Top 15 Mejores Casinos On-line En Argentina Octubre 202

Top 15 Mejores Casinos On-line En Argentina Octubre 2024 “Casinos Con Dinero Genuine En Argentina Top…

Aviator Game: How to Play & Win Big with 1xbet in India

Aviator Game Popularity in India The Aviator game has quickly become a favorite among Indian players…

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം.

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍  അപേക്ഷ നല്‍കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25ന് രാവിലെ 11 മണി മുതൽ നൽകാവുന്നതാണ്. അപേക്ഷകൾ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.

ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

friends travels

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്-റീ ഇംബേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്-റീ ഇംബേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ ഒന്ന്/രണ്ട് വര്‍ഷത്തെ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീസ് – റീ ഇംബേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്. 

യോഗ്യത

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ ക്രിസ്ത്യന്‍ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്

ആനുകൂല്യം

ഒരു വര്‍ഷത്തെ / രണ്ടു വര്‍ഷത്തെ കോഴ്‌സിന് പ്രതിവര്‍ഷം 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക നല്കുന്നത്. രണ്ടാം വര്‍ഷക്കാര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളെയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. 


ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപതികമായിട്ടാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 


അപേക്ഷ 


www.minontiywelfare.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712300524, 2302090″

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും ആയി കേന്ദ്ര ആദായനികുതി വകുപ്പാണ് ഈ പദ്ധതി നിർദ്ദേശിച്ചിരിക്കുന്നത്.

പാൻ 2.0 പദവി നടപ്പിലാക്കുന്നതോടെ പഴയ രീതിയിലുള്ള പാൻ കാർഡുകൾ മാറി ക്യുആർ കോഡുകൾ ഉള്ള പാൻ കാർഡുകൾ ആയിരിക്കും ഇനി ലഭിക്കുക. ഒരു ഏകീകൃത പോർട്ടൽ സൃഷ്ടിച്ചുകൊണ്ട് നികുതിദായകർക്ക് പൂർണ്ണമായും പേപ്പർ രഹിതവും ഓൺലൈനും ആയി എല്ലാം നടപടിക്രമങ്ങളും ഇടപാടുകളും പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

1435 കോടി രൂപ ചിലവഴിച്ചായിരിക്കും കേന്ദ്രസർക്കാർ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ ലോകത്ത് നിന്നുള്ള ദീർഘകാല ആവശ്യമായിരുന്നു ഇതെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഉപഭോക്താക്കൾ നൽകുന്ന ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പാൻ ഡാറ്റ വോൾട്ട് സംവിധാനം നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ അവസരം.

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ (DRDL) 12 ജൂനിയർ റിസർച് ഫെലോ അവസരം. രണ്ടു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 3, 4, 5, 6 തീയതികളിൽ നടക്കും.

∙യോഗ്യത: ബിടെക്/ബിഇ ഇൻ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ്–ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിടെക്/ബിഇ. www.drdo.gov.in.

വാട്സ്ആപ്പ് ഇനി വേറെ ലെവൽ ; പുതിയ അഞ്ച് ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ.

ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഫീച്ചറുകൾ നൽകുന്ന കാര്യത്തിൽ വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധ പതിപ്പിക്കാറുണ്ട്. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾക്കായി ഏറ്റവും പുതുതായി അഞ്ച് ഫീച്ചറുകൾ കൂടി ഇപ്പോൾ വാട്സ്ആപ്പ് നൽകുന്നുണ്ട് . ഉപയോക്തൃ അനുഭവവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പുതിയ ഫീച്ചറുകളെ കുറിച്ച് അറിയാം.

വാട്സ്ആപ്പ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ ആണ് ഇതിൽ സുപ്രധാനമായത്. ശബ്ദസന്ദേശങ്ങളെ വായിക്കാനാകുന്ന വാചകമാക്കി മാറ്റാൻ ഈ നൂതനമായ സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കുന്നു.

മെറ്റ എഐ ഇന്റഗ്രേഷന്‍ ആണ് വാട്സ്ആപ്പ് പുതുതായി നൽകുന്ന മറ്റൊരു ഫീച്ചർ. മെറ്റയുടെ അതിനൂതനമായ എഐ ആപ്പിലേക്ക് നേരിട്ട് സംയോജിപ്പിക്കുന്നതാണ് മെറ്റ എഐ ഇന്റഗ്രേഷന്‍. എഐ വോയ്സ് മോഡലും താമസിയാതെ തന്നെ ഇന്ത്യയിൽ ലഭ്യമാക്കും എന്നാണ് സൂചന.

കൂടുതൽ നിലവാരത്തിലുള്ള മീഡിയ അപ്‌ലോഡ് : വരാനിരിക്കുന്ന അപ്‌ഡേറ്റുകൾക്കൊപ്പം, വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അവരുടെ ഡിഫോൾട്ട് മീഡിയ അപ്‌ലോഡ് നിലവാരം സജ്ജീകരിക്കാൻ അനുവദിച്ചേക്കാം. എച്ച്ഡി നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും അയയ്‌ക്കാനായി ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

കൂടുതൽ മെച്ചപ്പെട്ട വീഡിയോ കോൾ സവിശേഷതകളാണ് വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന പുതിയ അപ്ഡേറ്റിൽ ഉള്ളത്. ഫില്‍റ്ററുകളും കസ്റ്റം ബാക്ക്ഗ്രൗണ്ടുകളും ആഡ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ.

സ്റ്റാറ്റസ് അപ്‌ഡേറ്റ് കമ്പോസർ: വാട്ട്‌സ്ആപ്പ് ഒരു പുതിയ സ്റ്റാറ്റസ് കമ്പോസർ ഉൾപ്പെടുത്തിയേക്കാം, അത് ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റോ വീഡിയോയോ ഫോട്ടോകളോ സൃഷ്ടിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും.

പുറത്തിറങ്ങിയാല്‍ ഇനി ബോറടിക്കില്ല! കേരളത്തിലെ 2,023 സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ; ഇങ്ങനെ ചെയ്താല്‍ ലൊക്കേഷനുകള്‍ അറിയാം.

സംസ്ഥാനത്തെ 2,023 പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം. കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ-വൈഫൈ പദ്ധതി പ്രകാരമാണ് ഇത്. എറണാകുളം ജില്ലയിലെ 221 ലൊക്കേഷനുകളിലാണ് സൗജന്യ വൈഫൈ സേവനം ലഭ്യമാകുന്നത്.

എങ്ങനെ കിട്ടും

കേരള വൈഫൈ കണക്ഷന്‍ ലഭിക്കുന്നതിനായി കേരള ഗവണ്മെന്റ് വൈഫൈ സെലക്ട് ചെയ്യണം. തുടര്‍ന്ന് കെ ഫൈ എന്ന് സെലക്ട് ചെയ്യുമ്പോള്‍ ലാന്‍ഡിങ്ങ് പേജില്‍ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒ.ടി.പി ജനറേറ്റാകും. ഇതോടെ ഒരു ദിവസത്തേക്ക് 1 ജിബി സൗജന്യ വൈഫൈ ലഭിക്കും. ഇതിന് ശേഷമുള്ള ഉപയോഗത്തിന് നിശ്ചിത ചാര്‍ജ് നല്‍കിയാല്‍ മതിയാകും. സെക്കന്റില്‍ 10 എം.ബി വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക. ഈ ലിങ്കില്‍ കയറിയാല്‍ എവിടെയൊക്കെയാണ് സൗജന്യ വൈഫൈ ലഭിക്കുന്നതും മനസിലാക്കാം.

എല്ലാ ജില്ലകളിലും കിട്ടും

എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കും. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലാ ഭരണകൂടങ്ങള്‍ തിരഞ്ഞെടുത്ത ഇടങ്ങളില്‍ ആണ് വൈഫൈ സംവിധാനം നടപ്പാക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ മേഖലയിലും സേവനം ലഭിക്കും.

ഒരേ സമയം 100 പേര്‍ക്ക് ഉപയോഗിക്കാം

പൊതു ജനങ്ങള്‍ക്ക് മൊബൈലിലും ലാപ് ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വരെ 10 എം.ബി.പി.എസ് വേഗതയോടു കൂടി ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ റീചാര്‍ജ് കൂപ്പണ്‍ /വൗച്ചര്‍ ഉപയോഗിച്ച് വൈ -ഫൈ സേവനം തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ 1 ജിബി ഡാറ്റാ പരിധി കഴിഞ്ഞാലും സര്‍ക്കാര്‍ സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായി തന്നെ ലഭിക്കും. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ രണ്ട് വൈ -ഫൈ അക്‌സസ്സ് പോയിന്റുകളും 10 എം.ബി.പി.എസ് ബാന്‍ഡ് വിഡ്ത്തുമാണ് നല്‍കിയിരിക്കുന്നത്. ഉപയോഗം വിലയിരുത്തിയ ശേഷം ഇതില്‍ പിന്നീട് വര്‍ധന വരുത്തും. ഒരേ സമയം ഒരു ഹോട്ട് സ്‌പോട്ടില്‍ നിന്നും 100 പേര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരണം.

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ സൗജന്യമായി

സംസ്ഥാന ഡാറ്റ സെന്ററില്‍ ലഭ്യമാക്കിയിട്ടുള്ള എല്ലാ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്‌ളിക്കേഷനുകളും പരിധി ഇല്ലാതെ ലഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ സംബന്ധമായ വിവരങ്ങള്‍ തുടങ്ങിയവയും ലഭിക്കും. വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ / ലാപ്‌ടോപ്പ് ഉപകരണങ്ങളില്‍ വയര്‍ലെസ് ആക്‌സസ് ലഭ്യമാണ്. സൗജന്യ വൈഫൈയിലേക്ക് ലോഗിന്‍ ചെയ്യാന്‍ ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഇന്റര്‍ഫേസും നല്‍കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ പിന്തുണയോടെ ഹെല്‍പ്പ്‌ഡെസ്‌കും ലഭ്യമാണ്. കൂടാതെ, സേവനത്തിന്റെ ലഭ്യതയും ഗുണനിലവാരവും അവലോകനം ചെയ്യുന്നതിനുള്ള നിരീക്ഷണ സംവിധാനമുണ്ട്.

പ്രതിദിനം ഉപയോഗിക്കുന്നത് 40,000 സന്ദര്‍ശകര്‍

സംസ്ഥാനത്തൊട്ടാകെ ഒരേസമയം 1,00,000 ലധികം ഉപയോക്താക്കള്‍ക്ക് പബ്ലിക് വൈഫൈയിലൂടെ സേവനങ്ങള്‍ ലഭിക്കും. പ്രതിദിനം ശരാശരി 40,000 സന്ദര്‍ശകര്‍ ഈ സേവനം ഉപയോഗിക്കുന്നു.ഡാറ്റാ ചാര്‍ജുകളുമായി ബന്ധപ്പെട്ട സുസ്ഥിരതയാണ് പ്രോജക്ടിന്റെ പ്രത്യേകത. നിലവിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ബാന്‍ഡ് വിഡ്ത്തും ആക്സസ്സ് പോയിന്റുകളുടെ എണ്ണവും വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് എല്ലാവരുടെയും അവകാശമാക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ആയാസ രഹിതവുമാക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ വൈഫൈ പദ്ധതിയാണ് കെ- ഫൈ.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; എട്ടു ജില്ലകളിൽ യെലോ അലർട്ട്.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. എട്ടു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

കേരള തീരത്ത് മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. വെള്ളിയാഴ്ച വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ തീവ്രമായി പോണ്ടിച്ചേരി തീരത്തേക്ക് നിങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതിൻ്റെ ഫലമായി വരുന്ന അഞ്ചു ദിവസം കേരളത്തിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി മതി; കേന്ദ്ര ബാങ്കില്‍ മാനേജറാവാം; ഒരു ലക്ഷം ശമ്പളം; വേഗം അപേക്ഷിച്ചോളൂ.

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി മതി; കേന്ദ്ര ബാങ്കില്‍ മാനേജറാവാം; ഒരു ലക്ഷം ശമ്പളം; വേഗം അപേക്ഷിച്ചോളൂ”കേന്ദ്ര സര്‍ക്കാര്‍  ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യില്‍ വിവിധ മാനേജര്‍ തസ്തികകളില്‍ നിയമനം നടക്കുന്നു. ഓഫീസേഴ്‌സ് ഗ്രേഡ് A,B ജനറല്‍സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ആകെ 72 ഒഴിവുകളുണ്ട്. ലാസ്റ്റ് ഡേറ്റ് ഡിസംബര്‍ 2 വരെ.

 

തസ്തിക & ഒഴിവ്

 

ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയില്‍ ഗ്രേഡ് A, B ജനറല്‍ ആന്റ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 72 ഒഴിവുകള്‍.

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ (ജനറല്‍) = 50

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ജനറല്‍) = 10

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ലീഗല്‍) = 06

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി ഐ.ടി = 06

 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,500 രൂപമുതല്‍ 99,750 രൂപവരെ ശമ്പളം ലഭിക്കും.

 പ്രായപരിധി

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ (ജനറല്‍)

21 വയസ് മുതല്‍ 30 വയസ് വരെ.

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ജനറല്‍)

25 മുതല്‍ 33 വയസ് വരെ.

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി (ലീഗല്‍)

25 വയസ് മുതല്‍ 33 വയസ് വരെ.

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി ഐ.ടി

25 വയസ് മുതല്‍ 33 വയസ് വരെ.

വിദ്യാഭ്യാസ യോഗ്യത

മാനേജര്‍ ഗ്രേഡ് B ജനറല്‍

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ തത്തുല്യം. 60 ശതമാനം മാര്‍ക്കോടെ.

അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ പിജി.

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി – ഐ.ടി, അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് ബി- ലീഗല്‍ തസ്തികകളില്‍ അതത് മേഖലകളിലെ ബിരുദമാണ് യോഗ്യത. വിശദമായ യോഗ്യത വിവരങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 175 രൂപയും, മറ്റുള്ളവര്‍ 1100 രൂപയും അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് SIDBI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

Verified by MonsterInsights