അധ്യാപകരാവാം, അടുത്ത തലമുറയ്ക്ക് വെളിച്ചമാകാം; സെറ്റ് 2025 അപേക്ഷ ഒക്ടോബർ 20 വരെ.

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ്(സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025-ന് അപേക്ഷിക്കാം.
യോഗ്യത: ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. L.T.T.C., D.L.Ed. തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.







 

പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ്. കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം.
ഇങ്ങനെ സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല. പരീക്ഷയ്ക്ക് ഓൺലൈനായി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം.




ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡിവിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്നസർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 സെപ്റ്റംബർ 26-നും 2024 ഒക്ടോബർ 25-നുഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്നപക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30-ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 20 വരെ,







വനിതാ ടി20 ലോകകപ്പ്; കളി നിയന്ത്രിക്കാന്‍ വനിതകള്‍ മാത്രം.

അടുത്തമാസം നടക്കുന്ന വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ മാത്രം.
ലോകകപ്പിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ചൊവ്വാഴ്ച പ്രഖ്യാപിച്ച 10 അമ്പയർമാരും മൂന്നു മാച്ച് റഫറിമാരും വനിതകളാണ്.
ഇന്ത്യയിൽനിന്ന് അമ്പയറായി വൃന്ദാ രതിയും മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയും പട്ടികയിലുണ്ട്. ഒക്ടോബർ മൂന്നുമുതൽ യു.എ.ഇ.യിലാണ് മത്സരങ്ങൾ. 
ബംഗ്ലാദേശിലാണ് ഇക്കുറി ടൂർണമെന്റ് നിശ്ചയിച്ചിരുന്നതെങ്കിലും അവിടെ ആഭ്യന്തര പ്രശ്നം ഉയർന്നതിനാൽ വേദി യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു. ആദ്യമായാണ് വനിതകൾ മാത്രമായി ഒരു ലോകകപ്പ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത്.



ഓസ്‌ട്രേലിയക്കാരിയായ ക്ലെയർ പൊളോസാക്കാണ് പട്ടികയിലെ ഏറ്റവും പരിചയസമ്പന്നയായ അമ്പയർ.പൊളോസാക്കിന്റെ അഞ്ചാം ലോകകപ്പാണിത്. നാല്‌ ലോകകപ്പുകൾവീതം നിയന്ത്രിച്ച രണ്ടുപേർ ഇക്കൂട്ടത്തിലുണ്ട്.
ലോകകപ്പ് നടത്തിപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഈ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് െഎ.സി.സി. മാനേജർ സീൻ ഈസെ പറഞ്ഞു.
ഇന്ത്യയുൾപ്പെടെ പത്തു ടീമുകൾ ലോകകപ്പിൽ കളിക്കും. ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കൾ. ഇന്ത്യ ഇതുവരെ വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല.ഈവർഷം പുരുഷൻമാരുടെ ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയിരുന്നു. അതിനുപിന്നാലെ വനിതകളുടെ കിരീടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്. ടീമിൽ സജ്ന സജീവൻ, ആശാ ശോഭന എന്നീ രണ്ടു മലയാളികളുണ്ട്.





പക്ഷിപ്പനി പ്രതിരോധിക്കാൻ ഫാമുകളിൽ ജൈവസുരക്ഷ, രോഗപ്രഭവകേന്ദ്രങ്ങളിൽ ഡിസംബർ 31 വരെ വിൽപ്പന പാടില്ല.

അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം. കേരളത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധമാർഗം നിർദേശിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ.
രോഗവ്യാപനം തടയാൻ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ വിദഗ്ധരും മറ്റ് സർക്കാർ സ്ഥാപനങ്ങളും സംസ്ഥാനത്തൊട്ടാകെ കോഴി, താറാവ്, കാട ഫാമുകളിൽ പരിശോധന നടത്തിയിരുന്നു. ഫാമുകളിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് വിവിധ സർക്കാർ വകുപ്പുകൾ ഉറപ്പാക്കണം.




പ്രധാന നിർദേശങ്ങൾ

 ഫാമുകൾക്കുള്ളിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രവേശന നിയന്ത്രണം. പ്രധാന ഗേറ്റിനു മുന്നിൽ വീൽ ഡിപ്പുകൾ. അണുനശീകരണലായനി നിറച്ച ഡിപ്പിലൂടെയെ വാഹനങ്ങൾ അകത്തേക്കുവിടാവൂ. ടയറുകൾ പൂർണമായി ലായനിയിൽ മുങ്ങണം.
അണുനാശിനി നിറച്ച ഫുട് ഡിപ്പുകളിൽ കാൽ മുക്കിവേണം

ആളുകൾ ഫാമുകളിൽ കയറാൻ. ഫുട് ഡിപ്പുകൾ ഉപയോഗിക്കേണ്ട രീതി ഗേറ്റിന് പുറത്ത് പ്രദർശിപ്പിക്കണം.
മറ്റ് പക്ഷികൾ ഫാമിനുമുകളിലോ വശങ്ങളിലോ കൂടുകൂട്ടുന്നതും കാഷ്ഠിക്കുന്നതും മറ്റും ഒഴിവാക്കാൻ പക്ഷിസുരക്ഷാ നെറ്റുകൾ (ബേർഡ് പ്രൂഫിങ്).
ഫാമുകളിലെ തുറന്ന വാരാന്തകളിൽ മറ്റ് ജന്തുക്കളും വന്യജീവികളും പ്രവേശിക്കുന്നത് തടയാൻ ഗ്രിൽ, മീൻവല എന്നിവകൊണ്ട് സുരക്ഷ.
ദേശാടനപ്പക്ഷികളും മറ്റ് നാട്ടുപക്ഷികളുമെത്തുന്നത് തടയാൻ ഫാമുകളോട് ചേർന്നുള്ള വലിയ മരങ്ങളുടെ ചില്ലകൾ മുറിച്ചുനീക്കണം.
ഫാമുകളിൽ ശാസ്ത്രീയ കീടനിയന്ത്രണ സംവിധാനങ്ങൾ. പ്രത്യേക വില്പന കൗണ്ടർ.

 

 

രോഗം നാല് ജില്ലകളിലെ 38 ഇടങ്ങളിൽ.

38 രോഗപ്രഭവകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണിവ. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ 
ചുറ്റളവിനുള്ളിൽ രോഗബാധിത മേഖലയും പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരീക്ഷണ മേഖലയുമാണ്. ഇവിടങ്ങളിലെ ഹാച്ചറികളിൽ ഡിസംബർ 31 വരെ പക്ഷികളുടെ വളർത്തൽ, കൈമാറ്റം, വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്.



ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ് .

ആംബുലന്‍സിന് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍
കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാര്‍ജായി 50 രൂപ നിരക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. വെന്റിലേറ്റര്‍ അടക്കമുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിത്.
വെന്റിലേറ്ററില്ലാത്ത ഓക്‌സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 1500 രൂപയും അധിക കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും വീതമായിരിക്കും.




ചെറിയ ഒമ്‌നി പോലുള്ള എസി ആംബുലന്‍സിന് 800 രൂപയായിരിക്കും. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും അധിക കിലോ മീറ്ററിന് 25 രൂപയും ആയിരിക്കും. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് 600രൂപയും ആയിരിക്കും മിനിമം ചാര്‍ജ്.വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 150 രൂപയും അധിക കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്‍.സി.സിയിലേക്ക് വരുന്ന രോഗികള്‍ക്ക്ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും.





ആ രണ്ട് താരങ്ങളില്ലാതെ ഇന്ത്യയ്ക്ക് ഹോം ടെസ്റ്റില്‍ വിജയിക്കാനാവില്ല’; പ്രശംസിച്ച് മുന്‍ പാക് താരം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണെന്ന് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ 280 റണ്‍സ് വിജയത്തില്‍ ഇരുതാരങ്ങളുടെയും ഓള്‍റൗണ്ട് നികവ് നിര്‍ണായകമായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിനെയും ജഡേജയെയും പ്രശംസിച്ച് കമ്രാന്‍ രംഗത്തെത്തിയത്. ഇരുതാരങ്ങളും ഇല്ലാതെ ഹോം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്ലേയിങ് ഇവലന്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്രാന്‍ അഭിപ്രായപ്പെടുന്നത്.

 

ബംഗ്ലാദേശിനെതിരെ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് അശ്വിന്‍ കാഴ്ച വെച്ചത്. അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ആറ് വിക്കറ്റ് വീഴ്ത്തുകയും വീഴ്ത്തുകയും ചെയ്തു. അശ്വിനുമായി ഒരു മാച്ച് വിന്നിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ജഡേജയ്ക്കും സാധിച്ചു. ഈ രണ്ട് താരങ്ങള്‍ ഇല്ലാതെ ഇന്ത്യയ്ക്ക് സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റ് പ്ലേയിങ് ഇലവനെ രൂപീകരിക്കാനാവില്ല. അവര്‍ വലിയ പ്രകടനം കാഴ്ച വെക്കുന്നവരാണ്’, കമ്രാന്‍ അക്മല്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

 

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ തകര്‍ന്നപ്പോള്‍ അശ്വിന്റെയും ജഡേജയും കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ബംഗ്ലാദേശിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും അശ്വിന്‍ തിളങ്ങി. 133 പന്തില്‍ 113 റണ്‍സ് അടിച്ചെടുത്ത അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ജഡേജ 86 റണ്‍സ് നേടിയതും ഇന്ത്യയ്ക്ക് ലീഡ് സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ ബൗളിങ്ങിലും തിളങ്ങി.

നെയ്യിലെ മായം: മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്.

സംസ്ഥാനത്ത് മായം കലര്‍ന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചോയ്‌സ്, മേന്മ, എസ്.ആര്‍.എസ്. എന്നീ ബ്രാന്‍ഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ചു. വിപണിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിശ്ചിത ഗുണനിലവാരമില്ലാത്തതാണിവയെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം അമ്പൂരി ചപ്പാത്തിന്‍കരയിലെ ചോയ്‌സ് ഹെര്‍ബല്‍സ് നിര്‍മിച്ച നെയ് ബ്രാന്‍ഡുകള്‍ക്കാണ് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
ഇവയുടെ ലേബലുകളില്‍ നെയ്യ് എന്നാണുള്ളത്. എന്നാല്‍ ചേരുവകളുടെ പട്ടികയില്‍ നെയ്യ്, സസ്യ എണ്ണ, വനസ്പതി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരില്‍ വില്‍ക്കാന്‍ പാടുള്ളൂ. മറ്റ് എണ്ണകളും കൊഴുപ്പുകളും ചേര്‍ത്ത കൂട്ടുമിശ്രിതം നെയ്യുടെ നിര്‍വചനത്തില്‍ വരില്ല.
അതിനാല്‍ ഇവയുടെ വില്‍പ്പനയും ഉപയോഗവും ഭക്ഷ്യസുരക്ഷാനിലവാര റഗുലേഷനിലെ വ്യവസ്ഥപ്രകാരം തടഞ്ഞിട്ടുള്ളതാണ്. ഇതേത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കമ്മിഷണര്‍ നടപടിയെടുത്തത്.






പ്രമുഖ ബ്രാന്‍ഡുകളുടെ ഗുണനിലവാരമുള്ള ഒരുലിറ്റര്‍ നെയ്യുടെ വില 600 രൂപയ്ക്ക് മുകളിലാണ്. സസ്യയെണ്ണയാണെങ്കില്‍ ഒരുലിറ്ററിന് ശരാശരി വില ഇതിന്റെ നാലിലൊന്നേ
വരൂ. വനസ്പതിക്കും ലിറ്ററിന് 200 രൂപയ്ക്ക് താഴെയാണ്. ഈ വിലവ്യത്യാസമാണ് നെയ്യില്‍ സസ്യയെണ്ണയും വനസ്പതിയും കലര്‍ത്തി വില്‍ക്കാനുള്ള പ്രേരണ. മായം കലര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ മറ്റ് ബ്രാന്‍ഡുകളുടെ നെയ്യും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും.



കാത്തിരുന്ന് കാത്തിരുന്ന് ഒടുവിലെത്തുന്നു; ഐഫോണിൽ ഇനി കോൾ റെക്കോർഡ് ചെയ്യാം!

ലോകമെങ്ങും ഉള്ള ഐഫോൺ ഉപഭോക്താക്കളുടെ ഒരു പരാതി ആപ്പിൾ തീർപ്പാക്കിയിരിക്കുകയാണ്. മോഡലുകൾ ഒരുപാടിറങ്ങിയിട്ടും, മറ്റ് കമ്പനികൾ വർഷങ്ങളായി നടപ്പാക്കിയ ഒരു അടിസ്ഥാന ഫീച്ചറായിട്ടും, ഇതുവരെ ഐഫോണിൽ ഇല്ലാതിരുന്ന ആ ഫീച്ചർ ആപ്പിൾ നടപ്പിലാക്കിയിരിക്കുകയാണ്.

ഇനിമുതൽ ഐഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാം എന്നതാണ് ആ അപ്‌ഡേറ്റ്. വർഷങ്ങളായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതാണ് ഇത്. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന 18.1 അപ്‌ഡേറ്റിൽ കോൾ റെക്കോർഡിങ് ഫീച്ചറുകളുണ്ട്. നേരത്തെ ആപ്പിൾ ഇന്റലിജൻസിൻ്റെ ഭാഗമാണ് കോൾ റെക്കോർഡിങ് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ iOS 18 ഉള്ള എല്ലാ ഫോണുകളിലും ഇപ്പോൾ കോൾ റെക്കോർഡിങ് സൗകര്യമുണ്ടാകും. ഇവ കൂടാതെ ഈ ഫോൺ സംഭാഷണത്തെ ടെക്സ്റ്റായി ട്രാൻസ്‌ക്രൈബ് ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

 

സംഭാഷണം റെക്കോർഡ് ചെയ്യാൻ ഇനി പറയുന്നതാണ് രീതി. കോൾ കണക്റ്റ് ചെയ്തുകഴിഞ്ഞാൽ ഫോണിന്റെ ഇടത് മുകൾഭാഗത്തായി റെക്കോർഡ് ഫീച്ചർ ഉണ്ടാകും. അത് സെലക്ട് ചെയ്‌താൽ ഉടൻ തന്നെ കോൾ റെക്കോർഡ് ചെയ്യുന്നുവെന്ന നോട്ടിഫിക്കേഷൻ വരും. ആ നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുന്നതോടെ സംഭാഷണം തനിയെ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യും.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൽ ഒഴിവുകൾ; വിശദാംശങ്ങള്‍ ഇങ്ങനെ

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലെ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ നിരവധി ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നത്

അപേക്ഷ ക്ഷണിക്കുന്ന ഒഴിവുകൾ ഇവയാണ്
  • അക്കൗണ്ട്സ് ഓഫീസർ (ഗ്രൂപ്പ് ബി) – 4 ഒഴിവുകൾ (ജനറൽ വിഭാഗം 3,ഒബിസി 1)
  • അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ഗ്രൂപ്പ് ബി) – 1 ഒഴിവ് (ജനറൽ വിഭാഗം)
  • കോപ്പി എഡിറ്റർ – 2 ഒഴിവുകൾ (ഇംഗ്ലീഷിൽ 1,ഹിന്ദിയിൽ 1) (ജനറൽ വിഭാഗം 1,ഒബിസി 1)
  • വിഡിയോ എഡിറ്റർ – 1 ഒഴിവ് (ജനറൽ വിഭാഗം)
  • ഡോക്യൂമെന്റേഷൻ അസിസ്റ്റന്റ് – 1 ഒഴിവ് (ജനറൽ വിഭാഗം)
  • ക്രാഫ്റ്റ് ഇൻസ്ട്രക്ടർ, കോർഡിനേറ്റർ – 2 ഒഴിവുകൾ (ജനറൽ വിഭാഗം 1,ഒബിസി 1)
  • ഹിന്ദി പരിഭാഷകൻ – 1 ഒഴിവ് (ജനറൽ വിഭാഗം)
  • അക്കൗണ്ട്സ് ക്ലർക്ക് – 2 ഒഴിവുകൾ (ജനറൽ വിഭാഗം)
  • ലോവർ ഡിവിഷൻ ക്ലർക്ക് – 6 ഒഴിവുകൾ (ജനറൽ വിഭാഗം 3,ഒബിസി 1,എസ്‌സി 1,ഇഡബ്ള്യുഎസ് 1)
  • ടാറ്റ എൻട്രി ഓപ്പറേറ്റർ – 2 ഒഴിവുകൾ (ജനറൽ വിഭാഗം 1,ഒബിസി 1

 

അപേക്ഷിക്കേണ്ടത് എങ്ങനെ?

ഒക്ടോബർ 10 ആണ് അപേക്ഷകൾ നൽകേണ്ട അവസാന തിയതി. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ്ങിന്റെ വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ രേഖകളും, പ്രവൃത്തി പരിചയ രേഖകളും, ജാതി സർട്ടിഫിക്കറ്റും എല്ലാം അപേക്ഷയ്‌ക്കൊപ്പം നൽകണം. ഇ മെയിൽ വഴി അയക്കുന്നതോ, രേഖകൾ ഇല്ലാത്ത അപേക്ഷകളോ പരിഗണിക്കില്ല. അംഗപരിമിതർക്കും അപേക്ഷകൾ നൽകാവുന്നതാണ്. പ്രായ പരിധിയിലെ ഇളവുകൾ കേന്ദ്ര സർക്കാർ വ്യവസ്ഥകൾ അനുസരിച്ച് ഉണ്ടാകും.

എം പോക്‌സ്: പ്രതിരോധത്തിനും ചികിത്സയ്ക്കും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് എംപോക്‌സ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കി. നിലവില്‍ അഞ്ച് ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണങ്ങളുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാല്‍ പലതരം പകര്‍ച്ച പനികള്‍ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കാണുന്നുണ്ട്. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം

വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാന്‍ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്താല്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചര്‍ച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Aviator Game Ways To Raise Your Chances Of Winning

Aviator Game Popularity in India The Aviator game has quickly become a favorite among Indian players…

Verified by MonsterInsights