ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലേക്ക് അപേക്ഷിക്കാം.

ഇന്ത്യൻ നാവികസേന ഇൻഫർമേഷൻ ടെക്നോളജി (എക്സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്ക് ഷോർട്ട് സർവീസ് ഷോർട്ട് സർവീസ് കമ്മിഷൻ (എസ്എസ്സി) വിജ്ഞാപനം. അവിവാഹിതരായ പുരുഷർക്കും…

1xbet ᐉ Ставки На Спорт Онлайн ᐉ Букмекерская Контора 1хбет ᐉ 1xbet Com ᐉ Ma-1xbet Com

1xbet ᐉ Ставки На Спорт Онлайн ᐉ Букмекерская Контора 1хбет ᐉ 1xbet Com ᐉ Ma-1xbet Com”…

Aviator Algorithm Decoding How Aviator Works 2025

Aviator Game Mechanics in India The Aviator game has gained massive popularity in India due to…

പരിശീലന കാലയളവില്‍ അരലക്ഷം സ്റ്റൈപ്പന്റ്; നിയമനം ലഭിച്ചാല്‍ 1.5 ലക്ഷം; കരസേനയുടെ പുതിയ റിക്രൂട്ട്‌മെന്റ്; അപേക്ഷ 14 വരെ.

എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ അവസരം. 2025 ഏപ്രിലില്‍ ആരംഭിക്കുന്ന 64ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) മെന്‍ 35ാമത് എസ്.സ്.സി (ടെക്) വിമന്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതര്‍ക്കാണ് അവസരം. മരണപ്പെട്ട സായുധ സേന ജീവനക്കാരുടെ വിധവകളെയും പരിഗണിക്കും. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (പി.സി.ടി.എ) ചെന്നൈയിലാണ് പരിശീലനം ലഭിക്കുക. പരിശീലന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. കൂടാതെ പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റുണ്ട്.

ഒഴിവുകള്‍

ആകെ 379 ഒഴിവുകളാണുള്ളത്. ഇതില്‍ എസ്.എസ്.സി ടെക്‌നിക്കല്‍ വിഭാഗത്തിലായി 350 ഒഴിവുകള്‍ ഉള്‍പ്പെടും. (സിവില്‍ 75, കമ്പ്യൂട്ടര്‍ സയന്‍സ് 60, ഇലക്ട്രിക്കല്‍ 33, ഇലക്ട്രോണിക്‌സ് 64, മെക്കാനിക്കല്‍ 10, മറ്റ് ബ്രാഞ്ചുകള്‍ 17).
 
എസ്.എസ്.സി (ടെക്) വിമന്‍സ് വിഭാഗത്തിന് 29 ഒഴിവുകളാണുള്ളത്. (സിവില്‍ 7, കമ്പ്യൂട്ടര്‍ സയന്‍സ് 4, ഇലക്ട്രിക്കല്‍ 3, ഇലക്ട്രോണിക്‌സ് 6, മെക്കാനിക്കല്‍ 9).”
 
പ്രായപരിധി

2027 വയസ്. (1998 ഏപ്രില്‍ രണ്ടിനും 2005 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം). 

യോഗ്യത

ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. അവസാന വര്‍ഷ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ഥികളെയും പരിഗണിക്കും. 2025 ഏപ്രില്‍ 1നകം യോഗ്യത തെളിയിക്കണം.

ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്ക് 35 വയസ് വരെയാകാം. ഇവര്‍ക്ക് എസ്.എസ്.സി നോണ്‍ ടെക്, ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ഓരോ ഒഴിവുണ്ട്. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് ഏതെങ്കിലും വിഭാഗത്തില്‍ ബിരുദം മതി. എന്നാല്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് ഏതെങ്കിലും സ്ട്രീമില്‍ ബി.ഇ/ ബി.ടെക് ബിരുദം വേണം.

സെലക്ഷന്‍

യോഗ്യത പരീക്ഷയിലെ മാര്‍ക്കിന്റെ മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന് മുമ്പാകെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. തുടര്‍ന്ന് വിവിധ ടെസ്റ്റുകളും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ച്ചത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിഫന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിജി ഡിപ്ലോമ നല്‍കി ലഫ്റ്റനന്റ് പദവിയില്‍ 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പള നിരക്കില്‍ ഓഫീസറായി നിയമനം നടക്കും.
വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ല്‍ ലഭിക്കും. ഓഫീസര്‍ എന്‍ട്രി ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി ആഗസ്ത് 14ന് വൈകീട്ട് മൂന്ന് മണിവരെ അപേക്ഷിക്കാം.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എല്‍ഡിസി,ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുകള്‍.

ഇന്ത്യൻ എയർഫോഴ്സിൽ സിവിലിയൻ തസ്തികയിൽ ഒഴിവുകൾ. 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബർ 3 വരെ അപേക്ഷകൾ സമർപ്പിക്കാം. 

പ്രായം പരിധി – 18 മുതൽ 25 വരെ. എൽഡിസി, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകൾ.

യോഗ്യത 

ലോവർ ഡിവിഷൻ ക്ലാർക്ക് – ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഇംഗ്ലീഷിൽ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം(മിനിറ്റിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗം)

ഹിന്ദി ടൈപ്പിസ്റ്റ് – 12-ാം ക്ലാസ് പൂർത്തിയായിരിക്കണം. ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള ടൈപ്പിങ് വേഗം വേണം

ഡ്രൈവർ – പത്താം ക്ലാസ് ജയം. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൽ ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ ഡ്രൈവിങ് പരിചയം

എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം: https://indianairforce.nic.in/”

ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു! ഭാവിയിൽ ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകും.

എത്രയോ കാലമായി അമ്പിളിമാമൻ എന്ന ചന്ദ്രൻ നമ്മുടെ ആകാശത്ത് നമ്മെ നോക്കി ചിരിക്കുന്നു.ശാസ്ത്രജ്ഞരെയും കവികളെയും കലാകാരൻമാരെയും കുട്ടികളെയുമൊക്കെ വളരെയധികം ആകർഷിക്കുകയും ഭ്രമിപ്പിക്കുകയും ചന്ദ്രൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ യുഎസിലെ വിസ്‌കോൻസിൻ സർവകലാശാലയിലെ ഗവേഷകർ പുതിയ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുന്നു. ചന്ദ്രൻ ഭൂമിയിൽ നിന്ന് എല്ലാ വർഷവും നിശ്ചിത തോതിൽ അകലുന്നുണ്ട്. വർഷത്തിൽ 3.8 സെന്‌റിമീറ്റർ എന്നതാണ് ഈ നിശ്ചിത തോത്. ഈ അകൽച്ചയ്ക്ക് ഭാവിയിൽ ഭൂമിയിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഗവേഷകർ പറയുന്നു. 

 ഭാവിയിൽ ഒരു ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകും. ഈ ഭാവി എന്നു പറഞ്ഞത് ചെറിയൊരു കാലയളവല്ല കേട്ടോ. 20 കോടി വർഷങ്ങൾക്ക് ശേഷമുള്ള  ഒരു കാലഘട്ടത്തിലാണ് ഇതു സംഭവിക്കുക. 140 കോടി വർഷങ്ങൾക്ക് മുൻപ് ചന്ദ്രനിലെ ഒരു ദിവസമെന്നാൽ 18 മണിക്കൂർ മാത്രമാണുണ്ടായിരുന്നതത്രേ.  ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണമാണ് ഈ പ്രതിഭാസം. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു എന്നത് ഒരു പുതിയ അറിവല്ല. പതിറ്റാണ്ടുകൾ മുൻപ് നടന്ന പഠനങ്ങളിൽ തന്നെ ഇതു വെളിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പ്രതിഭാസം ഭൂമിയിൽ എങ്ങനെയൊക്കെ ബാധിക്കുന്നു തുടങ്ങി സമഗ്രമായ അറിവുകൾ നേടാനായതാണ് വിസ്‌കോൻസിൻ സർവകലാശാലയുടെ പഠനത്തിന്‌റെ നേട്ടം.

വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍; കേരളത്തിലുടനീളം നിരവധി  ഒഴിവുകള്‍; സ്ഥിര സർക്കാർ ജോലി.

കേരള സര്‍ക്കാരിന് കീഴില്‍ വനിത ശിശു വികസന വകുപ്പില്‍ ജോലിയവസരം. സൂപ്പര്‍വൈസര്‍ (ICDS) പോസ്റ്റിലേക്ക് കേരള പി.എസ്.സി മുഖേനയാണ് നിയമനം നടക്കുന്നത്. മിനിമം പത്താം ക്ലാസ് യോഗ്യതയും 10 വര്‍ഷത്തെ അങ്കന്‍വാടി വര്‍ക്കര്‍ ജോലിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 4നകം പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. 


തസ്തിക&  ഒഴിവ്


വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ICDS). കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ്. 


കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 


കാറ്റഗറി നമ്പര്‍: 236/2024


ശമ്പളം


തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37400 രൂപ മുതല്‍ 79000 രൂപ വരെ ശമ്പളം ലഭിക്കും. 


പ്രായപരിധി


50 വയസാണ് പ്രായപരിധി. (01.01.2024 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും). ഓര്‍ക്കുക, ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു വിധ വയസിളവും ഉണ്ടായിരിക്കും. 

യോഗ്യത

പത്താം ക്ലാസ്

അംഗണവാടികളില്‍ ജോലിക്കാരായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന സെപ്റ്റംബര്‍ 4 വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.

Are there any special packaging or presentation features associated with the Sp5der Pnk V2 Hoodie Black that set it apart from standard black Sp5der hoodies

Answer: The Sp5der P*nk V2 Hoodie Black features a unique and eye-catching design that sets it…

ചിരട്ടകൊണ്ട് ഡൈ തയ്യാറാക്കി നോക്കൂ, പിന്നെ ഒരിക്കലും മുടി നരയ്‌ക്കില്ല; തയ്യാറാക്കാൻ മിനിട്ടുകൾ മതി.

നരച്ച മുടി കറുപ്പിക്കുന്നതിനായി പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് ഫലം കാണാതെ മടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇനി മുടി കറുപ്പിക്കാൻ കെമിക്കലുകൾ വേണ്ട. അടുക്കളയിൽ ഉള്ള ഒരൊറ്റ സാധനം മതി. മുടി തഴച്ചുവളരാനും നരച്ച മുടി കറുക്കാനും ഉത്തമമാണ് ഈ വിദ്യ. ഇതിനായി വേണ്ടത് ചിരട്ടയാണ്. ഒരിക്കൽ ചിരട്ട ഉപയോഗിച്ച് നിങ്ങൾ ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിച്ചാൽ പിന്നീട് നിങ്ങൾ മറ്റൊന്ന് പരീക്ഷിക്കില്ല. അത്രയും ഫലമാണ് ഇത് നൽകുന്നത്. ഇത്രയും ഫലപ്രദമായ നാച്വറൽ ഹെയർ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ ചിരട്ടക്കരി നെല്ലിക്കപ്പൊടി വെളിച്ചെണ്ണവെള്ളം ചിരട്ടക്കരി തയ്യാറാക്കുന്ന വിധംകുറച്ച് ചിരട്ട എടുത്ത് അതിന്റെ മുകളിലുള്ള നാരുകൾ നീക്കം ചെയ്യണം. ശേഷം ചിരട്ട കത്തിക്കുക. കുറച്ച് സമയം കഴിയുമ്പോൾ ചിരട്ട കറുത്ത് വരും. തണുക്കുമ്പോൾ ഇത് പൊടിച്ച് ഒരു ഗ്ലാസ് പാത്രത്തിൽ അടച്ച് സൂക്ഷിച്ച് വയ്ക്കുക.ഡൈ തയ്യാറാക്കുന്ന വിധംചിരട്ടക്കരി, നെല്ലിക്കപ്പൊടി എന്നിവ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം ഒരു ഇരുമ്പ് ചട്ടിയിൽ ചൂടാക്കണം. ഇവ നന്നായി ചൂടായി അവസാനം കറുപ്പ് നിറത്തിലുള്ള ഒരു കൂട്ട് ലഭിക്കും. തീ അണച്ച് ചൂടാറാൻ എടുത്ത് വയ്ക്കണം. അവസാനം ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇരുമ്പ് ചട്ടിയിൽ തന്നെ ഒരു ദിവസം വയ്ക്കണം. പിറ്റേ ദിവസം ഇത് മുടിയിൽ പുരട്ടാവുന്നതാണ്. ആദ്യത്തെ ആഴ്ചയിൽ എല്ലാ ദിവസവും ഉപയോഗിക്കുക. പിന്നീട് 15 ദിവസം കൂടുമ്പോൾ ഉപയോഗിച്ചാൽ മതിയാകും. ഒരു മാസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പുതിയ മുടികൾക്ക് സ്വാഭാവികമായ കറുപ്പ് നിറം ലഭിക്കുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ നരച്ച മുടി പൂർണമായും കറുക്കും.

പ്രഭവകേന്ദ്രം 1550 മീറ്റർ ഉയരത്തിൽ, ഇവിടെ മുമ്പും ഉരുൾപൊട്ടൽ; പാറക്കൂട്ടം ഒഴുകിയത് 8 കിലോമീറ്ററോളം.

വയനാട്ടിലെ ചൂരൽമലയലുണ്ടായ ഉരുൾപൊട്ടലിന്റെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്ന് 1,550 മീറ്റർ ഉയരത്തിലാണെന്നാണ് ഐ.എസ്.ആർ.ഒ. പുറത്തുവിട്ട വിവരത്തിൽവ്യക്തമാവുന്നത്. പ്രഭവകേന്ദ്രത്തിന്റെ വ്യാപ്തി ഏതാണ്ട് 86,000 ചതുരശ്രമീറ്ററാണ്. എട്ടുകിലോമീറ്ററോളം ദൂരം പാറക്കൂട്ടം ഒഴുകിയെത്തിയെന്നും ഐ.എസ്.ആർ.ഒ. പുറത്തുവിട്ട വിവരത്തിൽ വ്യക്തമാക്കുന്നു.

ദുരന്തത്തിന് മുമ്പ് 2023 മേയ് 22-ന് കാർടോസാറ്റ് മൂന്ന് പകർത്തിയ ചിത്രങ്ങളും ഉരുൾപൊട്ടലിന് ശേഷം ബുധനാഴ്ച റിസാറ്റും പകർത്തിയ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. നിലവിലെ പ്രഭവകേന്ദ്രം മുമ്പ് ഉരുൾപൊട്ടലുണ്ടായ സ്ഥലമാണെന്നും പാറക്കൂട്ടവും മണ്ണും ഒഴുകിയെത്തി ഇരുവഴിഞ്ഞിപ്പുഴയുടെ കരകൾ കവർന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കുന്നു. പുഴയുടെ കരയിലെ വീടുകൾക്കടക്കം കേടുപാടുണ്ടായെന്നും പുറത്തുവിട്ട വിവരത്തിലുണ്ട്.

ഇസ്രോ’യുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദ് കഴിഞ്ഞദിവസം പുറത്തുവിട്ട ഉപഗ്രഹങ്ങളുടെ ഇമേജിങ് വഴി തയ്യാറാക്കിയിട്ടുള്ളതാണ് ആഘാതഭൂപടം. 40 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ആഘാതഭൂപടത്തിൽനിന്ന് വ്യക്തമാവുന്നത്. 1984 ജൂലായ് ഒന്നിനുണ്ടായ അപകടത്തിൽ 14 പേരുടെ ജീവൻനഷ്ടമായിരുന്നു.

Verified by MonsterInsights