സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.

സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാ​ഗ്രതാ നിർദേശം നൽകിയിട്ടില്ല. എന്നാൽ, നാളെ (07-12-2024) തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. സോമാലിയൻ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

08/12/2024 : തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

09/12/2024 : സോമാലിയൻ തീരം, വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

Aviator Demo Game – Play the Thrilling Crash-Style Game Risk-Free in India

Aviator Demo Game – Crash-Style Fun in India Aviator is a fast-paced online game that has…

വിറ്റാമിൻ ഇ ഗുളിക കയ്യിലുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമെല്ലാം ഇപ്പോൾ പലരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിൻ ഗുളികകൾ. ശരീരത്തിനകത്തും പുറത്തും ഇവ ഉപയോഗിക്കാം. ഡോക്ടറുടെ കൃത്യമായ നിർദേശങ്ങൾപാലിച്ചുകൊണ്ടു മാത്രമേ ഇവ ഉള്ളിൽ കഴിക്കാവൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ മാറി മുടി വളരാനും, മുഖത്തിനുമെല്ലാം അത്യുത്തമമാണ് വിറ്റാമിൻ ഇ ഗുളികകൾ. വിപണികളിൽ ഇന്ന് സുലഭമായി ഇവ ലഭിക്കാറുണ്ട്. വിറ്റാമിൻ ഇ ഗുളികകളുടെ ഉള്ളിൽ ആയിട്ടുള്ള എണ്ണ തലമുടിയിലായി തേയ്‌ക്കുന്നത് മുടി വളരാൻ സഹായിക്കുന്നു. വെളിച്ചെണ്ണയോ അല്ലെങ്കിൽ മറ്റേതെങ്കിലും എണ്ണയോടൊപ്പമോ, ഹെയർ പായ്‌ക്കുകൾക്കൊപ്പമോ ഒന്നോ രണ്ടോ ഗുളികകൾ പൊട്ടിച്ച് അതിനുള്ളിലെ എണ്ണ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ശേഷം തലയിൽ നന്നായി മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. ഓരോ ഗുളികയ്‌ക്കുള്ളിലും വളരെ ചെറിയ അളവിലുള്ള മിശ്രിതം മാത്രമായിരിക്കും ഉള്ളത്. എന്നാൽ ഒന്നോ രണ്ടോ എണ്ണം തന്നെ മുടിയ്‌ക്ക് ധാരാളമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

“അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഇവ ഉപയോഗിച്ചാൽ മതിയാകും. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ കൂടുതൽ ഉപയോഗിച്ചാൽ അത് ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ചെയ്യുന്നത്. മുഖത്തും സമാനമായ രീതിയിൽ ഒരു ക്യാപ്‌സ്യൂൾ പൊട്ടിച്ച് എണ്ണയ്‌ക്കൊപ്പമോ അല്ലെങ്കിൽ ഫെയ്‌സ് പായ്‌ക്കുകൾക്കൊപ്പമോ ചേർത്ത് ഉപയോഗിക്കാം. നല്ലൊരു ആന്റി ഏജിങ് എലമെന്റ് കൂടിയാണിത്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും, തിളക്കം വർദ്ധിപ്പിക്കാനുമെല്ലാം ഇത് സഹായകമാണ്. അതേപോലെ ഡോക്ടറുടെ നിർദ്ദേശാനുസരണമല്ലാതെ ഗുളികകൾ മേടിച്ച് കഴിക്കുന്നവരും കുറവല്ല. എന്നാൽ അത്‌ ക്ഷീണം, ഛർദ്ദിൽ, പേശികളുടെ ബലക്ഷയം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. വിറ്റാമിൻ ഇയുടെ അളവ് കൂടിപ്പോയാൽ അമിത രക്തസ്രാവത്തിനും കാരണമാകും. സാധാരണയായി ഭക്ഷണത്തിൽ നിന്ന് തന്നെ ആവശ്യമായ വിറ്റാമിൻ ഇ ലഭിക്കാറുണ്ട്. ബദാം, പാൽ, ഗോതമ്പ്, ഇലക്കറികൾ, ഒലിവ് ഓയിൽ, മത്തൻ, മാങ്ങ, നിലക്കടല, ധാന്യങ്ങൾ, പരിപ്പ്, മുട്ട, ബ്രൊക്കോളി, ചീര എന്നിവയിലെല്ലാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

വിദ്യാർഥിയാണോ? ഇൻഡിഗോ വിമാനത്തിൽ കിട്ടും ഈ ഇളവുകൾ.

വിദ്യാർത്ഥികൾക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റിൻ്റെ അടിസ്ഥാന നിരക്കിൽ 6 ശതമാനം വരെ കിഴിവ് ലഭിക്കും

∙അധിക 10 കിലോ ലഗേജ് വിദ്യാർത്ഥികൾക്ക്  കൊണ്ടുപോകാം.

12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കാണ് ഓഫർ 

ചെക്ക്-ഇൻ സമയത്ത്  സ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഐഡി പോലുള്ള  വിദ്യാർത്ഥി തിരിച്ചറിയൽ രേഖ  സമർപ്പിക്കണം. ഐഡി ഹാജരാക്കിയില്ലെങ്കിൽ ഓഫ്ഫർ നിരക്കിലുള്ള ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല .

ബുക്ക് ചെയ്ത ടിക്കറ്റുകൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല

കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും നേരിട്ട് ബുക്കിങ് നടത്തിയാൽ മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അടുപ്പും തീയും വേണ്ടാ, വെള്ളത്തില്‍ അരിയിട്ടാല്‍തന്നെ ചോറ് റെഡി; ‘മാജിക്കൽ റൈസ്’ കേരളത്തിലും വിളഞ്ഞു.

അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തിൽ അരിയിട്ടുവെച്ചാൽ, അരമണിക്കൂർകൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാർ. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന ‘മാജിക്കൽ റൈസ്’ എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങൾ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറൻ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തിൽ അരിയിട്ട് അടച്ചുവെച്ചാൽ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കിൽ 15 മിനിറ്റു മതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളർച്ചയ്ക്ക് പ്രശ്നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ രാജു സുബ്രഹ്മണ്യൻ, വൈസ് ചെയർപേഴ്സൺ ദീപ സുബ്രഹ്മണ്യൻ, എം.ഡി. വിശ്വനാഥൻ എന്നിവർ പറഞ്ഞു.

ജൂണിൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി. അസമിൽനിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങൾക്കുശേഷമാണ് നട്ടത്. നടുന്നതിനു മുൻപ്, ഉഴുത മണ്ണിൽ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയരീതിയിൽ കീടശല്യമുണ്ടായെങ്കിലും വേപ്പെണ്ണയടക്കമുള്ള ജൈവകീടനാശിനികൊണ്ട് പ്രതിരോധിച്ചു. വെള്ളം കാര്യമായി വേണ്ടിവന്നില്ല. മൂന്നടിവരെ ഉയരത്തിൽ നെൽച്ചെടി വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റിൽനിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രി ചൂടിൽ രണ്ടുതവണയായി വേവിച്ചെടുത്താണ് വിപണിയിൽ നൽകുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്. പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തിൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാൽ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.

മണിപ്പൂരിലുള്ള ബ്ലാക്ക് റൈസ് (കറുത്ത അരി) മുതൽ ഗുജറാത്തിലുള്ള കാലാബേട്ടിവരെ 37-ഓളം നെല്ലിനങ്ങൾ അത്താച്ചി ഫാമിൽ വിളഞ്ഞിട്ടുണ്ട്. ഇവയെല്ലാം റൈസ് മ്യൂസിയം എന്ന പേരിൽ സൂക്ഷിച്ചിട്ടുമുണ്ട്.

കറുപ്പ് കൗനി (തമിഴ്നാട്), ജോഹ (അസം), ജാസ്മിൻ റൈസ് (തായ്ലാൻഡ്), തൂയമല്ലി, ജീരകശംഭ (തമിഴ്നാട്), രാംലി (പഞ്ചാബ്) തുടങ്ങിയവ അവയിൽ ചിലതാണ്. തവളക്കണ്ണൻ, ഞവര, രക്തശാലി തുടങ്ങി കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: ഇങ്ങനെയൊരു തിരിച്ചടി കേരളം പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായി വീശിയടിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും തമിഴ്‌നാട്ടില്‍ വ്യാപക കൃഷിനാശം സംഭവിച്ചതോടെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ കുറെ നാളുകളായി വലിയ ഉള്ളി, വെളുത്തുള്ളി, നാളികേരം എന്നിവയുടെ വില താഴാതെ നില്‍ക്കുകയാണ്. ഒക്ടോബറില്‍ 35 രൂപയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോള്‍ 65-80 രൂപ വരെ വിലയുണ്ട്. മാസങ്ങളായി 300 – 330 രൂപയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോള്‍ 420 രൂപയിലെത്തി. മണ്ഡലകാലമായാല്‍ പച്ചക്കറിക്ക് പൊതുവെ വിലയുയരുമെങ്കിലും ഇത്തവണ കനത്തെ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോഡുകള്‍ വരാത്തതാണ് വില വര്‍ദ്ധനയ്ക്ക് കാരണം. പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് സഹായകമാകേണ്ട ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളും സര്‍ക്കാര്‍ പച്ചക്കറിച്ചന്തകളുമെല്ലാം പേരിലൊതുങ്ങുകയാണ്.

“മുരിങ്ങക്കായ(400 രൂപ), നാളികേരം(70), തക്കാളി(50), അമര(80), ചെറിയ ഉള്ളി(80) എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ഇഞ്ചി, പച്ചമുളക് എന്നിവയ്ക്ക് കാര്യമായി വില വര്‍ദ്ധന ഉണ്ടായിട്ടില്ല. പച്ചക്കറിക്കു പുറമെ നേന്ത്രപഴത്തിനും 70-75 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശികമായി പച്ചക്കറി ഉല്‍പാദനം കുറഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ 70 ശതമാനത്തോളവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. സവാളയും ഉരുളക്കിഴങ്ങും ചെറിയുള്ളിയും കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറികള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, ഉടുമല്‍പേട്ട, ഒട്ടന്‍ചത്രം എന്നിവിടങ്ങളില്‍ നിന്നുമാണ്.

വില വിവരം

മുരിങ്ങക്കായ: 400 രൂപ
തക്കാളി: 50രൂപ
വലിയ ഉള്ളി: 65 രൂപ
ചെറിയ ഉള്ളി: 80 രൂപ
വെളുത്തുള്ളി: 420 രൂപ
ഉരുളക്കിഴങ്ങ്: 50 – 58 രൂപ
തേങ്ങ: 70 രൂപ
വെണ്ടയ്ക്ക: 44 രൂപ
പാവയ്ക്ക: 40 രൂപ
വെള്ളരിയ്ക്ക: 40 രൂപ
പടവലം: 40 രൂപ
വഴുതനങ്ങ: 48 രൂപ
ക്യാരറ്റ്: 55 – 60 രൂപ
ചേമ്പ്: 100 രൂപ
ചേന: 68 രൂപ
മത്തന്‍: 20 രൂപ
പച്ച ഏത്തന്‍: 70 രൂപ
ബീറ്റ്രൂട്ട്: 50 – 60 രൂപ
ബീന്‍സ്: 60 രൂപ
പയര്‍: 50 രൂപ
ഇഞ്ചി: 80 രൂപ
ചെറുനാരങ്ങ: 80 രൂപ.

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ എടുക്കരുത്! ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വിഐ വരിക്കാർക്ക് കേന്ദ്ര മുന്നറിയിപ്പ്.

രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വിഐ എന്നിവയുടെ വരിക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ടെലിക്കോം ഡിപ്പാർട്ട്മെന്റ് രംഗത്ത്. രാജ്യത്ത് പല രീതയിൽ ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ദിവസവും നിരവധി ആളുകൾ സൈബർ ക്രിമിനലുകളുടെ കെണിയിൽ വീഴുന്നു. ഇപ്പോൾ ഇന്റർനാഷണൽ നമ്പറുകളിൽ നിന്നുള്ള കോളുകളിലൂടെയുള്ള തട്ടിപ്പുകളും വീണ്ടും സജീവമായിട്ടുണ്ട്. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ടെലിക്കോം ഉപയോക്താക്കൾ ഏറെ ജാഗ്രത പാലിക്കണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) മുന്നറിയിപ്പ് നൽകി. പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വിദേശ നമ്പറുകളിൽ നിന്നാണ് തട്ടിപ്പ് കോളുകൾ പലതും എത്തുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

+77, +89, +85, +86, +84 എന്നിവ പോലുള്ള പരിചിതമല്ലാത്ത കോഡുകളിൽ നിന്നുള്ള കോളുകൾ വന്നാൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം എന്ന് ടെലിക്കോം വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം കോഡുകളിൽ നിന്ന് അ‌റിയപ്പെടാത്ത നമ്പറിൽ കോൾ വന്നാൽ അ‌തിന് പിന്നിൽ തട്ടിപ്പുകാർ ആയിരിക്കാമെന്ന ജാഗ്രത ഉണ്ടായിരിക്കണം.

ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI), ഡിഒടി എന്നിവ ടെലിക്കോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ല. ഈ സ്ഥാപനങ്ങളിലെ അ‌ധികൃതർ എന്ന തരത്തിൽ എത്തുന്ന കോളുകൾ വ്യാജ കോളുകൾ ആണെന്നും തങ്ങൾ ഇത്തരം കോളുകൾ ചെയ്യാറില്ല എന്നും ടെലിക്കോം വകുപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ടെലിക്കോം ഉപയോക്താക്കൾ ഇത്തരം കോളുകൾക്കെതിരേ ജാഗ്രത പാലിക്കുകയും സംശയകരമായ കോളുകൾ ലഭിച്ചാൽ സഞ്ചാർ സാഥി എന്ന പോർട്ടലിൽ വിവരം റിപ്പോർട്ട് ചെയ്യണം എന്നും ടെലിക്കോം വകുപ്പ് അ‌റിയിച്ചു. ഈ നമ്പറുകൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഇവർ മറ്റുള്ള ആളുകളെ തട്ടിപ്പിന് ഇരകളാക്കുന്നത് തടയാൻ DoT-യ്ക്ക് സാധിക്കും.

ട്രായ് അ‌ധികൃതർ എന്ന വ്യാജേന എത്തുന്ന കോളുകളെ തുടർന്ന് നിരവധി പേർക്ക് പണം നഷ്ടമാകുന്നുണ്ട്. ഇത് കൂടാതെ, പോലീസ് അ‌ധികൃതർ, കസ്റ്റംസ് അ‌ധികൃതർ, ടാക്സ് അ‌ധികൃതർ എന്നിങ്ങനെ വിവിധ പേരുകളിലും വ്യാജ കോളുകൾ എത്തുകയും ആളുകളെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നുണ്ട്.

അ‌ടുത്തിടെ ട്രായിയിൽ നിന്ന് എന്ന വ്യാജേന ഒരു വിദ്യാർഥിക്ക് കോൾ എത്തുകയും വിദ്യാർഥിയുടെ നമ്പറിനെപ്പറ്റി വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസിൽ നിന്ന് ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിച്ഛായ ഭയന്ന് വിദ്യാർഥി തന്റെ ബാങ്ക് വിവരങ്ങൾ വിളിച്ച ആളുമായി പങ്കുവയ്ക്കുകയും വിദ്യാർഥിക്ക് ഏകദേശം 7.29 ലക്ഷം രൂപ നഷ്ടമാകുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരത്തിൽ അ‌ധികൃതർ എന്ന വ്യാജേന കോളുകൾ ലഭിച്ചാൽ അ‌ത് തട്ടിപ്പാണ് എന്ന് തിരിച്ചറിയുക. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന വിളിക്കുന്നതിനാൽ പലരും ഭയക്കുകയും ആ പേടിയിൽ നിൽക്കുന്നതിനാൽ അ‌വർ പറയുന്നത് പ്രകാരം അ‌നുസരിക്കുകയും ചെയ്യുന്നു. അ‌തിനാൽ വിളിക്കുന്നത് തട്ടിപ്പുകാരാണ് എന്ന ബോധ്യത്തോടെ ഇത്തരം അ‌ജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നേരിടണം.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഏജൻസികളുടെ പേരുകളിലും തട്ടിപ്പുകാർ ആളുകളെ വിളിക്കുകയും പണം തട്ടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇത്തരം സൈബർ തട്ടിപ്പുകളിലൂടെ ഈവർഷം ഇതുവരെ ഏകദേശം 2,140 കോടി രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. ശരാശരി 214 കോടി രൂപ ഓരോ മാസവും കൊള്ളയടിക്കപ്പെടുന്നു.

ഇപ്പോഴത്തെ മഴയും തണുപ്പുമൊന്നും കാര്യമാക്കേണ്ട, വരാൻപോകുന്നത് ചുട്ടുപൊള്ളുന്ന മാസങ്ങൾ; മുന്നറിയിപ്പ്.

ഇപ്പോഴത്തെ മഴയും തണുപ്പുമൊന്നും കാര്യമാക്കേണ്ട. വരാൻ പോകുന്നത് ചൂട് കടുത്ത മാസങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും താപനില സാധാരണയിലും കൂടുതലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐഎംഡി) ഇതിനകം തന്നെ പ്രവചിച്ചിട്ടുണ്ട്. 123 വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൂന്നാമത്തെ ചൂടേറിയ നവംബറാണ് കഴിഞ്ഞുപോയതെന്നാണ് റിപ്പോർട്ട്.

പകൽസമയത്ത് രാജ്യത്ത് മിക്കയിടങ്ങളിലും ഇപ്പോഴത്തെ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഡിസംബർ മുതൽ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്തും താപനില മുൻ വർഷങ്ങളെക്കാൾ കൂടുതലായിരിക്കാൻ സാദ്ധ്യത ഏറെയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഒരുപക്ഷേ രാജ്യത്തിന്റെ തെക്കുഭാഗം ഇതിനൊരു അപവാദമായേക്കാം. ‘ഈ സീസണിൽ ഉയർന്ന താപനില ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെയും മദ്ധ്യ ഇന്ത്യയിലെയും സമതലങ്ങൾ ഉൾപ്പെടെയുള്ള മേഖലയിൽ. ശീത തരംഗ ദിവസങ്ങളുടെ എണ്ണവും സാധാരണയിലും താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഐഎംഡി മേധാവി ഡോ. എം. മൊഹപത്ര പറഞ്ഞു.

പ്രതിമാസ ശരാശരി താപനില സാധാരണയിൽ നിന്ന് ഏകദേശം 1.2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാമെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. 1979നും 2023നും തൊട്ടുപിന്നിൽ, കഴിഞ്ഞ 123 വർഷത്തെ മൂന്നാമത്തെ ചൂടേറിയ നവംബറാണ് കഴിഞ്ഞുപാേയത്. കടലുകളിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും ഇക്കുറി കുറവായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. നവംബറിലാണ് സാധാരണ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകാറുള്ളത്. എന്നാൽ ഇക്കുറി ബംഗാൾ ഉൾക്കടലിൽ രണ്ട് ന്യൂനമർദങ്ങൾ മാത്രമാണ് ഉണ്ടായത്. അതിലൊന്നാണ് തമിഴ്‌നാട്ടിലും കേരളത്തിലെ വടക്കൻ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമായ ഫെംഗൽ ചുഴലിക്കാറ്റായിരുന്നു. എന്നാൽ ആദ്യത്തെ ന്യൂനമർദം തീരെ ദുർബലവുമായിരുന്നു. വടക്കുകിഴക്കൻ മൺസൂൺ സജീവമായി നിൽക്കുന്നതിനാൽ കേരളം ഉൾപ്പെട്ട തെക്കൻ ഉപദ്വീപിൽ ഇനിയും കൂടുതൽ മഴ ലഭിച്ചേക്കും എന്നും കരുതുന്നുണ്ട്.

ഇനി മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് വർക്കാകില്ല! പുതിയ അപ്ഡേഷൻ താങ്ങാനാകാത്ത ഫോണുകൾ ഇവയൊക്കെയാണ്.

പുതിയ അപ്‌ഡേഷനുകളോട് കൂടി പഴയ ചില ഫോണുകളിൽ ഇനി മുതൽ വാട്സ്ആപ്പ് വർക്കാകില്ല. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആപ്പിളിന്‍റെ പ‍ഴയ മോഡൽ ഫോണുകൾക്കാണ് പണി വരുന്നത്. അടുത്ത വർഷം മേയ് അഞ്ചിനാണ് ഐഒഎസ് 15.1 അല്ലെങ്കില്‍ അതിന് മുന്‍പോ ഉള്ള വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് സേവനം മുടക്കുന്നത്.

ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോണ്‍ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടും. ഈ ഐഫോണുകളില്‍ വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉപയാഗിക്കാനാവില്ലെന്നാണ് ഡബ്ല്യുഎ ബീറ്റഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിൽ ഐഒഎസ് 12 അല്ലെങ്കില്‍ അതിന് ശേഷമുള്ള സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാണ്. അപ്ഡേഷൻ വരുന്നതോടെ പഴയവയിൽ പ്രവർത്തനം നിലയ്ക്കും. വാട്ട്‌സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാകും. ഐഫോണ്‍ ഇപ്പോഴും പഴയ ഫോണാണെങ്കിൽ നിലവിലുള്ള ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക, അല്ലെങ്കിൽ ഫോൺ മാറ്റുക എന്നതാണ് പോംവഴി. എന്തായാലും പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാന്‍ ക‍ഴിയും. ഇങ്ങനെ അക്കൗണ്ടിലുള്ള ഡാറ്റ നഷ്ടപ്പെടാതെ തിരിച്ചെടുക്കാം.

ന്യൂനമർദം തീരം വിട്ടു; മഴയിലും ചൂടിലും മാറ്റങ്ങൾ: ഡിസംബർ എത്തിയിട്ടും തണുപ്പ് എത്തിയില്ല.

ന്യൂനമർദം അറബിക്കടലിൽ തീരത്ത് നിന്ന് അകന്നു പോകുന്നു. ഇനിയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴ സാധ്യതയില്ല. ഒറ്റപ്പെട്ട മഴ സാധ്യത മാത്രമാണുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.ന്യൂനമർദം കേരളത്തിലൂടെ അറബിക്കടലിലേക്ക് പോയതോടെ പലയിടത്തും ചൂടിൽ കുറവ് വന്നു. പകൽചൂടിൽ പുനലൂരിൽ സാധാരണ യിൽ നിന്ന് 6.9 ഡിഗ്രി സെൽഷ്യസ് കുറഞ്ഞിട്ടുണ്ട്. കരിപൂർ (-6.2) കണ്ണൂർ ( -5.9) വെള്ളാനിക്കര ( -5.0)  കോഴിക്കോട് ( -4.0) കുറവും രേഖപ്പെടുത്തി. എന്നാൽ തിരുവനന്തപുരത്ത് 0.4 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുകയാണ് ചെയ്തത്. ഒരാഴ്ച മുൻപ് ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക്‌ സമീപം ചക്രവാതചുഴി രൂപപ്പെട്ടപ്പോഴും പകൽ താപനിലയിൽ സമാനമായ വ്യത്യാസം ഉണ്ടായി.

അതേസമയം, ഡിസംബർ ആയിട്ടും കേരളത്തില്‍ കാര്യമായ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിട്ടില്ല. മുൻ വർഷങ്ങളിൽ നവംബർ പകുതി / അവസാനത്തോടെ മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ താപനില 10ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് മൂന്നാറിൽ രേഖപ്പെടുത്തിയ കുറഞ്ഞ തണുപ്പ് 14 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. സാധാരണയിലും കൂടുതൽ താപനിലയാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്

മഴയിലും ഇതേ മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തു ശരാശരി ലഭിച്ചത് ഏകദേശം 84 മില്ലിമീറ്റർ മഴയാണ്. സാധാരണ ഡിസംബർ മുഴുവൻ ലഭിക്കേണ്ട ശരാശരി മഴ 32 മില്ലിമീറ്റർ മാത്രമാണെന്ന് വിദഗ്ധർ പറയുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights