വരുമാനത്തിനും അലങ്കാരത്തിനും ചീരക്കൃഷി ഏറെ പ്രയോജനകരം. നാട്ടിൽ പച്ചയും ചുവപ്പും നിറത്തിലെ ഏറെ ഗുണമുള്ള പച്ചക്കറിയായ ചീര എക്കാലത്തും കൃഷി ചെയ്യാമെങ്കിലും…
Month: January 2025
റെയില്‍വേയില്‍ 32,000 ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22.
ഇന്ത്യന്‍ റെയില്‍വേയില്‍ ലെവല്‍ ഒന്ന് ശമ്പള തസ്തികയിലേക്ക് വിജ്ഞാപനം. 32,000ത്തോളം ഒഴിവുകളാണ് വരുന്നത്. യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. സാങ്കേതിക വിഭാഗത്തിലെ അസിസ്റ്റന്‍റ് ലെവലും ട്രാക്ക് മെയിന്‍റൈയിനര്‍ പോലെയുള്ള തസ്തികകളും ഇതില്‍ ഉള്‍പ്പെടും. സിവില്‍, ഇലക്ട്രിക്കല്‍,മെക്കാനിക്കള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്‍റുമാരുടെയും ഒഴിവുകളുണ്ട്. ഹെല്‍പ്പര്‍ എന്നപേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിത്. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷിക്കാനുള്ള പ്രായപരിധി: 2025 ജൂലൈയില്‍ 18നും 36 വയസിനും ഇടയില്‍ പ്രായം. കോവിഡിന് ശേഷം ഈ തസ്തികകളിലേക്കുള്ള ആദ്യ വിജ്ഞാപനം ആയതിനാല്‍ മൂന്ന് വര്‍ഷത്തെ ഇളവുചേര്‍ത്താണ് ഇക്കുറി പ്രായം നിശ്ചയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒരു അപേക്ഷ മാത്രമേ അയയ്ക്കാനാവൂ. വിജ്ഞാപനം 08/2024 എന്ന നമ്പരില്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 23 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22.

തുളസിക്ക് ആവശ്യക്കാർ ഏറെ: കൃഷി ചെയ്യാൻ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം.
പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളാണ് കൃഷി എന്നുകേൾക്കുമ്പോൾ ഒട്ടുമിക്കവരുടെയും മനസിൽ എത്തുക. എന്നാൽ അധികമാരും കൈവയ്ക്കാത്തതും കാലാവസ്ഥാ വ്യതിയാനമുണ്ടായാലും ചതിക്കാത്തതും വലിയ മുതൽ മുടക്കുവേണ്ടാത്തതും നല്ല ആദായം ലഭിക്കുന്നതുമായ വിളകൾ കൃഷിചെയ്താൽ മികച്ച വരുമാനം നേടാൻ കഴിയും. അത്തരത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് തുളസി. ഇന്ത്യയ്ക്കുപുറമേ വിദേശ രാജ്യങ്ങളിലും തുളസിയിലയ്ക്ക് ആവശ്യക്കാർ വർദ്ധിക്കുകയാണ്.
പ്രധാനമായും മരുന്നുനിർമാണത്തിനാണ് ഇത് ഉപയോഗിക്കുക. പലപ്പോഴും ഗുണമേന്മയുള്ള മേൽത്തരം തുളസിയിലകൾ ലഭിക്കാറില്ല. അതിനാൽ തന്നെ നല്ല രീതിയിൽ കൃഷി ചെയ്താൽ ഇത് പെട്ടെന്ന് തന്നെ വിറ്റു പോകും. മാസം കുറഞ്ഞത് ഒരുലക്ഷത്തോളം രൂപ വരുമാനം നേടാൻ പറ്റും . ക്ഷേത്രങ്ങളിലും മറ്റും ധാരാളം തുളസി കേരളത്തിൽ മാത്രം ആവശ്യമായി വരുന്നുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ് തുളസി കൂടുതലും കേരളത്തിലേക്ക് എത്തുന്നത്.

എന്നാൽ തുളസി കൃഷി കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാം. ഏറെക്കാലം തുടർച്ചയായി ആദായം ലഭിക്കും എന്നതുമാണ് തുളസികൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിലുള്ള തുളസിച്ചെടിയിൽ നിന്നുതന്നെ വിത്തുകൾ ശേഖരിച്ച് എടുക്കാം . ഈ വിത്തുകൾ പാകിമുളപ്പിച്ച് കൃഷി ചെയ്ത് തുടങ്ങാം. കൃഷ്ണ തുളസിക്കാണ് ആവശ്യക്കാർ കൂടുതൽ മാസം ഒരുലക്ഷം രൂപ വരുമാനം കിട്ടണമെങ്കിൽ കുറഞ്ഞത് രണ്ടേക്കറിലെങ്കിലും തുളസി കൃഷി ചെയ്യണം. ഇതിന് 15000- 20000 രൂപ വരെയാണ് ചെലവ് വരുന്നത്. കൃത്യമായ ഇടവേളകളിൽ വളം നൽകുകയും വേണം. ജൈവവളം മാത്രം നൽകുക . ആവശ്യത്തിന് കൃഷിഭൂമി ഇല്ലെങ്കിൽ ഗ്രോബാഗിലോ ചട്ടിയിലോ വീടിന്റെ മട്ടുപ്പാവിലോ തുളസി കൃഷി ചെയ്യാൻ പറ്റും . തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് മികച്ച വരുമാനം നേടാൻ തുളസികൃഷി നല്ലൊരു മാർഗമാണ്. തുളസി ഉൾപ്പടെയുള്ള ഔഷധക്കൃഷിക്ക് സഹായം നല്‍കാന്‍ നിരവധി കമ്പനികള്‍ വിപണിയിൽ ഇന്നുണ്ട്. മികച്ച രീതിയില്‍ നിങ്ങള്‍ കൃഷി ചെയ്യാന്‍ തയാറാണെങ്കില്‍ സാമ്പത്തിക സഹായമടക്കം ഈ കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്; എല്ലാ ജില്ലകളിലും ഒഴിവുകള്‍, കൂടുതലറിയാം.
കേരള പി.എസ്.സിക്ക് കീഴില്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. പതിനാല് ജില്ലകളിലും പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പിഎസ് സിയുടെ ഒൗദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 29.
തസ്തിക & ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. (Vide GO (MS)No.29/15/P&ARD dated 19/11/2015)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ഒഴിവുകളുണ്ട്.

കാറ്റഗറി നമ്പര്‍: 621/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,100 രൂപ മുതല്‍ 57,900 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസിനും 39 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1985നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ലോകത്ത് ഏറ്റവും കൂടുതൽ കുളിക്കുന്നത് മലയാളികൾ അല്ലേ അല്ല, മറ്റൊരു രാജ്യക്കാർ; കുളിക്കാൻ കാരണം വൃത്തിയോടുള്ള ഇഷ്ടമല്ല.
“കുളിക്കാത്ത ഒരു ദിവസം… അത് സങ്കല്പിക്കാൻ പോലുമാവില്ല. മിക്കവരും ദിവസം ഒന്നിൽക്കൂടുതൽ തവണ ഉറപ്പായും കുളിച്ചിരിക്കും. അതാണ് മലയാളികളും കുളിയും തമ്മിലുള്ള ബന്ധം. എന്നാൽ കുളിയുടെ കാര്യത്തിൽ മലയാളികളെയും പിന്നിലാക്കി കുതിക്കുകയാണ് ബ്രസീൽ. ലോകത്ത് ഏറ്റവും കൂടുതൽ കുളിക്കുന്നതും ബ്രസീലുകാർ തന്നെയാണ്. ഇവിടത്തെ ആളുകൾ ഒരാഴ്ച ശരാശരി 14 തവണയെങ്കിലും കുളിക്കും എന്നാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ വ്യക്തമായത്. കുളിക്കണക്കിലെ ആഗോള ശരാശരി അഞ്ചുമാത്രമാണെന്ന് ഓർക്കണം. കാന്താൽ വേൾഡ് പാനലാണ് ഗവേഷണത്തിന് പിന്നിൽ പ്രർത്തിച്ചത്.
വൃത്തിയുടെ പേരിൽ വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടാണ് ബ്രസീലുകാർ കുളിയെ ഇത്രയധികം സ്നേഹിക്കുന്നത് എന്ന് വിചാരിക്കരുതേ.

കാലാവസ്ഥയാണ് ഇവരെ കുളിക്കാൻ പ്രേരിപ്പിക്കുന്നത്. പലപ്പോഴും കടുത്ത ചൂടാണ് ഇവിടെ. രാജ്യത്തെ ശരാശരി താപനില 24.6 ഡിഗ്രി സെൽഷ്യസാണ്. വർഷത്തിലെ ഒട്ടെല്ലാ മാസത്തിലും ഇത്രയധികം ചൂടുകാണുകയും ചെയ്യും. ബ്രസീലുകാരിൽ 99 ശതമാനവും കുളിക്കുമ്പോൾ ജർമ്മൻകാരിൽ 92 ശതമാനം പേർ മാത്രമാണ് കുളിക്കുന്നത്. അമേരിക്ക 90, ചൈന 85, ബ്രിട്ടൺ 83 ശതമാനം എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളിലെ കുളിക്കണക്ക്. ഒരു ബ്രസീലുകാരൻ ഒരുതവണ കുളിക്കാൻ വേണ്ടി ചെലവാക്കുന്നത് 10.3 മിനിട്ടാണ്. അക്കാര്യത്തിലും മറ്റുരാജ്യങ്ങളെക്കാൾ മുന്നിലാണ് ബ്രസിലുകാർ. അമേരിക്കാർ കുളിക്കാനായി ചെലവാക്കുന്നത് 9.9 മിനിട്ടും ബ്രിട്ടീഷുകാർ 9.6 മിനിട്ടുമാണ്.

Online Sports Betting And Online Casino Games
Please note of which any voids will certainly make this betslip ineligible from Gamble Saver payouts.…
പഠിച്ചാൽ കൊത്തിക്കൊണ്ടു പോകും, കയ്യിൽ കിട്ടും മിനിമം 10 ലക്ഷം; ഒരു കൈ നോക്കുന്നോ?
പ്രതിവർഷം പത്തു ലക്ഷം രൂപ ശമ്പളം! ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്ധർക്ക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജിന്റെ ഏകദേശ കണക്കാണ്. പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിൽ മിടുക്കുണ്ടെങ്കിൽ ചോദിക്കുന്ന ശമ്പളമാണ് കിട്ടുക. നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നീ മേഖലകളിൽ മികവുണ്ടെങ്കിൽ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒന്നാം തീയതിയല്ലേ, എന്തെങ്കിലും പുതുതായി പഠിച്ചു തുടങ്ങാമെന്നാണു ചിന്തയെങ്കിൽ ഇതാണ് പറ്റിയ സമയം. ഐടി മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്നു നടത്തുന്ന ‘െമഷീൻ ലേണിങ് യൂസിങ് പൈത്തൺ’ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം.
ജനുവരി 2 മുതൽ ഫെബ്രുവരി 12 വരെ വൈകിട്ട് ഏഴു മുതൽ ഒൻപത് വരെയാണ് ഒാൺലൈൻ ക്ലാസ്. എെഎ, മെഷീൻ ലേണിങ് ട്രെയിനിങ് രംഗത്ത് വർഷങ്ങളുടെ അനുഭവപരിചയമുളള സുജിത എസ്.കുറുപ്പാണ് ക്ലാസുകൾ നയിക്കുന്നത്. മുപ്പത് ദിവസം അറുപത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക.

വെള്ളമടിച്ച് കിളിപറക്കില്ല; ഹാങ് ഓവർ മാറാൻ ഇതാ കുറച്ചു ടിപ്‌സുകൾ; ഒറ്റമൂലി റെസിപ്പിയുമുണ്ടേ.
പുതുവർഷം ലോകത്ത് പിറന്നുകഴിഞ്ഞു. എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. ഇതിനെ ആഘോഷത്തിന് മാറ്റുകൂട്ടാനായി അൽപ്പം മദ്യവും പലരും വിളമ്പും. ജനുവരി 1 അവധി ദിവസം അല്ലാത്തതിനാൽ ആഘോഷത്തിനിടെയുള്ള മദ്യപാനത്തിന്റെ ഫലമായ ഹാങ് ഓവർ പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാൻ വരാതെയിരിക്കുക,കഠിനമായ തലവേദന.ഛർദ്ദി,തലച്ചുറ്റൽ,നിർജ്ജലീകരണം,മനംപിരട്ടൽ അങ്ങനെ പലതും വരാം. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ആഘോഷവേളയ്ക്ക് പിന്നാലെ പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കാം.
പ്രധാന കാരണം മദ്യപിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന നിർജലീകരണമാണ്. മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തെ നിർജലീകരണത്തിലേക്ക് നയിക്കുന്നു.പലപ്പോഴും തുടർച്ചയായി മദ്യപിക്കുന്ന ആളുകളേക്കാൾ വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവർക്കാണ് ഹാങ്ങോവർ കൂടുതലായി ഉണ്ടാവുന്നതെന്ന് പറയപ്പെടുന്നു.

മദ്യപാനം തുടങ്ങുന്നതിനു മുൻപായി തന്നെ നന്നായി ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ആദ്യ പടി. എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ പോരാ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം എന്നുള്ളതാണ്. മദ്യത്തിന്റെ അളവ് കുറച്ച് ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഹാങ് ഓവറിനെ പ്രതിരോധിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഹാങ് ഓവറിനെ കൂടുതൽ പ്രശ്‌നത്തിലാക്കും.
തൈര്, മോരുംവെള്ളം എന്നിവ ഹാങ് ഓവർ മാറാനുള്ള മറ്റൊരു വഴിയാണ്. ഇത് മദ്യപാനം കാരണം ശരീരത്തിലെത്തിയിരിക്കുന്ന വിഷാംശം പുറന്തള്ളാനും നല്ലതു തന്നെ. ഒരു കപ്പ് തേങ്ങവെള്ളം,ഹെർബൽ ടീ എന്നിവയെല്ലാം ഹാങ് ഓവർ മാറ്റാനുള്ള നല്ലൊരു വഴിയാണ്. തലവേദന കുറയ്ക്കാനും ഇത് സഹായിക്കും. ഓറഞ്ച് ജ്യൂസും ഹാങ് ഓവറിന് മറുമരുന്നാണേ. ഇതിലെ വൈറ്റമിൻ സിയാണ് സഹായിക്കുന്നത്. നൂഡിൽസ് കഴിക്കുന്നത് ഹാങ്ഓവറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള സോഡിയം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ ആക്കും.

ഹാങ് ഓവർ മാറാൻ ഒരു ഒറ്റമൂലിയും ഉണ്ട്.
വെള്ളം, നാരങ്ങാനീര്, ഇഞ്ചി എന്നിവ ഉപയോഗിച്ചാണ് ഹാങ് ഓവറിനുള്ള ഒറ്റമൂലി തയ്യാറാക്കുന്നത്. ഇതിനൊപ്പം മഞ്ഞൾപ്പൊടിയും കുരുമുളകും, സ്റ്റീവിയ ഇലകളും പഞ്ചസാര ഒഴിച്ചുള്ള ഏതെങ്കിലും പ്രകൃതിദത്ത മധുരവും ചേർത്താണ് ഈ അത്ഭുത പാനീയം തയ്യാറാക്കുന്നത്.
യു.പി.ഐ ഇടപാടുകളില്‍ നാളെ മുതല്‍ മാറ്റം; തീരുമാനവുമായി ആര്‍.ബി.ഐ.
യു.പി.ഐ ഇടപാടുകളില്‍ ഉപയോക്തക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ മാറ്റങ്ങള്‍ ജനുവരി 1 മുതല്‍ നിലവില്‍ വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പരിഷ്‌കരണ നിര്‍ദേശവുമായി രംഗത്ത് വന്നത്. വിവിധ യു.പി.ഐ ഇടപാടുകള്‍ക്കുള്ള പരിധി വര്‍ധിപ്പിക്കുന്നതാണ് എടുത്ത് പറയേണ്ട മാറ്റം. യു.പി.ഐയിലൂടെ മുമ്പ് അയച്ചതിനേക്കാള്‍ കൂടുതല്‍ പണം അയക്കാനുള്ള സൗകര്യം നിലവില്‍ വരും.
ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സേവനമായ UPI123Pay- യിലൂടെയുള്ള ഇടപാടുകളില്‍ ഉണ്ടായിരുന്ന പരിധി ആര്‍.ബി.ഐ വര്‍ധിപ്പിച്ചു. നിലവിലെ ഇടപാടിന് 2024 ഡിസംബര്‍ 31 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്, ഈ സമയപരിധി നീട്ടിയില്ലെങ്കില്‍, ജനുവരി 1 മുതല്‍, ഉപയോക്താക്കള്‍ക്ക് UPI123Pay വഴി നേരത്തെ ഉണ്ടായിരുന്ന 5000 രൂപയുടെ ഇടപാട് പരിധിയില്‍ നിന്ന് പ്രതിദിനം 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും.UPI123Pay ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റേതെങ്കിലും UPI ഉപയോക്താവിന് 10,000 രൂപ വരെ കൈമാറാന്‍ കഴിയും. അതേസമയം ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധി മാറ്റമില്ലാതെ തുടരും. പ്രതിദിനം 1 ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ അനുവദിക്കുന്നത് തുടരും. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും സമാനമായ സാഹചര്യങ്ങള്‍ക്കും ഈ പരിധി 5 ലക്ഷം രൂപ വരെ ഉയര്‍ത്തിയതും ശ്രദ്ധേയമാണ്.

ഈ വര്‍ഷം ആരംഭിച്ച യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍ പുതുവര്‍ഷത്തില്‍ ഭീം ല്‍ മാത്രമല്ല മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍, BHIM ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് UPI സര്‍ക്കിള്‍ പ്രയോജനപ്പെടുത്താം, ഇത് ഡെലിഗേറ്റഡ് പേയ്മെന്റുകള്‍ക്കായി കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേര്‍ക്കാന്‍ അനുവദിക്കുന്നുണ്ട്. യുപിഐ സര്‍ക്കിളില്‍ ചേര്‍ത്തിട്ടുള്ള സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ പേയ്മെന്റുകള്‍ നടത്താനാകും. എന്നിരുന്നാലും, പ്രാഥമിക ഉപയോക്താക്കള്‍ ഓരോ പേയ്മെന്റിനും അംഗീകാരം നല്‍കണം. ഒപ്പം ദ്വിതീയ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം.

അതേസമയം, ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 15,537 കോടി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) ഇടപാടുകള്‍ നടന്നതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഇടപാടുകളുടെ ആകെ മൂല്യം 223 ലക്ഷം കോടി രൂപയാണെന്നതും കണക്കിലുണ്ട്.
Ozwin Promotions Pokies Video
Content Best Tron Online Casinos Sign Up For Today In Add-on To Commence Making Advantages Ozwin…