കേരള പി.എസ്.സി: പൊതുപ്രാഥമിക പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം.

ആദ്യ മൂന്നുഘട്ടങ്ങളിലെ പത്താംതലം പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവർക്ക് ഫെബ്രുവരി എട്ടിനുള്ള നാലാംഘട്ടത്തിൽ പങ്കെടുക്കാൻ അവസരം. നിശ്ചിത കാരണങ്ങളാൽ ഹാജരാകാൻ കഴിയാത്തവർക്കാണ് അവസരം നൽകുന്നത്. ഇതിനാവശ്യമുള്ള രേഖകൾ സഹിതം അപേക്ഷിക്കണം. പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസിലാണ് (തിരുവനന്തപുരം ഒഴികെ) അപേക്ഷ നൽകേണ്ടത്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിൽ നൽകണം.

നുവരി 27 മുതൽ 31-ന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ജനുവരി 31-നുശേഷവും 27-നു മുൻപും ലഭ്യമായ അപേക്ഷകൾ പരിഗണിക്കില്ല. അവർ വീണ്ടും അപേക്ഷിക്കണം. തപാൽ/ഇ-മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി. വെബ്സൈറ്റിന്റെ ഹോംപേജിൽ മസ്റ്റ് നോ എന്ന ലിങ്കിൽ പി.എസ്.സി. എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജിൽ ലഭിക്കും. വിവരങ്ങൾക്ക്: 0471 2546260, 246.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

കഴിഞ്ഞ ഡിസംബർ 28, ജനുവരി 11, 25 തീയതികളിലാണ് ആദ്യഘട്ട പരീക്ഷകൾ നടന്നത്.

* ഈ ദിവസങ്ങളിൽ അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) സഹിതം അപേക്ഷിക്കണം

അപകടംപറ്റി ചികിത്സയിലുള്ളവർ/അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാസർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും നിശ്ചിത മാതൃകയിൽ ഉള്ളത് ഹാജരാക്കണം

* പ്രസവസംബന്ധമായ അസുഖങ്ങളുള്ളവർ ചികിത്സാസർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിലുള്ളത് എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം

* ഗർഭിണികളായ ഉദ്യോഗാർഥികളിൽ യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർമേദശിച്ചിട്ടുള്ളവർ എന്നിവർ അത് തെളിയിക്കുന്നതിനുളള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ചികിത്സാസർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം

* പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർഥികൾ തെളിവുസഹിതം അപേക്ഷിക്കണം

* ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണകാരണം പരീക്ഷയെഴുതാൻ കഴിയാത്തവർ രേഖകൾസഹിതം അപേക്ഷിക്കണം.

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി;

മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില കൂടും. പുതുക്കിയ മദ്യ വില വിവരപ്പട്ടികയും ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്.  

ചില ബ്രാൻഡുകൾക്ക് മാത്രമാണ് വില കൂടുന്നത്. അതേസമയം ചില ബ്രാൻഡുകളുടെ വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്ക് വില കുറഞ്ഞേക്കും. സ്പിരിറ്റ് വില വർദ്ധിച്ചതിന് പിന്നാലെ മദ്യവില കൂട്ടണമെന്ന ആവശ്യം മദ്യ വിതരണക്കാർ മുന്നോട്ട് വച്ചത്. 15 മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാനുള്ള തീരുമാനം വരുന്നത്.

20 രൂപ മുടക്കിയാൽ സിം ‘കട്ടാകില്ല’, ഇന്റർനെറ്റില്ലാതെ പ്ലാനുകൾ;

വളരെക്കാലങ്ങൾക്കുശേഷം ഒരു സുഹൃത്തിനെ വിളിക്കുമ്പോള്‍ ഒരു പരിചയവും ഇല്ലാത്ത ആരോ എടുക്കുന്നത് മിക്കവരുടെയും അനുഭവമാണ്. സിം ഉപയോഗിക്കാതെ കട്ട് ആവുകയും ആ നമ്പർ മറ്റൊരാൾക്ക് അനുവദിക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം.

ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ സിം കാര്‍ഡുകള്‍ റീചാർജ് ചെയ്യാതെ 90 ദിവസമാണ് ആക്ടീവ് ആയിരിക്കുക. എയര്‍ടെല്‍ പോലുള്ള ചില സേവനദാതാക്കൾ 90 ദിവസത്തിന് ശേഷം 15 ദിവസത്തേക്ക് ഗ്രേസ് പിരിയഡ് അനുവദിക്കുന്നുണ്ട്.  അതേസമയം 180 ദിവസം ബിഎസ്എന്‍എല്‍ സിം ആക്ടീവായിരിക്കും. ശേഷം സിം നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കും.

എന്നാൽ 20 രൂപയ്ക്ക് റിചാർജ് ചെയ്താൽ സിം കട്ടാകാതെ നിലനിൽക്കുമെന്ന വാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്.  20 രൂപയിൽ കുറയാത്ത ബാലൻസുണ്ടെങ്കിൽ കുറഞ്ഞത് തൊണ്ണൂറ് ദിവസത്തേക്ക് ഒരു പ്രീപെയ്ഡ് ഉപഭോക്താവിന്റെ മൊബൈൽ കണക്ഷൻ ഡീ-ആക്ടിവേറ്റ് ചെയ്യപ്പെടില്ലെന്ന് ട്രായ് പറയുന്നു. മാത്രമല്ല ഇത് പുതിയ നിർദ്ദേശമൊന്നുമല്ലെന്നും ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും ട്രായ് പറയുന്നു.

അതേസമയം 20 രൂപ റിചാർജ് ചെയ്താൽ സിം റദ്ദാകാതിരിക്കുക മാത്രമേയുള്ളൂവെന്നത് അറിയുക. ഇൻകമിങോ ഔട്ഗോയിങോ ലഭ്യമാകില്ല. അതിനായി നിലവിലെ വാലിഡിറ്റി പ്ലാനുകൾ തന്നെ ചെയ്യേണ്ടിവരും. അതായത് 20 രൂപ റിചാർജ് ചെയ്ത് ഫോൺ കൊണ്ടുനടക്കുന്ന ആ കാലത്തിലേക്കുള്ള തിരിച്ചുപോക്കല്ലെന്ന് സാരം.

ഫെബ്രുവരിയില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?

പുതുവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. ശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 26 ബുധനാഴ്ചയും കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയാണ്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഫെബ്രുവരി മാസത്തില്‍ മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക.

ഫെബ്രുവരി 2: ഞായറാഴ്ച

ഫെബ്രുവരി 3: തിങ്കളാഴ്ച- സരസ്വതി പൂജ- ത്രിപുരയില്‍ അവധി

ഫെബ്രുവരി 8: രണ്ടാം ശനിയാഴ്ച

ഫെബ്രുവരി 9: ഞായറാഴ്ച

ഫെബ്രുവരി 11: ചൊവ്വാഴ്ച- തൈപ്പൂയ്യം- തമിഴ്‌നാട്ടില്‍ അവധി

ഫെബ്രുവരി 12: ബുധനാഴ്ച- ശ്രീ രവിദാസ് ജയന്തി- ഹിമാചല്‍ പ്രദേശില്‍ അവധി

ഫെബ്രുവരി 15: ശനിയാഴ്ച- Loi-Nagai-Ni- മണിപ്പൂരില്‍ അവധി

ഫെബ്രുവരി 16- ഞായറാഴ്ച

ഫെബ്രുവരി 19- ബുധനാഴ്ച- ശിവജി മഹാരാജ് ജയന്തി- മഹാരാഷ്ട്രയില്‍ അവധി

ഫെബ്രുവരി 20- വ്യാഴാഴ്ച- സംസ്ഥാന ദിനം- മിസോറാമിലും അരുണാചല്‍ പ്രദേശിലും അവധി

ഫെബ്രുവരി 22- നാലാം ശനിയാഴ്ച

ഫെബ്രുവരി 23- ഞായറാഴ്ച

ഫെബ്രുവരി 26- ബുധനാഴ്ച- ശിവരാത്രി- കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അവധി

ഫെബ്രുവരി 28- വെള്ളിയാഴ്ച- Losar- സിക്കിമില്‍ അവധി.

ഒന്നരവർഷത്തിൽ കായ്ക്കും, 12 അടിമാത്രം വളർച്ച.

“നല്ല ഉയരത്തിൽ പടർന്നുവളരുന്ന പ്ലാവ്, ഇന്നത്തെ സ്ഥലപരിമിതിയിൽ നമ്മുടെ നാടിന് അനുയോജ്യമല്ലാതായി. ഇതിന് പരിഹാരമാണ് വിയറ്റ്നാം സൂപ്പർ ഏർലി. ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന, പന്ത്രണ്ട് അടി ഉയരത്തിൽ വളരുന്ന, വർഷത്തിൽ രണ്ട് തവണ വിളവ് തരുന്ന, രുചിയും മണവുമുള്ള ഈ പ്ലാവിനം നമ്മുടെ മണ്ണിൽ നന്നായി വളരും. ചൂടുകൂടിയ വേനൽക്കാലവും നല്ല സൂര്യപ്രകാശവുമാണ് വിയറ്റ്നാം സൂപ്പർ ഏർലിക്കു വേണ്ടത്. അതിനാൽ നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് മാത്രമേ നടാവൂ

നടീലും പരിചരണവും

രണ്ടടി വലുപ്പമുള്ള കുഴിയിൽ പത്ത് കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മേൽമണ്ണും ചേർത്ത് കുഴി നിറയ്ക്കണം. മധ്യഭാഗത്തായി വൈകുന്നേരങ്ങളിൽ ഗ്രാഫ്റ്റ് തൈ നടാം. ഒട്ടിയ ഭാഗം മണ്ണിന് മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൈ ഒടിഞ്ഞുപോകാതിരിക്കാൻ കെട്ടിക്കൊടുക്കാം. ആദ്യഘട്ടങ്ങളിൽ വേനലിൽ തൈകൾക്ക് തണൽ നൽകുന്നതിനും നനയ്ക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

 

ആറു മാസത്തിലൊരിക്കൽ തടം നന്നായി നനച്ചതിനുശേഷം അരക്കിലോഗ്രാം പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണുമായി ഇളക്കണം. 15 ദിവസത്തിനുശേഷം പത്ത് കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളം ചേർക്കാം. കളകൾ നീക്കി ശീമക്കൊന്നകൊണ്ട് പുതനൽകണം. രാസവളമായി അരക്കിലോഗ്രാം യൂറിയയും രാജ്ഫോസും മുക്കാൽ കിലോഗ്രാം പൊട്ടാഷും ആദ്യ വർഷങ്ങളിൽ നൽകാം. രണ്ടാഴ്ചയ്ക്കുശേഷം 40 ഗ്രാം ബോറാക്സ് രണ്ട് കിലോഗ്രാം പൊടിഞ്ഞ കാലിവളത്തിനൊപ്പം ചേർക്കുന്നത് ഗുണം ചെയ്യും.

കായ ചീയൽ

ചക്ക ധാരാളമായി ഉണ്ടാകുമെങ്കിലും ചില സ്ഥലങ്ങളിൽ കായ ചീയൽ വ്യാപകമായി കാണുന്നു. ആദ്യഘട്ടങ്ങളിൽ കുഞ്ഞിച്ചക്കയിൽ ചെറിയ തവിട്ടു നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടും. തുടർന്ന് തവിട്ട് നിറം വ്യാപിക്കുകയും കറുത്ത നിറത്തിലുള്ള ഫംഗസ് വളർന്ന് ചക്ക പൊഴിഞ്ഞുപോകുകയും ചെയ്യും. രണ്ടാഴ്ചയിലൊരിക്കൽ മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തടത്തിൽ ഒഴിച്ചുകൊടുക്കുന്നതും ചെടിയിൽ തളിക്കുന്നതും കായ ചീയൽ ഒഴിവാക്കാൻ സഹായിക്കും.

ഇത്തിരിക്കുഞ്ഞനെങ്കിലും ഉണക്കമുന്തിരി സൂപ്പറാ.. ഇങ്ങനെ കഴിച്ചാല്‍ ഗുണമേറെ

ഉണക്കമുന്തിരി ആന്റിഓക്സിഡന്റുകളും നാരുകളും നിറഞ്ഞ പോഷക സമ്പുഷ്ടമായ ഒരു ഡ്രൈ ഫ്രൂട്ട് ആണ്. കുതിര്‍ക്കുമ്പോള്‍, വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളില്‍ ചിലത് വെള്ളത്തിലേക്ക് ലയിക്കുന്നു. ഉണക്കമുന്തിരി ഇട്ട  വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കാനും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. 

മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഡയറ്ററി ഫൈബറുകളാല്‍ നിറഞ്ഞതാണ് ഉണക്കമുന്തിരി. ഇത് ദഹനക്കേടും വയറു വീര്‍ക്കുന്നതും തടയാന്‍ സഹായിക്കുന്നു.ഉണക്കമുന്തിരിയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിളര്‍ച്ച തടയാനും ക്ഷീണം കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

ഒഴിഞ്ഞ വയറ്റില്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് സ്ത്രീകളില്‍ എല്ലുകളുടെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയും ഇത് തടയുന്നു.ഉണക്കമുന്തിരിയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ധനവ് തടയാന്‍ ഇത് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

ഉണക്കമുന്തിരി വെള്ളം എങ്ങനെ ഉണ്ടാക്കാം? 

ഏകദേശം 15മുതല്‍ 30 വരെ ഉണക്കമുന്തിരിയും ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളവും എടുക്കുക. ഉണക്കമുന്തിരി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. ശേഷം രാവിലെ അരിച്ചെടുത്ത് വെറുംവയറ്റില്‍ ഇത് കഴിക്കാവുന്നതാണ്. 

മിതത്വം എപ്പോഴും പ്രധാനമാണ്. അതിനാല്‍, മിതമായ അളവില്‍ മാത്രം കുടിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ നിര്‍ദേശം തേടിയതിനുശേഷം മാത്രം കുടിക്കുക.

Slottica Apk Download Główną Nagrodę

Content Slottica Kasyno Online Gry Kasynowe Na Żywo Bądź Slotica Rzeczywiście Zasługuje Na Status Międzynarodowego Kasyna…

Slottica Casino Erfahrungen Mobilna Rejestracja Logowanie Bonus

Content Procedury Płatności W Slottica Kasyno Slottica Casino Kod Promocji Wielkopolska Siatkówka Slottica Kasyno Pl Login…

Slottica Oszustwo Dla Mnie

Content Dokąd Zdobyć I Porównać Najistotniejsze Bonusy 20 Bezpłatnych Spinów? Lista Kasyn Wraz Z Bonusem Pięćdziesięciu…

Slottica Casino.Com Chf Inr Jpy

Content Slottica Kasyno — Przegląd Jaką Licencję Posiada Ten Operator? Bezpieczeństwo I Odpowiedzialna Uciecha Rozrywki Planszowe…

Verified by MonsterInsights