സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണ്ണം; കനത്ത സുരക്ഷ.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർണ്ണം. 20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും. കനത്ത സുരക്ഷാ വലയത്തിലാണ് സ്ട്രോങ്ങ് റൂമുകളെല്ലാം തയ്യാറാക്കിയിരിക്കുന്നത.നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണൽ. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും.

 ഒരോ ഹാളിലും പരമാവധി 14 മേശകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. രാവിലെ ആറുമണിയോട് കൂടി സ്ട്രോങ്ങ്‌ റൂമുകൾ തുറക്കും. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ എട്ടരക്ക് എണ്ണിത്തുടങ്ങും.

മണിക്കൂറുകൾക്കകം തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ലീഡ് നിലയും ട്രെൻഡും അപ്പപ്പോൾ അറിയാനാകും. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വിവിപാറ്റുകൾ കൂടി എണ്ണിത്തീർന്നതിനു ശേഷമായിരിക്കും അന്തിമഫല പ്രഖ്യാപനം നടത്തുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് മെഷീനിലെ വിവി പാറ്റുകളാണ് എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർക്ക് പല ഘട്ടങ്ങളിലായി പരിശീലനവും ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞു.

എൻജിനിയറിങ് പ്രവേശനപരീക്ഷ: പുതിയ സമയക്രമത്തിലുള്ള അഡ്മിറ്റ് കാർഡ് ഹാജരാക്കണം.

എൻജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് പുതുക്കിയ സമയക്രമം രേഖപ്പെടുത്തിയ അഡ്മിറ്റ് കാർഡ് ഹാജരാക്കണമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ബുധനാഴ്ചമുതൽ ഞായറാഴ്ചവരെയാണ് പരീക്ഷ.

ഉച്ചയ്ക്കു രണ്ടുമുതൽ അഞ്ചുവരെയാണ് എൻജിനിയറിങ് പരീക്ഷ. ഫാർമസി കോഴ്‌സിന്റെ മാത്രം പരീക്ഷ പത്തിന് മൂന്നരമുതൽ അഞ്ചുവരെ നടക്കും.

എൻജിനിയറിങ് പരീക്ഷയ്ക്ക് 11.30 മുതൽ ഒന്നരവരെയാണ് റിപ്പോർട്ടിങ് സമയം. ഫാർമസി പരീക്ഷയ്ക്ക് ഒന്നുമുതൽ മൂന്നുവരെയും. അഡ്മിറ്റ് കാർഡ് കൂടാതെ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, പ്ലസ്ടു പഠനം പൂർത്തിയാക്കിയ സ്ഥാപനമേധാവി നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽരേഖ പരീക്ഷയ്ക്കുവരുന്നവർ ഹാജരാക്കണം.

സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് ഒരു ജില്ലയിൽ മാത്രം മുന്നറിയിപ്പ്.

സംസ്ഥാനത്ത് ശക്തമായ തുടരുന്നു. ഇന്ന് ഒരു ജില്ലയിൽ മാത്രമാണ് മുന്നറിയിപ്പ് ഉള്ളത്. കണ്ണൂർ ജില്ലയിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിക്ക് പ്രഖ്യാപിച്ചത്) വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

തെക്ക് അതിനോട് ചേർന്ന മധ്യ കിഴക്കൻ  ബംഗാൾ ഉൾക്കടൽ, വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

 

കേരള തീരത്ത് ഇന്ന് (03-06-2024) രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ഇതിൻ്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത്  ഇന്ന് (03-06-2024) രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ഇതിൻ്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

വില 300 രൂപ മുതൽ, പൊതുമേഖലാ സ്ഥാപനം അടക്കം ഇന്ന് വാങ്ങേണ്ട 3 ഓഹരികൾ, നേട്ടം ഉറപ്പെന്ന് വിദഗ്ധർ.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേക്കെത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. വ്യക്തമായ ഭൂരിപക്ഷം പുതിയ സർക്കാറിനും ലഭിക്കും എന്ന വാർത്ത വിപണിയിലും പുതിയ കുതിപ്പിന് കാരണമാകുമെന്ന കാര്യം ഉറപ്പാണ്. നിഫ്റ്റി 23000-ന് മുകളിലേക്ക് കുതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. പുട്ട് റൈറ്റിംഗ് 22500 ആണ്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിഫ്റ്റി 22500 നും 23000 നും ഇടയിലായിരിക്കും. അതേ സമയം 22500-ന് താഴെയുള്ള ഇടിവ് 22000-ലേക്കുള്ള തിരുത്തലിന് കാരണമായേക്കാം.

ബാങ്ക് നിഫ്റ്റി ബാങ്ക്: നിഫ്റ്റി അതിൻ്റെ 21 ദിവസത്തെ ഇഎംഎയിൽ നിന്ന് കുത്തനെ വീണ്ടെടുക്കുകയും 49000 എന്ന റെസിസ്റ്റൻസ് ലെവലിനടുത്ത് ക്ലോസ് ചെയ്യുകയും ചെയ്തു. 48500-ൽ സ്ഥാപിച്ചിരിക്കുന്ന 21-ദിന ഇഎംഎ-യിൽ സ്റ്റോപ്പ് ലോസ് ഉള്ളപ്പോൾ ഒരു ബൈ-ഓൺ-ഡിപ്സ് തന്ത്രം ഉചിതമാണ്. 48500 ശക്തമായ പിന്തുണയും 49200 ആദ്യ പ്രതിരോധവുമാണ്. ബാങ്ക് നിഫ്റ്റി ഡെയ്‌ലി ചാർട്ടിൽ 49200 തകർത്താൽ അത് വൈകാതെ 50000ൽ എത്തിയേക്കും.

ഈ ആഴ്ച വാങ്ങാൻ വിദഗ്ധർ ശുപാർശ ചെയ്യുന്ന മൂന്ന് ഓഹരികൾ നമുക്ക് നോക്കാം.


1. ഭാരത് ഹെവി ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്: എൻഎസ്ഇയിൽ 299.60 രൂപ എന്നതാണ് നിലവിൽ ഭാരത് ഹെവി ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 51.20 ശതമാനമാണ് ഓഹരി 2024-ൽ ഇതുവരെ നേടിയ മുന്നേറ്റം.

പ്രതിദിന ചാർട്ടിൽ ഓഹരി ഒരു കൺസോളിഡേഷൻ ബ്രേക്ക്ഔട്ട് അനുഭവിച്ചിട്ടുണ്ട്. ഇത് ആക്കം കൂട്ടാൻ സാധ്യതയുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. കൂടാതെ, ബുള്ളിഷ് വികാരത്തെ സൂചിപ്പിക്കുന്ന 21 ദിന ഇഎംഎ എന്ന ക്രിട്ടിക്കൽ മൂവിംഗ് ആവറേജിന് മുകളിൽ ഇത് നിലവിൽ നിലകൊള്ളുന്നു. മാത്രമല്ല, ആപേക്ഷിക ശക്തി സൂചിക ഒരു ബുള്ളിഷ് ക്രോസ്ഓവറിലേക്ക് പ്രവേശിക്കുന്നതിൻ്റെ വക്കിലാണ്. ഇത് മുകളിലേക്ക് നീങ്ങുന്നതിനുള്ള കാഴ്ചപ്പാടിനെ കൂടുതൽ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

2. ഇർകോൺ ഇന്‍റർനാഷണൽ എൻഎസ്ഇയിൽ 271.95 എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 9 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 55.80 എന്നതാണ് 2024-ൽ ഓഹരി നേടിയ മുന്നേറ്റം.ഡെയ്‌ലി ചാർട്ടിലെ റാലിയെ തുടർന്ന് ഓഹരി ഏകീകരണത്തിന് വിധേയമായി. ഇത് വില സ്ഥിരതയുടെ കാലഘട്ടത്തെ സൂചിപ്പിക്കുന്നു. കൂടാതെ, മണിക്കൂർ ചാർട്ടിൽ, ആപേക്ഷിക ശക്തി സൂചിക ഒരു ബുള്ളിഷ് ക്രോസ്ഓവറിൽ പ്രവേശിച്ചു. ഇത് ഹ്രസ്വകാലത്തേക്ക് മുകളിലേക്ക് നീങ്ങാനുള്ള സാധ്യതയെ കൂടുതൽ പിന്തുണയ്ക്കുന്നു.
3. ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി എൻഎസ്ഇയിൽ 1,082 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 4 ശതമാനവും 2024-ൽ ഇതുവരെ 11.24 ശതമാനവും മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ടാർഗെറ്റ് വില: ₹ 1170 | സ്റ്റോപ്പ് ലോസ്: ₹ 1039 പ്രതിദിന ആപേക്ഷിക ശക്തി സൂചിക ഒരു ബുള്ളിഷ് ക്രോസ്ഓവർ കാണിക്കുന്നു. ഇത് വർദ്ധിച്ചുവരുന്ന ആവേഗവും കൂടുതൽ മുകളിലേക്ക് നീങ്ങാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു.



 

ഇന്ന് പ്രവേശനോത്സവം: നാളെ സ്കൂള്‍ അവധിയോ? വോട്ടെണ്ണല്‍ ദിനത്തില്‍ അവധി നല്‍കാറുണ്ടോ.

രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും.പ്രവേശനോത്സവത്തിനായി സ്കൂളുകള്‍ ഇന്നലെ തന്നെ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ നേരത്തെ തന്നെ വൃത്തിയാക്കിയിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പതിവ് പോലെ വിവിധ കലാപരിപാടികളാണ് എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ.

വിവിധ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങാന്‍ പോകുന്നത്. പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റമാണ് പ്രധാനപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച എസ് എസ് എല്‍ സി പരീക്ഷയിലെ മാറ്റവും ഈ വർഷം ഉണ്ടായേക്കാം.

നാളെ സ്കൂള്‍ അവധി ?

 

അതേസമയം തന്നെ, ലോക്സസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച സ്കൂള്‍ അവധിയെന്ന പ്രചരണവും ചില കോണുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ല. വോട്ടെണ്ണല്‍ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത തരത്തിലുള്ള ഏതെങ്കിലും അവധി പ്രഖ്യാപനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അത് അറിയിക്കും. നിലവില്‍ അത്തരത്തില്‍ ഒരു അവധി പ്രഖ്യാപനവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

നമ്മൾ കുട്ടികളോട് ചെയ്യുന്ന വലിയൊരു ദ്രോഹമുണ്ട്; കണ്ടുപഠിക്കേണ്ടത് മഹാരാഷ്ട്രയെ.

കോടതികളും കേന്ദ്രസർക്കാരും ഇടപെട്ടിട്ടും അമിതഭാരം ചുമന്നാണ് കേരളത്തിലെ കുട്ടികളുടെ സ്കൂൾയാത്ര. ബാഗിന്റെ തൂക്കം ശരീരഭാരത്തിന്റെ പത്തിലൊന്നിൽ കൂടിയാൽ ആരോഗ്യപ്രശ്നമുണ്ടാകും. 30 കിലോയാണ് കുട്ടിക്ക് ഭാരമെങ്കിൽ പുസ്തകങ്ങളടക്കം ബാഗ് മൂന്നു കിലോയിൽ കൂടരുത്. സ്വന്തം ഭാരത്തിന്റെ 25 ശതമാനം പേറുകയാണ് അവർ.

അമിതഭാരം വരുത്തുന്ന ദോഷങ്ങൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയടക്കം ഉത്തരവിറക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ഡിസംബറിൽ മാർഗരേഖയിറക്കി. പുസ്തകങ്ങൾ വിവിധ വാല്യങ്ങളാക്കുക, ചെറിയ ക്ലാസിലെ പുസ്തകങ്ങളും ബുക്കുകളും സ്കൂളിൽ സൂക്ഷിക്കുക, ഒന്നും രണ്ടും ക്ലാസുകളിൽ ഹോംവ‌ർക്ക് ഒഴിവാക്കുക, ഉച്ചഭക്ഷണവും വെള്ളവും സ്കൂളുകളിൽ ഒരുക്കുക തുടങ്ങിയവയായിരുന്നു നി‌ർദ്ദേശങ്ങൾ

മഹാരാഷ്ട്രയിൽ ഒരു പുസ്തകം

മഹാരാഷ്ട്രയിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ ഒരു പുസ്തകവും ഒരു ബുക്കും മാത്രം.ഭാരം അരക്കിലോ ! മദ്ധ്യപ്രദേശ് ഈ വർഷം മുതൽ ആഴ്ചയിൽ ഒരുദിവസം ബാഗില്ലാ ദിനമാക്കും. അന്ന് കായിക, സംഗീതക്ലാസുകളും മറ്റുമാകും.2. കേരളത്തിൽ ചില പുസ്തകങ്ങൾ രണ്ടോ മൂന്നോ വാല്യങ്ങളാക്കിയെങ്കിലും കാര്യമായി ഭാരം കുറഞ്ഞില്ല. കേന്ദ്ര സിലബസ് സ്കൂളുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഓരോ വാല്യവും 60 പേജിൽ നിജപ്പെടുത്തണമെന്ന ഹൈക്കോടതി നിർ‌ദ്ദേശവും ബുക്കിലും പുസ്തകത്തിലും ഭാരമെത്രയെന്ന് അച്ചടിക്കണമെന്ന കേന്ദ്രനി‌ർദ്ദേശവും അവഗണിച്ചു. 120 പേജുവരെയുള്ള വാല്യങ്ങളാണ് ഇക്കുറിയും വിതരണം ചെയ്തത്.

എല്ല് മുരടിക്കും

എല്ലുവളർച്ച മുരടിക്കൽ, കടുത്തക്ഷീണം, പേശിവേദന, ശരീരത്തിന്റെ സ്വാഭാവിക വളവിൽ വ്യതിയാനം, തോളെല്ല് വേദന, പുറംവേദന, ശ്വസനപ്രശ്നങ്ങൾ, മാനസികത്തളർച്ച, പഠനത്തിൽ താത്പര്യക്കുറവ് തുടങ്ങിയവ ഉണ്ടാകാം` നടുവേദന പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുടെ കത്തുകൾ ലഭിക്കുന്നുണ്ട്. വർഷം തോറും പുസ്തകങ്ങൾ പരിഷ്കരിക്കുകയാണ്പരിഹാരം. പുതിയ വിജ്ഞാനം ഉൾപ്പെടുത്തുകയും പഴഞ്ചൻ പാഠങ്ങൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ പുസ്തകത്തിന് കനം കുറയും.

മഴ തുടങ്ങിയപ്പോൾ ഈച്ച ശല്യക്കാരൻ ആയോ? എങ്കിൽ ഇതാ ചില പൊടികൈ.

മഴ തുടങ്ങിയതോടെ അടുക്കളയിലും റൂമിലും ടേബിളിലും എല്ലാം ഈച്ച ശല്യം വർദ്ധിച്ചിട്ടുണ്ട്. അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങളിലും എല്ലാം ഈച്ച വന്നിരിക്കുന്നത് ബുദ്ധിമുട്ട് മാത്രമല്ല പലതരം അസുഖങ്ങൾക്കും കാരണമാകും. മഴക്കാലമായാൽ വീട് എത്ര വൃത്തിയായി ഇരുന്നാലും ഈച്ച ശല്യം രൂക്ഷമാണ്. ആരോഗ്യത്തിന് ഹാനികരമായ പല കെമിക്കലുകളും ഈച്ചയെ തുരത്താൻ നാം ഉപയോഗിക്കാറുണ്ട്. മാത്രവുമല്ല ഇവ ഭക്ഷണപദാര്‍ഥങ്ങളിലേക്ക് പടരാനും സാധ്യത കൂടുതലാണ്. വീട്ടിലെ അടുക്കളയിലുള്ള ചില സാധനങ്ങള്‍ മാത്രം മതി എളുപ്പത്തില്‍ ഈ പ്രശ്‌നത്തെ മറികടക്കാൻ പറ്റുംനാല് ചെറുനാരങ്ങകളാണ് ഇതിനായി ആവശ്യം. ഇതിന്റെ നീര് പൂര്‍ണമായും ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അടച്ചു വയ്ക്കുക. അടുത്തതായി ആവശ്യം ഗ്രാമ്പു ആണ് . 50 ഗ്രാം ഗ്രാമ്പു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിച്ച് ഈ ലായനി തണുത്ത ശേഷം നേരത്തെ മാറ്റിവെച്ച നാരങ്ങാ നീരിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക .

 

ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി ഈച്ച വരുന്ന സ്ഥലങ്ങളിലെല്ലാം സ്പ്രേ ചെയ്തുകൊടുക്കുക . അടുക്കളയിലും മേശപ്പുറത്തും ഈച്ച വരുന്ന എല്ലായിടത്തും ഈ മിശ്രിതം സ്പ്രേ ചെയ്താൽ ഈച്ച ശല്യം ഒരു പരിധിവരെ ഒഴിവാക്കാം.

ഒറ്റ വർഷത്തെ നിക്ഷേപത്തിൽ 2,46,000 രൂപ പലിശ നേടാം; മുതിർന്ന പൗരന്മാർക്ക് ഇത് സുവർണാവസരം.

മുതിർന്ന പൗരന്മാർക്ക് പ്രായമാകുന്നതിനനുസരിച്ച് സ്ഥിരമായ ചില വരുമാന മാർഗം ആവശ്യമാണ്. ദൈനംദിന ചെലവുകൾക്കോ മെഡിക്കൽ ആവശ്യങ്ങൾക്കോ ഉതകുന്നതിന് ഈ വരുമാനം അവരെ ഏറെ സഹായിക്കും. ജോലിയിൽനിന്നും വിരമിക്കുന്ന സമയത്തോ ചിലപ്പോൾ ഒറ്റയ്ക്കാകുമ്പോഴോ സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകുമ്പോഴോ സ്ഥിരമായ ഒരു വരുമാന സ്രോതസിന്റെ ആവശ്യകത കൂടുതലായി അനുഭവപ്പെടുന്നു. ഈ ചെലവുകൾ നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് പെൻഷൻ അല്ലെങ്കിൽ സേവിങ്സ് സ്കീം. ഈ സ്കീമിൽ അവർക്ക് ഒറ്റത്തവണ നിക്ഷേപം നടത്തി പലിശ ഇനത്തിൽ വരുമാനം നേടാനാകും.

നിക്ഷേപത്തിന് അനുസരിച്ച് ലഭിക്കുന്ന വരുമാനം സ്ഥിരമായതിനാൽ, മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിനനുസരിച്ച് ജീവിതചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അത്തരം നിക്ഷേപ പദ്ധതികൾ പലപ്പോഴും മാർക്കറ്റുമായി ബന്ധമില്ലാത്തവയാണ്, അവിടെ മുതിർന്ന പൗരന്മാർക്ക് പലിശ ഇനത്തിൽ ഉറപ്പുള്ള വരുമാനം ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് ഒറ്റത്തവണ നിക്ഷേപിക്കാനും അഞ്ച് വർഷത്തേക്ക് ത്രൈമാസ പെൻഷൻ നേടാനും സാധിക്കുന്ന ഒരു ഉറപ്പുള്ള റിട്ടേൺ സ്കീമാണ് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം (SCSS). ഇതൊരു ചെറിയ സേവിങ്സ് സ്കീം ആണ്. നിരവധി ബാങ്കുകളിൽ ഈ സ്കീം നിലവിലുണ്ട്.


പദ്ധതിയുടെ കാലാവധി പൂർത്തിയാകുമ്പോൾ, മുഴുവൻ തുകയും തിരികെ ലഭിക്കും. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ ഒരാൾക്ക് 2,46,000 രൂപ വാർഷിക വരുമാനം നേടാം. സ്കീമിന്റെ സവിശേഷതകളും ഈ സ്കീമിൽ നിങ്ങൾക്ക് എങ്ങനെ 2,46,000 രൂപ വരെ സമ്പാദിക്കാമെന്നും അറിയാം. ഈ സ്കീം 8.20 ശതമാനം വാർഷിക പലിശ നിരക്ക് നൽകുന്നു. പോസ്റ്റ് ഓഫീസ് സ്കീമുകളിൽ സുകന്യ സമൃദ്ധി യോജനയ്ക്ക് (എസ്എസ്വൈ) ശേഷം രണ്ടാമത്തെ മികച്ച സ്കീമാണിത്. 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, 55 വയസിന് മുകളിലും 60 വയസിന് താഴെയുമുള്ള വിരമിച്ച സിവിലിയൻ ജീവനക്കാർ, 50 വയസിന് മുകളിലുള്ള, 60 വയസിന് താഴെയുള്ള വിരമിച്ച പ്രതിരോധ ജീവനക്കാർ എന്നിവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപം 1000 രൂപയും പരമാവധി 30 ലക്ഷം രൂപയുമാണ്.



ശരീരഭാരം കൂട്ടണോ ? ഡയറ്റില്‍ വേണ്ടത് ഈ ഭക്ഷണങ്ങള്‍.

ശരീരഭാരം കുറയ്ക്കാനുള്ള ഒരുപാട് മാര്‍ഗങ്ങളെക്കുറിച്ച് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ശരീരഭാരം കൂട്ടാന്‍ എന്തൊക്കെയാണ് വേണ്ടതെന്നും പലര്‍ക്കുമറിയില്ല.
ആദ്യം ശരീരഭാരം കുറയുന്നതിന്റെ കാരണങ്ങള്‍ മനസിലാക്കണം. അതുപോലെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചാണ് ശരീരഭാരം കൂട്ടേണ്ടതെന്നും അറിഞ്ഞിരിക്കണം. ഇതിനായിഡോക്ടറുടെയോ ന്യൂട്രീഷ്യന്റയോ നിര്‍ദ്ദേശം തേടുന്നതും നല്ലതാണ്. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

ശരീരഭാരം കൂട്ടാന്‍ കഴിക്കേണ്ട പ്രധാനഭക്ഷണം ചോറ് തന്നെയാണ്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കഴിക്കേണ്ട പ്രധാനഭക്ഷണം ചോറ് തന്നെയാണ്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറ് കഴിക്കുന്നത് ശരീര ഭാരം കൂട്ടും. കൂടാതെ ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും.കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍
ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂടാന്‍ സഹായിക്കും

കൂട്ട വിരമിക്കൽ ; 16,638 ഒഴിവിൽ സ്ഥിര നിയമനം ഉടനില്ല, താത്കാലിക നിയമനം തകൃതി.

Verified by MonsterInsights