വിഷാംശമുള്ള പൂവ് പൂക്കളത്തില്‍ വേണ്ട; ഇത്തവണ അരളിയില്ലാത്ത ഓണം.

പൂക്കളങ്ങളില്‍ തിളങ്ങിനിന്ന അരളിപ്പൂവിന് ഇത്തവണ ഡിമാന്‍ഡില്ല.അരളിയില കഴിച്ച് യുവതി മരിച്ച സംഭവംകൂടി ഉണ്ടായതോടെയാണ് കേരളത്തില്‍ അരളിപ്പൂവിന് ഡിമാന്‍ഡ് ഇല്ലാതായത്.അരളി തിന്ന പശുവും ചത്ത വാര്‍ത്ത പിന്നാലെ എത്തി.അരളിയില്‍ വിഷവസ്തു ഉണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നു. കഴിഞ്ഞ മേയ് മുതല്‍ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിവിധ ദേവസ്വംബോര്‍ഡുകള്‍ വിലക്കിയിരുന്നു.മറ്റ് ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. പൂജയ്ക്കുപോലും അരളി ഉപയോഗിക്കാതായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വരവ് കുത്തനെ കുറഞ്ഞു.







കേരളത്തിലേക്ക് അരളിപ്പൂ കയറ്റിവിടുന്ന പ്രധാനകേന്ദ്രങ്ങളിലൊന്ന് തമിഴ്നാട്ടിലെ ശങ്കരന്‍കോവിലാണ്.ഓണക്കാലത്തിനായി ഒരാള്‍പോലും അരളിപ്പൂ മുന്‍കൂര്‍ ഓര്‍ഡര്‍ചെയ്തിട്ടില്ലെന്ന് ശങ്കരന്‍കോവിലിലെ പൂവ് മൊത്തവ്യാപാരി പാണ്ഡ്യന്‍ പറഞ്ഞു.മുന്‍വര്‍ഷങ്ങളില്‍ ഉത്രാടനാളിലേക്ക് ആറായിരം കിലോ അരളിപ്പൂവിനുവരെ മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നതാണ്.പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളില്‍ ഉള്ള അരളിപ്പൂ അത്തപ്പൂക്കളങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.കൂടുതല്‍നാള്‍ സൂക്ഷിക്കാം എന്നതും അരളിയെ കച്ചവടക്കാര്‍ക്കും പ്രിയപ്പെട്ടതാക്കി. കഴിഞ്ഞവര്‍ഷം ഉത്രാടനാളില്‍ മാത്രം നൂറുകിലോ അരളിപ്പൂവാണ് വിറ്റതെന്ന് പെരിങ്ങര വിനായക ഫ്ളവര്‍ സ്റ്റോഴ്സ് ഉടമ കെ. അജിത പറഞ്ഞു.








ഇത്തവണ ഒരുകിലോപോലും ആവശ്യപ്പെട്ടിട്ടില്ല. ഓണക്കാലത്തെ ആവശ്യത്തിന് പുറമേ അന്‍പൊലിക്കളം, മരണാനന്തര ചടങ്ങുകള്‍, പൂജ തുടങ്ങിയവയ്ക്കായാണ് അരളി കേരളത്തിലേക്അധികം എത്തിയിരുന്നത്. വിഷാംശം ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത്തരം ആവശ്യങ്ങള്‍ക്കും അരളി ഉപയോഗിക്കാതായി. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് അരളിപ്പൂവ് തമിഴ്നാട്ടില്‍നിന്ന് കയറ്റിവിടുന്നുമുണ്ട്. 280 രൂപയാണ് ഇപ്പോഴത്തെ ശരാശരി മൊത്തവില.




ഐഎന്‍എസ് വിക്രാന്തും നടൻ ജയനും തമ്മിൽ എന്താണ് ബന്ധം; അത് സിനിമാക്കഥ പോലെ കൗതുകകരം

2022 സെപ്റ്റംബർ 2നാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ നാവിക സേനക്ക് നൽകയത്. ഇന്നേക്ക് രണ്ട് വർഷം മുമ്പായിരുന്നു ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻ്റെ കരുത്തായി ഐഎന്‍എസ് വിക്രാന്ത് മാറിയത്. 20,000 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ സമുദ്ര ചരിത്രത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യയുടെ നാവിക കാവലിന് ​ഐഎൻഎസ് വിക്രാന്താണ് നായകത്വം വഹിക്കുന്നത്. ‘ജയേമ സം യുധി സ്പൃധാ’ അഥവാ ‘എന്നോടു യുദ്ധംചെയ്യുന്നവരെ ഞാന്‍ പരാജയപ്പെടുത്തും’ എന്ന ഋഗ്വേദത്തിലെ ആപ്തവാക്യം കപ്പലിൽ ആലേഘനം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ കപ്പൽ ശാലയിൽ നിർമ്മിച്ചെടുത്ത കപ്പലിൽ അനുമതികൂടാതെ ഒരീച്ചയ്ക്കുപോലും കടന്നുചെല്ലാന്‍ കഴിയില്ല

1961ലെ ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിൻ്റെ പേരുതന്നെയാണ് പുതിയ കപ്പലിനും നൽകിയിരിക്കുന്നത്. ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മീഷന്‍ ചെയ്തത്. 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് വിക്രാന്ത് വഹിച്ചത്. പാകിസ്താന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. 1997-ലാണ് പഴയ വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്തത്. ഡീകമ്മീഷന്‍ ചെയ്ത ശേഷം 2012 വരെ മുംബൈയില്‍ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍ വിറ്റു.

പഴയ ഐഎൻഎസ് വിക്രാന്തിനെ പറ്റി ഓർമ്മിക്കുമ്പോൾ മലയാളികളെ അതിലേക്ക് ബന്ധിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന, എന്നാൽ പലർക്കും ഇപ്പോഴും അറിയാത്തൊരു കഥയുണ്ട്.

ഐഎൻഎസ് വിക്രാന്തും നടൻ ജയനും തമ്മിലുള്ള ബന്ധം

1960-ൽ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ‘ബോയിങ് 707’ വിമാനം പറന്നുയർന്നു. ഇന്ത്യൻ നാവിക സേനാം​ഗങ്ങളായിരുന്നു ആ വിമാനത്തിൽ. ഒന്നര വർഷം അവർ യു കെയിലെ ബെൽഫാസ്റ്റ് നഗരത്തിൽ താമസിച്ചു. സുപ്രധാനമായൊരു ദൗത്യം നിർവ്വഹിച്ചതിന് ശേഷമായിരുന്നു സംഘത്തിൻ്റെ മടക്കം. ഐഎൻഎസ് വിക്രാന്തിനെ ഏറ്റെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു ആ ദൗത്യം. ആ ദൗത്യത്തിൽ മലയാളികളായ രണ്ട് പേരും ഉണ്ടായിരുന്നു. തൃശ്ശൂർ സ്വദേശി ‌ഇബ്രാഹിമും കൊല്ലം സ്വദേശി കൃഷ്ണൻ നായരും. ഈ കൃഷ്ണൻ നായരാണ് പിൽക്കാലത്ത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോ ആയി മാറിയ ജയൻ

ബെൽഫാസ്റ്റിലെ കപ്പൽ നിർമാണ കേന്ദ്രത്തിൽ വിക്രാന്ത് പൂർണ സജ്ജമാകാൻ ഒന്നര വർഷത്തോളമെടുത്തു. ഈ സമയമെല്ലാം സംഘം ബെൽഫാസ്റ്റിൽ തന്നെയായിരുന്നു. പിന്നീട് 1961ൽ സംഘം വിക്രാന്തുമായി ഇന്ത്യയിലേക്ക് മടങ്ങി. ബം​ഗ്ലാദേശ് യുദ്ധത്തിലടക്കം കൃഷ്ണൻ നായർ എന്ന ജയൻ വിക്രാന്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973ലാണ് കൃഷ്ണൻ നായരും ഇബ്രാഹിമും സേനയിൽ നിന്ന് വിരമിച്ചത്. പിന്നീട് ഇരുവരും സിനിമയിലേക്ക് കാലെടുത്ത് വെച്ചു. അങ്ങനെ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെ കൃഷ്ണൻ നായർ വരവറിയിച്ചു. കൃഷ്ണ നായർ മാഞ്ഞ് ‘ജയൻ’ എന്ന നടൻ്റെ പിറവിയുടെ തുടക്കമായിരുന്നു ഇത്. പിന്നീട് ഈ സു​ഹൃത്തുകൾ പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചു. പിന്നീട് ഇരുവരും രണ്ട് മേഖലകളിലായി തിരിഞ്ഞു

അഭിമാനമായി നിതേഷ് കുമാര്‍; പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

പാരാംലിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ നിതേഷ് കുമാര്‍. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒന്‍പതായി.

തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SL3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിന്റെ വിജയം. ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. ലാ ചാപെല്ലെ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 2-1നാണ് നിതേഷ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 21-14, 18-21, 23-21.

ആദ്യ ഗെയിം 21-14ന് അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിയല്‍ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ഗെയിം 18-21ന് പിടിച്ചെടുത്ത് ഡാനിയേല്‍ നിതേഷിനെ മുട്ടുകുത്തിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിം 23-21ന് പിടിച്ചെടുത്താണ് നിതേഷ് സ്വര്‍ണനേട്ടത്തിലെത്തിയത്.

 

ഗെയിംസില്‍ ഇന്ത്യ ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്. പാരിസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നിതേഷ്. നേരത്തെ വനിതകളുടെ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖരയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

Мостбет Вход и Официальный Сайт а Зеркало Mostbe

Мостбет Вход и Официальный Сайт а Зеркало Mostbet Мостбет Рабочее Зеркало Сайта Казино Mostbet На Сегодня…

ലോകത്തിലെ ആദ്യ ശ്വാസകോശ കാൻസർ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ ആരംഭിച്ചു.

ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആര്‍എന്‍എ വാക്സിന്‍ ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദര്‍.കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദം മൂലമാണ്.പ്രതിവര്‍ഷം 18 ലക്ഷം പേരാണ് ശ്വാസകോശ അര്‍ബുദ ബാധിതരായി മരിക്കുന്നത്.






യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്സിന്‍ ആദ്യമായി നല്‍കിയത്.യു.കെ യില്‍ നിന്നുള്ള 20രോഗികളുള്‍പ്പടെ 120 രോഗികള്‍ക്ക് വാക്സിന്‍ നല്‍കും.ബയോ എന്‍ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എന്‍.ടി.116 വാക്‌സിന്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്‌പെയിന്‍, ടര്‍ക്കി ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നൽകുക.എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്‌സാണ് ആദ്യ വാക്‌സിന്‍ ഡോസ് ഏറ്റുവാങ്ങിയത്. മെയിലാണ് ഇദ്ദേഹത്തെിന് അര്‍ബുദം സ്ഥിരീകരിച്ചത്.രോഗം കണ്ടെത്തിയ ഉടന്‍ തന്നെ കീമോതെറാപ്പി , റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.



എംആര്‍എന്‍എ ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ച വാക്‌സിന്‍, ശരീരത്തിലെ പ്രതിരോധ സംവിധനത്തെ കാന്‍സര്‍ ബാധിത കോശങ്ങളെ കണ്ടെത്തി അക്രമിക്കാന്‍പര്യാപ്തമാക്കുന്നതാണ്.ബ്രിട്ടനിൽ ആളെക്കൊല്ലുന്നതിൽ ഒന്നാമതാണ് ശ്വാസകോശാർബുദം.50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്.അതിൽ പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവരെയാണ് കൂടുതൽ ബാധിക്കുന്നത്. 






യുവിയുടെ കരിയര്‍ അപൂർണമാവാൻ കാരണം ധോണിയോ? യോ​ഗ് രാജ് സിങ് വീണ്ടും ആഞ്ഞടിക്കുമ്പോൾ.

ധോണീ, നിങ്ങളോട് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ല. നിങ്ങള്‍ വലിയൊരു ക്രിക്കറ്റ് താരമായിരിക്കാം. എങ്കിലും എന്റെ മകന്റെ കരിയര്‍ നിങ്ങള്‍ നശിപ്പിച്ചു. നാലോ അഞ്ചോ വര്‍ഷം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ കളിക്കാന്‍ യുവരാജ് സിംഗിന് കഴിയുമായിരുന്നു. യുവരാജിനെപ്പോലൊരു മകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജിന് പകരക്കാരില്ലെന്ന് വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാന്‍സറിനോട് പടപൊരുതി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിനല്‍കിയ യുവരാജിന് ഭാരത് രത്‌ന നല്‍കണം.’ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗിന്റെ പിതാവിന്റെ വാക്കുകളാണിത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതാനും മത്സരങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയ താരമാണ് യോ​ഗ് രാജ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോ​ഗ് രാജ് സിംഗിന് കഴിഞ്ഞില്ല. തനിക്ക് കഴിയാതെ പോയ നേട്ടങ്ങള്‍ യോ​ഗ് രാജ് സ്വന്തം മകനിലൂടെ പൂര്‍ത്തിയാക്കി. എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ധ സെഞ്ചുറി എല്ലാം യുവരാജ് നല്‍കിയ സംഭാവനകളായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല നിര്‍ണായക വിക്കറ്റുകള്‍ നേടുന്ന ബൗളര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധനകര്‍ക്ക് ആവേശമായ ഫീല്‍ഡിംഗ് പ്രകടനങ്ങളുമായി യുവരാജ് വിസ്മയപ്പെടുത്തി.

കളിക്കളത്തില്‍ യുവരാജ്-ധോണി കൂട്ടുകെട്ടുകള്‍ എന്നും ആരാധകര്‍ക്ക് ആവേശമായി. ധോണി നേടിയ രണ്ട് കിരീടങ്ങളില്‍ യുവി ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ചു.

ഇന്ത്യന്‍ ടീമിലെ കൂട്ടുകാര്‍ പിരിഞ്ഞുതുടങ്ങിയത് 2011ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ്. ക്യാന്‍സറിനെ ജയിച്ച് യുവരാജ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. പക്ഷേ, 2014 ടി20 ലോകകപ്പ് ഫൈനലിലെ മോശം ഫോമടക്കം ആയതോടെ അദ്ദേഹത്തിന്റെ ബാറ്റിങ് സാങ്കേതികത്വം ചോദ്യം ചെയ്യപ്പെട്ട സമയമായിരുന്നു അത്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി യുവിയുടെ കരിയര്‍ അവസാനിച്ചു. അതിനൊപ്പം യുവരാജിന്റെ കായികക്ഷമതയും ചോദ്യം ചെയ്യപ്പെട്ടു.

യുവിയുടെ കരിയര്‍ പൂര്‍ണതയില്‍ എത്താത്തതിന് കാരണം താനാണോ? യുവരാജിന്റെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ധോണി പലതവണ ഈ ചോദ്യം ചിന്തിച്ചിട്ടുണ്ടാവും.

2007ല്‍ നായകനായപ്പോള്‍ മുതല്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ധോണി സ്വീകരിച്ചത്. കായികക്ഷമതയുള്ള താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ടീമില്‍ നിന്ന് പുറത്തായ പലതാരങ്ങളും ധോണിയോട് ഭിന്നിച്ച് നിന്നു. അത് കാലങ്ങളോളം നീണ്ടുപോയ കഥയുമുണ്ട്. അതിലൊരേടായി യുവരാജ് സിങ്ങും. യുവിയും മുമ്പൊരു അഭിമുഖത്തിൽ ധോണി ഒരിക്കലും തന്റെ സുഹൃത്തായിരുന്നില്ലെന്ന് പറഞ്ഞത് കൂടി ചേർത്തുവായിക്കുമ്പോൾ യോ​ഗ് രാജിന്റെ ആരോപണങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും സ്വീകാര്യത ലഭിക്കാറുണ്ട്. ധോണിയും യുവ രാജും പക്ഷേ, ഒരിക്കലും യോ​ഗ് രാജിന്റെ വാക്കുകൾ ഏറ്റെടുക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.

ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയും യുവരാജും നല്‍കിയ സംഭാവനകള്‍ ഏതൊരു ആരാധകനും മറക്കാന്‍ കഴിയുന്നതല്ല.

ആകാശ നിരീക്ഷകര്‍ ഹാപ്പിയല്ലെ!; രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഛിന്നഗ്രഹം അടുത്ത് കാണാനാവും

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് ‘2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന് ഭൂമിയുടെ അടുത്തു നിന്ന് ഏകദേശം 620,000 മൈല്‍ ദൂരത്തില്‍ കടന്നുപോകും. ഈ ദൂരം വളരെ വലുതാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണ്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തിന് ഏകദേശം സമാനമാണ് ഈ ഛിന്നഗ്രഹം കടന്നു പോകുന്ന ദൂരം. ഭൂമിക്ക് ഒരു തരത്തിലും ഈ പ്രതിഭാസം ഒരു ദേഷവും ഉണ്ടാക്കില്ലെന്നും സമാനമായ സംഭവം ഓരോ 10 വര്‍ഷത്തിലും ശരാശരി ഒരു തവണ സംഭവിക്കുന്നുവെന്നുമാണ് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പറയുന്നത്.

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും സംബന്ധിച്ച് അപൂര്‍വവും മനോഹരവുമായ ഒരു കാഴ്ചയാണ്. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന ഈ പ്രതിഭാസം തെളിഞ്ഞ ആകാശത്തില്‍ ദൂരദര്‍ശിനികളുടെയോ ബൈനോക്കുലറുകളുടെയോ സഹായത്തോടെ നിരീക്ഷിക്കാവുന്നതാണ്.

ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ച് ‘2024 ON’ എന്ന ഈ ഛിന്നഗ്രഹത്തിന്റെ ഘടന, വേഗത, ഭ്രമണ കാലഘട്ടം, പരിക്രമണ പാത എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അപൂര്‍വവും അമൂല്യവുമായ അവസരമാണിത്. ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ (NEO) പ്രവചന മാതൃകകള്‍ പരിഷ്‌കരിക്കുന്നതിനും സൗരയൂഥത്തിന്റെ സങ്കീര്‍ണ്ണമായ ചലനാത്മകതയിലേക്ക് വെളിച്ചം വീശുന്നതിനും ശാസ്ത്രലോകത്തെ സംബന്ധിച്ച് ഈ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്.

നാസയുടെ അഭിപ്രായത്തില്‍, 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. എല്ലാ ഛിന്നഗ്രഹങ്ങളും ഒരേ വലിപ്പവും ആകൃതിയും ഉള്ളവയല്ല. ഛിന്നഗ്രഹങ്ങള്‍ സൂര്യനില്‍ നിന്ന് വ്യത്യസ്ത അകലങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ രൂപം നിലകൊള്ളുന്നതിനാല്‍ എല്ലാ ഛിന്നഗ്രഹങ്ങളും ഒരുപോലെയല്ല. മിക്ക ഛിന്നഗ്രഹങ്ങളും വ്യത്യസ്ത തരം പാറകള്‍ കൊണ്ട് രൂപപ്പെട്ടതാണെങ്കിലും ചിലതില്‍ നിക്കല്‍, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളോ കളിമണ്ണുകളോ ഉണ്ട്.

ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ (NEO) നാസ തുടര്‍ച്ചയായി ട്രാക്ക് ചെയ്യുകയും അവയുടെ പാതകളുടെ ഒരു ഡാറ്റാബേസ് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. 150 മീറ്ററില്‍ കൂടുതല്‍ (492 അടി) വ്യാസമുള്ളതും 4.6 ദശലക്ഷം മൈല്‍ (7.4 ദശലക്ഷം കിലോമീറ്റര്‍) അടുത്തും ഉള്ള ഛിന്നഗ്രഹങ്ങളെ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളായി (PHAs) കണക്കാക്കുന്നു.

 

അപകട സാധ്യതയുള്ള ഛിന്നഗ്രഹ ഭീഷണികള്‍ പഠിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി നാസ ഛിന്നഗ്രഹ വ്യതിയാന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നുണ്ട്. ബഹിരാകാശത്ത് ഒരു ഛിന്നഗ്രഹത്തിന്റെ ഗതി മാറ്റാന്‍ ഒരു കൈനറ്റിക് ഇംപാക്റ്റര്‍ ബഹിരാകാശ പേടകം ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനാണ് ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (DART) ദൗത്യം നാസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അർജിത്ത് മാനിയ; സ്‌പോട്ടിഫൈയിൽ ലോകമാകെ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഇന്ത്യൻ ഗായകൻ

സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ ഗായകനായി അർജിത്ത് സിംഗ്. ഏറെ നാളായി അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റും അർജിത്ത് സിംഗും തമ്മിൽ ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടന്നിരുന്നു. ഇതിനിടയിലാണ് ടെയ്‌ലർ സ്വിഫ്റ്റിനെ മറികടന്ന് അർജിത്ത് ഒന്നാം സ്ഥാനം കൈക്കലാക്കിയത്.

സംഗീത -സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിൽ 117.2 മില്യൺ പേരാണ് അർജിത്ത് സിംഗി ഫോളോ ചെയ്യുന്നത്. 117 മില്യൺ ഫോളോവേഴ്‌സാണ് ടെയ്‌ലർ സ്വിഫ്റ്റിന് ഉള്ളത്. 115.01 ദശലക്ഷം ഫോളോവേഴ്‌സുമായി ബ്രിട്ടൻ്റെ എഡ് ഷീറൻ മൂന്നാം സ്ഥാനത്താണ്. 98 ദശലക്ഷം ഫോളോവേഴ്‌സുള്ള അരിയാന ഗ്രാൻഡെയും 96 ദശലക്ഷം ഫോളോവേഴ്‌സുള്ള ബില്ലി എലിഷും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

ലാപതാ ലേഡീസിലെ ‘സജിനി’, ചന്ദു ചാമ്പ്യനിൽ നിന്നുള്ള ‘സത്യനാസ്’, ‘തു ഹേ ചാമ്പ്യൻ’, മുഞ്ജ്യയിലെ ‘തൈനു ഖബർ നഹി’ തുടങ്ങിയ റിലീസുകളിൽ നിന്ന് അർജിത്ത് സിംഗിന് ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ ഉണ്ടായിരുന്നു. സ്വിഫ്റ്റ് ഈ വർഷം ദ ടോർച്ചഡ് പോയറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് എന്ന പേരിൽ ഒരു സ്റ്റുഡിയോ ആൽബം പുറത്തിറക്കിയിരുന്നു. ആരാധകർക്കിടയിൽ ഇത് വലിയ ഹിറ്റായിരുന്നു.

 

പിള്ളേര് വൈബാണ്’; അദാനിയും അംബാനിയും നയിക്കുന്ന ‘ശതകോടീശ്വര ടീമിൽ’ ഇടം നേടിയ രണ്ട് ‘പയ്യന്മാർ’

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയായ ഹുറൂൺ റിച്ച് ഇന്ത്യ 2024 പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരെയുടെ വയസ് കേട്ടാൽ ആരും ഒന്ന് അമ്പരക്കും. വിദ്യാഭ്യാസവും പ്രായവും സാമ്പത്തി പശ്ചാത്തലവുമെല്ലാം കോടികളുടെ സമ്പാദ്യത്തിൽ ഘടകമാണ് എന്ന പൊതുബോധത്തെ തകർത്തു കൊണ്ടാണ് രണ്ട് പയ്യന്മാർ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. സെപ്റ്റോ എന്ന ഓൺലൈൻ ഗ്രോസറി ഡെലിവറി ആപ്പിന്റെ ഉടമകളായ 21കാരൻ കൈവല്യ വോഹ്‌റയും 22കാരൻ ആദിത് പലിചയുമാണ് എല്ലാവരെയും അമ്പരിപ്പിച്ച് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അതും ഇന്ത്യയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ ശതകോടീശ്വരന്മാർ എന്ന വിശേഷണത്തോടെ! ഈ പട്ടിക പരിശോധിക്കുന്നവരെ സംബന്ധിച്ച് ഈ പ്രായത്തിലോ എന്ന് ചിന്തിക്കുക സ്വഭാവികം. എന്നാൽ കോളേജ് പഠനം ഉപേക്ഷിച്ചാണ് ഇവർ ഈ നേട്ടത്തിലേയ്ക്ക് എത്തിയെന്നറിയുമ്പോഴാണ് അമ്പരപ്പ് അതിശയമായി മാറുന്നത്.

 

യഥാക്രമം 3600 കോടിയും, 4300 കോടിയുമാണ് ഇരുവരുടെയും ആസ്തി. 2021ൽ കോളേജ് പഠനം ഉപേക്ഷിച്ച് ഇരുവരും ചേർന്ന് തുടങ്ങിയ സംരംഭമാണ് ഇവരുടെ ‘തലവര’ മാറ്റിയത്. കൊവിഡ് കാലഘട്ടത്തിൽ രാജ്യം മുഴുവൻ വീടുകളിൽ അടച്ചിടപ്പെട്ടപ്പോൾ, ഇരുവരുടെയും മനസ്സിൽ പൊട്ടിമുളച്ചതാണ് അതിവേഗ ഓൺലൈൻ ഗ്രോസറി ഡെലിവറി സംവിധാനം എന്ന ആശയം. ഈ ആശയം പ്രവർത്തികമാക്കുന്നതിന് വേണ്ടി ഇവർ കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷം ഇവർ ആരംഭിച്ച സെപ്റ്റോ പിന്നീട് നടത്തിയ കുതിപ്പിൻ്റെ ബാക്കിപത്രമാണ് അംബാനിക്കും അദാനിക്കുമൊപ്പം ശതകോടീശ്വര പട്ടികയിൽ ഇരുവർക്കും ലഭിച്ച ഇടം.

 

കനത്ത മത്സരം നിലനിൽക്കുന്ന ഓൺലൈൻ ഡെലിവറി മേഖലയിലേക്കാണ് ഇരുവരും 2021ൽ സെപ്റ്റോയുമായെത്തുന്നത്. ആമസോൺ, ബിഗ് ബാസ്കറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ആളും അർത്ഥവുമുള്ള വമ്പന്മാരോടായിരുന്നു ഇവരുടെ മത്സരം. എന്നാൽ ഇവരെയെല്ലാം മറികടന്നുകൊണ്ട് ഓൺലൈൻ ഡെലിവറി സംവിധാനത്തെ സുഗമമാക്കാനും, അതുവഴി വലിയ സ്വീകാര്യത നേടാനും സെപ്റ്റോയ്ക്ക് കഴിഞ്ഞു.ഒടുവിൽ ഇരുവരും എത്തപ്പെട്ടത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ.

ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതുള്ളത് ​ഗൗതം അദാനിയും കുടുംബവുമാണ്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഈ നേട്ടം കൈവരിച്ചത്. അദാനി ​ഗ്രൂപ്പിന് വൻ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 2020ൽ ഹുറൂൺ റിച്ച് ഇന്ത്യ ലിസ്റ്റിൽ നാലാം സ്ഥാനത്തായിരുന്നു അദാനി. കഴിഞ്ഞ ഒരു വർഷത്തിനുള്ളി‍ൽ അദാനിയുടെ സ്വത്തുക്കളിൽ‌ 95 ശതമാനം വർധനയുണ്ടായതായാണ് ഹുറൂൺ റിപ്പോർട്ട് പറയുന്നത്.

ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക്,യൂട്യൂബ് ഉപയോഗം ക്രിയേറ്റിവിറ്റിയെ ബാധിക്കുന്നു’; കേസ് നൽകി യുവാവ്

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് നൽകി കനേഡിയൻ യുവാവ്. മോൺട്രിയയിൽ നിന്നുള്ള 24 കാരനാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഡിസൈനുകൾ അവയോട് ആസക്തി വളർത്തുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.

താൻ 2015 മുതൽ ടിക്ടോക്, യൂട്യൂബ്, ​റെഡിറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പു​കൾ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കാൻ തുടങ്ങിയത് തന്റെ കഴിവുകളുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും ശാരീരിക-മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നാണ് യുവാവ് പറയുന്നത്. ആപ്പുകളോടുള്ള ആസക്തിയാണ് ഇതിന് കാരണമെന്നും യുവാവ് അഭിപ്രായപ്പെട്ടു. മനുഷ്യരിൽ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ആളുകളെ മണിക്കൂറുകളോളം ആപ്പുകളിൽ ഇടപെഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും യുവാവ് പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഡിസൈൻ ആളുകളെ ആപ്പുകളിൽ കൂടുതൽ നേരം ഇടപഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണുള്ളതാണെന്നും 2024 ൽ മനുഷ്യർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാൽ അത് 500 ദശലക്ഷം വർഷങ്ങൾ ദൈർഘ്യമുള്ളതായിരിക്കുമെന്നും യുവാവിന്റെ നിയമ നടപടിക്ക് നേതൃത്വം നൽകുന്ന നിയമസ്ഥാപനമായ ലാംബെർട്ട് അവോക്കാറ്റ്സിന്റെ വക്താവായ ഫിലിപ്പ് ബ്രാൾട്ട് പറയുന്നത്. ഇത് വലിയൊരു​ ശതമാനം ആളുകളെ ദൂരവ്യാപകമായി ബാധിക്കും. സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നത്.

 

സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപഭോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയാ​ണെന്നാണ് ലാംബെർട്ട് അവോക്കാറ്റ്സിന്റെ വാദം. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരെ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ നിരവധി കേസുകൾ കാനഡയിൽ നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കേസും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിദ്യാഭ്യാസ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒന്റാറിയോയിലെ നാല് സ്കൂളുകൾ ടിക്ടോക്, മെറ്റ, സ്നാപ് ചാറ്റ് എന്നിവക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

 

Verified by MonsterInsights