കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ എട്ടാം ക്ലാസുകാര്‍ക്ക് ജോലി; 23,400 രൂപ ശമ്പളം വാങ്ങാം; സമയം തീരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. റിഗ്ഗര്‍ തസ്തികയില്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ റിഗ്ഗര്‍ (അപ്രന്റീസ് ട്രെയിനി) റിക്രൂട്ട്‌മെന്റ്)

പ്രായപരിധി

18നും 23നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സിഎസ്ടിക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.

യോഗ്യത

എട്ടാം ക്ലാസ് വിജയം

ബിരുദം, ഡിപ്ലോമ തുടങ്ങിയ ഉന്നത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല”

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6000 മുതല്‍ 7000 രൂപ വരെ സ്‌റ്റൈപ്പന്റായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ 23,400 രൂപ വരെ ശമ്പള സ്‌കെയിലില്‍ നിയമനം നടത്തും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

2025ഓടെ ലോകം മറ്റൊരു മഹാമാരിക്ക് സാക്ഷ്യം വഹിക്കും; തയ്യാറെടുപ്പുകൾ തുടങ്ങി ലോക രാജ്യങ്ങൾ.

2019ന്റെ അവസാനമാണ് ലോകത്ത് കൊവിഡ് എന്ന മഹാമാരി കടന്നുവരുന്നത്, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ സമയത്ത് മരിച്ചത്. ലോകം വീടുകളിലേക്ക് മാത്രം ഒതുങ്ങി കൂടുകയും ചെയ്ത സമയം ആർക്കും അത്രവേഗം മറക്കാൻ കഴിയില്ല. ഇപ്പോഴും കൊവിഡിന്റെ പല പരിണിത ഫലവും നാം അനുഭവിക്കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള മഹാമാരികൾ വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തത് എന്തായിരിക്കും എന്നാണ് എല്ലാവരുടെയും ആശങ്ക. ചില രോഗങ്ങൾ ഇത്തരത്തിൽ വലിയ ആശങ്ക തന്നെ ലോകത്തിന് ഉയർത്തുന്നുണ്ട്. അതിൽ ഒന്നാണ് പക്ഷിപ്പനി.

പക്ഷിപ്പനി

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ1. ഇത് ഒരു തരം ഇൻഫ്ലുവൻസ വെെറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വെെറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷി എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.

അടിയന്തരാവസ്ഥ

അടുത്തിടെ എച്ച് 5 എൻ 1 പക്ഷിപ്പനി പടരുന്നതിനെ തുടർന്ന് യുഎസിലെ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാട്ടിലെയും നാട്ടിലെയും പക്ഷികളിൽ നിന്ന് ഈ രോഗം മറ്റ് മൃഗങ്ങളിലേക്കും വ്യാപിക്കുന്നതാണ് കാരണം. കാലിഫോർണിയയിലെ 600 ഓളം കന്നുകാലി ഫാമുകൾ ക്വാറന്റൈനിലാണ്. ഇതിനിടെ ലൂസിയാനയിൽ പക്ഷിപ്പനി പിടിപെട്ട ഒരാളുടെ നില ഗുരുതരമാണ്. ഇക്കൊല്ലം മാർച്ച് മുതൽ യുഎസിൽ എച്ച് 5 എൻ 1 കണ്ടുവരുന്നുണ്ട്. ടെക്‌സസിലും കാൻസാസിലുമായി കന്നുകാലികളിൽ ആദ്യ കേസുകൾ കണ്ടെത്തി.

പിന്നാലെ ന്യൂമെക്സിക്കോ, മിഷിഗൺ, ഐഡഹോ എന്നിവിടങ്ങളിലെ കന്നുകാലി ഫാമുകളിലും രോഗം പടർന്നു. അന്ന് മുതൽ ഏഴ് സംസ്ഥാനങ്ങളിലായി 61 മനുഷ്യരിലും രോഗം കണ്ടെത്തി. 34 പേർ കാലിഫോർണിയയിലാണ്. മിക്കവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ഇതേ വരെ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്ക് പ്രകാരം 2003 മുതൽ 19 രാജ്യങ്ങളിലായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 860ലേറെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 53 ശതമാനം കേസുകളിലും മരണം സംഭവിച്ചു. 2025ഓടെ ഇത് കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതലും ഫാം തൊഴിലാളികളിലും അസംസ്കൃത പാൽ കുടിക്കുന്നവരിലുമാണ് രോഗം കണ്ടെത്തുന്നത്.

മറ്റൊരു മഹാമാരി

പക്ഷിപ്പനിയിൽ ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും പിന്നാലെ മനുഷ്യരിൽ നിന്ന് ഇത് മനുഷ്യരിലേക്ക് പകരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നാണ് റിപ്പോട്ടുകൾ പറയുന്നത്. മുൻകരുതലിന്റെ ഭാഗമായി യുകെ പക്ഷിപ്പനിയിൽ നിന്ന് സംരക്ഷിക്കാൻ അഞ്ച് ദശലക്ഷം H5 വാക്സിൻ വാങ്ങിയിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യന് ഈ രോഗം ബാധിക്കാം. കോശങ്ങളുടെ പുറത്തുള്ള സിയാലിക് റിസപ്റ്ററുകൾ എന്ന് വിളിക്കപ്പെടുന്ന തന്മാത്രാ ഘടനയിൽ ഇൻഫ്ലുവൻസ വൈറസുകൾ ചേരുകയും അത് പിന്നീട് വിഘടിക്കുകയും ചെയ്യുമ്പോളാണ് മനുഷ്യരിൽ ഈ രോഗം വരുന്നത്. മനുഷ്യനിലേക്ക് കൂടുതലായി രോഗം പടരില്ലെങ്കിൽ പോലും 2025ൽ പക്ഷിപ്പനി മൃഗങ്ങളിലേക്ക് കൂടുതൽ പകരുന്നതിനും മൃഗ ലഭ്യത കുറയുന്നതിനും കാരണമാകുന്നു. ഇത് ഭക്ഷ്യവിതരണം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് കാരണമാകാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയിലും ഈ രോഗം പടരുന്നത് തടയാൻ നേരത്തെ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

വാഹനനിയമ ലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ഉടമയുടെ നമ്പറോ ഒടിപിയോ ഇനി വേണ്ട.

വാഹനനിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈൽനമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഇനിയില്ല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൽ പരിവാഹൻ വെബ് സൈറ്റിൽ വാഹനത്തിന്റെ…

“En İyi Türkiye On-line Casinolar 2024-top Çevrimiçi Casino Rehberi

Casino Bahis Siteleri Ara 2024 Yasal Casinoların Listesi ️ Content Türkiye’deki Online Kumar Düzenlemeleri” Çevrimiçi Casinoların…

التوجيه الكامل لطرق الدفع في كازينو 1xbet مصر

التوجيه الكامل لطرق الدفع في كازينو 1xbet مصر في ظل ازدياد شعبية الألعاب الإلكترونية ومنصات الرهان…

എന്നെ ആർക്കും വേണ്ടായെന്ന തോന്നൽ…പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നു …’; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ..? കാരണമിത്.

30 വയസിന് മുകളിലുള്ള ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും നേരിടുന്നൊരു പ്രശ്നമാണ് മാനസികസമ്മർദ്ദം. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ പ്രത്യുത്പാദന ഹോർമോണുകളുടെ ഉത്പാദനം കുറയുമ്പോഴാണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ സമയത്താണ് ചിലർക്ക് പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്നത്. തന്നെ ആർക്കും വേണ്ട, താൻ ഒറ്റയ്‌ക്കാണ് എന്നിങ്ങനെയുള്ള ചിന്തകൾ 30 വയസിന് ശേഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഉണ്ടാകുമ്പോൾ പലരും മാനസികമായി തളർന്ന് പോകാറുണ്ട്. തനിക്ക് മാത്രം എന്താണ് ഇങ്ങനെയുണ്ടാകുന്നതെന്ന് പലരും ചിന്തിക്കും. എന്നാൽ ഇത് ഒരാളെയോ ഒരു കൂട്ടം ആളുകളെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നെഗറ്റീവ് ചിന്തകൾ കാരണം ഹാപ്പി ഹോർമോണുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും. ഇതാണ് പല തരത്തിലുള്ള മാനസിക വിഷമങ്ങൾക്ക് കാരണമാവുന്നത്.

പല തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നൊരു പ്രായമാണ് 30-45 വയസുവരെയുള്ള സമയം. ഉച്ചത്തിൽ സംസാരിക്കുക, നിയന്ത്രിക്കാനാകാതെ ദേഷ്യം വരിക, കാരണമില്ലാതെ കരയുക എന്നിവയൊക്കെയാണ് ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങളാണ്.  കൃത്യമായ ദിനചര്യങ്ങൾ ഉണ്ടാക്കി എടുക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രതിവിധി. എല്ലാ ദിവസവും വ്യായാമം, യോഗ എന്നിവ ശീലമാക്കുക. സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്‌ക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്.

friends travels

Welcome Aviator Predictor

How To Anticipate The Aviator Game Content Can You Predict The Aviator Game? Aviator Predictor Aviator…

പുത്തൻ സ്റ്റൈലിൽ നവകേരള ബസ് നിരത്തിലേക്ക്.

നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഉടൻ സർവീസ് പുനരാരംഭിക്കും. ടിക്കറ്റ് ചാർജ് കുറയ്ക്കാനും സമയക്രമത്തിൽ മാറ്റം വരുത്താനും ആലോചനയുണ്ട്. 2024 ജൂണിലാണ് വിവാദ താരമായ നവ കേരള ബസ് പൊതുജനങ്ങൾക്കായി നിരത്തിലിറക്കിയത്. എന്നാൽ ഇടക്കിടെ സർവീസ് മുടങ്ങിയതും, സമയക്രമവും, ചാർജ്ജും എല്ലാം പ്രശ്നമായി. ഇതിനിടെ ജൂലായിൽ ബസ് പൂർണമായും കട്ടപ്പുറത്തായി. അഞ്ചുമാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും സർവീസിന് ഒരുങ്ങുന്നത്.

26 സീറ്റുകൾ എന്നത് 37 ആയി ഉയർത്തിയിട്ടുണ്ട്. ശുചിമുറി നിലനിർത്തി, രണ്ട് ഡോറുകൾ ഉള്ളത് ഒരു ഡോർ മാത്രമാക്കി, എക്സലേറ്ററും ഒഴിവാക്കി. 1280 രൂപയായിരുന്നു ബസ്സിന്റെ ടിക്കറ്റ് ചാർജ്. എന്നാൽ ഇത് 930 രൂപയാക്കി കുറയ്ക്കാനാണ് സാധ്യത. ബസ് കോഴിക്കോട് നിന്നു. ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന സമയം പുലർച്ചെ നാലുമണിയാണ്. ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് സമയക്രമം മാറ്റാനും ആലോചനയുണ്ട്. അതേസമയം സർവീസ് എന്നുമുതൽ ആരംഭിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

രണ്ട് വർഷം മുൻപ് ഈ ദിവസം നിങ്ങൾ എവിടെ?; ഓർമ്മയില്ലെങ്കിൽ ഗൂഗിൾ മാപ്പിനോട് ചോദിക്കൂ.

യാത്ര പോകുമ്പോൾ ശരിയ്ക്കും ഒരു മുതൽക്കൂട്ട് ആണ് ഗൂഗിൾ മാപ്പ്. പരിചയമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മെ വഴി പറഞ്ഞ് തന്ന് സഹായിക്കുന്നത് ഗൂഗിൾ മാപ്പ് ആണ്. പലപ്പോഴെല്ലാം നമ്മളെ ഗൂഗിൾ മാപ്പ് അബദ്ധത്തിൽ ചാടിക്കാറുമുണ്ട്. എങ്കിലും യാത്രയിൽ ഗൂഗിൾ മാപ്പിനെയാണ് നാം ആശ്രയിക്കുക.

വഴിയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടെങ്കിലും പോലീസ് ചെക്കിംഗ് ഉണ്ടെങ്കിലുമെല്ലാം ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞുതരുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് പോലെ ഗൂഗിൾ മാപ്പ് മറ്റൊരു കാര്യം കൂടി നമുക്ക് പറഞ്ഞുതരും. അത് എന്താണെന്ന് നോക്കാം.

രണ്ട് വർഷം മുൻപ് ഈ ദിവസം നിങ്ങൾ എവിടെ ആണ് എന്ന് ഓർക്കുന്നുണ്ടോ?. ഇനി ഓർമ്മയില്ലെങ്കിൽ അതും നമ്മുടെ ഗൂഗിൾമാപ്പ് പറഞ്ഞ്തരും. എങ്ങനെ എന്ന് അല്ലെ?. നമുക്ക് നോക്കാം.

ആദ്യം നിങ്ങളുടെ ഫോണിലെ ഗൂഗിൾ മാപ്പ് ഓൺ ആക്കുക. ശേഷം പ്രൊഫൈൽ എടുക്കുക. അപ്പോൾ ടൈം ലൈനുമായി ബന്ധപ്പെട്ടുള്ള ഒരു ഓപ്ഷൻ നമുക്ക് മുൻപിൽ തെളിഞ്ഞുവരും. അതിൽ ദിവസവും സമയും നൽകുക. ശേഷം ഒരു കലണ്ടറിന്റെ ഓപ്ഷൻ നിങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടും. ഇതിലാണ് നിങ്ങൾ തിയതി നൽകേണ്ടത്. തിയതി നൽകുമ്പോൾ പ്രസ്തുത തിയതിയിൽ നിങ്ങൾ എവിടെ ആയിരുന്നു എന്നത് ഗൂഗിൾ മാപ്പിൽ കാണാൻ സാധിക്കും.

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അപേക്ഷ ക്ഷണിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്.

സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.
Verified by MonsterInsights