ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് പരിശോധിച്ചത് 547 ഹോട്ടലുകളിൽ; 48 എണ്ണം അടപ്പിച്ചു; 142 സ്ഥാപനങ്ങൾക്ക് നോട്ടീസ്

 സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം കാംപയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു.

ധനുമാസക്കുളിരേറി തിരുവാതിര എത്തുമ്പോൾ

ധനുമാസത്തിലെ തിരുവാതിര വന്നെത്തി കഴിഞ്ഞു. ഈ വർഷം ജനുവരി 6-നാണ് തിരുവാതിര നക്ഷത്രം വരുന്നത്. ജനുവരി 5 വ്യാഴാഴ്ച്ച രാത്രി ഉറക്കമിളക്കലോടെ വ്യതം ആരംഭിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണ് ധനുവിലെ തിരുവാതിര. ശിവ-പാർവ്വതിമാരുടെ അനുഗ്രഹത്തിനാണ് തിരുവാതിര വ്യതവും മറ്റു ചടങ്ങുകളും അനുഷ്ട്ടിക്കുന്നത്.അതിരാവിലെ കുളത്തിൽ‌പ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.

മുങ്ങി കുളിക്കലിനോടൊപ്പം നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുകയാണ്.ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് തിരുവാതിരനോമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല. (ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) .

രാത്രി ഉറക്കക്കുറവും രാവിലെ എണീറ്റാല്‍ ഉറക്കക്ഷീണവുമാണോ? കാരണങ്ങളും പരിഹാരവും അറിയാം

രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവില്‍ രാവിലെ ജോലിക്കോ കോളജിലോ മറ്റോ പോകാറാകുമ്പോള്‍ വല്ലാത്ത ഉറക്കക്ഷീണവും അനുഭവപ്പെടാറുണ്ടോ? ചിലരെങ്കിലും ഈ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് ഫലപ്രദമായ എന്തെങ്കിലും പരിഹാര മാര്‍ഗങ്ങളുണ്ടോ? പരിശോധിക്കാം. 

7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഒന്‍പതോ അതില്‍ അധികമോ മണിക്കൂറുകള്‍ ഉറങ്ങിയാലും പിന്നീട് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം വരികയാണെങ്കില്‍ അത് ഹൈപ്പര്‍സോമ്‌നിയ എന്ന അവസ്ഥയാണ്. നിങ്ങളുടെ ഉറക്കത്തിന്റെ താളപ്പിഴകള്‍ ചിലപ്പോള്‍ ഹൈപ്പര്‍സോമ്‌നിയ ആയിരിക്കാം സൂചിപ്പിക്കുന്നത്.

 

ഉറക്കം ശരിയാകാതിരിക്കാനുള്ള കാരണം എന്തെല്ലാമെന്ന് ആദ്യം പരിശോധിക്കാം. അമിത മദ്യപാനം, മാനസിക പ്രശ്‌നങ്ങള്‍, സ്‌ട്രെസ്, കാഫെയ്‌ന്റേയും പഞ്ചസാരയുടേയും അമിതമായ ഉപയോഗം, വ്യായാമക്കുറവ് മുതലായവയെല്ലാം ഉറക്കത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.കൃത്യ സമയത്ത് കിടന്നുറങ്ങാനും എഴുന്നേല്‍ക്കാനും ശീലിക്കുകയാണ് ആദ്യം വേണ്ടത്. ഇത് ഹൈപ്പര്‍സോമ്‌നിയ ഉള്‍പ്പെടെയുള്ളവ പരിഹരിക്കും. 8 മണിക്കൂര്‍ എല്ലാ ദിവസവും ഉറങ്ങാന്‍ കിട്ടുന്ന വിധത്തില്‍ ഉറക്കത്തിന്റെ സമയം പ്ലാന്‍ ചെയ്യുക.ഉറങ്ങാന്‍ പ്ലാന്‍ ചെയ്ത സമയത്തിന് മുന്‍പായി ഫോണ്‍,ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ മാറ്റിവയ്ക്കുക.അന്നജം, കാപ്പി, പഞ്ചസാര എന്നിവയുടെ അളവ് ഭക്ഷണത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കുക.ധാരാളം വെള്ളം കുടിക്കുകഎന്നും എന്തെങ്കിലും ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുകമാനസികാരോഗ്യം പ്രശ്‌നത്തിലാണെന്ന് തോന്നിയാല്‍ ഉടന്‍ വൈദ്യസഹായമോ തെറാപ്പിയോ തേടുക.

” />
 
 
00:00
 
00:00 / 05:12
Copy video url
Play / Pause
Mute / Unmute
Report a problem
Language
Share
Vidverto Player

ഇന്ത്യൻ ടീമിൽ കളിക്കാൻ ഇനി ഡെക്‌സ സ്കാൻ നിർബന്ധം; എന്താണ് BCCIയുടെ ഈ പുതിയ സെലക്ഷൻ മാനദണ്ഡം

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമതാ പരിശോധനക്കുള്ള മാനദണ്ഡമായിരുന്ന യോയോ ടെസ്റ്റ് (Yo-Yo Test) തിരികെ കൊണ്ട് വരാൻ ബിസിസിഐ (BCCI) തീരുമാനം. ടീമിൽ തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർ യോയോ ടെസ്റ്റ് കൂടി പാസ്സായാൽ മാത്രമേ മത്സരത്തിൽ കളിക്കാൻ യോഗ്യരാവുകയുള്ളൂ. യോയോ ടെസ്റ്റിന് പുറമെ ഡെക്സ സ്കാൻ (DEXA Scan) എന്ന പുതിയൊരു മാനദണ്ഡം കൂടി ഇപ്പോൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്.യോയോ ടെസ്റ്റ് എന്നത് ഇന്ത്യൻ ക്രിക്കറ്റർമാരെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് വർഷം മുമ്പ് വരെ യോയോ ടെസ്റ്റിൽ മികച്ച സ്കോർ നേടുകയെന്നത് ടീമിൽ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡം ആയിരുന്നു. യോയോ ടെസ്റ്റ് പാസ്സാകാത്തവർ ഫിറ്റ്നസ് ശരിയാക്കി വീണ്ടും ടെസ്റ്റ് പാസ്സായാൽ മാത്രമേ ഉൾപ്പെടുത്താറുള്ളൂ.

ഇപ്പോഴിതാ യോയോ ടെസ്റ്റിന് പുറമെ ഡെക്സ സ്കാൻ എന്ന പുതിയ കടമ്പ കൂടി കടന്നാൽ മാത്രമേ കളിക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂ. ശരീരത്തിലെ എല്ലുകളുടെ ശക്തി പരിശോധിക്കുന്നതിന് വേണ്ടി എക്സ്-റേ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഒരു സ്കാനിങ്ങാണ് ഡെക്സ സ്കാൻ എന്ന് പറയുന്നത്. എല്ലിനുള്ള ഒടിവോ ചതവോ ഇതിൽ പെട്ടെന്ന് മനസ്സിലാവും. ചെറിയ തരത്തിലുള്ള എല്ല് പൊട്ടലിൻെറയും മറ്റും തുടക്കവും ഈ സ്കാനിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും. എല്ലിൻെറ സാന്ദ്രതയും കട്ടിയുമൊക്കെ ഈ സാങ്കേതിക വിദ്യ വഴി പരിശോധിച്ച് ഉറപ്പിക്കാൻ സാധിക്കും.കഴിഞ്ഞ വർഷത്തെ ലോകകപ്പിലെ ഇന്ത്യയുടെ തോൽവി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ബിസിസിഐയുടെ അവലോകനയോഗം നടന്നു. മുംബൈയിൽ നടന്ന യോഗത്തിൽ ബിസിസിഐ പ്രസിഡൻറ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, എൻസിഎ മേധാവി വിവിഎസ് ലക്ഷ്മൺ, ചീഫ് സെലക്ടർ ചേതൻ ശർമ എന്നിവർ പങ്കെടുത്തു.

വില ഇത്തിരി, ഫീച്ചറുകള്‍ ഒത്തിരി

കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുള്ള പോക്കോയുടെപുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.പോക്കോ സി50 എന്നാണ് മോഡലിന്റെ പേര്.പോക്കോയുടെ ‘സി’പരമ്പരയിലുള്ള പുതിയ മോഡലാണ് പോക്കോ സി50. മീഡിയടെക് ഹീലിയോയുടെഎസ്ഒസി പ്രൊസസറാണ് മോഡലിന് കരുത്ത് പകരുന്നത്.വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്പ്ലെയാണ് മറ്റൊരു ഹൈലൈറ്റ്.എ.ഐ പിന്തുണയുള്ള എട്ട് മെഗാപിക്സലിന്റെ ബാക്ക്ക്യാമറ, 5,000 എം.എ.എച്ച് ബാറ്ററി ബാക്ക് എപ്പ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.റെഡ്മിയുടെ എവണ്‍ പ്ലസ് മോഡലില്‍ മാറ്റങ്ങള്‍ 
വരുത്തിയുള്ളതാണ് സി50.

സിനിമ കാണാൻ വരുന്നവർ ഭക്ഷണപാനീയങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുന്നത് തിയറ്ററുടമകൾക്ക് നിയന്ത്രിക്കാമെന്ന് സുപ്രീം കോടതി

 സിനിമ കാണാൻ വരുന്നവർ ഭക്ഷണപാനീയങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുന്നത് നിയന്ത്രിക്ാകൻ തിയറ്ററുടമകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. സിനിമാ ഹാളുകൾ ഉടമസ്ഥരുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. അതേസമയം ശുദ്ധമായ കുടിവെള്ളം പണം ഈടാക്കാതെ സിനിമ കാണാൻ വാങ്ങുന്നവർക്ക് ലഭ്യമാക്കാൻ തിയറ്റർ നടത്തിപ്പുകാർ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സിനിമാ ഹാൾ തിയറ്റർ ഉടമയുടെ സ്വകാര്യ സ്വത്താണ്. അത്തരം നിബന്ധനകളും വ്യവസ്ഥകളും പൊതുതാൽപ്പര്യത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും വിരുദ്ധമല്ലാത്തിടത്തോളം കാലം നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവെക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. നിബന്ധനകൾ നിശ്ചയിക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. ഭക്ഷണവും പാനീയങ്ങളും വിൽക്കാൻ തിയറ്റർ നടത്തുന്നവർക്കുള്ളതുപോലെ, സിനിമ കാണുന്നയാൾക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശവുമുണ്ട്,” കോടതി പറഞ്ഞു.

സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അത് തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിയറ്റർ ഉടമകൾ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.

Gold Price | പുതുവർഷത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കുന്നത് തുടരുന്നു. ഈ വർഷത്തിലെ ആദ്യ മാസത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി. ഇന്ന് പവന് 120 രൂപ വർദ്ധിച്ച് 40880 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5110 രൂപയായി.തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്നലെ വൻ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് പവന് 400 രൂപ വർദ്ധിച്ച് 40,760 രൂപയിലെത്തുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.

പോയ വർഷം ഒരു പവൻ സ്വർണത്തിന് വില 40,000നു മേൽ ഉയർന്നിരുന്നു. ഇക്കൊല്ലവും നിരക്ക് 40,000ത്തിന് മുകളിൽ തന്നെയാണ്. ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു.സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

Мостбет Mostbet Зеркало стулочасы И Актуальное на Сегодня%2C Вход на Официальный Сайт Мостбет Зеркал

Мостбет Mostbet Зеркало стулочасы И Актуальное на Сегодня%2C Вход на Официальный Сайт Мостбет Зеркало рабочее Зеркало…

റിഷഭ് പന്തിന് ആറുമാസം വിശ്രമം; ഐപിഎല്ലും ഓസ്ട്രേലിയൻ പരമ്പരയും നഷ്ടമാകും

 കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് പരിക്കിൽനിന്ന് മുക്തനാകാൻ കുറഞ്ഞത് മൂന്ന് മാസം മുതൽ ആറുമാസം വരെ സമയമെടുക്കുമെന്ന് ഡോക്ടർ അറിയിച്ചു. റിഷികേഷ് എയിംസിലെ സ്പോർട്സ് ഇഞ്ച്വറി വിഭാഗം ഡോക്ടർ ഖാസിം അസം ആണ് ഇക്കാര്യം പറഞ്ഞത്. കാലിന് സംഭവിച്ച ഗുരുതര പരിക്കിൽനിന്ന് മുക്തനാകാൻ കുറഞ്ഞത് മൂന്ന് മാസമെടുക്കും. തുടർന്ന് പരിശീലനം ആരംഭിച്ച് ഫീൽഡിൽ ഇറങ്ങാൻ ആറു മാസത്തിലേറെ സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പന്തിന് ആറു മാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഇതുകാരണം ഏപ്രിൽ-മെയ് മാസത്തിൽ നടക്കുന്ന ഐപിഎലും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയും പന്തിന് നഷ്ടമാകും.

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ നായകനാണ് റിഷഭ് പന്ത്. ഈ സീസണിന് പന്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഡൽഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും. ഫെബ്രുവരി ഒമ്പതിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയ പന്തിന്‍റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയും പൂർണമായി കത്തിനശിക്കുകയാണ് ചെയ്തത്. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് പന്ത് തന്നെയാണ് കാറോടിച്ചിരുന്നതെന്നാണ് വിവരം.

ഹ്യൂണ്ടായിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്; രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർനിർമ്മാതാക്കളായി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സ് 2022 ഡിസംബറിൽ രാജ്യത്ത് ഏറ്റവുമധികം കാറുകൾ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായി മാറി. 2021 ഡിസംബറിൽ 35,299 യൂണിറ്റ് കാറുകൾ വിറ്റിരുന്ന ടാറ്റ ഒരു വർഷത്തിനിടെ 13.44 ശതമാനം വാർഷിക വളർച്ച കൈവരിച്ച് 2022 ഡിസംബറിൽ 40,043 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു.വർഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിർമ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. 2022 ഡിസംബറിൽ 38,831 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ൽ ടാറ്റ മോട്ടോഴ്‌സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകൾ വിറ്റഴിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ടാറ്റയുടെ വാർഷിക കാർ വിൽപന അഞ്ച് ലക്ഷം യൂണിറ്റ് പിന്നിടുന്നത്.

അതേസമയം, ഇന്ത്യൻ വാഹന വ്യവസായത്തിലെ വിൽപ്പന ചാർട്ടിൽ മാരുതി സുസുക്കി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഡിസംബറിലെ വിൽപനയിൽ മാരുതി സുസുകിക്ക് 9.9 ശതമാനത്തിലേറെ ഇടിവുണ്ടായെങ്കിലും 1,13,535 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഡിസംബറിൽ മാരുതി 1,26,031 യൂണിറ്റുകൾ വിറ്റിരുന്നു. ഡിസംബറിലെ വിൽപനയിൽ ടയോട്ട കിർലോസ്ക്കറാണ് നാലാം സ്ഥാനത്ത്. 10,421 യൂണിറ്റ് കാറുകളാണ് 2022 ഡിസംബറിൽ ടയോട്ട വിറ്റഴിച്ചത്.രാജ്യത്തെ കാർവിൽപനയിൽ വൻ വർദ്ധനവാണ് 2022ൽ ദൃശ്യമായത്. മൊത്തത്തിൽ, ആഭ്യന്തര പാസഞ്ചർ കാർ വിൽപ്പന 2022ൽ 23 ശതമാനം വർധിച്ച് 37.93 ലക്ഷം യൂണിറ്റിലെത്തി. വാർഷിക വിൽപനയിൽ മാരുതി ഒന്നാം സ്ഥാനവും ഹ്യൂണ്ടായ് രണ്ടാം സ്ഥാനവും ടാറ്റ മൂന്നാം സ്ഥാനവും നിലനിർത്തി.

Verified by MonsterInsights