കൊച്ചി ലുലുവിലേക്ക് വരൂ; 70 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചു, ഇനി യാത്രകളില്‍ തകർക്കാം.

മലയാളികള്‍ക്ക് ഷോപ്പിങ് അനുഭവങ്ങളുടെ വിസ്മയ ലോകം സമ്മാനിച്ചുകൊണ്ട് 2013 മാർച്ചിലാണ് കൊച്ചിയില്‍ ലുലു മാള്‍ തുറക്കുന്നത്. ഗള്‍ഫ് ലോകത്ത് വന്‍ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ലുലുവിന്റെ ഇന്ത്യയിലെ ആദ്യ മാള്‍ കൂടിയായിരുന്നു കൊച്ചിയിലേത്. കേവലം ഷോപ്പിങ് കേന്ദ്രം എന്നതിന് അപ്പുറം എറണാകുളത്തന്റെ ഒരു വിനോദസഞ്ചാര കേന്ദ്രമായും ലുലു ഇടംപിടിച്ചിട്ടുണ്ട്. ഓരോ സീസണുകളിലും ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ലുലു പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോഴിതാ പുത്തന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ലുലു.

ലുലു ട്രാവൽ ഫെസ്റ്റിന്റെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രകൾക്ക് ആവശ്യമായ ബാഗുകളും അക്സ്സറീസും മികച്ച ഓഫറുകളോടെ ഉപഭോക്താകളിലേക്ക് എത്തക്കുന്ന ലുലു ട്രാവൽ ഫെസ്റ്റിന് കൊച്ചി ലുലു മാളിൽ തുടക്കം കുറിച്ച് കഴിഞ്ഞു. ലോകോത്തര ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ അക്സസറീസും 70 ശതമാനം വരെ ഓഫറോടെയാണ് ലഭ്യമാക്കിയിരിക്കുന്നത്.

സിനിമാതാരങ്ങളായ ഷെറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ ചേർന്ന് ലുലു ട്രാവൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, വിഐപി, സ്കൈബാഗ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ അക്സസറീസുമാണ് ഫെസ്റ്റിലുള്ളത്. ട്രോളി ബാഗുകൾ, ഓഫീസ് ബാഗുകൾ, ബാക്ക്പാക്ക് ബാഗ്സ്, നെക്ക് പില്ലോ തുടങ്ങി നിരവധി പ്രൊഡക്ടുകളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.

പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങളും വൈവിധ്യമാർന്ന കളർ കോമ്പിനേഷനുകളിലുമുള്ള ബാഗുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഡിസംബർ 1 വരെയാണ് ലുലു ട്രാവൽ ഫെസ്റ്റ്. ലുലു മാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. രാജീവ് , ലുലു ഫാഷൻ സ്റ്റോർ മാനേജർ വിജയ് ജെയിംസ്, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ തുടങ്ങിയവരും ചടങ്ങിൽ’ സംബന്ധിച്ചു.

അതേസമയം, കൊച്ചി ലുലു മാളിന്റെ നേതൃത്വത്തില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെ ‘ലുലു ബ്യൂട്ടി ഫെസ്റ്റ്’ നടക്കും. 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ – യുവാക്കള്‍ക്ക് ബ്യൂട്ടി ഫെസ്റ്റില്‍ പങ്കെടുക്കാം. ബ്യൂട്ടി ഫെസ്റ്റിനു തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും ലൈവ് മേക്കോവറും, സ്‌റ്റൈലിംഗും നടത്തും. ഇതില്‍ നിന്ന് അര്‍ഹരായവരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും.

ലൈവ് ഗ്രൂമിങും മേക്കോവറും തല്‍സമയം കാണാനാകുന്ന തരത്തിലാണ് ബ്യൂട്ടി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ബ്യൂട്ടിഫെസ്റ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർക്ക് കൊച്ചി ലുലു മാളിലെത്തി നേരിട്ടെത്തിയോ www.lulubeautyfest.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ പേര് രജിസ്റ്റർ ചെയ്യാം. 8848001379 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ 28 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

വമ്പന്‍ സമ്മാനങ്ങളാണ് ‘ലുലു ബ്യൂട്ടി ഫെസ്റ്റ്’ വിജയികളെ കാത്തിരിക്കുന്നത്. ലുലു നിവിയ ബ്യൂട്ടി ക്വീന്‍, ലുലു റോയല്‍ മിറാജ് മാന്‍ ഓഫ് ദി ഇയര്‍ എന്നീ കാറ്റഗറകളിലായുള്ള വിജയികള്‍ക്ക് നാല് ലലക്ഷം രൂപവീതമാണ് ക്യാഷ് പ്രൈസായി നല്‍കുക. ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടി അപര്‍ണ ദാസ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു.

നന്നായി പഠിച്ചാൽ ഇനി 3 വർഷ ബിരുദ കോഴ്സ് രണ്ടാംവർഷം തീർക്കാം.

3 വർഷത്തെ ബിരുദ കോഴ്സ് രണ്ടര വർഷംകൊണ്ടു പൂർത്തിയാക്കാം, 4 വർഷ കോഴ്സ് ഇനി 3 വർഷം കൊണ്ടും. ഇതിനായുള്ള പദ്ധതി തയാറാക്കുകയാണ് യുജിസി. ബിരുദ കോഴ്സുകൾ നിശ്ചിത കാലയളവിനു മുൻപു പൂർത്തിയാക്കാനുള്ള മാനദണ്ഡങ്ങൾ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം യുജിസി ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചെന്നാണു വിവരം.

പരമ്പരാഗതമായ 3 വർഷ കോഴ്സും പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള 4 വർഷ കോഴ്സുമാണു നിലവിൽ ബിരുദപഠനത്തിനുള്ളത്. മൾട്ടിപ്പിൾ എൻട്രി – എക്സിറ്റ് സംവിധാനത്തിന്റെ ഭാഗമായി കോഴ്സുകൾ ഇടയ്ക്കു നിർത്താനും മടങ്ങിയെത്തി പൂർത്തിയാക്കാനും അവസരമുണ്ട്. ബിരുദ കോഴ്സ് പൂർത്തിയാക്കാൻ അധികമായി 2 വർഷം സാധസാധാരണ അനുവദിക്കാറുണ്ടെങ്കിലും കാലയളവിനു മുൻപു പൂർത്തിയാക്കാൻ നിലവിൽ അനുവാദമില്ല. ഇതിനാണു മാറ്റംവരിക.ആവശ്യമായ ക്രെഡിറ്റ് കോഴ്സ് സമയത്തിനു മുൻപു പൂർത്തിയാക്കിയാൽ ബിരുദം നൽകുന്ന സംവിധാനം വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കുകയാണു ലക്ഷ്യം.

വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില ഒഴിച്ചു കൂടാനാടാകാത്ത ഒരു ഘടകമാണ്. മറ്റൊരു ഇലയ്‌ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്‌ക്കുണ്ട്. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല.

അതുപോലെ വെറ്റിലയും പാക്കും വലതു കൈയിലെ വാങ്ങാവു. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം നമ്മുടെ നേര്‍ക്കായിരിക്കണം. എന്നാല്‍ വിവാഹശേഷം കാര്‍മ്മികന് ദക്ഷിണ കൊടുക്കുമ്പോള്‍ മാത്രം വാലറ്റം കൊടുക്കുന്നയാളിന്റെ നേര്‍ക്കായിരിക്കണം. വെറ്റിലയ്‌ക്ക് അനേകം ഞരമ്പുകളുണ്ട്. അവയെല്ലാം വന്നു സംഗമിക്കുന്നത് വാലറ്റത്താണ്.

വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിരുന്നുകളിലും മറ്റ് ശുഭകാര്യങ്ങളിലും വെറ്റിലയും പാക്കും നല്‍കിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.

റോഡിൽ ലെയിൻ ട്രാഫിക്​ തെറ്റിച്ച്​ വാഹനമോടിക്കുന്നവർക്ക്​ പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്.

റോഡിൽ ലെയിൻ ട്രാഫിക് തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഡാഷ്ബോർഡ് കാമറകൾ സ്ഥാപിക്കും. ഇതിനായി ഗതാഗത കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട്-തൃശൂർ മേഖലയിൽ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും.

“ഡ്രോൺ കാമറ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്. കാമറ ഇല്ലെന്ന് കരുതി നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനാണിത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്ന രീതിക്കപ്പുറം ഓടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങൾ തൽസമയം പിടികൂടുന്നതാണ് പുതിയ എൻഫോഴ്സ്മെന്‍റ് നയമെന്നും മോട്ടോർ വാഹനവകുപ്പ് പറഞ്ഞു”

മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ അവസരം.

മസ്‌കത്ത് ഇന്ത്യൻ എംബസി ക്ലാർക്ക് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ബിരുദധാരികളായിരിക്കണം. ഇംഗ്ലിഷ് ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും അറബിക് ഭാഷയെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം നിർബന്ധമാണ് (വായന, എഴുത്ത്, സംസാരിക്കൽ) അനിവാര്യമാണ്. കൂടാതെ, കംപ്യൂട്ടർ പരിജ്ഞാനവും സമൂഹ മാധ്യമങ്ങളിലൂടെ സംവദിക്കാനുള്ള  കഴിവും ഉണ്ടായിരിക്കണം. തുടക്ക ശമ്പളം 335 റിയാൽ ആണ്. അപേക്ഷകർക്ക് കാലാവധിയുള്ള ഒമാൻ റസിഡൻസ് വീസ ഉണ്ടായിരിക്കണം. പ്രായപരിധി 21 മുതൽ 40 വയസ്സുവരെയാണ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

ഹൃദയത്തെ കാക്കും; മധുരക്കിഴങ്ങ് മതിവരുവോളം കഴിച്ചോളൂമധുരക്കിഴങ്ങ് ഹൃദയ സൗഹൃദ ഭക്ഷണമാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമായ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങ് വളരെ പോഷകഗുണമുള്ളതാണ്. അവയിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് അവ, അതേസമയം കൊഴുപ്പും കലോറിയും കുറവാണ്. മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ പോലുള്ള വിവിധ ആരോഗ്യ ഗുണങ്ങളും മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നതിലൂടെ ലഭിക്കും. ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മധുരക്കിഴങ്ങ്.

മധുരക്കിഴങ്ങ് ഹൃദയ സൗഹൃദ ഭക്ഷണമാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമായ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിലനിർത്തുന്നതിന് ആവശ്യമായ പൊട്ടാസ്യം അവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിന്റെ പ്രധാന കാരണമായ ഹൈപ്പർടെൻഷന്റെ സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരം പൊട്ടാസ്യം അടങ്ങിയ മധുരക്കിഴങ്ങുകൾ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.

.

മധുരക്കിഴങ്ങ് ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ്. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എൽഡിഎൽ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. നാരുകളും ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. 

മധുരക്കിഴങ്ങിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നു. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകമാണ്. ഈ സംയുക്തങ്ങൾ രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുകയും സുഗമമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മധുരക്കിഴങ്ങ് ഭക്ഷണത്തിൽ പതിവായി  ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും ഉപകരിക്കും.

 

friends catering

മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

മധുരക്കിഴങ്ങിലെ ഫൈബറും ആന്റിഓക്‌സിഡന്റുകളും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇവയിൽ വിവിധ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു, ഇത് ചിലതരം കാൻസറുകളിൽ നിന്ന് സംരക്ഷിക്കും. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മധുരക്കിഴങ്ങ് കഴിക്കുന്നത് സഹായിക്കും.

ഭൂമിക്ക് പണി കൊടുത്ത് ചൈന, ഭ്രമണവേഗത കുറഞ്ഞു; ഞെട്ടി ശാസ്ത്രലോകം

വെള്ളപ്പൊക്കം നിയന്ത്രിക്കാൻ മനുഷ്യരുണ്ടാക്കിയ അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുള്ള യാങ്സി നദിയിലെ ത്രീ ഗോർജസ് അണക്കെട്ടാണ് ഭൂമിയുടെ ഭ്രമണവേഗം 0.06 മൈക്രോ സെക്കൻഡ് കുറച്ച് ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോർജസ്.  സമുദ്രനിരപ്പിൽ നിന്ന് 175 മീറ്റർ ഉയരത്തിലാണ് അണക്കെട്ടിലെ വെള്ളമുള്ളത്. ഇതിന് 39 ലക്ഷം കോടി കിലോഗ്രാം ഭാരമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമുദ്രനിരപ്പിന് മുകളിലുള്ള വെള്ളത്തിന്റെ ഭാരം ഭൂമിയുടെ ജഡത്വം വർധിപ്പിക്കുന്നതാണ് ഭ്രമണവേഗം കുറയാൻ കാരണം. 40 ബില്ല്യൺ ക്യൂബിക് മീറ്റർ വെള്ളമാണ് ഈ ഡാമിലുള്ളത്.

പ്രകൃതിദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനവുമൊക്കെ കാരണം ഭൂമിയുടെ ഭ്രമണം ഇടയ്ക്കിടെ വ്യത്യാസപ്പെടുന്നതായി നാസ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണബലമാണ് കടലിലെ തിരകളെ സ്വാധീനിക്കുന്നത്. ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുമ്പോൾ ഗുരുത്വാകർഷണ വലിവ് മൂലം തിരകളുടേയും കടൽജലത്തിന്റേയും ദിശയും മാറുന്നുണ്ട്. ഇതിന്റെ ഫലമായുണ്ടാവുന്ന പ്രതിഭാസത്തെ ബ്രേക്കിങ് ഇഫക്ട് എന്നാണ് വിളിക്കുന്നത്. അത് ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയ്ക്കുന്നു. ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യത്തിൽ 1.7 മില്ലിസെക്കൻഡ് വരെ കൂട്ടിച്ചേർക്കപ്പെടുന്നതിലേക്ക് ഈ പ്രതിഭാസം നയിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. നാസയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രകൃതിദത്തമായ മറ്റ് കാരണങ്ങളുടെ സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനീസ് അണക്കെട്ടുണ്ടാക്കുന്നത് അത്ര പ്രാധാന്യമുള്ള മാറ്റമല്ലെന്നും നാസയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്.

ഇത്തരത്തിൽ ഭൂമിയുടെ കറക്കവേഗത്തെ സ്വാധീനിക്കുകയാണ് ത്രീഗോർജസും. ഇത്തരം ഭീമൻ മനുഷ്യനിർമിതികൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എത്രത്തോളം ആഴത്തിലാണ് സ്വാധീനിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ത്രീ ഗോർജസ് ഡാം.

ഇത്തരം ഭീമന്‍ മനുഷ്യനിര്‍മിതികള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എത്രത്തോളം ആഴത്തിലാണ് സ്വാധീനിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ത്രീ ഗോര്‍ജസ് ഡാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

പലവിധ തട്ടുപ്പുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്, ഏറ്റവും ഒടുവിലായി ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അല്ലെങ്കിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുകയും വ്യാജ നിയമനടപടിയുടെ പേര് പറഞ്ഞ് കനത്ത പിഴ ഈടാക്കുകയും ചെയ്യുന്ന ഒരു പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് വ്യക്തമാക്കുകയാണ്.

എസ്ബിഐയുടെ പുറത്തിറക്കിയ മുന്നറിയിപ്പ് ഇതാണ്

പ്രിയപ്പെട്ട എസ്ബിഐ ഉപഭോക്താവേ, തട്ടിപ്പുകാർ സിബിഐ അല്ലെങ്കിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി വേഷമിടുകയും നിങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ നിയമനടപടികളോ കനത്ത പിഴയോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയേക്കാം. ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കുക,” 

തട്ടിപ്പിൽ നിന്നും രക്ഷ നേടാൻ ഏതൊക്കെ ചെയ്യണമെന്നും എസ്ബിഐ വ്യക്തമാക്കുന്നുണ്ട്. 

● ഉറവിടം സ്ഥിരീകരിക്കുക: വിളിക്കുന്നയാളുടെയോ മെസേജ് അയച്ചയാളുടെയോ ഐഡൻ്റിറ്റി എപ്പോഴും സ്ഥിരീകരിക്കുക. ഔദ്യോഗിക ഓർഗനൈസേഷനുകൾ സാധാരണയായി ഫോണിലൂടെയോ എസ്എംഎസ് വഴിയോ വീഡിയോ കോളിലൂടെയോ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടില്ല.
● വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്: നിങ്ങളെ ബന്ധപ്പെടുന്ന ഒരാളുമായി ഒരിക്കലും വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുത്.
● ഭീഷണികളിൽ ഭയപ്പെടരുത്: നിയമനടപടിയോ പിഴയോ ഉണ്ടെന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ അത് പൂർണമായും വിശ്വസിക്കരുത്. നിയമാനുസൃത സംഘടനകൾ ഫോണിലൂടെ ഇത്തരത്തിൽ നടപടികളെ കുറിച്ചോ പിഴയെ കുറിച്ചോ സംസാരിക്കില്ല.
● സംശയാസ്പദമായി തോന്നിയാൽ പോലീസിനെ അറിയിക്കുക:
● സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കുക: നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ രണ്ട് ഘട്ടങ്ങളിലായുള്ള സ്ഥിരീകരണങ്ങൾ ഉറപ്പുവരുത്തുക, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക.

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത്, കേരളത്തിന് ഭീഷണിയാകില്ലെങ്കിലും മൂന്ന് ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ, ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. വെള്ളിയാഴ്ച തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

നവംബർ വരെ തമിഴ് നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ തീയതികളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുന്നു. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു.

ആശാൻമാർ കളരിയ്ക്ക് പുറത്ത്: വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനി മുതൽ ഏജന്റുമാർക്ക് പ്രവേശനമില്ല.

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനിമുതൽ ഏജന്റുമാർക്ക് പ്രവേശനമില്ല.ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും അഴിമതിയും ഉൾപ്പെടെ തടയാനാണ് പുതിയ ഉത്തരവ്. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ മാത്രമേ ഇനിമുതൽ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കിൽ യൂണിഫോമും നിർബന്ധമാക്കി.

സാധാരണഗതിയിൽ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ഏജന്റുമാർ ഉൾപ്പടെയാണ് പോകുന്നത്. ഇവർ എംവിഡിയുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിക്കുകയും കൈക്കൂലി നൽകി ടെസ്റ്റ് പാസാക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും ഉണ്ടായിരുന്നു. ഗതാഗത മന്ത്രിയുൾപ്പടെയുള്ളവർ ഇത് നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ഏജന്റുമാർക്ക് പ്രവേശനം ഗ്രൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവ് വരുന്നത്.

ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ആദ്യത്തെ അഞ്ച് പേർ വിദ്യാർത്ഥികളോ വിദേശത്തേക്ക് പോകാൻ ആവശ്യമുള്ളവരോ ആയിരിക്കണം. പിന്നീടുള്ള 10 പേർ നേരത്തെയുള്ള ടെസ്റ്റുകളിൽ പരാജയപ്പെട്ടവരും ബാക്കി 25 പേർ പുതിയ അപേക്ഷകരുമായിരിക്കണം.
Verified by MonsterInsights