പാലരുവി എക്സ്പ്രസ് ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടിയിലേക്ക് നീട്ടും

തിരുനെൽവേലി പാലരുവി എക്സ്പ്രസിന്റെ (16791,16792) യാത്ര ഓഗസ്റ്റ് 15 മുതൽ തൂത്തുക്കുടിയിലേക്ക് വരെ നീട്ടും. കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 15ന് ഫ്ളാഗ് ഓഫ് നിർവഹിക്കും. എറണാകുളം-ഹൌറ അന്ത്യോദയ എക്സ്പ്രസിൻ്റെ ആലുവയിലെ സ്റ്റോപ്പിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉദ്ഘാടന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി, തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർമാരായ ഡോ.മനോജ് തപ്ളിയാൽ, അരുൺകുമാർ ചതുർവേദി എന്നിവരും പങ്കെടുക്കും.

വൈകിട്ട് 4.05 ന് പാലക്കാടുനിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടിയിലെത്തുക. തുടക്കത്തിൽ പുനലൂർ വരെയായിരുന്നു പാലരുവിയുടെ സർവീസ്. പിന്നീട് ചെങ്കോട്ടയിലേക്ക് നീട്ടി. തിരുനെൽ വേലിയിലേക്ക് രണ്ട് വർഷം മുൻപാണ് നീട്ടിയത്. തുരുനെൽ വേലിയൽ നിന്നും അറുപത് കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെയുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന തിരുനെൽവേലിയിലേക്ക് ട്രെയിനുകൾ കുവായതിനാൽ പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് നടപടി. പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതോടെ കൂടുതൽ ചരക്ക് നീക്കവും വരുമാന വർദ്ധനവുമാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യവകുപ്പ് ഇടപെടലിൽ സംസ്ഥാനത്ത് ആന്റി-ബയോട്ടിക് മരുന്നു വിൽപനയിൽ പ്രതിവർഷം 1000 കോടി രൂപയുടെ കുറവ്.

സംസ്ഥാനത്ത് ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വർഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 15,000- കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നുണ്ട് ഇതിൽ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികൾ,മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.

കഴിഞ്ഞ വർഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു .

ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദ്ദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ആന്റി-ബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ  കുറവ് വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറയുന്നു.

.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 800 -കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട് ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡയറി ,പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആന്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .

 ആന്റി-ബയോട്ടിക് എന്ന പ്രതിസന്ധി

ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ ഊർജിക്കും. ഇത് ചികിത്സാ ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും.മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 250- ഓടെ ലോകമെമ്പാടും ഒരുകോടി ആളുകൾ എം ആർ എം കാരണം മരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.

നമ്മുക്ക് ശ്രദ്ധിക്കാം
1 .വൈറസ് ബാധകളിൽ ആന്റിബയോട്ടിക് ഫലപ്രദമല്ല
2 .ഡോക്ടർ നിർദ്ദേശിക്കുന്നആന്റി-ബയോട്ടിക് മാത്രമേ ഉപയോഗിക്കാവൂ
3 .ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന മരുന്നുകൾ ഉപയോഗിക്കരുത്
4 .ഇവ കരയിലും ,ജലാശയങ്ങളിലും വലിച്ചെറിയരുത്
5 .രോഗശമനം തോന്നിയാലും ഡോസ് പൂർത്തിയാക്കണം.

വമ്പൻ ഓഫറുമായി ലുലു; സ്കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്.

മധ്യവേനൽ അവധിക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. സ്കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഓഫറിൽ ഉൾപ്പെടും. വിലക്കുറവിൽ പഠനോപകരണങ്ങൾ ലുലുവിൽ നിന്നു സ്വന്തമാക്കാം. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ കോക്കോമിലൻ, ഡിസ്നി, മാർവൽ, സ്റ്റാർവാർസ് തീമിൽ ഡിസൈൻ ചെയ്ത സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിൽ എന്നിവ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ സ്കൂൾ ഷൂസും ലഭിക്കും. 150 ദിർഹത്തിന് മുകളിൽ സ്കൂൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് സ്കോളർഷിപ് സ്കീമിൽ പങ്കെടുക്കാൻ അവസരം. 25 കുട്ടികൾക്ക് 10000 ദിർഹം വീതം സ്കോളർഷിപ് നേടാം. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. 200 വിജയികൾക്ക് 2 കോടിയുടെ ലുലു ഹാപ്പിനസ് പോയിന്റുകൾ നേടാനും അവസരമുണ്ട്. സമ്മാന പദ്ധതിയുടെ ഭാഗമായി 1000 പേർക്ക് ദുബായ് പാർക്ക്, ഗ്രീൻ പ്ലാനറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാസ് സമ്മാനമായി നേടാം. 

സ്കൂൾ യൂണിഫോം റീസൈക്ലിങ് പദ്ധതിയും ആരംഭിച്ചു. ഉപയോഗിക്കാവുന്ന പഴയ സ്കൂൾ യൂണിഫോമുകൾ ലുലുവിൽ നൽകാം. ഇവ റീസൈക്കിൾ ചെയ്ത് ഉപയോഗ യോഗ്യമാക്കും. ഇതുവഴി മാലിന്യം കുറയ്ക്കാനും കഴിയുമെന്ന് ലുലു അധികൃതർ പറഞ്ഞു. പഴയ ടെക്സ്റ്റ് ബുക്കുകളും ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു. ടെക്സ്റ്റ് ബുക്ക് ടേക്ക് ബാക്ക് പോയിന്റിൽ എത്തിക്കുന്ന പുസ്തകങ്ങൾ ആവശ്യക്കാർക്ക് എത്തിക്കും.

ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15 -ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങൾ.

ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനമാണ് ഈ വരുന്ന ഓഗസ്റ്റ് 15 -ന് നമ്മൾ ആഘോഷിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷവും. 200 വർഷത്തെ കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എണ്ണമറ്റ ആളുകൾ ധീരമായി പോരാടിയതിന് ശേഷമാണ് ദീർഘകാലമായി കാത്തിരുന്ന സ്വാതന്ത്ര്യം ലഭിച്ചത്.  1947 ഓഗസ്റ്റ് 15 -ന്, ബ്രിട്ടീഷ് കോളനിക്കാർ ഒടുവിൽ ഇന്ത്യ വിട്ടു, രാജ്യത്തെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിച്ചു- ഇന്ത്യയും .

പാകിസ്ഥാനും. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും

കൊറിയയുടെ ദേശീയ വിമോചന ദിനം എന്നാണ്  ഓഗസ്റ്റ് 15 അറിയപ്പെടുന്നത്.  35 വർഷത്തെ ജാപ്പനീസ് കൊളോണിയൽ ഭരണത്തിൽ നിന്ന് കൊറിയ സ്വാതന്ത്ര്യം നേടിയ ദിനമാണ് 1945 ഓഗസ്റ്റ് 15. ഈ ദിവസം ‘ഗ്വാങ്ബോക്ജിയോൾ’ എന്നും അറിയപ്പെടുന്നു, അതായത് പ്രകാശത്തിൻ്റെ പുനഃസ്ഥാപനത്തിൻ്റെ സമയം. ജാപ്പനീസ് സേനയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, മൂന്ന് വർഷത്തിന് ശേഷം സ്വതന്ത്ര കൊറിയൻ സർക്കാരുകൾ രൂപീകരിച്ചു.

ബഹ്റൈൻ

1971 ഓഗസ്റ്റ് 15 -ന് രാജ്യം യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1931-ൽ എണ്ണ കണ്ടെത്തുകയും ഒരു റിഫൈനറി നിർമ്മിക്കുകയും ചെയ്ത ആദ്യത്തെ ഗൾഫ് രാജ്യങ്ങളിൽ ഒന്നായിരുന്നു ഇത്. അതേ വർഷം തന്നെ, ബ്രിട്ടനും ഓട്ടോമൻ സർക്കാരും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. എന്നാൽ അത് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തുടർന്നു.  1971-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രം ബ്രിട്ടീഷുകാരുമായി ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ആഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനമാണെന്ന് പറയപ്പെടാറുണ്ടെങ്കിലും, രാജ്യം ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. 

റിപ്പബ്ലിക് ഓഫ് കോംഗോ

കോംഗോ ദേശീയ ദിനം’ എന്നും വിളിക്കപ്പെടുന്ന റിപ്പബ്ലിക് ഓഫ് കോംഗോ 1960 ഓഗസ്റ്റ് 15 -ന് ഫ്രാൻസിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടി. ഫ്രഞ്ച് ഭരണത്തിൻ കീഴിലായി കൃത്യം 80 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്. 1969 മുതൽ 1992 വരെ ഇത് ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രമായിരുന്നു, അതിനുശേഷം ബഹുകക്ഷി തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്.

ലിച്ചെൻസ്റ്റീൻ

ലോകത്തിലെ ഏറ്റവും ചെറിയ ആറാമത്തെ രാഷ്ട്രം 1866 ഓഗസ്റ്റ് 15 -ന് ജർമ്മനിയിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1940 മുതൽ പരമ്പരാഗത കരിമരുന്ന് പ്രയോഗത്തോടെ ഈ ദിനം ലിച്ചെൻസ്റ്റീനിൽ ദേശീയ ദിനമായി ആഘോഷിക്കുന്നു.  വലിയ ആഘോഷങ്ങളിൽ ആയിരക്കണക്കിന് പൗരന്മാർ പങ്കെടുക്കുന്നു.

ആരോഗ്യവകുപ്പ് ഇടപെടലിൽ സംസ്ഥാനത്ത് ആന്റി-ബയോട്ടിക് മരുന്നു വിൽപനയിൽ പ്രതിവർഷം 1000 കോടി രൂപയുടെ കുറവ്.

 സംസ്ഥാനത്ത് ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വർഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 15,000- കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നുണ്ട് ഇതിൽ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികൾ,മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.

കഴിഞ്ഞ വർഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദ്ദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ആന്റി-ബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ  കുറവ് വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറയുന്നു.

 

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 800 -കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട് ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡയറി ,പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആന്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .

ആന്റി-ബയോട്ടിക് എന്ന പ്രതിസന്ധി

ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ ഊർജിക്കും. ഇത് ചികിത്സാ ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും.മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 250- ഓടെ ലോകമെമ്പാടും ഒരുകോടി ആളുകൾ എം ആർ എം കാരണം മരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.

നമ്മുക്ക് ശ്രദ്ധിക്കാം


1 .വൈറസ് ബാധകളിൽ ആന്റിബയോട്ടിക് ഫലപ്രദമല്ല
2 .ഡോക്ടർ നിർദ്ദേശിക്കുന്നആന്റി-ബയോട്ടിക് മാത്രമേ ഉപയോഗിക്കാവൂ
3 .ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന മരുന്നുകൾ ഉപയോഗിക്കരുത്
4 .ഇവ കരയിലും ,ജലാശയങ്ങളിലും വലിച്ചെറിയരുത്
5 .രോഗശമനം തോന്നിയാലും ഡോസ് പൂർത്തിയാക്കണം

പാരാമെഡിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് ആര്‍ആര്‍ബി.

വിവിധ പാരാമെഡിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. ഓഗസ്റ്റ് 17 മുതൽ അപേക്ഷകൾ അയച്ച് തുടങ്ങാം. സെപ്റ്റംബർ 16 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 1,376 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

“അപേക്ഷ ഫീസ്- ജനറൽ വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്, എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷ ഫീസ്.

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://indianrailways.gov.in/”

“ബിഎസ്എൻഎൽ 4G, 5G സിം വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം.

“ബിഎസ്എൻഎൽ 4G, 5G സിം വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം. പ്രമുഖ ടെലികോം കമ്പനികൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ബിഎസ്എൻഎൽ 4ജിയിലേക്കും 5ജിയിലേക്കും ചുവടുവയ്‌ക്കുകയാണ്. ഒക്ടോബർ മാസത്തോടെ രാജ്യത്ത് 80,000 ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 4ജി, 5ജി സിമ്മുകൾ വീട്ടിലിരുന്ന് സ്വന്തമാക്കാവുന്നതാണ്. Prune എന്ന കമ്പനിയുമായി കൈകോർത്താണ് ബിഎസ്എൻഎൽ സിമ്മുകൾ ലഭ്യമാക്കുന്നത്. സിം ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം..

 

prune.co.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.;
തുറന്നുവരുന്ന വിൻഡോയിൽ രാജ്യം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. തുടർന്ന് BSNL തിരെഞ്ഞെടുക്കുക.
ശേഷം മൊബൈൽ നമ്പർ നൽകുക. ഫോണിൽ സന്ദേശമായെത്തുന്ന ഒടിപി നൽകിയ ശേഷം മറ്റ് വിവരങ്ങളും നൽകുക.
സിം ഡെലിവർ ചെയ്യേണ്ട മേൽവിലാസം നൽകുക.
തുടർന്ന് ഓൺലൈനായി ഫീസടയ്‌ക്കുക. 90 മിനിറ്റിനുള്ളിൽ‌ ബിഎസ്എൻഎൽ സിം വീട്ടിലെത്തും.
കെവൈസി വിവരങ്ങൾ കൂടി നൽ‌കിയാൽ സിം കാർ‌ഡ് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.
നിലവിൽ ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ ഗാസിയബാദ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. ഉടൻ തന്നെ ഈ സേവനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

“mostbet Приложение Установить Приложение Mostbet Мостбет дли Ios И Androi

“mostbet Приложение Установить Приложение Mostbet Мостбет дли Ios И Android Мостбет Скачать в Смартфон Мобильное Приложение…

വിമാനയാത്രയിൽ നാളികേരം അനുവദനീയമല്ല; കാരണമിതാണ്.

യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളത് ഏതൊരു യാത്രക്കാരനും നേരിടുന്ന ധർമ്മസങ്കടങ്ങളിലൊന്നാണ്. ഇത്തരത്തിൽ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാൻഡ് ലഗേജിൽ എന്തൊക്കെ കരുതാമെന്നുള്ളത്. യാത്രക്കാർ പ്രതീക്ഷിക്കാത്ത പല സാധനങ്ങൾക്കും വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് നാളികേരം. വിമാനയാത്രക്കിടെ ഭർത്താവിന്റെ അമ്മക്കുണ്ടായ അനുഭവം പങ്കുവെച്ച് യുവതിയുടെ എക്സ് പോസ്റ്റിന് വിമാന കമ്പനിയായ ഇൻഡിഗോ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തീപ്പിടിക്കാൻ സാധ്യതയേറെയുള്ള വസ്തുവാണ് ഉണക്ക തേങ്ങ. അതുകൊണ്ടാണ് ചെക്കിൻ ബാഗിൽ തേങ്ങ അനുവദിക്കാത്തത് എന്നാണ് ഇൻഡിഗോ മറുപടി നൽകിയത്. തേങ്ങയിൽ എണ്ണയുടെ അളവ് കൂടുതലായതുകൊണ്ടുതന്നെ തീ കത്താനുള്ള സാധ്യത കൂടുതലാണ്.

തേങ്ങ വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നത് വിമാന കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കഷണങ്ങളാക്കിയ തേങ്ങാക്കൊത്ത് കൊണ്ടുപോകാമെന്ന് സ്പൈസ് ജെറ്റ് വിശദീകരിക്കുന്നുണ്ട്.

നിസ്സാരക്കാരനല്ല തേങ്ങ

അയാട്ടയുടെ ( ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ക്ലാസ് നാല് കാറ്റഗറിയിലാണ് തേങ്ങയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തേങ്ങ കൊണ്ടുള്ള ഉത്പന്നങ്ങൾ വിമാനത്തിൽ അനുവദനീയമാണ്.

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒളിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ.

പാരീസ് ഒളിംപിക്‌സില്‍ അഞ്ചാം മെഡൽ നേടി ഇന്ത്യ. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്.

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.ആറ് അവസരങ്ങളിൽ അഞ്ചും ഫൗളായെങ്കിലും നീരജിന് ഫൗളല്ലാത്ത ഒറ്റ ഏറിൽ തന്നെ വെള്ളി നേടാനായി. രണ്ടാമൂഴത്തിലെ 89.45 മീറ്റർ. സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിലേക്ക് എത്തി. എന്നാൽ 90 മീറ്റർ കടമ്പ കടക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. പാക്കിസ്ഥാന്റെ ആദ്യ അത്‍ലറ്റിക്സ് സ്വര്‍ണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അര്‍ഷദ് നദീമിൻ്റെ നേട്ടം.

Verified by MonsterInsights