ഡിസംബർ 1 മുതൽ മാറ്റം, അറിയിപ്പുമായി കെഎസ്ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

“വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോൾ കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് തീരുമാനമെന്ന് കെഎസ്ഇബി. “പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.  പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

friends catering

അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ  സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി വിശദീകരിച്ചു. 

ഡിസംബറിലെ യാത്രകൾ അടിപൊളിയാക്കാം; കേരളത്തിലെ മികച്ച ശൈത്യകാല ടൂറിസ്റ്റ് ഡെസ്‌റ്റിനേഷനുകൾ ഇതാ.

മലനിരകളെ തൊട്ടുതലയോടുന്ന മഞ്ഞിന്‍റെ സൗന്ദര്യം ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളും നിരവധിയാണ്. ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഹൈറേഞ്ചുകളായിരിക്കും. മഞ്ഞു കാലത്തെ പുൽമേടുകളുടെയും മലനിരകളുടെയും ഭംഗി ഏതൊരാളുടെയും മനം കവരുന്നവയാണ്. മഞ്ഞുമൂടിയ മലനിരകളുടെ മനോഹാരിത കണ്ട് ആസ്വദിക്കാൻ പറ്റിയ ചില ഇടങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അതേതൊക്കയെന്ന് അറിഞ്ഞിരിക്കാം.

മൂന്നാർ

പച്ചപ്പ് പുതച്ച മലനിരകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും മൂന്നാറിനെ അതിമനോഹരമാക്കുന്നു. ദക്ഷിണേന്ത്യയുടെ കശ്‍മീർ എന്നാണ് ഇവിടം അറിയപ്പെടുന്നത്. നവംബർ, ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരിടമാണ് മൂന്നാർ. കോടമഞ്ഞും തണുത്ത കാറ്റും ആസ്വദിക്കാൻ മൂന്നാറിനോളം മികച്ചൊരിടം കേരളത്തിൽ ഇല്ലെന്ന് പറഞ്ഞാൽ തെറ്റില്ല. മാട്ടുപ്പെട്ടി അണക്കെട്ട്, ഇരവികുളം നാഷണൽ പാർക്ക്, ആറ്റുകാട് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് മുന്നാറിലാണ്. അതിനാൽ തന്നെ പ്രകൃതിയെ അടുത്തറിയാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കിടയിൽ മൂന്നാർ എന്നും പ്രിയപ്പെട്ടതാണ്.

 

വയനാട്.

.വയനാട്സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ മറ്റൊരിടമാണ് വയനാട്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട് വന്യമായ പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ടതാണ്. ചരിത്രങ്ങൾ തേടി അലയുന്ന സഞ്ചാരികൾക്കും സാഹസികത ഇഷ്ട്ടപ്പെടുന്നവർക്കും വയനാട് എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ്. ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ചരിത്രാതീത ഗുഹകൾ എന്നിവ സഞ്ചാരികളെ കാത്തിരിക്കുന്നവയാണ്. എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം,വയനാട് വന്യജീവി സങ്കേതം, ഹൃദയതടാകം, പൂക്കോട് തടാകം, ബാണാസുര അണക്കെട്ട് തുടങ്ങിയവയാണ് വയനാട്ടിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.വാഗമൺ

ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും ആകർഷകമായ ഒരിടമാണ് വാഗമൺ. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. ഇവിടുത്തെ മനോഹമായ മൊട്ടക്കുന്നുകൾ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നീ ആക്റ്റിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസത്തിൽ വാഗമൺ സന്ദർശിക്കുന്നവർക്ക് മലനിരകളെ പൊതിയുന്ന മൂടൽ മഞ്ഞിന്‍റെ മനോഹാര്യതയും അനുഭവിച്ചറിയാം. പൈന്മരങ്ങളുടെ ഭംഗിയും തേയില തോട്ടങ്ങളുടെ ഊഷ്‌മളതയും ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരിയുടെയും മനം കവരുന്നവയാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് അവിസ്‌മരണീയ അനുഭവം സമ്മാനിക്കും.

വാഗമൺ

ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും ആകർഷകമായ ഒരിടമാണ് വാഗമൺ. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. ഇവിടുത്തെ മനോഹമായ മൊട്ടക്കുന്നുകൾ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നീ ആക്റ്റിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസത്തിൽ വാഗമൺ സന്ദർശിക്കുന്നവർക്ക് മലനിരകളെ പൊതിയുന്ന മൂടൽ മഞ്ഞിന്‍റെ മനോഹാര്യതയും അനുഭവിച്ചറിയാം. പൈന്മരങ്ങളുടെ ഭംഗിയും തേയില തോട്ടങ്ങളുടെ ഊഷ്‌മളതയും ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരിയുടെയും മനം കവരുന്നവയാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് അവിസ്‌മരണീയ അനുഭവം സമ്മാനിക്കും.മലക്കപ്പാറപ്രകൃതിരമണീയവും ശാന്തവുമായ ഒരു ഹിൽസ്റ്റേഷനാണ് മലക്കപ്പാറ. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ മനസിന് കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമൃദ്ധമായ തേയില തോട്ടങ്ങളും തണുത്ത കാലാവസ്ഥയും മലക്കപ്പാറയെ മനോഹരമാക്കുന്നു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ സഞ്ചരിച്ച് വേണം മലക്കപ്പായിൽ എത്താൻ. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക് എന്നിവിടങ്ങളും മലക്കപറയിലേക്കുള്ള യാത്രക്കിടെ സന്ദർശിക്കാം.പൊന്മുടിമനോഹരമായ കാടും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിൽ ഹൃദയം കവരുന്ന കാഴച്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് മുഖഭാവങ്ങൾ മാറിമറയുന്ന പൊന്മുടിയിൽ നിഷ്‌കളങ്കമായ ഗ്രാമീണ കാഴ്ച്ചകളും ദൃശ്യമാണ്. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയില തോട്ടങ്ങൾ

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മലക്കപ്പാറ

പ്രകൃതിരമണീയവും ശാന്തവുമായ ഒരു ഹിൽസ്റ്റേഷനാണ് മലക്കപ്പാറ. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ മനസിന് കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമൃദ്ധമായ തേയില തോട്ടങ്ങളും തണുത്ത കാലാവസ്ഥയും മലക്കപ്പാറയെ മനോഹരമാക്കുന്നു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ സഞ്ചരിച്ച് വേണം മലക്കപ്പായിൽ എത്താൻ. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക് എന്നിവിടങ്ങളും മലക്കപറയിലേക്കുള്ള യാത്രക്കിടെ സന്ദർശിക്കാം.പൊന്മുടിമനോഹരമായ കാടും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിൽ ഹൃദയം കവരുന്ന കാഴച്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് മുഖഭാവങ്ങൾ മാറിമറയുന്ന പൊന്മുടിയിൽ നിഷ്‌കളങ്കമായ ഗ്രാമീണ കാഴ്ച്ചകളും ദൃശ്യമാണ്. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയില തോട്ടങ്ങൾ എന്നിവയാൽ പ്രകൃതിരമണീയമാണ് ഇവിടം. പേപ്പാറ വന്യജീവി സങ്കേതം, എക്കോ പോയിൻ്റ്, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ട്രെക്കിങ്ങിനായുള്ള അവസരവും പൊന്മുടിയിലുണ്ട്.

ബിയര്‍ കുടിക്കുന്നത് നല്ലതാണോ? എത്ര അളവ് വരെ ആകാം.

3.5 മുതൽ പത്ത് ശതമാനം വരെ ബിയറിൽ മദ്യം അടങ്ങിയിട്ടുണ്ട്. അമിതമായാൽ അപകടമാണ്, എന്നാൽ കുറച്ച് ബിയർ കുടിക്കുന്നത് ഹൃദ്രോഗ സാധ്യതയും ഓസ്റ്റിയോപൊറോസിസ് സാധ്യതയും കുറയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അന്നജം, ബാർലി, യീസ്റ്റ് എന്നിവ പുളിപ്പിച്ചാണ് സാധാരണ ബിയർ ഉണ്ടാക്കുന്നത്. ബിയറിൻ്റെ ബ്രൂഫ്രിങ് പ്രക്രിയയിൽ ഫ്ലേവറിങ് ഏജൻ്റുകളും ചേർക്കാറുണ്ട്. 3.5 മുതൽ പത്ത് ശതമാനം വരെ ബിയറിൽ ആള്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, എല്ലുകളുടെ സാന്ദ്രതയെ സഹായിക്കുക, വ്യക്കയില്‍ കല്ലുണ്ടാകാനുളള സാധ്യത കുറയ്ക്കുക തുടങ്ങി പല ഗുണങ്ങൾ ബിയര്‍ കുടിക്കുന്നതു കൊണ്ടുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങൾ പറയുന്നത്. ബിയര്‍ ഉപയോഗം മിതമായ രീതിയില്‍ നല്ലതാണെന്ന് പറയുമ്പോഴും അതിന്റെ അമിതമായ ഉപയോഗം ശരീരഭാരം വര്‍ധിപ്പിക്കാനും കരളിന് തകരാറ് ഉണ്ടാക്കാനും കാൻസർ സാധ്യത വർധിപ്പിക്കാനും മദ്യാസക്തി ഉണ്ടാക്കാനും കാരണമായേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ബിയറില്‍ നിരവധി ബി വിറ്റാമിനുകളും ആവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി1(തയാമിന്‍), ബി2(റൈബോഫ്‌ളേവിന്‍), ബി6(പിറിഡോക്‌സിന്‍), ബി9(ഫോളേറ്റ്), ബി12(കോബാലമിന്‍) എന്നിവ ഊര്‍ജ ഉത്പാദനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയാരോഗ്യം

മിതമായി ബിയര്‍ ഉപയോഗിക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോളിഫൈനോളിന്റെ പ്രവര്‍ത്തനം കൊണ്ട് ഹൃദയാരോഗ്യത്തെ വളരെയധികം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ക്ക് ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ഇതിന് കൊളസ്‌ട്രോളിന്റെ അളവ് നല്ല രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും.

എല്ലുകള്‍ക്ക് ബലം

ബിയര്‍ ഒരു ഡയറ്ററി സിലിക്കണ്‍ ആയതുകൊണ്ട് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കും.

കിഡ്‌നി സ്റ്റോണ്‍

കൂടുതല്‍ ജലാംശം ഉണ്ടാകുന്നതുകൊണ്ടും ഡൈയൂറ്ററിക്ക് ഗുണങ്ങള്‍ കൊണ്ടും വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാറുണ്ട്. ഇതിനുളള സാധ്യത കുറയ്ക്കാന്‍ ബിയര്‍ സഹായിക്കും. ബിയറിലടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങള്‍ കല്ലുകളുടെ രൂപവത്കരണത്തെ തടയുകയും ചെയ്യുന്നു.

ദോഷ വശങ്ങള്‍

എന്നാല്‍ ബിയര്‍ ഉപയോഗം കൂടിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ഇത് വിശപ്പ് വര്‍ധിപ്പിക്കുന്നതിനാല്‍ ശരീരഭാരം കൂടാന്‍ കാരണമാകും. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സ്ഥിരമായി വലിയ അളവില്‍ ബിയര്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദിപ്പിക്കാന്‍ കാരണമാകുന്നു. അതുപോലെ ഇത് മദ്യത്തിനോടുള്ള ആസക്തി വര്‍ധിപ്പിക്കുന്നു.

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്നുമുതൽ അപേക്ഷിക്കാം.

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബർ 25) രാവിലെ 11 മുതൽ നൽകാവുന്നതാണ്.

ഡിസംബർ 10 വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷിക്കാം. 

വിലാസം: ecitizen.civilsupplieskerala.gov.in

ശീലം വിടാൻ മലയാളികൾ ഒരുക്കമല്ല, പാക്കറ്റ് പാല്‍ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കുക.

പാക്കറ്റ് പാൽ ആണെങ്കിലും തിളപ്പിക്കാതെ കുടിച്ചാൽ അതൊരു മനസമാധനക്കേടാണ്. മുൻകാലങ്ങളിൽ പ്രാദേശികമായി ലഭിച്ചിരുന്ന പാലിൽ ധാരാളം ബാക്ടീരിയകളും സൂഷ്മജീവികളും അടങ്ങിയിരുന്നു. ഇവയെ നിർവീര്യമാക്കാൻ പാലു തിളപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇന്ന് പാക്കറ്റ് പാലുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യമില്ല.

എന്താണ് പാസ്ചറൈസേഷൻ

ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുൾപ്പെടെയുള്ള മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയിൽ പാൽ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാക്ക് ചെയ്ത പാൽ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വർധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കും.

അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാൽ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാൽ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച് ഗുണൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷകഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാൽ 100 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും.

കൂടുതല്‍ നേരം തിളപ്പിച്ചാൽ വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും. അതല്ല, പാല്‍ ചൂടോടെ കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ചൂടാക്കി മാത്രം കുടിക്കാം. തിളപ്പിക്കേണ്ടതില്ല.

പലതരം പാൽ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • കൊഴുപ്പു കുറഞ്ഞ പാല്‍ മിതമായ രീതിയില്‍ മാത്രം ചൂടാക്കു. ഇത് പാലില്‍ അടങ്ങിയ പ്രോട്ടീന്‍ നഷ്ടമാകാതെ സംരക്ഷിക്കും.
  • ആല്‍മണ്ട് മില്‍ക്, സോയ മില്‍ക് എന്നിവ തിളപ്പിക്കാന്‍ പാടില്ല. ചൂടാക്കുന്നത് പാലിന്റെ പോഷകഗുണവും രുചിയും നഷ്ടപ്പെടാന്‍ കാരണമാകും.
  • ലാക്ടോസ് നിര്‍ജീവമായ പാല്‍ ചെറുതായി തിളപ്പിക്കുന്നത് നല്ലതാണ്. ഇത് ലാക്ടോസ് എന്‍സൈമുകള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചു; ബുധനാഴ്ച നാല് ജില്ലകളിലും വ്യാഴാഴ്ച ഒരിടത്തും യെല്ലോ അലർട്ട്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 25-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യുനമർദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 27,28 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

നവംബർ 27(ബുധൻ) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നവംബർ 28(വ്യാഴാഴ്ച) എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്ന.

അതേസമയം നവംബർ 26 മുതൽ 28 വരെ കേരള തീരത്ത് മീൻപിടിക്കാൻ പോകരുതെന്ന് അധികൃതർ അറിയിച്ചു. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മീൻപിടിത്തത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്. നവംബർ 26 മുതൽ 28 വരെ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ജിയോ, ബിഎസ്എൻഎൽ അ‌ടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ.

ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു എന്ന് ഇടിയും ടെലിക്കോം ടോക്കും റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഓരോ സംസ്ഥാനത്തെയും റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ വ്യത്യസ്തമാണ്. ഈ രീതി മാറ്റി രാജ്യത്തെല്ലായിടത്തും ഒരൊറ്റ റോ റൂൾ അ‌വതരിപ്പിക്കാൻ ആണ് കേന്ദ്ര നീക്കം.

ഓരോ സംസ്ഥാനത്തും റോ റൂൾ വ്യത്യസ്തമായതിനാൽ തന്നെ ടെലിക്കോം കമ്പനികൾ വിവിധ പ്രദേശങ്ങളിൽ അ‌ടിസ്ഥാന ടെലിക്കോം സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അ‌നുമതി നേടുന്നതിനും വ്യത്യസ്ത തുക ചെലവഴിക്കേണ്ടിവരുന്നു. പലയിടത്തെയും നിയമങ്ങൾ ടെലിക്കോം കമ്പനികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാനും രാജ്യത്ത് എല്ലായിടത്തും ടെലിക്കോം സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരേ ചിലവ് ഉറപ്പാക്കുന്നതിനും പുതിയ റോ റൂൾ സഹായിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത റോ റൂൾ മൂലം ടെലികോം കമ്പനികൾക്ക് കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ കാലതാമസം നേരിടുന്നുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന നയത്തിന് ഉൾപ്പെടെ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ടെലിക്കോം അ‌ടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ നിർണായകമാകാൻ സാധ്യതയുള്ള പുതിയ നയം മാറ്റം കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്.

പൊതു-സ്വകാര്യ വസ്തുവകകളിൽ മൊബൈൽ ടവറുകളും മറ്റ് ടെലിക്കോം ഇൻഫ്രാസ്ട്രക്ചറുകളും സ്ഥാപിക്കുന്നതിനുള്ള നിശ്ചിത മാനദണ്ഡങ്ങൾ അ‌ടങ്ങുന്നതാണ് റോ റൂൾ. അ‌ടുത്തിടെ വിജ്ഞാപനം ചെയ്ത ടെലിക്കോം റോ റൂൾസ് 2025 ജനുവരി 1 മുതൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായിരിക്കും. പൊതു സുരക്ഷയ്ക്കും സുതാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് പുതിയ റോ റൂൾസ് തയാറാക്കിയിരിക്കുന്നത്. അ‌തിനാൽ പ്രോപ്പർട്ടി ഉടമകളും ടെലികോം കമ്പനികളും പുതിയ നിയമം നിർബന്ധമായും പാലിക്കണം.

എല്ലാ സംസ്ഥാനങ്ങളോടും അവരുടെ റോ പോർട്ടലുകൾ അപ്‌ഗ്രേഡ് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി ഇടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സെക്രട്ടറി നീരജ് മിത്തൽ നിർദേശിച്ചു.

പുതിയ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ രാജ്യത്തുടനീളം ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൽ ടെലിക്കോം കമ്പനികൾക്കെല്ലാം ഒരേ ചെലവ് തന്നെയാകും വരിക. അംബാനിയുടെ റിലയൻസ് ജിയോ മുതൽ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) തുടങ്ങി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് വരെ ഈ നയം മാറ്റം ഗുണം ചെയ്യും എന്ന് കരുതപ്പെടുന്നു.

രാജ്യത്ത് എല്ലായിടത്തും ഒരേ ടെലിക്കോം റോ റൂൾസ് നടപ്പിലാകുന്നതോടെ ഒപ്റ്റിക്കൽ ഫൈബർ ലൈനുകളുടെയും ടെലികോം ടവറുകളുടെയും ഇൻസ്റ്റാളേഷൻ വർദ്ധിക്കും എന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. രാജ്യത്തെ 5G നെറ്റ്‌വർക്കുകളുടെ വേഗത്തിലുള്ള വ്യാപനത്തിന് അ‌ടക്കം ഈ മാറ്റം ഏറെ ഗുണം ചെയ്യും എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനും ഇത് ഗുണം ചെയ്യും.

ഇന്ത്യയിൽ ഉടനീളം ഏകീകൃത റോ റൂൾസ് നടപ്പാക്കണമെന്ന് ടെലിക്കോം കമ്പനികൾ തന്നെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അ‌തിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോൾ ടെലിക്കോം വകുപ്പ് സംസ്ഥാനങ്ങൾക്ക് റോ റൂൾസ് അ‌പ്ഡേറ്റ് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ റോ റൂൾ നടപ്പിലാകുന്നതോടെ ടെലിക്കോം കമ്പനികൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് വിവിധ അനുമതികൾ നേടുന്ന പ്രക്രിയ ഡിജിറ്റലാകും, ഇത് കാര്യങ്ങൾ ലളിതമാക്കും.

എല്ലാ നടപടികളും ഡിജിറ്റൽ ആകുന്നതിനാൽ കാര്യക്ഷമതയും സുതാര്യതയും വർധിക്കും എന്ന നേട്ടവുമുണ്ട്. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളിൽ നിന്നും വിവിധ അനുമതികൾ നേടണമെങ്കിൽ ഓഫ്ലൈനായി ഒരുപാട് നടപടിക്രമങ്ങൾ പിന്നിടുകയും അ‌തിന്റെ പുറകേ നടക്കുകയും ചെയ്യേണ്ടിവരുന്നു. പുതിയ റോ റൂൾ പ്രബല്യത്തിൽ വരുന്ന ജനുവരി 1 മുതൽ ഈ അ‌വസ്ഥ മാറും.

Site Oficial Brasil Login 30 Rodadas Grátis

A última opção será a muito mais rápida, o jogador para o Slottica login pode utilizar…

Slottica Chile ️ Slottica Casino Login Y Registro

Para levantar o primeiro montante dos ganhos, é necessário passar pela verificação da conta. O Slottica…

പ്രമേഹം ഒഴിവാക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ.

പ്രമേഹം ഒഴിവാക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ മതിയാകും. പ്രമേഹം വരാനുള്ള സാധ്യത ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈനംദിന ഭക്ഷണത്തിൽ ഇനിപ്പറയുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

ഗോതമ്പ് ബ്രെഡ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് വൈറ്റ് ബ്രെഡിന് പകരം ഗോതമ്പ് കൊണ്ടുള്ള ബ്രെഡ് തിരഞ്ഞെടുക്കുക. ഈ ബ്രെഡുകളിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.

പച്ചക്കറികൾ

അവശ്യ പോഷകങ്ങളും നാരുകളും ലഭിക്കാൻ വൈവിധ്യമാർന്ന പച്ചക്കറികൾ കഴിക്കുക. പ്രത്യേകിച്ച് അന്നജം ഇല്ലാത്ത പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.

കൊഴുപ്പ് കുറഞ്ഞ മാംസം


പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ കൊഴുപ്പ് കുറഞ്ഞ മാംസവും തൊലി കളഞ്ഞ കോഴിയിറച്ചിയും തിരഞ്ഞെടുക്കുക. ഈ പ്രോട്ടീനുകൾ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാതെ പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

ഓട്സ്

ഓട്സ് കഴിച്ച് ദിവസം തുടങ്ങുക. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, കൂടാതെ രാവിലെ മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

പയർവർഗങ്ങൾ

പയർ, ബീൻസ്, ചെറുപയർ തുടങ്ങിയ പയർവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവയിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights