Month: February 2024
ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങള്‍
എപ്പോഴും ക്ഷീണമാണോ? അകാരണമായ ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ശരീരത്തിലെ അയേണിന്‍റെ കുറവു മൂലവും ക്ഷീണം ഉണ്ടാകാം. ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോഗ്ലോബിന്‍റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. വിളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ് ക്ഷീണം. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഇരുമ്പ് ആവശ്യമാണ്. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇരുമ്പ് പ്രധാനമാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും അയേണ്‍ ആവശ്യമാണ്.

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. ഇത്തരം ക്ഷീണത്തെ നിസാരമായി കാണേണ്ട.
രണ്ട്…
തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
മൂന്ന്…
വിളറിയ ചര്‍മ്മവും നഖങ്ങളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിന്‍റെ ലക്ഷണങ്ങളാകാം.
നാല്…
ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം.
അഞ്ച്…
കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം.

ആറ്…
തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ.
ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.”

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ‘നാവിക്’ റിക്രൂട്ട്‌മെന്റ്; പ്ലസ് ടു പാസായവര്‍ക്ക് അവസരം; ആകെയുള്ള 260 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇപ്പോള്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി+ പ്ലസ് ടു പാസായവര്‍ക്കാണ് അവസരം. ആകെ 260 ഒഴിവുകളാണുള്ളത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 27 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ അവസരമുണ്ട്.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) റിക്രൂട്ട്‌മെന്റ്.”

നോര്‍ത്ത് റീജിയന്‍ – 79, വെസ്റ്റ് റീജിയന്‍- 66, നോര്‍ത്ത് ഈസ്റ്റ് റീജിയന്‍- 68, ഈസ്റ്റ് റീജിയന്‍- 33, നോര്‍ത്ത് വെസ്റ്റ് റീജിയന്‍- 12, ആന്‍ഡമാന്‍ നിക്കോബാര്‍- 3 എന്നിങ്ങനെ ആകെ 260 ഒഴിവുകള്‍.
പ്രായപരിധി
18 വയസ് മുതല്‍ 22 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, എക്‌സ് സര്‍വ്വീസ് മെന്‍ തുടങ്ങിയവര്‍ക്ക് വയസിളവുണ്ട്.
യോഗ്യത
പ്ലസ് ടു വിജയം, (ഗണിതം, ഫിസിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം).
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം. മറ്റുള്ളവര്‍ 300 രൂപ അപേക്ഷ ഫീസ് നല്‍കേണ്ടതുണ്ട്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.
അപേക്ഷ നല്‍കുന്നതിനായി
https://joinindiancoastguard.cdac.in/cgept/ സന്ദര്‍ശിക്കുക.

ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാലയാകാൻ ലിംഗൺ യൂണിവേഴ്സിറ്റി; യുജിസിക്ക് അപേക്ഷ സമർപ്പിച്ചു
രാജ്യത്തെ ആദ്യത്തെ വിദേശ സർവകലാശാല ആരംഭിക്കാനൊരുങ്ങി മലേഷ്യയിലെ ലിംഗൺ യൂണിവേഴ്സിറ്റി. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടിയുള്ള അപേക്ഷ യുജിസിക്ക് സമർപ്പിച്ചു. സർവകലാശാല സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കുന്നതിനായി അഞ്ചംഗ സമിതിയെ കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. കാമ്പസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ലിംഗൺ യൂണിവേഴ്സിറ്റിക്ക് കൈമാറുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തെലങ്കാനയിൽ രാജ്യത്തെ ആദ്യ വിദേശ സർവകലാശ തുടങ്ങാൻ ലിംഗൺ യൂണിവേഴ്സിറ്റി താത്പര്യം പ്രകടിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് അപേക്ഷ സമർപ്പിച്ചതായും കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ അറിയിച്ചു. വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി യുജിസി പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഏതാനും വിദേശ സർവകാലാശാലകൾ ലോഗിൻ ചെയ്തിട്ടുണ്ട്. മലേഷ്യയിലെ ലിംഗൺ യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ വിദേശ സർവകാശാലകൾക്ക് ഇന്ത്യയിൽ തുടക്കം കുറിക്കാൻ യുജിസി പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. യുജിസി അനുമതിയോടെ വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസുകൾ ആരംഭിക്കുകയോ രണ്ട് സർവകലാശാലകൾക്ക് ഒരുമിച്ച് സഹകരണത്തോടെ രാജ്യത്ത് പ്രവർത്തിക്കുകയോ ചെയ്യാം. ലിംഗൺ യൂണിവേഴ്സിറ്റി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഞ്ചംഗ സമിതിയുമായി ചർച്ച ചെയ്ത് അറിയിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
റെയില്‍വേയില്‍ ജോലി വേണോ? പത്താംക്ലാസുകാർക്കും അവസരം, കേരളത്തില്‍ മാത്രം 415 ഒഴിവ്
അപ്രൻ്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദക്ഷിണ റെയിൽവെ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ sr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 2860 ലേറെ ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവി ഷനുകളിലാണ് അവസരം. 1 മുതൽ 2 വർഷത്തെ പരിശീലനമുണ്ടായിരിക്കും. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫിറ്റർ, ടർണർ, മെഷിനിസ്‌റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ: സയൻസ്, മാത്സ് പഠിച്ച് 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് വിജയം
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർ പെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെ യിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ): 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെ ട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.

വയർമാൻ: 50% മാർക്കോടെ പത്താം ക്ലാസ് ജയം, വയർമാൻ, ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ കോഴ്സ് ജയം.
പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്‌റ്റന്റ് (PASAA): 50% മാർക്കോടെ പത്താം ക്ലാസ് ജയം, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻ ഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ് ട്രേഡിൽ എൻടിസി.
ഇൻഫർമേഷൻ ആൻഡ് കമ്യൂണി ക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയി ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ് (COPA), അഡ്വാൻസ്ഡ് വെൽഡർ: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെ ട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.

SSA (സ്റ്റെനോഗ്രാഫർ ആന്‍ഡ് സെക്രട്ടേറിയൽ അസിസ്‌റ്റൻ്റ): 50% മാർ ക്കോടെ പത്താം ക്ലാസ് ജയം, ഐടിഐ കോഴ്സ് ജയം. (സ്റ്റെനോഗ്രഫി-ഇംഗ്ലി ഷ്, സെക്രട്ടേറിയൽ പ്രാക്ടീസ്). യോഗ്യത സംബന്ധിച്ച വിശദവിവര ങ്ങൾക്ക് വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക. ഐടിഐ സർട്ടിഫിക്കറ്റ് എൻ സിവിടി/എസ്‌സിവിടി നൽകിയതാകണം.
പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട. ഡിപ്ലോമ/ബിരുദം/എൻജിനീയറിങ്/ പോളിടെക്നിക്/ റെയിൽവേയിൽ അപ്ര ന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ലെന്നും റെയില്‍വേ അറിയിക്കുന്നു.
15 മുതല്‍ 24 വരെയാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കും. ചട്ടപ്രകാരമുള്ള സ്റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷിക്കുന്നതിന് 100 ഫീസ് നല്‍കണം. സർവീസ് ചാർജും ഉണ്ടായിരിക്കും. ഇത് ഓണ്‍ലൈനായി അടയ്ക്കണം. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകള്‍ക്കും ഫീസില്ല. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഒരു നുള്ള് മല്ലി, 2 കപ്പ് വെള്ളവും മാത്രം മതി, കുടവയറും പൊണ്ണത്തടിയും മറന്നേക്കൂ; ഇങ്ങനെ കഴിക്കണം
പൊണ്ണത്തടിയും അമിത ഭാരവും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. അതിനൊപ്പം കുടവയര്‍ കൂടി വന്നാല്‍ കൂടുതലായി നമ്മള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. നമ്മുടെ ആരോഗ്യത്തിന് കാര്യമായ പ്രശ്‌നം ഉണ്ടെന്ന് ശരീരം തന്നെ നല്‍കുന്ന സൂചനയാണിത്. പക്ഷേ ഇതൊക്കെ മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്.
പക്ഷേ കൃത്യമായി നമ്മള്‍ അത് പാലിക്കാന്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ വേഗത്തില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കൂ. ഭാരം കുറയ്ക്കാന്‍ ഏറ്റവും സഹായിക്കുന്നൊരു കാര്യം മല്ലിയാണ്. കൊത്തമല്ലിയെന്നും ഇവ അറിയപ്പെടാറുണ്ട്. മല്ലിയിട്ട വെള്ളം ശരീരത്തെ അടിമുടി മാറ്റും. അത് എങ്ങനെയാണെന്ന് നോക്കാം.

നമ്മുടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ മല്ലി ചേര്‍ത്ത വെള്ളം കൊണ്ട് സാധിക്കും. മൂന്ന് കാര്യങ്ങളാണ് ഇതില്‍ വേണ്ടത്. മല്ലിയില, കൊത്തമല്ലി, വെള്ളം എന്നിവ ചേര്‍ത്താണ് ഈ പാനീയം ഉണ്ടാക്കുക. ആദ്യം തന്നെ മല്ലിയില നന്നായി കഴുകണം. അതില്‍ അടങ്ങിയിരിക്കുന്ന എല്ലാ കറകളും നീക്കം ചെയ്യുക.
ഏറ്റവും ഫ്രഷായി തന്നെ മല്ലിയില നിലനിര്‍ത്തണം. അതിലേക്ക് ഒരു ടീസ്പൂണ്‍ കൊത്തമല്ലി ചേര്‍ക്കുക. ഇവ ചേര്‍ത്ത് വെക്കുക. പിന്നീട് ഫ്രഷായിട്ടുള്ള മല്ലിയിലയും കൊത്തമല്ലിയും ഒരു ഗ്ലാസ് വെള്ളവും ബ്രെന്‍ഡര്‍ ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടര്‍ന്ന് കുറച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക.

ഇതില്‍ വെള്ളം ചേര്‍ത്ത് ദ്രാവക രൂപത്തിലാക്കുക. ഇത് ഉണ്ടാക്കിയ ശേഷം ഉടനെ തന്നെ കഴിക്കണം. രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇനി എന്തൊക്കെ ഗുണങ്ങള്‍ മല്ലിയില്‍ ഉണ്ടെന്ന് പറഞ്ഞ് തരാം. വിറ്റാമിന്‍ കെ, സി, എ, എന്നിവയ്‌ക്കൊപ്പം ഫൈബറും ആന്റിഓക്‌സിഡന്റുകളും മല്ലിയില്‍ ഉണ്ട്.
ഇവ നമ്മുടെ മെറ്റാബോളിസത്തെയും, രോഗ പ്രതിരോധ ശേഷിയെയും ഒരുപോലെ വര്‍ധിപ്പിക്കും. നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ സ്വാഭാവികമായും ഇവ നീക്കം ചെയ്യും. നമ്മുടെ ശരീരത്തിന്റെ ദഹനത്തെ മെച്ചപ്പെടുത്തി, ആരോഗ്യവാനാക്കും. കിഡ്‌നി സംബന്ധമായ രോഗങ്ങളും മാറിക്കിട്ടും.
ശരീരത്തെ ഉന്‍മേഷത്തിലാക്കാന്‍ മല്ലിയില അടക്കം ചേര്‍ത്ത വെള്ളത്തിനാവും. വെറും വയറ്റില്‍ ഇവ കഴിക്കുന്നതോടെ ശരീരത്തിലെ ടോക്‌സിനുകളെ ഇവ നീക്കം ചെയ്യും. ഇതിനൊപ്പം ചെറുനാരങ്ങ നീരും, തേനും ചേര്‍ക്കുന്നത് ഭാരം കുറയ്ക്കാന്‍ ഏറ്റവും സൗകര്യപ്രദമായ കാര്യമാണ്. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ചര്‍മത്തെ തിളക്കമേറിയതാക്കാനും, അതുപോലെ മുഖക്കുരുവിനെ നീക്കം ചെയ്യാനും, ചര്‍മ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇവ സഹായിക്കും. ശരീരത്തെ ജലാംശമുള്ളതാക്കി നിര്‍ത്തി നമ്മളെ ഊര്‍ജസ്വലരായി മാറ്റാന്‍ മല്ലി കൊണ്ടുള്ള വെള്ളത്തിന് സാധിക്കും. വേഗത്തില്‍ ദഹനത്തിനും ഇവ സഹായിക്കും. നിത്യേന ഇത് കുടിക്കുന്നുണ്ടെന്ന് മാത്രം നിങ്ങള്‍ ഉറപ്പാക്കിയാല്‍ മതി.
ഇതാ കാനഡയുടെ അടുത്ത പണി: ഇത്തവണ ലക്ഷ്യം താല്‍ക്കാലിക തൊഴിലുകള്‍, പുതിയ നിയന്ത്രണം വരുന്നു
വിദേശ വിദ്യാർത്ഥികള്‍ക്ക് പിന്നാലെ വിദേശ താല്‍ക്കാലിക തൊഴിലാളികളേയും നിയന്ത്രിക്കാനുള്ള നീക്കവുമായി കാനഡ. സമ്പദ്‌വ്യവസ്ഥയില്‍ തദ്ദേശീയ തൊഴിലാളികള്‍ കൂടുതല്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. യോഗ്യത കുറഞ്ഞ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

വിദ്യാർത്ഥികളുടെ ഓഫ്-കാമ്പസ് ജോലി സമയം നിയന്ത്രിക്കുന്നതിനായി കൂടുതൽ മാറ്റങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും രാജ്യത്തെ താൽക്കാലിക വിദേശ തൊഴിലാളി പരിപാടി അവലോകനം ചെയ്യുന്നുണ്ടെന്നും ബ്ലൂംബെർഗ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാർക്ക് മില്ലർ പറഞ്ഞു.
കാനഡ താൽക്കാലിക വിദേശ തൊഴിലാളികളെ വലിയ രീതിയില്‍ ആശ്രയിക്കുന്നു. യഥാർത്ഥത്തില്‍ അവരില്‍ അഡിക്ടായി മാറി. ഏതൊരു വലിയ വ്യവസായവും വേതനം കുറയ്ക്കാനുള്ള മാർഗ്ഗങ്ങള്‍ നോക്കും. വിദേശ തൊഴിലാളികളിലൂടെ ഇതാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മറുവശത്ത് തദ്ദേശീയർക്ക് അവസരം ലഭിക്കാത്ത പ്രശ്നവുമുണ്ട്. ഇത് ചർച്ചയ്ക്ക് വെക്കേണ്ട വിഷയമാണ് ” മാർക്ക് മില്ലർ വ്യക്തമാക്കി.

വിദേശ വിദ്യാർത്ഥികളുടേയും തൊഴിലാളികളുടേയും വരവോട് കൂടിയാണ് കാനഡയില്‍ ഭവന പ്രതിസന്ധി രൂക്ഷമായത്. ഇതേ തുടർന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ സർക്കാറിനെതിരെ വിമർശനവും തദ്ദേശീയരില്‍ നിന്നും ശക്തമായി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഈ അസംതൃപ്തി സർക്കാറിന് വലിയ വെല്ലുവിളിയായി മാറുകയും ചെയ്തു.
വിദ്യാർത്ഥികളെ ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവദിക്കുന്ന താല്‍ക്കാലിക ഉത്തരവും ഉടന്‍ റദ്ദാക്കിയേക്കും. കോവിഡ് സമയത്ത് തൊഴില്‍ക്ഷാമം അനുഭവപ്പെട്ടപ്പോഴായിരുന്നു വിദ്യാർത്ഥികള്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂർ ജോലി ചെയ്യാമെന്ന നിർദേശം പുറപ്പെടുവിച്ചത്. 80 ശതമാനത്തിലധികം പേർ ഇപ്പോൾ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്.
സ്റ്റുഡൻ്റ് വിസകൾക്ക് പരിധി നിശ്ചയിക്കുന്നതിനു പുറമേ, വിദേശ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നേടാൻ അനുവദിക്കുന്ന നയം കാനഡ അവസാനിപ്പിക്കുകയും ബിരുദാനന്തരം ലഭ്യമായ വർക്ക് പെർമിറ്റുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യൂണിയന്‍ ബാങ്കില്‍ നിരവധി ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം… ശമ്പളം കേട്ടോ
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷാ നടപടികള്‍ ഫെബ്രുവരി 3 ന് ആരംഭിച്ചു, ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. താല്‍പ്പര്യവും യോഗ്യതയുമുള്ള വ്യക്തികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 2024 മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും

മൊത്തം 606 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ജനറല്‍/സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസ് 850 രൂപയും എസ്സി/എസ്ടി/വികലാംഗ വിഭാഗക്കാര്‍ 175 രൂപയും പരീക്ഷാ ഫീസായി അടയ്ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, അപേക്ഷകളുടെ സ്‌ക്രീനിംഗ്, വ്യക്തിഗത അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം

അപേക്ഷിക്കാനുള്ള നടപടികള്‍
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ റിക്രൂട്ട്മെന്റ് ടാബ് തിരഞ്ഞെടുക്കുക. അതത് തസ്തികയിലേക്ക് അപ്ലൈ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ പ്രക്രിയയില്‍ തുടരുക. അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസിനായി പണമടയ്ക്കുക. ഫോം സബ്മിറ്റ് ചെയ്ത ശേഷം ഭാവി റഫറന്‍സിനായി ഒരു പകര്‍പ്പ് സൂക്ഷിക്കുക.
മൊത്തം 200 മാര്‍ക്കുകളുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. പുരീക്ഷയുടെ മൊത്തം ദൈര്‍ഘ്യം 120 മിനിറ്റാണ്. ഓരോ തെറ്റായ ഉത്തരത്തിനും അനുവദിച്ച മാര്‍ക്കിന്റെ നാലിലൊന്നോ 25 ശതമാനമോ കുറയ്ക്കും
അടിസ്ഥാന ശമ്പള സ്‌കെയില്‍
ചീഫ് മാനേജര്‍-ഐടി (സൊല്യൂഷന്‍സ് ആര്‍ക്കിടെക്റ്റ്)- 76,010 – 89,890 രൂപ
ചീഫ് മാനേജര്‍-ഐടി (ക്വാളിറ്റി അഷ്വറന്‍സ് ലീഡ്)- 76,010 – 89,890
ചീഫ് മാനേജര്‍-ഐടി (ഐടി സര്‍വീസ് മാനേജ്‌മെന്റ് എക്‌സ്‌പെര്‍ട്ട്)- 76,010 രൂപ – 89,890
ചീഫ് മാനേജര്‍-ഐടി (എജൈല്‍ മെത്തഡോളജിസ് സ്‌പെഷ്യലിസ്റ്റ്)- 76,010 – 89,890
സീനിയര്‍ മാനേജര്‍-ഐടി (അപ്ലിക്കേഷന്‍ ഡെവലപ്പര്‍)- 63,840 – 78,230
സീനിയര്‍ മാനേജര്‍-ഐടി (DevSecOps എഞ്ചിനീയര്‍)- 63,840- 78,230
സീനിയര്‍ മാനേജര്‍-ഐടി (റിപ്പോര്‍ട്ടിംഗ് & ETL സ്‌പെഷ്യലിസ്റ്റ്, മോണിറ്ററിംഗ് ആന്‍ഡ് ലോഗിംഗ്)- 63,840- 78,230
സീനിയര്‍ മാനേജര്‍ (റിസ്‌ക്)- 63,840 രൂപ – 78,230
സീനിയര്‍ മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)- 63,840 രൂപ- 78230
മാനേജര്‍-ഐടി (ഫ്രണ്ട്-എന്‍ഡ്/ മൊബൈല്‍ ആപ്പ് ഡെവലപ്പര്‍)- 48,170- 69810
മാനേജര്‍-ഐടി (എപിഐ പ്ലാറ്റ്‌ഫോം എഞ്ചിനീയര്‍/ഇന്റഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റ്)- 48,170 രൂപ- 69,810

മാനേജര്‍ (റിസ്‌ക്) എംഎംജിഎസ് 48,170 രൂപ- 69,810
മാനേജര്‍ (ക്രെഡിറ്റ്) എംഎംജിഎസ് 48,170 രൂപ- 69810
മാനേജര്‍ (നിയമം)- 48,170 രൂപ- 69,810
മാനേജര്‍ (ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍)- 48,170 രൂപ- 69,810
മാനേജര്‍ (ടെക്നിക്കല്‍ ഓഫീസര്‍)- 48,170- 69,810
അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍)- 36,000 രൂപ- 63,840
അസിസ്റ്റന്റ് മാനേജര്‍ (സിവില്‍ എഞ്ചിനീയര്‍)- 36,000- 63,840
അസിസ്റ്റന്റ് മാനേജര്‍ (ആര്‍ക്കിടെക്റ്റ്)- 36,000 രൂപ- 63,840
അസിസ്റ്റന്റ് മാനേജര്‍ (ടെക്നിക്കല്‍ ഓഫീസര്‍)- 36,000 രൂപ- 63,840
അസിസ്റ്റന്റ് മാനേജര്‍ (ഫോറെക്‌സ്)- 36,000 രൂപ- 63,840″
പ്ലസ്ടു,എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും സർക്കാർ ജോലി നേടാം; നിരവധി ഒഴിവുകൾ വേറെ..42000 രൂപ വരെ ശമ്പളം
സാമൂഹ്യനീതി വകുപ്പിന്റെ ഇടുക്കി സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ ഒഴിവുളള കെയര്‍ പ്രൊവൈഡര്‍, ജെപിഎച്ച്എന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനത്തിന് ഫെബ്രുവരി 12ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ 18 നും 50 നും ഇടയില്‍ പ്രായമുളള എട്ടാം ക്ലാസ് പാസായ സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.

ജെപിഎച്ച്എന്‍ തസ്തികയില്‍ പ്ലസ്ടു ജെപിച്ച്എന്‍ അല്ലെങ്കില്‍ പ്ലസ്ടു എഎന്‍എം കോഴ്‌സ് പാസ്സായിരിക്കണം. 18 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ നേരിട്ട് ഹാജരാകണം. കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ഫെബ്രുവരി 12ന് 10.30 നും ജെപിഎച്ച്എന്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ 11 മണിക്കും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297821

ഈ വർഷം മാർച്ചോടെ 10 സെറ്റ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും
വന്ദേ ഭാരത് ട്രെയിനുകളുടെ അൾട്രാ മോഡേൺ സ്ലീപ്പർ പതിപ്പ് ഈ വർഷം മാർച്ചോടെ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. സ്ലീപ്പർ പതിപ്പിനുള്ള കോച്ചുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

നിലവിൽ, രാജ്യത്തുടനീളമുള്ള 39 റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ ചെയർ കാർ പതിപ്പുകൾ റെയിൽവേ ഓടിക്കുന്നു. വന്ദേ ഭാരത് സ്ലീപ്പർ പതിപ്പ് തുടക്കത്തിൽ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ, ഡൽഹി-പട്‌ന തുടങ്ങിയ ചില തിരഞ്ഞെടുത്ത റൂട്ടുകളിലെ രാത്രി യാത്രകൾ ഉൾക്കൊള്ളും.

മാർച്ചിലെ റോളൗട്ടിനും അനുബന്ധ നിർബന്ധിത പരീക്ഷണങ്ങൾക്കും ശേഷം, സ്ലീപ്പർ പതിപ്പിൻ്റെ പ്രാരംഭ സെറ്റുകൾ ഏപ്രിൽ ആദ്യമോ രണ്ടാം വാരമോ പ്രവർത്തിക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഈ ട്രെയിനുകളുടെ സീരിയൽ നിർമ്മാണം ആരംഭിക്കും, മിക്കവാറും ഈ വർഷം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മുതൽ.