സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന് അപേക്ഷിക്കുന്ന തീയതി നീട്ടി

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന്(CTET 2024) അപേക്ഷിക്കുന്ന തീയതി നീട്ടി. ജൂലൈ 7നാണ് പരീക്ഷ. ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം. ജൂലൈ സെഷന്‍ പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://ctet.nic.in/

ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. 136 ഇടങ്ങളിലായി 20 ഭാഷകളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇന്‍ഫോര്‍മേഷന്‍ ബുള്ളറ്റില്‍ സിലബസ് , പേപ്പര്‍ പാറ്റേണ്‍, യോഗ്യത, പരീക്ഷ ഫീസ്, പ്രധാനപ്പെട്ട തീയതികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

വിഷുപ്പുലരിയില്‍ പ്രിയപ്പെട്ടവർക്ക് തപാൽ വഴി വിഷുകൈനീട്ടം ; ബുക്കിംഗ് ആരംഭിച്ചു……

ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.

2022ല്‍ ആരംഭിച്ച ‘കൈനീട്ടം’ സംരംഭത്തിന് കഴിഞ്ഞ രണ്ട് വിഷുക്കാലത്തും നല്ല പ്രതികരണമായിരുന്നു. 2022ല്‍ കേരള സര്‍ക്കിളില്‍മാത്രം 13,000 ബുക്കിങ്ങാണ് ലഭിച്ചത്. 2023 വിഷുക്കാലത്ത് ഇത് 20,000ലേക്ക് കുതിച്ചുയര്‍ന്നു. ബുക്കിങ് സമയം തീരാന്‍ അഞ്ചുദിവസം മാത്രം ശേഷിക്കെ കേരള സര്‍ക്കിളില്‍ ഇത്തവണ 25,000ലധികം.ബുക്കിങ് പ്രതീക്ഷിക്കുന്നുണ്ടെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ. മോഹനന്‍ പറഞ്ഞു.

ഭൂമിക്കടിയിൽ 700 കിലോമീറ്റർ താഴെ ഭീമൻ സമുദ്രം; ഇവിടെയുള്ളത് ഭൂമിയിലാകെയുള്ള സമുദ്ര ജലത്തിന്‍റെ മൂന്നിരട്ടി!

ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഭീമാകാരമായ സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ താഴെയാണ് ജലസംഭരണിയിലെന്ന പോലെ വെള്ളമുള്ളത്. റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറക്കെട്ടുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. ഈ ഭൂഗർഭ സമുദ്രത്തിൽ ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളമുണ്ടെന്നും ഗവേഷകർ പറയുന്നു. ഇല്ലിനോയിയിലെ ഇവാൻസ്റ്റണിലുള്ള നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.

ഭൂമിയിൽ ജലത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെരച്ചിലിലായിരുന്നു ശാസ്ത്രജ്ഞർ. ‘ഡീഹൈഡ്രേഷൻ മെൽറ്റിംഗ് അറ്റ് ദ ടോപ്പ് ഓഫ് ദി ലോവർ മാന്‍റിൽ’ എന്ന പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്. നീല നിറമുള്ള റിംഗ്‌വുഡൈറ്റ് പാറക്കെട്ടുകളുടെ പ്രത്യേകതകളെ കുറിച്ചും ഈ പ്രബന്ധത്തിൽ പറയുന്നുണ്ട്. റിങ്‌വുഡൈറ്റ് വെള്ളം വലിച്ചെടുക്കുന്ന ഒരു സ്പോഞ്ച് പോലെയാണ്. ഹൈഡ്രജനെ ആകർഷിക്കാനും വെള്ളം തടഞ്ഞുനിർത്താനും കഴിയുന്ന ക്രിസ്റ്റൽ ഘടനയാണ് റിംഗ്‍വുഡൈറ്റിന്‍റേതെന്ന് ഗവേഷക സംഘത്തിലെ ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്സെൻ പറഞ്ഞു

ഭൂമിയിലെ മുഴുവൻ ജലചക്രത്തിൻ്റെയും തെളിവുകളിലേക്ക് ഈ കണ്ടെത്തൽ നയിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ഭൂമിയുടെ ആഴങ്ങളിലെ ജലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. ഭൂമിയുടെ 410 കിലോമീറ്റർ മുതൽ 660 കിലോമീറ്റർ വരെ ആഴത്തിൽ ജല സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 2000 ഭൂകമ്പമാപിനികൾ ഉപയോഗിച്ച് ജേക്കബ്സൻ്റെ സംഘം 500ലധികം ഭൂകമ്പങ്ങളുടെ തരംഗങ്ങൾ വിശകലനം ചെയ്തു. ഈ തരംഗങ്ങൾ ഭൂമിയുടെ അന്തർഭാഗത്ത് സഞ്ചരിക്കുകയും കാമ്പിലെത്തുകയും ചെയ്തു. ആഴങ്ങളിൽ തരംഗ വേഗത അളന്നാണ് വെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. 

വീട് പൂട്ടി യാത്ര പോകുമ്പോൾ അറിയിക്കണമെന്ന് കേരള പോലീസ്.

വേനലവധിക്കാല​മാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയം. ഈ വേളയിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. വീട് പൂട്ട് ​േ​പാകുന്നവർ വിവരം അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. അറിയിച്ചാൽ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുൾപ്പെടെ വർധിച്ച സാഹചര്യത്തിലാണ്​ പൊലീസി​െൻറ നടപടി. കേരള പൊലീസി​െൻറ ഫേസ് ബുക്ക് പേജിലൂടെയാണ് നിർദേശം നൽകിയിരിക്കുന്നത്.

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്. 

Vulkan Las Vegas Betrug, Abzocke Und Seriös: Anbieter Internet Marketing Test!: Www Schmu Org

🔸 Aktivieren Sie zahlreichen Code FRAME mit online online casino über 1 pound einsatz Ihrem Profil,…

Vulcan Vegas Bestes Сasino Mit Bonus Requirements Für Bestehende Kunden, Attraktiven Willkommensbonus, Promotional Codes Für Freispiele

Live Roulette, Live Blackjack und Live life Baccarat führen perish Spielliste an. Die üblichen Live-Poker Versionen,…

വീട് പൂട്ടി യാത്ര പോകുമ്പോൾ അറിയിക്കണമെന്ന് കേരള പോലീസ് .

വേനലവധിക്കാലമാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയം. ഈ വേളയിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. വീട് പൂട്ട് േപാകുന്നവർ വിവരം അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. അറിയിച്ചാൽ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുൾപ്പെടെ വർധിച്ച സാഹചര്യത്തിലാണ് പൊലീസിെൻറ നടപടി. കേരള പൊലീസിെൻറ ഫേസ് ബുക്ക് പേജിലൂടെയാണ് നിർദേശം നൽകിയിരിക്കുന്നത്.

  വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്. 

വിചാരിച്ച ആൾ സ്റ്റാറ്റസ് കണ്ടില്ലല്ലേ…? വിഷമിക്കണ്ടട്ടോ : വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ഉടനെ എത്തും.

ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തമായ ഫീച്ചറുകൾ അടുത്തിടെ അവതരിപ്പിച്ച് കൂടുതൽ ജനകീയമാകുകയാണ് വാട്സ്ആപ്പ് . ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

സ്റ്റാറ്റസിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യുന്ന ഫീച്ചറാണ് പുതിയ അപ്ഡേറ്റിൽ കൊണ്ടുവരുന്നത്. ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. സ്റ്റാറ്റസിൽ ഉപയോക്തക്കളെ സ്വകാര്യമായി മെൻഷൻ ചെയ്യുന്ന ഫീച്ചറാണ് ഇത്. നിങ്ങൾ മെൻഷൻ ചെയുന്ന വ്യക്തിക്ക് സ്റ്റാറ്റസ് സംബന്ധിച്ച് അറിയിപ്പ് എത്തും. സ്റ്റാറ്റസിൽ ആരെയാണോ മെൻഷൻ ചെയ്യുന്നത് ആ വ്യക്തിക്ക് മാത്രമെ ഇക്കാര്യം അറിയാൻ കഴിയുകയുള്ളു എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

മറ്റ് ഉപയോക്താക്കൾ ഇത് കാണാതിരിക്കാൻ സ്വകാര്യതയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുകയാണ് ഈ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഈ ഫീച്ചർ നിരവധി പേർക്ക് ഉപകാരപ്രദമാകും എന്നാണ് റിപ്പോർട്ട്.

മലബാർ സൈനിക് അക്കാദമിയുടെ സൗജന്യ റിക്രൂട്ട്മെന്റ്……

മലബാർ സൈനിക് അക്കാദമിയുടെ സൗജന്യ റിക്രൂട്ട്മെന്റ് ഏപ്രിൽ നാലിന് നളന്ദാ ഓഡിറ്റോറിയത്തിൽ നടക്കും. ആർമി, നേവി, എയർഫോഴ്സ്, മിലിറ്ററി ഫോഴ്സ്, മിലിറ്ററി നഴ്‌സിങ്‌, സ്റ്റേറ്റ് ഫോഴ്സ് എന്നീ സൈനികമേഖലകളിൽ ജോലി നേടുന്നതിനുള്ളതാണ് സൗജന്യ റിക്രൂട്ട്മെന്റ്. സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സെലക്‌ഷനും സംഘടിപ്പിക്കും.

ക്യാമ്പിൽ പങ്കെടുക്കാനുള്ള പ്രായപരിധി 15-നും 23-നും ഇടയിലാണ്. സൗജന്യ രജിസ്ട്രേഷന് താത്പര്യമുള്ളവർ 9778800944, 9778800945 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Finest Aviator App to Play for Real Cash and Free Demo on Android & iOS in India

Aviator Game Popularity in India The Aviator game has quickly become a favorite among Indian players…

Verified by MonsterInsights