A moneyline bet is an easy prediction on which in turn team will succeed a. It…
Month: October 2024
6 Scores Obstacle: £250, 000 Jackpot On Champions Group With Mostbet”
We cover up some of typically the biggest teams in the world, including Manchester United, Toolbox,…
Mostbet Free Gambling Bets & Signup Present Bet £10 Obtain £50 In Free Of Charge Bets
Mostbet was one of the first accounts We opened as a new beginner and it’s still…
Mostbet India: Greatest Betting Platform Sports, Casino & Slots
This category is found in the main menus near the top of the website. In conclusion,…
Mostbet Grand National Offer £75 Twenty Nine Guaranteed Profit
Mostbet will credit rating you 50% involving the total worth of your” “each-way bet, so in…
യുപിഐ ഐഡി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, പണി കിട്ടും
യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രമാണ് യുപിഐ വിലാസത്തിന് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി.
യുപിഐ ഐഡി ഉപയോഗിച്ച് ചില ഫിന്‍ടെക് കമ്പനികള്‍ ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ നിര്‍ദേശിച്ചു. യുപിഐ വെര്‍ച്വല്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ പ്രൊസസിങ് ഇന്റര്‍ഫേസുകള്‍ സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല.

നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എന്‍പിസിഐ വ്യക്തമാക്കുന്നു. യുപിഐ ഇടപാടുകള്‍ക്കുള്ള എന്‍പിസിഐ ശൃംഖലകള്‍ വഴി വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും പരിശോധിക്കാന്‍ സൗകര്യമുണ്ട്.

ചര്‍മ്മം സുന്ദരമാകും, ശരീരഭാരം കുറയും…..വെറുംവയറ്റില്‍ പപ്പായകഴിച്ചാല്‍ ഗുണങ്ങള്‍ നിരവധി!
പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്. പോഷണത്തിനായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും ഗുണകരമായ ഒരു പഴവുമാണ് പപ്പായ. എന്‍സൈം,ആന്റി ഓക്‌സിഡന്റുകള്‍, പലതരം ന്യൂട്രിയന്‍സ് ഇവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് കലോറി വളരെ കുറഞ്ഞ ഒരു ഫലവര്‍ഗ്ഗം കൂടിയാണ്. ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, കെ എന്നിവയുടെയൊക്കെ കലവറയാണ് പപ്പായ.
വറുംവയറ്റില്‍ പപ്പായ കഴിക്കുന്നത്‌കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് അറിയാം. ശരീരഭാരം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ചര്‍മ്മത്തിന്റെ തിളക്കത്തിനും, മലബന്ധം ഒഴിവാക്കാനും ക്യാന്‍സറിനെ തടയാനുമൊക്കെ പപ്പായ സഹായിക്കും .വെറുംവയറ്റിലോ പ്രഭാത ഭക്ഷണത്തിനൊപ്പമോ പപ്പായ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ശരീരഭാരം കുറയാന്‍ സഹായിക്കുന്നു
വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നവരാകും നിങ്ങളില്‍ പലരും. എന്നാല്‍ വണ്ണമുണ്ടെന്ന് കരുതി ഇനി വിഷമിക്കേണ്ടതില്ല. രാവിലെ വെറുംവയറ്റില്‍ പപ്പായ കഴിക്കുന്നത് പകല്‍ മുഴുവന്‍ വിശപ്പിനെ അകറ്റാന്‍ സഹായിക്കും. പപ്പായയില്‍ കലോറി കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ വിശപ്പ് നിയന്ത്രിക്കാനും ഒപ്പം ശരീരഭാരം കുറയാനും സഹായിക്കും.
ഹൃദയാരോഗ്യത്തിന്
പപ്പായയില്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, നാരുകള്‍ വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നവയാണ്. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ എല്ലാംതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നവയാണ്.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു
തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? അതിനുവേണ്ടി എത്രപണം ചെലവഴിക്കാനും ആര്‍ക്കും മടിയുമില്ല. എന്നാല്‍ പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ സഹായിക്കുമത്രേ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ മൃതകോശങ്ങള്‍ ഇല്ലാതാക്കാനും സുഷിരങ്ങളും ചുളിവുകളും ഇല്ലാതാക്കാനും സഹായിക്കും. വെറും വയറ്റില്‍ പപ്പായ കഴിച്ചാല്‍ അത് ദഹനത്തിന് സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നല്ല ദഹനം ലഭിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിനും സഹായിക്കും.
ക്യാന്‍സര്‍ തടയാന്‍ സഹായിക്കും
പപ്പായ ക്യാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ സാധ്യതയും ഒപ്പം സ്ട്രസും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ആര്‍ത്തവ ചക്രം ക്രമീകരിക്കാനും സഹായിക്കും

മൈഗ്രേന്‍ മാറാന്‍ വെറും ചൂടുവെള്ളം മതിയോ? ഈ വിദ്യ പരീക്ഷിച്ചുനോക്കൂ, തലവേദന പമ്പകടക്കുമത്രേ!!
മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. തലവേദന സഹിക്കാതായാല്‍ വേദനസംഹാരികളെ ആശ്രയിച്ച് നിസ്സഹായരായി ഇരിക്കാറുണ്ടോ. എന്നാല്‍ കേട്ടോളൂ ചൂടുവെള്ള പ്രയോഗം കൊണ്ട് മൈഗ്രേന്‍ വേദന കുറയ്ക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഒരു യുവതി. തലവേദനയുള്ളപ്പോള്‍ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് കുറച്ച് സമയം ഇരുന്നാല്‍ മതിയത്രേ. പ്രശസ്ത അനസ്‌തേഷ്യേളജിസ്റ്റ് ഡോ. മൈറോ ഫിഗുര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലിലാണ് ഒരു യുവതി ഇപ്രകാരം പറയുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പല ആരോഗ്യ വിദഗ്ധരും അഭിപ്രായങ്ങളുമായി രംഗത്തുവന്നു.

രണ്ട് കാലും മുക്കിവയ്ക്കാന്‍ പാകത്തില്‍ ഒരു ബേസനില്‍ ചൂടുവെള്ളമെടുക്കുക. 100-110F (37-43ഡിഗ്രി സെല്‍ഷ്യസ് ) ആയിരിക്കണം ചൂട്. പാദങ്ങള്‍ ചൂടുവെള്ളത്തില്‍ 15 മിനിറ്റ് മുക്കി വയ്ക്കുന്നത് രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം സുഖകരമാക്കാനും സഹായിക്കും. ഇത്തരത്തില്‍ കാലുകള്‍ മുക്കിവച്ച് സുഖകരമായി ഇരുന്ന ശേഷം നെറ്റിയില്‍ തണുത്ത കംപ്രസ് കൂടിവെച്ച് ഇരുന്നാല്‍ മതി, ആശ്വാസം ലഭിക്കും’ ഡോക്ടര്‍ പറയുന്നു.
ചൂടുവെള്ളം മൈഗ്രേന്‍ കുറയ്ക്കുന്നത് എങ്ങനെ
ചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കിവയ്ക്കുന്നത് പാദങ്ങളിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതിനും ഇത് തലയിലെ രക്തയോട്ടം ശരിയായിരീതിയിലാക്കാനും സാഹായിക്കും. ചെറുചൂടുവെള്ളത്തിന് പാദങ്ങളിലെ നാഡീവ്യൂഹങ്ങള്‍ ഉത്തേജിപ്പിക്കാന്‍ കഴിയും.
എന്നാല്‍, സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരും എക്‌സിമ പോലുള്ള അവസ്ഥയുളളവരും രക്തചംക്രമണ പ്രശ്‌നങ്ങള്‍ ഉള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

‘വിഷപ്പുക’ ശ്വസിച്ച് ഡൽഹി; വായുമലിനീകരണം ഇന്നും അതിരൂക്ഷം
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ൽ എത്തി.
ഇന്ന് കാലത്തും കനത്ത പുകമഞ്ഞാണ് ഡൽഹി ഒട്ടാകെ അനുഭവപ്പെട്ടത്. ആഴ്ച അവസാനം ആയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡൽഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലിനീകരണ വിഷയത്തിൽ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസർക്കാരിനെയും പഞ്ചാബ്, ഹരിയാന സർക്കാരുകളെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടനയുടെ 21ആം വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട്, സുരക്ഷിതമായ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി, എങ്ങനെയാണ് നിങ്ങൾ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ പോകുന്നതെന്ന് ആഞ്ഞടിച്ചു. ‘ഉത്തരവുകൾ നടപ്പാക്കുന്നതും, നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതും മാത്രമല്ല, ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിക്കാൻ പോകുന്നത് എന്നാണ് ചോദ്യം. എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തനുള്ള സമയമായി’; സുപ്രീംകോടതി വിമർശിച്ചു.

സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലാകളിൽ നാളെയും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ‘ദാന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ കനക്കുന്നത്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
