മുടിവളരാൻ റോസ് മേരി വാട്ടർ ഉപയോഗിക്കാറുണ്ടോ?

ഈയിടെയായി മിക്കയാളുകളും ‘റോസ് മേരി വാട്ടറി’ന്റെ പുറകെയാണ്. സമൂഹമാധ്യമങ്ങൾ തുറന്നാൽ ഇതിന്റെ പരസ്യങ്ങളും കാണാം. റോസ് മേരി വാട്ടർ യഥാർത്ഥത്തിൽ നല്ലതാണോ..? സംശയമുള്ളവർ ഇതൊന്ന് ശ്രദ്ധിക്കൂ.. 

ഭക്ഷണത്തിനും ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധ സസ്യമാണ് റോസ്മേരി. വിട്ടുമാറാത്ത ഉത്കണ്ഠയോ സ്ട്രെസ് ഹോർമോൺ അസന്തുലിതാവസ്ഥയോ ഉള്ളവർക്ക് ഇത് പ്രയോജനകരമാകുന്ന സ്ട്രെസ് റിലീവിംഗ് ഗുണങ്ങളുണ്ടെന്നും അറിയപ്പെടുന്നു. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല, രോമകൂപങ്ങളിലേക്കുള്ള രക്ത വിതരണം ഉത്തേജിപ്പിക്കാനും മുടി ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതും താരൻ നിയന്ത്രണവിധേയമാക്കുന്നതും പോലുള്ള മറ്റ് മുടി പ്രശ്നങ്ങൾക്ക് ഇത് സഹായിക്കും.

 

രക്ത വിതരണത്തിൻ്റെ അഭാവം മുടി കൊഴിയുന്നതിനും മുടി വളർച്ചാ ചക്രത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. റോസ്മേരി രക്തചംക്രമണവും നാഡീവളർച്ചയും മെച്ചപ്പെടുത്തുന്നു. റോസ്മേരിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.മുടിയിൽ തേയ്ക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഉപയോഗിക്കാവുന്നതാണ്. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.റോസ്മേരി ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകൾക്കൊപ്പം ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം. മുടിയില്‍ എണ്ണ തീരെ പുരട്ടാത്തവരുണ്ട്. ഇവര്‍ക്ക് റോസ്‌മേരി ചെടി വച്ച് ഹെയര്‍ സ്പ്രേ ഉണ്ടാക്കാം. ഒരു കപ്പ് വെള്ളം നല്ലത്‌പോലെ തിളപ്പിച്ച് ഇതില്‍ അല്‍പം റോസ്‌മേരി ഇലകളും അല്‍പം പുതിനയിലയും ഇട്ട് 5 മിനിറ്റ് നേരം നല്ലതുപോലെ തിളപ്പിയ്ക്കാം. ഇത് പീന്നീട് വാങ്ങി വച്ച് അരിച്ച് കുപ്പിയിലാക്കി തണുക്കുമ്പോള്‍ സ്പ്രേ ചെയ്യാവുന്നതാണ്. ഇത് കുളിയ്ക്കുന്നതിന് മുന്‍പോ ഇതിന് ശേഷമോ ചെയ്യാവുന്നതാണ്. റോസ്‌മേരി ഗുണം മുടിയ്ക്ക് ലഭിയ്ക്കാന്‍ എണ്ണയല്ലാതെയുളള വഴിയാണ് ഇത്

സ്‌തനാർബുദം വീണ്ടും വരുമോ എന്നറിയാൻ രക്തപരിശോധന.

സ്‌തനാർബുദം വീണ്ടും വരുമോ എന്നറിയാൻ സഹായിക്കുന്ന പുതിയ അൾട്രാ സെൻസിറ്റീവ് രക്തപരിശോധന ടെസ്റ്റ് വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകർ. ട്യൂമറിൻ്റെ ഡിഎൻഎയിലൂടെയാണ് ഈ പരിശോധന നടത്തുന്നത്.  ഏത് രോഗികളാണ് ക്യാൻസർ ഉണ്ടാകുമെന്ന് നേരത്തെ കണ്ടെത്തുന്നതിനും ഈ ടെസ്റ്റ് സഹായകമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 15 മാസം മുമ്പ് രക്തപരിശോധനയിൽ ക്യാൻസർ കണ്ടെത്തിയതായി ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി കോൺഫറൻസിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

‘ സ്തനാർബുദ കോശങ്ങൾ ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സകൾക്കും ശേഷവും ശരീരത്തിൽ നിലനിൽക്കും. എന്നാൽ ഈ കോശങ്ങളിൽ വളരെ കുറച്ച് മാത്രമേ ഉള്ളൂ. അവ ഫോളോ-അപ്പ് സ്കാനുകളിൽ കണ്ടെത്താനാകുന്നില്ല. എന്നിരുന്നാലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിരവധി വർഷങ്ങൾക്ക് ശേഷം രോഗികൾ വീണ്ടും രോഗാവസ്ഥയിലേക്ക് നയിക്കും…’ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ റിസർച്ച് നിന്നുള്ള പ്രമുഖ ഗവേഷകനായ ഡോ ഐസക് ഗാർസിയ-മുറില്ലസ് പറഞ്ഞു.

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരു വർഷത്തിനുള്ളിൽ സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തുന്നത് ‌പ്രധാനപ്പെട്ട കാര്യമാണെന്ന് ​പഠനത്തിൽ പറയുന്നു. ഗവേഷണം പ്രാരംഭ ഘട്ടത്തിലാണ്. സ്തനാർബുദം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും ഭേദമാക്കാനും ഈ ടെസ്റ്റ് സഹായകമാണെന്നാണ് കരുതുന്നതെന്ന് ​ഗവേഷകർ പറയുന്നു.

അസാധാരണമായ സ്തനകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും മുഴകൾ രൂപപ്പെടുകയും ചെയ്യുന്ന ക്യാൻസറാണ് സ്തനാർബുദം. ശ്രദ്ധിച്ചില്ലെങ്കിൽ, മുഴ ശരീരത്തിൽ വ്യാപിക്കാം. മാമോഗ്രാമിന് സ്തനാർബുദം നേരത്തേ കണ്ടെത്താനാകും. സ്തനത്തിൽ വേദന അനുഭവപ്പെടുക, മുലക്കണ്ണ് വേദന, മുലക്കണ്ണിൽ നിന്ന് ഡിസ്ചാർജും നിറവ്യത്യാസവുമെല്ലാം ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ. രോ​ഗം തടയുന്നതിന് നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് പ്രധാനം.

സ്വര്‍ണവില ഇടിഞ്ഞു താഴുന്നു; ഒരു മാസം മുമ്പുള്ള വിലയിലേക്ക് എത്തി… അറിയാം പുതിയ പവന്‍ നിരക്ക്.

കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില ഇടിയുന്നു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കൊതിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. വില കുറയുന്ന വേളയില്‍ സ്വര്‍ണം വാങ്ങുന്ന പ്രവണത വര്‍ധിക്കുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. അതേസമയം, വിലയില്‍ ഇനിയും കുറവ് വരട്ടെ എന്ന് കാത്തിരിക്കരുത്.

മെയ് മാസത്തില്‍ പവന് 55120 രൂപ വരെ വില ഉയര്‍ന്നിരുന്നു. പിന്നീടാണ് താഴാന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില തുടര്‍ച്ചയായി ഇടിയുകയാണ്. ഇന്ത്യയില്‍ ഓഹരി വിപണിയില്‍ വലിയ ഉണര്‍വാണ് ഇന്ന് കാണുന്നത്. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ഡോളറില്‍ ഇടിവുണ്ടാകുകയാണ്. എണ്ണവില നേരിയ തോതില്‍ കയറുന്നുണ്ട്. അറിയാം ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച്..

നിക്ഷേപം 100 രൂപ മുതൽ, 8.2 ശതമാനം വരെ പലിശ നേടാം, സമ്പാദ്യം തുടങ്ങാൻ 10 വഴികൾ ഇതാണ്.

നിരവധി പുഴകൾ ചേർന്ന് മഹാസമുദ്രമാകുന്നത് പോലെയാണ് സമ്പാദ്യവും. ചെറിയ ചെറിയ തുകകൾ ചേർത്ത് വച്ചാൽ ഉയർന്ന തുക സ്വരൂപിക്കാൻ സാധിക്കും. എന്നാൽ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ മാത്രം ആർക്കും കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത. നിക്ഷേപം എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ആദ്യമെത്തുക ബാങ്ക് സ്ഥിര നിക്ഷേപമാണ്. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപം മാത്രമല്ല. നിരവധി ചെറുകിട നിക്ഷേപ പദ്ധതികളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഈ പദ്ധതികൾ പ്രതിവർഷം 4 മുതൽ 8.2 ശതമാനം വരെ റിട്ടേൺ നൽകുന്നു. മാത്രമല്ല ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവ് ക്ലെയിം ചെയ്യാൻ നിക്ഷേപകരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള 10 ചെറുകിട നിക്ഷേപ പദ്ധതികളെ നമുക്ക് വിശദമായി പരിശോധിക്കാം.



1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള മിനിമം ബാലൻസ് 500 രൂപയാണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 4 ശതമാനമാണ് പലിശ നിരക്ക്

2. ടൈം ഡെപ്പോസിറ്റ് (1, 2, 3, 5 വർഷം) ഒരു പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ് അക്കൗണ്ടിലെ മിനിമം ബാലൻസ് 1,000 രൂപ ആണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 1 വർഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.9 ശതമാനമാണ് പലിശ. 7 ശതമാനമാണ് 2 വർഷ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ. കാലാവധി മൂന്ന് വർഷമാണെങ്കിൽ 7.10 ശതമാനം പലിശ ലഭിക്കും. 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ. അതോടൊപ്പം ആദായനികുതി നിയമത്തിലെ സെക്ഷൻ 80C യുടെ ആനുകൂല്യത്തിന് യോഗ്യമാണ്.

3. അഞ്ച് വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം മാസത്തില്‍ 100 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. പലിശ നിരക്ക് ത്രൈമാസത്തിൽ അവലോകനം ചെയ്ത് പരിഷ്കരിക്കുന്നതാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെയും രീതി. നിലവിൽ 6.70 ശതമാനം പലിശയാണ് നൽകുന്നത്

4. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 60 വയസിനോ അതിനു മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്കും 55 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ള ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തികള്‍ക്കും അക്കൗണ്ട് തുടങ്ങാം. ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 8.2 ശതമാനമാണ് നിലവില്‍ ലഭിക്കുന്ന പലിശ. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിയുടെ ആനുകൂല്യത്തിന് നിക്ഷേപം യോഗ്യമാണ്.


 

5. പ്രതിമാസ വരുമാന അക്കൗണ്ട് പ്രതിമാസ വരുമാന അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപം 1,000 രൂപയാണ്. അതേസമയം പരമാവധി നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിൽ 9 ലക്ഷവും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷവുമാണ്. 7.4 ശതമാനമാണ് പലിശ നിരക്ക്.

6. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് എൻഎസ്‌സിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1,000 ആണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 7.7 ശതമാനമാണ് പലിശ നിരക്ക്. 7. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 500 ആണ്. പരമാവധി തുക 1.5 ലക്ഷം ആണ്. 7.1 ശതമാനമാണ് പലിശ നിരക്ക്.

7. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 500 ആണ്. പരമാവധി തുക 1.5 ലക്ഷം ആണ്. 7.1 ശതമാനമാണ് പലിശ നിരക്ക്.

8. കിസാൻ വികാസ് പത്ര (കെവിപി) നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപ. പരമാവധി പരിധിയില്ല. 7.5 ശതമാനമാണ് പലിശ നിരക്ക്. 9. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 ആണ്. കൂടാതെ 100 ഗുണിതങ്ങളിൽ നിക്ഷേപിക്കണം. 7.5 ശതമാനമാണ് പലിശ നിരക്ക്. 10. സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 250 രൂപയാണ്. 8.2 ശതമാനമാണ് പലിശ നിരക്ക്.


യൂണിഫോം ജോലി സ്വപ്‌നം കാണുന്നവരാണോ? യു.പി.എസ്.സി സി.ഡി.എസ് II റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്; ജൂണ്‍ നാലിനകം അപേക്ഷിക്കണം.

ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷക്കുള്ള അപേക്ഷ വിളിച്ചിട്ടുണ്ട്. കേരളത്തിലെ  ഏഴിമല നേവല്‍ അക്കാദമിയിലിലേക്കും റിക്രൂട്ട്‌മെന്റ് നടക്കും. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 4 വരെ അപേക്ഷ നല്‍കാം. 

തസ്തിക &  ഒഴിവ്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാം. കേന്ദ്ര പ്രതിരോധ സര്‍വീസുകളിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണിത്.

ആകെ  ഒഴിവുകള്‍ 339.

 

ഇന്ത്യയിലെ വിവിധ അക്കാദമികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള  ഒഴിവുകള്‍ ഇങ്ങനെ, 

 
.* ഇന്ത്യന്‍ മിലിട്ടറി അക്കാദമി ( ഡെറാഡൂണ്‍)
158 (ഡി.ഇ), കോഴ്‌സുകള്‍ ജനുവരിയില്‍ ആരംഭിക്കും. ആകെ ഒഴിവുകള്‍ 100 (13 എണ്ണം എന്‍.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റ് (ആര്‍മി വിങ്) വിദ്യാര്‍ഥികള്‍ക്ക്). 
.എയര്‍ഫോഴ്‌സ് അക്കാദമി (ഹൈദരാബാദ്)

പ്രീ ഫ്‌ളൈയിങ് പരിശീലന കോഴ്‌സ് 2025 ജനുവരിയില്‍ ആരംഭിക്കും. നമ്പര്‍ 217 എഫ് (പി) കോഴ്‌സ്. ആകെ 32 ഒഴിവുകള്‍ (എന്‍.സി.സി.സി സി സര്‍ട്ടിഫിക്കറ്റ് (എയര്‍ വിങ്) വിദ്യാര്‍ഥികള്‍ക്ക് 3 ഒഴിവുകള്‍). 

എക്‌സിക്യൂട്ടീവ് (ജനറല്‍ സര്‍വീസ്/ ഹൈഡ്രോ) 2025 ജനുവരിയില്‍ കോഴ്‌സുകള്‍ ആരംഭിക്കും. ആകെ 32 ഒഴിവുകള്‍ (എന്‍.സി.സി സ്‌പെഷ്യല്‍ എന്‍ട്രി വഴി 3 ). 

ഓഫീസര്‍ ട്രെയിനിങ് അക്കാദമി (ചെന്നൈ)

121ാമത് എസ്.എസ്.സി (പുരുഷന്‍)  (യു.പി.എസ്.സി) കമന്‍സിങ് കോഴ്‌സ് 2025 ഏപ്രില്‍ മാസത്തില്‍ തുടങ്ങു

ആകെ  ഒഴിവ് 276.

ഓഫീസര്‍ ട്രെയിനിങ് അക്കാദമി (ചെന്നൈ)

121ാമത് എസ്.എസ്.സി (സ്ത്രീ) (യു.പി.എസ്.സി) കോഴ്‌സ് 2025 ഏപ്രില്‍ മാസത്തില്‍ തുടങ്ങും. ആകെ  ഒഴിവുകള്‍ 19.

 പ്രായപരിധി
 
ഇന്ത്യന്‍ മിലിട്ടറി അക്കാദമി
 
2001 ജൂലൈ 2നും 2006 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. 
 
ഇന്ത്യന്‍ നേവല്‍ അക്കാദമി
 
2001 ജൂലൈ 2നും 2006 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. 
 
എയര്‍ഫോഴ്‌സ് അക്കാദമി
 
20 മുതല്‍ 24 വയസ് വരെ. (2025 ജൂലൈ 1 അടിസ്ഥാനമാക്കി). 
 
എസ്.എസ്.സി കോഴ്‌സ് പുരുഷന്‍ (ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി)
 
2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍. 
 
എസ്.എസ്.സി കോഴ്‌സ് സ്ത്രീ പുരുഷ ടെക്‌നിക്കല്‍ കോഴ്‌സ് (ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി)
 
2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍.”

വിദ്യാഭ്യാസ യോഗ്യത

– ഇന്ത്യന്‍ മിലിട്ടറി അക്കാദമി & ഓഫീസര്‍ ട്രെയിനിങ് അക്കാദമി

അംഗീകൃത സര്‍വകലാശാല ബിരുദം / തത്തുല്യം. 

– ഇന്ത്യന്‍ നേവല്‍ അക്കാദമി

അംഗീകൃത സര്‍വകലാശാല / സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം. 

– എയര്‍ഫോഴ്‌സ് അക്കാദമി

അംഗീകൃത സര്‍വകലാശാല ബിരുദം (പ്ലസ് ടുവില്‍ സയന്‍സ് സ്ട്രീം) അല്ലെങ്കില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. 

അപേക്ഷ ഫീസ്

200 രൂപ ഫീസടക്കണം. (എസ്.സി, എസ്.ടിക്കാര്‍ ഫീസടക്കേണ്ടതില്ല). 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജൂണ്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

യു.പി.എസ്.സി സി.ഡി.എസ് II റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്; ജൂണ്‍ നാലിനകം അപേക്ഷിക്കണം.


സ്ഥാപനത്തിന്റെ പേര് കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB)
ജോലിയുടെ സ്വഭാവം State Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം 207
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.8750 – Rs.69250/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 മേയ് 15
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂലൈ 2
ഒഫീഷ്യല്‍ വെബ്സൈറ്റ് https://keralacseb.kerala”

സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്

കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് (CSEB) ഇപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ പോസ്റ്റുകളില്‍ ആയി മൊത്തം 207 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂലൈ 2 വരെ അപേക്ഷിക്കാം.

ലുലു ഗ്രൂപ്പിന്റെ രണ്ട് വന്‍ പ്രോജക്ടുകള്‍, ഗുണം കര്‍ഷകര്‍ക്കും.

ഇന്ത്യയിലെ രണ്ട് പ്രമുഖ നഗരങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക് തുടങ്ങാന്‍ കരാറിലൊപ്പിട്ട് ലുലു ഗ്രൂപ്.ഉത്തര്‍പ്രദേശിലെ നോയിഡ, പഞ്ചാബിലെ അമൃത്‌സർ എന്നിവിടങ്ങളിലാകും ലുലുഗ്രൂപ്പിന്റെ പുതിയ പദ്ധതി നിലവില്വരിക.
ഉത്തര്‍പ്രദേശിലെ പദ്ധതിക്കായി 500 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ നിക്ഷേപിക്കുക. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഫുഡ് പാര്‍ക്കിനായി 20 ഏക്കര്‍ സ്ഥലം ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്അതോറിറ്റി കൈമാറി.

കര്‍ഷകര്‍ക്ക് ഗുണം ചെയ്യും

പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ശീതികരിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി. ഇതുവഴി 700 പേര്‍ക്ക് നേരിട്ടും 2,000 പേര്‍ക്ക് പരോക്ഷവുമായി ജോലി ലഭിക്കും.

കര്‍ഷകരെയും ഇടത്തരം സംരംഭ ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് അധിക വരുമാനം ലഭ്യമാക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍കൈയെടുത്താണ് ഈ പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കിയത്. എട്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നപ്രതീക്ഷയിലാണ് ലുലു ഗ്രൂപ്പ്.

അമൃത് സറിലും 20 ഏക്കറില്‍

പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്നാണ്.അമൃത്‌സറില്‍ 20 ഏക്കറില്‍ ഭക്ഷ്യസംസ്‌കരണ ഫാക്ടറി തുടങ്ങുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം വൈകാതെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം വ്യക്തമാക്കി.സംരംഭരണം, പ്രോസസിംഗ്, പാക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഫാക്ടറിയില്‍ ചെയ്ത് വിദേശത്തെയും ഇന്ത്യയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും കയറ്റിയയ്ക്കും. രണ്ട് പദ്ധതികളിലുമായ7,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

തിരഞ്ഞെടുപ്പ് ചൂട് മഴയ്ക്കറിയേണ്ടല്ലോ! ഇന്ന് ഇടിയും മഴയും ശക്തമാകും, നാല് ജില്ലകളിൽ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലുള്ളവർ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

 

കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്‌നാടിനും സമീപത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത വരും ദിവസങ്ങളിൽ വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

 

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (04-06-2024) രാത്രി 11.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

വോട്ടിങ് മെഷിനുകളിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് ആണ് വോട്ടിങ് മെഷിനുകളിലെ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള അവസരം ഉണ്ടാകുക.

ഇതിനായി സ്ഥാനാര്‍ഥികള്‍ നാല്പതിനായിരം രൂപയും ജിഎസ്ടിയും നല്‍കണം. 18 ശതമാനം ആണ് ജിഎസ്ടി തുക. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധനയ്ക്കാണ് ഈ തുക സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഈ തുക സ്ഥാനാര്‍ഥികള്‍ക്ക് മടക്കി നല്‍കും. വോട്ടിങ് മെഷിനില്‍ ക്രമക്കേട് ഉണ്ടെന്ന സംശയം ഉണ്ടെങ്കില്‍ ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളില്‍ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കണമെന്ന് രണ്ടും മൂന്നും സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം. അതായത് ജൂണ്‍ 10 വരെയാണ് പരിശോധന ആവശ്യപ്പെടാനുള്ള സമയപരിധി.

ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഓരോ നിയമസഭാമണ്ഡലത്തിലേയും അഞ്ച് ശതമാനം വോട്ടിങ് മെഷിനുകള്‍ പരിശോധിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം. സ്ഥാനാഥികളുടേയും വോട്ടിങ് മെഷിന്‍ നിര്‍മ്മാതാക്കളായ ഇസിഐഎല്‍, ബിഇഎല്‍എന്നീ സ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാ രുടെയും സാന്നിധ്യത്തിലാകും പരിശോധന നടക്കുന്നത്.

സ്ഥാനാര്‍ഥികള്‍ പരിശോധന ആവശ്യപ്പെട്ടുളള അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കാണ് നല്‍കേണ്ടത്. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഈ അപേക്ഷകള്‍ തുടര്‍ന്ന് ഇവിഎംനിര്‍മ്മാതാക്കള്‍ക്ക് കൈമാറും. ഒരു മാസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കണം എന്നാണ് മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്നത്.

പ്രത്യേകം സജ്ജീകരിച്ച മുറികളില്‍ ആണ് ഈ പരിശോധനകള്‍ നടത്തേണ്ടത്. സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ടിങ് മെഷിനുകള്‍ തുറക്കാനും സീല്‍ ചെയ്യാനും പാടുള്ളൂ. എല്ലാ നടപടിക്രമങ്ങളും വീഡിയോ ആയി ചിത്രീകരിക്കണം എന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

Verified by MonsterInsights