54 ദിവസം വാലിഡിറ്റി, 2ജിബി ഡാറ്റ, അൺ‌ലിമിറ്റഡ് കോളിങും; അമ്പരപ്പിക്കുന്ന പ്ലാനുകളുമായി ബിഎസ്എൻഎല്‍‌.

പതിനേഴ് വർഷത്തിനുശേഷം, ലാഭത്തിലേക്കെത്തിയിരിക്കുന്ന ബിഎസ്എൻഎൽ കൂടുതൽ ജനപ്രിയ റിചാർജ് പ്ലാനുകളുമായി വിപണി പിടിക്കാനുള്ള ശ്രമമാണ്. 54 ദിവസം വാലിഡിറ്റി, 2ജിബി ഡാറ്റ, അൺ‌ലിമിറ്റഡ് കോളിങും ഒപ്പം 100 എസ്എംഎസ് പ്ലാനുകളുമായി 347 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

ബി‌എസ്‌എൻ‌എല്ലിന്റെ ഏറ്റവും പുതിയ റീചാർജ് പ്ലാനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കിട്ടു. BiTV-യിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്ന് പ്രയോജനം ലഭിക്കും, ഇത് അവരുടെ മൊബൈൽ ഉപകരണങ്ങളിൽ 450-ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഒടിടി ആപ്ലിക്കേഷനുകളിലേക്കും ആക്‌സസ് അനുവദിക്കും.

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം ഭീമന്മാരുമായി മത്സരിക്കുമ്പോൾ ബജറ്റ് സൗഹൃദ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലികോം മേഖലയിലെ പോരാട്ടം ശക്തമാക്കുകയാണ്.

പുതിയ 4G മൊബൈൽ ടവറുകൾ സ്ഥാപിച്ചുകൊണ്ട് ബിഎസ്എൻഎൽ തങ്ങളുടെ നെറ്റ്‌വർക്ക് സജീവമായി മെച്ചപ്പെടുത്തുകയാണ് ഇതുവരെ 65,000 പുതിയ ടവറുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്, ഉടൻ തന്നെ 100,000 ആയി വിപുലീകരിക്കുകയും ചെയ്യും. 4ജി സേവന വ്യാപനം, ഒപ്റ്റിക് ഫൈബർ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്കാണ് നിലവിൽ കമ്പനിയുടെ ഊന്നൽ. 5ജി സേവനം അവതരിപ്പിക്കാനുള്ള ദൗത്യമാണ് ഇപ്പോഴുള്ളത്. ബിഎസ്എൻഎല്ലും വോഡഫോൺ ഐഡിയയും(ഏപ്രിലിൽ ആരംഭമാകും) മാത്രമാണ് ഇനിയും 5ജി സേവനത്തിന് ഔദ്യോഗികമായി തുടക്കമിടാത്ത കമ്പനികൾ. നിലവിൽ ടിസിഎസിന്റെ സഹകരണത്തോടെ ഒരുലക്ഷം 4ജി സൈറ്റുകൾ സ്ഥാപിക്കുകയാണ് ബിഎസ്എൻഎൽ. ഇതോടൊപ്പം തന്നെ 5ജിയും അവതരിപ്പിക്കാനാണ് ശ്രമം.

ഡിഗ്രിയുണ്ടോ? സെന്‍ട്രല്‍ ബാങ്കില്‍ ഓഫീസറാവാം; ആയിരത്തോളം ഒഴിവുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. ക്രെഡിറ്റ് ഓഫീസര്‍മാരുടെ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്‌കെയില്‍ 1 (ജെഎംജിഎസ് ഐ) പ്രകാരമുള്ള റിക്രൂട്ട്മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റ്. ആയിരത്തനടുത്ത് നിയമനങ്ങള്‍.

പ്രായപരിധി

20 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1994 നവംബര്‍ 30നും 2004 നവംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

 

 

ഉദ്യോഗാര്‍ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ കോളജില്‍ നിന്നോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം വേണം.

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 55 ശതമാനം മതി.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപ മുതല്‍ 85,920 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ക്ക് 150 രൂപ. മറ്റുള്ളവര്‍ 750 രൂപ അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക.

പിആര്‍ഡിയില്‍ ജോലിയവസരം; 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം; ലാസ്റ്റ് ഡേറ്റ് 22.

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലിയവസരം. പിആര്‍ഡി- പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കാലാവധിയില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 22ന് മുന്‍പായി അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കാണ് പാനല്‍ രൂപീകരിക്കുക. 

പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പ്ലസ് ടു വിജയിച്ചിരിക്കണം. വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. വീഡിയോ എഡിറ്റിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

എഴുത്ത് പരീക്ഷയുടെയു, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പിആര്‍ഡി വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യല്‍ മീഡിയ പ്രചരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്ടുകളും എഡിറ്റ് ചെയ്യുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് കണ്ടന്റുകള്‍ എന്നിവ ആര്‍ക്കൈവ് ചെയ്യുക എന്നിവയാണ് ഡ്യൂട്ടികള്‍. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി/ ബയോഡാറ്റ താഴെയുള്ള ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് അയക്കുക. അവസാന തീയതി : ഫെബ്രുവരി 22. 

ഇമെയില്‍: cvcontenteditor@gmail.com

സീനിയോറിറ്റി നഷ്ടപ്പെടില്ല, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാൻ അവസരം.

1995 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് റജിസ്ട്രേഷൻ പുതുക്കുന്നതിന് 2025 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 30 വരെ സമയം അനുവദിച്ച് സർക്കാർ ഉത്തരവായി. തൊഴിലും നൈപുണ്യവും വകുപ്പ് ഫെബ്രുവരി 5നു പുറത്തിറക്കിയ ഉത്തരവിലാണ് (സ.ഉ (സാധാ) നം.163/2025/LBR) ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

മരണസമയത്തിന് തൊട്ട് മുമ്പ് തലച്ചോറിൽ സംഭവിക്കുന്നതെന്ത്?

മനുഷ്യമസ്തിഷ്‌കം ശാസ്ത്രലോത്തിന് മുമ്പിൽ ചുരളഴിയാത്ത ഒരു ലോകമാണ്. അതിനുള്ളിൽ അടങ്ങിയിരിക്കുന്ന രഹസ്യം എന്താണെന്ന് കണ്ടെത്താനായി നിരവധി ഗവേഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഒരു മനുഷ്യൻ മരിക്കുന്ന സമയം തലച്ചോറിന്റെ പ്രവർത്തനം എന്താണെന്ന് കണ്ടെത്താൻ ഗവേഷകർ പഠനം നടത്തിവരികയാണ്.

പരിപൂർണമായ ഉത്തരമല്ലെങ്കിലും ഈ സമസ്യക്ക് ഭാഗികമായ ഉത്തരം കണ്ടെത്താനും വിശദീകരണം നൽകാനും സാധ്യമായ പഠനം ഇപ്പോൾ വീണ്ടും ചർച്ചാ വിഷയം ആയിരിക്കുകയാണ്. ദ ഫ്രോണ്ടിയേഴ്‌സ് ഇൻ എയ്ജിങ് ന്യൂറോസയൻസ് ജേണലിലാണ് മരണത്തിന് മുമ്പുള്ള മസ്തിഷ്ക പ്രവർത്തനത്തെ പറ്റിയുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“മരണസമയത്തുള്ള തലച്ചോറിന്റെ പ്രവർത്തനത്തെ പറ്റിയാണ് “എൻഹാൻസ്ഡ് ഇന്റർപ്ലേ ഓഫ് ന്യൂറോണൽ കോഹെറൻസ് ആൻഡ് കപ്ലിങ് ഇൻ ദ ഡൈയിങ് ഹ്യൂമൻ ബ്രെയിൻ” (Enhanced Interplay of Neuronal Coherence and Coupling in the Dying Human Brain) എന്ന പഠനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

ഒരു ജീവതകാലത്തിന്റെ സയാഹ്നത്തില്‌‍ ജീവന്റെ വെളിച്ചത്തിന്റെ തിരി അണയുന്നതിന് തൊട്ട്മുമ്പുള്ള നിമിഷത്തിൽ. ജീവതത്തിൽ വിലമതിക്കുന്ന ഓർമകൾ തിരശീലയിലെന്ന പോലെ കൺമുന്നിൽ തെളിയുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഹൃദയസ്തംഭനമുണ്ടായ 87 വയസുകാരന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്. അപസ്മാര ചികിത്സക്കിടെയാണ് ഇയാളുടെ മരണം സംഭവിച്ചത്. മരണസമയത്തെ ഏകദേശം 900 സെക്കന്റ് നേരത്തെ മസ്തിഷ്‌ക പ്രവർത്തനം രേഖപ്പെടുത്തി. ഇവ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

മരണത്തിന് കീഴടങ്ങിയ വ്യക്തിയുടെ ഹൃദയസ്തംഭനത്തിന് തൊട്ട് മുമ്പുള്ള 30 സെക്കന്റും ശേഷമുള്ള 30 സെക്കന്റ് നേരത്തേയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഗവേഷകർക്ക് സാധ്യമായി.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിൽ ക്രമാനുഗതമായി ഉണ്ടാകുന്ന വൈദ്യുതസ്പന്ദനങ്ങളായ ഗാമ, ഡെൽറ്റ, തീറ്റ, ആൽഫ, ബീറ്റ എന്നാ സ്പന്ദനങ്ങൾ മരണസമയത്തും കാണാൻ സാധ്യമായി. ഓർമ്മശക്തിയുൾപ്പെടെയുള്ള പ്രധാനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗാമാസ്പന്ദനങ്ങളാണ് മരണസമയത്ത് കൂടുതലായി കാണപ്പെട്ടത്. മരണത്തിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിയവരുടെ അനുഭവങ്ങൾക്ക് സമാനമാണ് ഇവയെന്ന് പഠനത്തിൽ പങ്കാളിയായ കെന്റക്കിയിലെ ലൂയിവിൽ യൂണിവേഴ്‌സിറ്റി അധ്യാപകനായ ഡോ. അജ്മാൽ സെമ്മാർ പറഞ്ഞു.

2022 ൽ പ്രസിദ്ധീകരിച്ച ഈ പഠനം ശാസ്ത്രലോകം പുനരവലോകനം ചെയ്തതിലൂടെ ഇക്കാര്യം വീണ്ടും ശാസ്ത്രലോകത്ത് ചർച്ചാ വിഷയമായിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ കെഎസ്ഡിപിഎല്ലില്‍ ജോലി.

കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടീക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപിഎല്‍) ജോലിയവസരം. KSDP ലിമിറ്റഡ് ഇപ്പോള്‍ വിവിധ തസ്തികകളിലായി ട്രെയിനി റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 31 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 21ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടീക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപിഎല്‍)ല്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. മുന്ന് വര്‍ഷ കാലയളവില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ആകെ ഒഴിവുകള്‍ 31.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് = 02

ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് = 02

മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 02

കെമിക്കല്‍ എഞ്ചിനീയറിങ് = 04

കമ്പ്യൂട്ടര്‍ സയന്‍സ് = 02

എംഎസ് സി മൈക്രോബയോളജി = 02

എംഫാം/ ബിഫാം = 04

എംബിഎ (ഫിനാന്‍സ്) = 01

ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 02

ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് = 02

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി = 01

ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി = 02

എസി മെക്കാനിക് = 02

ബോയിലര്‍ ഓപ്പറേറ്റര്‍ = 03

 

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്/ ബിടെക്

ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് 

ഇന്‍സ്ട്രുമെന്റേഷനില്‍ എംടെക്/ ബിടെക്

മെക്കാനിക്കല്‍ എഞ്ചിനീയറിങ് 

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്/ ബിടെക്

കെമിക്കല്‍ എഞ്ചിനീയറിങ് 

കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്/ ബിടെക്

കമ്പ്യൂട്ടര്‍ സയന്‍സ് 

കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക്/ ബിടെക്

എംഎസ് സി മൈക്രോബയോളജി 

മൈക്രോബയോളജിയില്‍ എംടെക്/ ബിടെക്

എംഫാം/ ബിഫാം 

അംഗീകൃത എംഫാം/ ബിഫാം ബിരുദം.

എംബിഎ (ഫിനാന്‍സ്) 

അംഗീകൃത എംബിഎ ഫിനാന്‍സ്

ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് 

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി 

ഫയര്‍ ആന്റ് സേഫ്റ്റിയില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി 

പ്ലാസ്റ്റിക് ടെക്‌നോളജിയില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 

എസി മെക്കാനിക് 

എസി മെക്കാനിക്കില്‍ ഐടി ഐ

ബോയിലര്‍ ഓപ്പറേറ്റര്‍ 

ബോയിലര്‍ അറ്റന്‍ഡന്റ് എക്‌സാമിനേഷനില്‍ ഐടി ഐ”

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 20,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ഫെബ്രുവരി 21 വരെ അപേക്ഷ നല്‍കാം.

മിൽമയിൽ ജൂനിയർ സൂപ്പർവൈസർ അവസരം; ബികോം യോഗ്യതക്കാർക്ക് അപേക്ഷിക്കാം.

റീജനൽ കോഒാപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ 11 ജൂനിയർ സൂപ്പർവൈസർ ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം.…

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ വരുന്നു; സ്ഥലം അനുവദിച്ച് കെഎംആര്‍എല്‍

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ, ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ. ബവ്കോ ആവശ്യപ്പെട്ടതനുസരിച്ച് ഈ…

ഇനി മുതൽ ജിയോ ഹോട്സ്റ്റാർ,വർഷം 499 രൂപ‌ പ്ലാൻ.

ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ  യാഥാർഥ്യമായി. ഇതോടെ 50 കോടിയിലധികം ഉപയോക്താക്കളോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ ഹോട്സ്റ്റാർ  മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ നിലവിലുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ വരിക്കാർക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ജിയോസ്റ്റാറിന്റെ എന്റർടൈൻമെന്റ് സിഇഒ കെവിൻ വാസ് പറയുന്നു.
നിലവിലുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ നിലവിലെ പ്ലാനുകളായ മൊബൈൽ (149), സൂപ്പർ (299), പ്രീമിയം (പരസ്യരഹിതം) (349) എന്നിവ മൂന്ന് മാസത്തേക്ക് തുടരാനാകും.

അതേസമയം, ജിയോ സിനിമ പ്രീമിയം വരിക്കാരെ അവരുടെ പ്ലാനുകളുടെ ശേഷിക്കുന്ന കാലയളവിലേക്ക് ജിയോ ഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്ക് മാറ്റും. അതോടൊപ്പം നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ യുപിഐ ആപ്പുകളിലും ക്രെഡിറ്റ് കാർഡുകളിലെയും ഓട്ടോപേ റദ്ദാക്കിയേക്കും.

ജിയോ ഹോട്സ്റ്റാർ പ്ലാനുകൾ, 

സിംഗിൾ-ഡിവൈസ് ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്ലാൻ, സ്റ്റീരിയോ ശബ്ദ മികവോടെ പരമാവധി 720p റസല്യൂഷനിൽ മൊബൈൽ സ്ട്രീമിങ് നൽകുന്നു. 3 മാസത്തേക്ക് 149 രൂപയും ഒരു വർഷത്തേക്ക് 499 രൂപയുമാണ് ചെലവ് വരുന്നത്.

 

സൂപ്പർ പ്ലാൻ

 

ടിവികൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ എന്നിവയുൾപ്പെടെ രണ്ട് ഉപകരണങ്ങൾ വരെ പിന്തുണയ്ക്കുന്നതാണ് ഈ പ്ലാൻ.ഡോൾബി അറ്റ്‌മോസോടുകൂടിയ ഫുൾ എച്ച്‍ി (1080p) റസല്യൂഷനിൽ സ്ട്രീമിങ്. 3 മാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ്.

റിലയന്‍സ് ജിയോ 69 രൂപ, 139 രൂപ പായ്ക്കുകളുടെ വാലിഡിറ്റി പരിഷ്‍കരിച്ചു, മറ്റ് മാറ്റങ്ങളും പരിശോധിക്കാം

റിലയൻസ് ജിയോ തങ്ങളുടെ രണ്ട് ജനപ്രിയ ഡാറ്റ ആഡ്-ഓൺ പ്ലാനുകളായ 69 രൂപ, 139 രൂപ പായ്ക്കുകളുടെ വാലിഡിറ്റി പരിഷ്‍കരിച്ചു. ഈ പ്ലാനുകൾക്കായി സ്റ്റാൻഡ്-എലോൺ വാലിഡിറ്റിയും കമ്പനി അവതരിപ്പിച്ചു. ഉപയോക്താവിന്‍റെ അടിസ്ഥാന പ്ലാനിന്‍റെ അതേ വാലിഡിറ്റിയായിരുന്നു മുമ്പ് ഇവയ്ക്ക് ലഭിച്ചിരുന്നതെങ്കിൽ പുതിയ പ്ലാൻ അനുസരിച്ച് ഇത് മാറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജിയോ 448 രൂപ പ്ലാൻ അപ്‌ഡേറ്റ് ചെയ്യുകയും 189 രൂപ പായ്ക്ക് വീണ്ടും അവതരിപ്പിക്കുകയും ചെയ്തിരുന്നു. പരിഷ്‌കരിച്ച നാല് പ്ലാനുകളും സംബന്ധിച്ചുള്ള വിശദാംശങ്ങൾ അറിയാം.

69 രൂപ, 139 രൂപ പ്രീപെയ്‌ഡ് പരിഷ്‍കരണം ഇങ്ങനെ

നേരത്തെ, 69 രൂപ, 139 രൂപ ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ ഉപയോക്താവിന്‍റെ അക്കൗണ്ട് ആക്ടീവായിരിക്കുന്നിടത്തോളം നീണ്ടുനിൽക്കുമായിരുന്നു. ഉദാഹരണത്തിന്, ഒരു ബേസ് പായ്ക്കിന് 30 ദിവസം ശേഷിക്കുന്നുവെങ്കിൽ ആഡ്-ഓൺ അതേ കാലയളവിൽ സജീവമായി തുടരും. എന്നാൽ പുതിയ പരിഷ്‍കരണം അനുസരിച്ച് ഈ രണ്ട് ജിയോ പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോൾ വെറും ഏഴ് ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അതായത് ബേസ് പായ്ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന മുമ്പത്തെ ദൈർഘ്യമേറിയ കാലയളവിന് വിപരീതമായി, ഈ പ്ലാനുകൾക്ക് കീഴിൽ നൽകിയിരിക്കുന്ന ഡാറ്റ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് ഒരു ആഴ്ച മാത്രമേ ഇനി സാധിക്കുകയുള്ളു.

ഡാറ്റ ആനുകൂല്യങ്ങളുടെ കാര്യത്തിലേക്ക് വന്നാല്‍ 69 രൂപ പ്ലാൻ 6 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു, അതേസമയം 139 രൂപ പ്ലാൻ 12 ജിബി നൽകുന്നു. അനുവദിച്ച ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ, ഇന്‍റർനെറ്റ് വേഗത 64 കെബിപിഎസായി കുറയും. ഇവ ഡാറ്റ-ഒൺലി പ്ലാനുകളാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് വോയ്‌സ് കോളുകൾ അല്ലെങ്കിൽ എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ അവ വാഗ്‍ദാനം ചെയ്യുന്നില്ല. മാത്രമല്ല, ഉപയോക്താവിന്‍റെ നമ്പറിൽ ഒരു ആക്ടീവായ ബേസ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ ആഡ്-ഓണുകൾ പ്രവർത്തിക്കൂ.

189 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ഈ പരിഷ്‍കാരങ്ങൾക്ക് പുറമെ, ഓഫറുകളിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തിരുന്ന 189 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റിലയൻസ് ജിയോ വീണ്ടും പുറത്തിറക്കി. അടിസ്ഥാന കണക്റ്റിവിറ്റി തേടുന്ന ഉപയോക്താക്കൾക്കുള്ള ‘താങ്ങാനാവുന്ന പായ്ക്കുകൾ’ എന്ന വിഭാഗത്തിലാണ് ഈ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് 28 ദിവസത്തെ വാലിഡിറ്റിയും, മൊത്തം 2 ജിബി ഡാറ്റയും (ഡാറ്റ പരിധി കഴിഞ്ഞാൽ 64 കെബിപിഎസിലേക്ക് വേഗത കുറയ്ക്കും), പരിധിയില്ലാത്ത വോയ്‌സ് കോളുകളും, 300 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിലെ ജിയോ ഉപയോക്താക്കൾക്ക് ജിയോടിവി, ജിയോസിനിമ (പ്രീമിയം ഉള്ളടക്കം ഒഴികെ), ജിയോക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ജിയോ സേവനങ്ങളും ആക്‌സസ് ചെയ്യാൻ കഴിയും.

448 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വില കുറച്ചു
 
ജിയോയുടെ 448 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്‍റെ വില 445 രൂപയായി കുറച്ചു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. കൂടാതെ, സീ5, ജിയോസിനിമ പ്രീമിയം, സോണിലിവ്, ലയൺസ്ഗേറ്റ് പ്ലേ എന്നിവയുൾപ്പെടെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സബ്‌സ്‌ക്രൈബർമാർക്ക് ആക്‌സസ് ചെയ്യാനും കഴിയും.

Verified by MonsterInsights