“qeydiyyat, Ən Son Promokodlar Üzrə Məzmunlu Bonuslar

“qeydiyyat, Ən Son Promokodlar Üzrə Məzmunlu Bonuslar! Mostbet Az-90 Kazino Azerbaycan Ən Yaxşı Bukmeyker Rəsmi Sayt”…

പ്രമേഹമരുന്നുകൾ, വിറ്റാമിൻ സപ്ലിമെന്റ്സ്; അമ്പതിലേറെ മരുന്നുകൾക്ക് ​ഗുണനിലവാരമില്ല-CDSCO.

അമ്പതിലേറെ മരുന്നുകൾക്ക് ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർ​ഗനൈസേഷൻ(CDSCO).
ചില കമ്പനികളുടെ കാൽസ്യം, വിറ്റാമിൻ D3 സപ്ലിമെന്റ്സ്, പ്രമേഹ മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ, പാരസെറ്റാമോൾ തുടങ്ങിയവയാണ് ​ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടത്.
മാസംതോറും പുറത്തിറക്കുന്ന ഡ്ര​ഗ് അലേർട്ട് ലിസ്റ്റിലാണ് അമ്പത്തിമൂന്നു മരുന്നുകൾ ​ഗുണനിലവാരം പുലർത്തുന്നില്ലെന്ന് രണ്ടെത്തിയത്.
വിറ്റാമിൻ സി, D3 മരുന്നായ IP Shelcal 500, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്ജെൽസ്, അന്റാസിഡ് പാൻ-ഡി, കർണാടക ആന്റിബയോട്ടിക്സ്& ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കുന്ന പാരസെറ്റാമോൾ IP 500 mg ടാബ്ലറ്റ്, ആന്റി ഡയബറ്റിക് മരുന്നായ ​ഗ്ലിമെപിരൈഡ്, ലൈഫ് മാക്സ് കാൻസർ ലബോറട്ടറീസിന്റെ ഉയർന്ന രക്തസ്സമ്മർദത്തിന് നൽകുന്ന ടെൽമിസാർട്ടൻ IP 40 mg ടാബ്ലറ്റ്സ് തുടങ്ങിയ അമ്പത്തിമൂന്നോളം മരുന്നുകളാണ് ​ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടത്.





വയറിലെ അണുബാധയ്ക്ക് നൽകിവരുന്ന മെട്രോനിഡസോൾ എന്ന മരുന്നും ​ഗുണമേൻമയുള്ളതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പി.എസ്.യു. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ് ആണ് പ്രസ്തുത മരുന്ന് പുറത്തിറക്കിയത്.
ഹൈദരാബാദിൽ നിന്നുള്ള ഹെറ്റെറോ ഡ്ര​ഗ്സിന്റെ കുട്ടികളിൽ ബാക്ടീരിയൽ അണുബാധയ്ക്ക് നൽകിവരുന്ന സെപോഡെം XP50 ഡ്രൈ സസ്പെൻഷൻ, കൊൽക്കത്തയിലെ ആൽകെം ഹെൽത്ത് സയൻസസ് പുറത്തിറക്കുന്ന ക്ലാവം 625 തുടങ്ങിയവും ​ഗുണമേന്മയുള്ളവയുടെ പട്ടികയിൽ ഇടംപിടിച്ചില്ല.
ഹെറ്റെറോ ഡ്ര​ഗ്സ്, ആൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആന്റിബയോട്ടിക്സ്& ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മെ​ഗ്
ലൈഫ്സയൻസസ്, പ്യൂവർ& ക്യുവർ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികൾ നിർമിക്കുന്ന മരുന്നുകളാണ് ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.



അതേസമയം ​ഗുണമേന്മയില്ലെന്നു കണ്ടെത്തിയ മരുന്നുകൾ തങ്ങൾ നിർമിച്ചതല്ലെന്നും വ്യാജമായി തയ്യാറാക്കിയതാണെന്നും മരുന്നുനിർമാതാക്കൾ ​പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ 156-ഓളം ഫിക്സഡ് ഡ്ര​ഗ് കോമ്പിനേഷനുകൾക്ക് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർ​ഗനൈസേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ആരോ​ഗ്യത്തിന് അപകടകരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പനിമരുന്നുകളും വേദനാസംഹാരികളും അലർജി മരുന്നുകളും ഉൾപ്പെടെ വിലക്കിയത്



برنامج المراهنات الرياضية تحميل التطبيق العميل 1xbet Co

برنامج المراهنات الرياضية تحميل التطبيق العميل 1xbet Com تنزيل 1xbet => جميع إصدارات 1xbet V 1116560…

ഗേറ്റ് 2025; വ്യാഴാഴ്ച കൂടി അപേക്ഷിക്കാന്‍ അവസരം.

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2025 വ്യാഴാഴ്ച (സെപ്റ്റംബര്‍ 26) വരെ രജിസ്റ്റര്‍ ചെയ്യാം . താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അതേസമയം പിഴ തുകയോടെ (ലേറ്റ് ഫീ) ഒക്ടോബര്‍ ഏഴ് വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാകും.
ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരീക്ഷയ്ക്കുള്ളത്. ഫലം മാര്‍ച്ച് 19 2025-ഓടെ പ്രസിദ്ധീകരിക്കും.




ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://gate2025.jitr.ac.in/.





രാവിലെ എഴുനേറ്റ് കാപ്പിയാണോ കുടിക്കാറുള്ളത്?; എങ്കിൽ ശ്രദ്ധിക്കണം

ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ, രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലെന്ന് വിദ​ഗ്ധർ പറയുന്നു. ഊർജ്ജ നില, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ‘കോർട്ടിസോൾ’.

ഉറക്കമുണർന്നതിനുശേഷം കാപ്പി കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കൂടുന്നതിന് ഇടയാക്കും. കൂടാതെ, അമിതമായ കോർട്ടിസോളിൻ്റെ അളവ് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ കാപ്പി വെറും വയറ്റിൽ കുടിക്കുന്നത് വർദ്ധിച്ച ഹൃദയമിടിപ്പ്, ഉത്കണ്ഠ എന്നിവയ്ക്ക് ഇടയാക്കും.

ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെയും ആരോ​ഗ്യത്തെയും ബാധിക്കാതെ കാപ്പി കുടിക്കണമെങ്കിൽ ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുൻപായിരിക്കണം അവസാനത്തെ കാപ്പി കുടിക്കേണ്ടത്.ഉദാഹ​രണത്തിന് രാത്രി 10 മണിക്കാണ് ഉറങ്ങുന്നതെങ്കിൽ അവസാനത്തെ ​ഗ്ലാസ് കാപ്പി വൈകിട്ട് നാല് മണിക്കായിരിക്കണം കുടിക്കേണ്ടത്. ഇത് ഉറങ്ങാൻ സമയം ആകുമ്പോഴേക്കും കാപ്പിയുടെ ഉന്മേഷം കുറഞ്ഞ് വരാനും നല്ല ഉറക്കത്തിനും സഹായിക്കും.

ചിലർക്ക് കാപ്പി വലിയ രീതിയിലുള്ള മാറ്റം വരുത്താറില്ല. ഇത് പകൽ ഉറക്കത്തിന് പോലും തടസമാകാറില്ല. എന്നാൽ ചിലരുടെ ശരീരത്തിൽ വലിയ രീതിയിൽ കഫീൻ പ്രവർത്തിക്കുകയും ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യാം. എങ്ങനെയാണ് ശരീരത്തിൽ കഫീൻ്റെ ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാത്തവർ തീർച്ചയായും കാപ്പി കുടിക്കുന്നതും ഉറക്കവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും കാപ്പി കുടിക്കുന്നതിൽ മാറ്റം കൊണ്ടു വരണം

80,000 വർഷങ്ങൾക്ക് ശേഷം മനുഷ്യരാശിയെ വിസ്മയിപ്പിക്കാൻ ആ ധൂമകേതു വീണ്ടും എത്തുന്നു

Tsuchinshan-ATLAS എന്നറിയപ്പെടുന്ന C/2023 A3 ധൂമകേതു ഭൂമിയിലേക്ക് മടങ്ങുന്നു. ഏകദേശം 80,000 വർഷങ്ങൾക്ക് മുമ്പാണ് ഇതിന് മുമ്പ് മനുഷ്യരാശി ഈ അസാധാരണ കാഴ്ചയ്ക്ക് അവസാനമായി സാക്ഷ്യം വഹിച്ചത്. വാലുള്ള അവ്യക്തമായ നക്ഷത്രത്തോട് സാമ്യമുള്ള ഈ ധൂമകേതു വെള്ളിയാഴ്ച മുതൽ തിങ്കൾ വരെ അതിരാവിലെ ആകാശത്ത് കാണാൻ കഴിയും. ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലയുറപ്പിച്ചിരിക്കുന്ന നാസയുടെ ബഹിരാകാശ സഞ്ചാരി മാത്യു ഡൊമിനിക് ആണ് ഇതിൻ്റെ മനോഹരമായ വീഡിയോ പകർത്തിയിട്ടുണ്ട്.

ഇതുവരെ Tsuchinshan-ATLAS , ധൂമകേതു നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഒരു അവ്യക്തമായ നക്ഷത്രം പോലെയാണ് കാണപ്പെട്ടിരുന്നത്. എന്നാൽ 1/8സെക്കൻ്റ് എക്സ്പോഷറിൽ 200mm f/2 ലെൻസ് ഉപയോഗിച്ച് നിങ്ങൾക്ക് അത് ശരിക്കും കാണാൻ കഴിയും. ഈ വാൽനക്ഷത്രം സൂര്യനോട് അടുത്തുവരുമ്പോൾ വളരെ രസകരമായ ചില ചിത്രങ്ങൾ ഉണ്ടാകും, ഇപ്പോൾ ഇതൊരു ഒരു ടൈംലാപ്സ് പ്രിവ്യൂവാണ്,” എന്നായിരുന്നു ഡൊമിനിക് തൻ്റെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

ഓരോ 80,000 വർഷത്തിലും C/2023 A3 ധൂമകേതു ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നുവെന്ന് പ്രാരംഭ ഡാറ്റ സൂചിപ്പിക്കുന്നതായി ബിബിസിയുടെ ‘സ്കൈ അറ്റ് നൈറ്റ്’ മാഗസിൻ പറയുന്നു. 2024 സെപ്തംബർ അവസാനത്തോടെ തിളങ്ങുന്ന, സൂര്യന് തൊട്ടുമുമ്പ് ഉദിച്ചുയരുന്ന ഒരു പ്രഭാത വസ്തുവായിരിക്കും C/2023 A3 ധൂമകേതു. C/2023 A3 ധൂമകേതു സൂര്യൻ്റെ ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിഹെലിയനിൽ 2024 സെപ്റ്റംബർ 28ന് എത്തും. വൈകുന്നേരത്തെ ആകാശത്തേയ്ക്ക് നീങ്ങുമ്പോഴുള്ള ഈ ധൂമകേതുവിൻ്റെ ഏറ്റവും മികച്ച കാഴ്ചകൾ ഒക്ടോബർ 10ഓടെ ലഭിക്കുമെന്നും മാഗസിൻ സൂചിപ്പിക്കുന്നു. അപ്പോഴേക്കും അത് ചെറുതായി മങ്ങിയിരിക്കുമെങ്കിലും സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറ് ഭാഗത്ത് തിളക്കത്തോടെ കാണപ്പെടുമെന്നും സ്കൈ അറ്റ് നൈറ്റ് സൂചിപ്പിക്കുന്നു.

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്‍റെ അന്തരീക്ഷ സൂചനകൾ ലഭിച്ചു; കൂടുതൽ പഠനത്തിനൊരുങ്ങി ജ്യോതിശാസ്ത്രജ്ഞർ

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹമായ WASP-107b ൻ്റെ അന്തരീക്ഷം നിരീക്ഷിച്ച് അരിസോണ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ. ഒരു അന്താരാഷ്ട്ര ഗവേഷണ സംഘത്തോടൊപ്പമാണ് ഇവർ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് WASP-107bന്‍റെ അന്തരീക്ഷം നിരീക്ഷിക്കുകയും അതിന്‍റെ അന്തരീക്ഷത്തിലെ വ്യത്യസ്തതകളെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നത്.

വ്യാഴത്തിന് സമാനമായ വലിപ്പമുള്ള, എന്നാൽ അതിൻ്റെ പിണ്ഡത്തിൻ്റെ പത്തിലൊന്ന് മാത്രമുള്ള ഈ ഗ്രഹത്തിൻ്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഇതൊരു മൗലികമായ കണ്ടെത്തലായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരിസോണ സർവകലാശാലയിലെ സ്റ്റുവാർഡ് ഒബ്സർവേറ്ററിയിലെ ബിരുദ വിദ്യാർത്ഥി മാത്യു മർഫിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം നേച്ചർ അസ്ട്രോണമിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

WASP-107b എന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്‍റെ ഒരു വശം അതിന്‍റെ ആതിഥേയനക്ഷത്രത്തെ നിരന്തരം അഭിമുഖീകരിക്കുന്നു, മറ്റൊന്ന് സ്ഥിരമായ അന്ധകാരത്തിലാണ്. ഇതാണ് ഈ ഗ്രഹത്തിൻ്റെ പകൽ വശവും രാത്രി വശവും തമ്മിലുള്ള അന്തരീക്ഷ അവസ്ഥകളിലെ നാടകീയമായ വ്യത്യാസങ്ങൾക്ക് കാരണമാകുന്നത്. ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് ഈ വ്യത്യാസങ്ങൾ നിരീക്ഷിക്കാൻ ജെഡബ്ല്യുഎസ്ടി മർഫിയുടെ ടീമിനെ അനുവദിച്ചു. ഒരു ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പ്രകാശം അതിൻ്റെ ഘടന മറ്റ് സവിശേഷതകൾ എന്നിവ നിർണ്ണയിക്കുന്ന ഒരു സാങ്കേതികതയാണ് ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ അഭൂതപൂർവമായ കൃത്യതയ്ക്ക് നന്ദി. ഗ്രഹത്തിൻ്റെ അന്തരീക്ഷത്തിൻ്റെ കിഴക്കൻ, പടിഞ്ഞാറൻ അർദ്ധഗോളങ്ങളിൽ നിന്നുള്ള സിഗ്നലുകൾ വേർതിരിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,’ എന്നായിരുന്നു മർഫിയുടെ വിശദീകരണം. ഈ കണ്ടെത്തലുകൾ WASP-107bൻ്റെ അന്തരീക്ഷത്തിലെ വാതകങ്ങൾ, മേഘങ്ങളുടെ രൂപീകരണം, ഗ്രഹത്തിൻ്റെ ഓരോ വശത്തെയും വ്യത്യസ്തമായ സൂര്യപ്രകാശത്തിൻ്റെ ആഘാതം എന്നിവയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ പകർന്ന് നൽകിയിട്ടുണ്ട്. ‘ഈ കണ്ടെത്തൽ പുതിയ വാതിലുകൾ തുറന്നിരിക്കുന്നതായി മർഫി പറഞ്ഞു. ഞങ്ങളുടെ മോഡലുകൾ രണ്ട് അർദ്ധഗോളങ്ങളിൽ ഇതുപോലൊരു അസമത്വം ഇതിന് മുമ്പ് മറ്റൊരു ഗ്രഹത്തിലും കണ്ടിട്ടില്ല. അതിനാൽ ഞങ്ങൾ ഇതിനകം പുതിയ കാര്യങ്ങൾ പഠിക്കുകയാണെന്നും മർഫി വ്യക്തമാക്കി. WASP-107b-യിലെ അന്തരീക്ഷ വ്യത്യാസങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന പ്രക്രിയകൾ കണ്ടെത്തുന്നതിനായി ഗവേഷകർ അവരുടെ നിരീക്ഷണങ്ങൾ തുടരാൻ പദ്ധതിയിട്ടിരിക്കുകയാണ്.

ന്യൂസിലാന്റിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ്‌; മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂസിലാന്റിലേക്കുള്ള അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. കോംപീറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും ( സിഎപി) നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലന്റിൽ എത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.

ക്യാപിൽ പങ്കെടുക്കാൻ വിസിറ്റിങ് വിസിയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകളാണ് ഉദ്യോ​ഗാർത്ഥികൾ നൽകുന്നത്. സിഎപി പൂർത്തിയാക്കിയിട്ടും നഴ്‌സിങ് കൗൺസിൽ രജിസ്റ്റർ ചെയ്തശേഷവും അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാന്റ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജാ​ഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണർമാർക്ക് കത്ത് നൽകിയത്.

കൊവിഡ് മ​ഹാമാരിയെ തുടർന്ന് ന്യൂസിലാന്റിൽ ഉണ്ടായിരുന്ന നഴ്‌സിങ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അം​ഗീകാരമില്ലാത്ത ഏജന്റുമാരുടെ വാ​ഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസിലാന്റിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെ കുറിച്ചും തൊഴിലുടമയെ കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ വിവരങ്ങൾ അറിയാൻ സാധിക്കും. റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചും അറിയിക്കാവുന്നതാണ്.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ വാർഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ വാർഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സിബിഎസ്ഇ തയ്യാറാക്കി വരികയാണ്. ഇത്തവണയും മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി എഴുത്തുപരീക്ഷയാണ്. പ്രധാനപരീക്ഷയുടെ പരീക്ഷയുടെ ഷെഡ്യൂളിനൊപ്പം പ്രാക്ടിക്കല്‍ പരീക്ഷയുടെ ഡേറ്റാഷീറ്റും സിബിഎസ്ഇ പ്രത്യേകം തയ്യാറാക്കും.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്നുള്ള എക്സാമിനര്‍ ആണ് മേല്‍നോട്ടം വഹിക്കുക. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രാക്ടിക്കല്‍ പരീക്ഷ അതത് സ്‌കൂളിലെ ടീച്ചര്‍മാരുടെ കീഴിലാണ് നടക്കുക

പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ cbse.gov.in സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡേറ്റാ ഷീറ്റ് നോക്കാവുന്നതാണ്. ലേറ്റസ്റ്റ് അനൗണ്‍സ്മെന്റ് സെക്ഷന്‍ അല്ലെങ്കില്‍ ഹോംപേജിലെ അക്കാദമിക് വെബ്സൈറ്റ് ലിങ്ക് എന്നിവ വഴി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കുക.

ഒടുവിൽ ടെലിഗ്രാം വഴങ്ങി; നിയമവിരുദ്ധ ഉള്ളടക്കം കൈമാറുന്നവർക്ക് ഇനി പിടിവീഴും

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ഫോൺ നമ്പറുകളും ഐപി അഡ്രസുകളും പോലുള്ള ഉപയോക്തൃ വിവരങ്ങൾ നിയമസംവിധാനങ്ങളുമായി പങ്കുവെയ്ക്കുമെന്ന പ്രഖ്യാപനവുമായി ടെലിഗ്രാം സിഇഒ പവൽ ദുറോവ്. ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയമാറ്റത്തെക്കുറിച്ച് വ്യക്തമാക്കി ദുറോവ് രംഗത്ത് വന്നിരിക്കുന്നത്.

ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ടെലിഗ്രാം അതിൻ്റെ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തതായി ദുറോവ് വെളിപ്പെടുത്തി. ടെലിഗ്രാമിൻ്റെ സെർച്ച് ഫീച്ചർ ഉപയോഗിച്ച് നിയമവിരുദ്ധമായ സാധനങ്ങളോ ഉള്ളടക്കമോ തിരയുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് ഒരു പ്രധാന അപ്‌ഡേറ്റ്. ആരെങ്കിലും അത്തരം ഉള്ളടക്കം ആക്‌സസ് ചെയ്യാനോ പങ്കിടാനോ ശ്രമിക്കുന്നത് തുടരുകയാണെങ്കിൽ, ടെലിഗ്രാം അവരുടെ ഫോൺ നമ്പറും ഐപി അഡ്രസും നിയമപരമായി ആവശ്യമെങ്കിൽ അധികാരികൾക്ക് കൈമാറുമെന്നും ടെലിഗ്രാം മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ വേണ്ടിയല്ല മറിച്ച് സുഹൃത്തുക്കളെയും വാർത്തകളും കണ്ടെത്തുന്നതിനായി ഉപയോക്താക്കളെ സഹായിക്കാനാണ് ടെലിഗ്രാമിൻ്റെ സെർച്ച് ഫംഗ്‌ഷൻ ഉദ്ദേശിക്കുന്നതെന്നും ദുറോവ് വ്യക്തതവരുത്തി. മയക്കുമരുന്ന്, അഴിമതി, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പോലുള്ള പ്രശ്‌നകരമായ ഉള്ളടക്കം അതിൻ്റെ സേർച്ച് ബാറിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ടെലിഗ്രാം എഐയുടെ സാധ്യകളെ ഉപയോഗപ്പെടുത്തുമെന്നും ധ്രുവ് വ്യക്തമാക്കി.

ഈ മാറ്റങ്ങൾ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?

സുഹൃത്തുക്കൾക്ക് സന്ദേശമയയ്‌ക്കുക, ഗ്രൂപ്പുകളിൽ ചേരുക, അല്ലെങ്കിൽ വാർത്താ ചാനലുകൾ പിന്തുടരുക തുടങ്ങിയ നിയമപരമായ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോഗിക്കുന്ന ദൈനംദിന ഉപയോക്താക്കളെ ഈ മാറ്റങ്ങൾ ബാധിക്കില്ല. എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ മാറ്റങ്ങൾ മൂലമുള്ള അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. ഒരു ഉപയോക്താവ് നിയമവിരുദ്ധമായ ഉള്ളടക്കം ആക്‌സസ് ചെയ്യാനോ വിതരണം ചെയ്യാനോ ശ്രമിക്കുകയാണെങ്കിൽ, സാധുവായ നിയമപരമായ അഭ്യർത്ഥനകൾക്ക് മറുപടിയായി അവരുടെ ഫോൺ നമ്പറും IP അഡ്രസും ഉൾപ്പെടെയുള്ള അവരുടെ വ്യക്തിഗത വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറേണ്ടി വരും.

ഉപയോക്തൃ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനുള്ള ടെലിഗ്രാമിൻ്റെ തീരുമാനം അതിൻ്റെ സ്വകാര്യതാ നയത്തിലെ സുപ്രധാന മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാനാണ് ഇത് ലക്ഷ്യമിടുന്നതെങ്കിലും ഉപയോക്താക്കൾക്കിടയിൽ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ടെലിഗ്രാമിൻ്റെ നയമാറ്റം ഉയർത്തിയേക്കാം. സ്വകാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട ദുറോവ് ഇപ്പോൾ ഉപയോക്തൃ സ്വകാര്യതയെ നിയമപരമായ ബാധ്യതകളുമായി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നതും വിമർശിക്കപ്പെടുന്നുണ്ട്.

Verified by MonsterInsights