ആരോഗ്യ ഇൻഷുറൻസ് ; ആശ്വാസമായി ഗ്രേസ് പീരിയഡ്.

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഉടമകൾക്ക് നിർബന്ധമായും ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന്ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ).ഉത്തരവ്. പോളിസി കാലയളവിനുള്ളിൽ, ഏതെങ്കിലും കാരണത്താൽ പ്രീമിയം അടച്ച് പുതുക്കാൻ കഴിയാത്തവർക്ക് ഈ അധികസമയം ഗുണകരമാണ്.

ഒരു വർഷം, 6 മാസം, 3 മാസം എന്നീ ഇടവേളകളിൽ പ്രീമിയം അടയ്ക്കുന്നവർക്ക് 30 ദിവസവും, പ്രതിമാസ പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസവുമാണ് ഗ്രേസ് പീരിയഡ് ആയി ലഭിക്കുക.ഗ്രേസ് പീരിയഡിൽ പ്രീമിയം അടയ്ക്കുന്നവർക്ക് അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല.പോളിസി കാലയളവിൽ തവണകളായി പ്രീമിയം അടച്ചവർക്ക് ഗ്രേസ് പീരിയഡിലും കവറേജ് ലഭിക്കും. മുൻപ് ഇത് നിർബന്ധമല്ലായിരുന്നു.

പല ഇൻഷുറൻസ് കമ്പനികളും വ്യത്യസ്തമായ തോതിൽ ഗ്രേസ് പീരിയഡ് നൽകുന്നുണ്ടെങ്കിലും ഏകീകൃത ചട്ടമുണ്ടായിരുന്നില്ല. മുൻപ് ഇറക്കിയ 55 സർക്കുലറുകൾക്ക് പകരമാണ് ഐആർഡിഎഐയുടെ പുതിയ മാസ്റ്റർ സർക്കുലർ

 

കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ 

∙ കാഷ്‍ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ഒരു മണിക്കൂറിനുള്ളി അംഗീകരിക്കണം. രോഗി ആശുപത്രി വിടുമ്പോൾ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് 3 മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനി അനുമതി നൽകണം. വൈകിയാൽ.

ഉണ്ടായേക്കാവുന്ന ആശുപത്രിച്ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കേണ്ടി വരും. ജൂലൈ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. രോഗി ദീർഘനേരം കാത്തിരിക്കുന്ന സ്ഥിതി ഒരുകാരണവശാലും പാടില്ല.

∙ കമ്പനികൾ ആശുപത്രികളിൽ കാഷ്‍ലെസ് പോളിസികൾക്കായി പ്രത്യേക ഹെൽപ്ഡെസ്ക് തുറക്കണം….

∙ പോളിസി കാലാവധിയിൽ ഇൻഷുറൻസ് ക്ലെയിം നടത്താത്തവർക്ക് പ്രത്യേക ആനുകൂല്യം (നോ ക്ലെയിം ബോണസ്)നൽകാവുന്നതാണ്. പ്രീമിയം തുക വർധിപ്പിക്കാതെ തന്നെ കവറേജ് തുക വർധിപ്പിക്കുകയോ, പ്രീമിയത്തിൽ ഇളവോ നൽകാം.

∙ നിബന്ധനകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പോളിസിയെടുത്ത് 30 ദിവസത്തിനുള്ളിൽ ഇത് റദ്ദാക്കാൻ ഉപയോക്താവിനു അവസരം നൽകണം….

 

∙ ചികിത്സയ്ക്കിടയിൽ രോഗി മരിച്ചാൽ ക്ലെയിം സെറ്റിൽമെന്റ് റിക്വസ്റ്റ് അടിയന്തരമായി പരിഗണിക്കണം. മൃതദേഹം ഏറ്റവും വേഗത്തിൽ വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കണം.

 

∙ പോളിസി ഉടമയുടെ പരാതിയിന്മേൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ നൽകുന്ന ഉത്തരവ് 30 ദിവസത്തിനുള്ളിൽ പാലിക്കാൻ കമ്പനിക്ക് ബാധ്യതയുണ്ടാകും…ഇല്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും കമ്പനി പരാതിക്കാരന് 5,000 രൂപ പിഴയായി നൽകണം.

∙ എല്ലാ പ്രായവിഭാഗത്തിൽപ്പെട്ടവർക്കും, എല്ലാത്തരം ചികിത്സയ്ക്കു വിധേയമാകുന്നവർക്കും യോജിക്കുന്ന പോളിസികൾ കമ്പനികൾ അവതരിപ്പിക്കണം. സ്റ്റെം സെൽ തെറപ്പി, റോബട്ടിക് ശസ്ത്രക്രിയ, ഡീപ് ബ്രെയിൻസ്റ്റിമുലേഷൻ തുടങ്ങിയ നൂതന ചികിത്സാ രീതികൾക്കും പോളിസികൾ പരിഗണിക്കണം.

∙ പോളിസി എടുക്കുന്നവർക്ക് വ്യവസ്ഥകൾ, പോളിസി വിവരങ്ങൾ അടക്കം എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിൽ കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (സിഐഎസ്) നൽകണം

 

തമിഴ്നാട് മാതൃകയില്‍ ആദരവ്, സംസ്കാരം ബഹുമതികളോടെ: മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ.

മരണാനന്തര അവയവദാനം നടത്തുന്നവർക്കും കുടുംബങ്ങൾക്കും തമിഴ്നാട് മാതൃകയിൽ ആദരവ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് ആലോചന.കലക്ടറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സർക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന്കൈമാറും. ഈ മാറ്റങ്ങൾ വരുന്നതോടെ കേരളത്തിൽ മരണാനന്തര അവയവദാനം വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം തീരുമാനമുണ്ടാകും.

മരണാനന്തര അവയവദാനത്തിനായി 2012ൽ കേരളത്തിൽ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചതിനുശേഷം നിരവധി കുടുംബങ്ങൾ മസ്തിഷ്ക മരണം സംഭവിച്ച ബന്ധുക്കളുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.അവയവ കച്ചവടം നടക്കുന്നതായുള്ള തെറ്റായ വാർത്തകൾ വന്നതോടെ അവയവദാനം കുറഞ്ഞു. പദ്ധതി ആരംഭിച്ച 2012ൽ 22 

അവയവങ്ങളാണ് മൃതസഞ്ജീവനി പദ്ധതി വഴി രോഗികൾക്ക് നൽകിയത്.

2015ൽ‌ൽ‌ 218 അവയവങ്ങള്‍ ദാനം ചെയ്തു. 132 കിഡ്നികളും 14 ഹൃദയവും 2015ൽ രോഗികൾക്ക് നൽകാനായി. പിന്നീട് 2 അവയവങ്ങളാണ് മൃതസഞ്ജീവനി പദ്ധതി വഴി രോഗികൾക്ക് നൽകിയത്.2015ൽ‌ 218 അവയവങ്ങള്‍ ദാനം ചെയ്തു. 132 കിഡ്നികളും 14 ഹൃദയവും 2015ൽ രോഗികൾക്ക് നൽകാനായി. പിന്നീട് അവയങ്ങളാണ് മൃതസഞ്ജീവനി പദ്ധതി വഴി രോഗികൾക്ക് നൽകിയത്. 2015ൽ‌ 218 അവയവങ്ങള്‍ ദാനം ചെയ്തു. 132 കിഡ്നികളും 14 ഹൃദയവും 2015ൽ രോഗികൾക്ക് നൽകാനായി. പിന്നീട് അവയവദാനത്തിൽ കുറവുണ്ടായി. 2016ൽ ദാനം ചെയ്ത അവയവങ്ങളുടെ എണ്ണം 199 ആയി. 2017ൽ 60 എണ്ണമായി കുറഞ്ഞു. 2018ൽ 29 ആയി. കഴിഞ്ഞവർഷം 19 അവയവങ്ങളാണ് ദാനം ചെയ്തത്. ഈ വർഷം മേയ് വരെ ഏഴ് അവയവങ്ങളാണ് ദാനം
ദാനം ചെയ്തത്. കിഡ്നിക്കായി മാത്രം കേരളത്തിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് l
1964പേരാണ്.അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ തമിഴ്നാട് തീരുമാനിച്ചതിനുശേഷംബഹുമതി നൽകുമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചത്. 2023ൽ 178
അവയവങ്ങളാണ് തമിഴ്നാട്ടിൽ ദാനം ചെയ്തത്. 2024ൽ നാലു മാസത്തിനിടെ 102 അവയവങ്ങൾ ദാനം ചെയ്തു.

അവകാശികളില്ലാതെ 78,213 കോടി രൂപയുടെ ബാങ്ക് നിക്ഷേപം; 10 വർഷത്തിൽ 10 മടങ്ങ് വർധന.

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായത് ഏകദേശം 10 മടങ്ങ് വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 26 ശതമാനത്തിന്റെ വർധന.ഇക്കഴിഞ്ഞ മേയ് 31 വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 78,213 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്.

10 വർഷത്തിലേറെയായി അവകാശികളില്ലാത്ത നിക്ഷേപങ്ങളാണ് റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) എന്ന ഫണ്ടിലേക്ക് മാറ്റാറുള്ളത്.

എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്.

തിരിച്ചു പിടിക്കാം ‘ഉദ്ഗം’ വഴി.

30 ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടലാണ് (ഉദ്ഗം).udgam.rbi.org.in എന്ന സൈറ്റിൽ പുതിയ അക്കൗണ്ട് റജിസ്റ്റർ ചെയ്യുക. ഹോം പേജിൽ Individual എന്നതിനു താഴെതിരയേണ്ട അക്കൗണ്ടിന്റെ ഉടമയുടെ പേര് നൽകുക. ഓരോ ബാങ്കും പ്രത്യേകമായോ All ഓപ്ഷൻ വഴി എല്ലാ ബാങ്കുകളും ഒരുമിച്ച് തിരഞ്ഞെടുത്തോ സേർച് ചെയ്യാം.

കേരളത്തിന് വീണ്ടും പുതിയ ട്രെയിന്‍, യാഥാര്‍ത്ഥ്യമാകുന്നത് മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം.

കേരളത്തിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ മലയാളികള്‍ വളരെ നാളായി ആവശ്യപ്പെടുന്ന മുംബയ്- കൊച്ചുവേളി റൂട്ടിലേക്കാണ് പുതിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. പന്‍വേലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊച്ചുവേളിയിലേക്കാണ് സര്‍വീസ് നടത്തുക. പ്രതിദിന ട്രെയിന്‍ ആയിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും പ്രതിവാര ട്രെയിന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ചേര്‍ന്ന ടൈംടേബിള്‍ കമ്മിറ്റിയാണ് പുതിയ ട്രെയിന്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

അതേസമയം ട്രെയിന്‍ എപ്പോള്‍ മുതല്‍ ഓടിത്തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലായില്‍ സര്‍വീസ് ആരംഭിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

മുംബയ്-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പൂനെ-കന്യാകുമാരി ആക്കിയതോടെ ആ വണ്ടിയും മുംബയ്ക്കാര്‍ക്ക് നഷ്ടമായി.  ഈ സാഹചര്യത്തിലാണ് മുംബയ്-കേരള പ്രതിദിന ട്രെയിന്‍ എന്ന ആവശ്യം മദ്ധ്യ റെയില്‍വേയും ദക്ഷിണ റെയില്‍വേയും കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്. 

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിദിന ട്രെയിനിന് സൗകര്യം ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കൊങ്കണ്‍ റെയില്‍വേ നല്‍കിയ മറുപടി. പ്രതിവാര സര്‍വീസ് ആണെങ്കില്‍ അസൗകര്യങ്ങളില്ലെന്നും അവര്‍ നിലപാടറിയിച്ചു. മുംബയ് നഗരത്തിനുള്ളിലെ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന തരത്തില്‍ സര്‍വീസ് വേണമെന്നും ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടിരന്നു.

നിലവില്‍ നഗരത്തിനുള്ളിലെ എല്ലാ സ്റ്റേഷനുകളും പരമാവധി ട്രെയിനുകളാല്‍ നിറഞ്ഞതിനാല്‍ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് പന്‍വേലില്‍ നിന്ന് ആരംഭിക്കാന്‍ ധാരണയായത്.

 

കെൽട്രോൺ കോഴ്‌സുകൾ

കേരള ഗവൺമെന്റ് സ്ഥാപനമായ കെൽട്രോൺ നോളജ് സെന്ററുകളിലൂടെ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ആൻഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു, വി.എച്ച്.എസ്അവസരം. വിശദവിവരത്തിനും അപേക്ഷാഫോമിനും കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സ് ബിൽഡിംഗ്‌സിലുള്ള കെൽട്രോൺ പഠനകേന്ദ്രം നേരിട്ടു സന്ദർശിക്കുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ചു രജിസ്‌ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യേണ്ടതാണ്

  ഫോൺ : 9526593830, 0481 2304031

 

 

ഈ മഴക്കാലത്ത് പാമ്പുകൾ വീടിനുള്ളിൽ കയറുന്നത് തടയാനുള്ള ചില മാർ​ഗങ്ങൾ.

മഴക്കാലത്ത് രോഗങ്ങളെ മാത്രമല്ല ഇഴജന്തുകളെയും ശല്യവും ഭയക്കേണ്ടതാണ്. മഴ ശക്തമാകുന്നതോടെ മാളങ്ങൾ ഇല്ലാതാകുന്നു. പിന്നീട് വീടുകളിലേക്ക് പാമ്പുകൾ എത്തുന്നത് പതിവ് കാഴ്ചയാണ്. മഴക്കാലത്ത് പാമ്പുകൾക്ക് വീടിനും പരിസരത്തും അനുകൂലമായ സാഹചര്യം നാം ഒരുക്കാതിരിക്കുകയാണ് വേണ്ടത്. പൊത്തുകൾ, മാളങ്ങൾ എന്നിവ വീടിന് സമീപത്ത് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും ചപ്പുചവറുകൾ കൂട്ടിയിടാതെയും നോക്കേണ്ടത് പ്രധാനമാണ്. കാരണം അവ പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. മഴക്കാലത്ത് പാമ്പുകൾ വീടിനുള്ളിലേക്ക് കയറാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ.

വെളുത്തുള്ളിയും സവാളയും

 

പാമ്പുകളെ അകറ്റി നിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വെളുത്തുള്ളിയും സവാളയും. കാരണം, അവയിൽ സൾഫോണിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു ഘടകം (sulfonic acid) അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയുടെയും സവാളയുടെയും ഗന്ധം പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി നീരും വെള്ളവും ചേർത്ത് വീടിന് ചുറ്റും സ്പ്രേ ചെയ്യുന്നത് പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. മറ്റൊന്ന് സവാള നീര് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതും പാമ്പുകൾ അകറ്റാൻ സഹായിക്കുന്നു.  

ചെണ്ടുമല്ലി 

പ്രാണികളെയും ഇഴജന്തുകളെയും അകറ്റി നിർത്താനുള്ള മറ്റൊരു മാർഗമാണ് ചെണ്ടുമല്ലി ചെടി. ഇവ കൊതുകുകളെ അകറ്റാൻ ഉപയോഗിക്കുന്നു. ചെണ്ടുമല്ലിയിൽ നിന്നുള്ള ഗന്ധമാണ് ഇഴജന്തുക്കളെയും മൃഗങ്ങളെയും അകറ്റി നിർത്തുന്നത്. നട്ടുവളർത്താൻ എളുപ്പമുള്ള ഇവയ്ക്ക് പതിവായി സൂര്യനും ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. ചെണ്ടുമല്ലി പോലുള്ള ചെടികൾ വീടിന്റെ അതിരുകളിൽ വച്ച് പിടിപ്പിക്കാവുന്നതാണ്. ഈ പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.

ഗ്രാമ്പൂവും കറുവപ്പട്ടയും

 

ഗ്രാമ്പൂവും കറുവപ്പട്ടയും എന്നിവ പാമ്പുകളെ അകറ്റുന്നതിന് സഹായിക്കുന്നു. ഗ്രാമ്പൂവും കറുവപ്പട്ടയും ചേർത്ത വെള്ളം വീടിന് ചുറ്റും തളിക്കുന്നതും പാമ്പുകളെ അകറ്റി നിർത്തുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ വെള്ളം സ്പ്രേ ചെയ്യുന്നത് പാമ്പുകളുടെ ശല്യം അകറ്റുന്നു

കേന്ദ്ര വന വകുപ്പിന് കീഴില്‍ വിവിധ പോസ്റ്റുകളില്‍ ജോലി; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി തേടുന്നവര്‍ക്ക് അവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് & ട്രീ ബ്രീഡിങ് (IFGTB) ഇപ്പോള്‍ പ്രോജക്ട് അസോസിയേറ്റ്, സീനിയര്‍ പ്രോജക്ട് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫോല്ലോകള്‍, പ്രോജക്ട് അസിസ്റ്റന്റുമാര്‍, ഫീല്‍ഡ് അസിസ്റ്റ്ന്റ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 34 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 8. 

തസ്തിക& ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് & ട്രീ ബ്രീഡിങ് (IFGTB) ല്‍ താല്‍ക്കാലിക നിയമനം.  

പ്രോജക്ട് അസോസിയേറ്റ്, സീനിയര്‍ പ്രോജക്ട് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫോല്ലോകള്‍, പ്രോജക്ട് അസിസ്റ്റന്റുമാര്‍, ഫീല്‍ഡ് അസിസ്റ്റ്ന്റ് എന്നീ പോസ്റ്റുകളിലായി ആകെ ഒഴിവുകള്‍ 34. 

സീനിയര്‍ പ്രോജക്ട് ഫെലോ = 05

ജൂനിയര്‍ പ്രോജക്ട് ഫെലോ = 20

പ്രോജക്ട് അസിസ്റ്റന്റ് = 07

ഫീല്‍ഡ് അസിസ്റ്റന്റ് = 02

 

 

പ്രായപരിധി
സീനിയര്‍ പ്രോജക്ട് ഫെലോ = 32 വയസ്. 

ജൂനിയര്‍ പ്രോജക്ട് ഫെലോ = 28 വയസ്. 
പ്രോജക്ട് അസിസ്റ്റന്റ് = 25
ഫീല്‍ഡ് അസിസ്റ്റന്റ് = 25

വിദ്യാഭ്യാസ യോഗ്യ

പ്രോജക്ട് അസോസിയേറ്റ് 
ബയോടെക്‌നോളജി, ഫുഡ് സയന്‍സ്, ബയോ കെമിക്കല്‍ എഞ്ചിനീയറിങ്/ എന്‍സൈം 65 ശതമാനത്തോടെ പിജി. 

ഫീല്‍ഡ് അസിസ്റ്റന്റ് 
പ്ലസ് ടു (സയന്‍സ് സ്ട്രീം”

പ്രോജക്ട് അസിസ്റ്റന്റ്

 

ബി.എസ്.സി അല്ലെങ്കില്‍ തത്തുല്യം. 

സസ്യശാസ്ത്രം/ വനം/ കൃഷി/ ഹോര്‍ട്ടികള്‍ച്ചര്‍/ പ്ലാന്റ് ശാസ്ത്രങ്ങള്‍

 

ബി.എസ്.സി ബിരുദം വനം/ കൃഷി/ സസ്യശാസ്ത്രം. 

ബി.എസ്.സി അല്ലെങ്കില്‍ തത്തുല്യം സസ്യശാസ്ത്രത്തില്‍ ബിരുദം/ കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 17,000 രൂപ മുതല്‍ 60,000 രൂപ വരെ ശമ്പളം ലഭിക്കും. 

 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക”

 

Bonus Bez Depozytu Dla Polaków W Kasynach Online 202

Bonus Bez Depozytu Dla Polaków W Kasynach Online 2023 Vulkan Vegas Pl Kod Promocyjny 2023 ️…

Verified by MonsterInsights