ഇന്ന് ലോകപരിസ്ഥിതിദിനം

ശ്രീനാരായണ ഗുരുദേവന്റെ അവതാരം കൊണ്ട് പുണ്യം നിറഞ്ഞ ചെമ്പഴന്തി വയൽവാരം വീടിന് സമീപം നിലകൊള്ളുന്ന മുത്തശ്ശിപ്ലാവിന് പങ്കുവയ്ക്കാൻ കഥകളേറെയാണ്.പ്രായം മുന്നൂറിനുമേൽ.അഞ്ഞൂറ് വരെയെന്ന് അവകാശപ്പെടുന്നവരുമുണ്ട്.

ഗുരുകുലത്തിലെത്തുന്ന ഏതൊരാളും ഈ മുത്തശ്ശി പ്ലാവിന്റെ ചാരത്തുവന്ന് കൗതുകപൂർവ്വം വീക്ഷിക്കും.ചിലർ ഇവിടെ നിന്ന് ഗുരുദേവസ്മരണ അയവിറക്കിയുമാണ് മടക്കം.ഗുരുദേവന് ഫലവൃക്ഷങ്ങൾ ഏറെ പ്രിയമുള്ളവയായിരുന്നു.സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വച്ചു പിടിപ്പിക്കണം തണലുമായി പഴവുമായി’ എന്ന ഗുരുവാണി ഇപ്പോഴും ഭക്തമനസ്സുകളിൽ കുടികൊള്ളുന്നു.പ്രായത്തിന്റേതായ അവശതകൾ ഏറെയുള്ളതിനാൽ കാതൽ കുറേയേറെ നശിച്ചിട്ടുണ്ട്

ഒരാൾക്ക് കയറാവുന്ന വിധം ഉൾക്കാമ്പ് ദ്രവിച്ചിട്ടുണ്ട്.കുറേ ശാഖകൾ ഉണങ്ങിയിട്ടുമുണ്ട്
എങ്കിലും ആരോഗ്യത്തോടെയുള്ള ശാഖകളുള്ളതിൽ നിറയെ ഇലകളുമുണ്ട്

മുത്തശ്ശി പ്ലാവിന് പ്രത്യേകമായ സംരക്ഷണവും നൽകുന്നുണ്ട്.
ചുറ്റും തറകെട്ടി വിവിധ വർണ്ണ പൂച്ചെടികൾ വച്ചത് മാറ്റ് വർദ്ധിപ്പിക്കുന്നു.
ഗുരുകുലത്തിന്റെ പ്രധാന കവാടം കടന്നു മുന്നോട്ട് വരുമ്പോൾ വലത് ഭാഗത്തായാണ് പ്ലാവ് .ചെമ്പഴന്തിയെപ്പറ്റി ചിന്തിക്കുന്നവരുടെ മനസ്സിലേക്ക് കടന്നുവരുന്ന മണയ്ക്കൽ ക്ഷേത്രം ഒരുകാലത്ത് ആദിവാസി കുടുംബക്കാരുടെ ആരാധനാകേന്ദ്രം കൂടിയായിരുന്നു.അവർ ചിലപ്പോഴൊക്കെ ഇവിടെയെത്തി പ്രാർത്ഥിച്ച് ആരാധന നടത്തിപ്പോകാറുണ്ട്.

 

ശിവഗിരിയിലും കുന്നുംപാറ ക്ഷേത്രത്തിലും അരുവിപ്പുറം മഠത്തിലും ശിവഗിരി തീർത്ഥാടനകാലത്തും അല്ലാത്തപ്പോഴും വന്നുപോകുന്ന ഭക്തരിൽ നല്ലപങ്കും ഗുരുദേവ അവതാര ഗൃഹത്തിലെത്തി പ്രാർത്ഥിച്ചേ തിരികെപ്പോവുകയുള്ളൂ.അതുപോലെ ഗുരുദേവജയന്തിക്കും ചെമ്പഴന്തി ഗുരുകുലം കൺവെൻഷൻ കാലത്തും ഭക്തർ മുത്തശ്ശിപ്ലാവിന് ചുറ്റും കൂടുന്നുണ്ടെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

 

 

ജാഗ്രത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം.

 പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് ( സംവിധാനം) ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശിച്ചു.

ഡെസ്‌ക് ടോപ്പിനായുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനിലാണ് നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്. ഈ സുരക്ഷാ പഴുത് അവസരമാക്കി ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ആക്സസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതില്‍ പാസ്വേഡുകളും ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് നിരവധി വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടാം. ഇത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കീബോര്‍ഡില്‍ പരിധിക്ക് പുറത്തുള്ള മെമ്മറി ആക്‌സസ് അടക്കം വിവിധ കാരണങ്ങളാലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദര്‍ശിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിച്ച് ഈ സുരക്ഷാ വീഴ്ച മുതലാക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിന്‍ഡോസിന്റെയും മാക്കിന്റെയും 125.0.6422.141/.142ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ലിനക്‌സിന്റെ 125.0.6422.141-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിലും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു.

ഓര്‍മ്മക്കുറവും ശ്രദ്ധക്കുറവും സ്ഥിരമെങ്കില്‍ ഈ വിറ്റാമിന്റെ കുറവാണ്.

സാധാരണയായി നിങ്ങളില്‍ ഓര്‍മ്മക്കുറവും ശ്രദ്ധക്കുറവും ഏകാഗ്രതയില്ലായ്മയും ഉണ്ടെങ്കില്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വിറ്റാമിന്‍ ബി 12-ന്റെ കുറവാണ് പലപ്പോഴും ഇതിനെല്ലാം കാരണം. ഹൈപ്പര്‍തൈറോയ്ഡിസം ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ അതുകൊണ്ട് തന്നെ വളരെ കൂടുതലാണ്. ഫ്രോണ്ടിയേഴ്സ് ഇന്‍ എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനമനുസരിച്ചാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയുണ്ടാവുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.മെമ്മറി പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ബി 12 കുറവ്, ഹൈപ്പര്‍തൈറോയിഡിസവും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പലപ്പോഴും പ്രായവുമായി ബന്ധപ്പെട്ടതായിരിക്കുന്നതിനും ഉള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. വൈറ്റമിന്‍ ബി 12 ന്റെ കുറവ് വരുന്നതിന്റെ ഫലമായി പലപ്പോഴും ഹൈപ്പോതൈറോയിഡിസം പോലുള്ള അവസ്ഥകളും ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും വൈജ്ഞാനികമായുണ്ടാവുന്ന വൈകല്യങ്ങള്‍ക്ക് പോലും കാരണമാകും എന്നാണ് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോക്ടര്‍ സുധീര്‍ കുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത്.

 

തൈര് തൈര് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് വിറ്റാമിന്‍ ബി 12-ന്റെ മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു കപ്പ് െൈതരില്‍ ഏകദേശം 28% വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. തൈരിലെ വിറ്റാമിന്‍ ബി 12 ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ദിനവും അല്‍പം തൈര് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പാലും മറ്റ് പാലുല്‍പ്പന്നങ്ങളും പാലില്‍ വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല പാല്‍ പോലെ തന്നെ പാല്‍-ഉല്‍പ്പന്നങ്ങളായ ചീസ്, പനീര്‍ എന്നിവയും വിറ്റാമിന്‍ ബി 12-ന്റെ കലവറയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാലും പാലുല്‍പ്പന്നങ്ങളും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആമാശയത്തില്‍ വളരെ പെട്ടെന്ന് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു പാലും പാലുല്‍പ്പന്നങ്ങളും.

ധാന്യങ്ങള്‍:ആരോഗ്യത്തിന്റെ കാര്യത്തില്‍ ധാന്യങ്ങള്‍ എപ്പോഴും വളരെയധികം സഹായിക്കുന്നതാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ ബി 12 ലഭിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ചതാണ് ധാന്യങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ധാന്യങ്ങളില്‍ വൈറ്റമിന്‍ ബി 12, ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കഴിക്കുന്നവര്‍ക്ക യാതൊരു വിധത്തിലുള്ള രോഗാവസ്ഥകും ബാധിക്കുകയില്ല എന്നതാണ് സത്യം. മുട്ട :മുട്ട സ്ഥിരമായി കഴിക്കുന്നവരില്‍ എന്തുകൊണ്ടും വിറ്റാമിന്‍ ബി 12. ഇതിലുള്ള വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ബി 12 ന്റെ അളവ് മുട്ടയുടെ മഞ്ഞക്കുണ്ടെന്നത് മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ദിവസവും അല്‍പം മുട്ട കഴിക്കുന്നത് വഴി അത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും അതുപോലെ തന്നെ വിറ്റാമിന്‍ ബി 12 കുറവിനെ പരിഹരിക്കുകയും ചെയ്യുന്നു.

 

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. അതേസമയം
അതേസമയം നരേന്ദ്രമോദി സർക്കാർ വീണ്ടും വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം നൽകിയിരുന്നെങ്കിലും ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ കുത്തനെ ഇടിച്ചു. ഇതാണ് പ്രാദേശിക സ്വർണ വില കുറയാൻ കാരണമായത്

രാജ്യാന്തര വിപണിയിൽ ഫെഡറൽ റിസർവിൻ്റെ നിരക്ക് കുറയ്ക്കൽ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നത് വരുംദിവസങ്ങളിൽ സ്വർണ വില വർദ്ധിക്കാൻ ഇടയാക്കിയേക്കാം. സംസ്ഥാനത്തെ വെള്ളിവിലയിലും കുറവുണ്ട് ഗ്രാമിന് രണ്ട് രൂപ കുറഞ്ഞു 96 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്

7 പേര്‍ക്ക് സുഖയാത്ര, അഡാര്‍ സേഫ്റ്റിയുള്ള എസ്‌യുവി 1.5 ലക്ഷം രൂപ കുറവില്‍ വിറ്റഴിച്ച് മഹീന്ദ്ര.

ഇന്ത്യന്‍ കാര്‍ വിപണിയിലെ ജനപ്രിയ മോഡലായിരുന്ന XUV500-യുടെ പിന്‍ഗാമിയായി എത്തിയ മോഡലായിരുന്നു മഹീന്ദ്ര XUV700. ട്രെന്‍ഡിംഗ് ഫീച്ചറുകളും മികച്ച യാത്രസുഖത്തിനും പേരുകേട്ട ഈ എസ്‌യുവി ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കാര്‍ മോഡലുകളില്‍ ഒന്നാണ് ADAS ഫീച്ചര്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗാക്കിയ ഈ എസ്‌യുവി വാങ്ങാന്‍ ഒരു സമയത്ത് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായിരുന്നു. പുതുവര്‍ഷം ആരംഭിച്ച് ആറ് മാസത്തിന് ശേഷവും മഹീന്ദ്രയ്ക്ക് MY2023 സ്‌റ്റോക്കുകള്‍ ഇനിയും വിറ്റുതീര്‍ക്കാനുണ്ട്. നിങ്ങള്‍ ഓഫറില്‍ പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ മഹീന്ദ്ര XUV700 ഇപ്പോള്‍ മികച്ച ഡീലില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

മഹീന്ദ്ര ഇപ്പോള്‍ തങ്ങളുടെ യാര്‍ഡില്‍ അവശേഷിക്കുന്ന MY23 സ്റ്റോക്കിന് വന്‍ കിഴിവുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 2023-ല്‍ XUV700 എസ്‌യുവിക്ക് പുറമേ 2023-ല്‍ നിര്‍മ്മിച്ച XUV400 ഇവി, സ്‌കോര്‍പിയോ N തുടങ്ങിയ മോഡലുകള്‍ക്കും ഈ മാസം ലക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് മഹീന്ദ്ര. MY2023 മഹീന്ദ്ര XUV700 എസ്‌യുവി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എത്ര രൂപ ലാഭിക്കാം എന്ന് പറഞ്ഞുതരാം.


മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയായ XUV700-ക്ക് മെയ് മാസത്തില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന അതേ കിഴിവുകള്‍ ലഭിക്കുന്നു. XUV700-ന്റെ എല്ലാ വേരിയന്റുകള്‍ക്കും 1.5 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഡീസല്‍-എംടി, ഡീസല്‍-എടി, പെട്രോള്‍-എംടി രൂപത്തിലുള്ള AX5 7-സീറ്റര്‍ വേരിയന്റിന് 1.3 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്. കിഴിവുകള്‍ ഓരോ നഗരത്തിനും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം ഓര്‍മിപ്പിക്കട്ടെ. അതുകൊണ്ട് XUV700 എസ്‌യുവിയുടെ കൃത്യമായ ഡിസ്‌കൗണ്ട് കണക്കുകള്‍ അറിയാന്‍ നിങ്ങളുടെ തൊട്ടടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. മഹീന്ദ്ര XUV700-ന്റെ വില 13.99 ലക്ഷം മുതല്‍ 27.14 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. തുടക്കത്തില്‍ പറഞ്ഞത് പോലെ 12 മാസത്തിലധികം നീണ്ടുനിന്നിരുന്ന എസ്യുവിയുടെ കാത്തിരിപ്പ് കാലാവധി ഒരു പാദത്തില്‍ പകുതിയായി കുറയ്ക്കാന്‍ മഹീന്ദ്ര കഠിനമായി പരിശ്രമിച്ചിരുന്നു.

 

നെതർലൻഡ്‌സിനെ കാക്കുന്ന കടൽഭിത്തി; 1400 കിലോമീറ്റർ, പൊളിഞ്ഞാൽ രാജ്യം മുങ്ങും.

വളരെ പ്രശസ്തമായ രാജ്യമാണ് ഹോളണ്ട് എന്ന പേരിലും അറിയപ്പെടുന്ന നെതർലൻഡ്‌സ്. ഒരു കാലത്ത് ടോട്ടൽ ഫുട്‌ബോൾ എന്ന മനോഹരമായ ശൈലി ഫുട്‌ബോളിൽ കൊണ്ടുവന്ന അവരുടെ ഫുട്‌ബോൾ ടീം വളരെ പ്രശസ്തമാണ്. ഓറഞ്ച്.

നിറത്തിലുള്ള ജഴ്‌സിയണിഞ്ഞെത്തുന്ന നെതർലൻഡ്‌സ് ടീമിന് ഇന്നും ആരാധകർ ഏറെ. യൂറോപ്പിലെ മികച്ച സർവകലാശാലകളുള്ള നെതർലൻഡ്‌സ് ഒരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനുമാണ്. ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാംയൂറോപ്പിലെ പ്രമുഖ നഗരവും വലിയ വിനോദസഞ്ചാര കേന്ദ്രവുമാണ്.

 ചൈനീസ് വൻമതിലിനെപ്പറ്റി നാം കേട്ടിട്ടുണ്ട്. ചൈനയുടെ ഉത്തരഭാഗത്ത് വടക്കു നിന്നുള്ള ഗോത്രങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനായാണ് ഈ വൻമതിൽ സൃഷ്ടിച്ചത്. എന്നാൽ അന്നത്തെ ആക്രമണകാരികൾ ഇന്നില്ല, മാത്രമല്ല വന്മതിലിന് അപ്പുറമുള്ള ഭൂമിയും ചൈനയുടെ സ്വന്തമാണ് ഇന്ന്. അതിനാൽ തന്നെ ചൈനീസ് വന്മതിലിന്റെ കാലികമായ ഒരു പ്രസക്തി നഷ്ടപ്പെട്ടു. ഇന്നത് ഒരു വിനോദസഞ്ചാര ആകർഷണമെന്ന നിലയിൽ സ്ഥിതി ചെയ്യുന്നു. 

ഇതുമായി താരതമ്യപ്പെടുത്താവുന്ന ഒരു മതിൽ നെതർലൻഡ്‌സിനുമുണ്ട്. എന്നാൽ ചൈനയിലെ വന്മതിലിനെപ്പോലെയല്ല, ഇന്നും എന്നും അതു പ്രസക്തമാണ്. കാരണമെന്തെന്നാൽ ഈ മതിൽ കെട്ടിയിരിക്കുന്നത് കടലാക്രമണത്തിനെ പ്രതിരോധിക്കാനാണ്. ഈ കടൽഭിത്തിയില്ലെങ്കിൽ കടലാക്രമണമുണ്ടായാൽ നെതർലൻഡ്സിന്റെ 40 ശതമാനവും വെള്ളത്തിൽ മുങ്ങും.നെതർലൻഡ്സിന്റെ പകുതി കരഭാഗവും സമുദ്രനിരപ്പിൽ നിന്ന് കേവലം ഒരു മീറ്റർ പൊക്കത്തിലാണ്. എട്ടിലൊന്നു ഭാഗംകടൽനിരപ്പിൽനിന്നു താഴെയുമാണ്. നെതർലൻഡ്സിന്റെ ചരിത്രത്തിൽ ഒട്ടേറെ പ്രളയങ്ങളുണ്ടായിട്ടുണ്ട്. 1530ൽ ഇത്തരമൊരു പ്രളയത്തിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. തടയണകൾ, ഡാമുകൾ തുടങ്ങി ഒട്ടേറെ മാർഗങ്ങൾ ഈ ദുരവസ്ഥയിൽ നിന്നു രക്ഷനേടാനായി നെതർലൻഡ്സ് മുൻകാലങ്ങളിൽ പരീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ശാശ്വത പരിഹാരമേകിയില്ല.

1953ൽ നെതർലൻഡ്സിൽ ഒരു കടലാക്രമണം വലിയ പ്രളയത്തിനു കാരണമായി. തുടർന്നാണ് കടൽഭിത്തി നിർമിക്കാൻ നെതർലൻഡ്ആലോചിച്ചത്. പരിസ്ഥിതിക്കു പ്രശ്നമുണ്ടാക്കാത്ത നിലയിലാണ് ഇതിന്റെ നിർമാണം. മുങ്ങിത്താഴാതെ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഈ കടൽഭിത്തിയുടെ ഘടകങ്ങൾ. ഇതിനാൽ മീനുകളുടെയോ മറ്റു സമുദ്രജീവികളുടെയോസഞ്ചാരത്തിനു തടസ്സം വരുന്നില്ല. എന്നാൽ കടലാക്രമണം മൂലം പ്രളയം ഉണ്ടാകുന്ന ഘട്ടത്തിൽ കടൽഭിത്തിയുടെ ഘടകത്തിനുള്ളിലേക്ക് വെള്ളം കയറി അതു ഉറയ്ക്കുന്ന ഘടനയാകും. ഇതിനാൽ പ്രളയജലം കരംതൊടുകയുമില്ല.സമുദ്രാക്രമണ ഭീഷണിയുടെ സാധ്യത പതിന്മടങ്ങായി കുറയ്ക്കാൻ 250 കോടി ഡോളർ ചെലവിൽ നിർമിച്ച ഈ പാലത്തിനായിസമുദ്രപ്രളയത്തെ നേരിടാൻ ഇതല്ലാതെ നിരവധി മികച്ച മാർഗങ്ങൾ നെതർലൻഡ്സ് പ്രാവർത്തികമാക്കിയിട്ടുണ്ട്. പരിസ്ഥിതിയെ ഏറെ ദ്രോഹിക്കാത്ത ഈ മാർഗങ്ങൾ പ്രകൃതിയോട് സഹകരിച്ച് കൊണ്ട് തന്നെ അതിന്റെ ആക്രമണോത്സുകതയെ 

പ്രതിരോധിക്കാം എന്നതിനു തെളിവാണ്

ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുമോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍.

അംഗീകൃത ഡ്രൈവര്‍ ടെയ്‌നിംഗ് സെന്ററുകളെയും (എഡിടിവി) ഡ്രൈവിംഗ് സ്‌കൂളുകളെയും സംബന്ധിച്ചുള്ള നിലവിലുള്ള നിയമങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വ്യക്തമാക്കി. അപേക്ഷകര്‍ ഇനി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വിധേയരാകേണ്ടതില്ലെന്നും അംഗീകൃത സ്വകാര്യ ഡ്രൈംവിഗ് സ്‌കൂളുകളില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താമെന്നും നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിംഗ് സെന്ററുകളെ (ADTC) സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്ന 31B മുതല്‍ 31J വരെയുള്ള നിയമങ്ങള്‍ 1989-ലെ GSR 394(E) കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ റൂളുകളില്‍ (CMVR) ചേര്‍ത്തിട്ടുള്ളതാണ്. 01.07.2021 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിൽ 2024 ജൂൺ 1 മുതല്‍ മുതല്‍ ഒരു മാറ്റവും വരുത്തുന്നതുമല്ല,’’ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് പരീക്ഷ പാസായ ശേഷം, അപേക്ഷകര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും, ആര്‍ടിഒയില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകാതെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു.1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് (എംവി) നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലൈസന്‍സും നിയന്ത്രണവും നല്‍കുമെന്ന് മന്ത്രാലയം വ്യക്തത വരുത്തി. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള അധികാരം ലൈസന്‍സിംഗ് അതോറിറ്റിക്കായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്നാടിനും സമീപത്തായി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

11. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.


2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

സ്ഥിര നിക്ഷേപങ്ങൾക്ക് 9.5 ശതമാനംവരെ പലിശ നേടാനൊരു സുവർണാവസരം.

സ്ഥിര നിക്ഷേപങ്ങൾ ഒരാൾക്ക് ഉറപ്പുള്ള വരുമാനം നൽകുന്നവയാണ്. ഒറ്റത്തവണ നിക്ഷേപം നടത്തി പലിശയിനത്തിൽ സ്ഥിര വരുമാനം നേടാം. ഒരാൾക്ക് പ്രതിമാസ, ത്രൈമാസ, അർധ വാർഷിക അല്ലെങ്കിൽ വാർഷിക പലിശ നിരക്കിൽ നിക്ഷേപം തിരഞ്ഞെടുക്കാം. കാലാവധിക്ക് അനുസരിച്ച് നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരും. 1 വർഷം, 3 വർഷം, 5 വർഷം എന്നിവയാണ് നിക്ഷേപകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. സ്ഥിര നിക്ഷേപകരെ ആകർഷിക്കുന്നതിനായി പല ബാങ്കുകളും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി പല ബാങ്കുകളും പലിശ നിരക്കിൽ ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്താറുണ്ട്. സ്ഥിര നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്ക് ഓഫർ ചെയ്യുകയാണ് യൂണിറ്റി സ്മോൾ ഫിൻാൻസ് ബാങ്ക്. മറ്റു ബാങ്കുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പലിശയാണ് യൂണിറ്റി സ്മോൾ ഫിൻാൻസ് ബാങ്ക് വാഗ്‌ദാനം ചെയ്തിരിക്കുന്നത്.രണ്ടു കോടിക്കു താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. പുതിയ പലിശ നിരക്കുകൾ മേയ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

പുതുക്കിയ പലിശ നിരക്കുകൾ പ്രകാരം, സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 9 ശതമാനംവരെ പലിശ ലഭിക്കും. 7 മുതൽ 14 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനമാണ് പലിശ നിരക്ക്. 6 മാസം മുതൽ 201 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനവും 501 ദിവസം കാലാവധിയുള്ളവയ്ക്ക് 8.75 ശതമാനവും 701 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.95 ശതമാനവുമാണ് പലിശ നിരക്ക്. 1001 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനം നൽകുന്നതാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷംവരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 8 ശതമാനംവരെയാണ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. 7 മുതൽ 14 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനമാണ് പലിശ നിരക്ക്. 165 ദിവസം മുതൽ 6 മാസംവരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും ഒരു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 8.35 ശതമാനവുമാണ് പലിശ നിരക്ക്. 701 ദിവസം കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 8.95 ശതമാനം പലിശയും യൂണിറ്റി ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 1001 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനം നൽകുന്നതാണ് മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക്.  ഫിക്സഡ് ഡെപ്പോസിറ്റോ റിക്കറിങ് ഡെപ്പോസിറ്റോ കാലാവധി പൂർത്തിയാകും മുൻപേ പിൻവലിക്കുകയാണെങ്കിൽ, ഡെപ്പോസിറ്റിന്റെ കാലാവധിക്ക് ബാധകമായ നിരക്കിന് 1.00% പിഴ ചുമത്തും.

 

 

1win Exergue Côte D’ivoire: Opinion Créer Un Projet Et Vérifie

1win Exergue Côte D’ivoire: Opinion Créer Un Projet Et Vérifier 1win Ci En Côte D’ivoire ᐉ…

Verified by MonsterInsights