പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ സ്ഥിര ജോലി; 9583 ഒഴിവുകളിലേക്ക് എസ്.എസ്.സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്”

കേരളത്തില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) നടത്തുന്ന മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് തീയതി ആഗസ്റ്റ് 3 വരെ നീട്ടിയുണ്ട്. മിനിമം പത്താം ക്ലാസ് യോഗ്യതയില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണ്ണാവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ആകെ 9583 ഒഴിവുകളാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ നോക്കാം..

തസ്തിക& ഒഴിവ്

എസ്.എസ്.സി, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവല്‍ദാര്‍ റിക്രൂട്ട്‌മെന്റ്.

ആകെ 9583 ഒഴിവുകള്‍. എം.ടി.എസ് = 6144 ഒഴിവ്. 

 

ഹവില്‍ദാര്‍ = 3439 ഒഴിവ്. 

പ്രായപരിധി

എം.ടി.എസ് = 18 മുതല്‍ 25 വയസ് വരെ. 

ഹവില്‍ദാര്‍ = 18 മുതല്‍ 27 വയസ് വരെ. 

യോഗ്യത

എം.ടി.എസ് 

പത്താം ക്ലാസ് വിജയം 

ഹവില്‍ദാര്‍ 

പത്താം ക്ലാസ് വിജയം

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ പ്രകാരമുള്ള വേതനം ലഭിക്കും. പുറമെ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

 

 അപേക്ഷ ഫീസ്

വനിതകള്‍, എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂഡി വിഭാഗക്കാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ 100 രൂപ അപേക്ഷ ഫീസ് ഓണ്‍ലൈനായി നല്‍കേണ്ടതുണ്ട്. ഫീസ്വനിതകള്‍, എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂഡി വിഭാഗക്കാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ 100 രൂപ അപേക്ഷ ഫീസ് ഓണ്‍ലൈനായി നല്‍കേണ്ടതുണ്ട്. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ , ഏഴ് ജില്ലകളില്‍ അവധി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ പാലക്കാട് ജില്ലയില്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഇടുക്കിയിലും എറണാകുളത്തും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. 

വയനാട് രക്ഷാദൗത്യം നാലാംദിനത്തിലേക്ക് കടന്നു. ചാലിയാറില്‍ തിരച്ചില്‍ നടത്തുന്നതിനായി പൊലീസ് നേവിയുടെ സഹായം തേടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ നേവിയുടെ ഹെലികോപ്റ്റര്‍ എത്തും.   മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍. പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തും. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റുമുള്ള എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും പരിശോധന നടത്തും. 

316 മരണമാണ് ഉരുള്‍പൊട്ടലില്‍ ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 23 പേര്‍ കുട്ടികളാണ്. ചാലിയാറില്‍നിന്ന് ഇതുവരെ  172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 298 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ തീരുമാനം ഹൈകോടതി റദ്ദാക്കി.

ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഹൈകോടതി റദ്ദാക്കി. 220 അധ്യയനദിനം തികക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാർ 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.

220 അധ്യയനദിനം നടപ്പാക്കണമെന്നത് ഹൈകോടതി വിധിയാണെന്നും മാറ്റം സാധ്യമല്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. 220 ദിവസം തികച്ചുള്ള വിദ്യാഭ്യാസ കലണ്ടറിൽനിന്ന് പിന്മാറാൻ തയാറല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
 
അതേസമയം, 220 അധ്യയനദിനം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകൾ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തിൽ അധ്യയനദിനങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാറിന് തീരുമാനമെടുക്കാം.
 
യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി തയാറാക്കിയതാണ് ശനിയാഴ്ച പ്രവൃത്തി ദിനമെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഈ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധി സർക്കാറിന്‍റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

LIC ഹൗസിങ് ഫിനാന്‍സില്‍ 200 ജൂനിയര്‍ അസിസ്റ്റന്റ്, ശമ്പളം:35,000 രൂപ.

എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 200 ഒഴിവാണുള്ളത്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായി നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് കേരളത്തിൽ ഏഴുകേന്ദ്രങ്ങളുണ്ടാവും. പരീക്ഷ സെപ്റ്റംബറിൽ നടക്കും.

ഒഴിവുകൾ (സംസ്ഥാനം/കേന്ദ്രഭരണപ്രദേശം തിരിച്ച്): ആന്ധ്രാപ്രദേശ് -12, അസം -5, ചത്തീസ്ഗഢ് -6, ഗുജറാത്ത് -5, ഹിമാചൽ പ്രദേശ് -3, ജമ്മു&കശ്മീർ -1, കർണാടക -38, മധ്യപ്രദേശ് -12, മഹാരാഷ്ട്ര -53, പുതുച്ചേരി -1, സിക്കിം -1, തമിഴ്നാട് -10, തെലങ്കാന -31, ഉത്തർപ്രദേശ് -17, പശ്ചിമബംഗാൾ -5.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (കംപ്യൂട്ടർ ഓപ്പറേഷൻസിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. അല്ലെങ്കിൽ കംപ്യൂട്ടർ/ഐ.ടി. സ്കൂൾ തലത്തിലോ കോളേജ് തലത്തിലോ പഠിച്ചിരിക്കണം). ശമ്പളം: 32,000-35,000 രൂപ. പ്രായം: 21 – 28

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. പരീക്ഷ: കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. അപേക്ഷാ ഫീസ്: 800 രൂപ.(18% ജി.എസ്.ടിയുണ്ടായിരിക്കും). ഓൺലൈനായി ഫീസടയ്ക്കണം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.lichousing.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14.

ഇന്ത്യൻ നേവിയിൽ സിവിലിയൻ സ്റ്റാഫ്; 741 ഒഴിവ്, അപേക്ഷ ഒാഗസ്റ്റ് 2 വരെ.

ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 നേവൽ സിവിലിയൻ സ്റ്റാഫ് ഒഴിവുകൾ. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2024) മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
 
ചാർജ്മാൻ (ഫാക്ടറി): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/മാത്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.

ചാർജ്മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്‌ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.
 

സയന്റിഫിക് അസിസ്റ്റന്റ്: ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/ഒാഷ്യനോഗ്രഫി, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.

ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്‌ഷൻ): പത്താം ക്ലാസ്; ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ 3 വർഷത്തെ അപ്രന്റിസ്ഷിപ് പരിശീലനം അല്ലെങ്കിൽ ഷിപ്റൈറ്റ്/വെൽഡർ/പ്ലേറ്റർ/ഷീറ്റ് മെറ്റൽ/ഷിപ് ഫിറ്റർ ട്രേഡുകളിലൊന്നിൽ ഐടിഐ സർട്ടിഫിക്കറ്റും 2 വർഷ അപ്രന്റിസ് പരിശീലനവും; DOEACC യിൽ നിന്നുമുള്ള ഒാട്ടോ കാഡ് സർട്ടിഫിക്കറ്റ്/തത്തുല്യം; 18-25; 25,500-81,100.

ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക്/ഒാക്സിലറി ഫയർ ഫൈറ്റിങ് കോഴ്സ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെ.മീ., നെഞ്ചളവ്-81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-85 സെ.മീ., തൂക്കം-കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി-6/6); 18-27; 19,900-63,200.

ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ലൈസൻസ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെ.മീ., നെഞ്ചളവ്-81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-85 സെ.മീ., തൂക്കം-കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി-6/6) 18-27; 21,700-69,100.

ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക); 18-25; 18,000-56,900.

പെസ്റ്റ് കൺട്രോൾ വർക്കർ: പത്താം ക്ലാസ്/തത്തുല്യം, ഹിന്ദി/ പ്രാദേശിക ഭാഷയിൽ അറിവ്; 18-25; 18,000-56,900.

കുക്ക്: പത്താം ക്ലാസ്, ഒരു വർഷ പരിചയം; 18-25; 18,000-56,900.
 
മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താം ക്ലാസ്/ ഐടിഐ ജയം; 18-25; 18,000-56,900.
 
ഫീസ്: 295. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്സ് സർവീസ്, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.
http://www.joinindiannavy.gov.in/

മാസശമ്പളം 3.18 ലക്ഷം, ജോലി റെയിൽവേ ട്രാക്ക് നിർമാണം; പോരുന്നോ ജർമനിയിലേക്ക്?

പോളിടെക്നിക്കിലൊക്കെ പഠിച്ചവരാണോ? എങ്കിൽ ജർമനിയിൽ ഒരു ജോലിക്കു ശ്രമിച്ചാലോ? കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് വർഷം തോറും ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ജോലി സാധ്യത. ആറു വർഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന പദ്ധതിക്കായി ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം കേരളത്തിലെത്തിക്കഴിഞ്ഞു.

റെയിൽവേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാൻ (‍ഡിബി) കമ്പനിക്കു വേണ്ടി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കേയ്സ്) ആണു തിരഞ്ഞെടുപ്പു നടത്തുക. ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപ മാസശമ്പളം ലഭിക്കും.

കൃത്യതയ്ക്കു പേരു കേട്ട ജർമൻ റെയിൽവേയിൽ ട്രാക്കുകളുടെ പ്രശ്നം മൂലം ട്രെയിനുകൾ വൈകാൻ തുടങ്ങിയതോടെയാണു വൻ നവീകരണ പദ്ധതിക്കു തുടക്കമിട്ടത്. തൊഴിൽ നൈപുണ്യ മേഖലയിൽ മനുഷ്യവിഭവ ശേഷി കുറവായതിനാൽ ഡിബി കമ്പനി നടത്തിയ അന്വേഷണത്തിനൊടുവിലാണു ജർമൻ കോൺസൽ ജനറൽ ഏക്കിം ബർക്കാട്ട് അവരെ കേരളത്തിലെത്തിച്ചത്.

തൊഴിൽ നൈപുണ്യമുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ ജർമനി കുടിയേറ്റ നയത്തിൽ ഇളവു വരുത്തിയിരുന്നു. നഴ്സുമാരെ ജർമൻ ഭാഷ പഠിപ്പിച്ച് ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ‘ട്രിപ്പിൾ വിൻ’ പരിപാടി കേരളത്തിൽ നോർക്കയുമായി ചേർന്നു ജർമൻ ഏജൻസികൾ നടത്തുന്നുണ്ട്. രണ്ടു വർഷത്തിനകം നാനൂറിലേറെ പേർ ഈ പദ്ധതി വഴി ജർമനിയിലെത്തി. അഞ്ഞൂറോളം പേർ പോകാനുള്ള തയാറെടുപ്പിലുമാണ്. ഈ പരിപാടി വിജയമായതാണു നിർമാണമേഖലയിലെ പ്രഫഷനലുകളെത്തേടിയും കേരളത്തിലെത്താൻ കാരണം.

ആഗസ്റ്റ് മൂന്നുവരെ അതിശക്തമായ മഴക്ക് സാധ്യത.

സംസ്ഥാനത്ത് ആഗസ്റ്റ് മൂന്നുവരെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ മഞ്ഞ അലർട്ടാണ്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴക്കും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ്, കർണാടക, തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയവസരം; ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ്റ് 12 വരെ.

കേരള സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) യില്‍ ജോലി നേടാം. ഇപ്പോള്‍ ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 4 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) യില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ് പോസ്റ്റില്‍ 4 ഒഴിവുകള്‍. 

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ് = 01

ലബോറട്ടറി ടെക്‌നീഷ്യന്‍ = 02

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്= 01 

പ്രായപരിധി

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍ = 35 വയസ്. 
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്=  40 വയസ്. 
 
യോഗ്യത
ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ് 
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം (മൈക്രോബയോളജി)/ മെഡിക്കല്‍ മൈക്രോബയോളജി/ വൈറോളജി/ മൈക്രോബയോളജി ഡയഗ്നോസ്റ്റിക്‌സില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്

.ബിരുദം

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ. 

ഡാറ്റ എന്‍ട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അപേക്ഷ ഫീസ്
എല്ലാ വിഭാഗക്കാരും 236 രൂപ ഓണ്‍ലൈനായി അടയ്ക്കണം.

Sissy Escort – Sinnliche Frauen

Orhidi.com – The Ultimate Erotic Universe Orhidi.com-Erotic ad networks are currently drawing in over 10 million…

Hübsche Nutten – Erotische Verführungen

Orhidi.com – The Complete World of Erotica Orhidi.com-Erotic classifieds portals currently attract over 10 million visits…

Verified by MonsterInsights