (ഓപ്ഷണല്‍)
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഞാവല്‍പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ.

നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം ഇഷ്ടം പോലെ കാണാവുന്നൊരു പഴമാണ് ഞാവല്‍. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ‘പൊന്നുംവില’യ്ക്കാണ് സീസണില്‍ ഞാവല്‍ ലഭ്യമാകുക. ഒരുപാട് പേര്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു പഴം കൂടിയാണിത്
എന്നാല്‍ പലര്‍ക്കും കഴിക്കാൻ ഇഷ്ടമാണെന്നല്ലാതെ ഇതിന്‍റെ മറ്റ് ഗുണങ്ങളെ കുറിച്ചൊന്നും അറിയില്ല എന്നതാണ് സത്യം. ഞാവല്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്..

 ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ സഹായിക്കുന്നൊരു പഴമാണ് ഞാവല്‍. ഫൈബറിനാലും ജലാംശത്തിനാലും സമ്പന്നമായതിനാലാണ് ഇതിന് ഈ ഗുണമുള്ളത്. എന്നാല്‍ ചിലയാളുകളില്‍ മാത്രം ഞാവല്‍ അസിഡിറ്റിക്ക് കാരണമായി വരാറുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

രണ്ട്…

 വായുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും ഞാവലിന് ചിലത് ചെയ്യാനാകും. മോണരോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ് പ്രധാനമായും ഇത് സഹായകമാവുക. ഞാവലിന്‍റെ നീര് മൗത്ത്‍വാഷായി പോലും ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഞാവലിന്‍റെ ഇലയ്ക്ക് ബാക്ടീരയകളോട് പൊരുതാനുള്ള കഴിവുണ്ട് എന്നതിനാല്‍ ഇതും ചിലര്‍ വായ വൃത്തിയാക്കുന്നതിനും മറ്റും ഉപയോഗിക്കാറുണ്ട്. 

koottan villa

 മൂന്ന്..

രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഞാവല്‍ ഏറെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, ആന്‍റി – ഓക്സിഡന്‍റ്സ് എന്നിവയെല്ലാം തന്നെ ഇതിന് സഹായകമായി വരുന്നത്. ആസ്ത്മയുള്ളവര്‍ക്കും പനി പോലുള്ള അവസ്ഥയിലുള്ളവര്‍ക്കുമെല്ലാം ഞാവല്‍ വളരെ നല്ലതാണ്.

നാല്…

അയേണ്‍ കുറവ് നേരിടുന്നവരില്‍ സ്വാഭാവികമായും ഹീമോഗ്ലോബിൻ കുറവായിരിക്കും. ഇത്തരക്കാര്‍ക്കും ഞാവല്‍ ഉപകാരപ്പെടും. കാരണം ഇത് അയേണിന്‍റെ നല്ലൊരു ഉറവിടമാണ്. രക്തം ശുദ്ധീകരിക്കാനും വിഷാംശങ്ങള്‍ പുറന്തള്ളാനുമെല്ലാം ഞാവല്‍ ഉപകരിക്കുന്നു. ഇവയ്ക്ക് പുറമെ ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൂടി ഇത് പ്രയോജനപ്പെടുന്നു.

അഞ്ച്…

കലോറി കുറവായതിനാലും ഫൈബറിനാല്‍ സമൃദ്ധമായതിനാലും ഞാവല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും യോജിച്ചൊരു ഫലമാണ്. അതുപോലെ തന്നെ വിശപ്പിനെ ശമിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ആറ്…

നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഞാവല്‍ ഏറെ ഉപകാരപ്രദമാണ്. ഞാവലിലുള്ള വൈറ്റമിൻ-എ, വൈറ്റമിൻ -ബി, വൈറ്റമിൻ-സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

ഏഴ്…

ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്കും ഗുണമാണ് ഞാവല്‍. ഒന്നാമത് ഇതിന്‍റെ ഗ്ലൈസമിക് സൂചിക (മധുരത്തിന്‍റെ അളവ്) കുറവാണ്. രണ്ടാമത് പ്രമേഹരോഗികളില്‍ കാണുന്ന ഇടവിട്ടുള്ള ദാഹവും മൂത്രശങ്കയും കുറയ്ക്കാനും ഞാവല്‍ സഹായിക്കുന്നു.

ഐ.ഡി.ബി.ഐ. ബാങ്കില്‍ 1172 അവസരം; അടിസ്ഥാനശമ്പളം 29,000 രൂപ.

 ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ.) എക്സിക്യുട്ടീവുമാരുടെ 1,036 ഒഴിവിലേക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ 136 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

 എക്സിക്യുട്ടീവിന്റെ  ഒഴിവ് കരാറടിസ്ഥാനത്തിലാണ്. നിയമനം രാജ്യത്ത് എവിടെയുമാവാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. എക്സിക്യുട്ടീവിന്റെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ പത്ത് കേന്ദ്രമുണ് എക്സിക്യുട്ടീവ് ഒഴിവ്: ജനറൽ-451, എസ്.സി.-160, എസ്.ടി.-67, ഒ.ബി.സി.-255, ഇ.ഡബ്ല്യു.എസ്.-103, ഭിന്നശേഷിക്കാർ-10 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനുമുള്ള ഒഴിവ്. തുടക്കത്തിൽ ഒരുവർഷത്തേക്കായിരിക്കും കരാർ. പിന്നീട്, രണ്ടുവർഷത്തേക്കുകൂടി ദീർഘിപ്പിക്കാം. മൂന്നുവർഷത്തെ നിയമനം തൃപ്തികരമായി പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് വരുമ്പോൾ പരിഗണിക്കും.

ശമ്പളം: ഒന്നാംവർഷം 29,000 രൂപ, രണ്ടാംവർഷം 31,000 രൂപ, മൂന്നാംവർഷം 34,000 രൂപ.

പ്രായം: 20-25 വയസ്സ്. അപേക്ഷകർ 1998 മേയ് രണ്ടിനും 2003 മേയ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളുമുൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദം. 2023 മേയ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക
 ഫീസ്: 1,000 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 200 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കണം.

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ ടെസ്റ്റുണ്ടാവും. 200 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. ആകെ 200 ചോദ്യങ്ങളുണ്ടാവും. ഓരോ ഉത്തരത്തിനും ഓരോ മാർക്ക് വീതം. 200 മാർക്കിനായിരിക്കും പരീക്ഷ. റീസണിങ്, ഡേറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ (60 മാർക്ക്), ഇംഗ്ലീഷ് ലാംഗ്വേജ് (40 മാർക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (40 മാർക്ക്), ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ്/കംപ്യൂട്ടർ/ഐ.ടി. (60) എന്നിവയാണ് വിഷയങ്ങൾ. ഇംഗ്ലീഷ് ലാംഗ്വേജ് ഒഴികെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. ഓരോ വിഷയത്തിലും നിശ്ചിത മാർക്ക് നേടണം. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും.

പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ടാവും. ജൂലായ് രണ്ടിന് പരീക്ഷ നടത്താനാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. വിശദവിവരങ്ങൾ www.idbibank.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 7.
സ്പെഷ്യലിസ്റ്റ് ഓഫീസർ – മാനേജർ-84, അസിസ്റ്റന്റ് ജനറൽ മാനേജർ-46, ഡെപ്യൂട്ടി ജനറൽ മാനേജർ-6 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓഡിറ്റ് (ഇൻഫർമേഷൻ സിസ്റ്റം), കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് പ്ലാനിങ് (സി.എസ്.പി.ഡി.), റിസ്ക് മാനേജ്മെന്റ്, ഫ്രോഡ് റിസ്ക് മാനേജ്മെന്റ്, ട്രഷറി, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്സ് (പ്രെമിസസ്), സെക്യൂരിറ്റി, ലീഗൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ്, കോർപ്പറേറ്റ് ക്രെഡിറ്റ് എന്നീ വിഭാഗങ്ങളിലാണ് അവസരം.

യോഗ്യത: ബിരുദം/ബിരുദാനന്തരബിരുദം/സി.എ. ആണ് യോഗ്യത. മാനേജർക്ക് നാലുവർഷത്തെയും അസിസ്റ്റന്റ് ജനറൽ മാനേജർക്ക് ഏഴുവർഷത്തെയും ഡെപ്യൂട്ടി ജനറൽ മാനേജർക്ക് പത്തുവർഷത്തെയും പ്രവൃത്തിപരിചയം വേണം.

പ്രായം: മാനേജർ; 25-35, അസിസ്റ്റന്റ് ജനറൽ മാനേജർ; 28-40, ഡെപ്യൂട്ടി ജനറൽ മാനേജർ; 35-45 (അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും)

.ഫീസ്: 1,000 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 200 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കണം.വിശദവിവരങ്ങൾ www.idbibank.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി: ജൂൺ 15.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights