ന്യൂനമർദ്ദപാത്തി: സംസ്ഥാനത്ത് 3 ദിവസം കൂടി മഴ തുടരും; ഇന്ന് 3 ജില്ലകളിൽ യെല്ലൊ അലർട്ട്.

കേരളം തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു, വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളം തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു,  വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു മുതല്‍ ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരം, തെക്കു കിഴക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇന്ന് 3 ജില്ലകളിലും നാളെയും മറ്റന്നാളും 5 ജില്ലകളിലും ഞായറാഴ്ച 4 ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കുതിച്ച് എച്ച്ഡിഎഫ്‌സി: കൂടുതല്‍ നിക്ഷേപം ഈ മ്യൂച്വല്‍ ഫണ്ടുകളില്‍.

നാല് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഓഹരിയിലേക്ക് പ്രവഹിക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ചയിലെ വ്യാപാരത്തിനിടെ ബാങ്കിന്റെ ഓഹരി വില 1794 നിലവാരത്തിലേക്ക്ഉയര്‍ന്നിരുന്നു. നേരിയ ഇടിവില്‍ 1,742 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഏറെക്കാലം 1,400-1,500 നിലവാരത്തിലായിരുന്നു ഓഹരി വില. മികച്ച നേട്ടമുണ്ടാക്കിയതോടെ ബാങ്കിന്റെ ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി. കുതിപ്പിന് സാധ്യതയുള്ളതിനാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍വഴിയുള്ള പരോക്ഷ നേട്ടത്തിന്റെ സാധ്യതകള്‍ തേടുകായാണ് നിക്ഷേപ ലോകം.ജൂണിലെ കണക്കു പ്രകാരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയ മ്യൂച്വല്‍ ഫണ്ട് ക്വാണ്ട് ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ആണ്. 5,85,7500 ഓഹരികളാണ് ക്വാണ്ട് ടാക്‌സ് സേവര്‍ ജൂണില്‍ വാങ്ങിയത്. ബാങ്കിന്റെ പെയ്ഡ് അപ് ഓഹരികളുടെ 0.080 ശതമാനം വരുമിത്. 


ക്വാണ്ട് മ്യൂച്വല്‍ ഫണ്ടില്‍ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ വിഹിതം പൊതുവെ കുറവായിരുന്നു. അതുകൊണ്ടുതന്ന എച്ച്ഡിഎഫ്‌സി ബാങ്ക് നിക്ഷേപകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. നിലവില്‍ ക്വാണ്ട് എഎംസിയുടെ മുന്‍നിര ഹോള്‍ഡിങുകളിലൊന്നായി എച്ച്ഡിഎഫ്‌സി മാറിക്കഴിഞ്ഞു.

അതേസമയം, ഇതേകാലയളവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 30 ലക്ഷത്തോളം ഓഹരികള്‍ എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട്                            92 ഫണ്ടുകള്‍ വില്‍ക്കുകയും ചെയ്തു.

കേരളത്തിലെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.

കേരളത്തിലെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 80 രൂപ വർധിച്ചെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല. വരാനിരിക്കുന്ന ദിവസങ്ങളിൽ വില കുറയുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ക്രൂഡ് ഓയിൽ വില ഉൾപ്പെടെ വെല്ലുവിളിയായി മുന്നിൽ നിൽക്കുമ്പോഴും സ്വർണവിലയിൽ പ്രകടമായ മാറ്റം ഉണ്ടാവുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് അറിയാം.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,080 രൂപയാണ് വില (22 കാരറ്റ്). ഗ്രാമിന് 6635 രൂപ എന്ന നിരക്കിലാണ് ഇത്. എന്നാൽ നിങ്ങൾ ആഭരണമാണ് വാങ്ങുന്നതെങ്കിൽ ഈ നിരക്ക് മാത്രം ചേർത്താൽ മതിയാവില്ലെന്ന് പ്രത്യേകം ഓർക്കണം. അതിനാൽ തന്നെ ഈ കണക്കുകൾ മനസിലിട്ട് കൊണ്ട് ആഭരണം വാങ്ങുവാൻ ജ്വല്ലറികളിൽ പോയാൽ കീശ കാലിയാകും എന്നുറപ്പാണ്.അതേസമയം, സ്വർണവില വരും ദിവസങ്ങളിൽ കുറയുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഡോളർ മൂല്യം ഉയരുന്നത് അടക്കം ഇതിന്റെ കാരണമായി വിലയിരുത്തുന്നുണ്ട്. എന്നാൽ ഒട്ടുമിക്ക വ്യാപാരികളും ഉറ്റുനോക്കുന്നത് കേന്ദ്ര ബജറ്റിലേക്കാണ്. ജൂലൈ അവസാന വാരം നടക്കുന്ന കേന്ദ്ര ബജറ്റിൽ സ്വർണവിലയെ സ്വാധീനിക്കുന്ന നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാവുമോ എന്നാണ് എല്ലാവരുടെയും ഒരേ സ്വരത്തിലുള്ള ചോദ്യം.അതിൽ ഉയരുന്ന പ്രധാന ആവശ്യം നികുതി കുറയ്ക്കുക എന്നതാണ്. രാജ്യത്ത് കഴിഞ്ഞ കുറച്ചധികം നാളുകളായി സ്വർണവില ക്രമാതീതമായി കുതിച്ചുയരുന്നത് സാധാരണക്കാരെ ഉൾപ്പെടെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ഇന്ത്യയിൽ സ്വർണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഇടപെടണം എന്ന ആവശ്യം പല കോണുകളിൽ നിന്നും കാലങ്ങളായി ഉയരുന്നു.

 

അങ്ങനെയെങ്കിൽ സ്വർണവില 50,000 എന്ന ബെഞ്ച്മാർക്കിന് താഴേക്ക് സുഗമമായി എത്തുമെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ 11 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ ഒറ്റയടിക്ക് 15 ശതമാനം ആക്കിയതോടെ രാജ്യത്തേക്കുള്ള സ്വർണ കടത്തും കൂടുതൽ ശക്തമായി. വൻ ലാഭം പ്രതീക്ഷിച്ചാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചാല്‍ ആഭരണ വിപണിയിലും ഇത് പ്രതിഫലിക്കും എന്നുറപ്പാണ്. നിലവില്‍ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്‌ടി കൂടി ആഭരണങ്ങള്‍ക്ക് ഈടാക്കുന്നുണ്ട്. അതിനൊപ്പം പണിക്കൂലിയും ചേരുമ്പോൾ വൻ തുകയാണ് ഉപഭോക്താക്കളുടെ കീശയിൽ നിന്ന് പോവുന്നത്. തീരുവ കുറച്ചാൽ ഇതിന് പരിഹാരമാവും എന്നാണ് വിലയിരുത്തൽ.

ഗസ്റ്റ് അധ്യാപക ഒഴിവ്.

ചങ്ങനാശ്ശേരിഎസ്.ബി.കോളജിൽ ഹിന്ദി, ഹിസ്റ്ററി, വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം, കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ
ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താത്‌പര്യമുള്ളവർ www.sbcollege.ac.in എന്ന കോളേജ് വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് കോട്ടയം ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലായ് ആറിന് രാവിലെ 9.30-ന് കോളേജ് ഓഫീസിൽ ഹാജരാകണം.

റിട്ടയർമെന്റ് ലൈഫ് സേഫാക്കണോ ? നിക്ഷേപം പിൻവലിക്കുന്നതിലുമുണ്ട് കാര്യം.

ഒരു വ്യക്തിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് റിട്ടയർമെന്റ് എന്നത്. വരുമാനം നേടുന്ന ഘട്ടത്തിൽനിന്ന് അതു‌വരെ സമ്പാദിച്ചും നിക്ഷേപിച്ചും സ്വരൂപിച്ചതിനെ ആശ്രയിക്കുന്ന ഘട്ടത്തിലേക്കുള്ള മാറ്റം. ഈ പുതിയ ഘട്ടത്തിൽനിന്ന് അതു‌വരെ സമ്പാദിച്ചും നിക്ഷേപിച്ചും സ്വരൂപിച്ചതിനെ ആശ്രയിക്കുന്ന ഘട്ടത്തിലേക്കുള്ള മാറ്റം. ഈ പുതിയ ഘട്ടത്തിൽ കയ്യിലുള്ള നിക്ഷേപത്തിനു സുരക്ഷിതമായൊരു പിൻവലിക്കൽ നിരക്ക് നിശ്ചയിക്കുന്നത് ഭാവി ജീവിതത്തിൽ സുരക്ഷയും ഒപ്പം സമാധാനവും ഉറപ്പാക്കാൻ സഹായിക്കും.വിശ്രമജീവിതം സമ്മർദങ്ങളില്ലാതെ കടന്നുപോവണം എന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗവും ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നത്. വർഷങ്ങളുടെ ശ്രമഫലമായി നല്ലൊരു തുക സ്വരുക്കൂട്ടിയാലും റിട്ടയർമെന്റിനോടടുക്കുമ്പോൾ ഈ നിക്ഷേപം എങ്ങനെ പിൻവലിക്കണം എന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ടാകും. ഒപ്പം നിക്ഷേപം തീർന്നുപോകുമോ 

എന്ന പേടിയും. ഇവിടെയാണ് നിക്ഷേപത്തിൽനിന്ന് സേഫായി പിൻവലിക്കാവുന്ന തുകയുടെ ശതമാനക്കണക്ക് അഥവാ സേഫായി പിൻവലിക്കാവുന്ന തുകയുടെ ശതമാനക്കണക്ക് അഥവാ സേഫ് വിത്ഡ്രോവൽ റേറ്റ് പ്രസക്തമാകുന്നത്. 

എന്താണ് സേഫ് വിത്ഡ്രോവൽ റേറ്റ് ?   :നിക്ഷേപ പോർട്ട്ഫോളിയോയിൽ‌നിന്ന്, സമ്പാദ്യതുക പൂർണമായും തീരാതെ ഓരോ വർഷവും എത്ര ശതമാനം പിൻവലിക്കാം എന്നതാണ് സുരക്ഷിതമായ പിൻവലിക്കൽ നിരക്ക് (Safe Withdrawal Rate) അർഥമാക്കുന്നത്.

ആശ്വാസകരമായ ജീവിതനിലവാരം നിലനിർത്തുന്നതിനൊപ്പം ആയുഷ്കാലം മുഴുവൻ നിങ്ങളുടെ സാമ്പത്തിക‌സ്രോതസ് തുടരുകയും വേണം. ഇതു രണ്ടുംകൂടി ബാലൻസ് ചെയ്യുക എന്നതാണ് ഈ പിൻവലിക്കൽ നിരക്കിന്റെ പ്രസക്തി.ഈ നിരക്ക് നിശ്ചയിക്കുന്നതിൽ താഴെ പറയുന്നവ ഏറെ പ്രധാനമാണ്.

1.പ്രതീക്ഷിക്കുന്ന ആയുർദൈർഘ്യം കൂടുതൽ കാലം ജീവിക്കും എന്ന വിശ്വാസത്തിലാണ് നിങ്ങളെങ്കിൽ‌ ദീർഘകാലത്തേക്കു വരുമാനം ഉറപ്പാക്കണം. പിൻവലിക്കൽ നിരക്ക് അതിനനുസരിച്ച് കുറയ്ക്കണം. എങ്കിലേ ജീവിതകാലം .മുഴുവൻ ന്യായമായ വരുമാനം നേടാനാകൂ.

2.നിക്ഷേപരീതി നന്നായി വൈവിധ്യവൽക്കരിച്ച നിക്ഷേപ പോർട്ട്ഫോളിയോയാണ് നിങ്ങളുടേത് എങ്കിൽ വിപണി ചാഞ്ചാട്ടത്തിന്റെ സമയത്തു വരുമാനത്തിൽ കാര്യമായി ഇടിവുണ്ടാകില്ല. ഉയർന്ന പിൻവലിക്കൽ നിരക്ക് താങ്ങാനും ഇത്തരം പോർട്ട്ഫോളിയോയ്ക്കു കഴിയും. .അതേ സമയം ഉയർന്ന തുക പിൻവലിക്കാം എന്ന ലക്ഷ്യത്തോടെ റിസ്ക് കൂടിയ വിഭാഗങ്ങളിൽ നിക്ഷേപം സൂക്ഷിക്കുന്നതു ചിലപ്പോൾ തിരിച്ചടിക്കും കാരണമാവാം.

3.പണപ്പെരുപ്പവും ജീവിതച്ചെലവും

   പിൻവലിക്കൽ നിരക്ക് നിശ്ചയിക്കുന്നതിൽ നിങ്ങളുടെ ജീവിതച്ചെലവും അതിനെ ബാധിക്കുന്ന വിലക്കയറ്റവുംഅതിനിർണായകമാണ്.പണപ്പെരുപ്പത്തിന് ആനുപാതികമായി പിൻവലിക്കൽ ക്രമീകരിച്ചാൽ പർച്ചേസിങ് പവറും ജീവിത‌നിലവാരവും കാലങ്ങളോളം നിലനിർത്തിപ്പോകാം

വിപണിയിൽ ഇടിവുണ്ടാകുമ്പോൾ പിൻവലിക്കുന്ന തുക ലഭിക്കാൻ കൂടുതൽ യൂണിറ്റുകൾ വിൽക്കേണ്ടിവരും. അതു നിങ്ങളുടെ മൂലധനത്തെ ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ പിൻവലിക്കൽ‌ നിരക്ക് അൽപം കുറച്ച് നിക്ഷേപം സംരക്ഷിക്കേണ്ടി

വരാം. 

4% റൂൾ 

സേഫായ പിൻവലിക്കൽ നിരക്ക് എങ്ങനെ കണക്കാക്കാം? പൊതുവെ എല്ലാവരും നിർദേശിക്കുന്ന രീതിയാണ് 4% റൂൾ. അതായത്വിരമിച്ചശേഷം ആദ്യവർഷം ആകെ നിക്ഷേപത്തിന്റെ 4% പിൻവലിക്കുക. ശേഷം ഈ പിൻവലിക്കൽ തുക പണപ്പെരുപ്പത്തിനുസരിച്ച് എല്ലാ വർഷവും വർധിപ്പിക്കുക. 

ഈ റൂൾ പിന്തുടരുന്നതുകൊണ്ടു മാത്രം നിക്ഷേപം ദീർഘകാലത്തേക്കു സംരക്ഷിച്ചു നിർത്താം എന്നു ധരിക്കരുത്.പകരം ഒരു തുടക്കം എന്ന‌നിലയിൽ മാത്രം പരിഗണിക്കുക. നിക്ഷേപങ്ങളുടെ പ്രകടനം, നിങ്ങളുടെ ആവശ്യങ്ങൾ എന്നിവ നിക്ഷേപങ്ങളുടെ പ്രകടനം, നിങ്ങളുടെ ആവശ്യങ്ങൾ എന്നിവ വിലയിരുത്തി വേണം പിൻവലിക്കൽ നിരക്ക് തീരുമാനിക്കാൻ.

ഫണ്ടുകളുടെ പ്രകടനം മോശമാവുമ്പോൾ പിൻവലിക്കൽ നിരക്കിൽ മാറ്റം‌വരുത്താൻ തയാറാവണം. ഈ നിക്ഷേപത്തിനു പുറമെ പെൻഷൻ, വാടക, പാർട്ട്–ടൈം ജോലി അങ്ങനെ മറ്റു വരുമാനമാർഗങ്ങളുണ്ടെങ്കിൽ മികച്ച രീതിയിൽ പിൻവലിക്കൽ ആസൂത്രണം ചെയ്യാനാവും. സാഹചര്യങ്ങൾ മനസ്സിലാക്കി, ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായത്തോടെ പിൻവലിക്കൽ 

ആസൂത്രണം ചെയ്യുക

 

Pointloto Ua Регистрируйся и ставь

Казино онлайн PointLoto Казино PointLoto запущено компанией Азарткор в 2015 году. Оно призвано привлекать на участников…

ജിമ്മില്‍ പോയി കഷ്ടപ്പെടേണ്ട; പൊണ്ണത്തടി മാറ്റാന്‍ ഒരു ഗ്ലാസ് തേങ്ങാവെള്ളം മതി.

തേങ്ങാവെള്ളം ഒരു ആരോഗ്യ പാനീയമെന്ന നിലയില്‍ എല്ലാവരുടേയും ജനപ്രിയ ഓപ്ഷനാണ്. ഉന്മേഷദായകമായ രുചിക്കൊപ്പം അത് നല്‍കുന്ന പോഷക ഗുണങ്ങളും ശ്രദ്ധേയമാണ്. ഇന്നത്തെ കാലത്ത് ആളുകള്‍ അല്‍പം കൂടി ആരോഗ്യബോധമുള്ളവരായി മാറുന്നുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങളാണ് ഭൂരിഭാഗം പേരും തേടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ പാനീയം തേങ്ങാവെള്ളമാണ്.ശരീരഭാരം കുറയ്ക്കാന്‍ തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ എളുപ്പത്തില്‍ നമ്മുടെ ഭക്ഷണത്തില്‍ ചേര്‍ക്കാമെന്നുമാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്. തേങ്ങാപ്പാലില്‍ നിന്ന് വ്യത്യസ്തമായി തേങ്ങാവെള്ളത്തില്‍ കലോറിയും കൊഴുപ്പും കുറവാണെങ്കിലും അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇത് പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാല്‍ നിറഞ്ഞിരിക്കുന്നു.ഇത് ജലാംശം നിലനിര്‍ത്താനും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു. ഈ പോഷക സാന്ദ്രമായ പാനീയം ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെയും വീക്കത്തെയും ചെറുക്കാന്‍ സഹായിക്കും. ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ ഏകദേശം 46 കലോറി മാത്രമേ ഉള്ളൂ. ഇത് പഞ്ചസാര പാനീയങ്ങള്‍ക്കും സോഡകള്‍ക്കും ഒരു മികച്ച ബദലായി മാറുന്നു.

തേങ്ങാവെള്ളം ഒരു ആരോഗ്യ പാനീയമെന്ന നിലയില്‍ എല്ലാവരുടേയും ജനപ്രിയ ഓപ്ഷനാണ്. ഉന്മേഷദായകമായ രുചിക്കൊപ്പം അത് നല്‍കുന്ന പോഷക ഗുണങ്ങളും ശ്രദ്ധേയമാണ്. ഇന്നത്തെ കാലത്ത് ആളുകള്‍ അല്‍പം കൂടി ആരോഗ്യബോധമുള്ളവരായി മാറുന്നുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങളാണ് ഭൂരിഭാഗം പേരും തേടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ പാനീയം തേങ്ങാവെള്ളമാണ്.പഞ്ചസാരയും കലോറിയും അടങ്ങിയ പല സ്‌പോര്‍ട്‌സ് പാനീയങ്ങളിലും ജ്യൂസുകളിലും നിന്ന് വ്യത്യസ്തമായി, തേങ്ങാവെള്ളം പഞ്ചസാര ചേര്‍ക്കാതെ മധുരവും ഉന്മേഷദായകവുമായ രുചി നല്‍കുന്നു. തേങ്ങാവെള്ളത്തിലെ പ്രകൃതിദത്തമായ പഞ്ചസാര പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കുന്നു. ഇത് സ്ഥിരമായ ഊര്‍ജം നിലനിലനിര്‍ത്താനും ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്ന എന്‍സൈമുകള്‍ തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

കണ്ണും പൂട്ടി വാങ്ങാൻ 5 ഓഹരികൾ, ലാഭം ഉറപ്പെന്ന് ആക്സിസ് സെക്യൂരിറ്റീസ്, ലിസ്റ്റിൽ എസ്ബിഐയും ഉണ്ട്

2025 സാമ്പത്തിക വർഷം നന്നായി തുടങ്ങിയിട്ടുണ്ടെങ്കിലും വിപണി അസ്ഥിരമായി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. വളർന്നുവരുന്ന മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം തുടരും. സ്ഥിരമായി ശക്തമായ കോർപ്പറേറ്റ് വരുമാനം അർത്ഥമാക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റുകൾ എന്നത്തേക്കാളും ശക്തമായ നിലയിലാണെന്നാണ്. വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്ന ഓഹരികളുടെ പട്ടിക ആക്സിസ് സെക്യൂരിറ്റീസ് തയ്യാറാക്കിയിട്ടുണ്ട്. നമുക്ക് വിശദമായി നോക്കാം.

1. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്

   എൻഎസ്ഇയിൽ 1,191.90 രൂപ എന്ന നിലയിലാണ് ഐസിഐസിഐ ബാങ്ക് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ആറ് മാസം കൊണ്ട് 21.34 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.1325 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 11 ശതമാനം വളർച്ച.

2. കോൾ ഇന്ത്യ ലിമിറ്റഡ് എൻഎസ്ഇയിൽ 479.40 രൂപ എന്നതാണ് നിലവിൽ കോൾ ഇന്ത്യ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ആറ് മാസത്തിനിടെ 22.09 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 106.95 ശതമാനം മുന്നേറ്റമുണ്ടാക്കാനും കോൾ ഇന്ത്യ ഓഹരിക്ക് സാധിച്ചു.550 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 14-16 ശതമാനം വളർച്ച.
 
 

3.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 827.60 രൂപ എന്നതാണ് നിലവിൽ എസ്ബിഐയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം 2024-ൽ ഇതുവരെ 29.04 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 41.36 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.1010 രൂപ ടാർഗെറ്റ് വിലയോടെ എസ്ബിഐ ഓഹരി വാങ്ങാം. നിലവിലെ വിലയിൽ നിന്നും ഏകദേശം 20 ശതമാനം ലാഭം നേടാൻ സാധിക്കും.

4.ഫെഡറൽ ബാങ്ക് ലിമിറ്റഡ് 175.39 എന്നതാണ് ഫെഡറൽ ബാങ്ക് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 15.46 ശതമാനം വളർച്ചയാണ് ബാങ്ക് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 37.51 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 179.73 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 205 രൂപ ടാർഗെറ്റ് വിലയോടെ ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഏകദേശം 17 ശതമാനത്തോളം ലാഭം.

5.ചോളമണ്ഡലം ഇൻവെസ്റ്റ്‌മെൻ്റ് & ഫിനാൻസ് കമ്പനി ലിമിറ്റഡ് എൻഎസ്ഇയിൽ 1,399.25 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 12.80 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 15 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.1575 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ശതമാനത്തോളം നേട്ടം.

മഴയ്ക്ക് ശമനം: ഇന്ന് മൂന്ന് ജില്ലകൾക്ക് മഞ്ഞ അലർട്ട്, കള്ളക്കടൽ സാധ്യതയെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കാലവർഷക്കെടുതികൾക്ക് ശമനം. കഴിഞ്ഞ ദിവസങ്ങളിലായി മിതമായ മഴയാണ് ലഭിക്കുന്നത്. ഇന്ന മൂന്ന് ജില്ലകൾക്കാണ് കാലാവസ്ഥാ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞെ്ങ്കിലും കടൽ പ്രക്ഷുബ്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വീട്ടില്‍ പെന്‍ഷനെത്താന്‍ വൈകും.

സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ. ഇരുപത്തിരണ്ടായിരത്തോളം പേർക്ക് ഈ മാസം പെൻഷൻ കിട്ടാൻ വൈകുമെന്ന് കാണിച്ച് ട്രഷറി ഡയറക്ടർ അറിയിപ്പിറക്കി. കേന്ദ്ര പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിൽ പോസ്റ്റ് ഓഫീസുകൾ വരുത്തിയ വീഴ്ചയാണ് നാട്ടുകാർക്ക് തിരിച്ചടിയായത്,ശാരീരിക ബുദ്ധിമുട്ടും പ്രായാധിക്യവും കാരണം ട്രഷറിയിലോ ബാങ്കിലോ എത്തി നേരിട്ട് പെൻഷൻ വാങ്ങാൻ സാധിക്കാത്തവരാണ് പോസ്റ്റ് ഓഫീസ് മുഖേന പെൻഷൻ കൈപ്പറ്റുന്നത്. മണി ഓർഡറായി ഇവരുടെ വീട്ടിൽ പെൻഷൻ തുക എത്തുമായിരുന്നെങ്കിൽ ഇത്തവണ അത് പ്രതീക്ഷിക്കേണ്ട.

സാങ്കേതിക തടസങ്ങളാൽ വൈകുമെന്ന് അറിയിപ്പ് ഇറങ്ങി. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ വരുത്തിയ ഗുരുതര വീഴ്ചയാണ് തടസത്തിന് കാരണം. പെൻഷൻ തുക മണി ഓർഡറായി കൈമാറാൻ കേന്ദ്രം തയാറാക്കിയ പോർട്ടലിൽ ഓരോ പോസ്റ്റ്ഓഫീസ് റജിസ്റ്റർ ചെയ്തില്ല. ഇത്തവണത്തെ ഓഡിറ്റിൽ ഇത് കണ്ടെത്തി. ഇതോടെ പണം കൈമാറാനാവില്ലന്ന് ബാങ്ക്
അറിയിച്ചു. അതാണ് വാർധക്യ കാല ചികിത്സക്കും ജീവിത ചെലവിനുമായി ആയിരങ്ങൾ ആശ്രയിക്കുന്ന പെൻഷൻ മുടങ്ങാൻ കാരണം. വീഴ്ച പരിഹരിച്ച് പോസ്റ്റ് ഓഫീസ് റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് ഇനി പെന്ഷൻ മണിഓർഡറായി ലഭിക്കൂ

Verified by MonsterInsights