ഇനി ഡോക്ടറുടെ ‘മരുന്ന് കുറിപ്പടി’ ‌വായിക്കാൻ ബു​ദ്ധിമുട്ടേണ്ട, ചാറ്റ് ​ജിപിടി പറഞ്ഞു തരും; പക്ഷേ ശ്ര​ദ്ധിക്കണം

ഏതെങ്കിലും അസുഖത്തിന് ആശുപത്രിയിൽ പോയി വരുമ്പോൾ ഡോക്ടർ തന്ന ‘മരുന്ന് കുറിപ്പടി’കണ്ട് കിളി പോയി നിന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഇനി ‘ മരുന്ന് കുറിപ്പടി’യിലുള്ള മരുന്നിന്റെ പേരെന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടേണ്ട. അതിനായി നമ്മളെ സഹായിക്കാൻ ചാറ്റ് ​ജിപിടി തയ്യാറാണ്. ഏത് മരുന്നാണ്, എന്തിനാണ് ആ മരുന്ന്, എത്ര നേരം കഴിക്കണം തുടങ്ങി എല്ലാം ചാറ്റ് ​ജിപിടി നിങ്ങൾക്ക് ‘മരുന്ന് കുറിപ്പടി’നോക്കി പറഞ്ഞു തരും.

ഓപ്പൺ എഐ-യുടെ ചാറ്റ് ​ജിപിടി ആപ്പിന് ഉപയോക്താക്കളിൽ നിന്ന് ടെക്‌സ്‌റ്റും, ഇമേജും, ഓഡിയോയും ഒക്കെ മനസ്സിലാക്കാനും, അതിനെ പറ്റി കൂടുതൽ വിവരങ്ങൾ നൽകി സഹായിക്കാനും സാധിക്കും. ഈ ആപ്പ് നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും ഇത് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്

ആപ്പിൻ്റെ ഫോട്ടോ ഫീച്ചർ ഉപയോക്താക്കളെ ചിത്രമെടുക്കാനും ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും അനുവദിക്കും. ഡോക്ടർമാരുടെ കുറിപ്പടികൾ മുതൽ കുഴപ്പിക്കുന്ന മെഡിക്കൽ ഡോക്യുമെൻ്റുകൾ വരെ വായിക്കുന്നതിന് ഈ ഫീച്ചർ ഉപയോഗപ്രദമാണ്. എന്നാൽ പൂർണമായും ചാറ്റ് ജിപിടിയെ ആശ്രയിക്കാതെ, മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധരായ ഡോക്ടറോട് ചോദിച്ച് വ്യക്തത വരുത്തണം.

 

  • ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ചാറ്റ് ​ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ആപ്പ് തുറന്ന് സൈൻ ഇൻ ചെയ്യുക അല്ലെങ്കിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
  • ചാറ്റ് ​ജിപിടി ആപ്പിൽ നിങ്ങളുടെ ‘ മരുന്ന് കുറിപ്പടി’യുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാനോ പുതിയ ഒരെണ്ണം എടുക്കാനോ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക. ഡോക്ടറുടെ കൈയക്ഷരം ഉൾപ്പെടെ മുഴുവൻ കുറിപ്പടിയും വ്യക്തമായി പകർത്തുന്ന ഉയർന്ന ക്ലാരിറ്റിയുള്ള ചിത്രമാണിതെന്ന് ഉറപ്പാക്കുക.
  • ചിത്രം അപ്‌ലോഡ് ചെയ്‌ത ശേഷം, കുറിപ്പടി വായിക്കാൻ ചാറ്റ് ​ജിപിടി-യോട് ആവശ്യപ്പെടാൻ ആപ്പിൻ്റെ സംഭാഷണ ഇൻ്റർഫേസ് ഉപയോഗിക്കുക. ഉദാഹരണത്തിന്, ‘ഇത് വായിക്കുക’ എന്നതുപോലുള്ള ഒരു നിർദ്ദേശം നിങ്ങൾക്ക് നൽകാം.
  • ചാറ്റ് ​ജിപിടി ചിത്രം പ്രോസസ്സ് ചെയ്യുകയും മരുന്നിൻ്റെ പേര്, അളവ്, എത്ര തവണ എടുക്കണം എന്നിവ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നൽകും.

ഓർക്കുക ചാറ്റ് ​ജിപിടിയുടെ വ്യാഖ്യാനത്തെ പൂർണ്ണമായി ആശ്രയിക്കുന്നതിന് മുമ്പ് അത് ഒരു വിദഗ്ധനായ ഡോക്ടറല്ല ഒരു എഐ ഉപകരണമാണെന്ന് ഓർക്കുക. എഐ ചിലപ്പോൾ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചേക്കാം, അതിനാൽ ചാറ്റ് ജിപിടിയിൽ നിന്നും മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധനായ ഒരു ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

അറിഞ്ഞോ?; കോട്ടയം പാതയില്‍ ഇന്ന് മുതല്‍ പുതിയ മെമു സര്‍വീസ്

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയില്‍ ഇന്ന് മുതല്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. രാവിലെ 6.15ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന മെമുവിന് തിരുവല്ലയിലും(7.28) സ്റ്റോപ് ഉണ്ട്.

തിരികെ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്ന് 9.50ന് മെമു പുറപ്പെടും. തിരുവല്ലയില്‍ 11.41നെത്തും. കൊല്ലത്ത് 1.30നാണെത്തുക.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് സര്‍വീസ് നടക്കുക.

 

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി അനുവദിച്ച പുതിയ സര്‍വീസാണ് ഇതെന്നും എംപി പറഞ്ഞു. പുതിയ സര്‍വീസ് യാത്രക്കാരുടെ യാത്രാക്ലേശത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക്സാ ധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഒമ്പതാംതീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

Wpisz Kod Do Gry W Kasynie

Wpisz Kod Do Gry W Kasynie! Ekskluzywny Vulkan Vegas Kod Promocyjny 2024 Content Bezpieczny Hazard W…

Bonusy I Promocje T Vulkan Vegas Kasyno Onlin

Bonusy I Promocje T Vulkan Vegas Kasyno Online Vulkan Vegas Kody Promocyjne Bez Depozytu My Partner…

സമയക്രമീകരണം പ്രധാനം; കൃത്യ സമയത്ത് ഭക്ഷണം കഴിച്ചാല്‍ പ്രമേഹ സാധ്യത കുറയും

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 422 ദശലക്ഷം ആളുകള്‍ പ്രമേഹവമായി മല്ലിടുന്നുണ്ട്. ഇത്രയധികം ആളുകളിലെ പ്രമേഹം ഗൗരവമുള്ള ആരോഗ്യ പ്രശ്‌നമായാണ് കാണുന്നത്. സമയ നിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ‘അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നാം എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെതന്നെ ഭക്ഷണം കഴിക്കുന്ന സമയവും പ്രധാനമാണ്.പുതിയ കണ്ടെത്തല്‍ പ്രകാരം പ്രമേഹം പിടിപെടാന്‍ സാധ്യതയുളളവര്‍ക്ക് പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് അവരുടെ ഭക്ഷണ ശീലങ്ങള്‍ ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കൻ ക്ലോക്കിൻ്റെ താളവുമായി പൊരുത്തപ്പെടുന്നതിലൂടെ രോഗം തടയാന്‍ കഴിയും. ഒരു പ്രത്യേക പാറ്റേണിലാണ് ഇതനുസരിച്ച് ഭക്ഷണം കഴിക്കേണ്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിതമായ ഭക്ഷണവും

സമയ നിയന്ത്രിതമായി കഴിക്കുക എന്നാല്‍ ഭക്ഷണം സമയത്ത് കഴിക്കുക എന്നാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം പിന്നീട് 8 മുതല്‍ 10 മണിക്കൂര്‍ വരെയുളള സമയത്തിനകം ബാക്കി ഭക്ഷണക്രമം ക്രമീകരിക്കണം എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.അതായത് നിങ്ങളുടെ ദൈനംദിന ഭക്ഷണ സമയം 10 മണിക്കൂറായി പരിമിതപ്പെടുത്തിയെന്ന് വയ്ക്കുക. അപ്പോള്‍ രാവിലെ എട്ട് മണിക്ക് നിങ്ങള്‍ ആദ്യത്തെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ ആ ദിവസം നിങ്ങളുടെ അവസാനത്തെ ഭക്ഷണം വൈകുന്നേരം ആറ് മണിക്ക് കഴിക്കേണ്ടതുണ്ട്. ഈ സമയക്രമം പാലിച്ചവര്‍ക്ക് HbA1c ലെവലില്‍ പ്രകടമായ പുരോഗതി ഉണ്ടായതായി പഠനം കണ്ടെത്തി.

ശരീരത്തിന്റെ സ്വാഭാവിക ഘടികാരവും ഭക്ഷണക്രമീകരണവും

ഉപാപചയ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ശരീരത്തിന്റെ സ്വാഭാവിക ജൈവ ഘടികാരത്തിന്റെ പങ്ക് ഈ പഠനം എടുത്ത് പറയുന്നുണ്ട്. ഹോര്‍മോണ്‍ അളവ്, ദഹനം, ഊര്‍ജ്ജവിനിയോഗം എന്നിവ നിയന്ത്രിക്കുന്ന 24 മണിക്കൂര്‍ ബയോളജിക്കല്‍ ക്ലോക്കാണ് നമ്മുടെ ശരീരം പിന്തുടരുന്നത്. പ്രത്യേകിച്ചും അതിരാവിലെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുമ്പോള്‍ പാന്‍ക്രിയാസിന്റെ ഭാരം നിയന്ത്രിക്കാന്‍ കഴിയും. അതുപോലെ ദഹനത്തിനുള്ള ഏറ്റവും നല്ല സമയം അനുസരിച്ച് ഭക്ഷണ ക്രമം
ക്രമീകരിക്കണം. രാത്രി വൈകിയുള്ള ഭക്ഷണമോ ലഘുഭക്ഷണമോ ഒഴിവാക്കുന്നത് നന്നായിരിക്കും.

ശരീരഭാരം കുറയും കൊഴുപ്പ് കുറയും

എടുത്തുപറയേണ്ട മറ്റൊന്ന് സമയബന്ധിതമായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ അത് പ്രമേഹവുമായി അടുത്ത ബന്ധമുള്ള വയറ്റിലെ കൊഴുപ്പ് കുറയാന്‍ സഹായിക്കും എന്നതാണ്. ഇത് മൂലം ശരീരഭാരം കുറയുക മാത്രമല്ല പേശികളുടെ ആരോഗ്യവും വര്‍ദ്ധിക്കും. വയറിലെ അവയവങ്ങള്‍ക്ക് ചുറ്റുമുളള കൊഴുപ്പ് കുറയുന്നത് ടൈപ്പ് 2 പ്രമേഹത്തിനും മറ്റ് മെറ്റബോളിക് രോഗങ്ങള്‍ക്കുമുള്ള സാധ്യതകുറയ്ക്കുന്നു. ഇത്തരത്തില്‍ കൊഴുപ്പ് കുറയുമ്പോള്‍ മൊത്തത്തിലുള്ള ശരീരഭാരം കുറയുകയും ടൈപ്പ് 2 പ്രമേഹവും അമിത വണ്ണവും കുറയുകയും ചെയ്യും.

എന്തുകൊണ്ട് നമ്മൾ മത്സ്യം കഴിക്കണം? ‘ഭാവിയിലെ സൂപ്പർ ഫുഡി’നെക്കുറിച്ച് കൂടുതൽ അറിയാം!

മാനവരാശിയുടെ ആരോ​ഗ്യത്തെക്കുറിച്ച് മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയുയരുന്ന കാലമാണിത്. ഭാവിയിലേക്ക് ഒരു എത്തിനോട്ടം എന്ന പേരിൽ ഇക്കഴിഞ്ഞ സെപ്തംബറിൽ ഐക്യരാഷ്ട്രസഭ നടത്തിയ ഉച്ചകോടിയിലും ചർച്ചയായത് വളർന്നുകൊണ്ടിരിക്കുന്ന ജനസംഖ്യയെ എങ്ങനെ പര്യാപ്തമായ വിധത്തിൽ പോഷകാഹാ​രം നൽകി ആരോ​ഗ്യമുള്ളവരാക്കാം എന്നതാണ്. 2019നെ അപേക്ഷിച്ച് 150 ദശലക്ഷം ആളുകളാണ് 2023ൽ പുതുതായി പട്ടിണി അനുഭവിച്ചത്. ലോകത്താകമാനം 730 ദശലക്ഷത്തിലധികം ആളുകൾ പോഷകാഹാരക്കുറവ് മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. അതേസമയം തന്നെ പ്രകൃതി ഭക്ഷ്യശൃംഖലകൾ അപകടകരമായ വിധത്തിൽ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.

പ്രകൃതിവിഭവങ്ങളുടെ വളർച്ചയ്ക്കും സമാഹരണത്തിനും ഹരിത​ഗൃഹവാതക ബഹിർ‌​ഗമനം അടക്കമുള്ളവ വിഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മാനവരാശിയെ ഊട്ടിവളർത്താൻ ഇനിയെന്ത് വഴി എന്ന ചോദ്യം ഉയരുകയാണ്. പ്രകൃതിക്കും ഭൂമിക്കും തട്ടുകേടുണ്ടാകാത്ത വിധത്തിൽ ഭക്ഷ്യസമ്പത്ത് ശേഖരിക്കേണ്ടതും അനിവാര്യമാണല്ലോ? ഇതിനൊരു പരിഹാരം എന്ന നിലയിൽ ഉയർന്നുവരുന്ന ഉത്തരം മത്സ്യസമ്പത്ത് എന്നതാണ്. ഭാവിയിൽ ലോകത്തിന്റെയാകെ പോഷകാഹാര ആവശ്യകത പരിഹരിക്കാനുള്ള മാർ​ഗം മത്സ്യവും മറ്റ് ജലവിഭവങ്ങളുമാണ് എന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു. 

തലച്ചോറിന്റെ ആരോ​ഗ്യം

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണോ, കൂടുതൽ‌ മത്സ്യം കഴിക്കൂ. മത്സ്യത്തിലുള്ള അണുവിരുദ്ധ ഘടകങ്ങൾ തലച്ചോറിനെ സംരക്ഷിക്കുന്നവയാണ്. പ്രായമായവരിൽ തലച്ചോറിന്റെ പ്രവർത്തനം സു​ഗമമാക്കാൻ മത്സ്യങ്ങളിലടങ്ങിയ പോഷകഘടകങ്ങൾ സഹായിക്കുമെന്നും അതിലൂടെ അവരുടെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്നും ​ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

‌ഹൃദയാരോ​ഗ്യത്തിനും മത്സ്യം

ഹൃദയാരോ​ഗ്യം നിലനിർത്തുന്നതിനും മത്സ്യാഹാരങ്ങൾ പ്രധാനപങ്കു വഹിക്കുന്നു. ഇത് ഹൃദ്രോ​ഗങ്ങളെ പ്രതിരോധിക്കുന്നു. മത്സ്യങ്ങളിലടങ്ങിയ ഒമേ​ഗ-3 ഫാറ്റി ആസിഡ് ഹൃദയാരോ​ഗ്യത്തിന് ഏറെ നിർണായകമാണ്.

ഗർഭിണികൾക്കും അത്യുത്തമം

ഗർഭിണികൾ മത്സ്യം കഴിക്കുന്നത് ശിശുവിന്റെ മസ്തിഷ്കവളർച്ചയെ സഹായിക്കും. ചില മത്സ്യങ്ങളിൽ മെർക്കുറി അംശം കൂടുതലടങ്ങിയിട്ടുണ്ട് എന്ന കാരണത്താൽ അവ കഴിക്കാൻ ഭയക്കുന്ന ​ഗർഭിണികളുണ്ട്. ഇതിന് പരിഹാരമായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത് മത്തി, സാൽമൺ, അയല പോലെയുള്ള ചെറിയ മീനുകൾ കഴിച്ചാൽ മതിയെന്നാണ്. അതുപോലെ പാചകം ചെയ്യാത്ത മത്സ്യം ​ഗർഭിണികൾ കഴിക്കരുതെന്നും കർശന നിർദേശമുണ്ട്

മാനസികാരോ​ഗ്യത്തിനും മത്സ്യം

മൂഡ് സ്വിങ്സും മറ്റും ഉള്ളവർക്ക് നല്ല ആഹാരമാണ് മത്സ്യം. വിഷാദം അടക്കമുള്ള മാനസികാരോ​ഗ്യ പ്രശ്നങ്ങളെ സഹായിക്കാൻ സീഫുഡിന് കഴിയുമെന്നാണ് ​ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുള്ളത്.

കാന്‍സറിനെതിരേ വൈറസ് ചികിത്സ; കാന്‍സര്‍ കോശങ്ങളെ വൈറസ് തുരത്തുന്നത് എങ്ങനെ?

വൈറസ് ഉപദ്രവകാരിയാണെന്നാണ് പൊതുവിശ്വാസം. ലോകത്ത് മഹാമാരികള്‍ മിക്കതും വൈറസുകളാലാണ് സംഭവിക്കാറ്. വസൂരി വൈറസും എയ്ഡ്സ് വൈറസുമൊക്കെ നമ്മളെ കൊണ്ടേപോകൂ എന്ന് തീരുമാനമെടുത്തവരാണ്. കോവിഡ് വൈറസിന്റെ കെടുതികള്‍ നമ്മെ വിട്ടുമാറുന്നതേയുള്ളൂ.

കാന്‍സര്‍കോശങ്ങളെതുരത്തുന്നതെങ്ങനെ

സ്വന്തമായിട്ട് ഒരു ജീവിതമില്ലാത്തവരാണ് വൈറസുകള്‍. സ്വയം വളരാനോ വിഭജിക്കാനോയുള്ള വിഭവങ്ങളൊന്നും അവര്‍ക്കില്ല. മറ്റുകോശങ്ങളിലോ ബാക്ടീരിയകളിലോ കയറിക്കൂടി യിട്ടുവേണം അവയ്ക്ക് അതിജീവിക്കാന്‍.എന്നാല്‍, അവയെക്കൊണ്ട് ചില ഗുണങ്ങളുമുണ്ടെന്നുള്ളത് മറക്കാവതല്ല. കാന്‍സര്‍ ചികിത്സയ്ക്ക് ചില വൈറസുകളെ ഉപയോഗിച്ചുവരുകയാണ് ഈയിടെ. കാന്‍സര്‍ കോശങ്ങള്‍ വളരവേഗം വിഭജിക്കുന്നവയാണ്. വൈറസുകള്‍ക്ക് ഇങ്ങനെ പെട്ടെന്ന് വിഭജിക്കുന്ന കോശങ്ങളോടാണ് താത്പര്യം. ഒപ്പം അവര്‍ക്കും വിഭജിക്കാമല്ലോ.  
മാത്രമല്ല കാന്‍സര്‍ കോശങ്ങള്‍ക്ക് പ്രതിരോധശക്തിയും കുറവാണ്. വൈറസുകളാവട്ടെ കോശങ്ങള്‍ക്കുള്ളില്‍ കടന്നുകൂടിയാല്‍ അവയിലെ വിഭവങ്ങള്‍ ഉപയോഗിച്ച് വിഭജിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സാധ്യതയില്ലേ? ഈ യുക്തി ഉപയോഗിച്ചാണ് കാന്‍സര്‍ ചികിത്സയ്ക്ക് വൈറസുകളെ ഉപയോഗിക്കാനൊരുങ്ങുന്നത്.


ഉപയോഗിക്കുന്നത് ജനിതകമാറ്റംവരുത്തിയ വൈറസുകള്‍

എന്നാല്‍, ഈ വൈറസുകള്‍ നമ്മുടെ സാധാരണ കോശങ്ങളെയും ആക്രമിച്ച് നശിപ്പിക്കുകയില്ലേ? അങ്ങനെ സംഭവിക്കണമെന്നില്ല. മേല്‍പ്പറഞ്ഞപോലെ ശീഘ്രതരമായി വിഭജിക്കുന്ന കോശങ്ങളിലാണ് ഇവ പ്രവേശിക്കാറ്. കൂടാതെ ഇപ്പോള്‍ ചികിത്സയ്ക്കുപയോഗിക്കുന്ന വൈറസുകള്‍ ജനിതകമാറ്റംവരുത്തപ്പെട്ടവയാണ്, കാന്‍സര്‍ കോശങ്ങളിലല്ലാതെ മറ്റു കോശങ്ങള്‍ക്കുള്ളില്‍ കയറിയാല്‍ത്തന്നെ ഒരു കേടുപാടുമുളവാക്കാത്തവിധം. അങ്ങനെയുള്ള അവയിലെ ജീനുകള്‍ മാറ്റിക്കളഞ്ഞിട്ടുണ്ട്.
കാന്‍സര്‍ കോശങ്ങള്‍ ചില ഒളിച്ചുകളിയില്‍ ഏര്‍പ്പെടുന്നു. കോശോപരിതലത്തിലെ ചില പ്രോട്ടീനുകള്‍ നമ്മുടെ പ്രതിരോധകോശങ്ങളെ അറിയിക്കാനുതകുന്നുണ്ട്,  ഇവയെ മാറ്റിക്കളയണം എന്നുള്ള നിര്‍ദേശത്തോടെ. എന്നാല്‍, കാന്‍സര്‍ കോശങ്ങള്‍ ഇത്തരം പ്രോട്ടീനുകളെ ഇല്ലാതാക്കുന്നു, പ്രതിരോധകോശങ്ങള്‍ ഇവയെ തിരിച്ചറിയുന്നുമില്ല. എന്നാല്‍, വൈറസുകള്‍ക്ക് അകത്തുപ്രവേശിക്കാന്‍ സൗകര്യങ്ങളൊരുക്കുമ്പോള്‍, അവ കാന്‍സര്‍ കോശങ്ങളെ പൊട്ടിച്ച് തുണ്ടുകളാക്കുമ്പോള്‍ പലപ്രോട്ടീനുകളും പുറത്തുവരും, നമ്മുടെ പ്രതിരോധകോശങ്ങള്‍ക്ക് അറിവുകിട്ടും. മാത്രമല്ല, പ്രതിരോധകോശങ്ങളെ ഊര്‍ജസ്വലരാക്കുന്ന ചില പ്രോട്ടീനുകള്‍ പുറപ്പെടുവിക്കാനുള്ള ശ്ചാത്തലവും പ്രസ്തുത വൈറസുകള്‍ ഒരുക്കുന്നുണ്ട്.

 

ചികിത്സാരീതികള്‍.
കാന്‍സര്‍ കോശങ്ങള്‍ തങ്ങള്‍ക്കുമാത്രം പെരുകിവളരാനുള്ള പ്രോട്ടീനുകള്‍ നിര്‍മിക്കാറുണ്ട്. വൈറസുകള്‍ക്കുള്ളില്‍ ഇതിനെ പ്രതിരോധിക്കുന്ന ജീനുകള്‍ കടത്തി ഈ സംഭവത്തെ ന്യൂനീകരിക്കുന്ന പ്രയോഗങ്ങള്‍ ഉടന്‍ നിലവില്‍വരുമത്രേ. ഇന്ന് ത്വക്കിന്മേലുണ്ടാകുന്ന കാന്‍സറിനാണ് (മെലനോമ) ഈ വൈറസ് ചികിത്സ ഉപയോഗിക്കപ്പെടുന്നത്. അമേരിക്കയിലെ എഫ്.ഡി.എ. (Food and Drugs Administration) അനുമതിനല്‍കിയിട്ടുണ്ട് ‘ ‘ഹെര്‍പീസ്’ വകുപ്പില്‍പ്പെട്ട ഒരു വൈറസിനെ ഈ ചികിത്സയ്ക്കുപയോഗിക്കാന്‍. വിവിധതരം കാന്‍സറുകളെ പ്രതിരോധിക്കാന്‍ മറ്റുപല വൈറസുകളും ഇതുപോലെ തയ്യാറാക്കപ്പെട്ടുവരുന്നുണ്ട്.






ഡെങ്കിപ്പനി ആഗോള ആശങ്കയെന്ന് ലോകാരോഗ്യ സംഘടന; കേരളത്തിനും വെല്ലുവിളി.

ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ. വിലയിരുത്തുന്നു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പിന് ഗൗരവമേറുന്നു.രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു.സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. 2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം 60 ഡെങ്കിപ്പനിമരണങ്ങള്‍ സ്ഥിരീകരിച്ചു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു. 









കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വര്‍ധന എന്നിവ രോഗംകൂടാന്‍ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകില്‍ വൈറസ് വിഭജനത്തിനും വേഗംകൂടുന്നു.

രണ്ടാമതുംവന്നാല്‍ ഗുരുതരമാവാം.

ഡെങ്കിപ്പനിയില്‍ 95 ശതമാനംപേരും ഗുരുതരാവസ്ഥയില്‍ എത്തിപ്പെടില്ല. ഭൂരിഭാഗം പേരിലും നിസ്സാരലക്ഷണങ്ങള്‍ പ്രകടമാക്കി കടന്നുപോവും.ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പില്‍പ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാല്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് രോഗം സങ്കീര്‍ണമാവും. ഡെങ്ക് ഹെമറേജിക് ഫിവര്‍, ഡെങ്കിഷോക്ക് സിന്‍ഡ്രോം എന്നീ അപകടാവസ്ഥകള്‍ വരാം.

പ്രതീക്ഷ വാക്‌സിനില്‍

മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോള്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിക്കുന്നു എന്നതാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ തടസ്സം. നിലവില്‍ ആഗോളതലത്തില്‍ ഡെങ്കിപ്പനിക്കെതിരേ രണ്ടു വാക്‌സിനുകളുണ്ട്. ഇന്ത്യയില്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.
ഐ.സി.എം.ആര്‍. സഹകരണത്തോടെ പനേസിയ ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ കഴിഞ്ഞമാസം  ആരംഭിച്ചിട്ടുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്. 




ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍:  2014നുമുന്‍പ് വിരമിച്ചവര്‍ക്കും ഓപ്ഷന്‍ നല്‍കാം.

2014-നുമുന്‍പ് ഓപ്ഷന്‍നല്‍കാതെ വിരമിച്ചു എന്ന കാരണത്താല്‍ ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് പ്രതീക്ഷയേകി പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ്. ശമ്പളത്തില്‍നിന്ന് അധികവിഹിതം പിടിക്കാനുള്ള അനുമതി (ഓപ്ഷന്‍) നല്‍കിയത് വിരമിച്ചശേഷമാണ് എന്ന കാരണത്താല്‍മാത്രം ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
ഇതോടെ, സമാനസാഹചര്യം നേരിടുന്നവര്‍ക്ക് നിയമപോരാട്ടം നടത്താന്‍ ഉത്തരവിന്റെ പിന്‍ബലംകൂടിയായി.ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുന്നതിന് കട്ട് ഓഫ് തീയതിയില്ലെന്ന് 2016-ല്‍ ആര്‍.സി ഗുപ്ത കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് വിധിച്ചിരുന്നു.എന്നാല്‍, 2014-ല്‍ കേന്ദ്രം കൊണ്ടുവന്ന എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതിയില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റാന്‍ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേല്‍പ്പരിധി 6500-ല്‍നിന്ന് 15,000 രൂപയാക്കി. ഇതോടൊപ്പം നിലവില്‍ 6500-നു മുകളില്‍ വിഹിതം നല്‍കിയിരുന്നവര്‍ക്ക് 15,000 രൂപയ്ക്കു മുകളിലാക്കാനുള്ള  ഓപ്ഷന്‍ നല്‍കാന്‍ സമയപരിധി നിശ്ചയിച്ചു.







2014-ലെ പദ്ധതി കേരള ഹൈക്കോടതി 2018-ല്‍ റദ്ദാക്കുകയും അതിനെതിരായ അപ്പീല്‍ സുപ്രീംകോടതിയിലെത്തുകയും ചെയ്തതോടെ, ആ പേരുപറഞ്ഞ് ഓപ്ഷന്‍ സ്വീകരിക്കുന്നത്  ഇ.പി.എഫ്.ഒ. നിര്‍ത്തിവെച്ചിരുന്നു.
ഇതോടെ, ആര്‍.സി. ഗുപ്ത കേസിലെ വിധിയുടെ ആനുകൂല്യം ലഭിക്കാത്ത സ്ഥിതിവന്നു. പിന്നീട് 2022 നവംബര്‍ നാലിന് ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന്‍ നല്‍കാന്‍ സുപ്രീംകോടതി സുപ്രധാനവിധിയിലൂടെ അവസരമൊരുക്കിയെങ്കിലും അതിന്റെ ആനുകൂല്യം പുതിയ പദ്ധതി നിലവില്‍വന്ന 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് വിരമിച്ചവര്‍ക്ക് നല്‍കിയില്ല.സുപ്രീംകോടതിയുടെ 2022-ലെ വിധി ചൂണ്ടിക്കാട്ടി, ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍പോലും ഇ.പി.എഫ്.ഒ.യില്‍നിന്ന് നോട്ടീസും പ്രതികൂലനടപടികളും നേരിടുകയാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ് 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് പ്രതീക്ഷയാകുന്നത്.








ഹരിയാണയിലെ മഹേന്ദ്രഗഢ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 2014-നുമുന്‍പ് വിരമിച്ച 37 ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍, 2014-നുമുന്‍പ് വിരമിച്ചവര്‍ക്ക് അന്നത്തെ മേല്‍പ്പരിധിയായ 6500 രൂപയെക്കാള്‍ കൂടുതലായിവാങ്ങിയ ശമ്പളത്തിന്റെ 
അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിഹിതമടയ്ക്കാനായി ഓപ്ഷന്‍ നല്‍കാനാകും. അതുവഴി, യഥാര്‍ഥശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷനും നേടാം.





Verified by MonsterInsights