ഇന്ത്യൻ റെയിൽവേയിൽ 642 ഒഴിവുകൾ; ലക്ഷങ്ങൾ ശമ്പളം; വേ​ഗം അപേക്ഷിച്ചോളൂ.

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 642 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. 

ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. 

ആകെ 642 ഒഴിവുകൾ. 

ജൂനിയർ മാനേജർ (ഫിനാൻസ്) = 3 ഒഴിവ്

എക്‌സിക്യൂട്ടീവ് (സിവിൽ) = 36 ഒഴിവ്

എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) = 64 ഒഴിവ്

എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ) = 75 ഒഴിവ്

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് = 464 ഒഴിവ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 33 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ജൂനിയർ മാനേജർ (ഫിനാൻസ്)

അംഗീകൃത സി.എ/ സിഎംഎ യോഗ്യത വേണം

എക്‌സിക്യൂട്ടീവ് (സിവിൽ)

എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ)

എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ)

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 

പത്താം ക്ലാസ് വിജയം. കൂടെ ഒരു വർഷ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഐടി ഐ സർട്ടിഫിക്കറ്റ്. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക.

സ്കൂൾ വാർഷിക പരീക്ഷകൾ ഈമാസം 24ന്​ തുടങ്ങും.

ഈ വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് തുടങ്ങുന്ന രീതിയിൽ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മാർച്ചിൽ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24, 25, 27, 28, മാർച്ച് ആറ്, 20, 25 തീയതികളിൽ നടത്തും. ഹൈസ്കൂളിനോട് ചേർന്നുള്ള യു.പി ക്ലാസുകളിൽ (അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകൾ) ഫെബ്രുവരി 27, 28, മാർച്ച് ഒന്ന്, 11, 15, 18, 22, 27 തീയതികളിലായിരിക്കും പരീക്ഷകൾ. ഇതേ സ്കൂളുകളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ഫെബ്രുവരി 28, മാർച്ച് ഒന്ന്, 11, 18, 27 തീയതികളിലായിരിക്കും പരീക്ഷ. തനിച്ചുള്ള യു.പി സ്കൂളുകളിൽ മാർച്ച് 18, 19, 20, 21, 24, 25, 26, 27 തീയതികളിലും എൽ.പി ക്ലാസുകളിൽ മാർച്ച് 21, 24, 25, 26, 27 തീയതികളിലുമായിരിക്കും പരീക്ഷ.

ഒരു വാഴ വച്ചാൽ മതിയായിരുന്നു; വില കേട്ടാൽ ആരും പറഞ്ഞുപോകും: നേന്ത്രവാഴക്കുലയ്ക്കു കാവൽനിൽക്കേണ്ട അവസ്ഥ.

കൃഷിയിടത്തിൽ മൂപ്പെത്തിനിൽക്കുന്ന നേന്ത്രവാഴക്കുലയ്ക്കു കാവൽനിൽക്കേണ്ട അവസ്ഥയാണു വരാൻ പോകുന്നത്. ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിനു 80 രൂപ കൊടുക്കണം. അതും കർണാടകയിൽനിന്നു വരുന്ന രണ്ടാംതരം പഴത്തിന്. നല്ല നാടൻകുലയുണ്ടെങ്കിൽ കർഷകന് കിലോഗ്രാമിന് 70 രൂപയെങ്കിലും ലഭിക്കുമെങ്കിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ ആവശ്യത്തിനു വാഴക്കുലയില്ലെന്നതാണു വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. നാടൻവാഴക്കുലകൾ തേടി വ്യാപാരികൾ കൃഷിയിടങ്ങൾ  തേടിപോകുകയാണ്. 

ഒരുമാസമായി നേന്ത്രന് വില കൂടിക്കൊണ്ടിരിക്കുകയാണ്. കിലോഗ്രാമിന് 100 രൂപയെത്തിയാലും അദ്ഭുതപ്പെടാനില്ല എന്നാണു വ്യാപാരികൾ പറയുന്നത്. വയനാട്ടിൽനിന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലേക്കു നേന്ത്രൻ എത്തിയിരുന്നത്. എന്നാൽ കാലവർഷക്കെടുതിയിൽ കൃഷി നശിച്ചതു കാരണം കുലയെത്തുന്നില്ല. കഴിഞ്ഞ വർഷം കിലോഗ്രാമിന് 20 രൂപ മാത്രം ലഭിച്ചിരുന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകർ ഇക്കുറി കൃഷി കുറച്ചിരുന്നു. അതെല്ലാം വിപണിയെ വല്ലാതെ ബാധിച്ചു.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മൊത്തവിപണിയിലെ രണ്ടാതരം കുലകളാണ് കേരളത്തിലേക്കു വരുന്നത്. അതിനു തന്നെ പൊന്നിൻവില കൊടുക്കണം. കൃഷിത്തകർച്ച കാരണമാണ് ജില്ലയിലെ കർഷകർ വാഴക്കൃഷിയിൽനിന്നു പിന്നാക്കംപോയത്. കഴിഞ്ഞ കൊല്ലം ഈ സമയത്ത് കിലോഗ്രാമിന് 20 രൂപയായിരുന്നു വില. ഉൽപാദനചെലവുപോലും കിട്ടാതായതോടെ പലരും ഇക്കുറി കൃഷി ചെയ്തില്ല. കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായതും കൃഷിയിൽനിന്നു പിന്നാക്കം പോകാൻ കാരണമായി. 

ഭക്ഷണത്തിൽ പച്ചക്കായ കുറഞ്ഞു

∙പച്ചക്കായ വില കൂടിയത് സദ്യയെയും ബാധിച്ചു. കല്യാണസീസൺ തുടങ്ങിയതോടെ സദ്യയ്ക്കു പച്ചക്കായ കൂടുതൽ വേണം. എന്നാൽ വലിയ വില കൊടുത്ത് പച്ചക്കായ വാങ്ങി സദ്യ നടത്താൻ പറ്റാത്ത സ്ഥിതിയാണെന്നാണ് കേറ്ററിങ്ങുകാർ പറയുന്നത്. അതുകൊണ്ടുതന്നെ സാമ്പാറിലൊക്കെ പച്ചക്കായ അപ്രത്യക്ഷമായിട്ടുണ്ട്. ‌ കിലോഗ്രാമിന് 80 രൂപ കൊടുത്ത് നേന്ത്രപ്പഴം വാങ്ങി പഴംപൊരിയൊന്നും ഉണ്ടാക്കാൻ കഴിയില്ലെന്നാണ് ഹോട്ടലുകാർ പറയുന്നത്. മിക്ക ചെറുകിട ഹോട്ടലുകളിൽനിന്നും പഴംപൊരി അപ്രത്യക്ഷമായിട്ടുണ്ട്. ചിലയിടത്ത് പഴംപൊരിക്ക് 15 രൂപയാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തിന് വികസനക്കുതിപ്പേകാൻ മെട്രോ വരുന്നു, പ്രവർത്തനങ്ങൾ ഈ വർഷം തന്നെ തുടങ്ങും.

തലസ്ഥാന ജില്ലയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമ്മിക്കാനുള്ള നടപടികൾ ഈ വർഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി. കോഴിക്കോട് മെട്രോയും യാഥാർത്ഥ്യമാക്കുമെന്ന് പറഞ്ഞ ധനമന്ത്രി കൊച്ചി മെട്രോയുടെ വികസനം തുടരുമെന്നും ബഡ്‌ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ അലൈൻമെന്റ് ഈ മാസം അവസാനത്തോടെ സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇതിനകം നിരവധി അലൈൻമെന്റ് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌‌നാഥ് ബെഹ്റയാണ് വ്യക്തമാക്കിയത്. ‘ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കിയ നിർദ്ദേശങ്ങളും സർക്കാരിന്റെ കൈയിലുണ്ട്. അതെല്ലാം പൂർണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. സർക്കാർ അവയെല്ലാം വിശകലനം ചെയ്ത് ഏറ്റവും യോജിക്കുന്നത് തിരഞ്ഞെടുക്കും. അത് ഈ മാസം അവസാനത്തോടെ ഉണ്ടാവുമെന്നാണ് കരുതുന്നത് ‘- എന്നാണ് ബെഹ്റ പറഞ്ഞത്. സർക്കാർ അലൈൻമെന്റ് അംഗീകരിച്ചുകഴിഞ്ഞാൽ അത് കേന്ദ്രത്തിന് സമർപ്പിക്കും.

ടെക്നോപാർക്കിനടുത്ത്, കഴക്കൂട്ടത്തുനിന്നാരംഭിച്ച് കിഴക്കേകോട്ടവരെ പോകുന്ന അലൈൻമെന്റാണ് സംസ്ഥാന സർക്കാർ കൂടുതൽ താത്പര്യമെടുക്കുന്നത്. മറ്റ് അലൈൻമെന്റുകളും പരിഗണിക്കുന്നുണ്ട്. 42 കിലോമീറ്റര്‍ പാതയാണ് തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുക എന്നാണ് അറിയുന്നത്. 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മൂന്നുമക്കളിൽ നടുക്കത്തെയാളാണോ? നിങ്ങളെക്കുറിച്ചാണ് ഈ ശുഭവാർത്ത

മക്കളിൽ രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. സഹോദരങ്ങളിൽ നടുവിൽ ജനിച്ച കുട്ടി സത്യസന്ധത, വിനയം, അംഗീകരിക്കാനുള്ള മനസ്സ് എന്നിവ ഉയർന്ന അളവിൽ പ്രകടിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

കാൽഗറി സർവകലാശാലയിലെ ഗവേഷകരായ മൈക്കൽ സി ആഷ്ടണും കിബിയോം ലീയും നടത്തിയ പഠനത്തിലാണ്  ഈ കണ്ടെത്തൽ. സഹോദരങ്ങളിൽ നടുക്കത്തെയാൾ തങ്ങളുടെ മറ്റുള്ള സഹോദരങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലുള്ള സത്യസന്ധതയും വിനയവും പ്രകടിപ്പിക്കുന്നവരെന്നാണ് കണ്ടെത്തൽ. നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സത്യസന്ധത, ദയ, വിനയം തുടങ്ങിയ നല്ല ഗുണങ്ങൾ നടുവിലുള്ള കുട്ടികളിൽ മറ്റ് സഹോദരങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജനിക്കുന്ന ക്രമം വ്യക്തിത്വത്തിന് സംഭാവന നൽകുന്നതായി വളരെക്കാലമായി കരുതപ്പെട്ടിരുന്നു. എന്നാൽ, ചില സമീപകാല ഗവേഷണങ്ങൾ ഇത് നിസ്സാരമായിരിക്കാമെന്ന് സൂചിപ്പിച്ചിരുന്നു. സഹോദരങ്ങൾക്ക് ഇടയിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗവേഷകർ ഹെക്സാകോ വ്യക്തിത്വ പട്ടികയാണ് ഉപയോഗിച്ചത്. ഇതിൽ, സത്യസന്ധത, വിനയം, വൈകാരികത, മനസ്സാക്ഷി തുടങ്ങിയ ആറ് സ്വഭാവവിശേഷങ്ങൾ ആണ് പഠനവിധേയമാക്കിയത്. ലോകമെമ്പാടുമുള്ള 700,000 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് ആദ്യഗ്രൂപ്പിൻ്റെ ഗവേഷണം നടത്തിയത്. രണ്ടാമത്തെ ഗ്രൂപ്പിൽ 70,000 പേരെയാണ് ഉൾപ്പടുത്തിയത്. രണ്ടു ഗ്രൂപ്പുകളിലും മധ്യനിരയിലുള്ള കുട്ടികൾ സത്യസന്ധത, വിനയം എന്നിവയിൽ മുൻനിരയിൽ എത്തി. കൂടുതൽ സഹോദരങ്ങൾ ഉള്ളവർ കൂടുതൽ സത്യസന്ധരാണെന്നും പഠനത്തിൽ കണ്ടെത്തി.

ഒറ്റകുട്ടികൾക്കും പ്രത്യേകതകളുണ്ട്. സഹോദരങ്ങൾ ഉള്ളവരേക്കാൾ ഒറ്റകുട്ടികൾ തുറന്ന മനസ്സുള്ളവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ജനനക്രമവും സഹോദരങ്ങളുടെ എണ്ണവും വ്യക്തിത്വത്തിൽ സ്വാധീനം ചെലുത്തുന്നില്ലെന്ന സമീപകാല ഗവേഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെ കണ്ടെത്തലുകൾ. അതേസമയം, നടുവിലെ കുട്ടികളുടെ വ്യക്തിത്വപ്രഭാവം വ്യക്തമാകുന്നതിന്  കൂടുതൽ ഗവേഷണങ്ങൾ ഇനിയും വേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റ്; 241 ഒഴിവുകള്‍.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാന്‍ അവസരം. സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി മാര്‍ച്ച് 8 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകള്‍. 

Advt No: F.6/2025-SC (RC)

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 70,040 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 
 
യോഗ്യത
 
അംഗീകൃത സര്‍വകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് ഒരു മിനുട്ടില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. 
 
അപേക്ഷ ഫീസ്
 
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 250 രൂപ. ജനറല്‍, ഒബിസി, വിഭാഗക്കാര്‍ക്ക് 1000 രൂപയും ഓണ്‍ലൈനായി അടയ്ക്കണം
 
അപേക്ഷ
 
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

എറണാകുളം മഹാരാജാസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ്.

എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളർ ഓഫിസിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് ഒഴിവ്. ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. ഇമെയിൽ: jobs@maharajas.ac.in. www.maharajas.ac.in

എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസർ ?

എന്താണ് പ്രോസ്റ്റേറ്റ് ക്യാൻസർ ? ലക്ഷണങ്ങളും ചികിത്സയും
ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായം, വംശം, ജനിതകം എന്നിവ അനുസരിച്ച് അപകടസാധ്യതകൾ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ, ഏകദേശം 8 പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ. ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുന്ന അസുഖമാണിത്. വിവിധ തരത്തിലുള്ള ക്യാൻസറുകളിൽ, പുരുഷന്മാരിൽ ഏറ്റവും സാധാരണമായി ബാധിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.

പല അർബുദങ്ങളും തുടക്കത്തിൽ തന്നെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും നിശബ്ദത പാലിക്കുന്നു. അതിനാൽ തന്നെ നേരത്തെയുള്ള കണ്ടെത്തൽ പ്രധാനമാണ്.  അതിൻ്റെ അപകട ഘടകങ്ങൾ, ലക്ഷണങ്ങൾ, ലഭ്യമായ ചികിത്സകൾ എന്നിവ മനസ്സിലാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കും. പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രാശയത്തിന് താഴെയും മലാശയത്തിന് മുന്നിലുമാണ് സ്ഥിതി ചെയ്യുന്നത്.

പുരുഷന്മാരിലെ ക്യാൻസറുകളിൽ രണ്ടാമൻ 

ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.  പ്രായം, വംശം, ജനിതകം എന്നിവ അനുസരിച്ച് അപകടസാധ്യതകൾ വ്യത്യാസപ്പെട്ടിരിക്കുമ്പോൾ, ഏകദേശം 8 പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അപകടസാധ്യതയുള്ളവർ പ്രായം കൂടുന്നതിനനുസരിച്ച്  അപകടസാധ്യത വർദ്ധിക്കുന്നു. വംശം അനുസരിച്ചും സാധ്യത വർധിക്കും. ആഫ്രിക്കൻ-അമേരിക്കൻ പുരുഷന്മാർക്കാണ് ഏറ്റവും സാധ്യത. വൈറ്റ്സ്, ഹിസ്പാനിക്, ഏഷ്യൻ പുരുഷന്മാർ എന്നിവർക്കു യഥാക്രമം സാധ്യത കൂടുതലാണ്. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണക്രമം അപകടസാധ്യത വർദ്ധിപ്പിക്കും, അതേസമയം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ക്യാൻസറിൽനിന്ന് സംരക്ഷണം നൽകും. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെങ്കിൽ, അവരിൽ തന്ന്നെ പ്രായം കുറഞ്ഞവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ,  അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇതിനൊപ്പം  പുകവലിയും പൊണ്ണത്തടിയും ഉണ്ടെങ്കിൽ അതും  കാരണമായേക്കാം.

പ്രോസ്റ്റേറ്റ് ക്യാൻസറിൻ്റെ ലക്ഷണങ്ങൾ

പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും രോഗലക്ഷണങ്ങളുണ്ടാകില്ല. പലപ്പോഴും മൂത്രാശയ സംബന്ധമായ  ദുർബലമായ മൂത്രപ്രവാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രത്തിൽ രക്തം തുടങ്ങി  പ്രശ്നങ്ങൾക്ക് ചികിത്സ തേടുമ്പോഴാണ് ഇത് കണ്ടെത്തുക. രോഗം മൂർച്ഛിച്ചിട്ടുണ്ടെങ്കിൽ ശരീരഭാരം കുറയുകയും വിശപ്പ് കുറയുകയും ചെയ്തേക്കാം.

രോഗനിർണയം

മലാശയത്തിനുള്ളിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ  അസാധാരണതകൾ പരിശോധിക്കുന്ന ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ (ഡിആർഇ), രക്തത്തിലെ PSA അളവ്, അൾട്രാസൗണ്ട്, എംആർഐ, പിഎസ്എംഎ പിഇടി-സിടി ഇമേജിംഗ് എന്നീ റെസ്റ്റുകളിലൂടെ രോഗ സാധ്യതയും കാൻസർ വ്യാപനവും കണ്ടെത്താം. പ്രോസ്റ്റേറ്റിൽ നിന്നുള്ള ടിഷ്യു സാമ്പിളുകൾ ബയോപ്സി ചെയ്യുന്നത് വഴി   ക്യാൻസർ ഗ്രേഡും എത്ര വികസിക്കാൻ സാധ്യതയുണ്ടെന്നും നിര്ണയിക്കാം.

ചികിത്സ

റാഡിക്കൽ പ്രോസ്റ്റെക്ടമി ശസ്ത്രക്രിയ ആണ് ഏറ്റവും സാധാരണയായി ചെയ്യുന്ന ചികിത്സ. പ്രോസ്റ്റേറ്റ്, സെമിനൽ വെസിക്കിളുകൾ പൂർണ്ണമായി നീക്കംചെയ്യുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ട്യൂമർ പൂർണ്ണമായും  നീക്കം ചെയ്യുന്നതിനാൽ മിക്ക രോഗികൾക്കും ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഫോളോ-അപ്പ് മാത്രമേ ആവശ്യമുള്ളൂ. 

മിനിമലി  ഇൻവേസീവ് ശസ്ത്രക്രിയകളിൽ, റോബോട്ടിക് റാഡിക്കൽ പ്രോസ്റ്ററ്റെക്ടമിയാണ് നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ഏറ്റവും വിജയകരമായ ചികിത്സാരീതി. റോബോട്ടിക് സർജറിയിൽ  വളരെ ചെറിയ മുറിവുകളിലൂടെ ഗ്രന്ഥിയെ കൃത്യമായി നീക്കം ചെയ്യുന്നു. കുറഞ്ഞ വേദനയും കുറഞ്ഞ രക്തനഷ്ടവും കുറഞ്ഞ ആശുപത്രി വാസവും ആണ് ഇതിന്റെ സവിശേഷത.

കൃത്യതയ്ക്കും വേദന കുറയ്ക്കുന്നതിനും വേഗത്തിലുള്ള പുനരുജ്ജീവനത്തിനുമായി റോബോട്ടിക് റാഡിക്കൽ പ്രോസ്റ്റെക്ടോമി ചെയ്യാം. ഡാവിഞ്ചി എക്സ് റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് വിപിഎസ് ലേക്ഷോറിൽ ഞങ്ങൾ ഈ പ്രൊസീജ്യർ പതിവായി  നടത്തിവരുന്നു. ഉയർന്ന ഊർജ്ജമുള്ള എക്സ്-റേകൾ ക്യാൻസർ കോശങ്ങളെ ലക്ഷ്യമാക്കി നശിപ്പിക്കുന്ന റേഡിയോ തെറാപ്പിയും ഒരു ചികിത്സാരീതിയാണ്. ഇതിൽ ട്യൂമർ വളർച്ച തടയാൻ സഹായിക്കുന്നു. ആൻഡ്രോജൻ ഡിപ്രിവേഷൻ തെറാപ്പി (എഡിടി) എന്നും അറിയപ്പെടുന്ന ഹോർമോൺ തെറാപ്പി ചികിത്സയിലൂടെ ക്യാൻസർ വളർച്ച തടയാൻ പുരുഷ ഹോർമോണുകളെ തടയുന്നു. ഇതിനുപുറമെ കീമോതെറാപ്പിയിലൂടെ കാൻസർ കോശങ്ങളുടെ വളർച്ചയെ നിർത്താം.നേരത്തെയുള്ള കണ്ടെത്തലിൻ്റെ പ്രാധാന്യം. നേരത്തെയുള്ള കണ്ടെത്തൽ ചികിത്സയുടെ വിജയത്തെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. കൃത്യമായ പരിശോധനയും സമയോചിതമായ മെഡിക്കൽ ഇടപെടലും മികച്ച ഫലങ്ങൾ നൽകും.

ചെറുകിട സംരംഭം തുടങ്ങാൻ പ്ലാനുണ്ടോ? വായ്പ റെഡി മുദ്ര യോജന വഴി.

സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുകയും അതിനു പണമില്ലാതെ ഇരിക്കുകയുമാണോ? എങ്ങനെ ഈയൊരു പ്രതിസന്ധി മറികടക്കും? പ്രധാനമന്ത്രി മുദ്രാ യോജനയെ ഇതിനൊരു പരിഹാരമാണ്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിലൂടെ വായ്പ ലഭിക്കും.

പദ്ധതി മൂന്ന് തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നു:

 

a) ശിശു –  50,000 രൂപ വരെ വായ്പ

 

b) കിഷോർ – 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ

 

c) തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ

 

 

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? 

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും

3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്  

4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴിൽ ചെയ്യുന്നവർ’ എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയിൽ ഐഡി’, ‘മൊബൈൽ നമ്പർ’ എന്നിവ ചേർക്കുക.

ഒടിപി വഴി രജിസ്റ്റർ ചെയ്യുക.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും; കുട്ടികൾക്ക് പാരസെറ്റമോൾ അമിതമായി നൽകരുതെന്ന് സൗദി.

കുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുതെന്ന് മുന്നറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. കുട്ടികളുടെ ആരോഗ്യ  സുരക്ഷ വർധിപ്പിക്കാനും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന  അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ്  മുന്നറിയിപ്പ്.

മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ നിർദ്ദേശങ്ങൾ പാലിക്കണം. അമിതമായ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത്  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.വിഷബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാൻ ജലദോഷം, പനി, ആൻ്റിഹിസ്റ്റാമൈൻസ് തുടങ്ങിയ പാരസെറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകൾ കുട്ടികൾക്ക് നൽകരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.കുട്ടികൾക്ക്  ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ നൽകാവൂയെന്നും അധികൃതർ ഓർമ്മപ്പെടുത്തി. 

friends catering
Verified by MonsterInsights