ശുക്രൻ്റെ നിഗൂഢതകൾ തേടി ‘ശുക്രയാൻ 1’; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

ശുക്രനിലേക്ക് പര്യവേഷണം നടത്താൻ വീനസ് ഓർബിറ്റർ മിഷനുമായി (വിഒഎം) ഐഎസ്ആർഒ. 2028 മാർച്ച് 29ന് ശുക്ര ദൗത്യത്തിനുള്ള പേടകം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ‘ശുക്രയാൻ 1’ എന്നാണ് ദൗത്യത്തിന് ഐഎസ്ആർഒ പേരിട്ടിരിക്കുന്നത്. വിജയകരമായ മംഗൾയാൻ, ചന്ദ്രയാൻ ദൗത്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ശുക്രൻ്റെ നിഗൂഢതകളിലേയ്ക്ക് വെളിച്ചം വീശാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. പേടകത്തിൻ്റെ ശുക്രനിലേയ്ക്കുള്ള യാത്രയ്ക്ക് 112 ദിവസമെടുക്കുമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്.

 

ശുക്രനിലേക്കുള്ള ദൗത്യത്തിൽ ബഹിരാകാശ പേടകത്തെ മുന്നോട്ട് നയിക്കാൻ ശക്തമായ എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3) റോക്കറ്റാണ് ഉപയോഗിക്കുക.2028 മാർച്ച് 29ന് വിക്ഷേപിക്കുന്ന പേടകം 2028 ജൂലൈ 19-ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവ ഒരു കൂട്ടം നൂതനമായ ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കാനാണ് വീനസ് ഓർബിറ്റർ ലക്ഷ്യമിടുന്നത്. ഗ്രഹത്തിൻ്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകൾ, അഗ്നിപർവ്വത അല്ലെങ്കിൽ ഭൂകമ്പ ചലനങ്ങൾ എന്നിവയെക്കുറിച്ച് പര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങൾ.

സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് ക്യാമറകൾ, ശുക്രൻ്റെ അയണമണ്ഡലത്തെ (അയണോസ്ഫിയർ) കുറിച്ച് പഠിക്കാനുള്ള സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ പേടകം വഹിക്കും. ശുക്രൻ്റെ കട്ടിയുള്ളതും കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞതുമായ അന്തരീക്ഷത്തിൻ്റെ രഹസ്യങ്ങൾ കണ്ടെത്താനും ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ സജീവമായ അഗ്നിപർവ്വതങ്ങളുടെ സാധ്യത പര്യവേക്ഷണം ചെയ്യാനും ഈ ഉപകരണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും

ഐഎസ്ആർഒ ശുക്രനിലേയ്ക്ക് അയക്കുന്ന വീനസ് ഓർബിറ്റർ മിഷനിൽ ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, പ്ലാസ്മ പരിസ്ഥിതി എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരുകൂട്ടം ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിഎസ്എആർ (വീനസ് എസ്-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ): സജീവമായ അഗ്നിപർവ്വതങ്ങൾ കണ്ടെത്താനും തിരയാനും ഉയർന്ന മിഴിവോടെ ശുക്രനെ മാപ്പ് ചെയ്യാനും കഴിയുന്ന ഉപകരണമാണ് വിഎസ്എആർ. ഇത് ഗ്രഹത്തിൻ്റെ ഭൂപ്രകൃതിയെയും ഉപരിതല സവിശേഷതകളെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിഎസ്ഇഎഎം (വീനസ് സർഫേസ് എമിസിവിറ്റി ആൻഡ് അറ്റ്മോസ്ഫെറിക് മാപ്പർ): ഈ ഹൈപ്പർസ്പെക്ട്രൽ സ്പെക്ട്രോമീറ്റർ ശുക്രൻ്റെ ഉപരിതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും പഠിക്കും, അഗ്നിപർവ്വത ഹോട്ട്സ്പോട്ടുകൾ, ധൂമപടലങ്ങളുടെ ഘടന, ജലം നീരാവിയാകുന്നതിൻ്റെ മാപ്പിംഗ് എന്നിവയെക്കുറിച്ചാവും പഠിക്കുക.

വിറ്റിസി (വീനസ് തെർമൽ ക്യാമറ): ശുക്രൻ്റെ മേഘങ്ങളിൽ നിന്നുള്ള താപ ഉദ്‌വമനം മാപ്പ് ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് വീനസ് തെർമൽ ക്യാമറ. അന്തരീക്ഷ ചലനാത്മകതയെയും പ്ലാനിറ്ററി-സ്കെയിലിൻ്റെ സവിശേഷതകളെ കുറിച്ചുള്ള നിർണായക ഡാറ്റകളും ഇത് നൽകും.

വിസിഎംസി (വീനസ് ക്ലൗഡ് മോണിറ്ററിംഗ് ക്യാമറ): ഈ യുവി- വിസിബിൾ വേവ് ലെംഗ്ത്ത് ക്യാമറ അന്തരീക്ഷ ചലനത്തിൻ്റെ ഡൈനാമിക്‌സ് ക്യാപ്‌ചർ ചെയ്യുകയും തരംഗ പ്രതിഭാസങ്ങളെയും മിന്നലിനെയും കുറിച്ച് പഠിക്കുകയും ചെയ്യും.

ലൈവ് (ശുക്രനുള്ള മിന്നൽ ഉപകരണം): ഈ ഉപകരണം ശുക്രൻ്റെ അന്തരീക്ഷത്തിലെ വൈദ്യുത പ്രവർത്തനം കണ്ടെത്തും. മിന്നലും പ്ലാസ്മ എമിഷനും ഇത് വിശകലനം ചെയ്യും.

വിഎഎസ്പി (വീനസ് അറ്റ്മോസ്ഫെറിക് സ്പെക്ട്രോപോളാരിമീറ്റർ): ഈ ഉപകരണം ക്ലൗഡ് പ്രോപ്പർട്ടികൾ,ശുക്രനുള്ളിലെ വായുവിൻ്റെ ചലനം എന്നിവയെക്കുറിച്ച് പഠിക്കും.

 

 

 

എസ്പിഎവി (സോളാർ ഒക്ൾട്ടേഷൻ ഫോട്ടോമെട്രി): ശുക്രൻ്റെ മെസോസ്ഫിയറിലെ എയറോസോളുകളുടെയും മൂടൽമഞ്ഞിൻ്റെയും വെർട്രിക്കിൾ ഡിസ്ട്രിബ്യൂഷനെക്കുറിച്ച് പഠിക്കും.

 

റഷ്യ, ഫ്രാൻസ്, സ്വീഡൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ഐഎസ്ആർഒയുടെ വീനസ് ഓർബിറ്റർ മിഷനുമായി സഹകരിക്കുന്നുണ്ട്. സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ഫിസിക്സ് (ഐആർഎഫ്) സൂര്യനിൽ നിന്നും ശുക്രൻ്റെ അന്തരീക്ഷത്തിൽ നിന്നുമുള്ള ചാർജ്ജ് കണങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനം പഠിക്കാൻ വീനസ് ന്യൂട്രൽസ് അനലൈസർ (വിഎൻഎ) ഉപകരണവും മിഷന് നൽകും. ഏകദേശം 150 മില്യൺ ഡോളറാണ് വീനസ് ഓർബിറ്റർ മിഷന് ചെലവ് വരിക.

ഇനി കാഴ്ച്ച നൽകാനും എഐ; കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ശാസ്ത്ര ലോകം

ഓരോ ദിവസവും ശാസ്ത്ര ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പുതിയ ഒരു കണ്ടുപിടുത്തമാണ് കാഴ്ച്ചയില്ലാത്തവർക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ അഥവാ ബയോണിക് ഐ എന്ന അത്യാധുനിക സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ​ഗവേഷകർ. ഇതിൻ്റെ സഹായത്തോടെ കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍.

കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണ് ഒപ്റ്റിക് നാഡികള്‍. ഇവയ്ക്ക് തകരാറ് സംഭവിച്ചാല്‍ പിന്നീട് അത് കാഴ്ച്ചാശക്തിയെ ബാധിക്കും. എന്നാൽ പുതിയ കണ്ടെത്തൽ വഴി തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്‌നലുകള്‍ അയയ്ക്കും. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും.

എന്താണ് ​ഗവേഷകർ കണ്ടെത്തിയ ബയോണിക് ഐ

കണ്ണിൻ്റെ രൂപത്തിൽ മിനിയേച്ചര്‍ ക്യാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ബയോണിക് ഐ. ഒപ്പം ഒരാൾക്ക് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവയും സ്ഥാപിക്കും. ഒട്ടം കാഴ്ച്ച പരിധി ഇല്ലാത്തവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക.

ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്ന് പ്രോസസര്‍ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്‌നല്‍ ആയി അയക്കുന്നു. തുടര്‍ന്ന് മസ്തിഷ്‌കത്തിന്റെ പ്രാഥമിക വിഷ്വല്‍ കോര്‍ട്ടക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്ട്രോഡുകള്‍ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഇത് ഫോസ്‌ഫെന്‍സ് എന്ന പ്രകാശത്തിന്റെ ഫ്‌ലാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്‌ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാന്‍ തലച്ചോർ സഹായിക്കും. ഒട്ടും വൈകാതെ തന്നെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഒരു പ്രതീക്ഷയാണ് ജെന്നാരിസ് സിസ്റ്റം നല്‍കുന്നതാണ്.

ലോക്ഡൗണ്‍ ബാധിച്ചത് ഭൂമിയെയും മനുഷ്യനെയും മാത്രമല്ല ചന്ദ്രനെയും; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഈ അടുത്തകാലത്ത് ലോകം നേരിട്ട ഏറ്റവും വലിയ മഹാമാരി ആയിരുന്നു കൊവിഡ്-19. ജനജീവിതം സ്തംഭിച്ച ലോക്ക്ഡൗണ്‍ കാലം മാനസികമായും ശാരീരികമായും മനുഷ്യനെ ബാധിച്ചു. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യനെയും ഭൂമിയെയും മാത്രമല്ല ചന്ദ്രനെയും ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചുവെന്നാണ് .

അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ നിന്നുള്ള കെ ദുര്‍ഗപ്രസാദും ജി അമ്പിളിയുമാണ് ചന്ദ്രനെ വിശകലനം ചെയ്തത്. കോവിഡ് ലോക്ക്ഡൗണുകള്‍ ചന്ദ്രന്റെ താപനിലയെ സ്വാധീനിച്ചുവെന്നാണ് കണ്ടെത്തല്‍. റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പിയര്‍ റിവ്യൂഡ് പ്രതിമാസ അറിയിപ്പുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2020 ലെ ലോക്ക്ഡൗണ്‍ കാലയളവിലെ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ചന്ദ്രോപരിതല താപനിലയില്‍ അസാധാരണമായ കുറവ് സംഭവിച്ചത്.

ലോക്ക്ഡൗണ്‍ സമയത്ത് ഭൂമിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന വികിരണം കുറഞ്ഞതാണ് താപനില കുറയാന്‍ കാരണം. മനുഷ്യന്റെ ഇടപെടലുകള്‍ കുറവായതിനാല്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനത്തിലും എയ്റോസോളിലെ കേടുപാടുകള്‍ക്കും കുറവ് സംഭവിച്ചു. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് കുറയുന്നതിന് കാരണമായി. ഇതാണ് ചന്ദ്രന്റെ താപനിലയെയും സ്വാധീനിച്ചതെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നാസയുടെ ലൂണാര്‍ കെക്കണൈസന്‍സ് ഓര്‍ബിറ്റില്‍ നിന്നുള്ള ഡേറ്റയാണ് ഇതിനായി ഉപയോഗിച്ചത്. മറ്റ് വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ കാലയളവില്‍ ചന്ദ്രനിലെ താപനിലയില്‍ 8-10 കെല്‍വിന്‍ വ്യത്യാസം കാണാന്‍ സാധിച്ചെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

ഉറക്കം പ്രധാനം; കാൻസറിനെ പ്രതിരോധിക്കാൻ കരുതൽ വേണം ഈ നാലുശീലങ്ങളിൽ.

ജനിതകം, പാരിസ്ഥിതികം, ജീവിതശൈലി എന്നുതുടങ്ങി കാൻസറിന് നിരവധി ഘടകങ്ങൾ കാരണമാകാറുണ്ട്. എന്നാൽ ചില കാൻസറുകൾ നേരത്തേ പ്രതിരോധിക്കാവുന്നവയുമാണ്. ജീവിതശൈലിയിൽ നാല് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി കാൻസറിനെ പ്രതിരോധിക്കാം എന്നുപറയുകയാണ് ​ഗവേഷകർ. അമേരിക്കയിലെ മാസ് ജനറൽ ബ്രി​ഗാമിൽ നിന്നുള്ള ​ഗവേഷകരാണ് ഇതേക്കുറിച്ച് പങ്കുവെച്ചത്. ​​ഗവേഷണങ്ങൾക്കും വിലയിരുത്തലുകൾക്കുമൊടുവിൽ കാൻസർ സാധ്യത ശീലങ്ങളിൽ വരുത്തേണ്ട നാലുമാറ്റങ്ങളേക്കുറിച്ചാണ് ​ഗവേഷകർ പങ്കുവെച്ചത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

സ്ക്രീനിങ്ങുകൾ പ്രധാനം

കാൻസർ പ്രതിരോധത്തിൽ സ്ക്രീനിങ്ങുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. സ്തനാർബുദം, കോളൻ കാൻസർ തുടങ്ങിയ പല കാൻസറുകളും നേരത്തേയുള്ള സ്ക്രീനിങ്ങുകളിലൂടെരോ​ഗസ്ഥിരീകരണം നടത്താവുന്നതും അപകടാവസ്ഥ പ്രതിരോധിക്കാവുന്നതുമാണ്. ലക്ഷണങ്ങൾ കാണുമ്പോൾ കാൻസറാകുമെന്ന് ഭയന്ന് സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തതാണ് പലരുടെയും പ്രധാനപ്രശ്നമെന്ന് മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. അഡോജ അന്യാനെ യെബോവ പറയുന്നു. കാൻസർ സാധ്യത കുറയ്ക്കാനും ​ഗുരുതരാവസ്ഥയിലേക്ക് എത്തുംമുമ്പേ തിരിച്ചറിയാനും സ്ക്രീനിങ്ങ് പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും രക്തബന്ധത്തിലുള്ളവർക്ക് കാൻസറുണ്ടെങ്കിൽ നിർബന്ധമായും സ്ക്രീനിങ് നടത്തിയിരിക്കണമെന്നും ​ഗവേഷകർ പറയുന്നു.

 

ഉറക്കം നിസ്സാരമാക്കരുത്
പലരും ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ്. ഇതും കാൻസറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും കാൻസർ പ്രതിരോധത്തിന് സുഖകരമായ ഉറക്കം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു. ഉറക്കക്കുറവും ഒവേറിയൻ കാൻസറും സംബന്ധിച്ച പലപഠനങ്ങളും നടന്നിട്ടുമുണ്ട്. ഒവേറിയൻ കാൻസർ ബാധിതരിൽ ഉറക്കക്കുറവ് പ്രധാന പ്രശ്നമായി കണ്ടിരുന്നുവെന്ന് ബ്രി​ഗാമിലെ വുമൺസ് ഹോസ്പിറ്റലിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ ​​ഹെമിങ് വാങ് പറഞ്ഞു.

ആസ്പിരിൻ ഉപയോ​ഗം.
ആസ്പിരിൻ ഉപയോ​ഗവും കാൻസർ പ്രതിരോധവും തമ്മിലും ബന്ധമുണ്ടെന്ന് ​ഗവേഷകർ പറയുന്നു. 
ആസ്പിരിൻ ഉപയോ​ഗത്തിലൂടെ കോളറക്റ്റൽ കാൻസർ പ്രതിരോധിക്കാമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.അതേസമയം ശരീരത്തിൽ വീക്കം ഉൾപ്പെടെ ഉണ്ടാകുന്ന പ്രശ്നങ്ങളും ആസ്പിരിൻ ഉണ്ടാക്കുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്. അമിതവണ്ണം, പുകവലിശീലം, മദ്യാസക്തി,വ്യായാമമില്ലായ്മ, അനാരോ​ഗ്യകരമായ ഭക്ഷണരീതി തുടങ്ങിയ ജീവിതശൈലി പിന്തുടരുന്നവരിൽ ആസ്പിരിൻ ഉപയോ​ഗം ​ഗുണംചെയ്യുമെന്നാണ് ​ഗവേഷകർ പറയുന്നത്. എന്നാൽ ആരോ​ഗ്യകരമായ ജീവിതരീതി പിന്തുടരുന്നവരിൽ കോളൻ കാൻസറിനുള്ള സാധ്യത കുറവുമാണ്.





പഞ്ചസാര പാനീയങ്ങൾ പ്രശ്നം

പലരും പഞ്ചസാരയുടെ അളവ് ധാരാളം കൂടുതലുള്ള പാനീയങ്ങൾക്ക് അടിമകളാണ്. ദിവസവും ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ അമിതവണ്ണവുമായി ബന്ധപ്പെട്ടുള്ള  
കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നുണ്ട്. അതിനാൽ ഇവയുടെ ഉപയോ​ഗം കുറയ്ക്കുന്നതും കാൻസർ പ്രതിരോധത്തിന് സഹായകമാകും.


കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. ഒക്ടോബര്‍ ആറ് വരെ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വിവിധ ജില്ലകളിലായി യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തമിഴ്‌നാട് തീരത്ത് കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി അടക്കം നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം, മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം, മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

Scommesse Sportive E Calcio Online Quote Scommesse

Scommesse Sportive E Calcio Online Quote Scommesse” “scommesse Sportive Online Content Negozi Eurobet Inizia A Agire…

അബുദാബിയില്‍ നഴ്‌സുമാര്‍ക്ക് അവസരം, നോര്‍ക്കയുടെ റിക്രൂട്ട്‌മെന്റ്; ശമ്പളം 4500 ദിര്‍ഹം മുതല്‍.

യു.എ.ഇ.യിലെ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.പുരുഷ നഴ്‌സുമാരുടെ 10 ഒഴിവുകളിലേക്കും (ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്‌സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയര്‍) റിക്രൂട്ട്‌മെന്റ്.അപേക്ഷകര്‍ നഴ്‌സിങ് ബിരുദവും സാധുവായ നഴ്‌സിങ് ലൈസന്‍സും ഉളളവരാകണം.35 വയസ്സാണ് പ്രായപരിധി. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 1-2 വര്‍ഷത്തെ അനുഭവപരിചയവും ആവശ്യമാണ്.





ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് (ACLS), പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് (PALS).
എന്നിവയില്‍ ഒന്നോ അതിലധികമോ ട്രോപിക്കല്‍ ബേസിക് ഓഫ്‌ഷോര്‍ സേഫ്റ്റി ഇന്‍ഡക്ഷന്‍ ആൻഡ് എമര്‍ജന്‍സി ട്രെയിനിങ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും
അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.
വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിര്‍ഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും.വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍വിലാസത്തിലേക്ക് ഒക്ടോബര്‍ ഒന്‍പതാം തീയതിക്കുള്ളില്‍ അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.




കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പറുകള്‍- 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345(വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).




ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം; മുംബൈയിൽ പ്രതിദിനം 27 ഹാർട്ട് അറ്റാക്ക്‌ മരണങ്ങള്‍ .

മുംബൈയില്‍ ഹൃദയാഘാതംമൂലം പ്രതിദിനം ഇരുപത്തിയേഴു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. 
നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു.
ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022-ല്‍ നഗരത്തിലെ മൊത്തം മരണങ്ങളില്‍ 10 ശതമാനം ഹൃദയാഘാതം മൂലമാണ്.2023-ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു. 40 വയസ്സിനു താഴെയുള്ളവരില്‍ രക്തസമ്മര്‍ദവും പ്രമേഹവും വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ വ്യക്തമാകുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു.





 

കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 21.6 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഡോര്‍ ടു ഡോര്‍ സ്‌ക്രീനിങ് പ്രോഗ്രാമില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്ന് അറിയാത്ത18,000 മുംബൈക്കാരെ കണ്ടെത്തി. 18-നും 69-നുമിടയില്‍ പ്രായമുള്ള മുംബൈക്കാരില്‍ 34 ശതമാനംപേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും 18 ശതമാനംപേര്‍ക്ക് പ്രമേഹമുണ്ടെന്നും 21 ശതമാനംപേര്‍ ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഉള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.




സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും. ഉത്തരവ് ഉടന്‍ ഇറക്കും. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

 

സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

കുട്ടികളിൽ ഷോട്ട്സൈറ്റ് അഥവാ ‘മയോപിയ’ കൂടുന്നു; വില്ലനായത് ലോക്ക്ഡൗൺ!

കോവിഡ് ലോക്ക്ഡൗണുകൾക്ക് ശേഷം മൂന്നിലൊന്ന് കുട്ടികളിലും കാഴ്ച്ചാപ്രശ്നങ്ങൾ ഉണ്ടാകുന്നതായി പുതിയ പഠനറിപ്പോര്‍ട്ട്. ഷോട്ട്സൈറ്റ് അഥവാ മയോപിയ തുടങ്ങി കാഴ്ച്ചയെ സാരമായി തന്നെ ബാധിക്കുന്ന നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടാവുന്നതായാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലക്ഷക്കണക്കിന് കുട്ടികളെ മയോപിയ ബാധിക്കുമെന്നും പഠനം പറയുന്നു.

കോവിഡ് കാലഘട്ടങ്ങളിൽ ലോക്ക്ഡൗൺ മൂലം പുറത്ത് പോകാതെ വീടുകളിൽ ഇരുന്ന് ഫോണുകളിൽ മുഴുവൻ സമയവും ചെലവഴിക്കാൻ തുടങ്ങിയത് തന്നെയാണ് കുട്ടികളിൽ ഈ അവസ്ഥയ്ക്ക് കാരണമായത്. ജപ്പാനിലെ 85% കുട്ടികളെയും ദക്ഷിണ കൊറിയയിലെ 73% കുട്ടികളെയും ഇതിനോടകം മയോപിയ ബാധിച്ചു കഴിഞ്ഞു. ചൈനയിലെയും റഷ്യയിലെയും 40% കുട്ടികളെയും ഷോട്ട്സൈറ്റ് ബാധിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളാണ് ഷോട്ട്സൈറ്റ് ബാധിക്കുന്നവരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആറ് ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിൽ നിന്ന് അഞ്ച് ദശലക്ഷത്തിലധികം കുട്ടികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് അനുസരിച്ച് പരാഗ്വേയിലെയും ഉ​ഗാണ്ടയിലെയും കുട്ടികളെയാണ് ഷോട്ട്സൈറ്റ്നെസ് കാര്യമായി ബാധിക്കാത്തത്. 1990 മുതൽ 2023 വരെ കാലത്തിനിടയിൽ കുട്ടികളിൽ മയോപിയയുടെ വ്യാപനം മൂന്നിരട്ടിയായി വർദ്ധിച്ചതായാണ് പറയുന്നത്. കോവിഡിന് ശേഷം ലോകമെമ്പാടുമുള്ള 36% കുട്ടികളെയും മയോപിയ ബാധിച്ചിട്ടുണ്ട്.

 

സാധാരണയായി പ്രൈമറി സ്കൂളിലെ കുട്ടികളെയാണ് മയോപിയ പെട്ടെന്ന് ബാധിക്കുന്നത്. ഇത് ഇവരുടെ പ്രായം കൂടുതോറും കൂടിവരും. പിന്നീട് പൂർണ്ണമായി കാഴ്ച്ചശക്തിയെ ബാധിക്കും. കുട്ടികൾ പുസ്തകങ്ങളിലും സ്ക്രീനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ട് തന്നെ ഇത് കുട്ടികളുടെ കണ്ണുകളുടെ പേശികളെ ബാധിക്കുന്നുണ്ട്. പാൻഡെമിക് ലോക്ക്ഡൗൺ തന്നെയാണ് ഇതിനെല്ലാം പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോകത്തെ പകുതിയിലധികം കൗമാരക്കാരെയും മയോപിയ ബാധിച്ചേക്കാം എന്നും റിപ്പോട്ടിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികളിൽ അസുഖത്തിൻ്റെ വ്യാപ്തി കുറവാണെന്ന് പഠനം പറയുന്നുണ്ട്.

കാഴ്ച്ചശക്തി കുറയല്‍ അഥവാ മയോപിയ തടയാൻ എന്തെല്ലാം ചെയ്യാം

  1. കുട്ടികൾ ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പുറത്ത് ചെലവിടണം (പ്രത്യേകിച്ച് ഏഴ് മുതൽ ഒമ്പത് വയസ്സ് വരെയുള്ള കുട്ടികൾ)
  2. സ്ക്രീൻ സമയം (ടെലിവിഷൻ, മൊബൈൽ, കമ്പ്യൂട്ടർ) പരിമിതപ്പെടുത്തുക.
  3. കുട്ടികളിൽ വ്യായാമം പ്രോത്സാഹിപ്പിക്കുക. ഇത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരമാണ്
  4. എഴുത്ത്, വായന, അല്ലെങ്കിൽ സ്ക്രീനിൽ ഫോക്കസ് ചെയ്യുമ്പോൾ 20-20-20 നിയമം അനുസരിക്കുക. 20 മിനിറ്റുകൾക്കിടെ , 20 അടി അകലെ 20 സെക്കൻഡ് നോക്കുക.
  5. കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കാൻ പരിശോധനകൾ നടത്തുക
Verified by MonsterInsights