ഇനി ഡാറ്റ ഇല്ലാതെ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീചാർജ്; ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്

ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങൾ.ട്രായ് നടത്തിയ സർവേയിൽ രാജ്യത്ത് 15 കോടിയിലധികം ആളുകൾ ഇപ്പോഴും 2G കണക്ഷൻ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവർക്ക് ഇന്റർനെറ്റ് ആവശ്യമില്ലെങ്കിലും നിലവിലുള്ള പ്ലാനുകളിൽ ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അതിന്റെ പണം നൽകേണ്ടി വരുന്നു.

ഈ സാഹചര്യം പരിഹരിക്കുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുമായാണ് ട്രായ് ഈ തീരുമാനം എടുത്തത്. ഇതിനായി ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിർദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ഉത്തരവിറക്കിയത് .ഈ മാറ്റം ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്ത ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും ഒരു സിം കാർഡ് വോയ്സ് കോളുകൾക്കും മറ്റൊന്ന് ഡാറ്റയ്ക്കുമായി ഉപയോഗിക്കുന്നവർക്കും വലിയ ആശ്വാസമാകും. കാരണം ഇനി അവർക്ക് ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകേണ്ടി വരില്ല. ഇന്റർനെറ്റ് സൗകര്യം പരിമിതമായ പ്രദേശങ്ങളിലോ അല്ലെങ്കിൽ ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവർക്കും ഇത്തരം റീചാർജ് പ്ലാനുകളാണ് നല്ലതെന്നാണ് ട്രായ് നടത്തിയ സർവേ വ്യക്തമാക്കുന്നത് . വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾക്ക് പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉണ്ടായിരിക്കും അതോടൊപ്പം ടോപ്പപ്പിനായി പത്തു രൂപയുടെ ഗുണിതങ്ങൾ വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

ആരെയും മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ; അതിരപ്പള്ളിയിലെ വലിയ പ്രത്യേകത!

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. ജൈവ വൈവിദ്ധ്യത്താല്‍ സമ്പന്നമായ അതിരപ്പള്ളിയെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ്‌ സൈലന്റ്‌ വാലിയെന്ന്‌ വിശേഷിപ്പിച്ചിരുന്നു. വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും അതിരപ്പള്ളിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.അതിരപ്പള്ളിയിലേതിന്‌ സമാനമായ ജൈവവ്യവസ്ഥ കേരളത്തില്‍ മറ്റൊരിടത്തും കാണാനാകില്ല. ജന്തുജാലങ്ങളുടെ പറുദീസ വന്യജീവികള്‍ക്ക്‌ പേരുകേട്ട പശ്ചിമഘട്ട മലനിരകള്‍ക്ക്‌ സമീപമാണ്‌ അതിരപ്പള്ളിയുടെ സ്ഥാനം.

അതിരപ്പള്ളി- വാഴച്ചാല്‍ മേഖല എന്നാണ്‌ മലനിരകളുടെ ഈ ഭാഗം അറിയപ്പെടുന്നത്‌. ഈ വനമേഖലയില്‍ വംശനാശ ഭീഷണി നേരിടന്നതും അപൂര്‍വ്വവുമായ നിരവധി മൃഗങ്ങളും പക്ഷികളും അധിവസിക്കുന്നു. ആന സംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ദ വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ വിശേഷിപ്പിച്ചത്‌ ഈ വനമേഖലയെയാണ്‌.വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള നിരവധി പക്ഷികളെ ഇവിടെ കാണാം. ഇവയുടെ നാലു വ്യത്യസ്‌ത ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇക്കാരണത്താല്‍ ഇന്റര്‍നാഷണല്‍ ബേഡ്‌ അസോസിയേഷന്‍ ഈ മേഖലയെ പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇവിടം ജൈവവൈവിദ്ധ്യം കൊണ്ട്‌ സമ്പന്നമാണ്‌. അതുകൊണ്ട്‌ മേഖലയെ ദേശീയ പാര്‍ക്കായോ വന്യജീവി സങ്കേതമായോ പ്രഖ്യാപിക്കണമെന്ന്‌ ഏഷ്യന്‍ നേച്ചര്‍ ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്‌തിരിക്കുകയാണ്‌.

ഇവിടുത്തെ വനമേഖലയെ അഞ്ചായി തിരിച്ചിട്ടുണ്ട്‌. അതിരപ്പള്ളി, വാഴിച്ചല്‍, ചാര്‍പ്പ, കൊല്ലത്തിരുമേട്‌, ഷോളയാര്‍ എന്നിവയാണവ. എല്ലാ വെള്ളച്ചാട്ടങ്ങളിലേക്കും റോഡുകളും നടപ്പാതകളും ഉണ്ട്‌. എന്നിരുന്നാലും ഇതുവഴി പോകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്‌. ചെറിയ വെള്ളച്ചാട്ടങ്ങളും പ്രദേശത്തെ പ്രധാന നദിയായ ചാലക്കുടി പുഴയും സന്ദര്‍ശിക്കാന്‍ മഴക്കാലമാണ്‌ അനുയോജ്യം. ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും പറ്റിയ ഇടമാണ്‌ അതിരപ്പള്ളി. വെള്ളച്ചാട്ടങ്ങളുടെ നാട്‌ ഇവിടുത്തെ കാടുകളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ്‌ കോഡറുകള്‍. കാട്ടില്‍ നിന്ന്‌ തേന്‍, മെഴുക്‌, പനനൂറ്‌, ഏലയ്‌ക്ക, ഇഞ്ചി എന്നിവ ശേഖരിച്ചാണ്‌ ഇവര്‍ ഉപജീവനം നടത്തുന്നത്‌. ഇവിടേക്കുള്ള സന്ദര്‍ശനം ഈ ജനവിഭാഗത്തിന്റെ ജീവിതം അടുത്ത്‌ കാണാനുള്ള അവസരം കൂടിയാണ്‌. ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ അറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ അതിരപ്പള്ളി. വ്യത്യസ്‌തതയാണ്‌ അതിരപ്പള്ളിയുടെ മനോഹാരിതയെന്ന്‌ നിസ്സംശയം പറയാം.

ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങള്‍ വെള്ളച്ചാട്ടങ്ങളാണ്‌. അതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ ഇവിടേക്ക്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ നിയന്ത്രണങ്ങളുണ്ട്‌. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ്‌ സന്ദര്‍ശന സമയം. ട്രക്കിംഗ്‌, നദീയാത്ര, പിക്‌നിക്‌, ഷോപ്പിംഗ്‌ എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്‌. അതിരപ്പള്ളിക്ക്‌ സമീപം രണ്ട്‌ അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഡ്രീംവേള്‍ഡ്‌, സില്‍വര്‍ സ്റ്റോം എന്നിയാണവ. ആഘോഷിച്ച്‌ തിമിര്‍ക്കാനുള്ള അവസരമാണ്‌ ഈ രണ്ട്‌ പാര്‍ക്കുകളും നല്‍കുന്നത്‌. പ്രകൃതിയെ അടുത്തറിയാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും അതിരപ്പള്ളി നിങ്ങളെ സഹായിക്കും. മഴക്കാലത്തോ ശൈത്യകാലത്തോ ഇവിടം സന്ദര്‍ശിക്കുക. റോഡ്‌ മാര്‍ഗ്ഗം അതിരപ്പള്ളിയില്‍ എത്തുക എളുപ്പമാണ്‌. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലോ റെയില്‍വെ സ്‌റ്റേഷനിലോ ഇറങ്ങിയ ശേഷവും നിങ്ങള്‍ക്ക്‌ അതിരപ്പള്ളിയില്‍ എത്താം.

Ten Best Bitcoin Wallets Within 2024

An efficient hardware finances will also have protection actions in purchase to mitigate hazards regarding actual…

Nové Online Casino Dnes 2024 ️automaty, Bonusy Zdarma

Online Casino T Českou Licencí 2024 ᑕ️ᑐ Legální Online Casina Content Apollo Hry Vyhraj Cz –…

Казино Гама официальному Сайт Онлайн%2C Зеркало%2C Вход И Игровые Автоматы Gama Casino

“стулочасы Зеркало На день%2C Вход На официального Сайт%2C Играть Онлайн В Автоматы на Деньги Или в…

നിങ്ങളുടെ ഫോൺ ഇതാണോ! ജനുവരി ഒന്ന് മുതൽ ഈ ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പ്‌ പ്രവർത്തനം നിർത്തും.

നിങ്ങളറിഞ്ഞോ പുതുവർഷത്തിൻ്റെ ആദ്യ ദിവസമായ ജനുവരി ഒന്ന് മുതൽ 20-ലധികം വ്യത്യസ്ത ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്ആപ്പ് ആക്സസ് നഷ്ടമാകും. വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയും അപ്‌ഡേറ്റ് ചെയ്യുന്നതുമൂലവുമാണ് സ്മാർട്ട്‌ഫോണുകൾക്ക് അപ്ലിക്കേഷനിലേക്കുള്ള സ്ഥിരമായ ആക്‌സസ് നഷ്‌ടമാക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് ഇപ്പോഴും പ്രവർത്തിക്കുന്ന ഉപകരണങ്ങളെയായിരിക്കും ഇത് പ്രധാനമായി ബാധിക്കുക. വാട്‌സ്ആപ്പിന് പുറമെ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള മറ്റ് ചില മെറ്റാ ആപ്പുകൾ ഉടൻ തന്നെ ഈ മൊബൈലുകളിൽ പ്രവർത്തിക്കുന്നത് നിർത്താനുള്ള സാധ്യതയുമുണ്ട്.

വാട്‌സ്ആപ്പിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാൻ പോകുന്ന എല്ലാ സ്മാർട്ട്ഫോണുകളും ഏകദേശം 10 വർഷമെങ്കിലും പഴക്കമുള്ളതാണ്.

2025 ജനുവരി മുതൽ വാട്സ്ആപ്പ് ആക്സ് നഷ്ടമാക്കാൻ സാധ്യതയുള്ള സ്മാർട്ട്ഫോണുകൾ,

Samsung Galaxy S3
Samsung Galaxy Note 2
Samsung Galaxy Ace 3
Samsung Galaxy S4 Mini
Moto G (1st Gen)
Motorola Razr HD
Moto E 2014
HTC One X
HTC One X+
HTC Desire 500
HTC Desire 601
HTC Optimus G
HTC Nexus 4
LG G2 Mini
LG L90
Sony Xperia Z
Sony Xperia SP
Sony Xperia T
Sony Xperia V

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം; മലയാളികൾ അറിയാതെ പോകരുത് കേരളത്തിലെ മാജിക് ഐലന്റ്.

കുളിക്കാനും ഉല്ലസിക്കാനും ഇനി റിസോർട്ടിൽ മുറിയെടുക്കണമെന്നില്ല. ബോട്ടിലൂടെ യാത്രചെയ്ത് വേമ്പനാട് കായലിന്റെ നടുവിലിറങ്ങിയാൽ ശുദ്ധജലത്തിൽ കുളിക്കാനും കുടുംബവുമൊത്ത് ഉല്ലസിക്കാനും ഇടമുണ്ട്. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളുമായി മാജിക് ഐലന്റ് സഞ്ചാരികളെ മാടിവിളിക്കുകയാണ്.

വേമ്പനാട്ട് കായലിൽ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ കൃത്യം മദ്ധ്യഭാഗത്ത് അഞ്ചുതുരുത്തിലെ മത്തായി തുരുത്തിന്റെ അടുത്താണ് മാജിക് ഐലന്റ്. ഏതാണ്ട് നാല് ഏക്കർ വിസ്തൃതിയിൽ പ്രകൃതിദത്തമായൊരിടം. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയുടെ വടക്ക് പെരുമ്പളം ദ്വീപിനടുത്താണ് സ്ഥാനം. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ വന്ന മണ്ണും എക്കലും അടിഞ്ഞ് വർഷങ്ങളായി രൂപപ്പെട്ട തുരുത്താണിത്. കുളിച്ച് കായലിന്റെ ഭംഗി ആസ്വദിക്കുന്നതിലൂടെ ഒരു പ്രത്യേക സന്തോഷമാണെന്ന് സഞ്ചാരികൾ പറയുന്നു. ബോട്ടുകളിൽ വരുന്നവർ ഗോവണി വഴി കായലിലിറങ്ങുമ്പോൾ ശിക്കാര പോലുള്ള ചെറു വള്ളങ്ങളിൽ എത്തുന്നവർക്ക് നേരെ ഇവിടെ ഇറങ്ങാം.

മാജിക് ഐലന്റിലെ തെളിവെള്ളം

പുഴയുടെയും കായലിന്റെയും സംഗമ പ്രദേശമായതിനാൽ ഇവിടെ വെള്ളം പൊതുവേ തെളിഞ്ഞതാണ്. അടിത്തട്ട് ഉറച്ചതായതിനാൽ സുരക്ഷിതവുമാണ്. വേലിയിറക്ക സമയത്ത് ദ്വീപിന്റെ അടിത്തട്ട് (മേൽ) കാണാൻ കഴിയും. ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജിലെ പ്രധാന ഇടമായ ഇവിടെ സഞ്ചാരികൾ ബർത്ത്ഡേ പോലുള്ള ആഘോഷങ്ങൾ നടത്താറുണ്ട്. മേശയും കസേരയും കേക്കുമെല്ലാം ഓപ്പറേറ്റർ ക്രമീകരിക്കും. ടൂറിസം വികസനത്തിനായി രൂപീകരിച്ച പൂത്തോട്ട ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിർദ്ദേശങ്ങളിൽ ഉൾപെട്ട പ്രദേശം ടൂർ ഓപ്പറേറ്റർമാരുടെയും സഞ്ചാരികളുടെയും ഇഷ്ടയിടമാണ്.

ആഴ്ചയിൽ എത്ര ദിവസം നിങ്ങൾ ഫ്രിഡ്ജ് ഓഫ് ചെയ്തിടും?; 99 ശതമാനം പേരും ചെയ്യുന്ന അബദ്ധം ഇതാണ്.

വൈദ്യുതി ലാഭിക്കുന്നതിനായി വീടുകളിൽ പല വിദ്യകൾ പരീക്ഷിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. ഇതിൽ പ്രധാനപ്പെട്ട സൂത്രവിദ്യയാണ് ഫ്രിഡ്ജ് ഓഫ് ആക്കി ഇടൽ. പല വീടുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഫ്രിഡ്ജ് ഓഫ് ആക്കി ഇടാറുണ്ട്. ഇങ്ങനെ ചെയ്താൽ വൈദ്യുതി ബിൽ കുറയും എന്നാണ് പൊതുവെ വിശ്വാസം. ഇതുമാത്രമല്ല ഫ്രിഡ്ജിന്റെ ആയുസ് വർദ്ധിപ്പിക്കാൻ ഈ വിദ്യ ഉതകുമെന്നും ഇവർ കരുതുന്നു. തുടർച്ചയായി പ്രവർത്തിക്കുന്നത് ഫ്രിഡ്ജ് അമിതമായി ചൂടാകുന്നതിനും അങ്ങനെ പെട്ടെന്ന് കേടുവരുന്നതിനും കാരണം ആകുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്താണ് ഇതിന്റെ വാസ്തവം?

മണിക്കൂറുകളോ, അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലോ ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതിലൂടെ ഗുണം ലഭിക്കും എന്നാണ് കരുതുന്നത് എങ്കിൽ ഇത് തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. ക്ലീനിംഗിന്റെയോ, റിപ്പയറിംഗിന്റെയോ സമയത്ത് മാത്രം ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതാണ് നല്ലത്. ഒരു മാസത്തേയ്ക്ക് വീട് പൂട്ടി പുറത്തുപോകുന്ന സന്ദർഭങ്ങളിലും ഫ്രിഡ്ജ് ഓഫ് ആക്കി ഇടാം.

ഇന്നത്തെ ഫ്രിഡ്ജുകളിൽ എല്ലാം തന്നെ ഓട്ടോ കട്ട് സംവിധാനം ഉണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള സന്ദർങ്ങളിൽ ഈ സംവിധാനം പ്രവർത്തിക്കും. കൂളിംഗിന് ശേഷം ഫ്രിഡ്ജ് ചൂടാകുന്ന സന്ദർഭത്തിലാണ് ഈ ഓട്ടോ കട്ട് സംവിധാനം പ്രവർത്തിക്കുക. ചൂടാകുമ്പോൾ പവർ ഓട്ടോമാറ്റിക് ആയി കട്ട് ചെയ്യും. അതുകൊണ്ട് തന്നെ ചൂടാകുമെന്ന് ഭയന്ന് ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതിൽ യുക്തിയില്ല.

ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നത് വൈദ്യുതി ബില്ല് ലാഭിക്കും എന്നതും തെറ്റിദ്ധാരണയാണ് എന്നും വിദഗ്ധർ പറയുന്നു. കൂളിംഗിന് ശേഷം ഓട്ടോ കട്ട് പ്രവർത്തിക്കുമ്പോൾ കംപ്രസർ ഓഫ് ആകും. ഫ്രിഡ്ജിലെ കൂളിംഗ് കുറയുമ്പോൾ മാത്രമാണ് പിന്നീട് ഇത് പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ വൈദ്യുതി പാഴാവില്ല. വീട് വിട്ട് രണ്ടോ മൂന്നോ ദിവസം മാറി നിൽക്കുകയാണെങ്കിൽ ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ട ആവശ്യം ഇല്ല. ഫ്രിഡ്ജ് ഓഫ് ആക്കി ഇടുമ്പോൾ അതിലെ കൂളിംഗ് മൊത്തം പോകും. പിന്നീട് ഫ്രിഡ്ജ് കൂളായി വരാൻ വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്.

നെറ്റ്​വർക്ക് ഡൗണാണോ, കോൾ കണക്ട് ആകുന്നില്ലേ? പ്രശ്നം ഇതായിരിക്കാം

ഇന്ത്യയിലുടനീളമുള്ള എയർടെൽ ഉപയോക്താക്കൾ മൊബൈൽ, ബ്രോഡ്ബാന്‍ഡ് സേവനങ്ങളിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും ഡാറ്റ ലഭിക്കാതെയും വന്നതായി ട്രാക്കിങ് ടൂളായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു.
ഡൗൺ ഡിറ്റക്ടര്‍ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 46% ഉപയോക്താക്കൾക്ക് കോളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും പ്രശ്നങ്ങൾ  നേരിടുന്നു, 32% പേർക്ക് സിഗ്നൽ ഇല്ല, 22% പേർക്ക് മൊബൈൽ കണക്റ്റിവിറ്റിയിൽ പ്രശ്നങ്ങൾ ഉണ്ട്.

തകരാറിന്റെ കൃത്യമായ കാരണം ഇപ്പോൾ വ്യക്തമല്ല. എയർടെൽ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.നിരവധി ഉപയോക്താക്കൾ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടു.

പ്രശ്‌നങ്ങൾ പ്രധാനമായും ഗുജറാത്തിലെ അഹമ്മദാബാദിലെ ഉപയോക്താക്കളെ  ബാധിച്ചതായാണ് കമന്റുകളിൽ വ്യക്തമാകുന്നത്. എയർടെല്ലിൻ്റെ ബ്രോഡ്ബാൻഡ് സേവനങ്ങളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഈ പ്രവർത്തന തടസ്സം ബാധിച്ചു.

എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍. സൂപ്പര്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ.

പ്ലാന്‍ചെയ്യുന്ന യാത്രക്കായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. പലപ്പോഴും ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്ത് പല ആപ്പുകളിലും കയറി സമയം കളയാറുണ്ടോ? എങ്കില്‍ ഇനി ഈ കഷ്ടപ്പാടുണ്ടാകില്ല. ട്രെയിന്‍ യാത്ര ഈസിയാക്കാന്‍ ‘സൂപ്പര്‍ ആപ്പു’മായി ഇന്ത്യന്‍ റെയില്‍വേ. 


എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഈ മാസം തന്നെ ആപ്പ് പുറത്തിറക്കാനാണ് റെയില്‍വേയുടെ തീരുമാനം. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഐആര്‍സിടിസി ആപ്പും വെബ്സൈറ്റും അപ്ഗ്രേഡ് ചെയ്താണ് ഐആര്‍സിടിസി സൂപ്പര്‍ ആപ്പ് ഒരുക്കുന്നത്.

ഐആര്‍സിടിസി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് എന്നിങ്ങനെ വിവിധ ആപ്പുകളിലെ സേവനങ്ങള്‍ ഒറ്റ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാക്കാനാണ് സൂപ്പര്‍ ആപ്പ് ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിംഗ് സേവനങ്ങള്‍, പിഎന്‍ആര്‍ സ്റ്റാറ്റസ് ചെക്കിംഗ് എന്നിങ്ങനെയുള്ള അനവധി സേവനങ്ങള്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പില്‍ ലഭിക്കും. ചരക്കുനീക്കം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബുക്ക് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം. അതിവേഗമുള്ള പേയ്‌മെന്റ് സംവിധാനവും പുതിയ ആപ്പില്‍ വരും.
അതേസമയം ആപ്പ് പുറത്തിറക്കുന്ന തീയതി ഇരുവരെ പ്രഖ്യാപിച്ചിട്ടില്ല.

Verified by MonsterInsights