41 മണിക്കൂർ കൊണ്ട് വാങ്ങാവുന്നതെല്ലാം വാങ്ങിക്കോളൂ, ഗംഭീര ഡിസ്‌കൗണ്ട് സെയിൽ.

എറണാകുളം ലുലുമാളിൽ വിലക്കിഴിവിന്റെ വമ്പൻ ഓഫറുകളുമായി ജൂലായ് നാല് മുതൽ ഏഴ് വരെ നടക്കുന്ന ഓൺ സെയിലിന്റെ ലോഗോപ്രകാശനം സിനിമാതാരങ്ങളായ വിജയ് ബാബു, വിനയ് ഫോർട്ട്, അതിഥി രവി, അനു മോഹൻ എന്നിവർ നിർവഹിച്ചു. 500ൽ അധികം ബ്രാൻഡഡ് ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് ലഭിക്കും. ഫ്ലാറ്റ് 50സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ വിൽക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടിവി, പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ‌, ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ തുടങ്ങിയവ 50ശതമാനം വിലക്കുറവിൽ കിട്ടും.

ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ 41 മണിക്കൂർ നീളുന്ന നോൺ സ്റ്റോപ്പ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ട്. ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ടെന്ന് കൊച്ചി ലുലു മാൾ സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, ബയിംഗ് മാനേജർ സന്തോഷ് കുമാർ, ഡി.ജി.എം. ജോ പൈനേടത്ത്, ഡി.ജി.എം ആർ.രാജീവ് , മാർക്കറ്റിംഗ് മാനേജർ എസ്. സനു , ഫൺടൂറ മാനേജർ സിയാദ് എന്നിവർ അറിയിച്ചു.

friends catering

വാട്‌സ്ആപ്പ് സേവനം നിർത്തുന്നു ; ഈ ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് കിട്ടില്ല.

ദീർഘകാലം ഫോണുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും . എന്നാൽ കയ്യിൽ ഇപ്പോഴുള്ളത് വർഷങ്ങൾ പഴക്കമുള്ള ഫോൺ ആണെങ്കിൽ സ്ഥിരമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആളാണെങ്കിൽ ശ്രദ്ധിക്കുക. ചിലപ്പോൾ ഇനിമുതൽ വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം.

വാട്‌സ്ആപ്പിന്റ പുതിയ ഫീച്ചറുകൾ സ്‌പ്പോർട്ട് ചെയ്യാത്ത സ്മാർട്ട് ഫോണുകളിൽ ഇനി വാട്സ്ആപ്പ്  ലഭ്യമാകില്ല . വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളിൽ വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ സേവനം അവസാനിപ്പിക്കുന്നത് വാട്സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വർഷവും നിശ്ചിത മോഡലുകളെ സേവനപരിധിയിൽ നിന്ന് വാട്സാപ്പ് ഒഴിവാക്കാറുണ്ട്.

സാംസംങ് ഗാലക്‌സി ഏയസ് പ്ലസ് , സാംസംങ് ഗാലക്‌സി കോർ , ഗാലക്‌സി എക്‌സപ്രസ് 2, സാംസംങ് ഗാലക്‌സി ഗ്രാൻഡ് , സാംസങ് ഗാലക്‌സി നോട്ട് 3, സാംസങ് ഗാലക്‌സി എസ് 3 മിനി , സാംസങ് ഗാലക്‌സി എസ് 4 ആക്ടീവ് , സാംസങ് ഗാലക്‌സി എസ് 4 സൂം , മോട്ടാ ജി , മോട്ടോ എക്‌സ് , ഹുവായി അസെൻഡ് പി6. ഹുവായി അസെൻഡ് ജി525 , ഹുവായി സി 199, ഹുവായി ജി എക്‌സ്1എസ് , ഹുവായി വൈ625, വാവേ, ലെനോവോ, എൽജി, മോട്ടോ , ഐഫോൺ 5, ഐഫോൺ 6 , ഐഫോൺ എസ് 6 എസ് , ഐഫോൺ 6എസ പ്ലസ് , ഐഫോൺ എസ്ഇ ഫസ്റ്റ് ജെൻ എന്നിങ്ങനെയുള്ള ഫോണുകളിലാണ് വാട്‌സ്ആപ്പ് കിട്ടാത്തത്. വാട്സാപ്പ് ഉപയോഗം നിർബന്ധമാണെങ്കിൽ തീർച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കൾ പുതിയതിലേക്ക് മാറേണ്ടിയിരിക്കുന്നു.

ജൂലൈ മാസത്തിൽ കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴ ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ജൂലൈ മാസത്തിൽ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ മാസത്തിൽ ശക്തി കുറഞ്ഞിരുന്ന കാലവർഷക്കാറ്റ് ജൂലൈയിൽ ശക്തി പ്രാപിക്കുന്നതോടെ ഈ മാസം കേരളത്തിൽ കനത്ത മഴ ഉണ്ടാകാനാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ജൂൺ മാസത്തിൽ കേരളത്തിലെ മഴയിൽ 25 ശതമാനത്തോളം കുറവുണ്ടായിരുന്നു. എന്നാൽ ജൂലായിൽ മഴ വർദ്ധിക്കാൻ ആണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാജ്യത്ത് മൊത്തമായി ജൂലൈ മാസത്തിൽ മഴ വർദ്ധിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. കാലവർഷക്കാറ്റ് ദുർബലമായിരുന്നതിനാൽ ജൂണിൽ പകുതിയിൽ അധികം ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ജൂൺ 20ന് ശേഷം കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപപ്പെടുകയും കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുകയും ചെയ്തു.

ജൂലൈ മാസത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസം ന്യൂട്രൽ സ്ഥിതിയിൽ തുടരാനാണ് സാധ്യതയുള്ളത്. പസഫിക് സമുദ്രത്തിൽ എൻസോ പ്രതിഭാസവും തുടരും. ഇത് ശക്തമായ മഴയ്ക്ക് കാരണമാകും എന്നാണ് വിലയിരുത്തൽ.

പ്രായം 45 നു താഴെയാണോ? എയർപോർട്ടിൽ ജോലി നേടാം; ശമ്പളം 25,000 മുതൽ 42,000 വരെ.

കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 12 ഒഴിവ്. താൽക്കാലിക നിയമനം. ജൂലൈ 10 വരെ ഒാൺലൈനായി

തസ്തിക, പ്രായപരിധി, ശമ്പളം

സൂപ്പർവൈസർ എആർഎഫ്എഫ് : 45 ; 42,000.

ഫയർ ആൻഡ് റെസ്ക്യു ഒാപ്പറേറ്റർ ഗ്രേഡ് I : 40 ; 28,000

ഫയർ ആൻഡ് റെസ്ക്യു ഒാപ്പറേറ്റർ : 35 ; 25,000.

യോഗ്യതകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും: www.kannurairport.aero/careers

കേരളത്തിൽ 6 ജില്ലകളിൽ യെലോ അലർട്ട്; കള്ളക്കടലിനും ഉയർന്ന തിരമാലയ്ക്കും സാധ്യത.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴ പെയ്തേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരള തീരത്തും തമിഴ്‌നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. 

Casino & Sports Bonuses In MostBet – How To Use Welcome Bonus

MostBet in India: A Trusted Betting Platform MostBet has gained popularity among Indian players for its…

കേരളം ഇന്ന്​ മുതൽ നാലുവർഷ ബിരുദ കോഴ്​സിലേക്ക്.

സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്സുകൾക്ക് തിങ്കളാഴ്ച തുടക്കം. നിലവിലെ രീതിയിൽ മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാനുള്ള അവസരം നിലനിർത്തിയാണ് ഓണേഴ്സ് ബിരുദം നൽകുന്ന നാല് വർഷ കോഴ്സിന് തുടക്കമാകുന്നത്.

നാല് വർഷ ഓണേഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി ഒരുവർഷം കൊണ്ട് പി.ജി പൂർത്തിയാക്കാനുമാകും.ഗവേഷണം കൂടി നാല് വർഷ കോഴ്സിന്‍റെ ഭാഗമാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദമാണ് നൽകുക. ഇവർക്ക് പി.ജിയില്ലാതെ നേരിട്ട് പിഎച്ച്.ഡി പ്രവേശനം നേടാനും നെറ്റ് പരീക്ഷ എഴുതാനും കഴിയും. മൂന്ന് തരം ബിരുദ കോഴ്സുകളിലേക്കും വിദ്യാർഥികൾക്ക് ഇഷ്ടവും അഭിരുചിയുമനുസരിച്ച് നീങ്ങാൻ സാധിക്കുന്ന പാഠ്യപദ്ധതിയോടെയാണ് കേരളം നാല് വർഷ ബിരുദ കോഴ്സിലേക്ക് പ്രവേശിക്കുന്നത്.

ആദ്യ ബാച്ച് കുട്ടികൾ തിങ്കളാഴ്ച കോളജുകളിലെത്തും. നവാഗത വിദ്യാർഥികളെ കോളജ് അധികൃതരും മുതിർന്ന വിദ്യാർഥികളും ചേർന്ന് സ്വീകരിക്കുകയും കോഴ്സിനെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുന്ന രീതിയിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തോടെയാണ് പരിഷ്കരിച്ച ബിരുദ കോഴ്സുകൾക്ക് തുടക്കമാകുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള 864 ആർട്സ് ആൻഡ് സയൻസ് കോളജുകൾ/പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് നാല് വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നത്. പുറമെ കേരള, മലയാളം, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല പഠന വകുപ്പുകളിലും നാല് വർഷ കോഴ്സുകൾ തുടങ്ങുന്നുണ്ട്. സമീപകാലത്ത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന പ്രധാന പരിഷ്കാരമായാണ് നാല് വർഷ ബിരുദ കോഴ്സിനെ  വിലയിരുത്തുന്നത്.

വെറുതെ സ്ക്രീനിൽ തട്ടിയാൽ ലക്ഷങ്ങൾ കിട്ടിയേക്കാം, വൈറലായി ഹാംസ്റ്റര്‍ കോംബാറ്റ്.

യാതൊരു മുതൽ മുടക്കുമില്ലാതെ പണക്കാരാകാമെന്ന വാഗ്ദാനത്തോടെയാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിമിനെ കുറിച്ചുള്ള റീലുകൾ വ്യാപകമായി പ്രചരിക്കുന്നത്. ഇതിൽ ആകൃഷ്ടരായ യുവാക്കളിൽ പലരും യൂട്യൂബ് ടൂട്ടോറിയലുകളുടേയും മറ്റും സഹായത്തോടെ ഹാംസ്റ്റർ കോയിൻ മൈനിങിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അടുത്തമാസം ഹാംസ്റ്റർ കോംബാറ്റ് ഓകമ്പനി ക്രിപ്റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇതുവഴി വൻതുക വരുമാനമുണ്ടാക്കാമെന്നും വീഡിയോകൾ വാഗ്ദാനം ചെയ്യുന്നു.

എന്താണ് ഹാംസ്റ്റർ കോംബാറ്റ്

ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു പ്ലേ റ്റു ഏൺ മെസേജിങ് ബോട്ട് ആണ് ഹാസ്റ്റർ കോംബാറ്റ്. ഗെയിം കളിക്കുന്നതിനൊപ്പം ക്രിപ്റ്റോകറൻസി പരിചയപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. ക്രിപ്റ്റോ മൈനിങ് ആണിവിടെ നടക്കുന്നത്. അജ്ഞാതരായ ഒരു സംഘമാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം വികസിപ്പിച്ചത്. എന്നാൽ റഷ്യൻ സംരംഭകനായ എഡ്വേർഡ് ഗുറിനോവിച്ച് ആണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹാംസ്റ്റർ കോംബാറ്റിന്റെ പ്രവർത്തനം എങ്ങനെ?

ടെലഗ്രാമിൽ ലഭിക്കുന്ന ലിങ്കുവഴി ഉപഭോക്താക്കൾക്ക് ഹാംസ്റ്റർ ബോട്ട് തുറക്കാം. ഇതിന് ശേഷം ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് തിരഞ്ഞെടുക്കാം. ഗെയിമിലൂടെ പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം

.ഹാംസ്റ്റർ എന്ന ജീവിയുടെ ചിത്രം കാണുന്നയിടത്ത് സ്ക്രീനിൽ നിരന്തരം ടാപ്പ് ചെയ്യുന്നതിനനുസരിച്ച് കോയിനുകൾ അഥവാ ഹാംസ്റ്റർ ടോക്കനുകൾ ശേഖരിക്കാം. ഗെയിമിന്റെ ലിങ്കുകൾ പങ്കുവെച്ചാലും പ്രതിദിന ടാസ്കുകൾ പൂർത്തിയാക്കിയാലും കോയിനുകൾ ലഭിക്കും. ഈ കോയിനുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ വിറ്റാൽ പണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനായി ലക്ഷക്കണക്കിന് കോയിനുകളാണ് ഇത് കളിക്കുന്ന യുവാക്കൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ടോൺ ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ഹാംസ്റ്റർ കോയിനുകൾ ടോൺ വാലറ്റ് ആപ്പിലേക്ക് മാറ്റുകയും ലിസ്റ്റ് ചെയ്യുന്ന സമയത്ത് അത് വിറ്റ് പണമാക്കിമാറ്റുകയുമാണ് ചെയ്യുക.

 

പണം കിട്ടുമോ?

നിലവിൽ ഇതൊരു തട്ടിപ്പാണെന്ന റിപ്പോർട്ടുകളൊന്നുമില്ല, പല രീതിയിൽ നടക്കുന്ന ക്രിപ്റ്റോ മൈനിങ് പ്രക്രിയകളിൽ ഒന്നുമാത്രമാണിത്. ഹാംസ്റ്റർ കോംബാറ്റിന്റെ കാര്യമെടുത്താൽ റീൽസിലും മറ്റും പറയുന്നത് പോലെ വൻ തോതിലുള്ള വരുമാനം ഹാംസ്റ്റർ കോയിൻ ക്രിപ്റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടാൽ ലഭിച്ചേക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്. മാത്രവുമല്ല ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാടുകൾ അത്ര എളുപ്പവുമല്ല, ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട നല്ലൊരു ധാരണയില്ലാതെ അതിൽ നിന്ന് ഫലപ്രദമായൊരു വരുമാനം നേടുക സാധ്യമല്ല.”ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെ പ്രചരിച്ചതോടെയാണ് ഹാംസ്റ്റർ കോംബാറ്റിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. 40 രാജ്യങ്ങളിലായി 15 കോടിയാളുകൾ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട യാതൊരു ധാരണയുമില്ലാത്ത കുട്ടികൾ പോലും ഇത് കളിക്കുന്നുണ്ടെന്നാണ് വിവരം.

കുസാറ്റില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ ഓഷ്യനോഗ്രഫി വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി ഓഷ്യനോഗ്രഫി, എം.ടെക്ക് ഓഷ്യന്‍ ടെക്‌നോളജി, നെറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.recruit.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 


ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കൊമേര്‍സ്/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്) തസ്തികയില്‍ ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.ciprs.cusat.ac.in , www.cusat.ac.in  എന്ന വെബ്‌സൈറ്റുകളില്‍. 

പ്രൊഫ.എന്‍.ആര്‍ മാധവ മേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് എത്തിക്‌സ് ആന്‍ഡ് പ്രോട്ടോകോള്‍സില്‍ (ഐ.സി.ആര്‍.ഇ.പി) അസിസ്റ്റന്റ് പ്രൊഫസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എല്‍.എല്‍.എം, നെറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി അഭികാമ്യം. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.recruit.cusat.ac.in എന്ന വെബ്‌സൈറ്റില്‍. പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000 രൂപയും മറ്റുള്ളവര്‍ക്ക് 40,000 രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20.

കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, കോഴ്‌സ് ഇന്‍ ചാര്‍ജ്, ഡയറക്ടര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.recruit.cusat.ac.in വെബ്‌സൈറ്റില്‍. അവസാന തീയതി ജൂലൈ 15. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തില്‍ സി.എസ്.ഐ.ആര്‍ ഫണ്ടഡ് പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ (ജെ.ആര്‍.എഫ്) താല്‍കാലിക ഒഴിവിലേക്ക് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും. മൂന്ന് വര്‍ഷമാണ് പ്രോജക്ടിന്റെ കാലാവധി. നെറ്റ്, ജെ.ആര്‍.എഫ്, ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 37,000 രൂപ പ്രതിമാസ ശമ്പളം.

സംസ്ഥാനത്ത് മഴ തുടരുന്നു; രണ്ടു ജില്ലകളിൽ യെലോ അലർട്ട്.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ‌ ഇന്ന് രണ്ടു ജില്ലകളില്‍ യെലോ അലര്‍‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യതുണ്ട്. കോട്ടയം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും രാവിലെ മുതൽ പരക്കെ മഴയുണ്ട്. 

അടുത്ത മണിക്കൂറുകളില്‍ തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 4 വരെ മഴ തുടരുമെന്നാണ് പ്രവചനം. 

Verified by MonsterInsights