കണ്‍തടങ്ങളിലെ കറുപ്പ് വിഷമിപ്പിക്കുന്നോ? പരിഹാരമുണ്ട്, ഇതാ ചില ‘ഈസി ടിപ്സ്’

പലരെയും വലിയ രീതിയില്‍ അലട്ടുന്ന പ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ് . പല കാരണങ്ങളാണ് ഈ സൗന്ദര്യപ്രശ്‌നത്തിന് പിന്നില്‍. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, കമ്പ്യൂട്ടര്‍, ടിവി, മൊബൈല്‍ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം കണ്ണുകള്‍ക്ക് ചുറ്റും കറുപ്പുനിറമുണ്ടാകാന്‍ കാരണമാകാറുണ്ട്.

കണ്‍തടങ്ങളിലുണ്ടാകുന്ന കറുപ്പകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍

കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തില്‍ കഴുകുക, പുറത്തുപോകുമ്പോള്‍ മുഖത്ത് സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക, മോയ്‌സ്ചറൈസിങ് ലോഷന്‍ പുരട്ടുക എന്നിവയെല്ലാം നല്ലതാണ്.

ഉരുളക്കിഴങ്ങിന്റെ മാജിക്

കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ഏറ്റവും നല്ല ഉപാധിയാണ് ഉരുളരക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റ് പോലെയാക്കി പുരട്ടുന്നതും അത് വട്ടത്തില്‍ അരിഞ്ഞ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുന്നതുമെല്ലാം പ്രയോജനം ചെയ്യും.

കോഫി ഫേസ്പാക്ക്

കണ്ണിനുചുറ്റുമുളള കറുപ്പകറ്റാന്‍ കോഫി കൊണ്ടുള്ള ഫേസ്പാക്ക് വളരെ നല്ലതാണ്. ഈ ഫേസ്പാക്ക് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇതിനുവേണ്ടി കുറച്ച് നാടന്‍ കാപ്പിപ്പൊടിയിലേക്ക് അല്‍പ്പം റോസ് വാട്ടറോ അല്ലെങ്കില്‍ വെളിച്ചെണ്ണയോ ഒഴിച്ച് മിക്‌സ് ചെയ്ത് കണ്ണിനു ചുറ്റും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. അത് പതിവായോ ഒന്നിടവിട്ട ദിവസങ്ങളിലോ പുരട്ടുന്നത് ഫലപ്രദമാണ്.

തക്കാളിയുടെ നീര് എടുത്ത് അതും കണ്ണുനുചുറ്റും പുരട്ടി കഴുകി കളയാവുന്നതാണ്. തക്കാളി നീരിന് പല വിധത്തിലുള്ള ഗുണങ്ങളുമുണ്ട്. തക്കാളിയുടെ നീര് മുഖത്തുപുരട്ടി കുറച്ചുസമയം വച്ച ശേഷം കഴുകി കളയുന്നതും ചര്‍മ്മം മൃദുവാക്കാനും തിളങ്ങാനും സഹായിക്കും.

മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗം വെളളരിക്കയാണ്. വെളളരിക്ക വട്ടത്തില്‍ അരിഞ്ഞോ അല്ലെങ്കില്‍ നീരെടുത്തോ പുരട്ടുക.

നാരങ്ങാനീരോ കറ്റാര്‍വാഴയുടെ ജല്ലോ പുരട്ടി കുറച്ചുസമയം വച്ച ശേഷം കഴുകി കളയാവുന്നതാണ്.

ആന്റിബയോട്ടിക് ദുരുപയോഗം: ബോധവത്കരണത്തിന് കുടുംബശ്രീയും.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ബോധവത്കരണം നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് കുടുംബശ്രീയുമായി കൈകോർക്കും. ആന്റിബയോട്ടിക്കുകൾ സ്ഥിരമായി കഴിച്ചാൽ പിന്നീട് സാധാരണ അണുബാധയ്ക്കുപോലും അത് ഫലിക്കാതെവരുന്ന അവസ്ഥ (ആൻറിമൈക്രോബിയൽ റെസിസ്റ്റന്റ്സ് -എ.എം.ആർ.)യ്ക്കെതിരേആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും ബോധവത്‌കരിക്കും.
ഡോക്ടറുടെ കുറിപ്പില്ലാതെ, മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകൾ വീണ്ടും വാങ്ങിക്കഴിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ബോധവത്കരണം മുമ്പേ തുടങ്ങിയിരുന്നു. ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റോറുകൾക്കും കർശനമാർഗനിർദേശവും നൽകിയിരുന്നു. അത് താഴേത്തട്ടിൽ എത്തിക്കാനാണ് കുടുംബശ്രീയെ കൂട്ടുപിടിക്കുന്നത്.





ഇതിനായി നവംബർ 17 മുതൽ ഒരാഴ്ച എ.എം.ആർ. ബോധവത്കരണം നടത്തും. പഞ്ചായത്തുതലത്തിൽ എല്ലാ അയൽക്കൂട്ടങ്ങളിൽനിന്നും സാമൂഹ്യവികസനസമിതി കൺവീനർമാർക്ക് ആരോഗ്യവകുപ്പബോധവത്കരണ ക്ളാസ് നടത്തും. ശേഷം ഇവരുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിൽ ചർച്ചചെയ്ത് പൊതുജനങ്ങളിലേക്ക് വിവരം എത്തിക്കുകയാണ് ലക്ഷ്യം.

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതും കുറിപ്പടിയില്ലാത്തവർക്ക് മരുന്ന് നൽകുന്നതും കുറിച്ച് നൽകുന്ന മരുന്നുകൾ കൃത്യമായും പൂർണമായും കഴിക്കാത്തതും പ്രധാന പ്രശ്നങ്ങളാണ്.



മൃഗങ്ങൾക്കും ആൻറിബയോട്ടിക്കുകൾ നൽകുമ്പോൾ സമാനമായ ശ്രദ്ധവേണം. അതും ബോധവത്കരണത്തിൽപ്പെടും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിന് പുറമേ പൊതുവായ ശുചിത്വത്തെക്കുറിച്ചുള്ള അവബോധ പ്രവർത്തനമായ ‘ആഹാരപോഷണ ആരോഗ്യശുചിത്വ’ത്തിനും കുടുംബശ്രീയുടെ പിന്തുണ തേടുന്നുണ്ട്.



സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് താഴേക്ക് ഇറങ്ങി തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്.

 

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

 

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

വീട്ടിലിരുന്ന് ജോലി ചെയ്യാം’; പരസ്യത്തില്‍ പണി കിട്ടാതെ നോക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ജോലിവാഗ്ദാനവുമായി ഇറങ്ങിയിരിക്കുന്ന വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശത്തോടെ വരുന്ന തട്ടിപ്പിനെതിരെയാണ് കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് തന്നിരിക്കുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റ്

ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ!

ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്നത്. സുഹൃത്തുക്കളില്‍നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്‌സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം. കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്‌സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും.

 

അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങള്‍ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുക. ഓര്‍ക്കുക, എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം.

 

തിളപ്പിക്കാതെ പാല് കുടിക്കാറുണ്ടോ? ഈ രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു!

ശുദ്ധമായ പാല് ,അപ്പോള്‍ കറന്നെടുക്കുന്ന പാല് എന്നൊക്കെ കേള്‍ക്കാന്‍ നല്ലതാണ്. പക്ഷേ പച്ച പാല് കുടിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ്. ശുദ്ധീകരിക്കാത്ത പാല് ബാക്ടീരിയകള്‍ മൂലമുള്ള ഗുരുതരമായ ഭഷ്യവിഷബാധയുള്‍പ്പടെയുണ്ടാക്കുന്നു. പശുവില്‍നിന്നോ ആടില്‍ നിന്നോ ലഭിക്കുന്ന പാസ്ചറൈസ് (രോഗാണുക്കളെ നശിപ്പിക്കുന്ന ചൂടാക്കല്‍)ചെയ്യാത്ത പാല് കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെയാണ്.

ബാക്ടീരിയല്‍ അണുബാധയും ഭക്ഷ്യവിഷബാധയും

സാല്‍മൊണെല്ല, ഇ.കോളി, കാംപിലോ ബാക്ടര്‍ മുതലായ അപകടകാരിയായ ബാക്ടീരിയകളുടെ വാഹകനാണ് പാസ്ചറൈസ് ചെയ്യാത്ത പാല്. ഇത്തരത്തിലുള്ള പാല് കുടിക്കുന്നത് വയറുവേദന, പനി, ഓക്കാനം, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇ.കോളി ബാക്ടീരിയ മൂത്രാശയ അണുബാധ ഉണ്ടാക്കുന്നു. അങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏറ്റവും അധികം ലഭിക്കുന്ന ഉപദേശങ്ങളിലൊന്നാണ് ‘ പാല് കുടിക്കണം കേട്ടോ,അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം ഉണ്ടാവട്ടെ’ എന്നൊക്കെ. എന്നാല്‍ കൂടുതല്‍ പോഷകം ലഭിക്കുമെന്ന് കരുതി കറന്നെടുത്തുകൊണ്ടുവരുന്ന പാല്‍ അങ്ങനെതന്നെ കുടിക്കരുതേ. തിളപ്പിക്കാത്ത പാലിലുള്ള ലിസ്റ്റീരിയോസിസ് ഗര്‍ഭം അലസല്‍, നേരത്തെയുള്ള പ്രസവം തുടങ്ങി ഗുരുതരമായ ഗര്‍ഭാശയ രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഈ വൈറസ് ഗര്‍ഭസ്ഥ ശിശുവില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

 

പ്രതിരോധശേഷി കുറഞ്ഞവരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങള്‍

അവയവങ്ങള്‍ മാറ്റിവച്ചവര്‍, എച്ച് ഐ വി ബാധിച്ചവര്‍, പ്രായമായവര്‍ തുടങ്ങി ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് അംസംസ്‌കൃ പാലില്‍ നിന്ന് വലിയ രീതിയില്‍ അണുബാധ ഉണ്ടാകുന്നു. മരണത്തിന് വരെ കാരണമാകും.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍

അസംസ്‌കൃത പാല് വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഗുരുതരമായ ഗില്ലിന്‍ബാരെ സിന്‍ഡ്രോം (ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ്വ രോഗം), പക്ഷാഘാതം ഇവയ്ക്ക് വരെ കാരണമാകും.

 
ചെറിയ കുട്ടികളെ ബാധിക്കുന്നത് കൂടുതല്‍ ദോഷകരമായി

തിളപ്പിക്കാത്ത പാല് കുടിക്കുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ ദോഷകരമാണ്. അസംസ്‌കൃത പാലില്‍ നിന്നുള്ള ഭക്ഷ്യജന്യ രോഗങ്ങള്‍ കുട്ടികളെയും കൗമാരക്കാരെയും വളരെയധികം ദോഷകരമായി ബാധിക്കുന്നു.

എന്താണ് പാസ്ചറൈസേഷന്‍

ശാസ്ത്രജ്ഞനായ ലൂയി പാസ്ചറിന്റെ പേരിലുളള ഒരു പ്രക്രിയയാണ് പാസ്ചറൈസേഷന്‍. ഒരു പ്രത്യേക ഊഷ്മാവില്‍ പാല് തിളപ്പിക്കുകയും ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. അംസംസ്‌കൃത പാലില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടെന്ന് പറയുമെങ്കിലും പാസ്ചറൈസേഷന്‍ ചെയ്യുന്നത് അതിനെക്കാള്‍ ഗുണകരമാണ്.

സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. കൂടാതെ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ആരംഭിക്കും. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലുമാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും. ഏഴ് മുതല്‍ 11 വരെയാണ് അത്ലറ്റിക്സ് മത്സരങ്ങള്‍.

 

ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാനത്ത് നടത്തുന്ന ആദ്യ സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകര്‍ന്നതോടെയാണ് മേളയ്ക്ക് ഔദ്യോഗികമായി തുടക്കമായത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം നടന്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

ശനിയില്‍ ജീവനുണ്ടോ? സൂചന നല്‍കി പുതിയ പഠനങ്ങള്‍

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ 9.7 കിലോമീറ്റര്‍ കട്ടിയുള്ള പുറംതോടിന്റെ അടിയില്‍ മീഥെയ്ന്‍ വാതകം കുടുങ്ങിയേക്കാമെന്ന് പുതിയ പഠനം. ഹവായ് സര്‍വ്വകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെയാണ് ഈ കണ്ടെത്തല്‍. ടൈറ്റന്റെ അഗാധ ഗര്‍ത്തങ്ങള്‍ പ്രതീക്ഷിച്ചതിലും നൂറുകണക്കിന് മീറ്റര്‍ ആഴം കുറഞ്ഞതാണെന്നും അവയില്‍ 90 എണ്ണം മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും പഠനത്തില്‍ പറയുന്നു. മറ്റ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ടൈറ്റന്റെ ഉപരിതലത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അധിക അഗാധഗര്‍ത്തങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

DIGITAL MARKETING

ഇതുമായി ബന്ധപ്പെട്ട ഗവേഷണം തുടരുന്നതിനായി ശാസ്ത്രജ്ഞര്‍ കമ്പ്യൂട്ടര്‍ മോഡലിംഗിലേക്ക് തിരിയുകയാണെന്ന് പ്രധാന ഗവേഷകനായ ലോറന്‍ ഷുര്‍മിയര്‍ പറഞ്ഞു. ഈ മോഡലിംഗ് സമീപനം ഉപയോഗിച്ച് മീഥെയ്ന്‍ ക്ലാത്രേറ്റ് പുറംതോടിന്റെ കനം അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ പരിമിതപ്പെടുത്തി തങ്ങള്‍ക്ക് ഗവേഷണം നടത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ടൈറ്റന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമോ?

മീഥേന്‍ ക്ലാത്രേറ്റ് അല്ലെങ്കില്‍ ‘മീഥെയ്ന്‍ ഹൈഡ്രേറ്റ്’ എന്നു പറയുന്നത് ഒരു ഖര സംയുക്തമാണ്. അതില്‍ വലിയ അളവില്‍ മീഥേന്‍ ജലത്തിന്റെ സ്ഫടിക ഘടനയില്‍ കുടുങ്ങി ഐസിന് സമാനമായ ഖരരൂപം സൃഷ്ടിക്കുന്നു. മീഥേന്‍ ക്ലാത്രേറ്റ് പഠിക്കുന്നത് ടൈറ്റന്റെ കാര്‍ബണ്‍ ചക്രവും മാറുന്ന കാലാവസ്ഥയും മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ടൈറ്റന്‍ സമുദ്രത്തില്‍ കട്ടിയുള്ള മഞ്ഞുപാളികള്‍ക്കടിയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ജീവന്റെ ഏതെങ്കിലും അടയാളങ്ങള്‍, ബയോ മാര്‍ക്കറുകള്‍, ടൈറ്റന്റെ ഐസ് ഷെല്ലിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനോ ഭാവി ദൗത്യങ്ങള്‍ക്കൊപ്പം കാണാനോ കഴിയുന്ന സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടതുണ്ട്’- മിസ് ഷുര്‍മിയര്‍ കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ മീഥേന്‍ ക്ലാത്രേറ്റ് ഹൈഡ്രേറ്റുകള്‍ സൈബീരിയയിലെ പെര്‍മാഫ്രോസ്റ്റിലും ആര്‍ട്ടിക് കടല്‍ത്തീരത്തിന് താഴെയുമാണ് കാണപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

നമ്മുടെ സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹത്തിന്റെ ഉപഗ്രഹമായ ടൈറ്റന്‍ ഏറ്റവും ആതിഥ്യമരുളുന്ന ലോകങ്ങളിലൊന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. ഉപരിതലത്തില്‍ നദികള്‍, തടാകങ്ങള്‍, കടലുകള്‍ എന്നിവയുടെ രൂപത്തില്‍ അന്തരീക്ഷവും ദ്രാവകങ്ങളും ഉള്ള ഒരേയൊരു സ്ഥലമാണിത്. മാത്രമല്ല, ടൈറ്റന്റെ നൈട്രജന്‍ അന്തരീക്ഷം വളരെ സാന്ദ്രമായതിനാല്‍ ഒരു മനുഷ്യന് ഉപരിതലത്തില്‍ നടക്കാന്‍ പ്രഷര്‍ സ്യൂട്ട് ആവശ്യമില്ല. എന്നിരുന്നാലും, മൈനസ് 179 സെല്‍ഷ്യസിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന തണുത്ത താപനിലയില്‍ നിന്നുള്ള സംരക്ഷണത്തിന് ഒരു ഓക്‌സിജന്‍ മാസ്‌ക് ആവശ്യമാണ്.

പാക്കറ്റ് ഭക്ഷണങ്ങളോട് ആസക്തിയാണോ? ഹൃദയവും വൃക്കയും തകരാറിലാകും, നിയന്ത്രണം വേണമെന്ന് പഠനം.

പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം രക്ഷപ്പെടുത്താവുന്നത് ഇന്ത്യയിലെ മൂന്നുലക്ഷം ജീവനുകളെന്ന് പഠനം.
ലാന്‍സെറ്റ് ജേണല്‍ പുറത്തിറക്കിയ പഠനത്തിലാണ് ഇന്ത്യക്കാരുടെ ഉപ്പുപയോഗം പ്രധാനവിഷയമായിരിക്കുന്നത്. ശരീരത്തില്‍ സോഡിയം നിയന്ത്രിക്കുന്നതിലൂടെ ആഗോളതലത്തില്‍ പതിനേഴ് ലക്ഷം പേരിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്ക് ഒരുപരിധിവരെ തടയിടാന്‍ പറ്റുമെന്നും പഠനം വിശദമാക്കുന്നു.
പാക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന സോഡിയത്തിന്റെ അളവ് സംബന്ധിച്ച് ലോകാരോഗ്യസംഘടന കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. ജോര്‍ജ്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫേ ഗ്ലോബല്‍ ഹെല്‍ത് നടത്തിയ പഠനം പ്രകാരം ഉപ്പ് ഉപഭോഗം വളരെ കണിശമായും സത്വരമായും കുറയ്‌ക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫേ ഗ്ലോബല്‍ ഹെല്‍ത് നടത്തിയ പഠനം പ്രകാരം ഉപ്പ് ഉപഭോഗം വളരെ കണിശമായും സത്വരമായും കുറയ്‌ക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പാക്കറ്റ് ഭക്ഷണങ്ങളിലെ അമിതമായ സോഡിയം സാന്നിധ്യമാണ് പൊതുജനാരോഗ്യത്തിലെ പ്രധാന വെല്ലുവിളി.






ആഗോളതലത്തില്‍ സോഡിയത്തിന്റെ അമിതോപയോഗം കാരണം കൂടിവരുന്ന മരണങ്ങളും അസുഖങ്ങളുമാണ് ഇത്തരത്തില്‍ ഒരു പഠനം നടത്താന്‍ കാരണമായിരിക്കുന്നത്.ഒരു ദിവസം ഒരാള്‍ അഞ്ചുഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്. അഞ്ചുഗ്രാം ഉപ്പ് എന്നുപറയുമ്പോള്‍ ഏതാണ്ട് 2 ഗ്രാം സോഡിയത്തിന്റെ അളവായി. ആഗോളതലത്തില്‍ മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത് ഹൃദയസംബന്ധിയായ അസുഖങ്ങള്‍ മൂലമാണ്.പായ്ക്ക് ചെയ്ത് ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് പഠനം സമര്‍ഥിക്കുന്നു. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളോട് ഉപഭോക്താക്കള്‍ അഭിരുചി വളര്‍ത്തിയാല്‍ സോഡിയം അളവ് കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.







ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന സോഡിയം മാർ​ഗനിർദേശങ്ങൾ പിന്തുടരുക വഴി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം സംഭവിക്കുന്ന ഏകദേശം മൂന്നുലക്ഷത്തോളം മരണങ്ങള്‍ തടയാന്‍ കഴിയുമെന്നും ഗുരുതര വൃക്കരോഗങ്ങളെ ആരംഭദശയില്‍ത്തന്നെ തടയാന്‍ കഴിയുമെന്നും പഠനം പറയുന്നു.
ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കുക വഴി ആഗോളതലത്തില്‍ പതിനേഴ് ലക്ഷം പേരുടെ ഹൃദയസംബന്ധമായ രോഗങ്ങളും ഏഴുലക്ഷം പേരുടെ വൃക്കരോഗങ്ങളും തടയാന്‍ കഴിയും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ തങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിക്കുന്ന ഭീമന്‍ തുക ഒഴിവാക്കാനായി ദിനംപ്രതി അകത്താക്കുന്ന ഉപ്പില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.





“mostbet North American Darts Championship

“As the BMW Championship 2024 approaches, the expectation is mounting for what promises to always be…

Cheltenham Festival 2023 Entries, Ultimate Declarations Day Several Including Boodles Cheltenham Gold Cup”

After a mostbet online small blip upon seasonal debut these times, he has extra some other…

Verified by MonsterInsights