“‎mostbet Sportsbook & Casino On The App Store

Otherwise, the small moment between disconnecting and reconnecting to be able to another server will be…

“mostbet Bono De Bienvenida: Promociones Irresistibles Em Virtude De Nuevos Jugadores

“Branch banking has gone through significant changes in response to the opposition best android casino in…

കേന്ദ്രം നല്‍കുന്നത് സൗജന്യമായി;കേരളത്തില്‍ ഡിജിറ്റലായ ഡ്രൈവിങ് ലൈസന്‍സിന് 200 രൂപ സര്‍വീസ് ചാര്‍ജ്‌.

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുമ്പോൾ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു. കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് സർവീസ് ചാർജ് 60 രൂപയിൽനിന്ന് 200 ആക്കിയത്.

കാർഡ് അച്ചടിക്കുന്നവകയിൽ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം. 60 രൂപ ചെലവ് വരുന്ന കാർഡിന് 200 രൂപയാണ് നേരത്തേ മോട്ടോർവാഹനവകുപ്പ് ഈടാക്കിയിരുന്നത്. അപേക്ഷകരിൽനിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും യഥാസമയം കാർഡ് വിതരണംചെയ്യുന്നതിൽ വീഴ്ചപറ്റി.

കാർഡ് തയ്യാറാക്കാൻ കരാറെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിയായത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ കാർഡ് അച്ചടി നിർത്തിവെച്ചപ്പോൾ അവരെ പുറത്താക്കാനും പകരം നേരിട്ട് അച്ചടിക്കാനും തീരുമാനിച്ചു. അതിലും പരാജയപ്പെട്ടതോടെയാണ് ഡിജിറ്റൽ നൽകാൻ തീരുമാനിച്ചത്. ഐ.ടി.ഐക്ക് 14 കോടിക്കുമേൽ കുടിശ്ശികയുണ്ട്.

സംസ്ഥാന സർക്കാർ നൽകുന്ന ഡിജിറ്റൽ പകർപ്പ് പ്രിന്റെടുത്ത് കൈവശം സൂക്ഷിക്കണമെങ്കിൽ വീണ്ടും പണം മുടക്കണം. ഇത് സൂക്ഷിക്കാൻ സർക്കാർ മൊബൈൽ ആപ്പുകൾ ഇല്ലെന്നാണ് ന്യൂനത. എന്നാൽ കേന്ദ്രസർക്കാർ നൽകുന്ന പകർപ്പ് മൊബൈൽ ആപ്പുകളിൽ ലഭ്യമാണ്. രാജ്യത്ത് എവിടെയും ഈ ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയാകും. അതേസമയം കേരളസർക്കാരിന്റെ ഡിജിറ്റൽ പകർപ്പ് ഇതരസംസ്ഥാനങ്ങളിൽ അംഗീകരിക്കണമെന്നില്ല.

വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ.

നവംബർ ഒന്നുമുതൽ യുപിഐ ൽ രണ്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഓട്ടോ ടോപ്-അപ്പ് ഫീച്ചറിനൊപ്പം UPI ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധിയും വർദ്ധിപ്പിച്ചു.

പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം ഉപയോക്താക്കൾക്ക് ഇപ്പോൾ പിൻ നൽകാതെ തന്നെ 1,000 രൂപവരെയുള്ള ഇടപാടുകൾ നടത്തം. മുൻപ് ട്രാൻസാക്ഷൻ പരിധി 500 രൂപയായിരുന്നു. ഇതാണ് ഇരട്ടിയാക്കിയിരിക്കുന്നത്. പ്രതിദിന ഇടപാടുകളുട പരിധി 4,000 ആയി നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി വാലറ്റ് ബാലൻസ് പരിധി 2,000 ൽ നിന്നും 5,000 ആക്കി ഉയർത്തി.

ബാലൻസ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെയാകുമ്പോൾ ഉപഭോക്താവിന്റെ യുപിഐ ലൈറ്റിലുള്ള ഓട്ടോ ടോപ്-അപ്പ് ഫീച്ചറിലൂടെ ഓട്ടോമാറ്റിക് ആയി റീചാർജ് ചെയ്യപ്പെടും. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പ്രതിദിനം അഞ്ച് ഓട്ടോമാറ്റിക് റീചാർജുകളുടെ ടോപ്പ്-അപ്പ് തുക സജ്ജീകരിക്കാനാകും.

ഈ ഫീച്ചർ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തിൽ യുപിഐ ആപ്പിലെ മാൻഡേറ്റ് ക്രമീകരിക്കണം. ഇത് എപ്പോൾ വേണമെങ്കിലും കാൻസൽ ചെയ്യാനും സാധിക്കും.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം. 

ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6-29 തീയതികളിൽ നടക്കും. ഇതേ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 – 26 തീയ്യതികളിലും നടക്കും.

നുണയന്മാരെ കൈയോടെ പൊക്കാം . സിംപിൾ ടിപ്‌സ് ഇതാ.

 ചിലർ മുഖത്ത് നോക്കി കള്ളം പറയും . ചിലർ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് മനസിലാക്കാനെ സാധിക്കുകയില്ല .


 അങ്ങനെ സ്ഥിരമായി കബളിക്കപ്പെടുകയും കൺഫ്യൂഷൻ അടിച്ചു നിൽക്കുകയും ആണെങ്കിൽ വിഴമിക്കേണ്ട . അത്തരക്കാരെ വേഗം കണ്ടുപിടിക്കാം ഇനി.


 നുണയന്മാർ നമ്മളോട് ചില കാര്യങ്ങൾ പറയും . ഈ പറഞ്ഞത് പിന്നീട് എപ്പോഴെങ്കിലും അവരോട് ഒന്നുകൂടി ചോദിച്ചു നോക്കിക്കേ . അവർ ആ കഥകളൊക്കെ ഓർത്തെടുത്ത് നേരെയാക്കാൻ പാടുപെടുന്നത് കാണാം.


ആരോടെങ്കിലും സംസാരിക്കുമ്പോൾ വളരെ സൂക്ഷ്‌മമായി അവരെ നിരീക്ഷിക്കുക . അവരുടെ മൈക്രോ എക്സ്പ്രെഷൻ നല്ലവണ്ണം ശ്രദ്ധിച്ചാൽ ഇതിലൂടെ അവരുടെ മനസിലുള്ളത് പിടികിട്ടും.

 നുണപറയുന്നവരോട് നമ്മൾ തർക്കിക്കുകയാണെങ്കിൽ അവർ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം നിങ്ങളുടെ ചോദ്യത്തിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ അക്കാര്യം ഒഴിവാക്കുകയോ , വിഷയം മാറ്റി സംസാരിക്കുകയോ ചെയ്യും.


 ചില ആളുകൾ സംസാരത്തിനിടയിൽ സത്യസന്ധമായി അല്ലെങ്കിൽ സത്യം പറയാൻ തുടങ്ങിയ പദങ്ങൾ ആവർത്തിച്ചു ഉപയോഗിക്കും . അത് ചിലപ്പോൾ അവർ കള്ളം പറയുകയാണ് എന്നതിനുള്ള സൂചനയാകാം .


 നുണ പറയുന്നവർ ഒന്നുകിൽ അവർ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ നൽകാൻ മടിക്കും. അല്ലെങ്കിൽ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി സ്വയം വിശദീകരിക്കും.

friends catering

ലഡ്ഡുവിന് പിന്നിലെ ഗൂഗിൾ പേയുടെ പണി.

അങ്ങനെ ഗൂഗിൾ പേയുടെ ലഡ്ഡു കച്ചോടം കഴിഞ്ഞു. കൂട്ടത്തിലെ കൊമ്പൻ ട്വിങ്കിൾ ലഡ്ഡു തന്നെയായിരുന്നു അതിൽ തർക്കമില്ല. ഇവനെന്തിനായിരുന്നു ഇത്ര ഡിമാൻഡ് ? ചിന്തിച്ചിട്ടുണ്ടോ ?

 ഗെയിം സ്റ്റാർട്ട് ചെയ്യുമ്പോൾ 5 ലഡ്ഡു എളുപ്പത്തിൽ ലഭിക്കും. ഗെയിമിൽ താൽപര്യം ഇല്ലാത്തവരും ആറാമത്തെ ലഡ്ഡു തപ്പി ഇറങ്ങും. ഈ വീഡിയോ കാണുന്ന നിങ്ങളിൽ പലരും ട്വിങ്കിളിനെ തപ്പി ഇറങ്ങിയിട്ടുണ്ടാകും. പല വഴികളും നോക്കി പരാജയപ്പെട്ടും കാണും. ശരിക്കും ഇത് ഗൂഗിൾ പേയുടെ കളിയാണെന്ന് എത്ര പേർക്ക് അറിയാം. 

സൈക്കോളജിയിലെ സെറ്റ് കംപ്ലീഷൻ എഫ്ക്റ്റ്  ആണ് ഗൂഗിൾ പേ ഇതിനായി ഉപയോഗിച്ച സ്ട്രാറ്റജി. കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ നിങ്ങൾക്ക് കാഷ് ബാക്ക് കിട്ടാൻ ഒരു ലഡ്ഡു കൂടെ മതി , ബില്ലുകൾ അടച്ചും, ട്രാൻസാക്ഷൻ നടത്തിയും, ഇതൊന്നും പോരാഞ്ഞ് ഫേസ്ബുക്കിലും ഇൻസ്റ്റയിലും പോസ്റ്റിട്ടും ആ അവസാന ലഡ്ഡു കിട്ടാൻ ആഞ്ഞ് ശ്രമിക്കും. ശരിക്കും അതുകൊണ്ട് ലാഭം ആർക്കാ? ഗൂഗിൾ പേ റിവാർഡ് കിട്ടുമെന്ന് പറഞ്ഞ് നമ്മളെയൊക്കെ കൺവിൻസ് ചെയ്തു. നമ്മൾ അഞ്ച് പൈസ ചിലവില്ലാതെ പ്രമോഷനും ചെയ്തുകൊടുത്തു. 

ഈ പരിപാടി ഗൂഗിൾ പേ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓർമയില്ലേ 2020 ൽ all india ട്രിപ്പിന് ടിക്കറ്റ് കിട്ടാൻ ഓടിപ്പിച്ച ഗോ ഇന്ത്യ കാമ്പയിനും 2019 ലെ സ്റ്റാമ്പ് ദീവാലി ക്യാംപെയിനും . കറക്ട് ദീവാലി ആവുമ്പോൾ ആശാൻ ഓരോ ഐഡിയ ആയിട്ട് വരും.

അഞ്ഞൂറ് രൂപ കിട്ടിയവരുടെ അനുഭവസാക്ഷ്യം കേട്ട് ലഡുവിനായി പാഞ്ഞവർക്ക് പിന്നെ കിട്ടിയത് അഞ്ചും ആറും രൂപയാണ്. എല്ലാവരും ലഡ്ഡു അന്വേഷിച്ച് ഇറങ്ങിയപ്പോൾ ഗൂഗിൾ പേ റൂൾസ് മാറ്റി. കാഷ്ബാക്കും കുറച്ചു.  51- upto 1001 എന്നുള്ളത് ഗൂഗിൾ പേ ഒറ്റരാത്രികൊണ്ട് 51 എടുത്ത് കളഞ്ഞ് upto 1001 മാത്രമാക്കി. നവംബർ 7 വരെ ഉണ്ടായിരുന്ന ഗെയിം ഒറ്റയടിക്ക് വെട്ടിക്കുറച്ച് നവംബർ 2 വരെ ആക്കി. പണ്ട് സ്ക്രാച്ച് ചെയ്യുമ്പോൾ പൈസ കിട്ടുമായിരുന്നല്ലോ ഇപ്പോൾ ഓഫറല്ലേ കിട്ടുന്നത് അതുപോലെ.. അത് പോട്ടെ കലാ പരിപാടിയിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ.. ആറ് ലഡ്ഡു കിട്ടാൻ അറുനൂറും ആയിരവും മുടക്കിയവർക്ക് കാഷ്ബാക്ക് കിട്ടിയത് അഞ്ചുരൂപയാണ്. അവരുടെ സങ്കടം ആരോട് പറയാൻ??  അപ്പോ അടുത്ത ദിവാലിക്ക് കാണാം ഗൂഗിൾ പേ പറയാൻ പറഞ്ഞു.

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി കിട്ടിയാലോ?

“കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ ലാബ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ട് ഒഴിവുകളാണുള്ളത്. നവംബർ 12-ആണ് അവസാന  തീയതി.

35 വയസാണ് പ്രായപരിധി. നേരിട്ട് ഇൻ്റർവ്യൂ വഴിയാണ് നിയമനം, പരീക്ഷ ഉണ്ടാകില്ല. പത്താം ക്ലാസോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി, ഫ്രണ്ട് ഓഫീസ് തുടങ്ങിയവയിൽ ഒന്നര വർഷത്തെ കോഴ്സ് പൂർത്തിയാക്കിയവർക്ക് മുൻഗണന.

590 രൂപയാണ് അപേക്ഷ ഫീസ്. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ വച്ചാകും ഇന്റർവ്യൂ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://icsil.in/ സന്ദർശിക്കുക.

വരാൻ പോകുന്നത് ഇടിമിന്നലോട് കൂടിയ മഴ; 10 ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നവംബർ മൂന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കണ്ണൂർ ചെമ്പേരിയിൽ 45 മിനിട്ടിൽ 49 മില്ലിമീറ്റർ മഴയാണ് പെയ്തത്. ആറളത്ത് 45 മിനിട്ടിൽ 42 മില്ലിമീറ്റർ, പെരിങ്ങോമിൽ അര മണിക്കൂറിൽ 37 മില്ലിമീറ്റർ, മൂവാറ്റുപുഴയിൽ അര മണിക്കൂറിൽ 25 മില്ലിമീറ്റർ, കോട്ടയം അയ്മനത്ത് അരമണിക്കൂറിരിൽ 30 മില്ലിമീറ്റർ, പുതുപ്പള്ളിയിൽ 15 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ പെയ്തു.

കനത്ത മഴയെ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് ഉടൻ എത്തും. 2018ന് ശേഷം ആദ്യമായാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നത്. പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. പട്ടം പറത്തുന്നത് ഒഴിവാക്കുക.

Mostbet Virginia Bonus Code Rotowire: $1000 Bonus For Vt, Uva & Week 2 Nfl Odds

Please note that this info is subject to be able to change as mostbet continually expand…

Verified by MonsterInsights