ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍; ഓസ്ട്രേലിയ പുറത്ത്.

ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചു. ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്റെ സെമി പ്രവേശനം. എട്ടു റൺസിനു കീഴടക്കിയാണ് അഫ്ഗാനിസ്ഥാൻ സെമി സ്വന്തമാക്കിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനാക്കാരായി അഫ്ഗാനിസ്ഥാൻ സെമിയിലെത്തി. നേരത്തേ അഫ്ഗാനോട് തോറ്റ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായി. അതേസമയം സൂപ്പര്‍ എയിറ്റില്‍ ഒരു കളിപോലും ജയിക്കാതെയാണ് ബംഗ്ലാദേശിന്റെ മടക്കം.

ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ്ങ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ തീരുമാനം തെറ്റായിരുന്നു തോന്നിപ്പിക്കുംവിധമായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണര്‍ റഹ്മത്തുള്ള ഗുര്‍ബാസ് ഒഴികെ ആര്‍ക്കും കാര്യമായൊന്നും കാഴ്ചവയ്ക്കാനായില്ല. ഗുര്‍ബാസ് 43 റണ്‍സെടുത്തു. തക്സിന്‍ അഹമ്മദിന്റെയും ഷാക്കിബ് അല്‍ ഹസന്റെയും മുസ്തഫിസുര്‍ റഹ്മാന്റെയും റിഷാദ് ഹുസൈന്റെയും മികച്ച ബോളിങ്ങിനുമുന്നില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ വിഷമിച്ചു. 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 115 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി. എന്നാൽ 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലദേശ് പുറത്തായി.

ഐഫോണ്‍ മിററിങ്ങും കൂടുതല്‍ ഫീച്ചറുകളും, ‘ഐഒഎസ് 18 ബീറ്റ 2’ പുറത്തിറക്കി.

ഐഫോണ്‍ മിററിങ് സൗകര്യം ഉള്‍പ്പെടുത്തിയാണ് രണ്ടാം ബീറ്റാ പതിപ്പ് എത്തിയിരിക്കുന്നത്. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ കീനോട്ടില്‍ ആപ്പിള്‍പ്രദര്‍ശിപ്പിച്ച പുതിയ സൗകര്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ഐഫോണ്‍ സ്‌ക്രീന്‍ മാക്കിലേക്ക് മിറര്‍ ചെയ്യാനാവുന്ന സംവിധാനമാണിത്. ഇതുവഴി കോളുകള്‍ എടുക്കാനും, നോട്ടിഫിക്കേഷനുകള്‍ കാണാനും സാധിക്കും. മാക്കില്‍ നിന്ന് ഫോണിലെ ആപ്പുകള്‍ ഉപയോഗിക്കാനാവും. മാക്കില്‍ നിന്ന് ഐഫോണിലേക്കും തിരിച്ചും.
ലളിതമായ ഡ്രാഗ് ആന്റ് ഡ്രോപ്പിലൂടെ ഫയലുകള്‍ കൈമാറാനും സാധിക്കും. ഏറ്റവും പുതിയ മാക്ക് ഒഎസ് സെക്കോയയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ മാത്രമേ ഈ

സ്‌ക്രീന്‍ മിററിങ് സൗകര്യം ലഭിക്കൂ..
ആര്‍സിഎസ് മെസേജിങിന് വേണ്ടി ഐഫോണ്‍ സെറ്റിങ്‌സില്‍ പുതിയ ടോഗിള്‍ ബട്ടനും രണ്ടാം ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഇതുവരെ

ആക്ടിവേറ്റ് ചെയ്തിട്ടില്ല. ആര്‍സിഎസ് മെസേജിങ് പിന്തുണയ്ക്കുന്ന ടെലികോം നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന യുഎസിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് കാണുന്നത്.

ബീറ്റാ 1 ല്‍ അവതരിപ്പിച്ച ഡാര്‍ക്ക് മോഡില്‍ ഹോം സ്‌ക്രീന്‍ ഐക്കണുകളെല്ലാം ഡാര്‍ക്ക് മോഡിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നുവെങ്കിലും ആപ്പ് സ്റ്റോര്‍ ആപ്പിന്റെ ഐക്കണിന് മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ബീറ്റാ പതിപ്പില്‍ ആപ്പ്‌സ്റ്റോറിനും ഡാര്‍ക്ക് മോഡ് ഐക്കണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍വാള്‍പേപ്പറും ഡാര്‍ക്ക് മോഡിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് തേട്പാര്‍ട്ടി ആപ്പ്‌സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റുകളില്‍.നിന്ന് നേരിട്ട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും രണ്ടാം അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐഒഎസ് 18 കൂടാതെ മാക്ക് ഒഎസ്, ഐപാഡ് ഒഎസ്, വിഷന്‍ ഒഎസ്, ടിവി ഒഎസ്, വാച്ച് ഒഎസ് എന്നിവയുടെ ബീറ്റാ അപ്‌ഡേറ്റുകളും ആപ്പിള്‍ അവതരിപ്പിച്ചു.

ആകാശത്ത് നിന്നൊരു ‘അമ്മിക്കുഴ’ വീണു; പതിച്ചത് വീടിന് മുകളിൽ; നാസയോട് 67 ലക്ഷം രൂപ നഷ്ടപരിഹാരം തേടി കുടുംബം

ആകാശത്ത് നിന്ന് വീണ ”വസ്തു’ വീടിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ നാസയോട് നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം. ബിഹാരാകാശത്ത് നിന്ന് വീണ അവശിഷ്ടങ്ങൾ നാസയുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ നീക്കം. $80,000 (67 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽക​ണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് അലജാൻണ്ട്രോയും കുടുംബവും. മെറ്റലിക് വസ്തു നാസയുടേത് തന്നെയാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു

അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനിൽ നിന്നും 2021ൽ പുറത്തുവിട്ട കാർഗോ പല്ലറ്റിൽ നിന്നുള്ള മെറ്റലിക് സിലിണ്ടർ സ്ലാബാണ് ഫ്ലോറിഡയിലെ ഒരു വീടിന് മുകളിൽ പതിച്ചത്. കഴിഞ്ഞ മാർച്ച് എട്ടിനായിരുന്നു സംഭവം. ആകാശത്ത് നിന്നുവീണ സിലിണ്ടർ സ്ലാബ് വീടുതുരന്ന് അകത്ത് പതിക്കുകയായിരുന്നു. തൽഫലമായി വീടനകത്തും വലിയ ​ഗർത്തം ഉണ്ടായി. തൊട്ടടുത്തായിരുന്നു അലജാൻണ്ട്രോയുടെ മകൻ ഇരുന്നിരുന്നത്. ഭാ​ഗ്യവശാൽ മാത്രമാണ് ആളപായം സംഭവിക്കാതിരുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടി. ഒറ്റനോട്ടത്തിൽ ‘അമ്മിക്കുഴ’യാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഭാരമേറിയ വസ്തുവാണ് വീടിന് മുകളിൽ പതിച്ചത്. കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് ആറ് മാസത്തിനകം മറുപടി നൽകണമെന്നാണ് നാസയ്‌ക്ക് ലഭിച്ചിരിക്കുന്ന നിർദേശം

35 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം.

സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങി 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി.
ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും.
കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം തസ്തികമാറ്റം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് തുടങ്ങിയവയാണ് പുതുതായി വിജ്ഞാപനം തയ്യാറായ പ്രമുഖ തസ്തികകൾ. കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ, വാട്ടർഅതോറിറ്റിയിൽ സർവേയർ തുടങ്ങി എട്ടു തസ്തികകൾക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.കേരഫെഡ്, കാർഷിക വികസന ബാങ്ക് എന്നിവയിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് തുടങ്ങി നാലു തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതി നൽകി.

സെബിയില്‍ 97 ഓഫീസര്‍ ഒഴിവുകള്‍; ശമ്പളം 89,150 രൂപ വരെ.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. 97 ഓഫീസർ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവുകൾ. ഔദ്യോഗിക വെബ്സെറ്റ് വഴി അപേക്ഷിക്കാം.

തസ്തികകളും വിവരങ്ങളും

ജനറൽ:

62 ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത- ലോ/എൻജിനീയറിങ് ബിരുദം/സിഎ/ സിഎഫ്എ/ സിഎസ്/കോസ്റ്റ് അക്കൗണ്ടന്റ്

ഐടി

24 ഒഴിവുകൾ, യോഗ്യത: എൻജിനിയറിങ് ബിരുദം/എംസിഎ ഏതെങ്കിലം വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ഐടിയിൽ പിജിയും

ലീഗൽ
5 ഒഴിവുകൾ, യോഗ്യത: നിയമ ബിരുദം

റിസർച്ച്:

2 ഒഴിവുകൾ, യോഗ്യത- സ്റ്റാറ്റിസ്റ്റിക്സ്/ഇക്ണോമിക്സ്/ കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്)പിജി

ഒഫീഷ്യൽ ലാംഗ്വേജ്

2 ഒഴിവുകൾ, യോഗ്യത-ഹിന്ദിയിൽ പിജി

എൻജിനീയറിങ്(ഇലക്ട്രിക്കൽ)
2 ഒഴിവുകൾ, യോഗ്യത- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൻ ബിടെക്ക്
 
പ്രായപരിധി- 2024 മാർച്ച് 31ന് 30 വയസ് കവിയരുത്. എസ്സി, എസ്ടി(എൻസിഎൽ) വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷി, വിമുക്ത ഭടൻമാർ എന്നിവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം44500 -89150 രൂപ വരെ ഇതോടൊപ്പം മറ്റ് അലവൻസുകളും ഉണ്ടായിരിക്കും.

രണ്ടുഘട്ടമായുള്ള ഓൺലൈൻപരീക്ഷയും ശേഷം ഇന്റർവ്യൂവും ഉണ്ടായിരിക്കും.

പരീക്ഷ കേന്ദ്രങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

അപേക്ഷഫീസ്- 1000 രൂപ പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ അപേക്ഷ ഫീസ്

വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://www.sebi.gov.in/
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 30″

കൊച്ചി മെട്രോ പിങ്ക് ലൈന്‍ കരാര്‍ അഫ്‌കോണ്‍സിന്, നിര്‍മാണം സെപ്റ്റംബറിന് മുമ്പ് ആരംഭിച്ചേക്കും

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ കരാര്‍ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് (Afcons InfrastructurLtd.) ലഭിച്ചു. 1,141.32 കോടി രൂപയുടേതാണ് കരാര്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോര്‍ പാര്‍ക്ക് വരെയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 11.2 കിലോമീറ്ററാണ് ദൂരം. പിങ്ക് ലൈനായ ഈ റൂട്ടില്‍ 11 സ്റ്റേഷനുകളും ഉണ്ടാകും.ഡിസംബര്‍ 23ന് ആണ് ടെണ്ടര്‍ സമര്‍പ്പിച്ചത്. കരാര്‍ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുണ്ടായിരുന്ന മറ്റ് കമ്പനികള്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അഫ്‌കോണ്‍സിന് കരാര്‍ ലഭിച്ചത്.

മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്.ഡിസംബര്‍ 23ന് ആണ് ടെണ്ടര്‍ സമര്‍പ്പിച്ചത്. കരാര്‍ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുണ്ടായിരുന്ന മറ്റ് കമ്പനികള്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അഫ്‌കോണ്‍സിന് കരാര്‍ ലഭിച്ചത്.

മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്.

പുതിയ സ്റ്റേഷനുകള്‍ ഇവ പിങ്ക് ലൈന്‍ ആരംഭിക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതലാണ്. ഇന്‍ഫോപാര്‍ക്ക് വരെ മൊത്തം 11 സ്റ്റേഷനുകളുണ്ടാകും. പാലാരിവട്ടം ജംഗ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്,വാഴക്കാല, പടമുഗള്‍, കാക്കനാട് ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിലെ സ്റ്റേഷനുകള്‍.

ജുലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡിസംബറോടെ പൂര്‍ണതോതിലുള്ള ജോലികളും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസര്‍ക്കാര്‍ 2022 സെപ്റ്റംബറില്‍ രണ്ടാംഘട്ടത്തിന് അനുമതി നല്‍കിയിരുന്നു. ഫണ്ടിംഗ് ഏജന്‍സിയായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി)യുടെ അംഗീകാരം കൂടി പുതിയ കരാറിന് ലഭിക്കേണ്ടതുണ്ട്.

അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഫ്‌കോണ്‍സ് ഡല്‍ഹി മീററ്റ് ആര്‍.ആര്‍.ടി.എസ് പദ്ധതി, അടല്‍ ടണല്‍ പദ്ധതി, ചെനാബ് റെയില്‍വേ ബ്രിഡ്ജ് പദ്ധതി, ചെന്നൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതി തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ രാജ്യത്തുടനീളം നടത്തിയിട്ടുണ്ട്. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍ പാതയുടെ പിന്നിലും അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ്

കേരളത്തിൽ മഴ ശക്തമാകും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരപ്രദേശങ്ങളിൽ ജാഗ്രത.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുംപ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവുമുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം തീരങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം.

കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്തും തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ശ്രദ്ധിക്കണം.

ജി.എസ്.ടി. രജിസ്ട്രേഷന് ബയോമെട്രിക് സംവിധാനം വരുന്നു.

വാണിജ്യ, സേവന സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷന് രാജ്യത്താകെ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ ജി.എസ്.ടി. കൗൺസിൽ. ബിനാമി രജിസ്ട്രേഷനിൽ നികുതിവെട്ടിപ്പ് വ്യാപകമായി നടക്കുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ്, വ്യാപാരികൾ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്.
കഴിഞ്ഞമാസം കേരളത്തിൽ ആക്രി വ്യാപാരമേഖലയിൽ കണ്ടെത്തിയ വൻനികുതിവെട്ടിപ്പാണ് രജിസ്ട്രേഷൻ സംവിധാനത്തിൽ രാജ്യവ്യാപകമായ പൊളിച്ചെഴുത്തിനു വഴിതെളിച്ചത്. മേയ് 23-ന് നടത്തിയ പരിശോധനയിൽ 250 കോടിയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. തൊഴിൽ നൽകാനെന്നപേരിൽ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന് ശേഖരിക്കുന്ന ആധാർ കാർഡ്ഉപയോഗിച്ച് നേടുന്ന രജിസ്ട്രേഷനിലൂടെ നടത്തിയ വെട്ടിപ്പായിരുന്നു ഇതിൽ മിക്കതും

ഇനി ഓൺലൈൻവഴി അപേക്ഷിക്കണം: ഇതിനുശേഷം തിരിച്ചറിയൽ നടപടികൾക്കായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ വ്യാപാരികൾ നേരിട്ട് ഹാജരാകണം .ഇവിടെ സ്ഥാപിക്കുന്ന കംപ്യൂട്ടറിൽ വിരലടയാളമുൾപ്പെടെയുള്ളവ നൽകണം.
നേട്ടം: ഉദ്യോഗസ്ഥർക്ക് വ്യാപാരിയെ നേരിട്ട് വിലയിരുത്താം. വ്യാപാരം നടത്തുന്ന സ്ഥലം രജിസ്ട്രേഷൻ നൽകുന്നതിനു മുൻപായി പരിശോധിക്കണമെന്നുണ്ട്. എന്നാൽ, ഇത്
പലപ്പോഴും നടത്താറില്ല. ഇത് ‘കടലാസ് കമ്പനി’കൾക്ക് തട്ടിപ്പിന് സഹായകരമായിരുന്നു. എന്നാൽ, സ്ഥാപനപരിശോധന ഇനിമുതൽ കർശനമാക്കും

അധ്യാപക ഒഴിവ് .

 ആർപ്പൂക്കര ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ താത്കാലിക ഒഴിവുണ്ട്. 28-ന് രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം.ഫോൺ: 9497667486.

കുമാരനല്ലൂർ ഗവ. യു.പി. സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ താത്കാലിക ഒഴിവുണ്ട്. 28-ന് രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം ഫോൺ: 9497818014

ജി.വി.എച്ച്.എസ്.എസ്.ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് അധ്യാപകന്റ താത്‌കാലിക ഒഴിവുണ്ട്. താത്‌പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂലായ്‌ ഒന്നിന് രാവിലെ10-ന് ഹാജരാകണം.

ഇരവിനല്ലൂർ ഗവ. എൽ.പി. സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. ടി.ടി.സി., ഡി.എൽ.ഇ.ഡി., കെ.ടെറ്റ് ആണ് യോഗ്യത. അഭിമുഖം 26-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9446969022. 


സ്വര്‍ണവില ഇന്നും മാറി; ഉപഭോക്താക്കള്‍ക്ക് സന്തോഷം… 18 കാരറ്റ് സ്വര്‍ണത്തിന് പ്രിയമേറുന്നു.

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ശനിയാഴ്ച 640 രൂപയുടെ കുറവ് വന്നതിന് പിന്നാലെയാണിത്. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവിലയില്‍ വന്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുമോ എന്ന് നിരീക്ഷിക്കുകയാണ് നിക്ഷേപകര്‍. പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ലഭിച്ചാല്‍ സ്വര്‍ണവില കൂടും. 

കേരളത്തില്‍ ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍വില രേഖപ്പെടുത്തിയത് 52560 രൂപയാണ്. ഈ മാസം എട്ട് മുതല്‍ പത്ത് വരെയായിരുന്നു ഈ വില. പിന്നീട് വര്‍ധിക്കുകയാണ് ചെയ്തത്. വീണ്ടും കുറഞ്ഞ വിലയിലേക്ക് എത്തുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ചോദ്യവും ഇതുതന്നെയാണ്. ഇന്നത്തെ വില സംബന്ധിച്ച് നോക്കാം. 

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53000 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 6625 രൂപ നല്‍കണം. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 80 രൂപ പവനും 10 രൂപ ഗ്രാമിനും കുറഞ്ഞു. അതേസമയം, 24 കാരറ്റ് സ്വര്‍ണത്തിന് വില ഇതിനേക്കാള്‍ കൂടും. ഒരു ഗ്രാമിന് 7223 രൂപയും എട്ട് ഗ്രാമിന് 57784 രൂപയുമാണ് നല്‍കേണ്ടത്. 

18 കാരറ്റ് സ്വര്‍ണത്തിന്റെ വില സാധാരണക്കാരന് താങ്ങാന്‍ സാധിക്കുന്നതാണ്. ഒരു ഗ്രാമിന് 5421 രൂപയും എട്ട് ഗ്രാമിന് 43368 രൂപയുമാണ്. 18 കാരറ്റ് പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുന്നു എന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. നേരത്തെ ഈ പരിശുദ്ധിയില്‍ വ്യത്യസ്ത ഡിസൈന്‍ ആഭരണങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ നേരെ മറിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍. കൗമാരക്കാര്‍ ഇത്തരം ആഭരണങ്ങളാണ് ചോദിച്ചുവരുന്നതത്രെ. 

18 കാരറ്റ് സ്വര്‍ണത്തിന്റെ വില സാധാരണക്കാരന് താങ്ങാന്‍ സാധിക്കുന്നതാണ്. ഒരു ഗ്രാമിന് 5421 രൂപയും എട്ട് ഗ്രാമിന് 43368 രൂപയുമാണ്. 18 കാരറ്റ് പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുന്നു എന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. നേരത്തെ ഈ പരിശുദ്ധിയില്‍ വ്യത്യസ്ത ഡിസൈന്‍ ആഭരണങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ നേരെ മറിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍. കൗമാരക്കാര്‍ ഇത്തരം ആഭരണങ്ങളാണ് ചോദിച്ചുവരുന്നതത്രെ.

 ദുബായിലുള്ള പ്രവാസികള്‍ക്ക് അവിടെ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ വലിയ ലാഭം കിട്ടും. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260.25 ദിര്‍ഹമാണ് വില. പവന് 2082 ദിര്‍ഹവും. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 5000ത്തിലധികം രൂപയുടെ കുറവാണ് ദുബായില്‍. മാത്രമല്ല, വിവിധ ഡിസൈനിലുള്ള ആഭണരങ്ങള്‍ ദുബായിലെ സ്വര്‍ണവിപണിയില്‍ കിട്ടും. എത്ര അളവില്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് വ്യക്തമായി ചോദിച്ചറിയണം എന്ന് മാത്രം. 

Verified by MonsterInsights