കൊച്ചിയിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു; 20 രൂപയ്ക്ക് 10 മണിക്കൂർ ഉപയോഗിക്കാം.

സൈക്കിൾ മെല്ലെമെല്ലെ കൊച്ചിയുടെ ഇഷ്ട വാഹനമാവുന്നു. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. മെട്രോയുമായി ചേർന്ന് ‘ മൈ ബൈക് ’ ആണു കൊച്ചിയിൽ സൈക്കിൾ സംസ്കാരം പുനരുജ്ജീവിപ്പിച്ചത്. 950 സൈക്കിളുകൾ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ്. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലൊഴികെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സൈക്കിൾ ഉണ്ട്. ഇതിനു പുറമേ വാട്ടർ മെട്രോയുടെ കാക്കനാട്, ഹൈക്കോടതി, വൈപ്പിൻ ടെർമിനലുകൾ, ഫോർട്ട്കൊച്ചി, കുസാറ്റ്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലും സൈക്കിൾ കിട്ടും. ഓഫിസ് യാത്രകൾക്കാണു കൊച്ചിയിലെ സൈക്കിൾ കൂടുതലോടുന്നത്. സൈക്കിളുപയോഗിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം കുറവല്ല. വ്യായാമത്തിനു സൈക്കിൾ എടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ , മെട്രോ സ്റ്റേഷനുകളിലെ സൈക്കിൾ ഉപയോഗിക്കുന്നവരിൽ അധികവും മുതിർന്ന പൗരൻമാരായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

 

വർധിച്ച ആവശ്യം കണക്കിലെടുത്ത് സൈക്കിളുകളുടെ എണ്ണം കൂട്ടാനൊരുങ്ങുകയാണ് മൈ ബൈക്. mybyk മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് സൈക്കിളെടുക്കാം. ലോഗിൻ ചെയ്ത് പാസ് വേഡ് സെറ്റ് ചെയ്യണം. സൈക്കിൾ നമ്പർ സെലക്ട് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച് യാത്ര തുടങ്ങാം. യാത്ര അവസാനിക്കുമ്പോൾ സൈക്കിൾ റാക്കിൽ വച്ച് എൻഡ് ഓപ്ഷൻ നൽകുക. 20 രൂപ കൊടുത്താൽ 10 മണിക്കൂർ സൈക്കിൾ ഉപയോഗിക്കാം. 500 രൂപ ഡിപ്പോസിറ്റ്:  യാത്ര അവസാനിപ്പിച്ചാൽ ഇൗ പണം തിരിച്ചെടുക്കാം. 24 മണിക്കൂറിന് 69 രൂപ, 3 ദിവസത്തേക്ക് 149 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളുണ്ട്. ഡിപ്പോസിറ്റ് 100 രൂപ. ഒരാഴ്ച മുതൽ 3 മാസം വരെയുള്ള പ്ലാനുകളും ഉണ്ട്. 3 ദിവസത്തിലേറെയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പ്ലാൻ കാലാവധി തീരും വരെ സൈക്കിൾ കൈവശം വയ്ക്കാം. തകരാറുണ്ടെങ്കിൽ ആപ്പിൽ അറിയിച്ചാൽ പകരം സൈക്കിൾ തരും. 950 സൈക്കിളിൽ 650 എണ്ണം ഇങ്ങനെ സ്ഥിരം യാത്രക്കാരുടെ കസ്റ്റഡിയിലാണ്.

Скачать 1xbet На Телефон Бесплатное Приложение усовершенство Androi

Скачать 1xbet На Телефон Бесплатное Приложение усовершенство Android Скачать 1xbet Программы 1хбет Для Ваших любимых Девайсов…

ലുലു കോഴിക്കോടില്‍ നിർത്തില്ല: തൃശൂരില്‍ ഉള്‍പ്പെടെ അഞ്ചിലേറെ നഗരങ്ങളിലേക്ക്.

ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും” ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.

കോഴിക്കോട് മാങ്കാവിൽ സ്ഥിതി ചെയ്യുന്ന ഈ മാൾ 3.5 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു, മൂന്ന് നിലകളിലായി ഷോപ്പിംഗ് സൗകര്യമുണ്ട്. ഇതില്‍ 1.5 ലക്ഷം ചതുരശ്ര അടി ലുലു ഹൈപ്പർമാർക്കറ്റായിരിക്കും. 16 വൈവിധ്യമാർന്ന ബ്രാൻഡുകളുള്ള 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പാൻ ഏഷ്യൻ റെസ്റ്റോറൻ്റ്, കുട്ടികൾക്കുള്ള ഗെയിമിംഗ് ഏരിയ എന്നിവയും കോഴിക്കോട് ലുലു മാളില്‍ ഉൾപ്പെടുന്നു. ലുലു മാൾ കോഴിക്കോട്ടെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കുക, സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവിക്കുക.” എന്നും ലുലു കുറിച്ചു.
കേരളത്തില്‍ അടുത്ത ലുലു മാള്‍ തുറക്കുക കോഴിക്കോട് ആയിരിക്കുമെന്ന് പാലക്കാട്ടെ ലുലു മാള്‍ ഉദ്ഘാടന വേളയില്‍ എം എ യൂസഫ് അലി തന്നെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിന്റെ പ്രവർത്തികൾ 80 % പൂർത്തിയായതായും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ചേര്‍ന്നുള്ള പദ്ധതിയായിരുന്നു കോഴിക്കോട്ടുണ്ടായിരുന്നതെങ്കിലും 2021 ല്‍ ഇത് ലുലു മാള്‍ എന്നതിലേക്ക് മാറ്റുകയായിരുന്നു. മാളുകള്‍ കൂടാതെ കേരളത്തിൽ ആറ് പുതിയ റീറ്റെയ്ല്‍ സെന്ററുകളും ലുലു പദ്ധതിയിട്ടിരിക്കുന്നുണ്ട്.

കോഴിക്കോടിന് പുറമെ കോട്ടയത്തെ ലുലു മാളിന്റെ പ്രവർത്തനവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ മാത്രമല്ല തൃശൂർ, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തെ തന്നെ ലുലു മാള്‍ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിന് പുറത്തേക്ക് നോക്കുകയാണെങ്കില്‍ ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്ഥാൻ എന്നീസ്ഥലങ്ങളിലും ലുലു പുതിയ മാള്‍ ആരംഭിക്കും. അഹമ്മദാബാദില്‍ പുതിയ മാള്‍ തുടങ്ങുന്നതിനായി 500 കോടിയിലേറെ രൂപ മുടക്കി സ്വന്തമായി ഭൂമിയും ലുലു സ്വന്തമാക്കിയിട്ടുണ്ട്.

ആന്ധ്രയില്‍ വിശാഖപട്ടണത്തെ മാളുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കും വീണ്ടും തുടക്കം കുറിച്ചിട്ടുണ്ട്. നേരത്തെ തന്നെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് ഹൈപ്പർ മാർക്കറ്റ് തുറക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ സർക്കാറിന്റെ കാലത്ത് ഇത് സാധ്യമായില്ല.

കുടുംബശ്രീയുടെ വിവിധ പ്രോജക്ടുകളിൽ ബിരുദ/പിജി യോഗ്യതക്കാർക്ക് അവസരം.

 കുടുംബശ്രീയുടെ വിവിധ പ്രോജക്ടുകളിൽ ബിരുദ/പിജി യോഗ്യതക്കാർക്ക് അവസരം വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ഒഴിവുണ്ട്. കരാർ നിയമനം. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതികൾ ഓഗസ്റ്റ് 8, 16.

 

തസ്തിക, യോഗ്യത, 

 അക്കൗണ്ടന്റ് (എൻആർഎൽഎം): ബികോം/ഡിസിഎ, ടാലി, 2 വർഷ പരിചയം; 30,000. 

മുനിസിപ്പൽ ഫിനാൻസ് സ്പെഷ്യലിസ്റ്റ്, പിഎംഎവൈ: ഫിനാൻസ്/കൊമേഴ്സിൽ പിജി, 5 വർഷ പരിചയം; 40,000.

സോഷ്യൽ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് പിഎംഎവൈ (അർബൻ)–ലൈഫ്: പിജി/എംഎസ്ഡബ്ല്യു, 5 വർഷ പരിചയം, 40,000.

പ്രായപരിധി: 40. 

∙ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതികൾ ഓഗസ്റ്റ് 8, 16

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ

കുടുംബശ്രീ സംസ്ഥാന മിഷനു കീഴിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ജെൻഡർ) തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. യോഗ്യത: എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ജി അല്ലെങ്കിൽ അന്ത്രപ്പോളജി/ വിമൻസ്റ്റഡീസ്/ സോഷ്യോളജി/പൊളിറ്റിക്കൽ സയൻസ്/ഗാന്ധിയൻ സയൻസ്/ഡെവലപ്മെന്റ് സ്റ്റഡീസ് പിജി, കംപ്യൂട്ടർ അറിവ്. പ്രായപരിധി: 45. ശമ്പളം: 60,000. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 8 വരെ.

ഡ്രൈ ഡേയിൽ മാറ്റം, ഒന്നാം തീയതിയും ഇനി മദ്യം കിട്ടും; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ.

സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ട്.

മദ്യവിതരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തത വരുത്തും. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നതായി ടൂറിസം – നികുതി വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ ചെയ്യുന്നതെന്നാണ് മദ്യനയത്തിന്റെ കരട് റിപ്പോർട്ടിലുള്ളത്.
 
ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്ന ആവശ്യം സംസ്ഥാനത്തെ ബാർ ഉടമകൾ ഏറെക്കാലമായി ഉന്നയിക്കുന്നു. ഈ ആവശ്യം ഉപാധികളോടെ പരിഗണിക്കുന്ന സമീപനമാണ് ഇത്തവണ മദ്യനയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സിപിഐഎമ്മിലെയും മുന്നണിയിലെയും ച‍ർച്ചകൾക്ക് ശേഷമാണ് നയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിൻ്റെ ലക്ഷ്യം.

മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഡ്രൈ ഡേകള്‍. മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ഈ ദിവസങ്ങളിൽ ഒരു തുള്ളി മദ്യം എവിടെ നിന്നും ആർക്കും ലഭിക്കില്ല. ഒരു പരിപാടിയ്ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്‍ഷത്തില്‍ ഏകദേശം 20,21 ദിവസങ്ങള്‍ ഡ്രൈ ഡേയായി വരാം. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലൊക്കെ ഡ്രൈ ഡേയാണ്.

മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ഉത്സവങ്ങളുമുണ്ട്. അതായത് തൃശൂർ പൂരത്തിന് കോർപ്പറേഷൻ പരിധിയിൽ 2 ദിവസം ഡ്രൈ ഡേയാണ്. ഇന്ത്യന്‍ ഭരണഘടനയിലും ഇത് സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിലാണത്.

ഇനി 8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല; പത്താംക്ലാസിൽ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് നിർബന്ധമാക്കും.

സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂൺമാസത്തിൽ ചേർന്ന സംസ്ഥാന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ പ്രകാരമാണ് തീരുമാനം.

എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനിമുതൽ ഓൾപാസ് ഉണ്ടാകില്ല. വിജയിക്കാൻ ഇനി മിനിമം മാർക്ക് നിർബന്ധമാകും. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്പതാം ക്ലാസിലും തുടർന്ന് പത്താം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാകും. ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ ഓൾ പാസ് ഉണ്ടാവില്ല. 2026-27 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഈ മിനിമം മാർക്ക് രീതിയിലാണ് നടക്കുക.

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോൺക്ലേവ് നടന്നത്. ഇതിന്റെ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതുപ്രകാരം പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാർക്ക് വിജയിക്കാൻ നിർബന്ധമാക്കും. എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിർണയത്തിനും മിനിമം മാർക്ക് നിർബന്ധമാകും. നിലവിൽ രണ്ടിനുംകൂടി ചേർത്താണ് വിജയിക്കാൻ ആവശ്യമായ മാർക്ക് കണക്കാക്കുന്നത്. ഇനി ഈ രീതി മാറും. ഇതേരീതി എട്ടിലും ഒമ്പതിലും നടപ്പിലാക്കാനാണ് തീരുമാനം.
 
ഓൾ പാസ് നൽകുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് കോൺക്ലേവിൽ വിമർശനമുയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.

ഇതു വരെ ഗ്യാസ് മസ്റ്ററിങ് ചെയ്തില്ലേ?

ആധാറുമായി എൽപിജി കണക്ഷൻ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് മസ്റ്ററിങ്. പാചകവാതക ബുക്കിങ്ങുമായി ബന്ധപ്പെട്ട ദുരുപയോഗം തടയാനും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനുമാണ് മസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുന്നത്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിനായി ഇതുവരെ കേന്ദ്ര സർക്കാർ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.

എങ്ങനെ മസ്റ്ററിങ് ചെയ്യാം
കേരളത്തിൽ അക്ഷയ സെന്‍ററുകൾ വഴിയും ഗ്യാസ് എജൻസികളിൽ നേരിട്ടെത്തിയും എൽപിജി കമ്പനികളുടെ മൊബൈൽ ആപ്പ് വഴിയും മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കാം. മസ്റ്ററിങ്ങിനായി യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല.

ഏജൻസികൾ വഴി ചെയ്യുന്നതിനായി ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൈയിൽ കരുതണം. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് പഞ്ച് ചെയ്തതിനു ശേഷം മസ്റ്ററിങ് പൂർത്തിയായാൽ മൊബൈൽ ഫോണിലേക്ക് ഇതു സംബന്ധിച്ച സന്ദേശം ലഭിക്കും.
 
മസ്റ്ററിങ് സ്വയം ചെയ്യുന്നതിനായി എൽപിജി കമ്പനിയുടെ ആപ്പും ആധാർ ആർഡി ആപ്പും ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഫോട്ടോ ഓഥന്‍റിഫിക്കേഷനു വേണ്ടിയാണിത്.
 
1800-233555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാലും മസ്റ്ററിങ്ങിനായുള്ള സഹായങ്ങൾ ലഭ്യമാകും.

ആപ്പ് വഴി എങ്ങനെ മസ്റ്ററിങ് ചെയ്യാം

ഗ്യാസ് ഏജൻസികളുടെ ആപ്പുകൾ വഴി എളുപ്പത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാം. ഉദാഹരണത്തിന് ഇൻഡേൻ കമ്പനി കണക്ഷൻ ഉള്ളവർ ഇന്ത്യൻ ഓയിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് മസ്റ്ററിങ് നടത്താം. ആപ്പിൽ സ്വന്തമായി അക്കൗണ്ട് നിർമിച്ചതിന് ശേഷം എൽപിജി എന്ന സെക്ഷനിൽ ക്ലിക് ചെയ്താൽ ലിങ്ക് മൈ എൽപിജി ഐഡി എന്നു കാണാൻ സാധിക്കും.

ഗൂഗിളിൽ ഇൻഡെയ്ൻ എൽപിജി ഐഡി എന്നു സെർച്ച് ചെയ്താൽ ഫൈൻഡ് യുവർ എൽപിജി ഐഡി എന്ന ലിങ്ക് ലഭിക്കും. ഇതു ക്ലിക് ചെയ്ത് മൊബൈൽ നമ്പർ കൊടുത്ത് സെർച്ച് ചെയ്താൽ ഐഡി ഒടിപി ആയി ലഭിക്കും. ഈ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക. പിന്നീട് അപ്ലൈ, വ്യൂ കണക്ഷൻ എന്ന് കാണിക്കാം.

താഴെ ആധാർ കെവൈസി എന്ന സെക്ഷനിൽ ക്ലിക് ചെയ്താൽ ഫോട്ടോ ഓഥന്‍റിഫിക്കേഷനായി വിൻഡോ ഓപ്പൺ ആയി വരും. ഇ കൈവൈസി പൂർത്തിയായാൽ സബ്മിറ്റ് എന്ന ഓപ്ഷനിൽ കൂടി ക്ലിക് ചെയ്താൽ മസ്റ്ററിങ് പൂർത്തിയാകും.

കേരള പൊലിസില്‍ സ്ഥിര ജോലി; ഫിസിക്കല്‍ ടെസ്റ്റില്ലാതെ സര്‍വീസില്‍ കയറാം; ഈ യോഗ്യതയുള്ളവരെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം.

കേരള പൊലിസ് വകുപ്പിന് കീഴില്‍ ജോലി നേടാം. ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പബ്ലിക് സര്‍വ്വീസ്…

പിജി യോഗ്യതക്കാർക്ക് ഫെഡറൽ ബാങ്കിൽ ഓഫിസറാകാം; അപേക്ഷ ഒാഗസ്റ്റ് 12 വരെ.

ഫെഡറൽ ബാങ്കിൽ ഓഫിസർ തസ്തികയിൽ അവസരം. ഓഗസ്റ്റ് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം.

യോഗ്യത :  ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ, പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം.

പ്രായം :  2024 ജൂൺ ഒന്നിന് 27 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ് ലഭിക്കും. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് േമഖലകളിൽ ജോലിപരിചയമുള്ളവർക്ക് ഒരു വർഷം ഇളവനുവദിക്കും.

യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.

ശമ്പളം : 48,480–85,920

തിരഞ്ഞെടുപ്പ് :  ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സനൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സെപ്റ്റംബർ ഒന്നിനു നടത്തും. ഓഗസ്റ്റ് 23–26 തീയതികളിൽ മോക് ടെസ്റ്റിനും അവസരമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ.
 
അപേക്ഷാഫീസ് : 700 രൂപ. പട്ടികവിഭാഗത്തിന് 140 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും : www.federalbank.co.in

2040 ഓടെ കൊച്ചി മുങ്ങിയേക്കുമെന്ന പഠന റിപ്പോർട്ട്.

2040 ഓടെ കൊച്ചി മുങ്ങിയേക്കുമെന്ന പഠന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് 2040 ആകുമ്പോഴേക്കും കടൽ നിരപ്പുയരുന്നത് മൂലം മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് പഠന റിപ്പോർട്ട് വന്നിട്ടുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

അതേസമയം തിരുവനന്തപുരം,  കോഴിക്കോട് ഉൾപ്പെടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലുള്ളതെന്നും കണ്ടെത്തലിൽ പറയുന്നു. 1987– 2021 കാലത്ത്  സമുദ്രനിരപ്പ് ഏറ്റവും കൂടുതൽ ഉയർന്നത് മുംബൈയിൽ ആയിരുന്നു (4.44 സെ.മീ). മറ്റിടങ്ങളിൽ ഇങ്ങനെ: വിശാഖപട്ടണം – 2.38 സെ.മീ., കൊച്ചി – 2.21 സെ.മീ, ചെന്നൈ –0.67 സെ.മീ. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ വിപത്ത് ചെറുതായിരിക്കില്ലെന്നും പഠനം ഓർമ്മിപ്പിക്കുന്നുണ്ട്. 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യത: മുംബൈ– 76.2 സെ.മീ., കോഴിക്കോട്– 75.1 സെ.മീ., കൊച്ചി– 74.9 സെ.മീ., തിരുവനന്തപുരം– 74.7 സെ.മീ എന്നിങ്ങനെയാണ്.

Verified by MonsterInsights