ജിയോയും എയർടെലും നിരക്ക് ഉയർത്തട്ടെ; പാവങ്ങൾക്ക് ബിഎസ്എൻഎൽ ഉണ്ടല്ലോ, അടിപൊളി പ്ലാനുകൾ ഇതാ.

രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ എന്നിവ നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. സാമാന്യം വലിയ രീതിയിൽ തന്നെ നിരക്ക് വർധനയാണ് ഇക്കുറി കമ്പനികൾ വരുത്തിയിരിക്കുന്നത്. വരുമാനം കൂട്ടുക എന്ന ലക്ഷ്യവുമായാണ് ഇത്തവണ കമ്പനികൾ ഈ വർധനവ് നടപ്പിലാക്കുന്നത്. ജൂലൈ മൂന്ന് മുതൽ പുതുക്കിയ നിരക്കുകളിൽ ആവും കമ്പനികൾ റീചാർജ് പ്ലാനുകൾ നൽകി തുടങ്ങുക.രാജ്യത്തെ വിലക്കയറ്റത്തിലും മറ്റും പൊറുതി മുട്ടി നിൽക്കുന്ന സാധാരണക്കാരന് കൂടുതൽ തിരിച്ചടിയാണ് തീരുമാനമെന്ന് പറയാതെ വയ്യ. പുറമേ നിന്ന് നോക്കുമ്പോൾ പ്രകടമായ വർധനവ് ഇല്ലെങ്കിലും ഒരു കുടുംബത്തിലെ മൂന്നോ നാലോ പേർക്ക് ഇത്തരത്തിൽ റീചാർജ് ചെയ്യുമ്പോൾ ആ വർധനവ് പെട്ടെന്ന് മനസിലാവും.സ്വകാര്യ ടെലികോം സേവനദാതാക്കളുടെ ഈ വില വർധനവിൽ മടുത്തവരാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് നല്ലത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ പ്ലാനുകളാണ്. നിരവധി മികച്ച ഓഫറുകളാണ് അവർ ഉപഭോക്താക്കൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഏറ്റവും കുറഞ്ഞ വിലയുള്ള ചില ഓഫറുകളാണ് ഇപ്പോൾ ജനപ്രീതി നേടുന്നത്.

ബിഎസ്എൻഎൽ പ്ലാൻ 107: ഇതിൽ 35 ദിവസത്തെ വാലിഡിറ്റിയോടെ 3ജിബി 4ജി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്യുന്നു. അതുപോലെ, പുതിയ ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഫസ്‌റ്റ് റീചാർജ് കൂപ്പൺ എന്നറിയപ്പെടുന്ന 108 രൂപയുടെ പ്ലാനുമുണ്ട്. ഇത് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്.ബിഎസ്എൻഎൽ പ്ലാൻ 197: ഇതിൽ ആദ്യ 18 ദിവസത്തേക്ക് 2ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 70 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാ ചെയ്യുന്നു. 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് 199 രൂപ പ്ലാനും തിരഞ്ഞെടുക്കാം.ബിഎസ്എൻഎൽ പ്ലാൻ 107: ഇതിൽ 35 ദിവസത്തെ വാലിഡിറ്റിയോടെ 3ജിബി 4ജി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്യുന്നു. അതുപോലെ, പുതിയ ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഫസ്‌റ്റ് റീചാർജ് കൂപ്പൺ എന്നറിയപ്പെടുന്ന 108 രൂപയുടെ പ്ലാനുമുണ്ട്. ഇത് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്. ബിഎസ്എൻഎൽ പ്ലാൻ 197: ഇതിൽ ആദ്യ 18 ദിവസത്തേക്ക് 2ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 70 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാ ചെയ്യുന്നു. 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് 199 രൂപ പ്ലാനും തിരഞ്ഞെടുക്കാം.

പ്ലാൻ 107: ഇതിൽ 35 ദിവസത്തെ വാലിഡിറ്റിയോടെ 3ജിബി 4ജി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്യുന്നു. അതുപോലെ, പുതിയ ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഫസ്‌റ്റ് റീചാർജ് കൂപ്പൺ എന്നറിയപ്പെടുന്ന 108 രൂപയുടെ പ്ലാനുമുണ്ട്. ഇത് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്. ബിഎസ്എൻഎൽ പ്ലാൻ 197: ഇതിൽ ആദ്യ 18 ദിവസത്തേക്ക് 2ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 70 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാ ചെയ്യുന്നു. 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് 199 രൂപ പ്ലാനും തിരഞ്ഞെടുക്കാം.ബിഎസ്എൻഎൽ പ്ലാൻ 397: മൊത്തം 150 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നുവെങ്കിലും അൺലിമിറ്റഡ് കോളുകളും 2ജിബി 4ജി ഡാറ്റയും ആദ്യ 30 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാവുക. പ്ലാൻ കാലാവധി മാത്രമാണ് 150 ദിവസം. 797 രൂപയുടെ പ്ലാനും സമാനമായി 300 ദിവസത്തെ വാലിഡിറ്റിയുണ്ടെങ്കിലും ഈ പ്ലാൻ ആദ്യ 60 ദിവസത്തേക്ക് മാത്രമാണ് അൺലിമിറ്റഡ് കോളുകളും 2ജിബി 4ജി ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നത്.
ബിഎസ്എൻഎൽ പ്ലാൻ 1999: ഈ റീചാർജ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും മുഴുവൻ കാലയളവിലേക്കും 600ജിബി 4ജി ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂണുകളും വിവിധ മൂന്നാം കക്ഷി സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനുകളും ആസ്വദിക്കാനാകും എന്ന പ്രത്യേകത കൂടിയുണ്ട്.

ഓസ്ട‌്രിയയ്ക്കായില്ല. ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ തുർക്കി നെതർലൻഡ്സിനെ നേരിടും.

യൂറോ കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഓസ്‌ട്രിയയെ 2–1നു തോൽപിച്ച് തുർക്കി ക്വാർ‌ട്ടറിൽ. ഒന്നാംമിനിറ്റിൽ ആദ്യ ഗോൾ വീണതു മുതൽ കളി തീരുന്നതു വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഡിഫൻഡർ മെറിഹ് ഡെമിറലാണ് തുർക്കിയുടെ 2 ഗോളും നേടിയത്.കോർണർ ക്ലിയർ ചെയ്യാൻ ഓസ്ട്രിയൻ താരങ്ങൾ പരാജയപ്പെട്ടതു മുതലെടുത്താണ് കളിയുടെ തുടക്കത്തിൽ തന്നെ സൗദി പ്രോ ലീഗ് ക്ലബ് അൽ അഹ്‍ലിയുടെ താരമായ ഡെമിറൽ ലക്ഷ്യം കണ്ടത്. 59–ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള 

ഹെഡറിലൂടെ രണ്ടാം ഗോളും നേടി.

ഗോൾ മടക്കാൻ അധ്വാനിച്ചു കളിച്ച ഓസ്‌ട്രിയയുട‌െ ശ്രമം ഫലം കണ്ട‌ത് 66–ാം മിനിറ്റിൽ. കോർണറിൽ നിന്നു കിട്ടിയ അവസരത്തിൽ മൈക്കൽ ഗ്രിഗോറിഷ് ലക്ഷ്യം കണ്ടു. എന്നാൽ പൊരുതിക്കളിച്ചെങ്കിലും സമനില ഗോൾ നേടാൻ ഓസ്ട‌്രിയയ്ക്കായില്ല. ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ തുർക്കി നെതർലൻഡ്സിനെ നേരിടും

ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ പകുതിവിലയ്ക്ക്.

ലുലു ഓണ്‍ സെയിലിന് വ്യാഴാഴ്ച്ച തുടക്കമാകും. 500ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അടക്കം പകുതി വിലയ്ക്ക്
ലഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.
ജൂലൈ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓണ്‍ സെയില്‍ നടക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ പകുതിവിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കും.ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ 41 മണിക്കൂര്‍ നീളുന്ന നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങും 

ഒരുക്കിയിട്ടുണ്ട്. ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശനം സിനിമ താരങ്ങളായ വിജയ് ബാബു, വിനയ് ഫോര്‍ട്ട്,അതിഥി രവി, അനു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

3ല്‍ ജയിച്ചത് 1 മാത്രം, എന്നിട്ടും ബ്രസീല്‍ ക്വാര്‍ട്ടറില്‍; ഡ്രീം ഫൈനല്‍ വരുന്നു .

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ഒരുവിധം ക്വാര്‍ട്ടര്‍ ഫൈനില്‍ കടന്നുകൂടി. ഗ്രൂപ്പ് ഡിയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ കരുത്തരായ കൊളംബിയയുമായി മഞ്ഞപ്പടയ്ക്കു 1-1ന്‍റെ സമനില വഴങ്ങേണ്ടി വന്നു. എങ്കിലും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കളായത്. മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ മഞ്ഞപ്പട ജയിച്ചിട്ടുള്ളൂ. ശേഷിച്ച രണ്ടിലും സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.കൊളംബിയക്കെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ബ്രസീല്‍ സമനിലയുമായി പോയിന്റ് പങ്കിട്ടത്. 12ാം മിനിറ്റില്‍ ബാഴ്‌സലോണ വിങ്ങര്‍ റഫീഞ്ഞയാണ് മഞ്ഞപ്പടയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ ഡാനിയേല്‍ മ്യൂനോസിന്റെ ഗോളില്‍ കൊംബിയ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്.

ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായതോടെ ചിരവൈരികളായ അര്‍ജന്റീനയുമായുള്ള ഡ്രീം ഫൈനലിലാണ് വഴിയൊരുങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും കടന്ന് മുന്നേറിയാല്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ക്ലാസിക്ക് ഫൈനലാണ് ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയാണ്. അര്‍ജന്റീനയാവട്ടെ ഇക്വഡോറിനെയും നേരിടും. മറ്റു ക്വാര്‍ട്ടറുകളില്‍ വെനസ്വേല കാനഡയെയും കൊളംബിയ പാനമയെയും നേരിടും.കൊളംബിയക്കെതിരേ 4-2-3-1 എന്ന കോമ്പിനേഷനാണ് ബ്രസീല്‍ പരീക്ഷിച്ചത്. കൊളംബിയയാവട്ടെ 4-3-3 എന്ന കോമ്പിനേഷനിലും കളിക്കാനിറങ്ങി. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ വലതു വിങിലൂടെ പന്തുമായി പറന്നെത്തി ബോക്‌സിനു കുറുകെ റഫീഞ്ഞ ക്രോസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ ആരുമുണ്ടായില്ല. തുടര്‍ന്നും അറ്റാക്കിങ് ഫുട്‌ബോളിലൂടെ മഞ്ഞപ്പട എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തി.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ‍കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

നിഫ്റ്റി 24,175 ന് മുകളിൽ ട്രേഡ് ചെയ്താൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം.

നിഫ്റ്റി 18 പോയിൻ്റ് (0.07%) താഴ്ന്ന് 24,123.85 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന് സൂചിക 24,175 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.

നിഫ്റ്റി ഉയർന്ന് 24,228.80 ൽ വ്യാപാരം തുടങ്ങി. രാവിലെ 24236.30 ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് ഇൻട്രാഡേയിലെ താഴ്ന്ന നിലവാരമായ 24,056.40 ൽ എത്തി 24,123.85 ൽ ക്ലോസ് ചെയ്തു.ഐടി, മീഡിയ, റിയൽറ്റി, ഫാർമ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്കുകൾ, എഫ്എംസിജി, ഓട്ടോ എന്നിവയ്ക്കാണു പ്രധാന നഷ്ടം. 1286 ഓഹരികൾ ഉയരുകയും 1273 ഓഹരികൾ ഇടിയുകയും 72 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.നിഫ്റ്റി 50 സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടം എൽ ആൻഡ് ടി, വിപ്രോ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കാണ്. ശ്രീറാം ഫിൻ, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ മോട്ടോഴ്സ് എന്നിവയ്ക്കാണുനഷ്ടം.മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ 

 

ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,100 ലാണ്.

ഇൻട്രാഡേ ലെവലുകൾ: പിന്തുണ 24,100 -24,000 -23,900 പ്രതിരോധം 24,175 -24,250 -24,325 (15-മിനിറ്റ് ചാർട്,പൊസിഷണൽ ട്രേഡിംഗ്: ഹ്രസ്വകാല പിന്തുണ 23,800 -23,350 പ്രതിരോധം 24,250 -24,750.ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി 406.65 പോയിൻ്റ് നഷ്ടത്തിൽ 52,168.10 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനുതാഴെ ക്ലോസ് ചെയ്തു.സൂചികയ്ക്ക് 51,900 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം. അല്ലെങ്കിൽ, പിന്തുണ മേഖലയിൽ നിന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.52,250 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.

സ്വര്‍ണവില കയറി, ആശങ്ക വേണ്ട.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. നേരിയ വര്‍ധനവ് മാത്രമാണുള്ളത്. എന്നാല്‍ വരും ദിവസം വില കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. ക്രൂഡ് ഓയില്‍ വില കുതിക്കുന്നത് വിപണിക്ക് മൊത്തം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ വില കയറുമോ എന്നാണ് ആശങ്ക. നിലവില്‍ പലചരക്ക്, പച്ചക്കറി ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില താങ്ങാവുന്നതിലും അപ്പുറമാണ്.വലിയ കുതിപ്പും സമാനമായ രീതിയില്‍ ഇടിവും കഴിഞ്ഞ മാസത്തെ സ്വര്‍ണവിപണിയില്‍ പ്രകടമായിരുന്നു. ഈ മാസവും സ്വര്‍ണത്തിന് ചാഞ്ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. നേരിയ തോതിലുള്ള വര്‍ധനവും ഒരുപക്ഷേ, ഇടിവിനുമാണ് സാധ്യത. ജൂലൈ ഒന്നിന് പവന്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 80 രൂപ മാത്രമാണ് വര്‍ധിച്ചത്. അറിയാം സ്വര്‍ണവിലയുടെ പൂര്‍ണ വിവരം.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6635 രൂപയും നല്‍കണം. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും നികുതിയും ചേര്‍ത്താണ് വില ഈടാക്കുക. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ജ്വല്ലറി ഉടമകളോട് സംസാരിച്ച് പണിക്കൂലി കുറച്ചാല്‍ ആനുപാതിക കിഴിവ് മൊത്തം വിലയിലുണ്ടാകും.

അതേസമയം, സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ നേരിയ വിലക്കുറവിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഡോളര്‍ മൂല്യം വര്‍ധിപ്പിക്കുന്നതാണ് ഈ പ്രചാരണത്തിന് കാരണം. വലിയ തോതിലുള്ള വിലയിടിവ് പ്രതീക്ഷിക്കരുത്. ഏറിയും കുറഞ്ഞുമാകും സ്വര്‍ണവില മുന്നോട്ട് പോകുക. അതേസമയം, അമേരിക്കന്‍ ഫെഡ് റിസര്‍വീസ് പലിശ നിരക്ക് സംബന്ധിച്ച വിവരം പുറത്തുവിട്ടാല്‍ സ്വര്‍ണവില മാറും.ഡോളര്‍ സൂചിക 105.90 എന്ന നിരക്കിലാണുള്ളത്. നേരത്തെ 106ന് മുകളിലെത്തിയ വേളയില്‍ സ്വര്‍ണവില പവന് 52600ലേക്ക് കുറഞ്ഞിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.54 എന്ന നിരക്കിലാണുള്ളത്. രൂപ കഴിഞ്ഞ ദിവസത്തേക്കാള്‍ കരുത്ത് കുറഞ്ഞിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ഇത് നേട്ടമാകും. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യം കൂടും.വിപണിയെ അസ്വസ്ഥപ്പെടുത്തുന്നത് ക്രൂഡ് ഓയില്‍ വില വര്‍ധനവാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 86.80 ഡോളറാണ് പുതിയ വില. അമേരിക്കന്‍ ക്രൂഡ് ആയ ഡബ്ല്യുടിഐ ബാരലിന് 83.52 ഡോളറും യുഎഇ ക്രൂഡ് ആയ മര്‍ബണ്‍ ബാരലിന് 86.63 ഡോളറുമാണ് ഏറ്റവും പുതിയ വില. എണ്ണ വില കൂടുന്നത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.അമേരിക്കയില്‍ നിന്ന് എണ്ണയ്ക്ക് ആവശ്യം ഏറുന്നതാണ് വില കൂടാന്‍ കാരണം. ആഗോള വിപണിയില്‍ എണ്ണവില കയറുന്നത് അവശ്യ വസ്തുക്കളുടെ വിലക്കയറ്റതിന് ഇടയാക്കും. ചരക്കു കൂലി വര്‍ധിക്കാനും ആനുപാതികമായി ഭക്ഷ്യവസ്തു വില കൂടാനും ഇതിടയാക്കും. അതേസമയം, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില കുറയ്ക്കാന്‍ തയ്യാറായാല്‍ ആശ്വാസമാകും.

സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ് ഒഴിവ്.

തിരുവനന്തപുരം സെന്റർ ഫോർ വൺ ഹെൽത്ത് കേരള (COH-K)യിൽ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച് ആൻഡ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, സർവെയ്‌ലൻസ്‌ സ്പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ് കം ക്ലീനിങ്ങ് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം.  ഒാൺലൈനായി ജൂലൈ 10 വരെ അപേക്ഷിക്കാം. 

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്.

മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് പ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

കൂടാതെ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലൈ ഒന്ന്  മുതൽ നിലവിൽ വരും. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നത്. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവിൽ വരുന്നതെന്ന് ട്രായ് അറിയിച്ചു. 
 

കൂടാതെ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലൈ ഒന്ന്  മുതൽ നിലവിൽ വരും. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നത്. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവിൽ വരുന്നതെന്ന് ട്രായ് അറിയിച്ചു. 

ട്രായ്‍യുടെ നിയമം അനുസരിച്ച് നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടിട്ടുള്ള സിമ്മിന് പകരം പുതിയ സിം കാർഡ് നല്കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കിൽ സിം റീപ്ലേസ്‌മെന്റ് എന്ന് പറയുന്നത്. കൂടാതെ മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറാനായുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭിക്കും. പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനായാണ് 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ നേരത്തെയും ഭേദഗതി കൊണ്ടുവന്നത്. 

നിലവിൽ പോർട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം നഷ്ടപ്പെട്ട സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം. സിം നഷ്ടപ്പെട്ടാൽ മറ്റൊരു സിമ്മിലേക്ക് നമ്പർ മാറ്റാനും ഉപഭോക്താവിന് കഴിയും. ഉപഭോക്താവ് അറിയാതെ ഫോൺ നമ്പർ മറ്റൊരു സിമ്മിലേക്കുമാറ്റി സാമ്പത്തികത്തട്ടിപ്പുകൾ നടത്തുന്നതും വ്യാപകമായി വരുന്നുണ്ട്. സിം പ്രവർത്തനരഹിതമായാലും കാരണം എന്താണെന്ന് ഉപഭോക്താവിന്  മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട് ചെയ്ത കാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടിൽനിന്ന് പണവും നഷ്ടമാകും.

ബുദ്ധി ശക്തി വര്‍ധിപ്പിക്കാനിതാ ഏഴ് മാര്‍ഗങ്ങള്‍.

ലോകം അതിവേഗം ബഹുദൂരം ഓടിക്കൊണ്ടിരിക്കുന്ന അതിനൊപ്പം ചലിക്കാന്‍ മാത്രം ശക്തമായ ബുദ്ധിയും ആവശ്യമാണ്. നിങ്ങളുടെ ബുദ്ധി എന്നു പറയുന്നത് ഒരു മസില്‍ പോലെ തന്നെയാണ്. അതിനെ നമുക്ക് പരിശീലിപ്പിക്കാനും ശക്തമാക്കാനും ഊര്‍ജ്ജസ്വലമാക്കാനും കഴിയും. ഇവിടെയിതാ ബുദ്ധി കൂര്‍മത വര്‍ധിപ്പിക്കാനുള്ള ഏഴ് മാര്‍ഗങ്ങള്‍.

1. മാനസികമായി എപ്പോഴും സജീവമായിരിക്കുക

മാനസികമായി എപ്പോഴും സജീവമായിരിക്കുക. നിങ്ങളുടെ ചിന്തകളെ /ബുദ്ധിയെ ഉദ്ദീപിപ്പിക്കാന്‍ കഴിയുന്ന പ്രവൃത്തികളില്‍ മുഴുകുക. പസില്‍സ്, ക്രോസ് വേര്‍ഡ്‌സ്, പുതുതായി ഭാഷ പഠിക്കുക തുടങ്ങിയവയൊക്കെ ഇതിന് സഹായിക്കും. 

മാനസിക ഉത്തേജനം വൈജ്ഞാനിക പ്രവര്‍ത്തനം നിലനിര്‍ത്താനും മെമ്മറി മെച്ചപ്പെടുത്താനും നിങ്ങളുടെ മനസ്സിനെ ചടുലമായി നിലനിര്‍ത്താനും സഹായിക്കും.

2. വ്യായാമങ്ങള്‍ ശീലമാക്കുക

കൃത്യമായ വ്യായാമങ്ങള്‍ നിങ്ങളുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും ഏറെ ഗുണകരമാണ്. 

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നു, വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

നിങ്ങള്‍ ജോലി ചെയ്യുമ്പോള്‍, നിങ്ങളുടെ മസ്തിഷ്‌കം പുതിയ ന്യൂറോണുകളുടെ വളര്‍ച്ചയെ പ്രമോട്ട് ചെയ്യുകയും അവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്ന രാസവസ്തുക്കള്‍ പുറത്തുവിടുന്നു. 

3. ബുദ്ധിശക്തിയെ ത്വരിതപ്പെടുത്തുന്ന ഭക്ഷണം ഉള്‍പെടുത്തുക

തലച്ചോറിന്റെ ആരോഗ്യത്തില്‍ നിങ്ങളുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പഴങ്ങള്‍, പച്ചക്കറിള്‍ തുടങ്ങിയവ ധാരാളമായി ഡയറ്റില്‍ ഉള്‍പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി കാണപ്പെടുന്ന സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍, അണ്ടിപ്പരിപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുക.

ഈ ഭക്ഷണങ്ങള്‍ മസ്തിഷ്‌ക ആരോഗ്യത്തെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങള്‍ നല്‍കുന്നു. 

 

4. ആവശ്യത്തിനുള്ള ഉറക്കം
ബുദ്ധിയുടെ വളര്‍ച്ചക്ക് ആവശ്യമായ ഉറക്കവും അത്യന്താപേക്ഷിതമാണ്. 
ഉറക്കത്തില്‍, നിങ്ങളുടെ മസ്തിഷ്‌കം ഓര്‍മ്മകള്‍ പ്രോസസ്സ് ചെയ്യുകയും ഏകീകരിക്കുകയും ചെയ്യുന്നു, നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ രാത്രിയില്‍ 79 മണിക്കൂര്‍ ഉറങ്ങേണ്ടതാണ്.
 
5. സ്‌ട്രെസ് മാനേജ്‌മെന്റ്
വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കും. ഇത് മെമ്മറി, ശ്രദ്ധ, മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
ധ്യാനം,ദീര്‍ഘശ്വാസം, യോഗ തുടങ്ങിയവ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ കുറക്കാന്‍ സഹായിക്കുന്നു. ഈ രീതികള്‍ സമ്മര്‍ദ്ദം കുറയ്ക്കുക മാത്രമല്ല, നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. 
 
6. സോഷ്യലൈസ് ചെയ്യുക
സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും. അവ മാനസിക വ്യായാമവും വൈകാരിക പിന്തുണയും നല്‍കുന്നു. അത് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ സന്നദ്ധസേവനം തുടങ്ങി എന്തുമാവട്ടെ. സാമൂഹികവല്‍ക്കരണം നിങ്ങളുടെ തലച്ചോറിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
 
7. പഠിച്ചു കൊണ്ടേയിരിക്കുക
 
ഒരിക്കലും പഠനം നിര്‍ത്തരുത്. ജീവിതത്തിലുടനീളം പുതിയ കഴിവുകളും അറിവും നേടുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്ലാസ്റ്റിറ്റി വര്‍ദ്ധിപ്പിക്കുകയും അതിനെ മൂര്‍ച്ചയുള്ളതാക്കുകയും ചെയ്യും.  പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് നിങ്ങളുടെ തലച്ചോറിനുള്ള ഒരു വെല്ലുവിളിയാണ്. ന്യൂറല്‍ കണക്ഷനുകളും വൈജ്ഞാനിക വഴക്കവും വര്‍ധിപ്പിക്കുന്നു.
 
അത് ഒരു സംഗീതോപകരണം പഠിക്കുന്നതോ ഒരു കോഴ്‌സ് എടുക്കുന്നതോ അല്ലെങ്കില്‍ ഒരു പുതിയ ഹോബി പര്യവേക്ഷണം ചെയ്യുകയോ ആകട്ടെ, പഠന പ്രക്രിയ തന്നെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു.
Verified by MonsterInsights