Ozwin $50 Simply No Downpayment Bonus For Existing Gamers

Favored by simply Australian gamers, Ozwin Casino provides a kaleidoscope associated with vibrant plus exciting video…

Букмекерская Контора «марафон» Онлайн Ставки На Спорт С Самыми низкой Коэффициентами Заключить Пари На Спортивные события

“ставки На Спорт Онлайн Букмекерские Ставки на Футбол На сегодня Прогнозы На Спорт Сделать Live Ставку…

2025-ൽ എങ്ങനെ സമ്പന്നനാകാം; കൃത്യമായി ഈ കാര്യങ്ങൾ പ്ലാൻ ചെയ്താൽ സമ്പാദ്യം കൂട്ടാം.

2025-ലേക്ക് കടക്കുമ്പോൾ ബുദ്ധിപരമായി ചിന്തിച്ച് സാമ്പത്തിക ശീലങ്ങൾ പുതുക്കിയeൽ നിങ്ങൾക്ക് സാമ്പത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്‌. സമ്പത്ത് എങ്ങനെ വർദ്ധിപ്പിക്കാം എന്നുള്ളത് എല്ലാവരും തലപുകഞ്ഞ് ചിന്തിക്കുന്ന ഒരു വിഷയമായിരിക്കും. മികച്ച രീതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിലൂടെയും പണം നന്നായി കൈകാര്യം ചെയ്യുന്നതിലൂടെയും സമ്പത്ത് കാലക്രമേണ വർധിക്കും. എന്നാൽ ഇത് എങ്ങനെ എന്നുള്ളത് പലർക്കും അറിയാം.  2025-ലേക്ക് കടക്കുമ്പോൾ ബുദ്ധിപരമായി ചിന്തിച്ച് സാമ്പത്തിക ശീലങ്ങൾ പുതുക്കിയeൽ നിങ്ങൾക്ക് സാമ്പത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്‌. അതിനു പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

ബജറ്റ് 

ചെലവും വരവും ആദ്യംതന്നെ വിലയിരുത്തണം. 50% ചെലവുകൾ അവശ്യവസ്തുക്കൾക്ക് വേണ്ടിയും 30% വിനോദങ്ങൾക്ക് വേണ്ടിയും 20%  നിക്ഷേപത്തിലേക്കും എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സൂത്രവാക്യമാണ്. പാഴ് ചെലവുകൾ നടത്തുന്നില്ലെന്നത് ഉറപ്പുവരുത്തണം.

നിക്ഷേപ തന്ത്രം

റിസ്ക് കുറഞ്ഞ നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. അതായത് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ളവ.  ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, അല്ലെങ്കിൽ എൻപിഎസ് പോലുള്ള റിട്ടയർമെൻ്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. 

എമർജൻസി ഫണ്ട്

ഒരു എമർജൻസി ഫണ്ട് ഇപ്പോഴും കരുതുക. ഉയർന്ന വരുമാനം ലഭിക്കുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടിൽ ആറ് മുതൽ പന്ത്രണ്ട് മാസത്തെ ജീവിതച്ചെലവിനുള്ള തുക സൂക്ഷിക്കുക  

കടങ്ങൾ കൈകാര്യം ചെയ്യുക

അനാവശ്യമായ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ ഉയർന്ന പലിശയുള്ള വായ്പകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് തിരിച്ച് നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. 

സാമ്പത്തിക പരിജ്ഞാനം 

നിക്ഷേപത്തിലൂടെ ഉടനടി പണക്കാരനാകാം എന്ന തരത്തിലുള്ള വാഗ്ദാനങ്ങളിൽ ചെന്ന് ചാടരുത്. അസാധാരണമായ രീതിയിൽ വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിൽ നിന്ന് മാറിനിൽക്കുക.

നികുതി 

നികുതി ബാധ്യതകൾ കുറയ്ക്കുന്നതിനും കിഴിവുകൾ പരമാവധി ലഭിക്കുന്നതിനും ഒരു വിദഗ്ധ ഉപദേശം തേടുക.

ഇൻഷുറൻസ്

അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ തളർത്താതിരിക്കാൻ ലൈഫ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.

friends travels

ഐടിബിപിയില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; കോണ്‍സ്റ്റബിള്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് സേനയിലേക്ക് ജോലി നേടാന്‍ അവസരം. ഐടിബിപി ഇപ്പോള്‍ 
കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്), ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ആകെ 51 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 22 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ 
കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്), ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്) തസ്തികകളില്‍ നിയമനം. ആകെ 51 ഒഴിവുകള്‍. 

ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) – 07 ഒഴിവുകള്‍. കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) = 44 ഒഴിവുകള്‍. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 69,700 രൂപ വരെ ശമ്പളമായി ലഭിക്കും. 

.

പ്രായപരിധി

ഹെഡ് കോണ്‍സ്റ്റബിള്‍= 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

കോണ്‍സ്റ്റബിള്‍ =  18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

രണ്ട് തസ്തികകളിലും 

സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഹെഡ് കോണ്‍സ്റ്റബിള്‍

പ്ലസ് ടു വിജയം. കൂടെ, Certificate in Motor Mechanic from a recognised institution or Industrial Training Institute (ITI) with Minimum 03 years practical experience in the trade in a reputed workshop or Minimum 03 years Diploma in Automobile Engineering.

കോണ്‍സ്റ്റബിള്‍

പത്താം ക്ലാസ് വിജയം. കൂടെ,  Industrial Training Institute (ITI) certificate in Concerned trade from a recognised Institution; or 

 Three years experience in respective trade from a recognized firm.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂബിഡിക്കാര്‍ക്ക് പരീക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ അപേക്ഷ ഫീസായി നല്‍കണം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ജനുവരി 22ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ കണ്ണാടിപ്പാലം.

കന്യാകുമാരി ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലത്തിന്‍റെ (ബോ സ്ട്രിങ് ആർച്ച് ബ്രിഡ്ജ്) ഉദ്ഘാടനം  ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും.

തുടർന്ന് തിരുക്കുറുകൾ പ്രചാരകരായ 25 പേരെ ചടങ്ങിൽ ആദരിക്കും. രാത്രി ഏഴിന് സുഖിശിവം നയിക്കുന്ന ചർച്ചാവേദി (പട്ടിമൻ്റം) നടക്കും. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10 മീറ്ററുമാണ്. ഇതിൽ രണ്ടര മീറ്റർ വീതിയിൽ കണ്ണാടിപ്പാത ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കടലിന് മുകളിലെ കണ്ണാടിപ്പാലത്തിലൂടെ ഇരുവശത്തേക്കും കടക്കാം.

ചെന്നൈ ഐ.ഐ.ടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. കടലിലെ കാലാവസ്ഥാ വ്യതിയാനം കാരണം വിവേകാനന്ദപ്പാറയിലെ ബോട്ട് ജെട്ടിയിൽ നിന്നും തിരുവള്ളുവർ പ്രതിമയ്ക്ക് അരികിലേയ്ക്കുള്ള ബോട്ട് സർവിസ് പലപ്പോഴായി തടസ്സപ്പെടുന്നതുകൊണ്ട് സഞ്ചാരികൾക്ക് തിരുവള്ളുവർ പ്രതിമ സന്ദർശിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് കണ്ണാടിപ്പാലം പണിതത്.

ട്രെയിനിൽ പോകാം, ഭൂമിയിലെ സ്വർഗം കാണാൻ! കന്യാകുമാരി-കാശ്മീര്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ വരുന്നു.

 

കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യത്തിലേക്ക്. കാശ്മീര്‍ താഴ്‌വരയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. ഇതിന് മുന്നോടിയായി ജമ്മു-കാശ്മീര്‍ റൂട്ടില്‍ അഞ്ച് എ.സി സ്ലീപ്പര്‍, വന്ദേഭാരത് ട്രെയിനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സർവീസ് നടത്താനും റെയില്‍വേക്ക് പദ്ധതിയുണ്ട്.

കാശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് 383 കിലോമീറ്റര്‍ നീളത്തിലുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്. ഇതില്‍ 65 കിലോമീറ്റര്‍ വരുന്ന കത്ര-സങ്കല്‍ദന്‍ ഭാഗത്തെ സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അന്‍ജി ഖഡ് പാലമടക്കമുള്ള 17 കിലോമീറ്റര്‍ ഭാഗത്താണ് ഇനി സുരക്ഷാ പരിശോധന നടത്തേണ്ടത്.

ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയിലെ 17 കിലോമീറ്റര്‍ നീളമുള്ള കത്ര-റിയാസി സ്‌ട്രെച്ചില്‍ ജനുവരി അഞ്ചിന് സുരക്ഷാ പരിശോധന നടത്താനാണ് റെയില്‍വേ തീരുമാനം. ഇതോടെ ശ്രീനഗറിലേക്ക് രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയും. ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്താവളത്തിലെ പരിശോധന
പുതിയ ട്രെയിന്‍ സര്‍വീസ് കടുത്ത സുരക്ഷാ വലയത്തിലായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷ കണക്കിലെടുത്ത് ഓരോ സ്‌റ്റേഷനുകളില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേത് പോലുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടി വരും. ഇതിനായി പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങള്‍, ലഗേജ് എന്നിവക്കൊപ്പം ദേഹപരിശോധനയും ഉണ്ടാകുമെന്നാണ് സൂചന. കാശ്മീരിലെ കാലാവസ്ഥ കണക്കിലെടുത്ത് ഹീറ്റിംഗ് സംവിധാനവും ട്രെയിനുകളിലുണ്ടാകും.

വിസ്മയിപ്പിക്കുന്ന പാലങ്ങള്‍
മനുഷ്യന് അസാധ്യമെന്ന് തോന്നിക്കുന്ന പല പാലങ്ങളും ഈ റെയില്‍ പാതയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. കത്ര – റിയാസി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രണ്ട് ടണലുകള്‍ക്കിടയിലാണ് 473.354 മീറ്റര്‍ നീളത്തില്‍ അന്‍ജി ഖഡ് പാലം നിര്‍മിച്ചിരിക്കുന്നത്. 96 കേബിളുകളാണ് പാലത്തിന് ബലമേകുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലവും ഈ പാതയിലാണുള്ളത്. ഈഫല്‍ ടവറിനേക്കാളും ഉയരത്തിലുള്ള ചെനാബ് പാലം 14,000 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്.
പുതിയ പ്രതീക്ഷ
ജമ്മുവിലെ അവസാന റെയില്‍വേ സ്റ്റേഷനായ ശ്രീ മാതാ വൈഷ്‌ണോ ദേവിയിലേക്ക് നിലവില്‍ കന്യാകുമാരിയില്‍ നിന്നും ഹിമസാഗര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. 3,127 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ 54 മണിക്കൂറും 40 മിനിറ്റും എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ഇന്ത്യയുടെ തെക്കേയറ്റമായ കന്യാകുമാരായില്‍ നിന്നും ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിലേക്ക് പുതിയൊരു സര്‍വീസ് തുടങ്ങുന്നത് ഇരുപ്രദേശങ്ങളിലെയും വിനോദസഞ്ചാര മേഖലക്കും പുതിയൊരു ഉണര്‍വാകുമെന്നാണ് കരുതുന്നത്.

2025 ജനുവരി ഒന്നുമുതൽ റേഷനൊപ്പം 1000 രൂപയും.

2025 ജനുവരി ഒന്നുമുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങൾ പാലിക്കണം.
റേഷൻ കാർഡ് ഉടമകൾ ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്.  മുൻപ് ലഭിച്ചിരുന്ന അതേ അളവിൽ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കിൽ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും.അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കിൽ അരക്കിലോ ഗോതമ്പ് അധികമായി ലഭിക്കും.

ഇ കെവൈസിപൂർത്തിയാക്കിയില്ലെങ്കിൽ സമാനമായ റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകില്ല. ജനുവരി ഒന്നുമുതൽ റേഷൻ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അർഹരായവർക്ക് ലഭ്യമാകും. 

കെവൈസിപൂർത്തിയാക്കിയ റേഷൻ കാർഡ് ഉടമകൾക്ക് 2025 മുതൽ 2028വരെ ഈ ആനുകൂല്യം ലഭിക്കും.
 
നഗര പ്രദേശങ്ങളിൽ മൂന്ന് ലക്ഷം രൂപ വാർഷിക വരുമാനമുള്ള റേഷൻ കാർഡ് ഉടമകൾക്കും 100 ചതുരശ്ര അടി വിസ്തീർണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനമോ ഉള്ളവർക്കും ഈ ആനുകൂല്യം ലഭിക്കില്ല. കേരളത്തിലെ മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾക്കായി സംസ്ഥാന സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നു.
 
2025 ജനുവരി ഒന്നുമുതൽ റേഷൻ കാർഡ് സ്കീമിന് കീഴിൽ സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കും. റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം. റേഷൻ കാർഡ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

12 Надежных Онлайн-казино С Лицензией в Рф С лучшим Рейтингом На 2024 Год

Лучшие Онлайн-казино В России те Российские Сайты Казино 2024 Content мне Ли Я Играть На Российские…

ഡോക്യുമെന്റ് ഷെയറിംഗ് ഇനി വേറെ ലെവല്‍; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്.

വാട്‌സ്ആപ്പില്‍ ഡോക്യുമെന്റ് ഷെയറിംഗ് ഇനി വേറെ ലെവലാവും. ഡോക്യുമെന്റുകള്‍ ഇനി നേരിട്ട് സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു.…

2025-ൽ മഹാമാരിയോ?! കൊവിഡിന്റെ ‘ഓർമ’ പുതുക്കി പുതിയ വൈറസ് പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യലോകം; ആശങ്കയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ.

കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. അതിന്റെ ഞെട്ടിലിൽ‌ നിന്ന് മുക്തി നേടുന്നതിനിടെ ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ…

Verified by MonsterInsights