മാതളനാരങ്ങ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ എലാജിറ്റാനിൻസ് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. മാതളനാരങ്ങയിലെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം നല്ല ഉറക്കം കിട്ടാൻ സഹായിക്കും. കാരണം മഗ്നീഷ്യം പേശികളുടെ വിശ്രമത്തിനും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ മാതളം മികച്ചതാണ്. ഇവയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 
മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ എലാജിറ്റാനിൻസ് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. മാതളനാരങ്ങയിലെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം നല്ല ഉറക്കം കിട്ടാൻ സഹായിക്കും. കാരണം മഗ്നീഷ്യം പേശികളുടെ വിശ്രമത്തിനും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു.

ദഹനപ്രശ്നങ്ങളുള്ളവർ ഡയറ്റിൽ മാതളം ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.

 

friends catering

മാതളനാരങ്ങ ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ആരോഗ്യകരമായ ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മാതളനാരങ്ങ ജ്യൂസിലെ ഉയർന്ന വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.

മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെ വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

visat 1

മാതളനാരങ്ങ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും യുവത്വത്തിന്റെ തിളക്കം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.

മാതളനാരങ്ങ ജ്യൂസ് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. 

.

URGENTLY REQUIRED….

പത്താം ക്ലാസ് ഉള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ ജോലി; ഓഫീസ് അറ്റന്‍ഡന്റ് വിജ്ഞാപനം 2024 വന്നു; ഇപ്പോള്‍ അപേക്ഷിക്കാം

പത്താം ക്ലാസ് ഉള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ ജോലി; ഓഫീസ് അറ്റന്‍ഡന്റ് വിജ്ഞാപനം 2024 വന്നു; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 31.

തസ്തിക& ഒഴിവ്:

ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ കേരള സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം.

കാറ്റഗറി നമ്പര്‍: 587/2023

പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

friends catering

“വാർദ്ധക്യത്തിലും മധുര പതിനേഴ് പോലെ! പത്ത് വ‌യസ് കുറയ്‌ക്കാൻ ഈ പത്ത് ശീലം”

വാർദ്ധക്യത്തെ തടുക്കാൻ ആർക്കും കഴിയില്ല, എന്നാൽ വാർദ്ധക്യത്തെ പിടിച്ചുനിർത്താൻ കഴിയുന്നതാണ്. പ്രായമാകുന്നതും ജീവിത ശൈലിയും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഇന്ന് എന്താണോ ചെയ്യുന്നത് അതാണ് നാളെയിൽ പ്രകടമാകുന്നത്. അടിസ്ഥാനപരമായി എട്ട് മണിക്കൂർ ഉറക്കം, കൃത്യമായ വ്യായാംമ, പോഷസമൃദ്ധമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് പുറമേ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യുന്നത് ആരോ​ഗ്യത്തിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു. പ്രായമാകുന്നതിനെ തടുക്കാൻ ഇക്കാര്യങ്ങൾ ശീലമാക്കാം..

1) അതിരാവിലെയുള്ള നടത്തം

നടക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരീരത്തിന് ഏറെ ​ഗുണങ്ങൾ നൽകുന്നു. ഊർജ്ജ നില വർദ്ധിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുന്നതിനും രാവിലെയുള്ള നടത്തം സഹായിക്കും. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ മാറാരോ​ഗങ്ങളെ പ്രതിരോധിക്കാൻ വരെ നടത്തം സഹായിക്കുന്നു.

2) ഭക്ഷണത്തിനൊപ്പം നെയ്യ്.

ആരോ​ഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് നെയ്യ്. ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും നെയ്യ് സഹായിക്കുന്നു. ചർമ്മത്തിനെ ചുളിവുകളിൽ നിന്ന് സംരക്ഷിച്ച് ചെറുപ്പം നിലനിർത്തുന്നു.

3) പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം കഴിക്കുക.

പേശികൾക്ക് ആരോ​ഗ്യം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് പ്രോട്ടീൻ. കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നതിനും പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം സഹായിക്കുന്നു.

4) സൺസ്ക്രീനിന്റെ ഉപയോ​ഗം.

സൂര്യനിൽ നിന്നുവരുന്ന ദോഷകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണമേർപ്പെടുന്നതിനായി സൺസ്ക്രീൻ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ഇത് അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കും. ഒപ്പം ചർമ്മത്തിന് തിളക്കവും സംരക്ഷണവും നൽകുന്നു.

 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

5) തലയോട്ടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുക.

യുവത്വം നിലനിർത്തുന്നതിൽ അറെ പ്രാധാന്യമുള്ള ഒന്നാണ് തലമുടി. തലമുടിയുടെ ആരോ​ഗ്യത്തിനായി തലയോട്ടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് ശീലമാക്കണം. ഇതിനൊപ്പം പോഷക സമ്പന്നമായ ആഹാരവും കഴിക്കേണ്ടതാണ്.

6) ആരോ​ഗ്യകരമായ ചർമ്മത്തിന് കൊളാജൻ.

ചർമ്മത്തിന്റെ ഇലാസ്തികതയും നിലനിർത്താൻ കൊളാജൻ സപ്ലിമെന്റ് സഹായിക്കും. ജലാംശം നിലനിർത്തുന്നതിനും പ്രായമാകുന്നതിന്റെ ഘടകങ്ങൾ ലഘൂകരിക്കുന്നതിനും കൊളാജൻ സഹായിക്കുന്നു.

friends catering

7) ചിയ, ഫ്ളക്സ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

നല്ല ആരോഗ്യത്തിന് നല്ല ദഹനം പ്രധാനമാണ്. നല്ല ദഹനത്തിന് നല്ല കുടലും വേണം. കുടലിന്റെ ആരോഗ്യത്തിനായി ചിയ വിത്തുകളും ചണ വിത്തുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചെറുപ്പത്തിനൊപ്പം കരുത്ത് നൽകാനും ഇത് സഹായിക്കുന്നു.

8) നാരങ്ങയോ നെല്ലിക്കയോ കഴിക്കുക.

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നൽകാൻ നെല്ലിക്കയോ നാരങ്ങയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും യുവത്വം നിലനിർത്താനും ഇത് സഹായിക്കുന്നു.

9) കഫീൻ ഒഴിവാക്കുക.

അധികമായി കഫീൻ അടങ്ങിയ ആഹാരം കഴിക്കുന്നത് പോഷകങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചായയും കാപ്പിയും പരിധി വിട്ട് കുടിക്കുന്നത് നിർത്തുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും.

10) അര മണിക്കൂറിൽ അധികം ഇരിക്കരുത്.

ഉദാസീനമായ ജീവിതരീതി വലിയ രോ​ഗങ്ങൾക്ക് കാരണമാകും. 30 മുതൽ 35 മിനിറ്റിൽ കൂടുതൽ ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രമേഹം, ​ഹൃദയാഘാതം തുടങ്ങിയ രോ​ഗങ്ങൾക്കും ഇത്തരം ജീവിത രീതി കാരണമാകും. അതിനാൽ ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക.

 

കിവി മുതൽ വാഴപ്പഴം വരെ; ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം

ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഉറക്കം ആവശ്യമാണ്. ശാരീരിക ആരോഗ്യം, വൈജ്ഞാനിക പ്രവർത്തനം, വൈകാരിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് വളരെ ആവശ്യമാണ്. ഉറക്കമില്ലായ്മയെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ ചില വഴികളുണ്ട്. ജീവിതശൈലി ക്രമീകരണങ്ങൾ, വിശ്രമ ടിപ്പുകൾ, ഭക്ഷണക്രമം എന്നിവയൊക്കെ ഇതിൽ പെടുന്നു.

ഉറക്കത്തിൽ ഭക്ഷണത്തിന്റെ സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്. ചില ഭക്ഷണങ്ങൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കഴിയുന്ന ഗുണങ്ങളുണ്ട്. ഇവിടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായ ചില ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്. ഏതൊക്കെയാണ് ആ 5 ഭക്ഷണങ്ങൾ എന്ന് നോക്കാം..

കൊഴുപ്പുള്ള മത്സ്യം: സാൽമൺ. ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേ​ഗ 3, ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ്സുകളാണ്. ഇത് മെച്ചപ്പെട്ട ഉറക്കത്തിനും ​ഗുണനിലവാരമുള്ള ഉറക്കത്തിനും സഹായകമാണ്. ഒമേ​ഗ 3 സെറോടോണിന്റെ അളവ് നിയന്ത്രിക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും ഉറങ്ങാനും സഹായിക്കും.




വാഴപ്പഴം: മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം. ഈ ധാതുക്കൾ സ്വാഭാവിക പേശി റിലാക്സന്റുകളായി പ്രവർത്തിക്കുന്നു. ഇത് പിരിമുറുക്കം ലഘൂകരിക്കുന്നു. ശരീരത്തെ ശാന്തമായി ഉറങ്ങാൻ സഹായിക്കുന്നു. വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകും,

ബദാം: മ​ഗ്നീഷ്യം ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള പ്രകൃതിദത്തമായ പരിഹാരമാണ് ബദാം. മഗ്നീഷ്യം മസിൽ റിലാക്സന്റായി പ്രവർത്തിക്കും. നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വൈകുന്നേരം ലഘു ഭക്ഷണമായി ബാദാം കഴിക്കുന്നത് ഉറക്കമില്ലായ്മയുടെ പ്രശ്നം പരിഹരിക്കാൻ സഹായിച്ചേക്കാം. ബദാം കഴിക്കുന്നത് കൂടുതൽ വിശ്രമവും തടസ്സമില്ലാത്തതുമായ ഉറക്കം രാത്രിയിൽ നൽകുന്നു.

friends catering

കിവി: ഉറക്കമില്ലായ്മയുടെ പ്രശ്നം നിങ്ങൾക്ക് ഉണ്ടെങ്കിൽ‌ മികച്ച പരി​ഹാരമാണ് കിവി പഴം. കിവിയിൽ സെറോടോണിൻ, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവ കിവിയിൽ‌ ധാരാളമുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഉറങ്ങാൻ പോകുന്നതിന് മുമ്പ് കിവി കഴിക്കുന്നത് ഉറക്കത്തിന്റെ പാറ്റേണുകൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉറക്കത്തിന് അനുയോജ്യമായ ഭക്ഷണത്തിന് രുചികരവും പോഷകപ്രദവുമായ കൂട്ടിച്ചേർക്കലായി മാറുന്നു. ഉറക്കമില്ലായ്മയുടെ പ്രശ്നം നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഈ ഭക്ഷണ സാധനങ്ങൾ പരീക്ഷിച്ച് നോക്കൂ ഫലം ഉണ്ടാവും. നല്ല ഉറക്കം ലഭിക്കും. മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണമാണ്

Verified by MonsterInsights