പുതുവർഷം മുതൽ ഈ ഫോണുകളിൽ നിന്നും വാട്സാപ്പ് ‘ബൈ ബൈ’ പറയും!

പുതു വർഷത്തിൽ പുത്തൻ മാറ്റങ്ങൾ കൊണ്ട് വരുന്നതിന്റെ ഭാഗമായി ഇനി മുതൽ പഴയ വേർഷൻ ആൻഡ്രോയിഡുകളിൽ ഓടുന്ന ഫോണുകളിൽ വാട്സാപ്പ് ഉണ്ടാകില്ലെന്ന് മെറ്റ അറിയിച്ചു. കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിലാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. 

നിങ്ങൾ വളരെ പഴയ ഫോണുകൾ ഉപ്യോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ഫോണുകളിൽ നിന്നും വാട്സാപ്പ് ബൈ ബൈ പറഞ്ഞേക്കാം. ചില ഉപയോക്താക്കൾക്ക് ഫോൺ മാറാതെ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് വാട്സാപ്പ് സേവനം നിലനിർത്താം.

എന്നാൽ നിലവിൽ പുതിയ അപ്ഡേഷനുകൾ വരാൻ സാധ്യതയില്ലാത്ത സ്മാർട്ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലക്കും . വാട്‌സ്ആപ്പിലേക്ക് മെറ്റ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുത്തൻ ഫീച്ചറുകൾ പഴയ ആൻഡ്രോയ്‌ഡ് വേർഷനുകളിൽ പ്രവർത്തിക്കില്ല എന്നതാണ് ചില ഫോണുകളിൽ വാട്‌സാപ്പ് സേവനം അവസാനിപ്പിക്കാനുള്ള കാരണം. 12 വർഷം മുമ്പ് അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയ്‌ഡ് കിറ്റ്‌കാറ്റ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഗൂഗിൾ ഈ വർഷം ആദ്യം അവസാനിപ്പിച്ചിരുന്നു. ഐഒഎസ് 15.1 മുതൽ പിന്നോട്ടുള്ള ഐഫോണുകളിലും 2025 മെയ് മുതൽ വാട്സാപ്പ് ലഭിക്കില്ല.

സാംസങ് ഗ്യാലക്‌സി എസ്3, ഗ്യാലക്‌സി നോട്ട് 2, ഗ്യാലക്സി എസ്4 മിനി, ഗ്യാലക്‌സി ഏസ് 3, മോട്ടോ മോട്ടോ ജി, റേസർ എച്ച്‌ഡി, മോട്ടോ ഇ 2014, എച്ച്‌ടിസി എച്ച്‌ടിസി വൺ, എച്ച്‌ടിസി വൺ എക്‌സ്+, ഡിസൈർ 500, എച്ച്‌ടിസി ഡിസൈർ 601, എൽജി ഒപ്റ്റിമസ് ജി, നെക്സസ് 4, ജി2 മിനി, എൽ90, സോണി എക്‌സ്പീരിയ സ്സെഡ്, എക്‌സ്പീരിയ എസ്പി, എക്‌സ്പീരിയ ടി, എക്‌സ്പീരിയ വി തുടങ്ങിയ ഫോണുകളിലാവും സേവനം അവസാനിപ്പിക്കുക.

ഇത് പുത്തൻ ട്രിക്ക്; മീൻ വെട്ടിയാൽ കൈയിൽ മാത്രമല്ല, ആ പ്രദേശത്തും ഉളുമ്പ് മണം ഉണ്ടാവില്ല.

മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അവ വെട്ടി വൃത്തിയാക്കി എടുക്കുക ടാസ്കാണ്.പ്രധാന കാരണം, മീന്‍ വെട്ടികഴി‍ഞ്ഞാൽ കൈ മാത്രമല്ല ആ പ്രദേശം മുഴുവനും മീനിന്റെ മണമായിരിക്കും. ഉളുമ്പ്മണം പോകുവാനായി കൈകളിൽ സോപ്പും സുഗന്ധമുള്ള ഹാൻഡ്‍‍വാഷുമൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും പൂർണമായും മീൻമണം പോകില്ല. മീന്‍ വെട്ടിയാലും കൈയില്‍ ഇനി ഉളുമ്പ് മണം ഉണ്ടാവില്ല. ഈ വിദ്യ അറിഞ്ഞുവയ്ക്കാം.

ആദ്യം മീൻ ചട്ടിയിലേക്ക് ഇടാം. മൂന്ന് നാരങ്ങ വട്ടത്തില്‍ അരിഞ്ഞുവയ്ക്കാം. മീൻ വെട്ടുന്നതിന് മുമ്പേ തന്നെ മീനിന് മുകളിലേക്ക് നാരങ്ങാ നന്നായി പിഴിഞ്ഞ് ചേർക്കാം. കൈകളിലും നാരങ്ങാ നീര് പുരട്ടണം. ശേഷം മീൻ വൃത്തിയാക്കാം. തലയും അരികും വെട്ടിയ മീനിലേയ്ക്കും നാരങ്ങാനീര് പുരട്ടണം. ശേഷം വെട്ടിയെടുത്ത മീനിലേക്ക് ഉപ്പും തേയ്ക്കണം. ഇങ്ങനെ മീൻ വെട്ടിയാല്‍ കൈയിൽ മീനിന്റെ ഉളുമ്പ് മണം ഒട്ടും തന്നെ ഉണ്ടാവില്ല.

ഇതുകൂടാതെ പേസ്റ്റ് ഉണ്ടെങ്കിൽ നല്ലതാണ്. അത് കൈയിൽ നന്നായി ഉരച്ച് കഴുകിയാൽ മീൻ മണംപോകും. കാപ്പിപ്പൊടി ചേർത്ത് കൈ കഴുകിയാലും മീന്‍ മണം ഇല്ലാതാക്കാം. കുടംപുളി   വെള്ളത്തിലിട്ട് ചെറുതായി കുതിർത്തിട്ട് കൈകളിൽ തിരുമ്മി എടുത്താല്‍ മീനിന്റെ മണം ഇല്ലാതാക്കാം.

Slottica Casino Chile Best Online Casino Company Malaysia

Content The Mostbet Game 🎰 Mostbet 7 Cut-Throat Mostbet Methods That Never Fails 🏧 Mostbet’te Nasıl…

Slottica É Confiável Best Casino Bonuses Uk

Content Which Nations And Areas Are Supported? The Trick Life Of Mostbet Casino Mostbet Casino –…

വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; 57,900 ശമ്പളത്തില്‍ കേരളത്തില്‍ ജോലി നേടാം.

കേരള പി.എസ്.സിക്ക് കീഴില്‍ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ജലഗതാഗത വകുപ്പിലേക്ക് വെല്‍ഡര്‍ തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
 
 തസ്തിക & ഒഴിവ്
 
 കേരള ജലഗതാഗത വകുപ്പില്‍ വെല്‍ഡര്‍ റിക്രൂട്ട്‌മെന്റ്. ആകെ 01 ഒഴിവ്. 
 
 കാറ്റഗറി നമ്പര്‍: 735/2024
 
ശമ്പളം
 
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,100 രൂപ മുതല്‍ 57,900 രൂപ വരെ ശമ്പളമായി ലഭിക്കും. 
 
പ്രായപരിധി
 
18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. (both dates included) are eligible to apply for this post with usual relaxation to Scheduled Castes, Scheduled Tribes and Other Backward Communities.
(for other conditions regarding the age relaxation please see para 2 of Part II General Conditions.) 
 
യോഗ്യത
 
വെല്‍ഡിങ് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. (1. The proficiency of the candidate shall be assessed in a Practical test to be conducted by the  Kerala Public Service Commission at the time of selection)
 
അപേക്ഷ
 
യോഗ്യരായവര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

ക്രിസ്മസ് – ന്യൂഇയർ ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് – പുതുവത്സര ബംപർ (Christmas new year bumper) ലോട്ടറിക്ക് റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷത്തെക്കാൾ അതിവേഗതയിലാണ് ടിക്കറ്റ് വിൽപന പുരോഗമിക്കുന്നത്.

ഡിസംബർ 17ന് വിൽപ്പന തുടങ്ങിയ ബംപർ ടിക്കറ്റിന്റെ ഭൂരിഭാഗവും ഇതിനോടകം വിറ്റുപോയതായി വിവിധ ജില്ലകളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ഫെബ്രുവരി അഞ്ചാം തീയ്യതി നറുക്കെടുക്കുന്ന ക്രിസ്മസ് – ന്യൂഇയർ ബംപർ ടിക്കറ്റിന് 400 രൂപയാണ് വില.

ആകെ ഇരുപത് ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനക്ക് എത്തിച്ചത്. ഇതിൽ ഡിസംബർ 22-ന് വൈകീട്ട് അഞ്ചുമണിവരെ 13,58,670 ടിക്കറ്റുകളും വിറ്റു പോയി. ടിക്കറ്റ് വിൽപനയിൽ സ്ഥാനത്ത് പാലക്കാട് തന്നെയാണ്. 2,75,050 ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചു. 1,53,400 ടിക്കറ്റുകൾ ചെലവഴിച്ച് തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

20 കോടി രൂപയാണ് ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും. 10 ലക്ഷം വീതം ഓരോ പരമ്പരകളിലും 3 വീതം ക്രമത്തിൽ 30 പേർക്ക് മൂന്നാം സ്ഥാനം നൽകും.

നാലാം സമ്മാനം ഓരോ പരമ്പരകളിലും 2 എന്ന ക്രമത്തിൽ 3 ലക്ഷം രൂപ വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് ആണ് നറുക്കെടുപ്പ്. 400 രൂപയാണ് ടിക്കറ്റ് വില.

friends catering

കാത്തിരിപ്പിന് വിരാമം; പിഎസ്‌സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനമെത്തി; കേരളത്തിലുടനീളം ഒഴിവുകള്‍

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന വിജ്ഞാപനമെത്തി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം വിളിച്ചു. 
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് നിയമനമാണ് നടക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന് മുന്‍പായി അപേക്ഷിക്കാം.  

തസ്തിക & ഒഴിവ്

കേരള പിഎസ് സിക്ക് കീഴില്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസികളിലേക്ക് അസിസ്റ്റന്റ്/ ഓഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പര്‍: 576/2024


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 39,300 രൂപ മുതല്‍ 83,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 29ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

കേരളത്തിൽ ഇന്നും ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്, സൂര്യാഘാതത്തിന് സാധ്യത.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാപാലിക്കേണ്ടതാണ്. പകല്‍ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത്  നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും ചൂടിൽ നിന്ന് സംരക്ഷിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

തീപിടിത്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്നുണ്ടെങ്കിൽ 11 മുതല്‍ മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് വെയിൽ ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.

ഇന്റര്‍നെറ്റ് കണക്ഷനല്ല, ഇത്തവണ കെഫോണ്‍ എത്തുന്നത് ഒരു മത്സരവുമായി, ജനുവരി 10 വരെ പങ്കെടുക്കാം സമ്മാനം നേടാം.

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് പരിഗണിച്ചാണ് മത്സരം നീട്ടിയതെന്നും മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും കെ ഫോൺ അറിയിച്ചു.

എന്‍ട്രികള്‍ അയക്കാനായി ഇന്റര്‍നെറ്റ് ഗ്രാമ പ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഫോട്ടോസ് എടുത്ത് വാട്ടര്‍മാര്‍ക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +91 9061604466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുക. തെരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ കെഫോണ്‍ ഫ്രെയിമോടു കൂടി വാട്‌സാപ്പില്‍ തിരിച്ചയച്ചു നല്‍കും.

അതിനുശേഷം കെഫോണ്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് പേജിലേക്ക് ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും രണ്ട് പേരെ കമന്റ് ബോക്‌സില്‍ ടാഗ് ചെയ്യുകയും വേണം. പോസ്റ്റിന് ലഭിക്കുന്ന ലൈക്‌സിന്റെയും റീച്ചിന്റെയും അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്.

വിജയികളെ ജനുവരി 14ന് കെഫോണ്‍ ഔദ്യോഗിക പേജായ www.facebook.com/kfonofficialല്‍ പ്രഖ്യാപിക്കും. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: https://bit.ly/KFONPhotographyContest. കെഫോണ്‍ ഔദ്യോഗിക പേജുകള്‍ FB: https://www.facebook.com/KFONOfficial. Insta: https://www.instagram.com/kfonofficial/

Claim Your Generous Welcome Bonus At Ozwin Casino!

The Ozwin on line casino indication upward reward will be typically the many typical technique of…

Verified by MonsterInsights