കേരള റബ്ബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസര്‍; 40 ഒഴിവുകള്‍; 34,800 രൂപ ശമ്പളം.

കേരള സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാര്‍ റബ്ബര്‍ ബോര്‍ഡിന് കീഴിലാണ് പുതിയ നിയമനം. ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. ആകെ 40 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ റബ്ബര്‍ ബോര്‍ഡിന് കീഴില്‍ ഫീല്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 40 ഒഴിവുകള്‍. കേരളത്തിലുടനീളം നിയമനം നടക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 9,300 രൂപ മുതല്‍ 34,800 രൂപ വരെ ശമ്പളമായി ലഭിക്കും. Group B (Technical) in Level 6 of Pay Matrix (Pre-revised scale of pay Rs.9,300 – Rs.34,800 (PB2) Grade Pay Rs.4200/-).

പ്രായപരിധി

30 വയസ് വരെയാണ് പ്രായപരിധി. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ഡിഗ്രി OR ബോട്ടണിയില്‍ പിജി. Equivalency certificate issued by the UGC accredited Universities should be attached.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 1000 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍ ഫീസടക്കേണ്ടതില്ല. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ റബ്ബര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

 

മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നു.

ഫെബ്രുവരിയില്‍ തന്നെ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം; മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നു.

 മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നു. ആര്‍സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതിന് മുന്നോടിയായി പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരിയില്‍ തന്നെ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഓണ്‍ലൈന്‍ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

നിലവില്‍ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നല്‍കുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്റ് ചെയ്ത് തപാലില്‍ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് നല്‍കിയിരുന്നു.

friends catering

പ്രകൃതിദത്തമാണെന്ന് അവർ പറയും, വിശ്വസിക്കല്ലേ! തലയിൽ എണ്ണ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?

എണ്ണ തേച്ചു കുളി എന്നത് മുടി സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ എണ്ണതേച്ചു കുളിക്കുന്നത് മുടിക്കു നല്ലതാണോ? ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ തലയിൽ എണ്ണയുണ്ടാകുന്നത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടിയിൽ കൂടൂതൽ അടിഞ്ഞുകൂടാൻ ഇത് കാരണാകും. ഇനി എണ്ണ തേച്ചാൽ തന്നെ അത് താളിയോ വീര്യംകുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകിക്കളയാൻ ശ്രദ്ധിക്കുകയും വേണം.
മുടിയുടെ തരമറിഞ്ഞ് തലയില്‍ എണ്ണ പുരട്ടണം. ദിവസവും യാത്ര ചെയ്യുന്നവരും പുറത്ത് പോകുന്നവരുമാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം എണ്ണ തേയ്ക്കുക. എണ്ണ പുരട്ടേണ്ടത് തലയോട്ടിയില്‍ ആണോ മുടിയില്‍ ആണോ എന്ന് സംശയമുള്ളവരുമുണ്ട്. ചിലരുടെ തലയോട് വളരെ വരണ്ടതാകും, ചുരണ്ടിയാല്‍ ചെറിയ പൊടി പോലെ വരും. ചിലര്‍ക്ക് താരനുണ്ടായിരിക്കും. വരണ്ട തലയോട്ടിയുള്ളവർക്ക് ഏത് തരത്തിലുള്ള എണ്ണയും ഉപയോഗിക്കാം. എന്നാൽ തലയിൽ താരനുള്ളവർ അധികം കട്ടിയില്ലാത്ത എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. മാത്രമല്ല, എണ്ണ ഉപയോഗിച്ചാൽ കഴുകിക്കളയാൻ മറക്കരുത്. ചെമ്പരത്തി, ഉലുവ,പയര്‍ പൊടി എന്നിവയെല്ലാം താളിയായി ഉപയോഗിക്കാം. 

എണ്ണ ഉപയോഗിക്കുന്നതു കൊണ്ടല്ല മുടിവളരുന്നത്. എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ നല്ല മസാജ് നൽകുമ്പോൾ രക്തപ്രവാഹം വര്‍ധിക്കുകയും ഇത് മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എണ്ണ പരമാവധി ഒഴിവാക്കുക. എത്രതന്നെ നാച്വറാലാണെന്നു പറഞ്ഞാലും പൂർണമായി വിശ്വസിക്കരുത്. അതുകൊണ്ട് വീട്ടിൽ കാച്ചുന്ന എണ്ണ ഉപയോഗിക്കുക. ഇനി എണ്ണ കാച്ചാൻ ബുദ്ധിമുട്ടാണെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചാലും മതി. മുടിയിലെ ജട കളഞ്ഞ ശേഷം മാത്രം എണ്ണ പുരട്ടുക. എണ്ണ പുരട്ടിയ ശേഷം മുടി ചീകരുത്. ഇത് മുടികൊഴിച്ചിലിനു കാരണമായേക്കാം. എണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. വരണ്ടമുടിയുള്ളവർ എണ്ണ മുടിയിൽ മാത്രം ഇടയ്ക്ക് പുരട്ടുന്നത് മുടിയുടെ അഗ്രം പിളർന്ന് പൊട്ടുന്നതിനുള്ള സാധ്യത കുറയ്ക്കും.

പ്ലസ് ടു യോഗ്യതക്കാർക്ക് കോസ്‌റ്റ് ഗാർഡിൽ 300 നാവിക് അവസരം.

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 300 ഒഴിവ്. 02/2025 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. ഫെബ്രുവരി 11 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ്‌ ടു ജയം. പ്ലസ് ടുവിനു മാ‌ത്‌സ്, ഫിസിക്‌സ് വിഷയങ്ങൾ പഠിച്ചിരിക്കണം. ∙നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് ജയം,

പ്രായം: 18–22. 2003 സെപ്റ്റംബർ ഒന്നിനും 2007 ഓഗസ്റ്റ് 31നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്.

∙ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ; നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

പരിശീലനം: 2025 സെപ്റ്റംബറിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.

അപേക്ഷാഫീസ്: 300 രൂപ. എസ്‌സി, എസ്ടിക്കാർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്‌ഥാനത്തിൽ.

കായികക്ഷമതാപരീക്ഷയിലെ ഇനങ്ങൾ: 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ് അപ്സ്, 10 പുഷപ്.

ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെ വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. https://joinindiancoastguard.cdac.in

2025 ലെ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ തീയതിയും സമയവും.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ പൊതു പരീക്ഷകൾ 03/03/2025 മുതൽ 26/03/2025 വരെയും. രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾ 06/03/2025 വരെ 29/03/2025 വരെയും. ഒന്നാം വർഷ ഹയർ സെക്കൻററി പരീക്ഷകളും നടത്താൻ പരീക്ഷാ വിജ്ഞാപനവും ടൈംടേബിളും 01/11/2024 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉച്ചക്കുശേഷമാണ് ഹയർ സെക്കന്ററി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. എസ് എസ് എൽ സി പരീക്ഷകളും സ്കൂൾ വാർഷിക പരീക്ഷകളും രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം മുതൽ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കൊപ്പം നടത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷകൾ നടത്താൻ ആകെ 18 ദിവസങ്ങൾ വേണ്ടി വരും.

മാർച്ചിലെ ചൂടുകാലാവസ്ഥയും റംസാൻ വ്രതവും ഉള്ളതിനാൽ എസ് എസ് എൽ സി പരീക്ഷകളും സ്കൂൾ വാർഷിക പരീക്ഷകൾ എഴുതുന്ന 9-ാം ക്ലാസ് വരെയുള്ള ചെറിയ കട്ടികൾക്കും പരീക്ഷകൾ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആയതിനാലാണ് ഹയർ സെക്കന്ററി പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചത്.

ഉച്ചക്ക് 1.30 ന് പരീക്ഷ ആരംഭിച്ച് 4.15 ന് അവസാനിക്കുന്നതാണ്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയർ സെക്കന്ററി പരീക്ഷകൾ 2 മണിക്കാരംഭിച്ച് 4.45 ന് അവസാനിക്കുന്നതാണ്.

പൊതു പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തുന്നതിനാൽ പരീക്ഷകൾ രാവിലത്തെ സമയക്രമത്തിലോട്ട് മാറ്റുന്നത് മാർച്ചിൽ പരീക്ഷ അവസാനിക്കാത്ത സാഹചര്യം സംജാതമാകുകയും ഫലപ്രഖ്യാപനം നീണ്ടുപോകുകയും വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും. ആയതിനാൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം നിലവിൽ പരിഗണിക്കാൻ നിർവ്വാഹമില്ല എന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടിയായി അറിയിച്ചു.

ഹയർ സെക്കന്ററി പരീക്ഷ നടത്തുന്നത് 26000 ത്തോളം അധ്യാപകരെയും നാലര ലക്ഷത്തോളം വിദ്യാർത്ഥികളെയുമാണ് ബാധിക്കുന്നതെങ്കിൽ എസ് എസ് എൽ സി, സ്കൂൾ പരീക്ഷകൾ നടത്തുന്നതിന് മുപ്പത്തിയാറ് ലക്ഷത്തോളം വിദ്യാർത്ഥികളെയും ഒന്നരലക്ഷത്തോളം അധ്യാപകരെയുമാണ് ബാധിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; പവന് 70000 രൂപയിലേക്കോ?

പ്രതിദിനം സ്വർണവില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. പവന് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64, 480 രൂപയായി. പവന് ഇന്നലെ 280 രൂപ കൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മൂവായിരം രൂപയോളമാണ് കൂടിയത്. ഇതേ പ്രവണത തുടർന്നാൽ നാളെയോ മറ്റന്നാളോ പവന് 65,000 രൂപയും, ഒന്നോ രണ്ടോ ആഴ്ചയ്‌ക്കുള്ളിൽ 70,000 രൂപയും കടന്നേക്കും.

ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 2900 ഡോളർ കടന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 40 ഡോളറാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായിട്ടാണ് ഔൺസിന് 2,900 ഡോളർ കവിഞ്ഞത്.

അമേരിക്കൻ ഡോളറിന് ബദലായ ആഗോള നാണയമെന്ന നിലയിലാണ് സ്വർണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് കാരണമായി. 24 കാരറ്റ് സ്വർണ കട്ടിയുടെ വില കിലോഗ്രാമിന് 87.3 ലക്ഷം രൂപയിലെത്തി.

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ജോലി; രണ്ട് ലക്ഷത്തിനടുത്ത് ശമ്പളം; അപേക്ഷ ഫെബ്രുവരി 24 വരെ.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികയിലാണ് നിയമനം.സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലായി ആകെ 60 ഒഴിവുകളാണുള്ളത്. 2024 ഗേറ്റ് പരീക്ഷ അടിസ്ഥാനമാക്കിയാണ് നിയമനം നടക്കുക. ഫെബ്രുവരി 24ന് മുന്‍പായി അപേക്ഷിക്കുക.

തസ്തിക & ഒഴിവ്

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. 60 ഒഴിവുകളാണുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. 

പ്രായപരിധി

30 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം വേണം. 2024 ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പളമായി ലഭിക്കും. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്ന് വര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയുടെ സര്‍വീസ് ബോണ്ട് സമര്‍പ്പിക്കണം. 

അപേക്ഷ

ഫെബ്രുവരി 24ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. വെബ്‌സൈറ്റ്: www.nhai.gov.in

തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ വിവിധ തസ്തികകളിലായി 20 ഒഴിവുകള്‍. മാര്‍ച്ച് 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍, എഫ് ആന്റ് എ, എസ്ആന്റ്പി), ജൂനിയര്‍ ഹിന്ദി ട്രന്‍സ് ലേറ്റര്‍. 

അപേക്ഷ നല്‍കുന്നതിനായി www.niist.res.in സന്ദര്‍ശിക്കുക.

 

സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോ​ഗമുള്ള, ബി.പി.എൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം.

നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം.

സർക്കാർ സ്ഥാപനങ്ങളിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിൽ നിയമനം; 14 ജില്ലകളിലും അവസരം.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന ജില്ലകളിലെ സർക്കാർ സ്ഥാപനത്തിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. 14 ഒഴിവ്. ഫെബ്രുവരി 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: എംബിഎ അല്ലെങ്കിൽ ഡെയറി ടെക്നോളജി/ ഫുഡ് ടെക്നോളജിയിൽ ബിരുദം, 2 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യം, ടുവീലർ ഉണ്ടായിരിക്കണം.

∙പ്രായപരിധി: 28.

www.cmd.kerala.gov.in

തണുത്തു വിറച്ച് ഊട്ടി; താപനില പൂജ്യം ഡിഗ്രി: മഞ്ഞു വീഴ്ച ആസ്വദിക്കുന്നതിനായി സഞ്ചാരികൾ എത്തുന്നു.

തണുപ്പ് വർധിക്കുന്നത്. പുൽമൈതാനങ്ങളിലും വാഹനങ്ങളുടെ മുകളിലും ഉറഞ്ഞ നിലയിൽ മഞ്ഞു കാണാം. നഗരത്തിൽ പുലർച്ചെ തീ കത്തിച്ച് കായുന്നവരെ കാണാം. ജനുവരിയിൽ ആരംഭിച്ചിരുന്ന തണുപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. വീണ്ടും രണ്ട് ദിവസമായി തണുപ്പ് വർധിച്ചു. മഞ്ഞുകാലത്ത് കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. മഞ്ഞു വീണ് ചായത്തോട്ടങ്ങളും പച്ചക്കറി കൃഷിയും ഉണങ്ങി പോകും. മഞ്ഞ് വീഴ്ച വർധിച്ചാൽ വേനലിന്റെ കാഠിന്യവും വർധിക്കും. മഞ്ഞു വീഴ്ച ആസ്വദിക്കുന്നതിനായി സഞ്ചാരികളും എത്തുന്നുണ്ട്.

Verified by MonsterInsights