അധ്യാപകരാവാന്‍ ഇനി നാലുവര്‍ഷബിരുദം; പൊതുപ്രവേശന പരീക്ഷ പാസാവണം.

സംസ്ഥാനത്തെ അധ്യാപകവിദ്യാഭ്യാസ കോഴ്സുകൾ നാലുവർഷബിരുദത്തിലേക്ക് മാറുന്നു. ദേശീയ വിദ്യാഭ്യാസനയം-2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ‘സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി’ (ഐ.ടി.ഇ.പി.) എന്നുപേരിട്ട പുതിയ കോഴ്സുകൾ അടുത്ത അധ്യയനവർഷം തുടങ്ങണമെന്നാണ് നിർദേശം. കോഴ്സിനു ചേരാൻ പൊതുപ്രവേശന പരീക്ഷ പാസാവണം.

12-ാം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. ഇതിനുപുറമേ, ദേശീയ പൊതുപ്രവേശന പരീക്ഷയോ സംസ്ഥാനങ്ങളിലോ സർവകലാശാലകളിലോ ഏർപ്പെടുത്തിയിട്ടുള്ള പൊതുപ്രവേശന പരീക്ഷകളോ പാസാവണമെന്നാണ് നിബന്ധന.

അധ്യാപകവിദ്യാഭ്യാസത്തിനുമാത്രമായി സ്ഥാപനങ്ങൾ പാടില്ലെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥ. അധ്യാപകരാവാനുള്ള യോഗ്യത 2030 മുതൽ ഐ.ടി.ഇ.പി.യാക്കുമെന്ന് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ബി.എഡ്., ഡി.എൽ.എഡ്. കേന്ദ്രങ്ങൾ നിർത്തലാക്കുന്നതിന് പകരം അവയെ മറ്റുകോഴ്സുകളും പഠിപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ.

ജിയോ, എയർടെൽ, വി ഉപഭോക്താക്കളാണോ? നവംബർ 30ന് ശേഷം ഒടിപി ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകാം.

നവംബർ 30ന് ശേഷം ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടിവരും. ഡിസംബർ 1 മുതൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിയന്ത്രണ മാറ്റങ്ങൾ വരുന്നതോടെയാണ് ഒടിപി ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ജിയോ, എയർടെൽ, വി തുടങ്ങിയ പ്രമുഖ ടെലികോം ദാതാക്കളെ ഈ അസൗകര്യം ബാധിക്കും.

വാണിജ്യ സന്ദേശമയയ്‌ക്കലും ഒറ്റത്തവണ പാസ്‌വേഡുകളും (ഒടിപി) നൽകുന്നതിൽ ടെലികോം കമ്പനികൾക്ക് ട്രായിയുടെ നിയന്ത്രണങ്ങൾ വരുന്നതോടെയാണ് ഈ സന്ദേശങ്ങൾ ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ളത്. നിരവധി തട്ടിപ്പുകൾക്ക് കാരണമാകുന്ന സ്‌പാമിനെയും ഫിഷിംഗ് സന്ദേശങ്ങളെയും ചെറുക്കുന്നതിന് ട്രായ് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ട്രെയ്‌സിബിലിറ്റി നിയമങ്ങൾ ആണ് ഇതിന് കാരണമാകുന്നത്. ഈ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ടെലികോം കമ്പനികൾക്ക് ട്രായ് നൽകിയിട്ടുള്ള അവസാന സമയപരിധി 2024 ഡിസംബർ 1 വരെയാണ്.

വഞ്ചനയിൽ നിന്നും ഓൺലൈൻ കുറ്റകൃത്യങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ട്രായിയുടെ വലിയ ശ്രമത്തിൻ്റെ ഭാഗമാണ് ഈ പുതിയ നിയമങ്ങൾ. സന്ദേശങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്താനായാണ് ട്രെയ്‌സിബിലിറ്റി നിയമങ്ങൾ നടപ്പിലാക്കുന്നത്. നടപടികൾ സ്വീകരിക്കുന്നതിന് ടെലികോം ദാതാക്കൾക്ക് ആദ്യം ഒക്ടോബർ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ കമ്പനികൾക്ക് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ ആയതോടെ നവംബർ 30 വരെ സമയം നീട്ടി നൽകുകയായിരുന്നു.

ശനിയാഴ്ചയോടെ മഴ തീവ്രമാകും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്‌.

ശനിയാഴ്ച തൃശൂര്‍, മലപ്പുറം ജില്ലകളിലും ഞായര്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

Best sex jobs in Berlin – Book VIP Escort

Interested in an escort career? You enjoy presenting yourself in a sexy and feminine manner and…

sex jobs Bonn – Find Premium Escort

Looking for an escort job? You love presenting yourself in a sexy feminine way and know…

സ്വർണ വില കുറഞ്ഞു.

വ്യാഴാഴ്ച സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. പവന് 120രൂപയാണ് ഇന്ന് കുറഞ്ഞത്, 56,720 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ ഗ്രാമിന് 25 രൂപ വർധിച്ച് 7,105 രൂപയായിരുന്നു. പവന് 56,840 രൂപയുമായിരുന്നു.

നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്ന് 14, 16, 17 തീതയികളിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.

ഉള്ളില്‍ നിറയെ സ്വര്‍ണം, ഭൂമിയിലെ എല്ലാ മനുഷ്യനും ശതകോടീശ്വരന്‍മാരാകാം; 16 സൈക്കി ബഹിരാകാശത്തെ നിധികുംഭം.

ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ള ഒരു നിധി ബഹിരാകാശത്തുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ? സയന്‍സ് ഫിക്ഷന്‍ സിനിമയുടെ കഥയോ നോവലോ അല്ല ഇത്. ബഹിരാകാശത്ത് കണ്ടെത്തിയിട്ടുള്ള ’16 സൈക്കി’ (16 Psyche) എന്ന ഛിന്നഗ്രഹത്തിനാണ് ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ളത്. സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭീമന്‍ ഛിന്നഗ്രഹമാണ് 16 സൈക്കി. ഇതുവരെ കണ്ടെത്തിയിട്ടുള്ള നൂറുകണക്കിന് ഛിന്നഗ്രഹങ്ങളേക്കാള്‍ സമ്പത്ത് 16 സൈക്കിയിലുണ്ട് എന്നാണ് അനുമാനം. പൂര്‍ണമായും ലോഹകവചമുള്ള ഈ ഛിന്നഗ്രഹത്തിന്‍റെ അകക്കാമ്പ് നിക്കല്‍, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ്. 225 കിലോമീറ്റര്‍ അഥവാ 140 മൈല്‍ വ്യാസമാണ് 16 സൈക്കിക്ക് കണക്കാക്കുന്നത്. 

ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ ഈ സമ്പത്ത് ധാരാളം 1852ല്‍ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ആനിബേല്‍ ഡി ഗാസ്‌പാരീസാണ് അസാധാരണമായ ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് പുരാണങ്ങളിലെ സൈക്കി എന്ന കഥാപാത്രത്തിന്‍റെ ഓര്‍മ്മയ്ക്കാണ് ഛിന്നഗ്രഹത്തിന് ആനിബേല്‍ സൈക്കി എന്ന പേര് നല്‍കിയത്. 

സ്വര്‍ണമടക്കമുള്ള ലോഹങ്ങളുടെ അപൂര്‍വ ശേഖരമാണ് 16 സൈക്കി ഛിന്നഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നത് എങ്കിലും അതിനെ ബഹിരാകാശത്ത് വച്ച് കുഴിച്ചെടുക്കുന്നതും ഭൂമിയില്‍ എത്തിക്കുന്നതും എളുപ്പമല്ല എന്ന് നമുക്കറിയാം. എങ്കിലും 16 സൈക്കി ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതലായി പഠിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായി സൈക്കി എന്ന ബഹിരാകാശ പേടകത്തെ നാസ 2023 ഒക്ടോബറില്‍ അയച്ചിരുന്നു. 3.5 ബില്യണ്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 2029 ഓഗസ്റ്റില്‍ സൈക്കി പേടകം ഛിന്നഗ്രഹത്തിലെത്തും എന്നാണ് പ്രതീക്ഷ.

റേഷൻ കാർഡ് മസ്റ്ററിങ് സമയപരിധി അവസാനിക്കുന്നു ; ചെയ്യാത്തവർക്ക് റേഷന്‍ കാര്‍ഡുകളിലെ പേരും, വിഹിതവും നഷ്ടപ്പെട്ടേക്കും.

റേഷൻ കാർഡ് മസ്റ്ററിങ് സമയപരിധി അവസാനിക്കുന്നു. നവംബർ 30 വരെ മാത്രമാണ് റേഷൻ കാർഡ് മസ്റ്ററിങ്ങിന് സമയം നൽകിയിട്ടുള്ളത്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളാണ് മാസ്റ്ററിങ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഇനിയും 15 ശതമാനം ആളുകൾ മസ്റ്ററിങ് ചെയ്യാൻ ബാക്കിയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണക്ക് അനുസരിച്ച് 21 ലക്ഷം പേരാണ് ഇനിയും മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. റേഷൻ കടകളിൽ കൂടാതെ മൊബൈൽ ആപ്പായ മേരാ കെ-വൈസിയിലൂടെയും മസ്റ്ററിങ് നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. സമയപരിധി അവസാനിച്ചാൽ മഞ്ഞ, പിങ്ക് കാർഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാൻ ഭക്ഷ്യവകുപ്പ് പ്രത്യേക അന്വേഷണം നടത്തും.

മൊബൈൽ ആപ്പിലൂടെ മസ്റ്ററിങ് ആരംഭിച്ചിട്ടും വലിയൊരു വിഭാഗം ആളുകൾ മസ്റ്ററിങ് ചെയ്യാൻ ബാക്കിയായതോടെയാണ് അന്വേഷണം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവർക്കായാണ് മൊബൈൽ ആപ്പിലൂടെയുള്ള മസ്റ്ററിങ് ആരംഭിച്ചത്. മസ്റ്ററിങ് പൂർത്തീകരിക്കാത്ത 21 ലക്ഷം പേരിൽ മരിച്ചവർ എത്രയാണെന്ന കൃത്യമായ കണക്കുകൾ ഭക്ഷ്യവകുപ്പ് പരിശോധിക്കും. ഇനിയും മസ്റ്ററിങ് ചെയ്യാത്തവർക്ക് ചെയ്യാത്തവർക്ക് റേഷന്‍ കാര്‍ഡുകളിലെ പേരും റേഷൻ വിഹിതവും നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന.

മാസം 51 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് ഡേറ്റ! ബി.എസ്.എന്‍.എല്ലിനെ ഒതുക്കാന്‍ വമ്പന്‍ പ്ലാനുമായി അംബാനി.

ടെലികോം താരിഫ് വര്‍ധിപ്പിച്ചതിന് പിന്നാലെ വരിക്കാരെ നഷ്ടമാകുന്ന റിലയന്‍സ് ജിയോ പുതിയ തന്ത്രവുമായി രംഗത്ത്. ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് ചുരുങ്ങിയ നിരക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 601 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും. 4ജി ഉപയോക്താക്കള്‍ക്ക് പുതിയ പാക്കേജിലേക്ക് മാറാന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മൈജിയോ ആപ്പിലൂടെയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ഈ പാക്കേജ് തിരഞ്ഞെടുക്കാം. 51 രൂപ വീതമുള്ള വൗച്ചറുകളായിട്ടാണ് പ്ലാന്‍ ലഭിക്കുന്നത്. ഓരോ വൗച്ചറിനും 30 ദിവസമാണ് വാലിഡിറ്റി. ആവശ്യാനുസരണം ഇത് ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കും. ജിയോ 5ജി ഉപയോഗിക്കുന്നവര്‍ക്കായി 1,111 രൂപയ്ക്ക് എയര്‍ഫൈബര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഈടാക്കാറുള്ള 1,000 രൂപ ഇന്‍സ്റ്റാലേഷന്‍ ചാര്‍ജ് ഈ പ്ലാനില്‍ ഈടാക്കില്ല.

ജിയോയ്ക്ക് പരീക്ഷണ കാലം

ജൂണ്‍ വരെ ജിയോയുടെ വളര്‍ച്ചയുടെ കാലമായിരുന്നു. എന്നാല്‍ താരിഫ് വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയര്‍ടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. സെപ്റ്റംബറില്‍ രാജ്യത്തെ പുതിയ കസ്റ്റമേഴ്സിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടിയത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍ മാത്രമാണ്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബി.എസ്.എന്‍.എല്‍ സ്വന്തമാക്കിയത്.

അന്താരാഷ്ട്രതലത്തിലും തലയുയർത്തി തേങ്ങ;വിലയിൽ മുന്നിൽ ഇന്ത്യ.

നാളികേരത്തിന്റെ വിലയിലുണ്ടായ ഉണർവ് അന്താരാഷ്ട്രതലത്തിലും പ്രകടം. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില മൂന്നുമാസത്തിനിടെ കുതിച്ചെങ്കിലും നാളികേരത്തിനും കൊപ്രയ്ക്കും ഉയർന്ന വില ഇന്ത്യയിലാണ്. വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട് (ചിരകിയ തേങ്ങ) എന്നിവയ്ക്ക് ശ്രീലങ്കയിലാണ് ഉയർന്ന വില.

ഇന്ത്യയിൽ തേങ്ങയ്ക്ക് വിലകൂടിത്തുടങ്ങിയ സെപ്റ്റംബറിൽത്തന്നെ അന്താരാഷ്ട്രതലത്തിലും വിലയിൽ കാര്യമായ മാറ്റമുണ്ടായി. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇൻഡൊനീഷ്യയിലും ഫിലിപ്പീൻസിലും ശ്രീലങ്കയിലുമെല്ലാം.

വിലയിൽ വലിയ കുതിപ്പുണ്ടായത് ഇന്ത്യയിലും ശ്രീലങ്കയിലുമാണ്. തേങ്ങവില ഫിലിപ്പീൻസിൽ ഒരുവർഷംകൊണ്ട് ടണ്ണിന് 52 ഡോളറാണ് കൂടിയതെങ്കിൽ ഇന്ത്യയിൽ 282 ഡോളർ കൂടി. ഇന്ത്യയിലെ ആഭ്യന്തരവില മറ്റു രാജ്യങ്ങളെക്കാൾ കൂടിനിൽക്കുന്നത് നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയെ ഉൾപ്പെടെ ബാധിച്ചേക്കുമെന്ന് ആശങ്കയുയർത്തുന്നു. എങ്കിലും വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട്, ചിരട്ടക്കരി തുടങ്ങിയ ഉപോത്പന്നങ്ങൾക്ക് ഇന്ത്യയെക്കാൾ വില മറ്റു രാജ്യങ്ങളിലുണ്ടെന്നത് ആശ്വാസകരമാണ്.

ഫിലിപ്പീൻസിൽ പച്ചത്തേങ്ങയ്ക്ക് ടണ്ണിന് 176 ഡോളറും ഇൻഡൊനീഷ്യയിൽ 259 ഡോളറും ശ്രീലങ്കയിൽ 358 ഡോളറുമാണ് നവംബറിലെ ഉയർന്ന വില. ഇന്ത്യയിൽ ഇത് 642 ഡോളറാണ്. കൊപ്രയ്ക്ക് ഇന്ത്യയിൽ നവംബറിലെ ഏറ്റവും ഉയർന്ന വില ടണ്ണിന് 1,570 ഡോളറാണ്. ശ്രീലങ്കയിൽ 1,498 ഡോളറും ഇൻഡൊനീഷ്യയിൽ 943 ഡോളറും ഫിലിപ്പീൻസിൽ 873 ഡോളറുമുണ്ട്.

വെളിച്ചെണ്ണയ്ക്ക് ശ്രീലങ്കയിലാണ് കൂടുതൽ വില. ടണ്ണിന് 2,559 ഡോളർ. ഫിലിപ്പീൻസിൽ ടണ്ണിന് 1,716 ഡോളറും ഇന്ത്യയിൽ 2,543 ഡോളറുമാണ്. ഡെസിക്കേറ്റഡ് കോക്കനട്ട് വില ശ്രീലങ്കയിൽ ടണ്ണിന് 3,343 ഡോളർവരെയായി. ഇന്ത്യയിൽ നവംബറിലെ ഉയർന്ന വില 2,903 ഡോളറാണ്. ഇൻഡൊനീഷ്യയിൽ 3,000 ഡോളറും ഫിലിപ്പീൻസിൽ 2,205 ഡോളറുമാണ്.

ഒറ്റവർഷംകൊണ്ട് തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിലുണ്ടായ വർധന ടണ്ണിന് 50 ഡോളർമുതൽ 1,600 ഡോളർവരെയാണ്. ഡെസിക്കേറ്റഡ് കോക്കനട്ടിന് 2023 നവംബറിൽ ശ്രീലങ്കയിൽ 1,687 ഡോളറായിരുന്നത് ഈ നവംബറാകുമ്പോഴേക്കും 3,343 ഡോളറിലെത്തി. ആവശ്യത്തിന് തേങ്ങ കിട്ടാത്തതാണ് വിലവർധനയ്ക്കു കാരണം. ഇന്ത്യയിൽ ഉത്പാദനം കുറഞ്ഞതിനൊപ്പം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയിൽ നിയന്ത്രണം വന്നതും ഗുണകരമായി.

Verified by MonsterInsights