ടിക്ക് ടോക്ക് നിരോധനം: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

ടിക്ക് ടോക്കും മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌സിസി). സമാനമായ രീതിയിൽ അമേരിക്കയും ടിക്ക് ടോക്ക് നിരോധിക്കണമെന്നും എഫ്സിസി ആവശ്യപ്പെട്ടു. നിലവിൽ അമേരിക്കയിൽ 100 ദശലക്ഷത്തിലധികം ടിക്ക് ടോക്ക് ഉപയോക്താക്കളുണ്ട്. ടിക് ടോക്ക് വളരെ സങ്കീർണമായ ഒരു ആപ്പ് ആണെന്നും എഫ്‌സിസി മുന്നറിയിപ്പ് നൽകി

രാജ്യത്തെ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്കുകൾ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിലെ പ്രധാനപ്പെട്ട നീക്കമായിരിക്കും ആപ്പ് നിരോധനം എന്നും എഫ്‌സിസി മേധാവി ബ്രണ്ടൻ കാർ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ടിക്ക് ടോക്കിൽ നിന്നും ലഭിക്കുന്ന സ്വകാര്യ വിവരങ്ങൾ ചൈന ബ്ലാക്ക്മെയിലിങ്ങിനും നിരീക്ഷണത്തിനും ചാരപ്രവ‍ൃത്തികൾക്കുമൊക്കെയായി ഉപയോ​ഗിച്ചേക്കാം എന്നും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിലെ മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൻമാരിലൊരാൾ ആശങ്ക പ്രകടിപ്പിച്ചു.

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

 61-ാമത് സംസ്ഥാന സ്കൂൾ കലേത്സവത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മൈതാനിയിൽ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർ‌ത്തും. 10 മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.24 വേദികളിൽ 239 ഇനങ്ങളിലായി 14,000 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോവിഡിൽ രണ്ടു വർഷം മുങ്ങിപ്പോയ കലോത്സവം ഇക്കുറി കൂടുതൽ പൊലിമയോടെ ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്.

അതേസമയം, കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് ഇന്നലെ നിർവഹിച്ചു. പാൽപായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.

കാനഡയിൽ 2023ൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ; വിദേശികൾക്ക് വീട് വാങ്ങാൻ നിയന്ത്രണം; മിനിമം വേതനം വർദ്ധിപ്പിക്കും

കാനഡയിൽ രാജ്യവ്യാപകമായും രാജ്യത്തെ ചില പ്രവിശ്യകളിൽ മാത്രമായും ബാധകമായ നിരവധി നിയമങ്ങളാണ് ഈ വർഷം രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്. മിനിമം വേതന വർദ്ധനവ് മുതൽ വിദേശികൾക്ക് രാജ്യത്ത് വീട് വാങ്ങുന്നതിന് നിയന്ത്രണം ഉൾപ്പെടെ നിരവധി മാറ്റങ്ങള്‍ രാജ്യത്ത് നടപ്പിലാകും.കാനഡ പെൻഷൻ പ്ലാൻ (സിപിപി) സംഭാവനകളും എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് (ഇഐ) പ്രീമിയങ്ങളും 2023 മുതൽ വർദ്ധിക്കും. ഇതോടെ കനേഡിയൻ തൊഴിലാളികൾക്ക് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവ് വരും. ജീവനക്കാരുടെയും തൊഴിലുടമയുടെയും സിപിപി വിഹിതം 2022ലെ 5.70 ശതമാനത്തിൽ നിന്ന് 2023ൽ 5.95 ശതമാനമായി ഉയരുമെന്ന് കാനഡ റവന്യൂ ഏജൻസി നവംബറിൽ പ്രഖ്യാപിച്ചിരുന്നു

കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ്സ് റിപ്പോർട്ട് അനുസരിച്ച് പെൻഷൻ പ്ലാനും എപ്ലോയിമെന്റ് ഇൻഷുറൻസ് വിഹിതവും വർദ്ധിക്കുന്നതോടെ ഓരോ കനേഡിയൻ തൊഴിലാളിയുടെയും ടെയ്ക്ക് ഹോം സാലറി അഥവാ കൈയ്യിൽ ലഭിക്കുന്ന ശമ്പളത്തിൽ വാർഷികാടിസ്ഥാനത്തിൽ 305 ഡോളർ വരെ കുറവുണ്ടാകും.

2023 ജനുവരി 1 മുതൽ രണ്ട് വർഷത്തേക്ക് കാനഡയിൽ വിദേശികൾക്കും വിദേശ വാണിജ്യ സംരംഭങ്ങൾക്കും റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. എന്നാൽ നിരവധി പേരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താൽക്കാലിക വർക്ക് പെർമിറ്റുള്ളവർ, ചില മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്റർനാഷണൽ വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരെയാണ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

 

ഒരിക്കലും മറക്കാന്‍ കഴിയാത്ത വര്‍ഷം’; ആരാധകർക്ക് പുതുവത്സരാശംസകളുമായി ലയണല്‍ മെസ്സി

‘ഈ വര്‍ഷത്തിന്റെ അവസാനം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കഴിഞ്ഞ കുറച്ചുനാളായി ഞാന്‍ കണ്ട സ്വപ്‌നം സഫലമായിരിക്കുകയാണ്. എന്നെ എല്ലാത്തിനും പിന്തുണയ്ക്കുന്ന കുടുംബം ഈ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചു. എന്നെ ഒരിക്കലും വീഴാന്‍ അനുവദിക്കാത്ത എന്റെ സുഹൃത്തുക്കളും ഈ വിജയത്തിന് കാരണമാണ്,’ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.അതേസമയം വിവിധ രാജ്യങ്ങളിലെ തന്റെ ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നതായും മെസ്സി പറഞ്ഞു. വേണ്ടത്ര പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയില്‍ താനെത്തുമായിരുന്നില്ലെന്നും വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് അറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘2023 എല്ലാവര്‍ക്കും വളരെയധികം സന്തോഷം നിറഞ്ഞ വര്‍ഷമായിരിക്കട്ടെ. ആയുരാരോഗ്യ സൗഖ്യവും സന്തോഷവും എല്ലാവര്‍ക്കും ഉണ്ടായിരിക്കട്ടെയെന്ന് നേരുന്നു’, മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റിനോടൊപ്പം മെസ്സി ചേര്‍ത്തിരുന്നു.2022 എന്ന വര്‍ഷം മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ വര്‍ഷമായിരുന്നു. ഖത്തര്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കീരിടം നേടാനായി എന്നതാണ് പ്രധാന സവിശേഷത.ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അര്‍ജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം. ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞത് മെസി ആണ്. ഫൈനലില്‍ പെനാല്‍റ്റി ഉള്‍പ്പെടെ രണ്ടു ഗോളുകള്‍ അര്‍ജന്റീനയ്ക്കായി നേടി.

Casino Game Rentals, Poker Tables, Craps Table

Casino Game Rentals, Poker Tables, Craps Tables Casino Parties & Casino Rentals Content Texas Holdem Table…

Casino Game Rentals, Poker Tables, Craps Table

Casino Game Rentals, Poker Tables, Craps Tables Casino Parties & Casino Rentals Content Texas Holdem Table…

Glory Casino Türkiye En Iyi Oyunları Ve Bahisleri Olan Kumarhane

Glory Casino Türkiye En Iyi Oyunları Ve Bahisleri Olan Kumarhane” Glory Casino Giriş Türkiye’de ️ Pra…

കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയത് 5 ലക്ഷത്തോളം പേര്‍; മഹാദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സംസ്ഥാനത്തെ ഏറ്റവും വര്‍ണാഭമായ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന ഇടമാണ് കൊച്ചി. പാട്ടും നൃത്തും വെടിക്കെട്ടുമായി പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ നിരവധി പേരാണ് വര്‍ഷം തോറും ഫോര്‍ട്ട് കൊച്ചിയിലെത്തുന്നത്. കാര്‍ണിവലിനോടനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാന്‍ വന്‍ജനാവലിയാണ് ഇത്തവണയുമെത്തിയത്. എന്നാല്‍ തലനാരിഴയ്ക്കാണ് ഒരു മഹാദുരന്തത്തില്‍ നിന്ന് കേരളം രക്ഷപ്പെട്ടത്.

ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ കൊച്ചിയിലെത്തി എന്നാണ് ഏകദേശ കണക്ക്. ഇത്രയധികം പേര്‍ ഒരിടത്ത് തടിച്ചു കൂടിയത് മൂലം തിക്കിലും തിരക്കിലും പെട്ട് പോലൂസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കുകയും ചെയ്ചു.

കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരക്കില്‍പെട്ട് ശ്വാസം കിട്ടാതെ വന്നതോടെ അവശയായ യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തേണ്ടിവന്നത്. ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയാണ് ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയത്.

നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി;

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടി ശരിവെച്ച് സുപ്രീം കോടതി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി.അഞ്ചംഗ ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാരും ഗവായിയുടെ നിലപാടിനോട് യോജിച്ചു.


നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് വിധിയില്‍ ജസ്റ്റിസ് ഗവായി വ്യക്തമാക്കി.സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്.സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം.നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു.നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു.അഞ്ച് ജഡ്ജിമാരില്‍ മൂന്ന് ജഡ്ജിമാര്‍ ഗവായിയുടെ വിധിയിയോട് യോജിച്ചു.

കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയത് 5 ലക്ഷത്തോളം പേര്‍; മഹാദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സംസ്ഥാനത്തെ ഏറ്റവും വര്‍ണാഭമായ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന ഇടമാണ് കൊച്ചി. പാട്ടും നൃത്തും വെടിക്കെട്ടുമായി പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ നിരവധി പേരാണ് വര്‍ഷം തോറും ഫോര്‍ട്ട് കൊച്ചിയിലെത്തുന്നത്. കാര്‍ണിവലിനോടനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാന്‍ വന്‍ജനാവലിയാണ് ഇത്തവണയുമെത്തിയത്. എന്നാല്‍ തലനാരിഴയ്ക്കാണ് ഒരു മഹാദുരന്തത്തില്‍ നിന്ന് കേരളം രക്ഷപ്പെട്ടത്.

ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ കൊച്ചിയിലെത്തി എന്നാണ് ഏകദേശ കണക്ക്. ഇത്രയധികം പേര്‍ ഒരിടത്ത് തടിച്ചു കൂടിയത് മൂലം തിക്കിലും തിരക്കിലും പെട്ട് പോലൂസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കുകയും ചെയ്ചു.കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരക്കില്‍പെട്ട് ശ്വാസം കിട്ടാതെ വന്നതോടെ അവശയായ യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തേണ്ടിവന്നത്. ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയാണ് ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയത്.ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മെഡിക്കല്‍ സംവിധാനങ്ങളൊന്നും തന്നെ കാര്‍ണിവല്‍ പരിസരത്ത് ലഭ്യമായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ എത്തിയ സ്ഥലത്ത് കേവലം മൂന്ന് ആംബുലന്‍സുകളും ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്. അടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

Verified by MonsterInsights