Month: July 2023
Chandrayaan-3 Launch LIVE| ചന്ദ്രനെ തൊടാൻ ഒരു കുതിപ്പ് കൂടി; ചന്ദ്രയാൻ 3 വിക്ഷേപണം 2.35 ന്
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 ചിറക് വിരക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു ച്ചക്ക് 2.35 നാണ് വിക്ഷേപണം. വിക്ഷേപണത്തിന് വേണ്ട എല്ലാ മൂന്നൊരുക്കങ്ങളും പൂർത്തിയായി. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ച രാജ്യങ്ങളാണ് സോവിയറ്റ് യൂണിയന്‍, ചൈന, യുഎസ് എന്നിവ. ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും.

2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.

സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു
സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. കോവിഡ് സമയത്ത് നിർത്തലാക്കിയതും, യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുമാണ് പുതിയ സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. പുതിയതായി അനുവദിച്ച സ്റ്റോപ്പുകളും സമയക്രമവും ചുവടെ.
16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്: അമ്പലപ്പുഴ-പുലര്‍ച്ച 3.10- ജൂലൈ 16 മുതല്‍
16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്: കുണ്ടറ- രാത്രി 11.32- ജൂലൈ 18 മുതല്‍
16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ്: നെയ്യാറ്റിൻകര- പുലര്‍ച്ച 3.00-ജൂലൈ 17 മുതല്‍
16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്: കരുനാഗപ്പള്ളി-പുലര്‍ച്ച 02.22-ജൂലൈ 16 മുതല്‍
12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്: കൊയിലാണ്ടി-പുലര്‍ച്ച 03.09-ജൂലൈ 15 മുതല്‍
16381 പുനെ-കന്യാകുമാരി എക്സ്പ്രസ്: ഒറ്റപ്പാലം-പുലര്‍ച്ച 1.44-ജൂലൈ 15 മുതല്‍
16604 തിരുവനന്തപുരം മംഗളൂരു മാവേലി എക്സ്പ്രസ്: കുറ്റിപ്പുറം-പുലര്‍ച്ച 2.29, കൊയിലാണ്ടി-03.09-ജൂലൈ 16 മുതല്‍
16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് എക്സ്പ്രസ്: ചാലക്കുടി: പുലര്‍ച്ച 2.09 -ജൂലൈ 16 മുതല്‍

അമൃത എക്സ്പ്രസിന് കരുനാഗപ്പള്ളിയില്‍ പുതിയ സ്റ്റോപ് അനുവദിച്ച സാഹചര്യത്തില്‍ ജൂലൈ 17 മുതല്‍ ഈ ട്രെയിനിന്‍റെ കൊല്ലം, വര്‍ക്കല സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരും. കൊല്ലം: പുതിയ എത്തിച്ചേരല്‍ സമരം: പുലര്‍ച്ചെ-2.47 (നിലവില്‍ -2.42), വര്‍ക്കല: 3.12 (നിലവില്‍-3.09).

യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. യാത്രക്കാരുടെ വിവിധ സംഘടനകൾ ഇതുസംബന്ധിച്ച് നിവേദനങ്ങൾ നൽകിയിരുന്നു. സ്റ്റോപ്പ ആവശ്യപ്പെട്ട് എം.പിമാർ നടത്തിയ സമ്മർദ്ദവും ഫലം കാണുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകൾ തുടരണമോയെന്ന കാര്യം അതത് സ്റ്റേഷനുകളിലെ വരുമാനം പരിഗണിച്ചാണ് തീരുമാനിക്കും.
.

തക്കാളി വില നിയന്ത്രിക്കാൻ കേന്ദ്ര ഇടപെടൽ; സംഭരിക്കാൻ നിർദേശം നൽകി
വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി സംഭരിച്ച് വിലക്കയറ്റം കൂടുതലുള്ള സ്ഥലങ്ങളിലെത്തിക്കാന്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (NAFED), നാഷണല്‍ കോ-ഓപ്പറേറ്റിവ് കണ്‍സ്യൂമേര്‍സ് ഫെഡറേഷന്‍ (NCCF) എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

ഇതേതുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ കുറഞ്ഞ വിലയ്ക്ക് തക്കാളി ലഭ്യമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ ചില്ലറ വില്‍പന വില കൂടിയ ഇടങ്ങളിലായിരിക്കും ഇത്തരത്തില്‍ ശേഖരിച്ച പുതിയ സ്റ്റോക്ക് തക്കാളി എത്തിക്കുകയെന്ന് ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ തെക്കന്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് 56%-58% വരെ ഉല്‍പ്പാദനം നടക്കുന്നത്. ഇവിടങ്ങളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന തക്കാളിയാണ് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്.

ഓരോ മേഖലയിലെയും വിളവെടുപ്പുകാലവും വ്യത്യസ്തമാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വയെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിളവെടുപ്പ് നടക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തക്കാളിയുടെ ഉത്പാദനം കുറവുള്ള മാസങ്ങളാണ്. ജൂലൈയില്‍ മണ്‍സൂണ്‍ കൂടി എത്തിയതോടെ ഇത്തവണ വില കുതിച്ചുയരാൻ കാരണമായി. തക്കാളി നടീലിന്റെയും വിളവെടുപ്പിന്റെയും സീസണുകളും പ്രദേശങ്ങളിലുടനീളമുള്ള കാലാവസ്ഥ വ്യതിയാനവുമാണ് തക്കാളിയുടെ വില വര്‍ധനവിന് കാരണം. സാധാരണ വിലക്കയറ്റത്തിന് പുറമെ, താത്കാലിക വിതരണ ശൃംഖലയിലെ തടസ്സങ്ങളും പ്രതികൂല കാലാവസ്ഥ മൂലമുള്ള വിളനാശവും പലപ്പോഴും പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകാറുണ്ട്.

സംസ്ഥാന സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി
സംസ്ഥാന സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്‍റർ നടത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ കർശന നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.
സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്‍റർ നടത്തുന്നതായോ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി എടുക്കും.

2020ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ കെഎസ്ആർ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഫലം കൈപ്പറ്റി സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ ക്ലാസുകളെടുക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

2018ൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇതുസംബന്ധിച്ച് പരിശോധനകൾ നടന്നിരുന്നു. അധ്യാപകരും കെഎസ്ആർടിസി കണ്ടക്ടർമാരും ട്യൂഷനെടുക്കുന്നതായി അന്വേഷണത്തി. വ്യക്തമായിരുന്നു.

കൃഷി നശിപ്പിച്ച് കാട്ടാനകള്‍, ജനവാസ കേന്ദ്രങ്ങളിലുമെത്തി, തളിപ്പുഴയില്‍ വന്‍ നാശനഷ്ടം
വയനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ അതിരൂക്ഷ കാട്ടാന ശല്യം. മൂഴിമല, കാപ്പിക്കുന്ന് എന്നിവിടങ്ങള്‍ക്ക് പുറമേ തളിപ്പുഴയിലും കാട്ടാന നാശം വിതയ്ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി തളിപ്പുഴ നിവാസികള്‍ ആകെ ഭയത്തിലാണ്. പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. നിരവധി കൃഷിയിടങ്ങളാണ് ഇവ നശിപ്പിച്ചിരിക്കുന്നത്. പൂക്കോട് തടാകം ജംഗ്ഷന് സമീപമാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ ഇറങ്ങിയത്.

ഈ ഭാഗത്താണ് കൃഷിയിടങ്ങളെല്ലാം നശിപ്പിച്ചത്. റിസോര്‍ട്ട് പരിസരത്തെ പൂച്ചെട്ടികളും, മറ്റ് സാമഗ്രികളും കാട്ടാന തകര്‍ത്തു. ഇവിടെ തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. കാടുകയറിയത് അതിന് ശേഷമാണ്.അതേസമയം പകല്‍സമയങ്ങളില്‍ പോലും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലര്‍ക്കും പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

തളിപ്പുഴയ്ക്ക് സമീപം തന്നെ അറമല മേഖലയിലുണ്ട്. കാട്ടാനക്കൂട്ടം എത്തുന്നത് ഇവിടെ നിന്നാണ്. അറമല ഭാഗത്ത് രണ്ടാഴ്ച്ചയോളമായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. മറ്റൊരു പരാതി വനംവകുപ്പിനെ കുറിച്ചാണ്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടും വനംവകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന ഇടപെടലാണ് ഉള്ളത്. വനാതിര്‍ത്തികളിലും ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളില്ല. ഇവിടെയും നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭത്തിനാണ് ഒരുങ്ങുന്നത്

കൃഷി നശിപ്പിച്ച് കാട്ടാനകള്‍, ജനവാസ കേന്ദ്രങ്ങളിലുമെത്തി, തളിപ്പുഴയില്‍ വന്‍ നാശനഷ്ടം
വയനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ അതിരൂക്ഷ കാട്ടാന ശല്യം. മൂഴിമല, കാപ്പിക്കുന്ന് എന്നിവിടങ്ങള്‍ക്ക് പുറമേ തളിപ്പുഴയിലും കാട്ടാന നാശം വിതയ്ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി തളിപ്പുഴ നിവാസികള്‍ ആകെ ഭയത്തിലാണ്. പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. നിരവധി കൃഷിയിടങ്ങളാണ് ഇവ നശിപ്പിച്ചിരിക്കുന്നത്. പൂക്കോട് തടാകം ജംഗ്ഷന് സമീപമാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ ഇറങ്ങിയത്

ഈ ഭാഗത്താണ് കൃഷിയിടങ്ങളെല്ലാം നശിപ്പിച്ചത്. റിസോര്‍ട്ട് പരിസരത്തെ പൂച്ചെട്ടികളും, മറ്റ് സാമഗ്രികളും കാട്ടാന തകര്‍ത്തു. ഇവിടെ തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. കാടുകയറിയത് അതിന് ശേഷമാണ്.അതേസമയം പകല്‍സമയങ്ങളില്‍ പോലും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലര്‍ക്കും പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

തളിപ്പുഴയ്ക്ക് സമീപം തന്നെ അറമല മേഖലയിലുണ്ട്. കാട്ടാനക്കൂട്ടം എത്തുന്നത് ഇവിടെ നിന്നാണ്. അറമല ഭാഗത്ത് രണ്ടാഴ്ച്ചയോളമായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. മറ്റൊരു പരാതി വനംവകുപ്പിനെ കുറിച്ചാണ്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടും വനംവകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന ഇടപെടലാണ് ഉള്ളത്. വനാതിര്‍ത്തികളിലും ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളില്ല. ഇവിടെയും നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭത്തിനാണ് ഒരുങ്ങുന്നത്.

Mostbet Uzbekistan Официальный Сайт Спортивных Ставок И Онлайн-казино Uz 2023
Mostbet Uzbekistan Официальный Сайт Спортивных Ставок И Онлайн-казино Uz 2023The operator supplies a sports bonus of…