1xbet App Aviator And Key Features 1xbet offers an exciting gaming experience with its Aviator game,…
Month: September 2024
അപരിചിത നമ്പറുകളെ ബ്ലോക്ക് ചെയ്യും; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. അനാവശ്യമായെത്തുന്ന സന്ദേശങ്ങളെ തടയാനാണ് പുതിയ ഫീച്ചര്‍. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളെ പുതിയ ഫീച്ചർ നിയന്ത്രിക്കും. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുക. പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും

എന്നാല്‍ ഇതിനായി സെറ്റിങ്സില്‍ ഫീച്ചര്‍ ഇനേബിള്‍ ചെയ്യേണ്ടതുണ്ട്. സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഉപയോഗിക്കാം. അക്കൗണ്ടുകളുടെ സുരക്ഷക്കൊപ്പം ഡിവൈസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. അപരിചിതമായ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ എല്ലാം ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ വരുന്ന നമ്പറുകളെ മാത്രമെ ഇത് ബ്ലോക്ക് ചെയ്യൂ.

ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പമാണ് അണ്‍നോണ്‍ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്.

ആപ്പിള്‍ ഇന്റലിജന്‍സ് ഉള്ള സിരി എപ്പോള്‍ ഐഫോണുകളിലെത്തും? വിശദമായറിയാം.
ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ആപ്പിള്‍ പുതിയ ഐഒഎസ് 18 അപ്‌ഡേറ്റ് പുറത്തിറക്കിയത്. ഐഫോണ്‍ 16 സീരീസ് ഐഒഎസ് 18 ഒഎസിലാണ് വില്‍പനയ്‌ക്കെത്തുന്നത്. ആദ്യ അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടില്ല. ഒക്ടോബറില്‍ ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫോണുകളിലെത്തുമെന്നാണ് വിവരം.
ഐഒഎസില്‍ പ്രഖ്യാപിച്ച മുഴുവന്‍ ഫീച്ചറുകളും 2025 പൂര്‍ത്തിയാവുമ്പോഴേക്കും എത്തും. എഐ പിന്തുണയുള്ള പുതിയ ഫീച്ചറുകളില്‍ പരിഷ്‌കരിച്ച സിരിയാണ് മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. നേരത്തെ കേവലം ശബ്ദ നിര്‍ദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വോയ്‌സ് അസിസ്റ്റന്റ് ആയിരുന്നുവെങ്കില്‍ ജനറേറ്റീവ് എഐ എത്തിയതോടെ സിരി ഇപ്പോള്‍ പൂര്‍ണമായും ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി മാറിയിട്ടുണ്ട്.

എന്നാല്‍ പുതിയ സിരി എപ്പോള്‍ എത്തുമെന്നതില്‍ വ്യക്തതയില്ല. ആപ്പിള്‍ ഇന്റലിജന്‍സ് പിന്തുണയ്ക്കുന്ന ഐഫോണ്‍ 15 പ്രോ മോഡലുകളിലും പുതിയ ഐഫോണ്‍ 16 സീരീസുകളിലുമായിരിക്കും പുതിയ സിരി ലഭിക്കുക. സിരി എപ്പോള്‍ പുറത്തിറങ്ങും എന്നത് സംബന്ധിച്ച് ബ്ലൂബെര്‍ഗ് ചീഫ് കറസ്‌പോണ്ടന്റായ മാര്‍ക്ക് ഗുര്‍മന്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്.
ഗുര്‍മന്‍ പറയുന്നതനുസരിച്ച് സിരിയുടെ ചില ഫീച്ചറുകള്‍ ഐഒഎസ് 18.3 അപ്‌ഡേറ്റില്‍ തന്നെ ഉണ്ടാകും. ജനുവരിയോടെ പുതിയ സീരി ഐഫോണുകളിലെത്താനാണ് സാധ്യത. ഓരോ ഐഒഎസ് അപ്‌ഡേറ്റിലും സിരി ഫീച്ചറുകളുണ്ടാവും. 18.1 അപ്‌ഡേറ്റില്‍ സിരിയുടെ പുതിയ യൂസര്‍ ഇന്റര്‍ഫേയ്‌സ് ഉള്‍പ്പടെ ചില മാറ്റങ്ങള്‍ എത്തും. ഒക്ടോബര്‍ പകുതിയിലോ അതിന് ശേഷമോ ഐഒഎസ് 18.1 അപ്‌ഡേറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം എത്തുന്ന 18.2 അപ്‌ഡേറ്റില്‍ ഇമേജ് പ്ലേ ഗ്രൗണ്ട്, ജെന്‍മോജി, ചാറ്റ്ജിപിടി പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കും. അടുത്തവര്‍ഷം ജനുവരിയോടെ സിരിയുടെ അപ്‌ഡേറ്റുകള്‍ പൂര്‍ത്തിയാവുമെന്നും ഗുര്‍മന്‍ പറയുന്നു.

പുതിയ സിരി
ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ സിരി വോയ്‌സ് അസിസ്റ്റന്റിനെ അടിമുടി പരിഷ്‌കരിച്ചു. സിരിയുടെ ഐക്കണ്‍ ഉള്‍പ്പടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനറേറ്റീവ് എഐയുടെ സഹായത്തോടെ കൂടുതല്‍ സ്വാഭാവികമായ ഭാഷയിലുള്ള ശബ്ദനിര്‍ദേശങ്ങള്‍ പ്രൊസസ് ചെയ്യാന്‍
ഇപ്പോള്‍ സിരിക്ക് സാധിക്കും. സിരിയുടെ സഹായത്തോടെ ആപ്പുകളില്‍ ഉടനീളം വിവിധ കാര്യങ്ങള്‍ ചെയ്യാനാവും. നിങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനി സിരിയ്ക്ക് സാധിക്കും. അതുവഴി കൂടുതല്‍ വ്യക്തിപരമായ പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ സിരിക്കാവും.
ഉദാഹരണത്തിന് ഫോണില്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ ചോദിച്ചറിയാനും, സന്ദേശങ്ങളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് അതിലെ ഉള്ളടക്കങ്ങളോ അയച്ച
ആളിനെയോ സൂചിപ്പിച്ച് തിരയാന്‍ സിരിയുടെ സഹായം തേടാം. സമാനമായി സവിശേഷതകള്‍ വിശദീകരിച്ച് ഫോട്ടോസ് ആപ്പില്‍ നിന്ന് ചിത്രങ്ങള്‍ തിരയാനും ക്രമീകരിക്കാനും സിരിയുടെ സഹായത്തോടെ സാധിക്കും. ഇതിന് പുറമെ സിരിയിലൂടെ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും ഉപയോഗിക്കാനാവും.

ബേക്കറി പലഹാരങ്ങള്‍ പതിവായി കഴിക്കാറുണ്ടോ? പകരം കഴിക്കാം നിലക്കടല.
ഭക്ഷണശീലങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകം. വൈകിട്ടത്തെ ചായയോടൊപ്പം ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നത് പലരുരേയും ദിനചര്യയുടെ ഭാഗമാണ്.
എന്നാല്‍ ഈ ഭക്ഷണങ്ങള്‍ പലതും ആരോഗ്യത്തിന് നല്ലതല്ല. എണ്ണയില്‍ വറുത്തതും കൊഴുപ്പുകളടങ്ങിയതുമായ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് പകരമായി ഒരു പിടി നിലക്കടല കഴിക്കുന്നത് ശീലമാക്കാം. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണിത്. നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാനും ഗുണകരമാകും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന്റെ
ആരോഗ്യവും മെച്ചപ്പെടുത്തും.

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി
ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കും.
ഇത് പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇതിലടങ്ങിയിട്ടുണ്ട്. നിലക്കടലയില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ ഇത് കഴിക്കുന്നത
നല്ലതാണ്. നിലക്കടലയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും.

വേഗത്തില്‍ നൂറ് ഗോള്‍; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പം എര്‍ലിങ് ഹാളണ്ട്
പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാളണ്ട് ആദ്യഗോള്‍ നേടിയതോടെ യൂറോപ്യന്‍ ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒമ്പതാം മിനിറ്റിലായിരുന്നു നൂറ് തികച്ച ഹാളണ്ടിന്റെ ഗോള്‍.

ബ്രസീല്‍ അറ്റാക്കര്‍ സാവിഞ്ഞോ നല്‍കിയ കൃത്യമായ പാസ് സ്വീകരിച്ച ഹാളണ്ട് ആര്‍സനല്‍ പ്രതിരോധനിരയിലെ ഗബ്രിയേല്‍ മഗല്‍ഹെസിനും വില്യം സാലിബക്കും ഇടയിലൂടെ അതിവേഗത്തില്‍ ഓടിക്കയറി കളിയിലുടനീളം അത്യുഗ്രന്‍ ഫോമിലായിരുന്ന സ്‌പെയിന്‍ കീപ്പര്‍ ഡേവിഡ് റയയെ കബളിപ്പിച്ചാണ് തന്റെ റെക്കോര്‍ഡ് ഗോള്‍ നേടിയത്. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 105 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകള്‍ ഈ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ നേടി. 2011-ല്‍ റൊണാള്‍ഡോയും തന്റെ 105-ാം മത്സരത്തില്‍ തന്നെയാണ് റയല്‍ മാഡ്രിഡിനായി നൂറാം ഗോള്‍ നേടിയത്. 2024-ല്‍ 100 ഗോളുകള്‍ നേടുന്ന 18-ാമത്തെ മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനായി മാറിയത് കെവിന്‍ ഡി ബ്ര്യൂന്‍ ആയിരുന്നു.

പ്രീമിയര്‍ ലീഗ് സീസണിലെ നാല് മത്സരങ്ങളിലൂടെ രണ്ട് ഹാട്രിക്കുകള്‍ അടക്കം ഒമ്പത് ഗോളുകളോടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ഹാലന്‍ഡ് ഇതിനകം തന്നെ തകര്‍ത്തിരുന്നു. 103 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയ ഹാലന്‍ഡ് റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരമായിരുന്നു ഇന്റര്‍ മിലാനെതിരെ ബുധനാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരം. ആര്‍സനല്‍-സിറ്റി മത്സരത്തില്‍ ഒമ്പതാംമിനിറ്റില്‍ ഗോളടിച്ചിട്ടും മേല്‍ക്കൈ നേടാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു.

പുതിയ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് മെഡിക്കൽ കോളേജുകൾക്ക് അപേക്ഷിക്കാം
2025-2026 അധ്യയന വർഷത്തേക്കുള്ള പുതിയ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള പ്രോഗ്രാമുകളിലെ സീറ്റ് വർദ്ധനവിനുമായി മെഡിക്കൽ കോളേജുകളിൽ നിന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ (NMC) മെഡിക്കൽ അസസ്‌മെൻ്റ് ആൻഡ് റേറ്റിംഗ് ബോർഡ് (MARB) അപേക്ഷകൾ സ്വീകരിക്കുന്നു. ഔദ്യോഗിക എൻഎംസി വെബ്സൈറ്റ് വഴി 2024 ഒക്ടോബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കുന്ന മെഡിക്കൽ സ്ഥാപനങ്ങൾ എൻഎംസിയുടെ നിയന്ത്രണങ്ങൾ, മെഡിക്കൽ സ്റ്റാൻഡേർഡ് റെഗുലേഷൻ്റെ (എംഎസ്ആർ) മാർഗ്ഗനിർദ്ദേശങ്ങൾ, എൻഎംസിയും ബന്ധപ്പെട്ട മറ്റ് അധികൃതർ നൽകുന്ന പ്രസക്തമായ അറിയിപ്പുകൾ എന്നിവ പാലിക്കണം.

ആവശ്യമുള്ള ഡോക്യുമെൻ്റുകൾ
ഓൺലൈൻ ആപ്ലിക്കേഷനിൽ അപേക്ഷകർ ഇനിപ്പറയുന്ന പ്രമാണങ്ങൾ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.
- എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് (ഇസി): പുതിയ ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ സ്റ്റാൻഡ് എലോൺ പിജി സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനോ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള സാധുവായ സർട്ടിഫിക്കറ്റ്.
- അഫിലിയേഷനുള്ള സമ്മതം (CoA): നിർദ്ദിഷ്ട ഫോർമാറ്റിൽ സാധുതയുള്ള സമ്മത സർട്ടിഫിക്കറ്റ്.
- സീറ്റ് വർദ്ധനയ്ക്കുള്ള ന്യായങ്ങൾ: ആവശ്യപ്പെട്ട സീറ്റുകളുടെ എണ്ണത്തിനെ സംബന്ധിച്ച വിശദമായ ന്യായങ്ങൾ.
അപേക്ഷാ പ്രക്രിയ
- ഓൺലൈൻ പേയ്‌മെൻ്റ്: അപേക്ഷാ പ്രക്രിയയ്ക്കിടെ ജനറേറ്റ് ചെയ്ത, ആവശ്യമായ ഫീസ് പേയ്‌മെൻ്റ് പൂർത്തിയാകുമ്പോൾ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
- അഡീഷണഷലായ ആവശ്യങ്ങൾ: ലെറ്റർ ഓഫ് ഇൻ്റൻ്റ് (LOI) ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ബാങ്ക് ഗ്യാരണ്ടി നൽകണം. സർക്കാർ മെഡിക്കൽ കോളേജുകൾ ആവശ്യപ്പെട്ടാൽ ഒരു അണ്ടർടേക്കിംഗ് സമർപ്പിക്കേണ്ടതായി വന്നേക്കാം

പ്രധാനപ്പെട്ട കുറിപ്പുകൾ
- എല്ലാ അപേക്ഷകളും ഓൺലൈനായി പൂർത്തിയാക്കണം.ഹാർഡ് കോപ്പികൾ സ്വീകരിക്കുന്നതല്ല.
- ഓരോ കോഴ്‌സിനും വേണ്ടിയുള്ള അപേക്ഷകൾക്ക് വെവ്വേറെ ഫീസുകൾ അടയ്‌ക്കേണ്ടതുണ്ട്.
- സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശരിയായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കണം.
- സ്ഥാപിത ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അപേക്ഷകളുടെ വിലയിരുത്തൽ എന്ന് എൻഎംസി വ്യക്തമാക്കുന്നു.
- മൂല്യനിർണ്ണയ റിപ്പോർട്ടുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനങ്ങൾ അംഗീകൃത ഇമെയിൽ വഴി അറിയിക്കും.
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിനും ഔദ്യോഗിക എൻഎംസി വെബ്സൈറ്റ് സന്ദർശിക്കുക. ഇവിടെ നിന്നും രജിസ്ട്രേഷൻ പേജിലേക്ക് നാവിഗേറ്റ് ചെയ്യപ്പെടും. അതുവഴി അപേക്ഷ പ്രക്രിയ ആരംഭിക്കുക.

50 വർഷം നീണ്ട നിഗൂഢതയ്ക്ക് അവസാനം; പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ഗവേഷകർ.
വൈദ്യ ശാസ്ത്ര രംഗത്ത് വഴിത്തിരിവാകുന്ന പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രജ്ഞര്‍. പുതിയ രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കാന്‍ പ്രയോജനകരമാകുമെന്നാണ് ഗവേഷകരുടെ പക്ഷം
എംഎഎല്‍ (MAL) എന്ന പേരിലാണ് പുതിയ രക്ത ഗ്രൂപ് അറിയപ്പെടുക. എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് (NHSBT), ബ്രിസ്റ്റോള്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെ ജേണലായ ‘ബ്ലഡി’ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1972-ല്‍ കണ്ടെത്തിയ എഎന്‍ഡബ്ല്യുജെ(AnWj) ആന്റിജനിൽ നടത്തിയ ഗവേഷണമാണ് പുതിയ രക്ത ഗ്രൂപ് കണ്ടെത്തലിലേക്ക് നയിച്ചത്. എഎന്‍ഡബ്ല്യുജെ ആൻ്റിജൻ്റെ ജനിതക ഉറവിടമുൾപ്പടെ തിരിച്ചറിയാനായതാണ് പുതിയ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തുന്നതിന് സഹായകമായത്.

പുതിയ രക്തഗ്രൂപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഒട്ടേറെ അപൂര്‍വരോഗങ്ങള്‍ പ്രതിരോധിക്കാന്‍ പ്രയോജനകരമാകുമെന്ന് എന്‍എച്ച്എസ്ബിടിയിലെ മുതിര്‍ന്ന ഗവേഷക ലൂയിസ് ടെറ്റലി അഭിപ്രായപ്പെട്ടു.
എല്ലാവരുടെയും ശരീരത്തില്‍ ചുവന്ന രക്താണുക്കളോടൊപ്പം ആന്റിജെന്‍ പ്രൊട്ടീനുകളുണ്ടാകും, പക്ഷെ ചിലരുടെ ശരീരത്തില്‍ ഇതിന്റെ കുറവുണ്ടാകും. ഈ ആന്റിജന്റെ
അഭാവമുള്ളവരെ കണ്ടെത്താനുള്ള ജനിതക ടെസ്റ്റാണ് ആദ്യമായി പരീക്ഷിച്ചത്. ഇത്തരം അപൂര്‍വ രക്തഗ്രൂപ്പ് ഉള്ളവരെ കണ്ടെത്താനും രക്തം നല്‍കുമ്പോഴും അഭാവമുള്ളവരെ കണ്ടെത്താനുള്ള ജനിതക ടെസ്റ്റാണ് ആദ്യമായി പരീക്ഷിച്ചത്. ഇത്തരം അപൂര്‍വ രക്തഗ്രൂപ്പ് ഉള്ളവരെ കണ്ടെത്താനും രക്തം നല്‍കുമ്പോഴും സ്വീകരിക്കുസ്വീകരിക്കുമ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഗവേഷണഫലം ഗുണം ചെയ്യും.

എഎന്‍ഡബ്ല്യുജെ ആന്റിജന്‍ എംഎഎല്‍ രക്തഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 1972 മുതല്‍ ഇതിനെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നു എങ്കിലും പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എംഎഎല്‍ രക്തഗ്രൂപ്പിന്റെ കണ്ടെത്തല്‍ എഎന്‍ഡബ്ല്യുജെ നെഗറ്റീവ് വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു എന്നതാണ് വൈദ്യശാസ്ത്ര മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.
ജനസംഖ്യയുടെ 99.9 ശതമാനത്തിലേറെയും എഎന്‍ഡബ്ല്യുജെ പോസിറ്റീവ് ആണ്. എഎന്‍ഡബ്ല്യുജെ പോസിറ്റീവായവരുടെ രക്തത്തില്‍ ആന്റിജന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരക്കാര്‍ എഎന്‍ഡബ്ല്യുജെ നെഗറ്റീവ് രക്തം സ്വീകരിക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ ആഗോള തലത്തില്‍ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Rəsmi Veb Saytı Bağlayın️ Sürətli Ödənişlər, Gündəlik Bonuslar, Bütün Bunlar Sizi Pin Up Casinoda Gözləyi
Rəsmi Veb Saytı Bağlayın️ Sürətli Ödənişlər, Gündəlik Bonuslar, Bütün Bunlar Sizi Pin Up Casinoda Gözləyir Pin-up-415-az…
Error Code: 50
Error Code: 502 Error Code: 502 Content Error Code: 502 Error Code: 502 Error Code: 502…
ഐബിപിഎസ് ആർആർബി ക്ലർക്ക് 2024 പരീക്ഷ; പ്രിലിമനറി ഫലം ഉടൻ പ്രഖ്യാപിച്ചേക്കും, വിശദാംശങ്ങൾ അറിയാം

ഓഗസ്റ്റ് 10, 17, 18 തീയതികളിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷന്റെ ഐബിപിഎസ് ആർആർബി പ്രിലിമിനറി പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം.സെപ്തംബർ അവസാനവാരം സ്‌കോർകാർഡുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ ആർആർബി പ്രൊബേഷണറി ഓഫീസർ പ്രിലിമനറി ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, പാസ്‌വേഡ്/ ജനന തീയതി എന്നിവ ഉപയോഗിച്ച് ആക്‌സസ് നേടാൻ കഴിയും.

ആർആർബി ക്ലർക്ക് മെയിൻ പരീക്ഷ ഒക്ടോബർ ആറിന് ഷെഡ്യൂൾ ചെയ്തിട്ടിട്ടുണ്ട്, അതേസമയം റീജയണൽ റൂറൽ ബാങ്ക് ഇൻ ഇന്ത്യ ആർആർബി പ്രൊബേഷണറി ഓഫീസർ മെയിൻസ് പരീക്ഷ സെപ്റ്റംബർ 29 ന് ഉണ്ടായേക്കാം, അഡ്മിറ്റ് കാർഡുകൾ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
IBPS RRB ക്ലർക്ക് ഫലം 2024: ഫലം പരിശോധിക്കാനുള്ള നടപടികൾ
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിക്കുക.
- ഹോംപേജിൽ, ഇടത് മൂലയിൽ “CRP RRB” തിരഞ്ഞെടുക്കുക.
- “കോമൺ റിക്രൂട്ട്‌മെൻ്റ് പ്രോസസ് റീജിയണൽ റൂറൽ ബാങ്ക് ഫേസ് 13” തിരഞ്ഞെടുക്കുക.
- “CRP RRB 13 ഓഫീസ് അസിസ്റ്റൻ്റുമാർക്കുള്ള ഓൺലൈൻ പ്രിലിംസ് പരീക്ഷയുടെ ഫല നില” എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നൽകുക.
- സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡ് നൽകുക
- നിങ്ങളുടെ IBPS RRB ക്ലാർക്ക് ഫലം കാണുന്നതിന് “ലോഗിൻ” ക്ലിക്ക് ചെയ്യുക.
- ഫലം ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സംരക്ഷിക്കുക.
